Profile cover photo
Profile photo
Sreekandakumar Pillai
About
Posts

Post has attachment
ജൂണ്‍ മാസത്തില്‍ നിലവില്‍ വരുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുജന സാമൂഹ്യസുരക്ഷാ പദ്ധതികളാണ് ഇവ. ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംമാസങ്ങളില്‍ മലയാള മാധ്യമങ്ങളില്‍ കൂടിയും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
(1) Pradhan Mantri Suraksha Bima Yojana
http://pib.nic.in/newsite/erelease.aspx?relid=116206
(2) Pradhan Mantri Jeevan Jyoti Bima Yojana
http://pib.nic.in/newsite/erelease.aspx?relid=116207
(3) Atal Pension Yojana
http://pib.nic.in/newsite/erelease.aspx?relid=116208
Photo
Add a comment...

Post has attachment
ബീഫ് നിരോധനം?

ജമ്മുക്കഷ്മീര്‍ (1932),  ഹിമാചല്‍ പ്രദേശ്‌ (1955), പഞ്ചാബ് (1955), ഹരിയാന (1955), ഉത്തരാഖണ്ട്(2007),  രാജസ്ഥാന്‍ (1995), ഗുജറാത്ത്‌ (1954), മധ്യപ്രദേശ് (    1959, 2011), ഉത്തര്‍പ്രദേശ് (1995, 2002), ഝാര്‍ഖണ്ഡ്‌ (2005), ഛത്തീസ്ഗഡ്‌ (2004), മഹാരാഷ്ട്ര (2015) എന്നീ സംസ്ഥാനങ്ങള്‍ പശുവിനെയും മറ്റു  കന്നുകാലികളെയും കശാപ്പുചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

ബീഹാര്‍ (1955), ആസാം (1950), ഒറീസ (1960), ആന്ധ്രാപ്രദേശ് (1977), തെലങ്കാന (1977), കര്‍ണ്ണാടക (1954) , ഗോവ (1978, 1995) ന്നീ സംസ്ഥാനങ്ങലില്‍ പശുവിനെ കശാപ്പുചെയ്യുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.  കാളയെയും മറ്റും പ്രത്യേകാനുമതി  സര്‍ട്ടിഫിക്കറ്റ് വാങ്ങി കശാപ്പുചെയ്യാം.

പശ്ചിമബംഗാള്‍ (1995), തമിഴ്‌നാട്‌ (1955) എന്നീ സംസ്ഥാനങ്ങളില്‍ പശുവിനെയും കാളയെയും മറ്റും പ്രത്യേകാനുമതി  സര്‍ട്ടിഫിക്കറ്റ് വാങ്ങി കശാപ്പുചെയ്യാം.

കേരളത്തിലും ആസാം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രത്യേക നിയമങ്ങളില്ല.

നോക്കൂ, 1932 മുതല്‍ നടപ്പാക്കി തുടങ്ങിയ നിയമത്തെ പിടിച്ച് സമരം ചെയ്യുന്നവരെ രാജേഷ്‌ എന്നുവിളിക്കട്ടെ? (ഇനി ശശിയെ ഒഴിവാക്കാം.)

ഇക്കാര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ചിലര്‍ വിറളിപിടിക്കുന്നത്‌ എന്തിനാണ്?
 കേന്ദ്രസര്‍ക്കാരിന്റെ നല്ല പദ്ധതികള്‍ ജനങ്ങള്‍ അറിയാതെ ശ്രദ്ധ തിരിക്കാന്‍. കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍. ഇവിടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കള്ളം പ്രചരിപ്പിക്കാന്‍.

ഒരു കന്നുകാലി സമരം നടത്തി മണ്ടന്മാരാണെന്ന് വീണ്ടും തെളിയിക്കാതെ മാണിയെ തടയാന്‍ ശ്രമിക്കൂ DYFI സുഹൃത്തുക്കളെ.  ഓള്‍ ദി ബെസ്റ്റ്.
Photo
Add a comment...

Post has attachment
DYFI തിരുവനന്തപുരത്തു നടത്തിയ ബീഫ്തീറ്റ ആഘോഷത്തില്‍, മുസ്ലീം ലീഗ് സ്ഥാപക സമ്മേളനത്തിനെത്തിയവരും പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്രേ. അപ്പോള്‍ പാചകം ചെയ്ത പോത്ത്/എരുമ/കാള/പശു ഇറച്ചി 'ഹലാല്‍' ആയിരുന്നിരിക്കുമല്ലോ, അല്ലെങ്കില്‍ മതവികാരം വ്രണപ്പെട്ടാലോ? അതോ ഹലാല്‍ ഇറച്ചി അല്ലായിരുന്നുവോ?
Photo
Add a comment...

Post has attachment
വെറുതെയോരോന്നിടാനൊരു കുടുക്ക.
Add a comment...

Post has shared content
ശ്രീമദ് ഭാഗവതം ഭാഷാഗദ്യം PDF ഡൌണ്‍ലോഡ്
www.facebook.com/sreyasin | www.google.com/+SreyasIn1

ശ്രീമദ് അഭേദാനന്ദ സ്വാമികളുടെ വിശദമായ അവതാരിയോടുകൂടി മലയാള ഗദ്യരൂപത്തില്‍ അഭേദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ് ഭാഗവതം. PDF ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം.

ഡൌണ്‍ലോഡ് ലിങ്ക് : http://sreyas.in/bhagavatham-bhasha-gadyam-pdf
Photo
Add a comment...

Post has attachment
ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ വാങ്ങുന്നില്ലേ? നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ധനവും കുമിഞ്ഞുകൂടുമത്രേ!

നിങ്ങളറിഞ്ഞോ, ടിവി ചാനലില്‍ ഊര്‍മ്മിള ഉണ്ണി വലംപിരി ശംഖ്‌ വില്ക്കുന്നുണ്ട്, ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 2:30 വരെ Today TVയിലാണ് ഈ സ്പോണ്‍സേഡ് കച്ചവടം കണ്ടത്.

മുന്‍ശബരിമല മാളികപ്പുറം മേല്‍ശാന്തിയും ഇപ്പോള്‍ ആറ്റുകാല്‍ സഹമേല്‍ശാന്തിയുമായ ഈശ്വരന്‍ നമ്പൂതിരിയോടൊപ്പമാണ് ഈ കച്ചകപടം.

നിങ്ങളുടെ മേല്‍വിലാസത്തില്‍ അയച്ചുതരും; വെറും 2990 രൂപ കൊടുത്ത് കൈപ്പറ്റിയാല്‍ മതിയത്രേ. ആഭിചാരക്രിയകള്‍, ശത്രുദോഷം, തുടങ്ങിയവയില്‍ നിന്നെല്ലാം മോചനം, നിങ്ങളുടെ ഭര്‍ത്താവ് അറിയാതെ ഫോണില്‍ വിളിച്ചു ബുക്ക്‌ ചെയ്‌താല്‍ മതി, പോസ്റ്റ്‌ ഓഫീസ് വഴി സാധനം വീട്ടില്‍ എത്തും. 'തപോവന ആശ്രമം' ആണത്രേ ഇത് സപ്ലൈ ചെയ്യുന്നത്. തിരുവനന്തപുരത്താണോ ഈ ആശ്രമം എന്നു ചോദിച്ചപ്പോള്‍ പൂജപ്പുരയില്‍ ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിനു സമീപത്താണത്രേ മാര്‍ക്കറ്റിംഗ് ഓഫീസ്; ആശ്രമവും സ്വാമിയും അങ്ങ് തമിഴ്നാട് രാമേശ്വരത്താണത്രേ. അവിടത്തെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. അഡ്രസ്‌ ചോദിച്ചിട്ട് കിട്ടിയതുമില്ല.

ഈശ്വരന്‍ നമ്പൂതിരി എന്ന ഈ കീഴ്ശാന്തി ആറ്റുകാല്‍ ക്ഷേത്രത്തിന്റെ പേരും പ്രശസ്തിയും ഈ പരസ്യത്തിലൂടെ ദുരുപയോഗം ചെയ്യുന്നതിനെ ആറ്റുകാല്‍ ട്രസ്റ്റിന്റെ സെക്രട്ടറിയെ വിളിച്ച് അറിയിക്കണമെന്നു എല്ലാ ആറ്റുകാലമ്മ ഭക്തരോടും അഭ്യര്‍ത്ഥിക്കുന്നു.

ക്കൂടാതെ, ശബരിമല മാളികപ്പുറം മുന്‍മേല്‍ശാന്തി എന്ന പദം ദുരുപയോഗം ചെയ്യുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് PROയെയും വിളിച്ച് പരാതി പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രണ്ടുപേരെയും ഞാനും വിളിച്ചിട്ടുണ്ട്ഫോണ്‍ ചെയ്തിട്ടുണ്ട്.

ഇതുവരെ ഈ പരിപാടി കണ്ടിട്ടില്ലെങ്കില്‍, വിവിധ ചാനലുകളില്‍ അവരുടെ പരസ്യത്തിനെ സമയം താഴെ കൊടുക്കുന്നു. കാണാനും, ആറ്റുകാല്‍, ദേവസ്വംബോര്‍ഡ് എന്നിവരെ വിളിക്കാനും മറക്കല്ലേ! (ഇതുവരെ പത്രപരസ്യം കൊടുത്തിട്ടില്ലത്രേ.)

9:30 am Jeevan
10:30 am Kaumudi, Today
11:00 am Jeevan, Utsav
11:30 am Darshana
2:00 pm Today
2:30 pm Utsav

ഹിന്ദുവിശ്വാസത്തെ അന്ധവിശ്വാസമാക്കി കച്ചവടം ചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ ഉക്തിവാദികള്‍ വരുന്നതും നോക്കി 'സാത്വിക'നായ നല്ലകുട്ടി ചമഞ്ഞിരിക്കാതെ താങ്കളും പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതവരുടെ ജീവിതമാര്‍ഗ്ഗം, അതില്‍ ശ്രീയ്ക്കെന്താ എതിര്‍പ്പ് എന്നൊക്കെ ചോദിച്ചു വരുന്നവരെ ഇപ്പോഴേ നമിച്ചിരിക്കുന്നു, വെറുതെ സമയം കളയല്ലേ!

ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌ മാര്‍ക്കറ്റിംഗ് ഓഫീസ്: 93493 44044, 93497 44044, 93498 44044
ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ്‌ സെക്രട്ടറി : 0471-2463130 (ഓഫീസ്), 0471-2456456 (ക്ഷേത്രം)
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് PRO: 9446446464, email: muraliprotdb@gmail.com
ആറ്റുകാല്‍ സഹമേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയുടെ വീട്‍: 0471-2465757
PhotoPhotoPhoto
ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്‌!
3 Photos - View album
Add a comment...

Post has attachment
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഏറ്റവും മുകള്‍ ഭാഗം. ഗരുഡന്‍.
Photo
Add a comment...

Post has attachment
ഫോര്‍ട്ട്‌ കൊച്ചി കടല്‍ത്തീരം. നട്ടുച്ച സമയം. മൂടിക്കെട്ടിയ അന്തരീക്ഷം.
Photo
Add a comment...

Post has shared content
ശിവരാത്രി ആശംസകള്‍.

യഥാര്‍ത്ഥമായ ശിവാരാധന (290) - സ്വാമി വിവേകാനന്ദന്‍
www.facebook.com/sreyasin | www.google.com/+SreyasIn1

ദരിദ്രരിലും ദുര്‍ബ്ബലരിലും രോഗികളിലും ശിവനെ കാണുന്നവനാണ് ശിവനെ സത്യത്തില്‍ ആരാധിക്കുന്നത്. വിഗ്രഹത്തില്‍ മാത്രം ശിവനെ കാണാനാവുന്നവന്റെ ആരാധന ആരാധനയുടെ തുടക്കം മാത്രമാണ്. ദരിദ്രനില്‍ ശിവനെ കണ്ട് അവന്റെ ജാതിയും മതവും വംശവുമൊന്നും ആലോചിക്കാതെ അവനെ സേവിക്കയും സഹായിക്കയും ചെയ്യുന്നവനോടാണ്, ക്ഷേത്രങ്ങളില്‍മാത്രം ശിവനെ കാണുന്ന വനോടുള്ളതിനെക്കാളേറെ സംതൃപ്തി ശിവനുണ്ടാകുക.

കൂടുതല്‍ വായിക്കാന്‍ : http://sreyas.in/sivaradhana-vivekananda-290
Photo
Add a comment...

എന്‍. എസ്. എസ് ക്രിസ്ത്യന്‍ സമുദായത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി. ജെ. കുര്യന്റെ വിഷയമൊക്കെ ഉയര്‍ത്തിക്കാട്ടി പലരും പറഞ്ഞുകേട്ടിരുന്നു. പക്ഷേ അതൊന്നും അത്രയ്ക്കങ്ങു വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. എന്നെസ്സെസിന്റെ പോപ്പാണത്രേ ജനറല്‍സെക്രട്ടറിയായ സുകുമാരന്‍! NSS ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെയും താലൂക്കുയൂണിയന്‍ സെക്രട്ടറിയേയും കരയോഗം സെക്രട്ടറിയേയും മറ്റും കര്‍ദ്ദിനാള്‍, മെത്രാന്‍, ബിഷപ്പ്, വികാരി എന്നിങ്ങനെയൊക്കെ ഉടന്‍ പുനര്‍നാമകരണം ചെയ്യുമെന്നും പ്രതീക്ഷിക്കാം. കരയോഗങ്ങളില്‍ ഇടയലേഖനങ്ങളും പ്രതീക്ഷിക്കാം. ഈ സുമാരേണ്ണന്‍ നായര്‍സമുദായത്തിന് ഒരു കുരിശ്ശായി മാറുകയാണോ എന്റെ ശ്രീ(മന്നത്തു)പദ്മനാഭാ ...

വാര്‍ത്താലിങ്ക്: http://goo.gl/IBw9Xv
Add a comment...
Wait while more posts are being loaded