Profile cover photo
Profile photo
Sidheek Thozhiyoor
5,993 followers -
ബൂലോക മണ്ടന്മാരിലെ ഒരു സാധാരണക്കാരന്‍
ബൂലോക മണ്ടന്മാരിലെ ഒരു സാധാരണക്കാരന്‍

5,993 followers
About
Sidheek's posts

Post has attachment
ഇനി ശേഷിക്കും കാലം നമുക്ക് സ്വാതത്ര ചിന്തകളും വിമര്‍ശന ബുദ്ധിയും പണയം വെച്ച് "നമോതന്ത്ര ഇന്ത്യ"യിലെ വാലാട്ടി പട്ടികുട്ടികളായ് നമിച്ചു വാഴാം..
സ്വാതന്ത്രം തന്നെ അമൃതം , സ്വാതന്ത്രം തന്നെ ജീവിതം ...പാരതന്ത്രം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം..(ഈ ആപ്തവാക്യങ്ങള്‍ മറന്നേക്കുക..)
Photo

Post has attachment

"മുഹ്സിന അബ്ബാസിന്റെ തകർപ്പൻ കവിത "
--------------------------------------------
നിങ്ങള്‍ക്ക് എന്നെയാണോ
കൊല്ലേണ്ടത്
വരൂ..
ഞാന്‍ ദാ ഇവിടെയുണ്ട്
ഇപ്പോഴിവിടെ തനിച്ചാണ്
താടിയില്ലെങ്കിലും
തലയിലൊരു തട്ടമിട്ടിട്ടുണ്ട്
അതുകൊണ്ട് അഡ്ജസ്റ്‌റ്
ചെയ്യുമല്ലോ..
വേണമെങ്കില്‍
ഒരു പര്‍ദ്ദയെടുത്തണിയാം
ഒരു ബുര്‍ഖ കൂടിയായാല്‍
ഭീകരവാദിയെന്നോ
തീവ്രവാദിയെന്നോ
എളുപ്പത്തില്‍ വിളിക്കാമല്ലേ ?
അടുക്കളയില്‍
കുറച്ച് തിരക്കിലാണെങ്കിലും,
കയ്യില്‍ സ്പൂണും പ്ലേറ്റുമുണ്ട്
വേണമെങ്കില്‍
രണ്ട് കയ്യും കാലും
വിരലുകളില്‍ നഖവും
വായില്‍ പല്ലുമുണ്ടെന്നു കൂടി
പറഞ്ഞോളൂ
രാജ്യദ്രോഹി എന്നുതന്നെ
എന്നെ വിളിക്കണം
നിങ്ങള്‍ വിളിക്കുമ്പോള്‍
ആ പേരെനിക്കിഷ്ടമാണ്
അതിനുപിന്നില്‍
നിരപരാധികളുടെ ചോരകൊണ്ട്
പണിതുയര്‍ത്തപ്പെട്ട
ഒര്‍തഥമുണ്ടല്ലോ.. അതുമതി
വാക്കുകള്‍ തന്നെ
മതിയാകുമായിരുന്നു
നിങ്ങള്‍ക്ക്,
എന്നെപ്പോലൊരു
പെണ്ണിനെ കൊല്ലാന്‍..
എന്നാലിന്നതു പോരാ
നെറികെട്ട നീചതകള്‍
കണ്ടറപ്പു തീര്‍ന്നവളെ
ഹൃദയത്തില്‍ തറക്കുന്ന
ഒരു ബുള്ളറ്റില്‍
തീര്‍ത്തേക്കണം
ഓഹ്.. ക്ഷമിക്കണം
ഹൃദയമെന്താണെന്ന്
അറിയാത്തവരോടാണല്ലോ
എന്‍റെ സംസാരം
ഒരു ബുള്ളറ്റുകൊണ്ടു നിങ്ങളീ
നെഞ്ചിന്‍കൂട് തകര്‍ക്കണം
കൊന്നുകഴിഞ്ഞാല്‍
കാണാതായവരുടെ
പട്ടികയിലെന്നെ
ചേര്‍ത്തേക്കരുത്..
കൂടെപ്പഠിക്കുന്നവനെ
ഇടിച്ചുവീഴ്ത്തി,
ആശയങ്ങള്‍ക്ക്
കയ്യൂക്കുകൊണ്ട്
തടയിടുന്നവരാരും
കൊടിയിലെഴുതിയ
സോഷ്യലിസവും കൊണ്ടെനിക്ക്
അനുശോചനം പ്രസംഗിക്കുകയും
വേണ്ട
ആക്രമിച്ചപ്പോള്‍
കൊന്നുകളഞ്ഞെന്നു
തന്നെ പറഞ്ഞോളൂ;
ആത്മഹത്യ ചെയ്തവളെന്നു
വരുത്തിയെന്നെ ഭീരുവാക്കാതെ!
നന്‍മ വറ്റാത്ത മനസുകളിലെ
പ്രാര്‍ത്ഥനകളില്‍
എനിക്കിനിയും ജീവിക്കണം
മുമ്പേ പോയ
രക്തസാക്ഷികളുടെ
കൂട്ടത്തിലൊരു പങ്കുകാരിയാവണം!

Post has attachment
I C U വക ..
ഈ വിവരംകെട്ട മൊല്ലമാര്‍ കാരണം സംഭവിക്കുന്ന ഓരോരോ ഗുലുമാലുകള്‍.
വിവരക്കേട് ഒരു കുറ്റമോ തെറ്റോ അല്ലെങ്കിലും അതൊരു മതത്തിന്റെ ലേബലിൽ ചാർത്താൻ ശ്രമിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റും കുറ്റവുണെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല.
Photo

Post has attachment
ഇനി കുറച്ചു ചിരിച്ചോണ്ടിരിക്കട്ടെ :D
Photo

ചിന്തകളെ തുടച്ചു മിനുക്കുന്നത് ശീലമാക്കുക, അവയാണ് വാക്കുകളായി പിറന്നു വീഴുന്നത് . വാക്കുകളെ ശ്രദ്ധിച്ചു മാത്രം തിരഞ്ഞെടുക്കുക, അവയാണ് പ്രവര്‍ത്തികളുടെ മാനദണ്ഡം നിക്ഷയിക്കുന്നത്. പ്രവര്‍ത്തികളാണ് വ്യക്തിത്വത്തെ രൂപകല്‍പന ചെയ്യുന്നത്. വ്യക്തിത്വത്തെ എപ്പോഴും ശ്രദ്ധാപൂര്‍വ്വം കുറ്റമറ്റതാക്കുക.
കാരണം വ്യക്തിത്വമുള്ള നമ്മുടെ ഓര്‍മ്മകളും സ്വപ്നങ്ങളും അപഗ്രഥനങ്ങളുമാണ് സമൂഹത്തിന്റെ കെട്ടുറപ്പിന്ന് ആധാരവും ആവശ്യവും.

Post has attachment
ഒരു 'നോവലെറ്റു'മായി ഈ കൂട്ടത്തില്‍ ഞാനുമുണ്ട്. 
Photo

ഇന്നലെ 'ഒപ്പം' കണ്ടു. ബോറടിച്ചില്ല എന്ന് മാത്രം.
അരവ് കുറച്ച് എണ്ണ കൂട്ടി വക്കുകള്‍ കരിച്ചും ഉള്‍വശം വേവാതെയും ഒപ്പിച്ചെടുത്ത ഒരു അപ്പം.
അത്രതന്നെ.

Post has attachment
Today (09/10/16) started our amazing offers ..

Post has shared content
ഇന്നത്തെ (06-10-16 വ്യാഴാഴ്ച) വര്‍ത്തമാനം പത്രത്തിന്റെ സാഹിത്യം പേജില്‍ പ്രമുഖരോടൊപ്പം എന്റെ ഒരു കൊച്ചു രചനയും അഭിപ്രായം അറിയിക്കണേ..
വല്യുമ്മയില്ലാത്ത വീട്'
-------------------
പ്രായം തികഞ്ഞ പെണ്‍കുട്ടികള്‍
വൈകിയുണരുന്നത്
വീടിന്നൈശ്വര്യകുറവാണെന്നോതി
സ്‌നേഹശാസനകളോടെ
വിളിച്ചുണര്‍ത്തിയിരുന്ന വല്യുമ്മ.

മുടിയിഴകളില്‍ കാച്ചെണ്ണപുരട്ടി
കോതിമിനുക്കിത്തന്ന്
കുളികഴിഞ്ഞെത്തുമ്പോള്‍
പിടിച്ചുനിറുത്തി നെറുകില്‍
രാസ്‌നാദി തിരുമ്മിത്തന്നിരുന്ന വല്യുമ്മ.

മൈലാഞ്ചിയരക്കുമ്പോളൊരു
ചീന്ത് വെറ്റില ചേര്‍ത്തരച്ചാല്‍
ചോപ്പ് നിറത്തിന് മൊഞ്ച്
കൂടുമെന്ന് ചൊല്ലിത്തന്നിരുന്ന വല്യുമ്മ.

പെരുന്നാള്‍ ചോറ് വിളമ്പിയ
വാഴയിലത്തുമ്പിലേക്ക്
ചീന ഭരണിയില്‍ നിന്ന്
ഉപ്പുമാങ്ങ വിളമ്പിയിരുന്ന വല്യുമ്മ.

മന്ത്രവാദിയെ തോല്പിച്ച്
രാജകുമാരിയെ രക്ഷിച്ച
മന്ത്രികുമാരന്റെ കഥപറഞ്ഞു
തലോടിയുറക്കിയിരുന്ന വല്യുമ്മ.

പനിനീരിന്റെ പരിമളവും
മഞ്ഞുതുള്ളിയുടെ പരിശുദ്ധിയും
ശുഭവസ്ത്ര ഭൂഷിതയു-
മായിരുന്നെന്‍ വല്യുമ്മ.

നറുനിലാവൊത്ത പുഞ്ചിരിയാല്‍
വീടിന്നോജസും തേജസുമായ്
തിളങ്ങി വാണിരുന്നെന്‍ വല്യുമ്മ.

പൂണ്ടടക്കം കെട്ടിപ്പുണര്‍ന്നാ
തൊണ്ണുകാട്ടി ചിരിക്കുന്ന
നിഷ്‌കളങ്ക മുഖത്തൊരു
സ്‌നേഹമുത്തം നല്‍കാന്‍
കൊതിയാവുന്നെനിക്കെന്നാല്‍
ആ കൊതി തീര്‍ക്കാനീ
പെരുന്നാളിനെനിക്കെന്റെ
കരളായ പൊന്മുത്ത് വല്യുമ്മ
ഇല്ലാതെ പൊയല്ലോ വീട്ടില്‍.
Photo
Photo
10/6/16
2 Photos - View album
Wait while more posts are being loaded