Profile cover photo
Profile photo
Shaji T.U
2,323 followers
2,323 followers
About
Shaji's posts

Post has attachment
ആദ്യത്തെ സംവിധാന ശ്രമമാണ്.. കൂടുതലായി ഒന്നും പറയുന്നില്ലാ.. കണ്ടിട്ട് നിങ്ങള്‍ എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ ഹാപ്പിയാണ്..


Post has attachment
പ്ലസില്‍ നേരത്തെ തന്നെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു, എന്നാലും.. 
തീയറ്ററിലെ കൈയടികളും ആര്‍പ്പുവിളികളും വിജയമായും അപസ്വരങ്ങള്‍ പരാജയമായും വിലയിരുത്തപ്പെടുന്ന സമയത്ത് 'ഡബിള്‍ ബാരല്‍' എന്ന സമീപകാലത്തെ നമ്മുടെ സിനിമയിലെ കണ്ടില്ലെന്ന്‍ നടിക്കുവാനാകാത്ത ശ്രമത്തെ കുറിച്ച് ചില ആലോചനകള്‍.. കുറെനാള്‍ കൂടിയുള്ള സിനിമയെ കുറിച്ചുള്ള എഴുത്ത് m3db-യില്‍..

Post has attachment
'പ്രേമ'ത്തിനെ കുറിച്ച് രണ്ട് വാക്ക്
------------------------------------------------
ഒരേ രീതിയില്‍ ആവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് സിനിമകള്‍ക്ക് ഗുണകരമായിരിക്കില്ലെന്ന് മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. സിനിമകള്‍ വ്യത്യസ്തമായിരിക്കുന്നത് പോലെ വിപണനം ചെയ്യുന്ന രീതികളിലും മാറ്റങ്ങള്‍ ഉണ്ടാകണം. 'പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്ന്' പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്‍റെ 'പ്രേമം' ഒരു ട്രെയിലര്‍ പോലുമില്ലാതെയാണ് തീയറ്ററില്‍ എത്തിയത്. അതൊരു 'പുതുമ'യായിരുന്നു. ട്രെയിലര്‍ ഇല്ലാതിരുന്നത് ചിത്രത്തിന് ഗുണകരമായി വന്നിട്ടേയുള്ളൂവെന്ന് ചിത്രം കണ്ടവര്‍ക്ക് ബോധ്യമാകും.

ഇപ്പോള്‍ മുപ്പതുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന തലമുറക്ക് പെട്ടെന്ന്‍ സ്വയം ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന പശ്ചാത്തലമാണ് ചിത്രത്തിന്. ആ കാലഘട്ടത്തിലെ ഒരാളുടെ കൌമാരം മുതല്‍ വിവാഹം വരെയുള്ള 'പ്രേമാ'വതരണമാണ് ചിത്രം. ഒരാളുടെ ജീവിതത്തിലെ പ്രേമകാലങ്ങള്‍ അവതരിപ്പിച്ച ചിത്രങ്ങളായിരുന്നു 'ഓട്ടോഗ്രാഫും', 'മേരാ നാം ജോക്കറും'. ബാഹ്യരൂപത്തിനപ്പുറം 'പ്രേമ'ത്തിന് അവയുമായി ബന്ധമൊന്നുമില്ല. അവതരണത്തില്‍ ചിത്രം ഏറെ പുതിയതാണ് താനും.

ചിത്രത്തിനെ കുറിച്ച് റിലീസിന് മുന്‍പ് തന്നെ സംവിധായകന്‍ കൃത്യമായി ഫേസ്ബുക്കില്‍ എഴുതിയിരുന്നു, "ചെറുതും വലുതുമായി 17 പുതുമുഖങ്ങള്‍ ഈ പടത്തിലുണ്ട്. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തില്‍.. പിന്നെ 2 ചെറിയ തല്ലും. പ്രേമത്തില്‍ പ്രേമവും കൊറച്ചു തമാശയും മാത്രമേ ഉണ്ടാവു.. യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്". വയറു നിറച്ചും പാട്ടുണ്ടെന്നത് പച്ചപരമാര്‍ത്ഥമാണ്. എന്നാല്‍ അവയെല്ലാം വെറുതെ ഒരു പാട്ടോ, ഡാന്‍സോ ആകാതെ കഥാസന്ദര്‍ഭങ്ങളിലേക്ക് ഇഴുകിചേരും വിധം അവതരിപ്പിച്ചിരിക്കുന്നതുകൊണ്ട് വയര്‍ നിറയുന്നതോ, നിറുത്താതെ തീറ്റിക്കുന്നതോ ഒരു വിഷയമായി വരുന്നില്ല.

ഭേദപ്പെട്ട ചിത്രങ്ങളും അവയിലൂടെ ഒട്ടും മോശമല്ലാത്ത ജനപ്രിയതയുമായി നിവിന്‍ പോളി മലയാളത്തിലെ വലിയ വിശേഷണ ഭാരങ്ങള്‍ ചുമക്കുന്ന നടന്മാരെ എല്ലാവരെയും കുറച്ച് നാളായി ഒരുപാട് പുറകിലാക്കുന്നുണ്ട്. അല്‍ഫോണ്‍സിന്‍റെ ആദ്യചിത്രം ചിലരുടെയെങ്കിലും 'നേരം' തെളിയുവാന്‍ വഴിയൊരുക്കിയെങ്കില്‍ കുറഞ്ഞപക്ഷം സായി പല്ലവി, കിച്ചു, വിത്സണ്‍ ജോസഫ് എന്നിവരുടെ 'നേര'മാകും ഈ 'പ്രേമം'.
ചിത്രം കണ്ടപ്പോള്‍ സന്തോഷം തോന്നിയ മറ്റൊരു കാര്യം തീരെ ചെറിയ വേഷങ്ങളില്‍ വന്നവര്‍ക്കുപോലും അവരുടെ ചിത്രത്തിലെ ഭാഗം, കഥാപാത്രത്തിന്‍റെയും അഭിനേതാവിന്‍റെയും പേരുമടക്കം കൃത്യമായി സിനിമയില്‍ ഉള്‍ക്കൊള്ളിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ്.

മലയാളത്തിന്‍റെ മുഖ്യധാരയിലെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു ബ്രാന്റ് നെയിമായി മാറുകയാണ് അന്‍വര്‍ റഷീദ് ഈ ചിത്രത്തിലൂടെ. ചിത്രത്തിന്‍റെ രചനയും ചിത്രസംയോജനവും സംവിധാനവും നിര്‍വ്വഹിച്ച അല്‍ഫോണ്‍സ് ഒരു കഥാപാത്രത്തേയും ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. സാങ്കേതികത്തികവുള്ള, ദൃശ്യഭാഷയുള്ള പുതിയകാല ജനപ്രിയ സിനിമ, അതാണീ 'പ്രേമം'.
Photo

Post has attachment
റേഡിയോയില്‍ നിന്നും റെക്കോര്‍ഡ് ചെയ്തെടുത്ത ഒട്ടേറെ കാസറ്റുകളിലും വാങ്ങിയ വേറെ ചില അപൂര്‍വ്വം കാസറ്റുകളിലുമായാണ് സാംബശിവന്‍ എന്ന കാഥികനെ കേള്‍ക്കുന്നത്. അച്ഛന്‍ അത്തരം കഥകളുടെ ആരാധകനായിരുന്നു. പിന്നീട് കാസറ്റുകള്‍ പലതും നശിച്ചുപോയി, ചിലതെല്ലാം കൈമോശം വന്നുപോയി...

ഒന്നോ രണ്ടോ വര്‍ഷം മുന്‍പ്‌ ഏതോ സിഡി തേടി (റഹ്മാന്‍ജിയുടെ ഏതെങ്കിലും ആയിരിക്കണം, അതിനായി മാത്രമേ കൃത്യമായി ഷോപ്പില്‍ പോകാറുണ്ടായിരുന്നുള്ളൂ) എറണാകുളത്തെ 'Planet M'-ല്‍ നില്‍ക്കുമ്പോഴാണ് സാംബശിവന്‍റെ ധാരാളം കഥാപ്രസംഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉണ്ടായിരുന്നത് എല്ലാമെടുത്തു. ചിലതെല്ലാം അന്നേ കേട്ടിരുന്നുവെങ്കിലും ഇടമുറിയാതെ അവയെല്ലാം കേള്‍ക്കുന്നത് ഇപ്പോഴാണ്.

YouTube-ല്‍ പരതിയപ്പോള്‍ സാംബശിവന്‍ ഇതാദ്യമായി ലൈവായി അവതരിപ്പിക്കുന്നത് കണ്ടു. മിമിക്രിക്കാരും ശേഷിക്കുറവുള്ള പിന്‍തലമുറയും അന്യം നിന്നുപോകാന്‍ ആവോളം സഹായിച്ച ഒരു കലാരൂപത്തിന്‍റെ സുവര്‍ണ്ണ കാലത്തില്‍ നിന്ന്.. ഇനിയും കാണാത്തവര്‍ക്ക്, കേള്‍ക്കാത്തവര്‍ക്ക്, കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക്, സംബശിവന്‍ അവതരിപ്പിക്കുന്നു.. ബിമല്‍ മിത്രയുടെ 'ഇരുപതാം നൂറ്റാണ്ട്'

Post has attachment
SUPER EXCITED to share with you all, the teaser of my very first real-time movie making exposure - PAKIDA, directed by best buddy +Sunil Kariattukara . AN INTENSE JOURNEY IT WAS, for me, different from that of my ‘extended honeymoon’ with world cinema, film festivals, film books, film noir, film buffs, and film bluffs!

Post has attachment
സമകാലീന മലയാള സിനിമയിലെ പ്രമുഖരായ നാല് സംവിധായകര്‍ക്കൊപ്പം ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് ആദ്യമായി സംവിധായകനാകുന്ന ചിത്രമടക്കം അഞ്ച് ചിത്രങ്ങളുടെ സമാഹാരമാണ്, 'അഞ്ച് സുന്ദരികള്‍'.

ആമി (അന്‍വര്‍ റഷീദ്), കുള്ളന്‍റെ ഭാര്യ (അമല്‍ നീരദ്), ഗൌരി (ആഷിക് അബു), ഇഷ (സമീര്‍ താഹിര്‍), സേതുലക്ഷ്മി (ഷൈജു ഖാലിദ്) എന്നിവയാണ് സുന്ദരികളിലെ അഞ്ച് ചിത്രങ്ങള്‍.

പ്രതീക്ഷ തെറ്റിയില്ല. 'ആമി'യാണ് ഈ കൂട്ടത്തിലെ ഏറ്റവും മികച്ച ചിത്രം. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ആവശ്യത്തിനായി രാത്രി ഏറെ വൈകിയുള്ള, ഒരു കാര്‍ യാത്രയില്‍ ഭര്‍ത്താവ് ഉറങ്ങിപ്പോകരുതെന്ന മട്ടില്‍, അയാളെ നിരന്തരമായി വിളിച്ച് കുസൃതി നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കുന്ന ഭാര്യ. അവയുടെ ഉത്തരങ്ങളിലേക്ക് അയാള്‍ അവിചാരിതമായി എത്തിച്ചേരുന്നു. അമല്‍ നീരദിന്‍റെതാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജാക്കിയേയും മറ്റും നടത്തിനടത്തി ബുദ്ധിമുട്ടിക്കുന്നതിലും എത്രയോ വലിയ കാര്യമാണ് ഇതുപോലെ ഒരു പടത്തിന് അമല്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്.

സുന്ദരികളിലെ യഥാര്‍ത്ഥ സര്‍പ്രൈസ് 'സേതുലക്ഷ്മി'യാണ്. പുതിയ സംവിധായകന്‍, പുതിയ എഴുത്തുകാരന്‍, പ്രധാന വേഷങ്ങള്‍ എല്ലാം കുട്ടികളും താരതമ്യേന പരിചിതമല്ലാത്ത അഭിനേതാക്കളും. എം മുകുന്ദന്റെ 'ഫോട്ടോ' എന്ന കഥയെ ആധാരമാക്കിയാണ് മുനീര്‍ അലി, ശ്യാം പുഷ്കരനുമായി ചേര്‍ന്ന്‍ ഇതിന്‍റെ രചന നിര്‍വ്വഹിച്ചത്. കുട്ടി കഥാപാത്രങ്ങള്‍ ഭംഗിയായി ആവിഷ്ക്കരിക്കപ്പെടുന്നത് കണ്ടിരിക്കുവാന്‍ വല്ലാത്തൊരു ചന്തം തന്നെയാണ്. അനികക്ക്, ചേതന് ഉമ്മകള്‍ ഒരുപാട് വാങ്ങി കൂട്ടേണ്ടി വരും

മുഖ്യ സ്ത്രീ കഥാപാത്രങ്ങളുടെ പേരാണ് 'അഞ്ച് സുന്ദരികളി'ലെ ചിത്രങ്ങളില്‍ ഒന്നിനൊഴികെ മറ്റെല്ലാറ്റിനും. 'കുള്ളന്റെ ഭാര്യ'യെന്ന ഈ ചിത്രം സംവിധാനം ചെയ്തത് അമല്‍ നീരദാണ്. അമലിന്‍റെ കയ്യിലിരുപ്പ് വെച്ച് 'ചാര്‍ളീസ് ഏഞ്ചല്‍സ്' ആയിരിക്കണം ഈ സന്ദര്‍ഭത്തില്‍ എല്ലാവരും പ്രതീക്ഷിക്കുവാന്‍ സാധ്യത. പക്ഷേ, വെടി, പുക വഴിപാടുകള്‍ ഒന്നുമില്ലാതെയാണ് 'കുള്ളന്റെയും ഭാര്യയുടെയും' കഥ പറയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കഥ, കഥാകൃത്തായ ഉണ്ണി. ആര്‍ പറയുക തന്നെയാണ്. പറഞ്ഞുപറഞ്ഞുപറഞ്ഞ് ദൃക്സാക്ഷി വിവരണമാകുന്ന ആഖ്യാനരീതിയുടെ ബലഹീനത ചിത്രത്തിനുണ്ടെങ്കിലും നേരത്തെ സൂചിപ്പിച്ച അമലിന്‍റെ വഴിമാറിയുള്ള നടത്തത്തിന് കയ്യടി കൊടുക്കേണ്ടതുണ്ട്.

സിദ്ധാര്‍ത്ഥ് ഭരതന്‍ എഴുതി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത 'ഇഷ'ക്കും, രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച് ആഷിക് അബു സംവിധാനം ചെയ്ത 'ഗൌരി'ക്കും അതിന് പുറകില്‍ പ്രവര്‍ത്തിച്ച വലിയ പേരുകളുടെ പേരില്‍ പോലും ആരെങ്കിലും പ്രോത്സാഹന സമ്മാനങ്ങള്‍ കൊടുക്കുമെന്ന് തോന്നുന്നില്ല.

ചുരുക്കത്തില്‍ മൂന്ന്‍ സുന്ദരികള്‍ കാഴ്ചക്ക് കൊള്ളാം..!
Photo

Post has attachment
ഒരിടവേളക്ക് ശേഷം ചിത്രനിരീക്ഷണം, രാജീവ്‌ രവിയുടെ 'അന്നയും റസൂലി'നേയും കുറിച്ച്..

"സ്വാഭാവികമായ ദൃശ്യങ്ങളുടെയും അവ പകര്‍ത്താനെടുത്ത ഗോറില്ലാ ഫിലിംമേകിംഗ് രീതികളുടേയും പേരിലാകും മലയാള സിനിമയില്‍ 'അന്നയും റസൂലും' സ്വന്തമായ ഒരിടം കണ്ടെത്തുന്നത്. ചിത്രീകരണത്തില്‍ വേറിട്ട വഴി സ്വീകരിക്കുകയും, അതില്‍ മുഖ്യധാരയിലെ അഭിനേതാക്കള്‍ ഭാഗമാകുകയും, ചിത്രം കേരളത്തിലെ ഒരുപിടി തീയ്യറ്ററുകളില്‍ എത്തുകയും, അത് കാണുവാന്‍ ജനം തയ്യാറാവുകയും ചെയ്യുമ്പോള്‍ ഈ പ്രണയചിത്രത്തിനെ മലയാളത്തിലെ ഒരു ലാന്‍ഡ്മാര്‍ക്ക്‌ ചിത്രമെന്നോ മലയാളത്തിന്‍റെ 'സുബ്രഹ്മണ്യപുര'മെന്നോ വിളിക്കേണ്ടി വരും"

http://chitranireekshanam.blogspot.in/2013/01/blog-post.html

Post has attachment
വീണ്ടും നിരീക്ഷണ കാലം..!
http://chitranireekshanam.blogspot.in/2012/04/22.html

ധനുമാസത്തിലെ അശ്വതിനാളില്‍ അമ്പലത്തില്‍ പോയി നാട്ടില്‍ വാഴുന്ന അഷ്ടദൈവങ്ങളെ നമിക്കുക, പിന്നെ വീട്ടിലെ കൊച്ചു സദ്യവട്ടങ്ങള്‍. പത്ത്‌ ചാടിയപ്പോള്‍ തന്നെ താനൊരു വന്‍മരമായോ എന്ന ശങ്ക, മിക്കവാറും അവധിക്കാലത്തെത്തുന്ന ധനുവില്‍ മേല്‍പ്പറഞ്ഞ ശീലങ്ങളില്‍ നിന്നും പതിയെ വഴിമാറാന്‍ പ്രേരണയായി... വോണിനും ജോണ്‍ടി റോഡ്സിനുമൊക്കെ പഠിച്ചുകൊണ്ടിരുന്ന അങ്ങനെ ഒരു അവധിക്കാലത്ത് ഉള്ളി തൂവിയ കപ്പയും ഉപ്പ് സോഡയുമെന്ന സ്ഥ...ിരം കോമ്പിനേഷന്‍ , കൃഷ്ണേട്ടന്‍ ജീവിക്കുവാന്‍ വേണ്ടി ചായക്കടയാക്കി മാറ്റിയ ബേക്കറിയില്‍ സാപ്പിടുമ്പോഴാണ് അന്ന് സച്ചിനോ, ദ്രാവിഡിനോ പഠിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കളിലാരോ പിറന്നാള്‍ കാര്യം എടുത്തിട്ടത്. ഷര്‍ട്ടിന്‍റെ പോക്കറ്റ് കീറിക്കളയുന്നത് വൃത്തിക്കേടല്ലേ, എന്നാ പിന്നെ ഭംഗിക്ക് ഒന്നിരിക്കട്ടെ എന്ന ലൈനില്‍ ആ സാധനം ചുമന്നു നടന്നുകൊണ്ടിരുന്ന ഞങ്ങളില്‍ ഭൂരിപക്ഷവും അന്ന് എങ്ങനെയോ എടുക്കാ പൊന്താത്തൊരു കേക്ക് വാങ്ങി, കൃഷ്ണേട്ടന്‍റെ സര്‍ബ്ബത്തിന് നാരങ്ങമുറിക്കുന്ന മുറിപ്പലകയില്‍ അന്നുവരെ നാരങ്ങാമുറി മാത്രം ശീലിച്ച മെലിഞ്ഞൊരു കത്തിക്കൊണ്ട് കേക്ക് കണ്ടംതുണ്ടം വെട്ടി പിറന്നാള്‍ ആഘോഷിച്ചു... എന്നിട്ട് കേക്കിന്‍റെയും നാരങ്ങാവെള്ളത്തിന്‍റെയും വലിയ ബില്‍ കൊടുത്ത്‌ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ കടം പറയാന്‍ വേണ്ടെ എന്ന ലൈനില്‍ ബാക്കിയെല്ലാം കടം പറഞ്ഞു. ആഘോഷങ്ങളുടെ വലിപ്പ-ചെറുപ്പങ്ങളും ആശംസകളും മാറിയെങ്കിലും പഴയ ആ 'മുറി'യെ മുട്ടാന്‍ വളര്‍ന്നിട്ടില്ല പിന്നിന്നുവരെ ഒരു പിറന്നാള്‍ ആഘോഷവും... :)

പറയാണ്ട് വയ്യ: ക്രോണിയയും അസ്ഹറുദ്ദീനും വളര്‍ത്തി വലുത്താക്കിയൊരു കാറ്റ്‌ വീഴ്ചയില്‍ ഞങ്ങളില്‍ കുറേപ്പേര്‍ അവിചാരിതമായി മതം മാറിയില്ലായിരുന്നുവെങ്കില്‍ എത്രയെത്ര കപ്പുകളും മെഡലുകളും അല്ലറ-ചില്ലറ വേള്‍ഡ്‌ റെക്കോഡുകളും അഷ്ടമിച്ചിറയില്‍ കുന്നുകൂടി പണ്ടാരമടങ്ങിപ്പോയേനെ... ശ്ശോ!!!

Post has attachment
'FLOW': Please watch, comment and share!!
Watch HD Version: FLOW - Safeguard Kerala from Mullaperiyar ! A film By Oldmonks - HD version ,
Download MP4 (55 MB): http://bit.ly/v0ig4R
Download Torrent: http://bit.ly/uiAh6s
Wait while more posts are being loaded