Jithin Mohandas:

ശ്രീരാമന്‍ എന്ന "ഉത്തമ" പുരുഷൻ!!

• ഹൈന്ദവ മതവിശ്വാസികൾ, പ്രത്യകിച്ച് വടക്കേ ഇന്ത്യക്കാർ 'ഉത്തമ പുരുഷ' പട്ടം കൊടുത്ത് തോളിലേറ്റി നടക്കുന്ന 'കഥാപാത്രമാണ്' ശ്രീരാമന്‍. ഹിന്ദുമതത്തിൽ പ്രത്യേകിച്ച് പറയത്തക്ക വിധത്തിൽ ഒരു 'ഹീറോ'യുടെ അഭാവമായിരിക്കാം ഈ രാമന്‍ പ്രേമത്തിന് നിദാനം. വെറുതെ 'ജയ് ശ്രീ രാം' വിളിച്ചാൽ രക്തം തിളയ്ക്കുന്ന ഇക്കൂട്ടർ രാമനെ അസ്സൽ മനുഷ്യനായും ദൈവമായും ഒരുപോലെ കാണുന്നു എന്നത് ഒരു പ്രത്യേകതയാണ്..!!

• "ആരാണ് ഏറ്റവും ഉത്തമനായ പുരുഷൻ?" എന്ന പാർവതി ദേവിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണത്രേ പരമശിവൻ രാമൻറെ കഥ പറയുന്നത്..!!
തന്നെ മോഹിച്ചു വന്ന ശൂർപ്പണകയുടെ മുലയും മൂക്കും അറുത്ത് മാറ്റാൻ ലക്ഷമണനോട് ആവശ്യപ്പെട്ടതും സ്വന്തം പത്നിയെ ആരോപണത്തിൻറെ പേരിൽ ഉപേക്ഷിച്ചതും ശ്രീരാമന്‍റെ സ്ത്രീ വിരുദ്ധതയുടെ മകുടോദാഹരണങ്ങളാണ്..!!

• ശൂർപ്പണകയെ അപമാനിച്ചതാണ് രാവണനെ പ്രകോപിപ്പിച്ചത്. അതിന് പ്രതികാരമായിട്ടായിരുന്നു സീതയെ അപഹരിച്ചത്. ശാപം ലഭിച്ച രാവണന് സീതയുടെ അനുവാദം കൂടാതെ സ്പർശിക്കാനാകില്ലെന്ന് രാമന് അറിവുണ്ടായിരുന്നു. വാനര സേനയുമായി ലങ്ക അക്രമിച്ച് രാവണ നിഗ്രഹം നടത്തി സീതയെ തിരിച്ചു പിടിച്ചിട്ടും കേവലം ആരോപണത്തെ തുടര്‍ന്ന് അവളെ ഉപേക്ഷിച്ചവനെങ്ങനെ പുരുഷോത്തമനാകും? ഇവിടെ ചർച്ച ചെയ്യപ്പെടുന്ന, സ്ത്രീയ്ക്ക് മാത്രം 'ലേബൽ' ചെയ്യപ്പട്ട 'ശുദ്ധി' എന്താണ്? ഇനി അഥവാ തൻറെ ഭാര്യ ഒരാളാൽ ബലാൽകാരം ചെയ്യപ്പെട്ടെങ്കിൽ തന്നെ അവളെ ഉപേക്ഷിക്കുന്നവൻ നീചനല്ലേ? അങ്ങനെ ഒരവസ്ഥയിൽ അവൾക്ക് കൂടുതല്‍ സാന്ത്വനവും തണലുമല്ലേ ആവശ്യം???

• പ്രജാവത്സലനായ ശ്രീരാമന് ചിലപ്പോള്‍ രാജ്യമാകാം വലുത്. ആയിക്കോട്ടെ , തൻറെ കുടുംബത്തോടും രാജ്യത്തോടും തുല്യ നീതി പുലർത്താൻ കഴിയാത്തവൻ എന്തിന് രണ്ട് വളളത്തിൽ കാല് ചവിട്ടി? (ശ്രീരാമന്‍ മാത്രമല്ലായിരുന്നല്ലോ രാജ്യാവകാശി !!)
അപ്പോള്‍ പ്രജാവത്സലനായ രാമൻ എങ്ങനെ ഉൽകൃഷ്ഠ പുരുഷോത്തമനാകും എന്ന ചോദ്യം വീണ്ടും ആവർത്തിക്കപ്പെടുന്നു!!

• ഇതെല്ലാം ഇനി അവതാര സംഭവ വികാസങ്ങൾ ആയിരുന്നോ? അങ്ങനെ എങ്കില്‍, ഈ കൊട്ടിഘോഷിക്കുന്ന മഹത്വമൊന്നും രാമനില്ല എന്ന് വളരെ എളുപ്പം തന്നെ സമ്മതിക്കേണ്ടിവരും. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിലെ കേവലം ഒരു കഥാപാത്രം എന്നതിലപ്പുറം എന്ത് പ്രാധാന്യമാണ് രാമനുളളത്? രാവണ നിഗ്രഹത്തിനായിരുന്നോ ഇത്രയും പെടാപ്പാടുകൾ???

അതായത് "ഉത്തമാ", അമർചിത്രകഥയിലെ കഥാപാത്രമെന്നതിലുപരി, ഈ തലമുറയ്ക്ക് മാതൃകയാകും വിധം ഒരു വ്യക്തിത്വം പോലുമായിരുന്നില്ല ശ്രീരാമന്‍...!!
Photo
Shared publiclyView activity