Profile

Cover photo
Seena Viovin
Lives in Bangalore
19,052 followers|6,632,579 views
AboutPostsCollectionsPhotosVideos

Stream

Seena Viovin

Shared publicly  - 
 
കേരളത്തില്‍ നിന്നുള്ളവരാ ...
 ·  Translate
2
കായംകുളം കൊച്ചുണ്ണി.'s profile photo
Add a comment...

Seena Viovin

Shared publicly  - 
 
Naser Kunnum Purathu‎ (Freethinkers സ്വതന്ത്രചിന്തകർ):

ചിറകറ്റ പക്ഷിക്ക് ചിറകുമായ് നീയിനി പിറകെ വരല്ലേ വരല്ലേ
------------------------------------------------------------------------------------------
ചില ചിത്രങ്ങള്‍ ആണ് ലോകത്തിന്‍റെ കണ്ണ് തുറപ്പിക്കുക. അപ്പോള്‍ കണ്ണ് നീരിനു പകരം കണ്ണില്‍ നിന്നും ചോര പൊടിയും. ചിത്രങ്ങളില്‍ കാണുന്ന വര്‍ണ്ണങ്ങള്‍ പക്ഷെ ചോരയുടെ ചുവപ്പായി നമുക്ക് തോന്നും....

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ആയിരം ഇരട്ടിയാക്കി നമ്മോടു പറഞ്ഞു തന്നത് ബോംബിങ്ങിനു ഇരയായി വിവസ്ത്രയായി ഓടിയ കിം ഫുക് എന്ന കൊച്ചു പെണ്‍കുട്ടിയുടെ കരളലിയിക്കുന്ന ചിത്രമാണ്.

കഴിഞ്ഞ ബുധനാഴ്ച കൊഴിഞ്ഞു വീണത് ചിറകറ്റു വീണ മറ്റൊരു മാലാഖയുടെ ചിത്രം ലോകത്തിനു നല്‍കികൊണ്ടാണ്. അയ്ലന്‍ കുര്‍ദി എന്ന മൂന്നു വയസ്സുകാരന്‍, തുര്‍ക്കിയുടെ ഫാഷന്‍ തലസ്ഥാനമായ ബോഡ്റം കടല്‍ തീരത്ത്‌ ആ കുഞ്ഞ് ചെതനയറ്റ് കിടക്കുന്നു. കടലിലേക്ക് മൂക്ക് കുത്തി കിടക്കുന്ന ആ ചേതനയറ്റ ശരീരവും, അത് താങ്ങിയെടുക്കുന്ന തുര്‍ക്കി പോലീസ് ഓഫീസറും ട്വിട്ടര്‍ വഴി വൈറല്‍ ആയി മാറി. #KiyiyaVuranInsanlik (humanity washed ashore) എന്ന ഹാഷ് ടാഗില്‍ ഇത് ലോകം മുഴുവന്‍ പ്രചരിച്ചു. അയ്ലനോടോപ്പം സഹോദരന്‍ ഗാലിബ്, അമ്മ റിഹാന്‍ അടക്കം പന്ത്രണ്ടു പേര്‍ തുര്‍ക്കി തീരത്ത്‌ മുങ്ങി മരിച്ചു.

സിറിയയിലെ കൊബാനെ (ഈ പേര്‍ പലരും ഓര്‍ക്കുന്നുണ്ടാവും. ഇസ്ലാമിക് സ്റ്റേറ്റ് ആദ്യം പിടി മുറുക്കിയ സ്ഥലം. പിന്നീട് YPG വനിതാ പോരാളികള്‍ അമേരിക്കന്‍ സേനയുടെ പിന്‍ബലത്തോടെ തിരിച്ചടിച്ച സ്ഥലം) യില്‍ നിന്നുള്ള കുര്‍ദ് വംശജര്‍ ആണ് അയ്ല ന്‍റെ കുടുംബം. ആദ്യം തുര്‍ക്കിയിലേക്ക് അഭയാര്‍ഥികള്‍ ആയി കുടിയേറിയ കുടുംബം പിന്നീട് അയ്ലന്‍റെ പിതാവ് അബ്ദുള്ള കുര്‍ദിയുടെ സഹോദരി തീമാ കുര്‍ദിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് ക്യാനഡയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചത്. തീമ നേരത്തെ തന്നെ വാന്‍കൂവറില്‍ എത്തിരിയിരുന്നു.

എന്നാല്‍ തുര്‍ക്കിയില്‍ താമസിച്ച അബ്ദുള്ളയുടെ കുടുംബത്തിനു തുര്‍ക്കി സര്‍ക്കാര്‍ എക്സിറ്റ് വിസ നല്‍കാത്തത് കാരണം UNHCR (United Nations High Commissioner for Refugees) റെഫ്യൂജി അംഗീകാരം നല്‍കാത്തതിനാല്‍ ക്യാനഡ ഇവരുടെ വിസ നിഷേധിച്ചു. ക്യാനഡയിലേക്ക് രണ്ടും കല്‍പിച്ചു പുറപ്പെട്ട ഇവരുടെ ബോട്ടിന്‍റെ കപ്പിത്താന്‍ തിരമാലകള്‍ കണ്ടു പേടിച്ചു കടലില്‍ എടുത്തു ചാടി. പിന്നീട് അബ്ദുള്ള കുര്‍ദി ആണ് ബോട്ട് ഓടിച്ചത്. എന്നാല്‍ ബോട്ട് തകരുകയും അമ്മ രെഹാനും, രണ്ടു മക്കളും മുങ്ങി മരിക്കുകയും ചെയ്തു.

"എന്‍റെ രണ്ട് മക്കളും ലോകത്തിലെ ഏറ്റവും സൌന്ദര്യമുള്ള കുഞ്ഞുങ്ങള്‍ ആയിരുന്നു. ഓരോ ദിവസവും അവരുമായി കളിക്കാന്‍ ആയിരുന്നു ഞാന്‍ ഉണര്ന്നിരുന്നത്. എല്ലാം എനിക്ക് നഷ്ടപ്പെട്ടു." എന്നാണു പിതാവ് അബ്ദുള്ള അസോസിയേറ്റട് പ്രസ്സും ആയി സംസാരിച്ചപ്പോള്‍ പറഞ്ഞത്.

അയ്ലന്‍റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച കനേഡിയന്‍ കുടിയേറ്റ മന്ത്രി ക്രിസ് അലക്സാണ്ടര്‍ തന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയും ചെയ്തു.

മുസ്ലിം ലോകം എവിടെയാണ്?
--------------------------------------------
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്തികളെ സൃഷ്ടിക്കുന്ന മതം ഏതാണ് എന്ന് ചോദിച്ചാല്‍ ''ഇസ്ലാം'' എന്ന ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ. അതിന്‍റെ രാഷ്ട്രീയം പലതും ആവാം, വംശീയതയുടെ വേര്‍ത്തിരിവുകള്‍ ഉണ്ടാവാം. പക്ഷെ ഫലം ഒന്നാണ്.

അഫ്ഗാന്‍, സിറിയ, ഇറാക്ക്, ലെബനോന്‍, യമന്‍ ഇങ്ങനെ തുടങ്ങി എല്ലാ രാജ്യങ്ങളിലും UNHCR ഇന് പിടിപ്പത് പണിയാണ്.
ഷിയാ അലവി വിഭാഗത്തില്‍ പെട്ട സിറിയയിലെ ബഷാര്‍ സര്‍ക്കാര്‍ സുന്നികളെ കൊന്നു തിന്നാന്‍ തുടങ്ങിയപ്പോള്‍, ഹോമ്സിലും, കൊബാനെയിലും ബോംബു വര്‍ഷിച്ചു സ്കൂളുകള്‍ പോലും നശിപ്പിച്ചപ്പോള്‍ FSA(Free Syrian Army) യെ ശക്തമാക്കാന്‍ സുന്നി-അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ചു. എഫ് എസ് എ യുടെ തണലില്‍ വിരിഞ്ഞ അണലിയാണ് ഐസിസ്. ശേഷം എന്തായിരുന്നു എന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പത്രങ്ങള്‍ മാത്രം വായിച്ചാല്‍ മതി. ആധുനിക ലോകം ഇതുവരെ കാണുകയോ, കേള്‍ക്കുകയോ ചെയ്യാത്ത അതി ഭീകര ക്രൂരതകള്‍ ആയിരുന്നു ISIS ലോകത്തിനു മുന്‍പില്‍ അടയാളമാക്കി അവശേഷിപ്പിച്ചത്.

സിറിയയിലെ നാല് മില്യന്‍ ജനങ്ങള്‍ അഭയാര്‍ത്തികള്‍ ആയി മാറി. ആദ്യ ഘട്ടത്തില്‍ വംശീയ ഐക്യം പ്രകടിപ്പിച്ചു ഖുര്‍ദുകളെ സ്വീകരിക്കാന്‍ തുര്‍ക്കി സമ്മതിച്ചു. തുര്‍ക്കിയില്‍ ഉള്ള സിറിയന്‍ അഭ്യാര്‍ത്തികളുടെ എണ്ണം പതിനേഴു ലക്ഷം ആണ്. അതിര്‍ത്തി കടന്നു സിറിയക്കാര്‍ക്ക് ഏറ്റവും പെട്ടന്ന് എത്താന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്ന് തുര്‍ക്കിയും ആണ്. ഇരുപത്തി രണ്ടു ലക്ഷത്തില്‍ അധികമാണ് ലബനോന്‍, ഇറാക്ക്, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഉള്ള സിറിയന്‍ അഭയാര്‍ത്തികളുടെ എണ്ണം. ഈ രാജ്യങ്ങളിലെ ജന സംഘ്യയുടെ അഞ്ചു ശതമാനത്തോളം വരും അഭയാര്‍ത്തികള്‍.

സാമ്പത്തിക ഭദ്രത കുറഞ്ഞ ലബനോന്‍ (അവരുടെ ജനസംഘ്യയുടെ പത്ത് ശതമാനത്തോളം ആണ് അഭയാര്‍ത്ഥികള്‍), ജോര്‍ദ്ദാന്‍, ഈജിപ്ത്, ഇറാക്ക് എന്നിവിടങ്ങളിലെ അഭയാര്‍ത്തികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സാധാരണക്കാര്‍ തന്നെ പട്ടിണിയും പരിവട്ടവും ആയി ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന രാജ്യങ്ങളില്‍ ലക്ഷക്കണക്കിന്‌ അഭയാര്‍ത്ഥികള്‍ കൂടെ വന്നു ചേര്‍ന്നാല്‍ ഉള്ള അവസ്ത ആലോചിക്കാവുന്നതെ ഉള്ളൂ. UNHCR ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വന്‍ സംഘ്യ സ്വീകരിച്ചു കൊണ്ട് അഭയാര്‍ഥി ക്യാംബുകളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വാതില്‍ കൊട്ടിയടച്ച സമ്പന്ന മുസ്ലിം രാജ്യങ്ങള്‍
---------------------------------------------------------------------------------
ഗള്‍ഫിലെ പെട്രോള്‍ മുസ്ലിം രാജ്യങ്ങളുടെ സാമ്പത്തിക ശക്തി ഇതര സമീപ രാജ്യങ്ങളുടെ എഴുപത് ഇരട്ടിയാണ്, കൈവശം ഉള്ള ഭൂമി നാലിരട്ടിയും. എന്നിട്ടും ഇവരൊക്കെ UNHCR വഴി പണം കൊടുക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. UNHCR ഇലേക്ക് സിറിയന്‍/ അഫ്ഗാന്‍ അഭയാര്‍ത്തികള്‍ക്ക് വേണ്ടി ''മുസ്ലിം വിരുദ്ധ'' ഫ്രാന്‍സ്, ഡെന്മാര്‍ക്ക്‌, അമേരിക്ക എന്നിവര്‍ നല്‍കിയ തുകയേക്കാള്‍ കൂടുതല്‍ നല്‍കി കഴിവ് തെളിയിക്കാന്‍ സമ്പന്ന മുസ്ലിം രാജ്യങ്ങള്‍ ശ്രമിച്ചില്ല. പണ്ടൊരു ഹാജിയാര്‍ പറഞ്ഞത് പോലെ "കായി കയിഞ്ഞുള്ള ലോഗ്യം മതി" എന്ന് ഇവരും തെളിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ കുറെ കൂടെ ലിബറല്‍ നയം സ്വീകരിച്ചത് പണവും, പത്രാസും, ഭൂമിയും കുറവും, ഇസ്ലാമിക സ്വഭാവം തീരെ ഇല്ലാത്തതും ആയ ബഹ്‌റൈന്‍ ആണ്.
മറ്റു രാജ്യങ്ങള്‍ പറയുന്ന രീതിയില്‍ വിസയും മറ്റും ആയി വരാന്‍ പറ്റിയ അവസ്ഥയില്‍ അല്ല സിറിയന്‍ അഭയാര്‍ത്തികള്‍. ഒരര്‍ത്ഥത്തില്‍ സമ്പന്ന മുസ്ലിം രാജ്യങ്ങള്‍ സിറിയന്‍ അഭയാര്‍ഥികളോട് നിങ്ങള്‍ വരേണ്ട എന്ന് തന്നെയാണ് പറയുന്നത്.

ഇതിനിടെ മുസ്ലിം ലീഗ് കമ്മറ്റി പാണക്കാട് മീറ്റിംഗ് കൂടി ബിരിയാണി തിന്നു പിരിയുന്നത് പോലെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ OIC മീറ്റിംഗ് പല പ്രാവശ്യം കൂടുകയും, പിരിയുകയും ചെയ്തു.

മക്കയില്‍ നിന്നും ഇറങ്ങുന്ന ഒരു പത്രമാണ്‌ കൃത്യമായ പ്രതിഷേധം അറിയിച്ചത്. അഭയം അന്വേഷിച്ചു ചെല്ലുന്ന സിറിയന്‍ അഭയാര്‍ത്തിക്ക് നേരെ വാതില്‍ കൊട്ടിയടച്ചു, അവനോടു യൂറോപ്പിലേക്ക് പോകാന്‍ പറയുന്ന അറബ് സമ്പന്നന്‍ ആയിരുന്നു ആ കാര്‍ട്ടൂണില്‍ ചിത്രീകരിക്കപ്പെട്ടത്.

അഭയാര്‍ത്തികള്‍ എന്ത് കൊണ്ട് യൂറോപ്പിലേക്ക്?
-------------------------------------------------------------------------------------
ഇസ്ലാമിന്‍റെ ഗര്‍ഭ ഗ്രിഹത്തെക്കാള്‍ അഭയാര്‍ത്തികള്‍ ആഗ്രഹിക്കുന്നത് യൂറോപ്പിന്‍റെ സ്വച്ച സുന്ദരമായ മതേതരത്വവും, സുരക്ഷയും ആണ്. യൂറോപ്പില്‍ അസൈലം ലഭിച്ചവര്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുന്ന നല്ല ജീവിത സാഹചര്യം, നല്ല ഭക്ഷണം, വസ്ത്രം, വീട്, വൈദ്യ സഹായം, വിദ്യാഭ്യാസം എന്നിവയാണ് തുര്‍ക്കിയില്‍ നിന്നും ലബനോനില്‍ നിന്നും അഭയാര്‍ത്തികളെ യൂറോപ്പിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഘടകം.

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ള സിറിയന്‍ അഭയാര്‍ത്തികളുടെ എണ്ണം നോക്കുക
ജര്‍മനിയില്‍ - ഒരു ലക്ഷത്തില്‍ അധികം
ഗ്രീസ് - ഒരു ലക്ഷം
സ്വീഡന്‍ - നാല്‍പതിനായിരം
ഓസ്ട്രിയ - ഇരുപതിനായിരം
ഇറ്റലി - അയ്യായിരം
ബള്‍ഗേറിയ - ആറായിരം
ബ്രസീല്‍ - രണ്ടായിരം

എന്ന് തുടങ്ങി അമേരിക്ക മുതല്‍ മാസിഡോണിയ വരെ സിറിയന്‍ അഭയാര്‍ഥികള്‍ ഉണ്ട്. എല്ലാ രാജ്യങ്ങളും അവരവരുടെ അതിഥികളായി അഭയാര്‍ത്തികളെ കാണുന്നു.
യൂറോപ്യന്‍ / പാശ്ചാത്യ രാജ്യങ്ങള്‍ എല്ലാവരും അഭ്യാര്‍ത്തികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ജീവിത സാഹചര്യം ആണ് ഉറപ്പ് വരുത്തുന്നത്. അവര്‍ വരും മുന്‍പ് കട്ടിലും, ടിവിയും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ അടക്കം ഉള്ള താമസ സൗകര്യം തയ്യാറാക്കുന്നു. മെഡിക്കല്‍ സൗകര്യം അടക്കം എല്ലാം ഉറപ്പ് വരുത്തുന്നു. ഇതെല്ലാം തയ്യാറാണ് എന്ന് UNHCR ഇന് ഗാരണ്ടി കൊടുത്താണ് അവര്‍ ആളുകളെ സ്വീകരിക്കുന്നത്.

വീടിന്‍റെ വാതിലുകള്‍ തുറന്നു വച്ച് ഐസ് ലാന്ഡ് ജനത
----------------------------------------------------------------------------------------------
കുറച്ചു പേരെ മാത്രമേ സ്വീകരിക്കാന്‍ സാധിക്കൂ എന്ന് ഐസ് ലാന്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു ഐസ് ലാണ്ടിലെ എഴുത്തുകാരിയും, ഫെമിനിസ്റ്റ്, സോവര്ഗ വിവാഹ പ്രവര്‍ത്തക എല്ലാം ആയ ബ്രിണ്ടിസ് (Bryndis Bjorgvinsdottir ) തന്‍റെ ഫെസ്ബൂക്കില്‍ പോസ്റ്റ്‌ ചെയ്ത ആഹ്വാന പ്രകാരം പതിനായിരം ഐസ് ലാന്‍ഡ്‌ നിവാസികള്‍ സിറിയക്കാരെ തങ്ങളുടെ വീട്ടില്‍ പാര്‍പ്പിക്കാന്‍ തയ്യാറായി. വലിയ സാഹോദര്യം പറയുന്ന, എല്‍ ജി ബി ടി പ്രവര്‍ത്തകരെ കൊല്ലാന്‍ നടക്കുന്ന മുസ്ലിം മുഖ്യധാരയില്‍ ഇത് പോലെ ഒരു ആഹ്വാനം പോലും ഉണ്ടായില്ല.

ജര്‍മ്മന്‍ അഭയാര്‍ഥി ക്യാബിലെ ഖുറാന്‍
--------------------------------------------------------------------------------
മുസ്ലിങ്ങള്‍ മതം വിട്ടു കളി ഇല്ലല്ലോ. അതിനിടെ ജര്‍മ്മനിയിലെ അഭയാര്‍ത്തി ക്യാമ്പില്‍ ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി ഖുറാന്‍ പേജുകള്‍ കീറി മൂത്രപുരയില്‍ ഇട്ടു. ഇയാളെ കൈകാര്യം ചെയ്യാന്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ സ്റ്റീല്‍ വടികളും മറ്റും ആയി രംഗത്തിറങ്ങി. അക്കോമഡേഷന്‍ ക്യാമ്പിലെ ജനവാതിലുകള്‍ പൊളിച്ചു. സര്‍ക്കാരിന്‍റെ ക്യാംബ് ഓഫീസ്, തെരുവിലെ കാറുകള്‍ എല്ലാം നശിപ്പിച്ചു. കീറിയ ഖുറാന്‍ പേജുകള്‍ വണങ്ങിയ ശേഷം, അവ വീണ്ടും തുന്നി ചേര്‍ത്താണ് സിറിയന്‍ അഭയാര്‍ത്തികള്‍ അടങ്ങിയത്. ഈ സംഭവം വലതു പക്ഷ ജര്‍മ്മന്‍ പാര്‍ട്ടികള്‍ ഗൌരവത്തില്‍ എടുക്കുകയുണ്ടായി. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചു വന്ന ജര്‍മന്‍ സര്‍ക്കാര്‍ നടപടികള്‍ തല്ക്കാലം മെല്ലെ പോക്കിലെക്ക് മാറ്റി. അതിനിടെ ബൂടാപെസ്റ്റ് നഗരത്തില്‍ നിന്നും ജര്‍മ്മനിയിലേക്ക് വിടണം എന്ന് പറഞ്ഞു സിറിയന്‍/ അഫ്ഗാന്‍ അഭയാര്‍ത്തികള്‍ സമരം നടത്തി എങ്കിലും അധികാരികള്‍ വഴങ്ങിയില്ല.

കോപ്പന്‍‌ഹേഗനില്‍ ഒമര്‍ നിരാഹാരസമരം നടത്തുന്നു
------------------------------------------------------------------------------------------
ഇസ്ലാമിന്‍റെ കൊടിയ ശത്രുക്കള്‍ ആണ് ഡെന്മാര്‍ക്ക്‌. മുഹമ്മദിന്‍റെ കാര്‍ട്ടൂണ്‍ വരച്ചു കോടിക്കണക്കിനു മുസ്ലിങ്ങളെ ''കൊന്ന'' രക്ത രക്ഷസ് ആണ് ഡെന്മാര്‍ക്ക്‌. അതിനാല്‍ തന്നെ ഡാനിഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ലോകം മുഴുവനും മുസ്ലിങ്ങള്‍ ഒരുമിച്ചു. പക്ഷെ ഡാനിഷ് റെഫ്യൂജി കൌണ്‍സില്‍ അപ്പോഴും മുസ്ലിം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുപ്പത് രാജ്യങ്ങളില്‍ DRC ക്ക് ഓഫീസ് ഉണ്ട്. അതില്‍ ഇരുപത്തി ആറും മുസ്ലിം രാജ്യങ്ങള്‍ ആണ്.

അതിനിടെ Danish Immigration Service (Udlændingestyrelsen - DIS) ന്‍റെ മുന്‍പില്‍ സിറിയന്‍ അഭയാര്‍ത്തിയായ ഒമര്‍ മര്‍ത്തീനി നിരാഹാരം അനുഷ്ടിക്കുന്നു. തന്‍റെ ഭാര്യയേയും കുട്ടികളെയും കൊണ്ട് വരാനുള്ള അനുമതി പത്രം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഒമര്‍ ഒന്‍പത് ദിവസത്തെ നിരാഹാരം അനുഷ്ടിച്ചത്. മുസ്ലിം വിരുദ്ധ ഡാനിഷ് പത്രങ്ങള്‍ ഒമറിന്റെ ചിത്രം ലോകത്തിനു നല്‍കി, സര്‍ക്കാരിനെ അവര്‍ വിമര്‍ശിച്ചു. ഒമര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. കാരണം അടുത്ത മാസം തന്‍റെ കുടുംബം ഡെന്മാര്‍ക്കില്‍ എത്തും എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നു.

ഒമറിന്റെ സമരം വിജയിച്ചതിനെ തുടര്‍ന്ന് താരിക്, ഹസര്‍ തുടങ്ങി പലരും നിരാഹാരം സമരം തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഡാനിഷ് പ്രധാനമന്ത്രി ലാസ് ലോക്ക് രേസ്മ്യൂസന്‍ അഭയാര്‍ത്ഥികള്‍ക്ക് ഉള്ള സഹായം വര്‍ധിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാര്‍ലിയുടെ രക്തം പുരണ്ട ഫ്രാന്‍സ്
-----------------------------------------------------------
ഇസ്ലാമിനെയും മുസ്ലിങ്ങളെയും ''നശിപ്പിക്കാന്‍'' കച്ചകെട്ടി ഇറങ്ങിയ മറ്റൊരു രാജ്യം ആണ് ഫ്രാന്‍സ്. നിഖാബ് (മുഖം മറക്കുന്ന വസ്ത്രം) നിരോധിച്ചു കൊണ്ട് ഇസ്ലാമിനെ തകര്‍ത്ത ഫ്രാന്‍സ് ഇതുവരെ രണ്ടായിരത്തോളം സിറിയന്‍ അഭയാര്‍ത്തികളെ സ്വീകരിച്ചു കഴിഞ്ഞു. (അല്‍ബേനിയ വഴി കയറി വരുന്ന രേഖകള്‍ ഇല്ലാത്തവരുടെ കാര്യം വേറെ), ആറായിരത്തില്‍ അധികം അസൈലം അപേക്ഷകള്‍ ആണ് ഇപ്പോള്‍ ഫ്രഞ്ച് സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉള്ളത്.
European Council on Refugees and Exiles (ECRE) ഫ്രഞ്ച് സര്‍ക്കാരിനോട് നടപടികള്‍ വേഗത്തില്‍ ആക്കണം എന്ന് അഭ്യര്‍ത്തിച്ചിട്ടുണ്ട്.

എല്ലാം മറക്കുന്ന ബ്രിട്ടന്‍
----------------------------------------
യു കെ യിലെ ഏതൊരു നഗരത്തിലും കാണാവുന്ന ഒരു കാഴ്ചയാണ് റോഡില്‍ നടന്നു പോകുന്നവരെ പിടിച്ചു നിര്‍ത്തി മതം മാറ്റുന്ന കാക്കമാര്‍. Street Dawa എന്നാണു ഇതിന്‍റെ പേര്‍. വളരെ ന്യൂനപക്ഷം ആയ ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുമ്പോഴും ഡേവിഡ് കാമറൂണ്‍ ഭയപ്പെടുന്നത് അന്ജൂം ചൌധരിയെ പോലെയുള്ള മത ഭീകരവാദികള്‍ ആകുമോ കുടിയേറ്റ മുസ്ലിങ്ങള്‍ എന്നാണു.

പക്ഷെ സര്‍ക്കാരിന്‍റെ Vulnerable Persons Relocation program വഴി ആയിരം സിറിയന്‍ അഭ്യാര്‍ത്തികലെയാണ് ഇതുവരെ ബ്രിട്ടന്‍ സ്വീകരിച്ചത്. എന്നാല്‍ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Chatham House എന്ന NGO യുടെ നീല്‍ (Neil Quilliam) പറയുന്നത് പതിനായിരം പേരെയെങ്കിലും സിറിയയില്‍ നിന്നും ബ്രിട്ടന്‍ സ്വീകരിക്കണം എന്നാണു.

ലണ്ടനിലെ പബ് ഉടമയായ അലെക്സി പറയുന്നത് അഭയാര്‍ത്തികള്‍ ആയി വരുന്നവര്‍ സമാധാന ജീവിതത്തിനു തടസ്സമാകും എന്നാണു. ബ്രിട്ടനിലെ സോഷ്യല്‍ വെല്‍ഫെയര്‍ സ്കീം അനുസരിച്ചു അഭയാര്‍ത്തികള്‍ ആയി വരുന്നവര്‍ക്ക് ഒന്നും ചെയ്യാതെ തന്നെ സര്‍ക്കാര്‍ വേതനം നല്‍കും എന്നാണു.
സിറിയന്‍ വിധ്യാര്‍ത്തിയായ അമ്മാര്‍ 2012 ഇല്‍ ബ്രിട്ടനില്‍ പഠനത്തിനു വന്നതാണ്. അതിനിടയില്‍ ആണ് സിറിയയില്‍ കലാപം ഉണ്ടായത്. അതിനാല്‍ തന്നെ നാട്ടിലേക്ക് പോകാന്‍ സാധ്യമല്ല എന്ന് കാണിച്ചു സര്‍ക്കാരില്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ അസൈലം നല്‍കി, ഇപ്പോള്‍ അമ്മാര്‍ രസതന്ത്രത്തില്‍ പി എച് ഡി ചെയ്യുന്നു.

''എനിക്ക് പോകാന്‍ ഇടമില്ല, സിറിയ ഇപ്പോള്‍ ഇല്ല'' എന്ന അമ്മാറിന്റെ വാക്കുകള്‍ തന്നെ അഭയാര്‍ത്തികളുടെ അവസ്ഥ വരച്ചു കാണിക്കുന്നു.

സ്റ്റോക്ക്ഹോമിലെക്കുള്ള നൂറിന്‍റെ ''ഒളിച്ചോട്ടം''
----------------------------------------------------------------------------------
ഗ്രീക്ക് മസടോനിയ അതിര്‍ത്തിയില്‍ നിന്നുള്ള ബസ്സില്‍ നിന്നും സ്വീഡന്‍ ലക്ഷ്യമാക്കി പോകുമ്പോള്‍ സിറിയയില്‍ നിന്നുള്ള 22 വയസ്സുള്ള നൂര്‍ അമ്മാറിനു മുന്‍പില്‍ അഞ്ചു രാജ്യങ്ങള്‍ ഉണ്ടായിരുന്നു. യോരോപ്പിലെ തുറന്ന അതിര്‍ത്തികള്‍ നൂറിനു തന്‍റെ യാത്രകള്‍ നിയമ വിരുദ്ധം എങ്കിലും ആയാസ രഹിതമാക്കി. സ്വീഡനില്‍ എത്തിയ നൂര്‍ നേരെ പോലീസ് സ്റ്റേഷനില്‍ പോയി ഞാന്‍ സിറിയയില്‍ നിന്നാണ് എന്നും എനിക്ക് ഇവിടെ അഭയം വേണം എന്നും പറയുന്നു.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച മൂന്നാമത്തെ രാജ്യം ആയ സ്വീഡനില്‍ നൂര്‍ ഇന്ന് സുരക്ഷിതയാണ്. വീടിനു മുകളില്‍ പതിക്കാവുന്ന ബോംബിനെ കുറിച്ചുള്ള ആശങ്കയും ആയി ജീവിക്കേണ്ടി വന്ന നൂര്‍, ഇന്ന്‍ അത് വെറും ഒരു സ്വപ്നം ആയിരുന്നു എന്ന് കരുതുന്നു.

റാമിയുടെ സ്റ്റോക്ക്ഹോം സ്ട്രീമിംഗ്
--------------------------------------------------
ബശാരുള്‍ അസദ് സര്‍ക്കാരിന്‍റെ നോട്ടപ്പുള്ളി ആയിരുന്നു രാമി ശബ്ബാഗ് എന്ന മുപ്പത്തോന്നുകാരന്‍. സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നു എന്നായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന ആരോപണം.

ദമാസ്കസില്‍ നിന്നും രക്ഷപ്പെട്ട റാമി എത്തിയത് മാല്‍മോ എന്ന സ്വീഡിഷ് നഗരത്തില്‍ ആണ്. നഗരത്തില്‍ നിന്നും 1200 കിമീ അകലെയുള്ള അഭയാര്‍ത്തി ക്യാമ്പില്‍ ആയിരുന്നു റാമി. ഏഴു മാസങ്ങള്‍ക്ക് ശേഷം അഭയാര്‍ത്തി വിസ ശരിയായി. അതിനിടെ സ്വീഡിഷ് പഠിച്ചു. സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ Spotify യില്‍ Financial Analyst ആയി ജോലിക്ക് ചേര്‍ന്നു.

"നാല് വര്ഷം മുന്‍പ് ഞാന്‍ സ്വീഡനില്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല." രാമി പറയുന്നു.
"എനിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിച്ചു, എനിക്ക് അപ്പാര്‍ട്ട്മെന്റ് ഉണ്ട്, കാര്‍ ഉണ്ട്, കുടുംബം കൂടെയുണ്ട്, എനിക്ക് ഇവിടെ ഒരു ജീവിതം ഉണ്ട്" റാമി ആവേശത്തോടെ പറയുന്നു...

ആഫ്രിക്കന്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ കാരണം സ്വീഡനിലെ തൊഴിലില്ലായ്മ ഇരട്ടിയില്‍ അധികം ആയി വര്‍ദ്ധിക്കുമ്പോഴും അഭയം തേടി വരുന്നവരെ മടക്കി അയക്കാന്‍ സ്വീഡന്‍ തയ്യാറാവുന്നില്ല.

ഗ്രീസിന്‍റെ ഹണിമൂണ്‍ സ്നേഹം
------------------------------------------------------
ഗ്രീസ് സ്വീകരിച്ചത് ഒരു ലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെയാണ് . ഗ്രീസിലെ കോസ് ദ്വീപിലേക്ക് ചെറു വഞ്ചികളില്‍ തുഴഞ്ഞു വരുന്ന അഭയാര്‍ത്ഥികളെ സര്‍ക്കാരിനെ പോലെ തന്നെ ജനങ്ങളും സ്നേഹത്തോടെ സ്വീകരിക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കാനും, ഉല്ലാസ സമയം വിനിയോഗിക്കാനും കടല്‍ തീരങ്ങളില്‍ പോകുന്ന ഗ്രീസുകാര്‍ ഇപ്പോള്‍ ആവശ്യത്തില്‍ അധികം ഭക്ഷണം, വസ്ത്രം എന്നിവ തങ്ങളുടെ ബാഗുകളില്‍ കരുതാറുണ്ട്‌. ചെരുവഞ്ചികളില്‍ വരുന്ന അഭയാര്‍ത്ഥികളെ അവര്‍ വിരുന്നുകാരെ പോലെ സ്വീകരിക്കുന്നു.

ഇനിയും ഇത്രെത്ര നാള്‍?
------------------------------------------
മുസ്ലിം ലോകത്തെ മതവും, അധികാരമോഹവും കലര്‍ന്ന ചോരക്കൊതി ഇനിയും എത്ര കാലം തുടരും എന്നാണു ഇനിയും ലോകത്തിന്‍റെ മുന്‍പില്‍ ഉള്ള ചോദ്യം. ഇസ്ലാമിക ലോകം ഇതിനേക്കാള്‍ വലിയ പാലായനങ്ങളും, കൊടിയ പീഡനങ്ങളും ലോകത്തിനു നല്‍കിയ കാര്യം ചരിത്ര പുസ്തകങ്ങളില്‍ ഉണ്ട് എങ്കില്‍ പോലും നമ്മുടെ സമകാലിക ലോകം ഇതിനേക്കാള്‍ വലിയ ഭീകര അവസ്ഥ നമ്മുടെ മുന്‍പില്‍ വച്ച് തന്നിട്ടില്ല.

യൂറോപ്പ് ഭയപ്പെടുന്ന പ്രതിസന്ധികള്‍
---------------------------------------------------------------
സര്‍ക്കാര്‍ വകുപ്പുകള്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുമ്പോഴും സര്‍ക്കാര്‍ നടപടി തിരിച്ചടിക്കില്ലേ എന്ന് സംശയിക്കുന്നവര്‍ ഉണ്ട്.
വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റം സാമൂഹിക പ്രതിസന്ധികള്‍ ഉണ്ടാക്കും എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ ഭയപ്പെടുന്നു. ജര്‍മനിയിലെ ക്യാമ്പില്‍ കുര്‍ദുകളും അല്ലാത്തവരും തമ്മില്‍ ഏറ്റുമുട്ടി.
റാഡിക്കല്‍ ഇസ്ലാമിനെ അനുകൂലിക്കുന്നവര്‍ അഭയാര്‍ത്ഥികളുടെ ഇടയില്‍ ധാരാളം ഉണ്ട്. ഇയ്യിടെയാണ് ഐസിസ് അനുകൂലിയായ ഒരാളെ ഡാനിഷ് പോലീസ് പിടികൂടിയത്.

സിറിയ നമ്മുടെ നാട്ടില്‍ ഉണ്ടായാലോ?
-----------------------------------------------------------------
മനുഷ്യാവകാശ പ്രവര്‍ത്തകരും, പത്ര പ്രവര്‍ത്തരുമായ Shannon Gormley, Drew Gough എന്നിവര്‍ ഒരു വിര്‍ച്വല്‍ കംബാരിസന്‍ ഉണ്ടാക്കിയിരിക്കുന്നു. http://ifweweresyrian.org/project/america/#top
സിറിയ എന്നാല്‍ അമേരിക്കയായിരുന്നു എങ്കില്‍, ജര്‍മനി ആയിരുന്നു എങ്കില്‍ എല്ലാമുള്ള താരതമ്യം ആണ് ഇവിടെ. ഓരോ രാജ്യവും സിറിയയെ പോലെ ആയാല്‍ എന്താവും എന്നാണു ഇവിടെ അന്വേഷണ വിധേയമാക്കുന്നത്.
ഒരു പക്ഷെ നമ്മുടെ നാട്ടില്‍ ഇതര മതസ്ഥരെ പാകിസ്ഥാനിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സിറിയ നല്‍കുന്നത് നല്ല സൂചനകള്‍ അല്ല..

റഫറന്‍സ്:

http://www.telegraph.co.uk/…/10000-Icelanders-offer-to-hous…
https://en.wikipedia.org/wiki/Anjem_Choudary
http://www.telegraph.co.uk/…/EU-migrant-crisis-Syrian-refug…
http://www.bbc.com/news/world-europe-34120034
http://www.bbc.com/news/world-middle-east-34132308
http://www.dailymail.co.uk/…/Riot-breaks-overcrowded-refuge…
http://www.thelocal.dk/…/syrian-refugees-stage-hunger-strik…
http://drc.dk/home/
http://ifweweresyrian.org/#about
http://www.unhcr.org/pages/49e486976.html
 ·  Translate
28
2
mani kiran's profile photoRiyas Abdulrazak's profile photoGeorge Thomas's profile photoശ്യാം കുമാര്‍'s profile photo
22 comments
 
.
Add a comment...

Seena Viovin

Shared publicly  - 
 
ഇത് സന്ഘികളുടെ ഗുജറാത്ത് അല്ലെന്നു പറയാന്‍ പറഞ്ഞു :)
 ·  Translate
 
പോലീസുകാര്‍ക്ക് വിരമിച്ചാല്‍ വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കും. മുന്‍പും പലര്‍ക്കും ഇത്തരം അവസ്ഥയുണ്ടാക്കിയിട്ടുണ്ടെന്നും വിവി രാജേഷ് പറഞ്ഞു. 

ഫ്ഹ്ഹ്ഹ 
 ·  Translate
പൊലീസുകാരെ ഭീഷണിപ്പെടുത്തി ബിജെപി വക്താവ് വി വി രാജേഷ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്നാണ് രാജേഷിന്‍റെ ഭീഷണി.
2 comments on original post
13
George Thomas's profile photoGeneral Chaathan's profile photoന ല്ലി's profile photooicc abudhabi's profile photo
6 comments
 
പണ്ട് പാമ്പ് കടിച്ചു വിഷം തീണ്ടയിവനെ വിഷ ചികിത്സ ക്ക് കൊണ്ടു പോകുമ്പോൾ. ... ഞാഞ്ഞൂൽ .... പറഞ്ഞതും ഇതു പൊലെയാ ......ഞങ്ങളോട് കളിച്ചാൽ ഇങ്ങിനെ യിരിക്കും ..
എന്നു..

...ഇന്ത്യാമഹാരാജ്യം ..

കാലാകാലം സംഘികൾക്ക് തീരെഴുതി ക്കിട്ടിയതാണെന്നാണ് ...ഈ ഞാഞ്ഞൂലുകളുടെ വിചാരം ...
സുന്ദര വിഡ്ഢികൾ


 ·  Translate
Add a comment...

Seena Viovin

Shared publicly  - 
 
 
സംവരണത്തേപ്പറ്റി 
--------------------------------------

സ്കൂളിൽ  ഉയർന്ന മാർക്ക് വാങ്ങിയാണ് പത്താംതരം പാസായത്. 

ലോവർ പ്രൈമറി ആദിവാസിക്കുട്ടികളോടൊപ്പം  ട്രൈബൽ സ്കൂളിലും ബാക്കി സാദാ മലയാളം മീഡിയത്തിലും പഠിച്ചു വന്ന ഞാൻ കോളേജിൽ എത്തിയപ്പോൾ  ആകെ  അമ്പരന്നു.   

ആദ്യം ഞെട്ടിച്ചത് ഫിസിക്സ് സാറാണ്. 
"വാട്ട് ഇസ്സ് ദി മാറ്റർ?"
എനിയ്ക്ക് ഉത്തരം അറിയാം, പക്ഷേ, ഇംഗ്ലീഷിൽ പറയാൻ അറിഞ്ഞു കൂടാ.  
ഏതു ചോദ്യം കേൾക്കുമ്പോഴും ഉത്തരം പറയാൻ കൈയ്യുയർത്തിയിരുന്ന ഞാൻ ആത്മവിശ്വാസമില്ലാത്തവനായി കൈതാഴ്ത്തിയിരുന്നു. 
ആ ഇരുപ്പ് രണ്ടു വർഷം  ഇരുന്നു!

പെട്ടെന്ന് സാർ  മനേഷിനോട് ചോദിച്ചു, (ഞാൻ ആ പേർ ഒരിയ്ക്കലും മറക്കില്ല) 
അവൻ 3 ഇഡിയറ്റ്സിലെ  ചതുർ രാമലിംഗത്തിനെപ്പോലെ മണിമണിയായി  ഉത്തരം പറഞ്ഞു. 
" .... ..  സാറിന്റെ മകൻ അല്ലേ?"  മനേഷിനോട് സാറിന്റെ കുശലം. 

"അതേ!" അവനു അഭിമാനം. 

ക്രമേണ, ഈ ക്ലാസിൽ ഞാൻ ആരുമല്ലെന്ന്  മനസിലാക്കി. 

ഒരു ചെറിയ ഗ്രൂപ്പിനോടാണ് ഭൂരിപക്ഷം അധ്യാപകരും സംസാരിയ്ക്കുന്നത്.  ഞാൻ അതിലില്ല. 
ഒരു വർഷം കഴിഞ്ഞപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടികിട്ടിയത്. 
അവരൊക്കെ ആ അധ്യാപകരുടെ വീട്ടിലെ ട്യൂഷൻ വിദ്യാർത്ഥികളായിരുന്നു. മിക്കവരും ആ കോളേജിലെ അധ്യാപകരുടെ മക്കളും.
 
ക്ലാസിൽ പഠിപ്പിക്കുന്നതിനേക്കാൾ മുന്നിൽ   ട്യൂഷൻ ക്ലാസിൽ പോർഷൻസ്  എടുക്കും.  അതുകൊണ്ട് അവർക്ക് ക്ലാസ് അവർക്ക് ഒരു തമാശയായിരുന്നു. 
മുൻ ബഞ്ചിൽ നിന്നും ഏറ്റവും പിൻ ബഞ്ചിലെത്താനും , പിന്നെ ഹാജർ എടുത്ത് കഴിയുമ്പോൾ പുറത്തു ചാടാനും വെറും എനിയ്ക്ക്  ആറു മാസമേ വേണ്ടി വന്നുള്ളൂ.  

 രണ്ടാം വർഷം പകുതിയായപ്പോഴേയ്ക്കും വിഷയങ്ങൾ  പിടികിട്ടി തുടങ്ങി. പക്ഷേ, അപ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ക്ലാസ് ടെസ്റ്റുകളിൽ മാർക്കു കുറഞ്ഞപ്പോൽ പിന്നെ എഴുത്തു നിർത്തിയിരുന്നു. 
 തെറ്റില്ലാത്ത ഒരു അലപ്നായി. 

എന്റെ ക്ലാസിൽ നിന്നും നല്ല മാർക്കി വാങ്ങി പുറത്തു വന്ന ആരേക്കാളും   ബുദ്ധിയോ, അറിവോ, യുക്തിചിന്തയോ, ഓർമ്മശക്തിയോ എനിയ്ക് കുറവുള്ളതായി  ഞാൻ ഇന്നും കരുതുന്നില്ല. 

പക്ഷേ, എനിയ്ക് ഒരു പിന്നോക്ക അവസ്ഥയുണ്ടായിരുന്നു. എനിയ്ക്കും അവർക്കും ഒരേ തരത്തിൽ അധ്യാപനം നൽകി ഒരേ ക്ലാസ് ടെസ്റ്റ് ഇടുന്നതിൽ  നീതികേട് ഉണ്ടായിരുന്നു.  തുല്യതയിൽ എത്താൽ എനിയ്ക്ക് പ്രത്യേക പരിഗണന വേണമായിരുന്നു. 

ഇത്ര ലളിതമാണ്  സംവരണത്തിനു പിന്നിലെ യുക്തി. 

അല്പം കൂടി പിന്നിലെ ചരിത്രം പറഞ്ഞാൽ ഇതിലും നന്നായി മനസിലാകും. 

ഏതാണ്ട് നാല്പതോളം കുട്ടികൾ ഉണ്ടായിരുന്നു ഒന്നാം ക്ലാസിൽ. ഭൂരി പക്ഷവും  മന്നാക്കുട്ടികൾ. 

അവർ ഉച്ചയ്ക്ക് ഒന്നും കഴിയ്ക്കാതിരിയ്ക്കും. ഇല്ലെങ്കിൽ കൊങ്ങിണിക്കാ പറിച്ച് തിന്ന് വെള്ളം കുടിയ്ക്കും.കൂടുതൽ കൊങ്ങിണിക്കാ തിന്നാൽ വയറുവേദന എടുക്കും. 

 സമൃദ്ധമല്ലെങ്കിലും വയറു നിറച്ച് ആഹാരമുണ്ട് എനിയ്ക്ക്. 

മന്നാന്മാരെന്നും പട്ടിണി ആണെന്നല്ല. ഞങ്ങളേക്കാൾ കൂടുതൽ സ്ഥമുള്ള ധാരാളം മന്നാന്മാർ അന്നുണ്ടായിരുന്നു.(ഇന്നില്ല)  പക്ഷേ, രാവിലെ വച്ചുണ്ടാക്കി, അതു പൊതിഞ്ഞു കെട്ടി,  പള്ളിക്കൂടത്തിൽ കൊണ്ട് വന്ന് മറ്റുള്ളവരോടൊപ്പം  ഇരുന്നു കഴിയ്ക്കുന്ന രീതി അവർക്കില്ല. 

ചിലപ്പോൾ അവർ കൊണ്ടുവരുന്ന  അപരിഷ്കൃത ഭക്ഷണം പരസ്യമായി കഴിക്കാനും കഴിയില്ല.  

സ്കൂളിൽ വരാൻ നല്ല ഉടുപ്പില്ല. വീട്ടിൽ ചെന്നാൽ പുസ്തകം വയ്ക്കാൻ മേശയില്ല. ഇരിയ്ക്കാൻ കസേരയില്ല. 

 എന്നേയും അവരേയും  ഒരേ പോലെ പഠിപ്പിക്കുന്നതിലും, ഒരേ പരീക്ഷ എഴുതിയ്ക്കുന്നതിലും കിട്ടിയമാർക്കിന്റെ അടിസ്ഥാനത്തിൽ നിലവാരം നിർണ്ണയിക്കുന്നതിലും വലിയ ഒരു നീതികേട് ഉണ്ടായിരുന്നു.  

അതിലും വലിയ ഒരു അശ്ലീലം ഉണ്ടായിരുന്നു. അവരായിരിന്നു മലയാളത്തുകാരായ അദ്ധ്യാപകർ! ഈ മന്നാക്കുട്ടികൾ എന്തിനു   പള്ളിക്കൂടത്തിൽ വന്നിരിയ്ക്കുന്നു എന്ന്  ചിന്തിച്ച നാട്ടുകാരായ അധ്യാപകർ. തിരുവനന്തപുരം എഞിയറിംഗ് കോളേജിലെ   ആ അധ്യാപകന്റെ മുൻഗാമികൾ. 

 ആ മന്നാക്കുട്ടികളിൽ ആരും ഹൈസ്ക്കൂളിൽ എന്റെ കൂടെ ഉണ്ടായിരുന്നില്ല. 
 ഒരു മന്നാൻ അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ , അവരെ മനസിലാക്കുന്ന ഒരു ജീവനക്കാരൻ എങ്കിലും  ആസ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ അവരിൽ ചിലരെങ്കിലും ഹൈസ്ക്കൂളിൽ എത്തുമായിരുന്നു. അത്തരം അധികാര സ്ഥാനങ്ങളിൽ എത്തുന്നതിനാണ് സംവരണം. 

ഞാനിന്നും മന്നാംകുന്നിലൂടേ പോകുമ്പോൾ  അവരിൽ പലരേയും കാണാറുണ്ട്.  
സാമൂഹിക സാഹചര്യം ഒന്നു മാത്രമാണ് ഞങ്ങളെ വ്യത്യസ്ഥരാക്കിയത്. 

ഇൻഡ്യയിൽ ഏതെങ്കിലും തരത്തിൽ മുന്നേറ്റമുണ്ടാക്കിയവരിൽ 90% വും  മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങൾ കൊണ്ട് നേട്ടങ്ങൾ  ഉണ്ടാക്കിയവരാണ്. 

നൂറ്റാണ്ടുകളായി, വിദ്യ നിഷേധിയ്ക്കപ്പെട്ടവർ, അധികാരസ്ഥാനങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ടവർ,  വഴിനടക്കാൻ പോലും അവകാശമില്ലാതിരുന്നവർ,എന്തിന്   നല്ല ദൈവങ്ങളെപ്പോലും ആരാധിയ്ക്കുവാൻ അവകാശമില്ലാത്തവർ- അവർ 100% മറ്റുള്ളവരേപ്പോലെ ആകുന്നതെ ജാതി സംവരണം തുടരണം. 
കാരണം അവർക്കിതൊക്കെ നിഷേധിയ്ക്കപ്പെട്ടത്, ജനിച്ച ജാതിയുടേ കുഴപ്പം കൊണ്ട് മാത്രമാണ്. 
 ·  Translate
56 comments on original post
8
Add a comment...

Seena Viovin

Shared publicly  - 
 
സി പി എം തന്നെ ആണ് ഇത് ചെയ്തതെന്ന് വിചാരിക്കുക, ഈയവസരത്തില്‍ അങ്ങനെ ചെയ്താല്‍ പാര്‍ട്ടിക്ക് തന്നാണ് നഷ്ടം എന്ന് അറിയാത്ത ആരേലും അണികള്‍ ആയിട്ടുണ്ടോ എന്ന് സംശയം ആണ്.

എങ്ങനെ കുത്തിതിരുപ്പുണ്ടാക്കിയും വര്‍ഗീയം കളിച്ചും  രാഷ്ട്രിയ ലാഭം ഉണ്ടാക്കാം എന്ന് സന്ഘപരിവാരിനെ ആരും പഠിപ്പികെണ്ടതില്ല, മുന്‍പ് പലപ്പോഴും അവര്‍ പരീക്ഷിച്ചു വിജയിച്ച കാര്യങ്ങള്‍ ആണിവ, കേരളം ആണ് ഇവരുടെ പരീക്ഷണങ്ങളില്‍ വീഴാത്തതു, പക്ഷെ സമയവും സന്നര്ഭാവും ഒത്തു വന്നപ്പോള്‍ ഇവര്‍ തന്നെ പരീക്ഷിച്ചതായിരിക്കുമോ ?

ആകെ മൊത്തം കണ്ഫ്യൂഷന്‍ ...
 ·  Translate
12
George Thomas's profile photoAchyuth Balakrishnan's profile photoSajeev Kadavanad's profile photoSeena Viovin's profile photo
42 comments
 
+Achyuth Balakrishnan
എസ് , ഈ പോസ്റ്റ്‌ കൂടി നോക്കു

https://plus.google.com/u/0/107562186982061568197/posts/VuXZersuc47
 ·  Translate
Add a comment...

Seena Viovin

Shared publicly  - 
 
#മതതീവ്രവാദം
 എഫ് ബി യില്‍ നിന്ന് കിട്ടിയതാ , സത്യം ആണോ എന്ന് അറിയില്ല
 ·  Translate
20
2
Seena Viovin's profile photoSee ja's profile photoമഹേഷ് മാധവൻ മല്ലിശ്ശേരി.'s profile photokannan c's profile photo
24 comments
See ja
 
:)
Add a comment...
Have her in circles
19,052 people
leela ram's profile photo
moorthy meena's profile photo
Sreejith Sanjeev's profile photo
Yousuf nayif's profile photo
Anto p jose's profile photo
Varmaniam Foundation's profile photo
Inayat UK's profile photo
Alexandre iliassovic's profile photo
Sri sree's profile photo

Seena Viovin

Shared publicly  - 
 
:(
 
പത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന സംസ്കാരം.. ഇതെഴുതിയവനെ ചമ്മട്ടി കൊണ്ടടിക്കണം..
"മനുഷ്യരായി" കണക്കാത്തവരുടെ ജനനവും മരണവുമൊന്നും വിറ്റ്‌ തിന്നാൻ കഴിയില്ലല്ലൊ.. 
 ·  Translate
6 comments on original post
18
1
ന ല്ലി's profile photooicc abudhabi's profile photoമഹേഷ് മാധവൻ മല്ലിശ്ശേരി.'s profile photoSaswath S Suryansh's profile photo
5 comments
 
+ന ല്ലി രണ്ടും കണക്കാ നല്ലീ...ഒരേ നാണയത്തിന്റെ രണ്ടു വശങൾ അത്രയേയുള്ളൂ വ്യത്യാസം.
 ·  Translate
Add a comment...

Seena Viovin

Shared publicly  - 
 
India Vs Hindu Rashtra
12
Sundaran Kannadath's profile photoPraveej Vijayan's profile photoIts me's profile photoMaithreyi Sriletha's profile photo
6 comments
 
Also huge number of Indian hindus muslims and all other religion and caste are now enjoying the facilities of the so called developed nations like uk and us. Isnt this polluting their lands as well?
Add a comment...

Seena Viovin

Shared publicly  - 
 
പാലായനം ചെയ്യുന്ന ആളുകളെ സംരക്ഷികേണ്ട കടമ യൂറോപ്പിന് മാത്രമല്ല, ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ഉണ്ട്.

 http://www.madhyamam.com/news/368865/150902
 ·  Translate
Kerala News, Latest Malayalam News, ലണ്ടന്‍: തുര്‍ക്കിയിലെ ഒരു ബീച്ചില്‍ മുഖംകുത്തി കുമ്പിട്ട് കിടക്കുന്ന കുട്ടിയുടെ മൃതദേഹത്തിന്‍െറ ചിത്രം ലോകത്തെ ഞെട്ടിച്ചിരിക്കയാണ്.
11
1
കായംകുളം കൊച്ചുണ്ണി.'s profile photoGeorge Thomas's profile photovinu kaavalaan's profile photoഇസ്മായില്‍ തെന്നല's profile photo
19 comments
 
ആ കുഞ്ഞിന്‍റെ കിടപ്പ് മനുഷ്യമനസാക്ഷിയുടെ മരവിച്ച നെഞ്ചത്താണ് :(
 ·  Translate
Add a comment...

Seena Viovin

Shared publicly  - 
 
സംവരണം ഉണ്ടായ കാലത്ത് തന്നെ ഉള്ള വാദം ആണ്...!!! 1891 ലെ മലയാളി മെമ്മോറിയൽ ആണ് കേരളത്തിലെ ആദ്യ സംവരണ സംരംഭം... അന്ന് സംവരണം എന്ന ആശയം ഉണ്ടാക്കിയതും അതിനു വേണ്ടി രാജാവിനോട് അപേക്ഷിക്കാൻ പോയതും എല്ലാം ഇന്നത്തെ ഏറ്റവും വലിയ സംവരണ വിരുദ്ധരായ നായന്മാരുടെ നേതൃത്വത്തിൽ ആയിരുന്നു...!!! അക്കാലത്ത് സര്ക്കാര് ജോലികൾ ( അധികാര സ്ഥാനങ്ങൾ ) എല്ലാം തമിഴ് ബ്രാഹ്മണരുടെ കയ്യിൽ ആയിരുന്നു...!!! മലയാളി മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തമിഴ് ബ്രാഹ്മണരു പറഞ്ഞ അഭിപ്രായങ്ങളും ഇതൊക്കെ തന്നെയാണ്...!!! ഈ നായന്മാര്ക്ക് കൃഷിയും വരുമാനവും ഒക്കെ ഉണ്ടല്ലോ... പിന്നെ എന്തിനാ സര്ക്കാര് ജോലി...??? ഈ മണ്ണുണ്ണി നായന്മാരെ ജോലിയിൽ എടുത്താൽ ഗവണ്മെന്റിന്റെ കാര്യക്ഷമത നഷ്ടമാകും... എന്നൊക്കെ...!!!

ഇതിനെക്കാളൊക്കെ കഷ്ടം... " ഒരു നായര് മദ്രാസ് യൂനിവേഴ്സിറ്റിയുടെ MA പരീക്ഷ പാസ്സായാൽ ഞാൻ പകുതി മീശ എടുക്കാം " എന്ന് തമിഴ് ബ്രാഹ്മണൻ പത്രത്തിലൂടെ വെല്ലുവിളിയും നടത്തിയിരുന്നു...!!

എന്നിട്ടും ഈ ആരോപണങ്ങളെ എല്ലാം മറികടന്നു... പറക്കണക്കിനു നെല്കൃഷി ഉണ്ടായിരുന്ന ജന്മി നായന്മാര് "നാലണ" ക്ക് വേണ്ടി സര്ക്കാര് ജോലിക്ക് പോയി...!!! കാരണം നായര്ക്ക് അറിയാം ശമ്പളം അല്ല... " പ്രാതിനിധ്യം" ആണ് വേണ്ടത് എന്ന്...!!! മലയാളി മെമ്മോറിയൽ മലയാളികള്ക്ക് വേണ്ടി ഉള്ള സംവരണത്തിനു ( എന്ന പേരില് ) തുടങ്ങി എങ്കിലും അവസാനം നായര് സംവരണത്തിൽ അവസാനിച്ചു...!!! ഡോക്ടരേറ്റ് ഉണ്ടായിരുന്ന പപ്പുവിന് " പോയി തെങ്ങ് ചെത്താൻ " സര്ക്കാര് നോട്ടീസും അയച്ചു... അതൊക്കെ വേറെ ചരിത്രം...!!

അന്ന് നായന്മാര് സംവരണം ആവശ്യപ്പെട്ടത് പട്ടിണി കിടന്നു വയറു ഒട്ടിയിട്ടല്ല... അധികാര സ്ഥാനങ്ങളിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടി ആയിരുന്നു...!!! ഇപ്പോഴും സംവരണത്തിന്റെ ലക്ഷ്യം ഇത് തന്നെയാണ്...!!! എല്ലാ വിഭാഗങ്ങല്ക്കും ജന സംഖ്യാ ആനുപാതികമായ "പ്രാതിനിധ്യം" " അധികാര സ്ഥാനങ്ങളിൽ " ഉണ്ടാകുക എന്നത്...!!! സ്വജന പക്ഷപാതം , ജാതിചിന്ത എന്നിവ കൊണ്ടുണ്ടാകുന്ന അവഗണനകൾ ഇല്ലാതെ ആക്കാൻ ( അഥവാ കുറയ്ക്കാൻ) ഇതല്ലാതെ മറ്റു വഴികൾ ഇല്ല...!!!

സര്ക്കാര് ജോലിക്ക് എന്തെങ്കിലും ക്വാളിറ്റി ഉണ്ടായിരുന്നെങ്കിൽ അന്ന് നായന്മാര് ജോലിയിൽ കയറിയപ്പോഴേ നഷ്ട്ടപ്പെട്ടു... !!! ഇല്ലാത്ത ക്വാളിടിക്കു വേണ്ടി വാദിക്കേണ്ട കാര്യം ഇല്ലല്ലോ...!!!


#ചരിത്രം  
കടപാട് : അധുൻ അശോക്, എഫ് ബി
 ·  Translate
35
1
Its me's profile photoVineeth ഒരു യാത്രികന്‍'s profile photoThechikkodan Shams's profile photoVinod Cv's profile photo
22 comments
 
.
Add a comment...

Seena Viovin

Shared publicly  - 
 
എന്തൊക്കെ ആണീ നടക്കുന്നത് ?
http://www.mathrubhumi.com/story.php?id=572768
 ·  Translate
Malayalam News, Latest News,കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്ന് കെട്ടിത്തൂക്കി ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi
8
കായംകുളം കൊച്ചുണ്ണി.'s profile photoVinod Vilasan Pachalloor's profile photo
Add a comment...

Seena Viovin

Shared publicly  - 
 
ഏകദേശം രണ്ടു വര്ഷം മുന്നേ ഇതേ സമയത്ത് ആയിരുന്നു നരേന്ദ്ര ധാബോല്‍ക്കരിനെ കൊലപ്പെടുത്തിയത്, ആ കേസിലെ പ്രതികളെ ഇതുവരെയും പിടിച്ചിട്ടില്ല, ഈ വര്ഷം ഫെബ്രുവരിയില്‍ ഏതാണ്ട് ഇത് പോലെ തന്നെ ഗോവിന്ദ് പൻസാരെയും കൊലപ്പെടുത്തി, അതിനിടെ ആണ് ഇന്നത്തെ ഈ ഞെട്ടിപ്പിക്കുന്ന സംഭവം ..

ഹംപിയിലെ കന്നട സർവകലാശാല മുൻ വൈസ് ചാൻസലറായിരുന്ന അദ്ദേഹം വിഗ്രഹാരാധനയെ എതിർത്തിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെയും ശക്തമായ പ്രചാരണങ്ങൾ നടത്തി വരികയായിരുന്നു. ഇതേത്തുടർന്ന് കാൾബർഗിന് പ്രാദേശിക ഹിന്ദു സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു.

വെടിയുണ്ടകള്‍ക്കു ചിലപ്പോള്‍ ജീവനെടുക്കാന്‍ കഴിഞ്ഞേക്കും, പക്ഷെ പുത്തന്‍ ചിന്തകളെ ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ല...
 ·  Translate
52
6
Narayanan Veliancode's profile photohambili ali's profile photoPrince ജോണ്‍'s profile photoshaji arikkad's profile photo
6 comments
Arif C
 
..
Add a comment...
Seena's Collections
People
Have her in circles
19,052 people
leela ram's profile photo
moorthy meena's profile photo
Sreejith Sanjeev's profile photo
Yousuf nayif's profile photo
Anto p jose's profile photo
Varmaniam Foundation's profile photo
Inayat UK's profile photo
Alexandre iliassovic's profile photo
Sri sree's profile photo
Collections Seena is following
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Bangalore
Previously
Story
Tagline
Simple & Bold
Introduction
If you risk nothing you gain nothing.

Work
Occupation
Software Engineer
Skills
Oracle PL/SQL
Basic Information
Gender
Female
Other names
Viovin