Profile

Cover photo
Seena Viovin
Lives in Bangalore
19,408 followers|6,946,622 views
AboutPostsCollectionsPhotosVideos

Stream

Seena Viovin

Shared publicly  - 
14
Add a comment...

Seena Viovin
owner

Discussion  - 
 
എന്റെ ആക്ടിംഗ് എങ്ങനുണ്ടായിരുന്നു , ആര്‍ക്കും സംശയം തോന്നിയില്ലെല്ലോ , അല്ലെ :)
 ·  Translate
 
#മധ്യകേരളം
ഈ പരിപാടി ഗംഭീരമാക്കിയ കലാകാരി... ബാപ്പാമാതാവ്, ശ്രീമതി ഐബീയെം സീനയ്ക്ക് അഭിവാദ്യങ്ങൾ
 ·  Translate
24 comments on original post
8
Syam Kumar R's profile photoകരീം മാഷ് തോണിക്കടവത്ത്'s profile photoSarin Babu's profile photoSeena Viovin's profile photo
7 comments
 
maari:(
Add a comment...

Seena Viovin

Shared publicly  - 
 
അപ്പൊ പാകിസ്ഥാനിലേക്ക് എപ്പോഴാ ?
 ·  Translate
21
Radeeh Ramesan's profile photo
 
I am not sure whether India is now intolerant , but one thing is sure we are intolerant to their {SRK and Aamir} opinions ....
Add a comment...

Seena Viovin

Shared publicly  - 
 
VP Rajeena:

ഒരു പത്തിരുപത് കൊല്ലം മുമ്പാണ് .പഠിച്ചത് സുന്നി മദ്രസയിലാണ്. അപ്പോ ഏത് സുന്നി എന്ന് ചോദിച്ച് അവിടെയും തർക്കിക്കാൻ ഓട്ട നോക്കേണ്ട. ഇ.കെ സമസ്ത സുന്നി. അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് അവിടെ. അപ്പോ ആദ്യത്തെ കൊല്ലം ചെറിയൊന്നാണ്. രണ്ടാം കൊല്ലം വല്യൊന്നും. വല്യ ഒന്നാം ക്ലാസിലെ ആദ്യ ദിനം. തടിച്ച് കൊഴുത്ത ഒരു ഉസ്താദ് .പ്രായം ഒരു നാൽപത് നാൽപത്തഞ്ച് കാണുമായിരിക്കും. ഏഴാം വയസ്സിലെ ഓർമയല്ലേ? ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്ന പ്രായമാണ് കേട്ടോ. പേര് നാലാം ഖലീഫയുടേത്. ബർക്കത്തോടെ ദീനി പഠനം ആരംഭിക്കുന്ന ആ കൊല്ലത്തെ പ്രഥമ ദിനമാണ്.

ആദ്യം ക്ലാസിലെ ആൺകുട്ടികളോടു വരി വരിയായി നിൽക്കാൻ പറഞ്ഞു. ഉസ്താദ് മേശക്കു പിന്നിൽ കസേരയിൽ അമർന്ന് ഇരിക്കുകയാണ്. എന്നിട്ട് ഓരോരുത്തരെ ആയി വിളിച്ചു. തലയിൽ തൊപ്പിയൊക്കെ വെച്ച് നിഷ്കളങ്കരായ കുരുന്നു മക്കൾ. ഉസ്താദിനടുത്തേക്ക്‌ സന്തോഷത്തോടെ ചെന്ന ആൺകുട്ടികളുടെ ഭാവം മാറുന്നത് ബെഞ്ചിൽ തന്നെ ഇരിക്കുന്ന പെൺകുട്ടികളായ ഞങ്ങക്ക് കാണാം. പേരൊക്കെ ചോദിച്ച് കൊണ്ട് തൊട്ടുഴിഞ്ഞ് ഉസ്താദിന്റെ കൈ പോകുന്നത് കുട്ടികളുടെ മുൻഭാഗത്തേക്കാണ്. ആൺകുട്ടികൾ ട്രൗസറിൽ നിന്ന് പാന്റിലേക്ക് മാറുന്ന കാലം കൂടിയാണ്. പതുക്കെ സിബ് നീക്കി പിടിച്ചു നോക്കുന്നു. ആൺ കുട്ടികൾ വല്ലാതെ ചൂളുന്നതും നാണിക്കുന്നതും കണ്ട് പെൺകുട്ടികളായ ഞങ്ങളും വല്ലാതെയാവുന്നു. ' കൊറവ് കാണിയ്ക്കാതെ ഇങ്ങോട്ട് അടുത്ത് വാ.. എത്ര വല്പ്പണ്ട്ന്ന് നോക്കട്ടെ, ഉസ്താദിന്റെ സ്നേഹം കലർന്ന കൽപന. ഇങ്ങനെ ക്ലാസിലെ അവസാനത്തെ ആൺകുട്ടിയെയും തപ്പി നോക്കിയാണ് മൂപ്പര് നിർത്തിയത്. ഇത് കുറച്ച് ദിവസങ്ങൾ നീണ്ടതായാണ് ഓർമ. കുറച്ച് കാലയളവിൽ മാത്രമായിരുന്നു അയാൾ ഞങ്ങളെ പഠിപ്പിച്ചത്. പിന്നെ പുതിയ ഉസ്താദ് വന്നു. ഇതിനിടയിൽ തന്നെ കുറെ ആൺ കുട്ടികൾ ആ മദ്രസയിൽ നിന്ന് പേരും വെട്ടി പോയിരുന്നു..

അടുത്തത് : ക്ലാസ് നാലോ അഞ്ചോ ആണെന്ന് തോന്നുന്നു. അന്നും വലിയ ക്ലാസുകാർക്ക് രാത്രിയാണ് മദ്രസ .ആ സമയത്ത് രാത്രി നിത്യം പവർ കട്ട് ഉണ്ടായിരുന്നു. അര മണിക്കൂർ നേരത്തേക്ക് ഉസ്താദിന്റെ മേശപ്പുറത്ത് മുനിഞ്ഞ് കത്തുന്ന നേർത്ത മെഴുകുതിരി വെട്ടം. ഓത്തും വായനയും ഒക്കെ അപ്പോൾ നിർത്തിവെക്കും. എന്നാലും ഞങ്ങൾ പെൺകുട്ടികൾക്ക് സന്തോഷമല്ല, പേടിയാണ് ആ ഇരുട്ടിൽ. ഖുർആനും ദീനിയാത്തും അമലിയ്യാത്തും അഹ് ലാക്കും താരീഹും ഒക്കെ എടുക്കുന്ന ഉസ്താദ്. പേര് പ്രവാചകന്റെ പേരക്കുട്ടികളിൽ ഒരാളുടേത്. വയസ്സ് 60തിനോടടുത്ത് കാണും. മങ്ങിയ വെളിച്ചം ആ വലിയ ക്ലാസിൽ ഇരുട്ടിലെ മിന്നാമിനുങ്ങിന്റേതിന് സമമായിരിക്കും.

ആ നേരമാവുമ്പോൾ ഉസ്താദ് ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് പതുക്കെ പെൺകുട്ടികളുടെ ബെഞ്ചിന് നേരെ നടക്കും. കയ്യിൽ വടിയുമായി റോന്ത് ചുറ്റും. പെൺ കുട്ടികളുടെ പല ഭാഗത്തും ആ നേരം തോണ്ടലും വടി കൊണ്ട് കുത്തലും കിട്ടും. രണ്ടിലും മൂന്നിലും ഓരോ വട്ടം തോറ്റ് അഞ്ചിൽ എത്തിയ സുന്ദരിയായ നജ്മ അപ്പോഴേക്ക് വല്യ ആളായിരുന്നു. (അവളെ ഉസ്താദ് കരുതിക്കൂട്ടി തോൽപിക്കുന്നതാണെന്ന് പിള്ളേരായ ഞങ്ങൾ അടക്കം പറയും). ഉസ്താദ് വേണ്ടാത്ത്ടത്തൊക്കെ പിടിയ്ക്കുന്നെന്ന് നജ്മ ദേഷ്യത്തോടെ ഞങ്ങളോടെക്കെ പറയുമായിരുന്നു. പലതും ഞങ്ങൾ കണ്ടിട്ടുമുണ്ട്. ഒരു ദിവസം അവൾ ചാടിയെണീറ്റ് വടിയിൽ കേറി പിടിച്ച് വിരൽ ചൂണ്ടി പൊട്ടിത്തെറിച്ചു. "ഉസ്താദെ അടങ്ങിക്കളിച്ചോളേണ്ടി.അല്ലെങ്കിൽ വല്യസ്താദിനോട് ഞാനെല്ലാം പറയും ട്ടോ " - അവള്ടെ കണ്ണ് കത്തുന്നത് ആ ഇരുട്ടിലും ഞങ്ങൾ കണ്ടു. ഉസ്താദ് ആകെ പര്ങ്ങി. "അയ്ന് ഞാനൊന്നും ചെയ്തില്യാലോ കുട്ട്യേ" ന്നും പറഞ്ഞ് തിടുക്കത്തിൽ കസേരയിലേക്ക് വലിഞ്ഞു. കറണ്ട് വന്നപ്പോ മൂപ്പരെ മുഖം വല്ലാതെ ആയിരുന്നു. പിന്നെയുള്ള ദിവങ്ങളിൽ നജ്മക്ക് ഓരോ കാരണം പറഞ്ഞ് നല്ല തല്ലു കിട്ടി. അതിനു ശേഷം അധികനാൾ അവൾ പഠനം തുടർന്നില്ല.

പക്ഷെ, ആ വയസ്സൻ ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു. കുത്തലും പിടിയ്ക്കലും ആ കൊല്ലം പിന്നെയും സഹിയ്ക്കേണ്ടി വന്നു. അതിന്റെ എണ്ണം കുറഞ്ഞിരുന്നെങ്കിലും. എന്നിട്ടും ഞങ്ങൾ പേടിച്ച് ആരോടും പറഞ്ഞില്ല ഒന്നും . ഇന്നും രാത്രി കാലങ്ങളിൽ വല്യ വല്യ പെൺകുട്ടികൾ മദ്രസയിൽ പോകുന്നത് കാണുമ്പോൾ ആ സംഭവങ്ങൾ തികട്ടി വന്ന് നെഞ്ചിൻ കനം വെക്കാറുണ്ട്‌. ഞങ്ങൾക്കന്നൊന്നും ക്ലാസിൽ ഒപ്പം പഠിയ്ക്കുന്ന ആൺകുട്ടികളെ അല്ലായിരുന്നു പേടി. പഠിപ്പിക്കാൻ വരുന്ന ഉസ്താദുമാരെ ആയിരുന്നു.

പുതിയ ലിംഗസമത്വവാദം അരാജകത്വം സൃഷ്ടിക്കുമെന്നും അതു കൊണ്ട് സൂക്ഷിക്കണമെന്നും ചില 'മത-സമുദായ' സംഘടനകളുടെ കണ്ടെത്തലുകൾ വായിച്ചപ്പോൾ അരാജകത്വമില്ലാത്ത എത്ര സുന്ദരമായ സമൂഹമാണ് കാലങ്ങളായി നമ്മുടേതെന്ന് വെറുതേ ഓർത്തു പോയി...


 ·  Translate
40
5
Anwar AS's profile photoInji Pennu's profile photoBovas John Thomas's profile photoshaji balu's profile photo
68 comments
 
പതുക്കെ സിബ് നീക്കി പിടിച്ചു നോക്കുന്നു
അത് ഹാഫ് ഓ ഫുൾ ഓ എന്ന് അറിയുവാൻ ആണ് മീന്സ് ഹാല്ഫ് ആണേൽ സ്വ ജാതി (കട്ട് ചെയ്തത്)
ഫുൾ ആണേ ൽ കട്ട് ചെയ്യാത്ത ഏതോ അന്യ ജാതി .. മനസ്സിലായോ 
 ·  Translate
Add a comment...

Seena Viovin

Discussion  - 
 
:)
44
1
charath keerthy's profile photoHabib Babu's profile photoമുഹമ്മത് പാറക്കൽ's profile photoJishal P's profile photo
6 comments
Add a comment...

Seena Viovin

Shared publicly  - 
 
 
ഫറൂഖ് കോളജിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ അധ്യാപകനെ പുറത്താക്കി. അരീക്കോട് സുല്ല മുസലാം സയന്‍സ് കോളജില്‍ അധ്യാപകനായ ഷഫീഖിനെയാണ് കോളജില്‍ നിന്നും പുറത്താക്കിയത്. രേഖാമൂലം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെങ്കിലും ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്‌മെന്റ് തനിക്ക് നല്‍കിയ നിര്‍ദേശമെന്ന് ഷഫീഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. - See more at: http://www.doolnews.com/sulla-musallam-collage-lecturer-442.html#sthash.GOdEGUR6.dpuf
 ·  Translate
കോഴിക്കോട്: ഫറൂഖ് കോളജിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ അധ്യാപകനെ പുറത്താക്കി. അരീക്കോട് സുല്ല മുസലാം സയന്‍സ് കോളജില്‍ അധ്യാപകനായ ഷഫീഖിനെയാണ് കോളജില്‍ നിന്നും പുറത്താക്കിയത്.രേഖാമൂലം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെങ്കിലും ഇനി മുതല്‍ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്‌മെന്റ് തനിക്ക് നല്‍കിയ നിര്‍ദേശമെന്ന് ഷഫീഖ് ഡൂള്‍ന്യൂ�´...
2 comments on original post
13
1
Subair Pulikkal's profile photoManikandan O V's profile photorahman tkd's profile photoസിബു ‌ (Cibu)'s profile photo
5 comments
 
ഇത് click ചൈതിട്ട് ഒന്നും കാണാൻ പറ്റുന്നില്ല .ഹ .എന്റെ net slow ആണെന്ന് തോന്നുന്നു 
 ·  Translate
Add a comment...
Have her in circles
19,408 people
Workersforum Workersforum's profile photo
Ibrahim perunthalloor's profile photo
Vijay Babu's profile photo
sivin p j's profile photo
jafar ali's profile photo
Hawa E Feika's profile photo
Jins P a's profile photo
DARWIN RICHARD D'CRUZ's profile photo
gokul krup's profile photo

Seena Viovin
owner

Discussion  - 
 
ന്യൂഡൽഹി: മുസ്‌ലിംസ്ത്രീകൾക്ക് നീതിയും സമത്വവും ലഭ്യമാക്കാൻ ബഹുഭാര്യാത്വം നിരോധിക്കണമെന്ന് ..
4 comments on original post
3
Add a comment...

Seena Viovin

Shared publicly  - 
 
Shyam Sundar:

രാഹുൽ പശുപാലന്റെ കേസ് വന്ന അന്ന് മുതൽ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും മൊത്തമായും ചില്ലറ ആയും പെണ്‍വാണിഭക്കാർ ആണെന്നും അങ്ങനെ വിളിക്കുന്നതിലെ തെറ്റ് എന്തെന്നും യുക്തിവാദികൾ സ്വയം വിലയിരുത്തണം എന്നുമൊക്കെ ധീരധീരം ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരുന്ന. പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്ന സന്കികളും കോയമാരും ചന്ദ്രകുമാറിന്റെ ഡീറ്റെയ്ല്സും റെജീനയുടെ പോസ്റ്റും കണ്ടതോടെ ഒറ്റയടിക്ക് തെറ്റ് ചെയ്തവരെ ശിക്ഷിക്കണം അല്ലാതെ അവരുടെ പേരിൽ മതത്തെ ആശയത്തെ പാര്ട്ടിയെ പറയാൻ പാടില്ല എന്ന നിലപാടിലേക്ക് മാറി....രാഹുലിന്റെ അതെ കേസിൽ പിടിയിൽ ആയ ചന്ദ്രകുമാറിനെ സീ ഐ ടീയുകാരൻ ആക്കാൻ നോക്കിയാണ് സന്കികൾ ഊരാൻ .നോക്കുന്നത്..അയാളുടെ ഫെയ്സ്ബുക് പേജ് എങ്കിലും നോക്കിയിട്ട് പോരെ അയാളെ വേറെ പാർട്ടിയിൽ കെട്ടുന്നത്?? റെജീനയുടെ പോസ്റ്റിൽ നല്ലോണം അധിക്ഷേപവും മറ്റും നടക്കുന്നുണ്ട്..എന്തായാലും മറ്റുള്ളവര്ക്ക് നേരെ വിരൽ ചൂണ്ടാൻ തിടുക്കം കൂട്ടുന്ന ആളുകള് സ്വന്തം മുഖത്തേക്ക് നീണ്ടു നില്ക്കുന്ന വിരലുകൾ കൂടെ ശ്രദ്ധിച്ചാൽ കൊള്ളാം..കള്ളനാണയങ്ങളെ തിരിച്ചറിയാൻ എല്ലാവര്ക്കും കഴിയട്ടെ
 ·  Translate
25
Abhilash Kv's profile photoYahya Bava's profile photohabeeb abdulrahman (അബി)'s profile photo
3 comments
 
Sankikalum Koyamaarum ... Sankikal ennu parayumbol Sanka parivaar ennanu udheshichathennu manassilaayi.. koyamaar ennu parayumbol athoru generalisation alle?
Add a comment...

Seena Viovin

Shared publicly  - 
17
Seena Viovin's profile photoManikandan O V's profile photoVinod Vilasan Pachalloor's profile photo
22 comments
 
+Seena Viovin
ദേശാഭിമാനി ആയിരിക്കും എപ്പോൾ RSS ന്റെ ചുമതലകൾ നിച്ചയിക്കുന്നത് ?
 ·  Translate
Add a comment...

Seena Viovin

Shared publicly  - 
 
Vaisakhan Thampi:

കുറേ സേട്ടൻമാര് ഇൻബോക്സിലും എന്റെ പോസ്റ്റിന് കീഴിലും കവർ ഫോട്ടോയുടെ കീഴിലും വരെ രാഹുൽ പശുപാലന്റെ അറസ്റ്റ് വാർത്തയുടെ ലിങ്ക് കൊണ്ടുവന്നിട്ട് ബഹളം വെക്കുന്നു. കിസ് ഓഫ് ലവ് സമരത്തെ സപ്പോർട്ട് ചെയ്ത ഞാൻ ശശിയായത്രേ! പറഞ്ഞത് നന്നായി. ഇല്ലെങ്കിൽ ഞാൻ ശശിയായ വിവരം ഞാനറിയാതെ പോയേനെ. കഴിഞ്ഞ അഞ്ച് വർഷം ഫെയ്സ്ബുക്കിൽ കിടന്ന് വിരകിയ പരിചയം കൊണ്ടാകണം, സമയം മെനക്കെടുത്താൻ വരുന്നവരെ കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് ഡിങ്കാനുഗ്രഹത്താൽ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് മെസേജുകളോടും കമന്റുകളോടുമൊന്നും അധികം പ്രതികരിക്കാൻ പോയില്ല. എന്നാലും ഈ വിഷയത്തിൽ പറയാനുള്ളത് അങ്ങ് പറഞ്ഞേക്കാമെന്ന് കരുതി. ഇനി ആർക്കെങ്കിലും ഇതും പറഞ്ഞ് അർമാദിക്കാനുണ്ടെങ്കിൽ ഇതിന് കീഴിലാകാം. മറുപടി പ്രതീക്ഷിക്കരുത് എന്നേയുള്ളു.

1. ഞാൻ സപ്പോർട്ട് ചെയ്തത് കിസ് ഓഫ് ലവ് (KoL) എന്ന സമരത്തെയാണ്. രാഹുൽ എന്ന വ്യക്തിയെയല്ല. KoL എന്നത് കേരളത്തിൽ വളരെ ചലനം സൃഷ്ടിച്ചതും അതുകൊണ്ട് തന്നെ വിജയിച്ചതുമായ ഒരു പ്രതിഷേധസമരമായിരുന്നു. അതാണ് ഇന്നും രാഹുലിന്റെ കൂടെ ചുംബനസമരം കൂടി പരാമർശിക്കപ്പെടുന്നത്. ഓർമിക്കപ്പെടുന്ന ഒരു സമരവും പരാജയമല്ല. രാഹുൽ ചുംബനസമരത്തിന്റെ മുൻനിരയിൽ നിന്ന ഒരു വ്യക്തിയായിരുന്നു. പക്ഷേ രാഹുലിനൊപ്പം അന്ന് പോലീസിന്റെയും സദാചാരക്കുരങ്ങൻമാരുടേയും തല്ല് വാങ്ങിയ ഒരുപാട് പേരുണ്ട്. അവരെയൊക്കെ മറന്ന് ചുംബനസമരത്തെ രാഹുലിലേയ്ക്കും രശ്മിയിലേയ്ക്കും ചുരുക്കുന്നത് വിമർശിക്കാനുള്ള സൗകര്യത്തിനാണ്. ആ പരിപ്പ് വെന്തെന്ന് തോന്നുന്നവർ സ്വയം കഴിയ്ക്കുക. വിളമ്പി മറ്റുള്ളവരെ തീറ്റിക്കാൻ നോക്കരുതേ.

2. കുട്ടികളെ ലൈംഗികമായി കൈകാര്യം ചെയ്യുന്ന, ‘കൊച്ചുസുന്ദരികൾ’ എന്നൊരു പീഡോഫിലിക് പേജിനെതിരേ വന്ന സൈബർ കേസാണ് ഇപ്പോൾ രാഹുലിന്റെ അറസ്റ്റിൽ വന്നെത്തിയിരിക്കുന്നത്. ആ കേസ് കൊടുത്തത്, Sexually Frustrated Mallu (SFM) എന്ന മറ്റൊരു പേജിന്റെ അണിയറക്കാരാണ്. SFM പേജ് ചുംബനസമരത്തിന്റെ തുടർച്ചപോലെ ഫെയ്സ്ബുക്കിലെ പകൽ മാന്യൻമാരെ തുറന്നുകാട്ടാനായി ആരംഭിച്ചതാണ്. അത് ഓപ്പറേറ്റ് ചെയ്തവരെല്ലാം തന്നെ കിസ് ഓഫ് ലവ് അനുകൂലികളോ സമരപങ്കാളികളോ തന്നെയാണ്. ഇന്ന് രാഹുലിന്റെ അറസ്റ്റ് വാർത്തയിട്ട് ഹൊയ്യര ഹൊയ്യാന്ന് ആഹ്ലാദിക്കുന്ന അണ്ണൻമാരുടെ കൂട്ടത്തിൽ ‘കൊച്ചുസുന്ദരികൾ’ ലൈക്ക് ചെയ്തവരും ഉണ്ടാകും. അതാണല്ലോ ഇവിടത്തെ സദാചാരത്തിന്റെ ഒരു കിടപ്പ്. പക്ഷേ ആ പേജിനെതിരേ കേസ് കൊടുക്കാൻ ചുംബനസമരാനുകൂലികൾ തന്നെ വേണ്ടിവന്നിരുന്നു. അപ്പോ എങ്ങനാ, രാഹുലിന്റെ കുറ്റം ചുംബനസമരക്കാരുടെ മൊത്തം കുഴപ്പമാണെങ്കിൽ രാഹുലിന്റെ അറസ്റ്റിന്റെ ക്രെഡിറ്റും നിങ്ങൾ രാഹുലിന് തന്നെ കൊടുക്കുവോ? ഞാനീ സദാചാരത്തെ പറ്റി പോളിടെക്നിക്കിൽ പഠിച്ചിട്ടില്ലാത്തോണ്ട്, അങ്ങനെ വല്ല ലോജിക്കും ഉണ്ടോന്ന് അറിയില്ല.

3. ഈ അറസ്റ്റ് വാർത്ത ആഘോഷിക്കുന്നവരെല്ലാം തന്നെ ഏതാണ്ട് സന്തോഷവാർത്ത കേട്ടപോലാണ്. ഇങ്ങനൊരു ബിഗ് സ്കെയിൽ ക്രൈം നടന്നിട്ടുണ്ടെങ്കിൽ അതിന് ഇരയായവർ എത്ര, അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നൊന്നും ആർക്കും അറിയണ്ട. പുരോഗമനം പറയുന്നവരുടെ വാളിലും ഇൻബോക്സിലും പോസ്റ്റൊറൊട്ടിച്ച് കൂവുന്ന തിരക്കിലാണ് അണ്ണൻമാര്. ഈ അസുഖം എന്തിന്റെയാന്ന് മനസിലാക്കാൻ അതീന്ദ്രിയജ്ഞാനമൊന്നും വേണ്ട. ഇഷ്ടമില്ലാത്തവന് പണി കിട്ടുമ്പോ അതിലുള്ള സന്തോഷം കാരണം, അയാള് ചെയ്ത കാര്യത്തെ അനുകൂലിച്ചവരെ അടിക്കാൻ അതൊരു വടിയാക്കാമെന്ന തോന്നലിൽ അതെടുത്ത് തലങ്ങും വിലങ്ങും ചുഴറ്റുന്നു. ആരുടേയും സന്തോഷം വേണ്ടാന്ന് പറയാൻ ഞാനാളല്ല. പക്ഷേ നിങ്ങൾ വടി ചുഴറ്റിയാലുടൻ നിങ്ങളുദ്ദേശിക്കുന്നവർക്ക് അടി കിട്ടുന്നുണ്ട് എന്ന് വിചാരിക്കരുത്.

4. രാഹുൽ പശുപാലനെക്കുറിച്ച് എനിയ്ക്ക് യാതൊന്നും അറിയില്ല, ഞാൻ കൂടി സപ്പോർട്ട് ചെയ്ത ഒരു സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഒരാൾ എന്നല്ലാതെ. ചുംബനസമരം വരുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ പോലും ഞാനീ കക്ഷിയെക്കുറിച്ച് കേട്ടിട്ടില്ല. ചുംബനസമരം വളരെ റാൻഡമായി തട്ടിക്കൂട്ടപ്പെട്ട, വ്യക്തമായ സംഘാടനമൊന്നും ഇല്ലാതിരുന്ന ഒരു സമരമാണ്. മുഖ്യധാരാ പ്രസ്ഥാനങ്ങൾ പുറം തിരിഞ്ഞുനിന്നപ്പോൾ, മുൻപൊരു സമരം നടത്തി പരിചയം പോലുമില്ലാതിരുന്ന പലരുമാണ് ഇതിന് പിന്നാലെ ഇറങ്ങിയത്. അതിന്റെ പാളിച്ചകൾ അന്നേ കാണാനുമുണ്ടായിരുന്നു. ചുംബനസമരത്തിന്റെ വക്താക്കൾ ചമഞ്ഞ് പലരും പല വഷളത്തരങ്ങളും അന്ന് വിളിച്ചുപറഞ്ഞ സംഭവങ്ങൾ ഉണ്ടായി. അന്നും അത് ചുംബനസമരത്തിനെതിരേ പ്രയോഗിക്കപ്പെട്ടിരുന്നു. രാഹുലിനെപ്പോലെ, പലർക്കും വ്യക്തിപരമായി അടുത്ത പരിചയമില്ലാത്ത ആളുകളെ സമരത്തിന്റെ മുൻനിരയിൽ എടുത്ത് കാട്ടുന്നത് റിസ്കാണോ എന്ന് എനിയ്ക്ക് വ്യക്തിപരമായി ഒരു സംശയമുണ്ടായിരുന്നു. പക്ഷേ ഞാനന്ന് ഗ്യാലറിയിലിരുന്ന് കളി കാണുന്ന ഒരാൾ മാത്രമായിരുന്നു. ഗ്രൗണ്ടിൽ തല്ലും കുത്തും കൊള്ളുന്ന കളിക്കാർക്ക് ഇത്തരം സംശയങ്ങളോ, അതിനിടയിൽ ഒരു കൂടിയാലോചനയോ ഒന്നും പ്രായോഗികമായിരുന്നില്ല. രാഹുൽ പശുപാലൻ എന്ന വ്യക്തി അതിന് ശേഷം നടത്തിയ പല പ്രസ്താവനകളോടും എനിയ്ക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. അത് ചുംബനസമരപങ്കാളികളും പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ അന്ന് കാട്ടിയത് വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയുള്ള നാടകമായിരുന്നു എങ്കിൽ അത് അയാളുടെ മാത്രം കുഴപ്പം. അങ്ങനെയെങ്കിൽ അയാൾ വഞ്ചിച്ചത് ചുംബനസമരത്തിന് വേണ്ടി ആത്മാർത്ഥമായി ഇറങ്ങിയവരെയാണ്. ഈ വാർത്ത അവരെയാണ് ഏറെ വേദനിപ്പിക്കുന്നത്. ആ വേദനയെയാണ് നിങ്ങൾ കളിയാക്കി ചിരിക്കുന്നതും. വളരെ അർത്ഥവത്തായ കളിയാക്കലാണത്. വഞ്ചിച്ചവനെ ശിക്ഷിക്കും മുൻപേ വഞ്ചിക്കപ്പെട്ടവരെ കൂടിനിന്ന് കളിയാക്കുന്നതാണല്ലോ നമ്മുടെ സദാചാരസംപുഷ്ടമായ സംസ്കാരം. ആശംസകൾ!

5. ഇപ്പോഴും രാഹുൽ കുറ്റാരോപിതൻ മാത്രമാണ്. ഇന്നാട്ടിലെ ബഹുഭൂരിപക്ഷത്തിനും, പ്രത്യേകിച്ച് സംഘടിതമായ മത-ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നോട്ടപ്പുള്ളിയായിരുന്ന ഒരാൾക്ക് പണി കിട്ടാൻ ഇന്നാട്ടിൽ നൂറ് കണക്കിന് റൂട്ടുകളുണ്ട്. ഫാറൂഖ് കോളേജ് പ്രശ്നം കത്തിനിൽക്കുന്ന സമയത്ത് ഫെയ്സ്ബുക്കിലും പുറത്തും കോയാമാര് ഉത്തരം മുട്ടി വലയുമ്പോൾ, ഇത്തരമൊരു പ്രശ്നം പൊക്കിയെടുത്താലുള്ള ഗുണം എല്ലാവർക്കുമറിയാം. പണ്ട് ഷൈൻ ടോം ചാക്കോ എന്ന നടന് മേലുള്ള കഞ്ചാവ് കേസ് പൊങ്ങിവന്നതും വന്നപോലെ പോയതും മറന്നിട്ടില്ല. ഇതാണെങ്കിൽ ബദ്ധശത്രുക്കളായ സംഘികൾ കൂടി ചേർന്ന് സഹായിക്കാൻ വകുപ്പുള്ള കാര്യമാണ്. അങ്ങനെയേതെങ്കിലും കുരുട്ടുതലയിൽ ഉദിച്ച ഐഡിയയാണ് ഈ സംഭവമെങ്കിൽ, ഈ പോസ്റ്റ് മൊത്തം അപ്രസക്തമാകുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നതിൽ യാതൊരു തർക്കവും ആർക്കുമില്ല. പക്ഷേ കുറ്റം ചെയ്തവർ മാത്രം
 ·  Translate
35
5
രാമചന്ദ്രൻ വെട്ടിക്കാട്ട്'s profile photoSiya Siyaa's profile photoPriya G's profile photoP. Siva Prasad's profile photo
12 comments
 
അറസ്റ്റ് വാര്‍ത്തയറിഞ്ഞതും പലരും തങ്ങള്‍ പിന്തുണച്ചത് രാഹുല്‍ പശുപാലനെ അല്ല കിസ്സ് ഓഫ് ലവ് പരിപാടിയെ ആണ് എന്ന് പറഞ്ഞാണ് കൂട്ടുകാര്‍ പോലും പോസ്റ്റിടുന്നത്. കിസ്സ് ഓഫ് ലവ് കാംപെയ്ന്‍ രാഹുല്‍ പശുപാലന്‍ അട്ടിമറിച്ചെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതൊക്കെ പറയുന്നത് ഇപ്പോള്‍ മാത്രമാണ് എന്നതാണ് രസകരം

Read more at: http://malayalam.oneindia.com/culture/media/social-media-reactions-to-rahul-pashupalan-arrest-141411.html
 ·  Translate
Add a comment...

Seena Viovin

Shared publicly  - 
 
Harish Vasudevan Sreedevi:

അബ്ദുറബ്ബൊക്കെ വിദ്യാഭ്യാസമന്ത്രിയായത്‌ നമ്മുടെ നിലവാരമില്ലായ്മയുടെ ആഴം കാണിക്കുന്നു. മുട്ടിയുരുമ്മിയിരിക്കലല്ല, ആരോഗ്യകരമായ ഇടപഴലുകൽ ആവശ്യമാണെന്നും, ആണും പെണ്ണും ഒരുമിച്ചിരിക്കുകയും ആരോഗ്യകരമായ ആൺ പെൺ ബന്ധങ്ങൾ വളർത്തുകയും, അതുവഴി സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ ലൈംഗികപ്രശ്നങ്ങൾക്കും പുരുഷാധിപത്യ പ്രവണതകൾക്കും ഒരുപരിധിവരെ പരിഹാരം കാണുകയും ചെയ്യേണ്ടതിന്റെ സാമൂഹികതാവശ്യം പറഞ്ഞുകൊടുത്ത്‌ ആ മന്ത്രിയെ തിരുത്താൻ ആ മുന്നണിയിലോ പാർട്ടിയിലോ ചോരയും വിവേകവുമുള്ള യുവാക്കളോ യുവതികളോ ഇല്ലല്ലോ എന്നോർത്തിട്ടാ എന്റെ സങ്കടം.
ജനാധിപത്യം പരിപോഷിപ്പിക്കാൻ ഖദറുമിട്ടോണ്ട്‌ ഇറങ്ങിക്കോളും. തൂങ്ങിച്ചത്തൂടെടോ നിങ്ങൾക്കൊക്കെ?
 ·  Translate
28
1
വെള്ളെ ഴുത്ത്'s profile photoSal Kwt's profile photoAnis Yoosuf's profile photoമഹേഷ് മാധവൻ മല്ലിശ്ശേരി.'s profile photo
8 comments
 
Sex sitekal ban cheyth nokku.. Peedanavum, athikramangalum oru parudhivare kurayunnathayi kaanam... Pandu maaru marakkan samaram cheytha streekal innu thuni uriyaan samaram cheyyunnu
Add a comment...
Seena's Collections
People
Have her in circles
19,408 people
Workersforum Workersforum's profile photo
Ibrahim perunthalloor's profile photo
Vijay Babu's profile photo
sivin p j's profile photo
jafar ali's profile photo
Hawa E Feika's profile photo
Jins P a's profile photo
DARWIN RICHARD D'CRUZ's profile photo
gokul krup's profile photo
Collections Seena is following
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Bangalore
Previously
Story
Tagline
Simple & Bold
Introduction
If you risk nothing you gain nothing.

Work
Occupation
Software Engineer
Skills
Oracle PL/SQL
Basic Information
Gender
Female
Other names
Viovin