സന്തോഷമുള്ള ദിവസമാണിന്ന്. തൃപ്പൂണിത്തുറ, പിറവം മണ്ഡലങ്ങളിലൂടെ ഒഴുകുന്ന എറണാകുളത്തെ കോണത്തുപുഴയുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട സിപിഐ ക്യാമ്പെയിനെ അധികരിച്ച് വി എസ് ശ്യാം ഒരു സ്റ്റോറി സബ്മിറ്റ് ചെയ്തിട്ട് രണ്ടാഴ്ചയോളമായിരുന്നു. ഉദയംപേരൂരിലെ സിപിഐ-സിപിഎം പോരിനെ കുറിച്ചു സ്റ്റോറി ചെയ്യാനാണ് ശ്യാമിനെ ഏർപ്പാടാക്കിയത്. എന്നാൽ അതിനേക്കാൾ മെച്ചപ്പെട്ട സ്റ്റോറിയുമായാണു ശ്യാം വന്നത്. അതിൽ അല്പം കൂടി പണിയെടുക്കാൻ തുടർന്ന് അമതനെ ചുമതലപ്പെടുത്തി. അങ്ങനെ ഷഫീക്ക് സൽമാൻ പ്രദേശത്തെ പഴയകാല കർഷകത്തൊഴിലാളികളെ കണ്ട് പുഴയെക്കുറിച്ചും ജീവിതത്തെ കുറിച്ചും ചോദിച്ചു. അതുകൂടി ചേർത്തു മൂന്നു സ്റ്റോറികൾ ആ ഒറ്റ വിഷയത്തിൽ ഇന്നു വെളിച്ചം കണ്ടു. അവയുടെ ലിങ്കുകൾ ചുവടെ:

നാരായണനും ഹരിദാസിനും ജോയിക്കും കോണത്തുപുഴ വെറുമൊരു പുഴയായിരുന്നില്ല
http://malayalam.naradanews.com/…/the-current-fate-of-kono…/

കോണത്തുപുഴ: നഗരവികസനത്തിൽ മണ്ണടിഞ്ഞു പോയ സമൃദ്ധിയുടെ ഭൂതകാലം
http://malayalam.naradanews.com/…/39617-a-long-forgotten-ri…

ഒരു പുഴയെ വീണ്ടെടുക്കാൻ എത്ര കോടികൾ വേണം? http://malayalam.naradanews.com/…/how-much-money-is-needed-…

മേൽപ്പറഞ്ഞതു റൂറൽ റിപ്പോർട്ടിങ്ങിന്റെ കഥയാണെങ്കിൽ (അതേ, അർബൻ ജംഗിളിനുള്ളിലെ തികച്ചും റൂറലായ അനുഭവങ്ങൾ) രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് കേരളഹൗസ് സ്റ്റോറികൾ രണ്ടെണ്ണം ബ്രേക്ക് ചെയ്തത് ഇന്നലെയാണ്. ഒരെണ്ണം ഇന്നുരാവിലെയും. ഞങ്ങളെ തേടിവന്ന സ്റ്റോറിയായിരുന്നു അത്. പക്ഷെ ധൃതികൂട്ടിയില്ല. വേണ്ടുവോളം അന്വേഷിച്ച് സംഘടിപ്പിക്കാവുന്ന ഡോക്യുമെന്റുകൾ സംഘടിപ്പിച്ച് വിശദമായി തന്നെ സ്റ്റോറികൾ പ്ലാൻ ചെയ്തു. അതിന്റെ ഫലമാണു കണ്ടത്. അവയിൽ ആദ്യ രണ്ടു സ്റ്റോറികൾ ഇന്നലെ പങ്കുവച്ചിരുന്നു. ഇന്നു പ്രസിദ്ധീകരിച്ച എക്സ്ക്ലൂസീവിന്റെ (അതേ, എക്സ്ക്ലൂസീവ് തന്നെ) ലിങ്ക് ചുവടെ:

കേരളാഹൗസ് വാഴുന്നത് വ്യാജസർട്ടിഫിക്കറ്റ് മാഫിയ; പത്താം വയസിൽ എട്ടാം ക്ലാസിൽ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നാരദാ ന്യൂസിന്…
http://malayalam.naradanews.com/…/fake-certificate-mafia-r…/

ജേണലിസത്തിലെ യഥാർത്ഥ വെല്ലുവിളി കൊള്ളക്കച്ചവടങ്ങളെ പുറത്തെത്തിക്കുന്നതിലാണ്. വലിയ അഴിമതിക്കഥകൾ രണ്ടുതരത്തിലേ പുറത്തുവരാറുള്ളൂ. ഒന്ന്, അതിന്റെ ഭാഗമായി നിന്നവരിൽ ചിലർ ചില്ലറ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ രഹസ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകുമ്പോൾ. രണ്ട്, ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക താത്പര്യങ്ങളില്ലാതെ ആരെങ്കിലും തുനിഞ്ഞിറങ്ങുമ്പോൾ.

ഈ രണ്ടാമത്തെ വഴിയിൽ പതിയിരിക്കുന്നതു രണ്ടു പ്രശ്നങ്ങളാണ്. ആദ്യത്തേത് അന്വേഷണത്തിനിടയിൽ പിടിക്കപ്പെടാം എന്നുള്ളതാണ്. അതു വളരെ റിസ്കിയാണ്. അടുത്തത്, അത്രയേറെ ഊർജ്ജം ചെലവഴിച്ച് അന്വേഷിച്ചു കഴിയുമ്പോഴാവും അതിൽ വാർത്തയാവാൻ മാത്രം ഒന്നുമില്ലെന്ന തിരിച്ചറിവുണ്ടാവുന്നത്. മെനക്കേട് മിച്ചം. അതും അനുഭവത്തിലുണ്ട്. ഇങ്ങനെയൊക്കെയിരിക്കിലും ഈ രണ്ടാമത്തെ വഴിയാണ് കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ കച്ചവടത്തെ കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ തിരഞ്ഞെടുത്തത്. +Jibin P C യ്ക്ക് അഭിമാനിക്കാം, ഈ സ്റ്റിങ് ഓപ്പറേഷൻ വിജയമായതിൽ. സ്റ്റോറി ലിങ്ക് ചുവടെ:

കണ്ണൂർ മെഡിക്കൽ കോളജിൽ നാരദയുടെ സ്റ്റിംഗ് ഓപ്പറേഷൻ; എൻആർഐ സീറ്റ് വിൽക്കുന്നത് നാലരക്കോടിയ്ക്ക്
http://malayalam.naradanews.com/…/narada-sting-operation-i…/

മാത്യു സാമുവലിന്റെ നേതൃത്വത്തിൽ സെൻസിബിളായ ഒരു ജേണലിസ്റ്റ് ഫോഴ്സിനെ സംഘടിപ്പിക്കാനായത് വലിയ നേട്ടമായി കരുതുന്നു. എങ്കിലും വണ്ടി മുന്നോട്ടുപോകണമെങ്കിൽ സാമ്പത്തികം അവശ്യഘടകമാണ്. അക്കാര്യത്തിൽ ധൈര്യസമേതം കപ്പലോട്ടുന്ന കപ്പിത്താനായി ജയ് മോന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് ഫോഴ്സിന്, മലയാളം ടീമിനു തുടക്കമിട്ട റാമിന്, നേതൃത്വം കൈയാളുന്ന ബിജുവിന്, ടീമിലെ എല്ലാവർക്കും ഈ അന്തരീക്ഷസൃഷ്ടിയിൽ പങ്കുണ്ട്.

നല്ല ന്യൂസ് സ്റ്റോറികൾ വായിക്കാൻ ദിവസവും നിങ്ങൾ നാരദാ ന്യൂസിലെത്തണം എന്നതാണ് ഞങ്ങളുടെ താത്പര്യം. ജനപക്ഷത്തുനിൽക്കുന്ന മാദ്ധ്യമത്തൊഴിലാളികളാണു ഞങ്ങളെന്ന് ഉറച്ചുപറഞ്ഞുകൊണ്ട്, ഉപജീവനമാർഗം മാത്രമല്ല പത്രപ്രവർത്തനം എന്ന തിരിച്ചറിവിൽ ഈ വഴിയിലൂടെ തന്നെ മുന്നോട്ടുപോവുകയാണ്. ഇതുവരെത്തന്ന സ്നേഹം ഇരട്ടിയായി ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ.
Shared publiclyView activity