Profile cover photo
Profile photo
Sebin Jacob
9,519 followers
9,519 followers
About
Sebin Jacob's interests
View all
Sebin Jacob's posts

സന്തോഷമുള്ള ദിവസമാണിന്ന്. തൃപ്പൂണിത്തുറ, പിറവം മണ്ഡലങ്ങളിലൂടെ ഒഴുകുന്ന എറണാകുളത്തെ കോണത്തുപുഴയുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട സിപിഐ ക്യാമ്പെയിനെ അധികരിച്ച് വി എസ് ശ്യാം ഒരു സ്റ്റോറി സബ്മിറ്റ് ചെയ്തിട്ട് രണ്ടാഴ്ചയോളമായിരുന്നു. ഉദയംപേരൂരിലെ സിപിഐ-സിപിഎം പോരിനെ കുറിച്ചു സ്റ്റോറി ചെയ്യാനാണ് ശ്യാമിനെ ഏർപ്പാടാക്കിയത്. എന്നാൽ അതിനേക്കാൾ മെച്ചപ്പെട്ട സ്റ്റോറിയുമായാണു ശ്യാം വന്നത്. അതിൽ അല്പം കൂടി പണിയെടുക്കാൻ തുടർന്ന് അമതനെ ചുമതലപ്പെടുത്തി. അങ്ങനെ ഷഫീക്ക് സൽമാൻ പ്രദേശത്തെ പഴയകാല കർഷകത്തൊഴിലാളികളെ കണ്ട് പുഴയെക്കുറിച്ചും ജീവിതത്തെ കുറിച്ചും ചോദിച്ചു. അതുകൂടി ചേർത്തു മൂന്നു സ്റ്റോറികൾ ആ ഒറ്റ വിഷയത്തിൽ ഇന്നു വെളിച്ചം കണ്ടു. അവയുടെ ലിങ്കുകൾ ചുവടെ:

നാരായണനും ഹരിദാസിനും ജോയിക്കും കോണത്തുപുഴ വെറുമൊരു പുഴയായിരുന്നില്ല
http://malayalam.naradanews.com/…/the-current-fate-of-kono…/

കോണത്തുപുഴ: നഗരവികസനത്തിൽ മണ്ണടിഞ്ഞു പോയ സമൃദ്ധിയുടെ ഭൂതകാലം
http://malayalam.naradanews.com/…/39617-a-long-forgotten-ri…

ഒരു പുഴയെ വീണ്ടെടുക്കാൻ എത്ര കോടികൾ വേണം? http://malayalam.naradanews.com/…/how-much-money-is-needed-…

മേൽപ്പറഞ്ഞതു റൂറൽ റിപ്പോർട്ടിങ്ങിന്റെ കഥയാണെങ്കിൽ (അതേ, അർബൻ ജംഗിളിനുള്ളിലെ തികച്ചും റൂറലായ അനുഭവങ്ങൾ) രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് കേരളഹൗസ് സ്റ്റോറികൾ രണ്ടെണ്ണം ബ്രേക്ക് ചെയ്തത് ഇന്നലെയാണ്. ഒരെണ്ണം ഇന്നുരാവിലെയും. ഞങ്ങളെ തേടിവന്ന സ്റ്റോറിയായിരുന്നു അത്. പക്ഷെ ധൃതികൂട്ടിയില്ല. വേണ്ടുവോളം അന്വേഷിച്ച് സംഘടിപ്പിക്കാവുന്ന ഡോക്യുമെന്റുകൾ സംഘടിപ്പിച്ച് വിശദമായി തന്നെ സ്റ്റോറികൾ പ്ലാൻ ചെയ്തു. അതിന്റെ ഫലമാണു കണ്ടത്. അവയിൽ ആദ്യ രണ്ടു സ്റ്റോറികൾ ഇന്നലെ പങ്കുവച്ചിരുന്നു. ഇന്നു പ്രസിദ്ധീകരിച്ച എക്സ്ക്ലൂസീവിന്റെ (അതേ, എക്സ്ക്ലൂസീവ് തന്നെ) ലിങ്ക് ചുവടെ:

കേരളാഹൗസ് വാഴുന്നത് വ്യാജസർട്ടിഫിക്കറ്റ് മാഫിയ; പത്താം വയസിൽ എട്ടാം ക്ലാസിൽ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നാരദാ ന്യൂസിന്…
http://malayalam.naradanews.com/…/fake-certificate-mafia-r…/

ജേണലിസത്തിലെ യഥാർത്ഥ വെല്ലുവിളി കൊള്ളക്കച്ചവടങ്ങളെ പുറത്തെത്തിക്കുന്നതിലാണ്. വലിയ അഴിമതിക്കഥകൾ രണ്ടുതരത്തിലേ പുറത്തുവരാറുള്ളൂ. ഒന്ന്, അതിന്റെ ഭാഗമായി നിന്നവരിൽ ചിലർ ചില്ലറ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ രഹസ്യങ്ങൾ പുറത്തുവിടാൻ തയ്യാറാകുമ്പോൾ. രണ്ട്, ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക താത്പര്യങ്ങളില്ലാതെ ആരെങ്കിലും തുനിഞ്ഞിറങ്ങുമ്പോൾ.

ഈ രണ്ടാമത്തെ വഴിയിൽ പതിയിരിക്കുന്നതു രണ്ടു പ്രശ്നങ്ങളാണ്. ആദ്യത്തേത് അന്വേഷണത്തിനിടയിൽ പിടിക്കപ്പെടാം എന്നുള്ളതാണ്. അതു വളരെ റിസ്കിയാണ്. അടുത്തത്, അത്രയേറെ ഊർജ്ജം ചെലവഴിച്ച് അന്വേഷിച്ചു കഴിയുമ്പോഴാവും അതിൽ വാർത്തയാവാൻ മാത്രം ഒന്നുമില്ലെന്ന തിരിച്ചറിവുണ്ടാവുന്നത്. മെനക്കേട് മിച്ചം. അതും അനുഭവത്തിലുണ്ട്. ഇങ്ങനെയൊക്കെയിരിക്കിലും ഈ രണ്ടാമത്തെ വഴിയാണ് കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ കച്ചവടത്തെ കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ തിരഞ്ഞെടുത്തത്. +Jibin P C യ്ക്ക് അഭിമാനിക്കാം, ഈ സ്റ്റിങ് ഓപ്പറേഷൻ വിജയമായതിൽ. സ്റ്റോറി ലിങ്ക് ചുവടെ:

കണ്ണൂർ മെഡിക്കൽ കോളജിൽ നാരദയുടെ സ്റ്റിംഗ് ഓപ്പറേഷൻ; എൻആർഐ സീറ്റ് വിൽക്കുന്നത് നാലരക്കോടിയ്ക്ക്
http://malayalam.naradanews.com/…/narada-sting-operation-i…/

മാത്യു സാമുവലിന്റെ നേതൃത്വത്തിൽ സെൻസിബിളായ ഒരു ജേണലിസ്റ്റ് ഫോഴ്സിനെ സംഘടിപ്പിക്കാനായത് വലിയ നേട്ടമായി കരുതുന്നു. എങ്കിലും വണ്ടി മുന്നോട്ടുപോകണമെങ്കിൽ സാമ്പത്തികം അവശ്യഘടകമാണ്. അക്കാര്യത്തിൽ ധൈര്യസമേതം കപ്പലോട്ടുന്ന കപ്പിത്താനായി ജയ് മോന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് ഫോഴ്സിന്, മലയാളം ടീമിനു തുടക്കമിട്ട റാമിന്, നേതൃത്വം കൈയാളുന്ന ബിജുവിന്, ടീമിലെ എല്ലാവർക്കും ഈ അന്തരീക്ഷസൃഷ്ടിയിൽ പങ്കുണ്ട്.

നല്ല ന്യൂസ് സ്റ്റോറികൾ വായിക്കാൻ ദിവസവും നിങ്ങൾ നാരദാ ന്യൂസിലെത്തണം എന്നതാണ് ഞങ്ങളുടെ താത്പര്യം. ജനപക്ഷത്തുനിൽക്കുന്ന മാദ്ധ്യമത്തൊഴിലാളികളാണു ഞങ്ങളെന്ന് ഉറച്ചുപറഞ്ഞുകൊണ്ട്, ഉപജീവനമാർഗം മാത്രമല്ല പത്രപ്രവർത്തനം എന്ന തിരിച്ചറിവിൽ ഈ വഴിയിലൂടെ തന്നെ മുന്നോട്ടുപോവുകയാണ്. ഇതുവരെത്തന്ന സ്നേഹം ഇരട്ടിയായി ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ.

Post has attachment
വിശുദ്ധ വധശിക്ഷയും രാഷ്ട്രീയ കൊലപാതകങ്ങളുടെ നൈതികതയും
ഒരു ഡൈലമയെ കുറിച്ചാണ് പറയുന്നത്. ഇക്കഴിഞ്ഞ രണ്ടുദിവസമായി ഫേസ്ബുക്കിലും പൊതുസമൂഹത്തിലും ഉയർന്ന ഒരു വിമർശനമാണ് വിവക്ഷ. വധശിക്ഷ സംബന്ധിച്ച സിപിഐ(എം) നിലപാടും നാദാപുരത്തു നടന്ന relaliatary killingഉം തമ്മിലെ പൊരുത്തക്കേടിനെ കുറിച്ചായിരുന്നു വിമർശമത്രയും. കോടതി വ...

Post has attachment
കൊലപാതകങ്ങളിൽ ഏർപ്പെടുന്ന അണികൾ ഉള്ളതിനാൽ വധശിക്ഷയെ എതിർക്കരുത് എന്നു പറയുന്നത് കൊലപാതകം തടയണം എന്ന ഉദ്ദേശത്തിലല്ല. മറിച്ച് ഭരണകൂടത്തിന്റെ കിരാതമായ ശിക്ഷാനടപടി നിലനിർത്തണം എന്ന അധീശവർഗ്ഗ താത്പര്യത്തിലാണ്. കൊലപാതകം ക്രിമിനൽ കുറ്റമാണെന്നും അത് രാഷ്ട്രീയ പ്രവർത്തനമല്ലെന്നുമുള്ള ബോധ്യമാണ് എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും ഭരിക്കേണ്ടത്. ഭരണകൂടം നടത്തുന്ന കൊലപാതകം വിശുദ്ധ കൊലപാതകം ആവുന്നില്ല.

Post has attachment
അനീഷ് ലാലുമൊത്ത് ആ വീട്ടിലെത്തുമ്പോൾ കേട്ടറിഞ്ഞതൊന്നും ഒന്നുമായിരുന്നില്ല. കാഴ്ചശക്തി ഒരധികപ്പറ്റാണെന്നു ചിന്തിച്ചുപോകുന്ന തെമ്മാടിത്തരത്തിലേയ്ക്കാണ് ഞങ്ങൾ ചെന്നിറങ്ങിയത്. ചടങ്ങു തീർക്കാൻ നടത്തുന്ന ഫോൺ വിളികൾക്കു മുന്നിൽ നിലച്ചു പോകുന്ന ജെസിബികളായിരുന്നില്ല, ആ വീടിന്റെ അസ്ഥിവാരം മാന്താനെത്തിയത്. ശേഷം സംഭവിച്ചത് ചിത്രങ്ങളിലുണ്ട്.

http://malayalam.naradanews.com/2016/07/leela-gulati-land-mafia-lauri-baker-house/

+kg biju എഴുതുന്നു


Photo

അമൃതാനന്ദമയി മഠത്തിനെതിരെ മാദ്ധ്യമങ്ങൾ എഴുതുന്നില്ലേ, എഴുതുന്നില്ലേ എന്നായിരുന്നല്ലോ നിലവിളി. ഇന്നാ പിടി, മൂന്നു ലിങ്കുകൾ

പതിറ്റാണ്ടുകളോളം നിയമവ്യവസ്ഥയേയും സര്‍ക്കാരിനേയും വെല്ലുവിളിച്ച അമൃതാനന്ദമയി മഠം ഒടുവില്‍ മുട്ടുമടക്കി; 2004 മുതലുള്ള നികുതിയിനത്തില്‍ മഠം കഴിഞ്ഞ ദിവസം അടച്ചത് ഒരു കോടിരൂപ
http://malayalam.naradanews.com/2016/07/amrutha-scam/

അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കണ്ണടച്ചു; അമൃതാ മഠം വെട്ടിച്ചത് കോടികളുടെ നികുതിപ്പണം
http://malayalam.naradanews.com/2016/07/amruthanandamayi-madam-issue/

അമൃതാനന്ദമയി മഠത്തിന്റെ കെട്ടിട അഴിമതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് പരാതി
http://malayalam.naradanews.com/2016/07/amruthanandamayi-madam-issue-2/

Post has shared content
ഗസ്റ്റ് അദ്ധ്യാപനം എന്ന ചൂഷണം

ബഹുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അറിയാൻ,
താങ്കളുടെ വകുപ്പിൻ കീഴിൽ വരുന്ന കേരളത്തിലെ ഏറ്റവും പഴയ സർവ്വകലാശാലയായ കേരളാ യൂണിവേർസിറ്റി എന്ന പ്രശസ്ത സർവ്വകലാശാലയിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിച്ച് കൊണ്ടുള്ള പരസ്യം കണ്ടു, താങ്കളുടെ ശ്രദ്ധയിൽ അത് പെടുത്തണം എന്ന് തോന്നുന്നതിനാൽ അതിവിടെ ഷെയർ ചെയ്യുന്നു.
ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും നിർബന്ധിതവും, ഗവേഷണ ബിരുദം കാമ്യവും ആയ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യത്തിൽ ശമ്പളം പറഞിരിക്കുന്നത് 21600 രൂപ. ഇത്രയും കുറഞ തുക ശമ്പളം കൊടുത്ത് ഒരു പക്ഷെ അദ്ധ്യാപകരെ ക്ഷണിക്കുന്നത് വളരെ ശോചനീയമാണു എന്ന് പറയട്ടെ. നമ്മൾ ഏറെ കുറ്റം പറയുന്ന തമിഴ്നാട്ടിലെയും കർണ്ണാടകയിലേയും പ്രൈവറ്റ് എഞ്ചിനിയറിംഗ് ലോബികൾ പോലും ഇതിലും അധികം ശമ്പളം കൊടുക്കുന്നുണ്ട്. എന്തിനു നമ്മുടെ കേരളത്തിലെ എയ്ഡഡ് കോളെജുകൾ പോലും ഗസ്റ്റ് അദ്ധ്യാപകർക്ക് ഇതിലും അധികം ശമ്പളം കൊടുക്കുന്നു.
ഇതിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ട്
1. ഗസ്റ്റ് അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളെ കുറഞ കൂലി കൊടുത്ത് ചൂഷണം ചെയ്യൽ.
2. അങ്ങനെ ജോലിയെടുക്കുന്നവർ ഇതിലും മെച്ചപ്പെട്ട തൊഴിൽ ലഭ്യമാവുന്ന വേളയിൽ ഒഴിയുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന അനാഥാവസ്ഥ.
കേരളാ യൂണിവേസിറ്റി ക്യാമ്പസ്സിൽ ഫിസിക്സ് ഡിപ്പാർട്ട് മെന്റിൽ ഇപ്പോൾ ആകെയുള്ള അദ്ധ്യാപകരുടെ എണ്ണം 4!!!, ഏതൊരു ഗവണ്മെന്റ്/ എയ്ഡഡ് കോളെജിൽ പോലും അഞ്ചിലധികം അദ്ധ്യാപകർ ഉള്ള ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഉണ്ട് എന്നറിയുമ്പോഴാണു കേരളത്തിന്റെ മുഖമുദ്രയാവേണ്ട സർവ്വകലാശാലാ ആസ്ഥാനത്തിന്റെ അവസ്ഥ ശോചനീയമാണെന്ന് അറിവാകുന്നത്.
അവിടെ മതിയാവോളം അദ്ധ്യാപകരെ നിയമിച്ച് വിദ്യാർത്ഥികളുടെ ആശങ്ക ഒഴിവാക്കും എന്ന് ആശിക്കുന്നു. മാത്രമല്ല ഈ ഗസ്റ്റ് അദ്ധ്യാപനം എന്ന ചൂഷണം ഒഴിവാക്കാൻ എന്തെങ്കിലും പദ്ധതി ദീർഘ കാലാടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന പക്ഷം വിദ്യാർത്ഥികളുടെയും, അദ്ധ്യാപനത്തിന്റെയും നിലവാരം ഉയർത്തി നമ്മുടെ കലാശാലകളെ, കഴിഞ ദിവസം യൂണിവേർസിറ്റി കോളെജിൽ സഖാവ് പിണറായി പറഞ പോലെ, മികവിന്റെ കേന്ദ്രങ്ങൾ ആക്കാനുള്ള നടപടിയും അങ്ങ് കൈക്കൊള്ളണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
അഭിവാദ്യങ്ങൾ

ചുമ്മാതൊരു പാട്ട്

(മനോജ് കുറൂറിന്റെ നോവൽ - നിലംപൂത്തുമലർന്നനാൾ - വായിച്ചയന്നു മുതൽ അതിലെ ചില വാക്കുകൾ ഇങ്ങനെ മനസ്സിൽ കിടന്നുകൊരുക്കുന്നുണ്ടായിരുന്നു. അതൊന്ന് ഉപയോഗിക്കാൻ കിട്ടിയ അവസരമായി കണ്ടാൽ മതി. ആശയം ഒരു സംസ്കൃതശ്ലോകത്തിൽ നിന്നു പൊക്കിയത്)

അത്തിന്തോ തെയ്യാരോ തക തെയ്യത്തിനിന്താരോ തിന്താരോ
അത്തിന്തോ തെയ്യാരോ തക തെയ്യത്തിനിന്താരോ

താമരത്താരെന്നുതോന്നിയോ
തുമ്പിക്കൈയൊന്നിളക്കീകുളത്തീ-
-ന്നമ്പിളിക്കീറിനെ പൂതിയാൽ കോരിയെടുത്തൊരാന

ഉറ്റവനെത്തിയെന്നാതിപൂണ്ടാകെവിയർത്തുവിറച്ചവളോ
ജാരനെത്തട്ടിമറിച്ചിട്ടുരുണ്ടുപിരണ്ടെണീറ്റൂ

പേടിച്ചുചൂളിയപെണ്ണവൾ പെൺകുറിപൊത്തിക്കൊണ്ടേ
കയ്യെത്തിചുറ്റിയുടുത്തപുടവയതോണനിലാവുസൂക്ഷം.

അല്ലല്ലുടുതുണിയല്ല നിലാപ്പെയിത്താണുപെണ്ണേ സാരോല്ല,
നമ്മുടെ പൂച്ചക്കുഞ്ഞോർത്തതു പാൽപ്പുഴയെന്നുതന്നെ.

പായത്തലപ്പിൽപടർന്ന നിലാമഴ കൂട്ടിവയ്ക്കാൻ പറ്റംചേർന്നു
ചോണനുറുമ്പുകളെത്തുന്ന കാഴ്ചകണ്ടമ്പമ്പമ്പോ.

ഏതൊരാൾ കോറിയതീപ്പടമെന്നറിയാതെ നമ്മൾ നീലിച്ചുള്ള
നക്ഷത്രക്കാവടികണ്ടുടലാകെവിടർത്തിനിൽപ്പൂ

ഈനോരും വാനോരും ചേർന്നുവാറ്റും നറുംപിഴിയിൽ നലമൊടു
ഞാവൽപ്പഴവുംപിഴിഞ്ഞിനിപ്പിച്ചുതരൂ പരത്തേ

ഇക്കാണുംകണ്ണാടിപ്പാത്രത്തിലെന്നുതിരംനിറച്ചേ തരുമെടീ
മോന്തിക്കുടിച്ചുനിൻമീട്ടത്തുപുഞ്ചിരിപ്പാൽവിതറൂ.

വേണ്ടനിൻ ചോരയെനിക്കു തിറയുംപൊലിവുമായി അനിഷ്ടം
തെല്ലുമില്ലാതെനിനക്കായി പായവിരിക്കുമേഞാൻ

ഉള്ളാലെയാർത്തിരമ്പുന്നൊരീമോഹത്തേനീച്ചയെല്ലാം നിജമിതു
കർപ്പെന്നുറപ്പിക്കുമന്നുഞാൻ തേറലില്ലാതെയാടും.

ഈരാവും ഈമധുപാത്രവുമീയുടലും ഉയിരും ഉശിരും
ഉണ്മയാണിങ്ങനെനമ്മളുണ്ടിങ്ങനെനേരമുണ്ട്

പ്രമുഖ ആശുപത്രിയിലെ ബലാത്സംഗകഥ: ചില സംശയങ്ങൾ

"മാധ്യമങ്ങളെ സ്വാധീനിച്ചുകൊണ്ട് അമൃതയും പോലീസും ചേര്‍ന്ന് നടത്തുന്ന ഈ ഒത്തുകളിക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” - വാട്സ് ആപ്പിൽ പറന്നുകളിക്കുന്ന ഒരു സന്ദേശത്തിലെ വരികളാണിത്. കൂടുതലൊന്നും പറയാതെ തന്നെ വിഷയം എന്താണ് എന്നെല്ലാവർക്കും തിരിയും. ആ ഒരു സെൽഫ് സെൻസർഷിപ് ഏർപ്പെടുത്തിക്കൊണ്ടേ ഞാനടക്കം ഭീരുക്കളായ നമ്മളിൽ പലരും ഈ വിഷയം അപരിചിതരുടെ മുമ്പിൽ കെട്ടഴിക്കുകയുള്ളൂ. അതേ സമയം തന്നെ, നമുക്കു വിശ്വസിക്കാവുന്ന ആളുകളുടെ സമീപത്താവുമ്പോൾ ഹൈവോൾട്ടേജിൽ രോഷം കൊള്ളാനും നമ്മളുണ്ടാവും.

ആ ‘പ്രമുഖ’ ആശുപത്രിയെ സംരക്ഷിക്കണം എന്നതുകൊണ്ടല്ല മാദ്ധ്യമങ്ങളിൽ ആദ്യഘട്ടത്തിലൊന്നും പേരുവച്ചു വാർത്തവരാതിരുന്നത്. ഇപ്പോഴും അമൃത ആശുപത്രി സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ കേസ് കൊടുത്ത കാര്യം പറഞ്ഞാണു വാർത്തകൾ. ഇതിനു കാരണം ആരോപിക്കപ്പെടുന്ന കൃത്യം നടന്നു എന്നതിന് ഊഹാപോഹമല്ലാതെ തെളിവില്ല എന്നതുതന്നെയാണ്.

അമൃതയിലെ ജോലിക്കാരോ ബലാത്സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന അജ്ഞാതയായ പെൺകുട്ടിയോ അവരുടെ അടുത്തതോ അകന്നതോ ആയ ബന്ധുക്കളോ സുഹൃത്തുക്കളോ സഹപാഠികളോ അവിടെ ചികിത്സയിലിരിക്കുന്നവരോ ദൃക്സാക്ഷികളോ ആരും തന്നെ ഇതേ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. നഴ്സിങ് സംഘടന പോലും ഞങ്ങളുടെ സംഘടനയിൽ പെട്ടയാളല്ല എന്നുപറഞ്ഞൊഴിയുകയാണ് ചെയ്തത്. വേറെ ആരാണ്, അവരുടെ പേരെന്താണ് തുടങ്ങി ഒരു വിവരവും ഇല്ല. ഇതൊന്നുമില്ലാതെ ഈ മാദ്ധ്യമപ്രവർത്തകർ എന്തുകണ്ട് വാർത്തയെഴുതുമെന്നാണ്? അവരെ ഇരുമ്പും ഉരുക്കും കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. പച്ചമാംസവും അതിലൂടൊഴുകുന്ന ചുടുരക്തവും അവർക്കുമുണ്ട്. വീട്ടിൽ കുടുംബമുണ്ട്. അവരുടെ സുരക്ഷിതത്വമോർത്തുള്ള ഭീതിയുണ്ട്. അവരെ സംരക്ഷിക്കാൻ പൊലീസുമുണ്ടാവില്ല, സ്ഥാപനവുമുണ്ടാവില്ല എന്നവർക്കുറപ്പുണ്ട്. വാലും തുമ്പുമില്ലാത്ത വാർത്ത എഴുതുന്നത് ഒരു ഗൂഢസാമ്രാജ്യത്തിനെതിരെയാണെന്നോർക്കണം.

ഇനി ഈ കുശുകുശിപ്പ് വെറും അഭ്യൂഹം മാത്രമാണെങ്കിലോ? അങ്ങനേയും ഒരു വശമില്ലേ? അമൃത ആശുപത്രിയായതിനാൽ ബലാത്സംഗം നടന്നിരിക്കും എന്നാണോ? ആരുമറിയാതെ ഒളിപ്പിച്ചിരിക്കും എന്നാണോ? അങ്ങനെ ചിന്തിക്കാൻ എന്റെ യുക്തി സമ്മതിക്കുന്നില്ല. അമൃത ആശുപത്രിയെ എത്രമാത്രം സംശയിക്കാമോ, അത്രമാത്രം അവർക്കു സംശയത്തിന്റെ ആനുകൂല്യവും നൽകാം.

ഇതിൽ അന്വേഷണം നടന്നു എന്നു തന്നെ ഇരിക്കട്ടെ. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിൽ? സത്നാംസിങ് സംഭവത്തിൽ അന്വേഷണത്തിനെത്തിയ ബി സന്ധ്യ ഐപിഎസ് മാതാ അമൃതാനന്ദമയിയെ നേരിൽകണ്ട് അനുഗ്രഹം വാങ്ങിയിട്ടാണത്രേ, അന്വേഷണം നടത്തിയത്. അങ്ങനെയുള്ള ഒരു പൊലീസ് സംവിധാനത്തിൽ നിന്ന് എന്തെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കും എന്നു സ്വബോധമുള്ളവരാരും ധരിക്കില്ല. യഥാർത്ഥത്തിൽ നടന്നിട്ടില്ല എന്നുതന്നെയിരിക്കട്ടെ. (അതെ, അങ്ങനെ വിശ്വസിക്കാൻ നമുക്കു പാടാണ്. അതു നടന്നിരിക്കണേ എന്ന്, പുറത്തുവരണേ എന്ന്, അങ്ങനെ അമൃതാ ആശുപത്രി നാറണേ എന്നുമാത്രമാണ് നമ്മുടെയൊക്കെ വികാരം) അപ്പോഴുള്ള നില എന്തായിരിക്കും? അവരുടെ റെപ്യൂട്ടേഷൻ അവിടെ നിൽക്കട്ടെ. എന്റെയും നിങ്ങളുടെയും മനസ്സിൽ അവർക്കു വലിയ റെപ്യൂട്ടേഷനൊന്നുമില്ല. എന്നാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ, അവിടെ പണിയെടുക്കുന്ന നഴ്സുമാർ, ഡോക്ടർമാർ, ഇതരജോലിക്കാർ, അവരുടെയൊക്കെ കുടുംബാംഗങ്ങൾ, അവരൊക്കെ എന്തേറെ തീതിന്നുന്നുണ്ടാകും? പിന്നീട് അവിടെ എന്തെങ്കിലും യഥാർത്ഥത്തിൽ നടന്നാൽ തന്നെ, പുലിവരുന്നേ പുലി എന്ന കഥയിലെ അവസ്ഥയാവില്ലേ? അന്വേഷിക്കാൻ ആരെങ്കിലും കാണുമോ?

വേട്ടക്കാരന്റെ പേരു പുറത്തുകൊണ്ടുവരുന്ന മാദ്ധ്യമപ്രവർത്തനത്തെ പറ്റി പല സുഹൃത്തുക്കളും വാചാലരാവുന്നുണ്ട്. അത്തരം വൻകിട എക്സ്ക്ലൂസീവികളൊന്നും വെറുതെ ഉണ്ടാവുന്നതല്ല. ലാർജർ പവർ പ്ലേയിൽ പങ്കാളികളാകുന്നതിലൂടെ ചില പത്രപ്രവർത്തകർക്ക് വീണുകിട്ടുന്ന വാർത്തകളാണവ. അവിടെ അവർ ഉപയോഗിക്കപ്പെടുകയോ അതിനായി അവർ സ്വമേധയാ നിന്നുകൊടുക്കുകയോ ആണ്. അപ്പോഴൊക്കെയും ഒന്നുകിൽ വാർത്തയ്ക്ക് ആധാരമായ രേഖകൾ കൈയിൽ കാണും. ഇല്ലെങ്കിൽ അവ ലഭിക്കാനുള്ള വഴി തുറന്നിട്ടുണ്ടാവും. അതുമല്ലെങ്കിൽ തക്കതായ കാരണം കാണും. ഒരു പവർ സെന്ററിനോടുള്ള ബന്ധുത്വത്തിനു പുറത്താണ് അതിന് അവർക്കു ധൈര്യം കിട്ടുക. പണി പാളിയാലും ആ പവർ സെന്റർ തന്റെ രക്ഷയ്ക്കുണ്ടാവും എന്ന വിശ്വാസം അയാൾക്കുണ്ടാവും.

അങ്ങനെ ഒരു ലാർജർ സ്ട്രഗിൾ പൊതുസമൂഹത്തിൽ നടക്കാത്തിടത്തോളം കാലം പത്രപ്രവർത്തകരെല്ലാം സ്വതവേ ഭീരുക്കളായ വെറും മനുഷ്യരാണെന്ന ഇളവു കൊടുക്കണം സർ. ഭീതിയില്ലാത്ത എല്ലാം തികഞ്ഞവരായ രാഷ്ട്രീയസാമൂഹ്യ പ്രവർത്തകർക്ക് കഴിയാത്ത കാര്യം എന്തിന് സ്വന്തം കാര്യം പോലും നോക്കാനറിയാത്ത, സമരം ചെയ്യാൻ പോലും ത്രാണിയില്ലാത്ത, തങ്ങളുടെ തൊഴിൽമേഖലയെക്കുറിച്ച് നെഗറ്റീവ് ആയ ഒരു വാർത്തപോലും എങ്ങും വരുത്താൻ ശേഷിയില്ലാത്ത ആ പേനയുന്തികളുടെ തലയിലേക്ക് വച്ചുകൊടുക്കണം?

#bedNo5 എന്ന ഹാഷ് ടാഗുമിട്ട് ഒരു ക്യാമ്പെയ്ൻ കണ്ടു. ഈ ഹാഷ് ടാഗ് ഇട്ടവർക്ക് അവരുടെ ബെഡ് നമ്പർ വരെ അറിയാമെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി വാലുംതലയുമുള്ള ഒരു പരാതി കൊടുക്കുന്നതിൽ എന്താണു പ്രശ്നം? പരാതിയുണ്ട് എന്നു പറഞ്ഞ് ആർഎംപിക്കാർ ഒരു വാറോല ഉയർത്തിപ്പിടിക്കുന്നതുകണ്ടു. എന്താണ്, അതിൽ എഴുതിയിരിക്കുന്നത്? പെൺകുട്ടി അമൃത ആശുപത്രിയിൽ നഴ്സ് ആണെന്നും അവിടെ തന്നെ ചികിത്സയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട് എന്നല്ലേ അതിൽ പറയുന്നത്. എറണാകുളത്തെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നു മാത്രമേ അല്ലാത്തിടത്തു പറയുന്നുള്ളൂ. സ്ഥിരീകരിക്കാത്ത വിവരത്തിനു പുറത്ത് എന്ത് അന്വേഷണം നടത്താനാണ്?

ഇപ്പോൾ ആ കുട്ടി മരിച്ചുവെന്നും പറയുന്നു. ഏതു കുട്ടി? അവരുടെ പേരറിയാമോ? നാടറിയുമോ? അതുപോലുമറിയാതെ എങ്ങനെ ഹേബിയസ് കോർപസ് എങ്കിലും കൊടുക്കാനാവും? പോട്ടെ, മരിച്ചെങ്കിൽ അവരുടെ മൃതദേഹമെങ്കിലും കാണില്ലേ? സംശയമുള്ളപക്ഷം പോസ്റ്റ്മോർട്ടം ചെയ്യരുതോ? ഇനി ആ മൃതദേഹം തന്നെ പുറംലോകത്തെത്തുമോ? യഥാർത്ഥത്തിൽ അതു നടന്നിരിക്കുകയും മൃതദേഹം ആരുമറിയാതെ മറവു ചെയ്യുകയുമാണ് ഉണ്ടായതെങ്കിൽ അതെന്തുതരം അധോലോകമായിരിക്കും? ആ അധോലോകത്തിനെതിരെ യാതൊരു തെളിവുമില്ലാതെ ഊരുറപ്പിച്ച് വാർത്തയെഴുതാൻ ഏതു ലേഖകൻ തയ്യാറാകും?

അമൃത ആശുപത്രിക്കെട്ടിടം ലാബറിന്ത് പോലെയാണെന്നു ചിലർ പറയുന്നു. അകത്തുകയറിയാൽ വഴി തെറ്റുമത്രേ. ഇതെന്താണ്, പ്രത്യേകമൊരു റിപ്പബ്ലിക്കോ? ആശുപത്രി കെട്ടുമ്പോൾ അതിനൊരു പ്ലാൻ ഉണ്ടാവില്ലേ? അതു ടൗൺ പ്ലാനർ അംഗീകരിച്ചിട്ടുണ്ടാവില്ലേ? അതനുസരിച്ചു തന്നെയാണ് കൺസ്ട്രക്ഷൻ നടന്നതെന്ന്, അവിടെ രഹസ്യമുറികളൊന്നുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടാവില്ലേ? ഇല്ലെങ്കിൽ എന്തു സുരക്ഷയാണ്, ആ കെട്ടിടത്തിനുള്ളത്? അവിടെ എങ്ങനെയാണ് ആളുകൾ ജോലി ചെയ്യുന്നത്? പഠിക്കുന്നത്? ചികിത്സ തേടുന്നത്? ഇത്രയും ആൾപ്പെരുമാറ്റമുള്ളയിടത്ത് എവിടെവച്ചാവും ആരോപിക്കപ്പെടുന്നതുപോലെ ഇത്ര ക്രൂരമായ സംഘം ചേർന്നുള്ള ബലാത്സംഗം നടന്നിരിക്കുക? ആരും ശബ്ദം കേട്ടില്ലേ? സൗണ്ട് പ്രൂഫ് ആണോ അവിടുത്തെ മുറികൾ? അതിനുശേഷം എങ്ങനെയാവും ആരുമറിയാതെ ആ ശരീരം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചിരിക്കുക? അതിനുശേഷം എങ്ങനെയാവും ആ ശരീരം ആരും കാണാതെ ആരൊക്കെയോ ചേർന്ന് അതേ ആശുപത്രിയിലെ രഹസ്യ ഐസിയുവിൽ എത്തിച്ചിട്ടുണ്ടാവുക? എനിക്കെന്തോ, ഇതെല്ലാംകൂടി പൊരുത്തപ്പെടുന്നതായി തോന്നുന്നില്ല. അത് ഞാൻ വേട്ടക്കാരന്റെ പക്ഷം നിൽക്കുന്നതുകൊണ്ടല്ല. എന്റെ ബുദ്ധി അതിന് അനുവദിക്കാത്തതുകൊണ്ടാണ്.

ഇവിടെ കുറ്റവാളി നമ്മളൊക്കെത്തന്നെയാണ്. മതത്തിന്റെ മറവിൽ ആർക്കും വളർന്നുമുറ്റാനുള്ള അവസരമൊരുക്കിക്കൊടുത്ത, വിദ്യാഭ്യാസത്തിന്റെ പേരിൽ ഏതു കച്ചവടവും വകവച്ചുകൊടുത്ത, ആരോഗ്യത്തിന്റെ പേരിൽ ആശുപത്രികളിലെ കൊള്ളക്കൊടുക്കകൾ ശരിവച്ചുകൊടുത്ത, വലിയ വായിൽ പുരോഗമനം പറയുകയും ശാസ്ത്രം കാണാപ്പാഠം പഠിച്ചു പരീക്ഷ ജയിക്കുകയും ജീവിതത്തിലൊരിക്കലും ശാസ്ത്രീയത കൊണ്ടുവരില്ലെന്നു ശഠിക്കുകയും ചെയ്യുന്ന തൃണങ്ങളായ നമ്മൾ. അങ്ങനെയൊന്നും സംഭവിച്ചിട്ടുണ്ടാവരുതേയെന്ന്, അമൃത ആശുപത്രിയെ പ്രതിയല്ല, എന്റെ സഹജീവിയെ പ്രതി ഞാൻ ആഗ്രഹിക്കുന്നു. അത്രയേ പറയാനുള്ളൂ.

നാരദാന്യൂസ് ആണ് ഈ പ്രശ്നത്തിൽ ആദ്യമായി ആശുപത്രിയുടെ പേരു പറഞ്ഞ് വാർത്ത പ്രസിദ്ധീകരിച്ചത്. അമൃതയിലെ സെക്യൂരിറ്റി ഓഫീസർ പോരാളി ഷാജിക്കെതിരെ കൊടുത്ത പരാതിയിലൂടെ അതിനുള്ള സാഹചര്യം ഒരുങ്ങിയതുകൊണ്ടാണ് അതു ചെയ്യാൻ സാധിച്ചത്. പ്രമുഖ ആശുപത്രി എന്നു ഞങ്ങൾ ഒരിക്കൽ പോലും എഴുതിയില്ല. എന്നാൽ അങ്ങനെ ചിലരൊക്കെ എഴുതിയതുകൊണ്ടാണ്, ഇപ്പോൾ പേരിനെങ്കിലും അന്വേഷണം തുടങ്ങുന്നതിലേക്കും ആ അന്വേഷണത്തെ കുറിച്ചു പേരുവച്ച് വാർത്ത വരുന്നതിലേക്കും നയിച്ചത്. ആ വാർത്തകളെ അടിസ്ഥാനമാക്കി ജാസ്മിൻ ഷായും മറ്റു ചിലരും പൊലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കുകയും അതിൻപ്രകാരം അന്വേഷണം തുടങ്ങിയതായി ലോക്നാഥ് ബെഹ്റ അറിയിക്കുകയും ചെയ്തു. ശ്രീരേഖ ഐപിഎസിനാണ് അന്വേഷണ ചുമതല എന്നും അറിയുന്നു. അതായിരുന്നില്ല, ആദ്യം സ്ഥിതി. എങ്കിലും സംഭവം സ്ഥിരീകരിക്കാനായിട്ടില്ല എന്നാണ് പൊലീസ് ഈ ഘട്ടത്തിലും പറയുന്നത്. ഈ വിഷയത്തിൽ എഴുതാവുന്നിടത്തോളം പേരുവച്ചു തന്നെ എനിക്കു സ്വാധീനമുള്ളിടങ്ങളിൽ എഴുതും. അപ്പോഴും മൗനം പാലിക്കുന്നവരെ വെറും തൊലിയാർമണിയന്മാർ എന്ന മട്ടിൽ ആക്ഷേപിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. അവർക്കും ജീവിക്കണം സാർ.

Post has attachment
കമ്പ്യൂട്ടർവത്കരണത്തെ സിപിഎം എതിർത്തിട്ടുണ്ടോ? തൊഴിലാളി യൂണിയനുകൾ എന്തിനാണ് അതിനെതിരെ സമരം നടത്തിയത്? വസ്തുതകൾ പരിശോധിക്കുന്നു. +Gopakumar T +Pratheesh Rani Prakash +Sebin Jacob എന്നിവരുടെ കൂട്ടുകൃഷി. ബെഫി മുൻ ഭാരവാഹി പി സദാശിവൻപിള്ള, +Joseph Thomas എന്നിവരുടെ സഹായഹസ്തം. ലേഖനം പിഡിഎഫ് രൂപത്തിൽ സർക്കുലേറ്റ് ചെയ്യണമെന്നുള്ളവർക്ക് എൽഡിഎഫ് കേരളം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ലിങ്ക്: http://ldfkeralam.org/node/3094

ഹർത്താലിനെ കുറിച്ച് അധികമൊന്നും പറഞ്ഞുകേട്ടില്ല. ഹർത്താലിനെ എൽഡിഎഫ് പിന്തുണയ്ക്കുന്നില്ലെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിനെ അവഹേളിക്കുന്നതല്ലാതെ. അതുകൊണ്ട് ഏതാനും വരികൾ.

ജിഷയുടെ കൊലപാതകത്തെ പൊലീസ് കൈകാര്യം ചെയ്ത രീതി പരിഗണിച്ചാൽ ഹർത്താൽ ന്യായമാണെന്നു പറയണം. പിന്നെ എന്തുകൊണ്ട് ഇടതുപക്ഷം നടത്തിയില്ല? നല്ല ചോദ്യം. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയാണ്. ഇടതുപക്ഷം വികസനവിരോധികളാണെന്നും അവർ തൊട്ടതിനും പിടിച്ചതിനും ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിക്കുകയാണെന്നുമുള്ള ഉമ്മൻ ചാണ്ടി ആൻഡ് കോയുടെ പ്രചാരണത്തിന് ആക്കം കൂട്ടാനേ അതു സഹായിക്കൂ.

ഊരും പേരുമില്ലാത്ത സംഘടന എന്നു കോടിയേരി പറഞ്ഞതെന്തിന്? വീണ്ടും നല്ല ചോദ്യം. ആ സംഘടന ഒരു പക്ഷെ വളരെ കാലമായി പ്രവർത്തിക്കുന്നുണ്ടാവാം. എന്നാൽ മുഖ്യധാരാ വ്യവഹാരങ്ങളിലൊന്നും പത്രദ്വാരാ പരിചിതമല്ല. അവരുടെ പൊളിറ്റിക്കൽ സ്റ്റാൻഡ് അറിയില്ല. ഒരു പക്ഷെ ഇടതുപക്ഷത്തെ ലക്ഷ്യമാക്കിയിട്ട ചൂണ്ടയാണോ അതെന്നു നിശ്ചയമില്ല. കോൺഗ്രസ് തന്നെ അവരെക്കൊണ്ട് ഹർത്താൽ ആഹ്വാനം ചെയ്യിച്ചതാണോ എന്നുമറിയില്ല. കോൺഗ്രസിനു സ്വാധീനമുള്ള സമുദായ സംഘനടകൾ എത്രവേണമെങ്കിലും ഉണ്ട്. ഇക്കഴിഞ്ഞദിവസവും സാംബവസമുദായത്തിനെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു സംഘടന, ഏതൊക്കെയോ ആവശ്യങ്ങളുന്നയിച്ച് മാർച്ച് നടത്തിയത് സെക്രട്ടറിയേറ്റിലേക്കോ രാജ്ഭവനിലേക്കോ ക്ലിഫ് ഹൗസിലേക്കോ ആയിരുന്നില്ല. എകെജി സെന്ററിലേക്കായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ഒരു പാർട്ടിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിന്റെ യുക്തിയെക്കുറിച്ചൊന്നും ആരും ക്ലാസെടുക്കാൻ മുതിരേണ്ടതില്ല. ഉദ്ദേശശുദ്ധിയെക്കുറിച്ചു വ്യക്തതയില്ലെങ്കിൽ അതു പറയേണ്ടിവരും.

ഇനി ഇടതുപക്ഷമെങ്ങാനും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലോ? നാളിതുവരെയില്ലാഞ്ഞ അക്രമം ഹർത്താൽദിനത്തിൽ തെരുവിൽ കണ്ടേനെ. അക്രമം നടത്തുന്നവരെ പിടിക്കാൻ പോകുന്നില്ല. കാരണം, അതു വേണ്ടപ്പെട്ടവർ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതാവും. എന്നാൽ അതിന്റെ സൂത്രധാരകത്വം ഭംഗിയായി ഇടതുപക്ഷത്തിന്റെ തലയിൽ വന്നുവീഴുകയും ചെയ്യും.

അതുകൊണ്ട് ദളിത് കോൺഫെഡറേഷനോടുള്ള എല്ലാ സ്നേഹത്തോടെയും പറയട്ടെ. ജിഷയുടെ ക്രൂരമായ കൊലപാതകവും ബലാൽസംഗവും അതിനോടു പൊലീസ് കാട്ടിയ മനോഭാവവും ചോദ്യം ചെയ്യേണ്ടതും എതിർക്കേണ്ടതുമാണ്. ജിഷയുടെ വിഷയം പുറംലോകത്തെത്തിക്കാൻ ലോ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കൈരളി പീപ്പിൾ ചാനലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴും ഇടതുപക്ഷം ശക്തമായി തന്നെ സമരരംഗത്തുണ്ട്. പൊലീസിനോടും പൊലീസ് മന്ത്രിയോടും തോന്നാത്ത വൈരാഗ്യബുദ്ധി വിഷയം പുറത്തെത്തിച്ചവരോടും അതിനുവേണ്ടി പൊരുതുന്നവരോടും തോന്നുന്നതിന്റെ രാഷ്ട്രീയം വേറെയാണ്.

സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. ഇടതുപക്ഷം പിന്തുണച്ചില്ലെന്നു വച്ചു നിങ്ങളുടെ സമരം രണ്ടാംതരമാകുന്നില്ല. നിങ്ങളാഹ്വാനം ചെയ്ത സമരം നിങ്ങൾ തന്നെ നടത്തി വിജയിപ്പിക്കുക. ഇടതുപക്ഷത്തിന്റെയൊന്നും പിന്തുണയില്ലാതെ തന്നെ...
Wait while more posts are being loaded