പെസഹാ എന്നുപറഞ്ഞാൽ അപ്പങ്ങൾടെ ബഹളാർന്ന് വീട്ടിൽ. ആദ്യമെത്തുക ഏലമ്മച്ചിയുടെ വീട്ടിൽ നിന്നാണു. അടുത്തത് വക്കച്ചൻ ചേട്ടന്റെ അവ്ട്ന്ന്. പിന്നെ അല്ലിച്ചേച്ചി അതിനപ്പുറത്ത്ന്ന് റോസച്ചേച്ചി. അന്ത്രോസുപ്പാപ്പനും മറിയാമ്മച്ചേച്ചീം കൂടെയാകുമ്പോ അപ്പങ്ങൾടെ വരവ് അവസാനിക്കും. രാത്രീലു തേങ്ങാപ്പാലും ശ്ർക്കരയും ചേർത്തുള്ള പാലുകാച്ചാൻ ഏലമ്മച്ചി വിളിക്കും. ആ പാലിൽ അപ്പത്തിന്റെ ഒരു കഷണം മുക്കിത്തിന്ന് ഒരു മൊന്ത നിറയേ പാലുമായി തിരികെ കൊണ്ടുവിടും. ഓണത്തിനു പായസവുമായ് പകരംവീട്ടും പെസഹയുടെ അപ്പങ്ങളോട്.

നാടും വീടും കടന്ന് പഠിക്കാൻ പോയ പോക്കിൽ എനിക്ക് നഷ്ടപ്പെട്ടത് ഈ രുചികളായിരുന്നു. പിന്നെ കണ്ടുമുട്ടിയ ക്രിസ്ത്യാനികൾക്കൊന്നും എന്റെ നാട്ടിലെ പെസഹാപ്പത്തിന്റെ രുചി നൽകാൻ പറ്റിയില്ല. വട്ടയപ്പം തന്ന് പെസഹാപ്പമൊക്കെ ആർക്ക് വേണം ന്ന് ചോയ്ച്ചവരും ഉണ്ട്.

എന്റെ കഥകളും കൊതികളും കേട്ട് ഒരപ്പത്തെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ട്രെയിനിൽ കയറ്റി ഇന്നെനിക്കെത്തിച്ച എന്റെ അയൽനാട്ടുകാരിക്ക് നന്ദി. പത്ത് പതിനഞ്ച് വർഷങ്ങൾക്കിപ്പുറം എനിക്കാ സ്വാദ് തിരിച്ച് കിട്ടി. ലവ് യൂ Akhila Jerin
Shared publiclyView activity