Profile cover photo
Profile photo
Rajesh Odayanchal
9,821 followers -
ഇഷ്ടങ്ങൾ: ബ്ലോഗിങ്, വിക്കിപീഡിയ, യാത്ര, രാഷ്ട്രീയം, സിനിമ, വായന, ചിത്രരചന,...
ഇഷ്ടങ്ങൾ: ബ്ലോഗിങ്, വിക്കിപീഡിയ, യാത്ര, രാഷ്ട്രീയം, സിനിമ, വായന, ചിത്രരചന,...

9,821 followers
About
Rajesh's posts

ശ്ശോ!! ആ കട്ടപ്പയെ പറ്റി ഒന്നും പറഞ്ഞില്ലാ! ആചാരത്തിൽ നിന്നും വ്യതിചലിച്ചല്ലോന്ന് ഒരു ഡൗട്ട്!!
#ബാഹുബലി ഒന്നും രണ്ടും...

Post has attachment
Photo

Post has attachment
#vertical #forest #china, vertical #garden, vertical #plant
"മാറ്റം എന്ന വാക്കൊഴിച്ച് ബാക്കിയെല്ലാം മാറ്റത്തിനു വിധേയമാണ്..!" കാലം മാറുന്നു! അന്നല്ല ഇന്ന്. കാലോചിതമായ മാറ്റങ്ങൾ എവിടേയും ആവശ്യം തന്നെയാണ്... കാടിനോടും കാടരുവികളോടും വെറുപ്പുണ്ടാകുന്ന സമൂഹം നല്ലൊരു പൂന്തോട്ടമായിട്ടെങ്കിലും ടെറസ്സുകളിൽ പച്ചപിടിപ്പിക്കുന്നു. 5 നിലകൾക്ക് മേലെയുള്ള ബിൽഡിങ് കെട്ടാൻ അനുമതി നൽകുമ്പോൾ വെർട്ടിക്കൽ ഫോറസ്റ്റ് എന്ന കാര്യവും ഗവണ്മെന്റ് നിർബന്ധമായും നടത്തിക്കേണ്ട കാര്യം വിധൂരമല്ല...

ചൈനയിൽ:
http://www.architecturaldigest.com/story/china-welcome-asia-first-vertical-forest

http://www.countryliving.com/gardening/garden-ideas/how-to/g1274/how-to-plant-a-vertical-garden/

മാധ്യമങ്ങൾ!!
മാധ്യമങ്ങൾ കൃത്യമായി വാർത്തയെത്തിക്കാൻ ശ്രമിക്കാതെ ആളെപ്പിടിക്കാനുള്ള മാജിക്ക് കാണിക്കാനായി എന്തൊക്കെയോ വേണ്ടാതീനങ്ങൾ ചെയ്തുവരുന്നത് സമീപസ്ഥമായി നമ്മൾ ഏറെ തവണ കണ്ടു! ഇവരെ നിലയ്ക്കു നിർത്താനോ അടച്ചു പീട്ടി വീട്ടിലിരുത്താനോ ഒരു നിയമ സംവിധാനവും നാട്ടിൽ ഇല്ലേ!!

നാട്ടുമ്പുറത്തു നടക്കുന്ന ചെറിയൊരു പ്രശ്നം സോൾവ് ചെയ്യാൻ വരെ കോടതിവരെ കേറിനടക്കാൻ വിധിക്കപ്പെട്ടവരാണു പൊതുജനം. ഇവരൊക്കെയാണ് കാശൂകൊടുത്ത് പത്രങ്ങൾ വാങ്ങിക്കുന്നതും ടീവിയും മറ്റും റീച്ചാർജ് ചെയ്ത് വാർത്തകൾ കൃത്യമായി അറിയാൻ ശ്രമിക്കുന്നതും...

മാധ്യമങ്ങൾ ഈ വിചാരമൊന്നുമില്ലെങ്കിൽ അവയൊക്കെ അടിച്ച് പൂട്ടിക്കാൻ ഇവിടെ സാധുതയില്ലാതെ വരുന്നതിനു കാരണമെന്തായിരിക്കും?
#മാധ്യമം #വാർത്തകൾ #തെറ്റ് #ശരി

ന്യായീകരണ തൊഴിലാളി (യൂണിയൻ),
ശ്വാനതുല്യ വിധേയത്വം

ഇവയ്ക്ക് പറ്റിയ ഇംഗ്ലീഷ് വാക്കുകൾ ഏതാണ്? ഓരോന്നും ഒരുവാക്കോ, ഒന്നിലധികം വാക്കുകൾ ചേർന്നവയോ ആകാം.

ഇംഗ്ലീഷാണു വേണ്ടത്. ഒരു നിഘണ്ടുവിൽ കൊടുക്കാൻ വേണ്ടിട്ടാണ്. സമീപകാല പ്രശ്നങ്ങളുമായി ചേർത്ത് വായിച്ചേക്കരുത്. എന്റെ കൈയ്യിൽ വീഡിയോ ഒന്നുമില്ല തരാൻ!!

Post has attachment
വിഷം വിൽക്കുന്ന സ്വാമിയാർ!! #മാലിന്യം
പതഞ്ജലി എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വദേശീയെന്ന ലേബലില്‍ ജീന്‍സ് വനെ പുറത്തിറക്കാന്‍ തയ്യാറാകുകയാണ് രാംദേവും സംഘവും. വിദേശസ്ഥാപനങ്ങള്‍ ഇന്ത്യക്കാരെ ഭക്ഷണത്തില്‍ മായം ചേര്‍ത്ത് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉള്‍പ്പെടെ പ്രചരിപ്പിച്ചാണ് ഉല്‍പ്പന്നങ്ങള്‍ ജനകീയമായതും. മാഗിയുടെ വീഴ്ചയില്‍ പിടിച്ച് കയറിയ രാംദേവിന്റെ കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എട്ടിന്റെ പണിയാണ്. മായം ചേര്‍ത്തെന്ന് കണ്ടെത്തിയതിനാല്‍ പതഞ്ജലിയുടെ നെല്ലിക്കാ ജ്യൂസ് നിരോധിക്കാന്‍ തീരുമാനിച്ചത് സൈനിക ക്യാന്റീനുകളിലാണ്. സൈന്യത്തിന്റെ വിശ്വാസ്യതയെ എന്നും ഉയര്‍ത്തിപ്പിടിച്ച രാംദേവിനും അനുയായികള്‍ക്കും ഇറക്കാനും തുപ്പാനും കഴിയാത്ത സ്ഥിതിയാണിപ്പോള്‍.

ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ സൈനികക്യാന്റിനുകളിലെ വിതരണ വിഭാഗമായ ക്യാന്റീന്‍ സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി) ആണ് പതഞ്ജലി നെല്ലിക്കാ ജ്യൂസിന്റെ വില്‍പ്പന നിര്‍ത്തിവെച്ചത്. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് ജ്യൂസ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ മൂന്നിന് രാജ്യത്താകെയുള്ള ആര്‍മി ക്യാന്റീനുകളില്‍ ബാക്കിയുള്ള നെല്ലിക്കാ ജ്യൂസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് സിഎസ്ഡി കത്തയച്ചു. ഇത് പതഞ്ജലിയെ തിരിച്ചേല്‍പ്പിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുവെന്നും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പതഞ്ജലിയുടെ ഏറ്റവും ആദ്യം പുറത്തിറക്കിയ ഉത്പന്നങ്ങളിലൊന്നാണ് നെല്ലിക്കാ ജ്യൂസ്. മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലുള്ളതാണ് ജ്യൂസെന്നാണ് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബ് കണ്ടെത്തിയത്. 12 ലക്ഷത്തോളം സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഏകദേശം 5300 തരം ഉല്‍പ്പന്നങ്ങളാണ് ആര്‍മ്മി ക്യാന്റീനിലൂടെ വില്‍ക്കപ്പെടുന്നത്.
1948ലാരംഭിച്ച രാജ്യത്തെ ആര്‍മ്മി ക്യാന്റീനുകള്‍ 5300ഓളം ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്. ഇതില്‍ പതഞ്ജലിയുടെ നിരവധി ഉല്‍പ്പന്നങ്ങളുമുണ്ട്. രാജ്യത്താകെ 3901 ക്യാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാന കമ്പനികളുടെയെല്ലാം അഞ്ചുമുതല്‍ ഏഴുവരെ ശതമാനം ഉല്‍പ്പന്നങ്ങള്‍ ഈ ക്യാന്റീനുകള്‍ വഴിയാണ് വില്‍ക്കപ്പെടുന്നത്. 12 ലക്ഷത്തോളം സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായാണ് ക്യാന്റീന്‍ ഒരുക്കിയിരുന്നത്.

http://www.reporterlive.com/2017/04/24/379083.html
Photo

ഫെയ്സ്ബുക്കിൽ ചുമ്മാ ഒന്നു ചൊറിഞ്ഞതാ... ഇവിടേം നോക്കട്ടെ...

കുഞ്ചൻ നമ്പ്യാരുടെ ചില കവിതാശകലങ്ങൾ
.......... ................ ............... ................ ............... .......
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്

കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാൽ
അമ്പലവാസികളൊക്കെ കക്കും

പടനായകനൊരു പടയിൽ തോറ്റാൽ
ഭടജനമെല്ലാമോടിയൊളിക്കും

താളക്കാരനു മാത്ര പിഴച്ചാൽ
തകിലറിയുന്നവൻ അവതാളത്തിൽ

അമരക്കാരനു തലതെറ്റുമ്പോൾ
അണിയക്കാരുടെ തണ്ടുകൾ തെറ്റും

കാര്യക്കാരൻ കളവുതുടർന്നാൽ
കരമേലുള്ളവർ കട്ടുമുടിക്കും

ഓതിക്കോനൊരു മന്ത്രമിളച്ചാൽ
ഒരു പന്തിക്കാരൊക്കെയിളയ്ക്കും

അങ്ങാടികളിൽ തോൽവി പിണഞ്ഞാൽ
അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുക്കിലേതും

ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ...

#കുഞ്ചൻനമ്പ്യാർ #കവിത 

ഈ പ്ലസ്സിന്റെ പുതിയ ഡിസൈൻ തീരെ ദഹിക്കുന്നില്ല!!
ഒന്നരക്കല്ലത്തിന് ഇത്രേം വ്യത്യാസമോ!!

Post has attachment
അമ്പതുരൂപ കള്ളനോട്ട്...
കള്ളനോട്ടുണ്ട് കള്ളനോട്ടുണ്ട് എന്ന് പറയുന്നത് കേട്ടതല്ലാതെ ഞാനിതുവരെ അനുഭവിച്ചിരുന്നില്ല എന്താ സംഗതിയെന്ന്... ഇന്ന് രാവിലെ ഓഫീസിൽ വരാൻ നേരത്ത് 50 രൂപ എടുത്തപ്പോൾ മഞ്ജു വന്ന് പ്രശ്നമാക്കി, അത് കള്ളനോട്ടാണ്, നടന്ന് പോകേണ്ടി വരും എന്നൊക്കെ പറഞ്ഞ്. നോട്ട് കണ്ടപ്പോൾ എനിക്ക് വിശ്വാസം വന്നില്ല... ഞാനും തർക്കിച്ചു...

അവൾ ഫിനാൻസ് ടീമിലാണെങ്കിലും വർക്ക് ചെയ്യുന്നിടത്ത് ഇങ്ങനെ ചൂഴ്ന്ന് നോക്കുമായിരിക്കും എന്നൊന്നും കരുതിയില്ല. ഞാൻ സൗണ്ട് അല്പം കൂട്ടിയപ്പോൾ അവൾ മറ്റൊരു 50 രൂപ എടുത്ത് കൊണ്ടുവന്ന് പ്രകടമായ വ്യത്യാസം കാണിച്ചു തന്നു.
1) നോട്ട് അച്ചടിച്ച വർഷം താഴെ കാണും
2) സൈഡിൽ കാണുന്ന പൂവിന്റെ ഷെയ്പ്പിലുള്ള സിമ്പൽ എല്ലാ 50 രൂപയിലും ഒരുപോലെ ആയിരിക്കും...
എന്നൊക്കെ... ഇതൊക്കെ നോക്കി ഞാനിതുവരെ 10 രൂപപോലും കൊടുത്തിട്ടോ വാങ്ങിയിട്ടോ ഇല്ല. ഈ അമ്പത് രൂപ കള്ളനോട്ടാണോ ഒറിജിനലാണോ എന്നു ചെക്ക് ചെയ്യാൻ കള്ളനോട്ടുണ്ട് രാജ്യം മുഴുവൻ എന്നു പറഞ്ഞ് നാടകം കളിക്കുന്ന മുഖ്യനെ പോയി കണ്ട് ചോദിക്കാനൊക്കെ പറ്റുമോ!! ഇത് ഒറിജിനൽ തന്നെയെന്ന് പറഞ്ഞാൽ ഞാനാരായി!!
#കള്ളനോട്ട്  
Photo

Post has attachment
Wait while more posts are being loaded