"സമ്പന്നരെ സമ്പന്നരായും അധഃസ്ഥിതരെ അധഃസ്ഥിതരായും പുനരുല്പാദിപ്പിക്കുന്ന വിദ്യാഭ്യാസമാണ് നമുക്കുള്ളത്. സമ്പന്നര്‍ രണ്ടു വിധത്തിലുള്ളവരാണ്. ഒന്നുകില്‍ അവര്‍ ജാതിമതഭേദമെന്യെ സമ്പന്നരാണ്. അല്ലെങ്കില്‍ അവര്‍ ഉന്നതജാതിയിലും വര്‍ഗത്തിലും ജനിച്ചതുകൊണ്ട് വൈജ്ഞാനിക വളര്‍ച്ചക്കുള്ള ഭൗതികസാഹചര്യങ്ങള്‍ പൈതൃകമായി തന്നെ നേടിയവരാണ്. അധഃസ്ഥിതര്‍ ജാതീയമായും മതപരമായും ലീംഗപരമായുമുള്ള ഭൂതകാല ബാദ്ധ്യതകള്‍ മൂലം തൈഴെതട്ടിലായവരാണ്. ഇന്നത്തെ സാമൂഹ്യസമ്പദ്ഘടന പ്രോലിറ്റേറിയന്മാരായി മാറ്റിയവരും അവരില്‍പെടും. ഈ അടിസ്ഥാനവൈരുദ്ധ്യത്തെ മറികടക്കാനുള്ള കഴിവ് ഉന്നതവിദ്യാഭ്യാസപദ്ധതിയ്ക്കോ ഭരണകൂടം മുന്നോട്ടുവക്കുന്ന ക്ഷേമം, ശാക്തീകരണം തുല്യത, സംവരണം മുതലായ നടപടികള്‍ക്കോ ഇല്ല."

http://beta.bodhicommons.org/article/suicide-of-rohith-vemula-and-the-new-front-of-struggles-in-education
Shared publiclyView activity