"ഗുലാം അലിയെ പാടിക്കില്ലെന്ന് ഇപ്പോള്‍ ആദ്യമല്ല നമ്മള്‍ കേള്‍ക്കുന്നത്. ഒരു പത്തുപതിനഞ്ചുകൊല്ലം മുന്‍പ് ഇതേ ബഹളം ഉണ്ടായത് നല്ല ഓര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ സ്ഥിരം കഥയെഴുതുന്ന ഒരാളായിരുന്നു. ഉള്‍വിളി അക്കാലത്തെഴുതിയതാണ്. അന്ന് അത് കൊള്ളാവുന്ന ഒരു പ്രസിദ്ധീകരണത്തിലും അച്ചടിച്ചുവന്നില്ല. പിന്നീട്, എന്റെ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍, ഗുലാം അലി വീണ്ടും വിവാദകാരണമാകുന്നതും അദ്ദേഹത്തെ പാടിക്കാനും പാടിക്കാതിരിക്കാനും ബഹളങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മകള്‍ ഇരുട്ടടിയടിക്കുന്നു. ഇന്ന് കോഴിക്കോട് അദ്ദേഹം പാടുമ്പോള്‍ എനിക്ക് ഈ കഥ ആളുകള്‍ക്കു മുന്‍പാകെ വയ്ക്കാന്‍ തോന്നുന്നു. ഇതേ എനിക്കു ചെയ്യാനുള്ളൂ. പഴയ കഥയാണ്. ആരും വഴക്കിനു വരില്ലെന്നു കരുതുന്നു. പണ്ടെങ്ങാണ്ടും ആരാണ്ടും കുടിക്കാനോര്‍ത്തപ്പോള്‍ വെള്ളം കലങ്ങാനുണ്ടായ സാദ്ധ്യതയെ മുന്‍ നിര്‍ത്തി ഇപ്പോള്‍ വിചാരണ ചെയ്യപ്പെടേണ്ടിവരുന്ന ആടുകള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു."
Shared publiclyView activity