Profile cover photo
Profile photo
Pratheesh Rani Prakash
6,430 followers -
For progress, the world just needs science and democracy in their honest forms
For progress, the world just needs science and democracy in their honest forms

6,430 followers
About
Posts

Post has shared content
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ യു.ഡി.എഫിന്റെ കാലമായപ്പോഴേക്കും മുഴുവന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്ന് മാത്രമല്ല പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തു.

നഷ്ടം നമ്മുടെ യുവജനങ്ങള്‍ക്കാണ്. ലാഭമോ ഈ മനുഷ്യവിഭവശേഷി വഴി തിരിഞ്ഞെത്തുന്ന സ്വകാര്യ മേഖലയ്ക്കും.

പൊതുമേഖലയ്ക്ക് വേണ്ടി സംസരിക്കുവാന്‍ ഇവിടെ ഒരൊറ്റ പക്ഷം മാത്രമേയുള്ളൂ. അത് ഇടതുപക്ഷമാണ്.
Add a comment...

ബംഗാളിന് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ടി എന്ത് ചെയ്തു എന്നത് മറ്റൊരു കാര്യം. ചുവടെ പോയിന്റുകളായി കൊടുക്കുന്നു. 2004 മേയ് മാസത്തില്‍ യുണൈറ്റഡ് നേഷന്‍സ് പശ്ചിമ ബംഗാളിലെ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ചൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍:-

a) 2000-01 വര്‍ഷത്തെ ബംഗാളിലെ State Domestic Product [SDP] 17,860 കോടി രൂപയായിരുന്നു [പഠനം നടത്തിയപ്പോഴത്തെ രൂപയുടെ വിലയനുസരിച്ച്]. ഇന്ത്യയുടെ മൊത്തം ശരാശരി നോക്കുമ്പോള്‍, വളരെ ഉയര്‍ന്നതാണിത് [ഇന്ത്യയില്‍ 9-ആം സ്ഥാനം].

b) Net State Domestic Product [NSDP] വളര്‍ച്ചാ നിരക്ക്, 1961-71സമയത്തെ 2.24-ല്‍ നിന്നും, 1972-81 സമയത്ത് 3.23 ആക്കുവാനും, 1982-91 സമയത്ത് 4.24-ഉം പിന്നീട് 1991-2002 സമയത്തത് 6.75 ശതമാനമാക്കുവാനും ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞു. 1980-ന് ശേഷമുണ്ടായ ഭക്ഷ്യധാന്യോല്പാദനത്തിലെ കുതിച്ച് കയറ്റമാണ് ബംഗാളിനെ ഇക്കാര്യത്തില്‍ സഹായിച്ചതെന്ന് എടുത്ത് പറയുന്നു. 1990-കളോടെ വളര്‍ച്ച stagnated ആയെങ്കിലും, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധാന്യമുല്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന സ്ഥാനം നിലനിര്‍ത്തുവാന്‍ ബംഗാളിന് കഴിഞ്ഞിരുന്നു. 

c) 1993-94 മുതല്‍ 2000-01 വരെയുള്ള സമയത്തെ വളര്‍ച്ചാ നിരക്ക് 7 ശതമാനമാണ്. ആ സമയത്തെ ഇന്ത്യയുടെ ശരാശരി എന്ന് പറയുന്നത് 6.1 ശതമാനവും.

d) കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമങ്ങളെ പഴങ്കഥയാക്കിക്കൊണ്ട്, 1980-ന് ശേഷം ഭക്ഷ്യോല്പദനരംഗത്ത് ഇടതുമുന്നണി ഗവണ്‍മെന്റ് കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ മൂലം, മിച്ചഭക്ഷണ [surplus food] സംസ്ഥാനമായി മാറി. 1977-ല്‍ അധികാരത്തിലേറ്റ ഇടതു സര്‍ക്കാരിന്റെ കൃഷി നയങ്ങള്‍ ഇതിന് ഊര്‍ജ്ജമേകി എന്ന് വേണം കരുതുവാന്‍.

e) ജനന, മരണ, ശിശുമരണ നിരക്കുകള്‍ 1990-ല്‍ [യഥാക്രമം 28.2, 8.4, 63] നിന്ന് 2000-ല്‍ [യഥാക്രമം 20.5, 8.8, 51] എത്തിയപ്പോള്‍ കുറയ്ക്കുവാന്‍ സാധിച്ചു. ഇതേ കാലയളവില്‍ ദേശീയ ശരാശരികള്‍ 1990 [യഥാക്രമം 30.2, 9.7, 80], 2001 [യഥാക്രമം 25.4, 8.4, 66] ആയിരുന്ന് എന്ന് കൂടെ ചേര്‍ക്കുന്നു. 1982 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ശിശുമരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവായിരുന്നു. ഇവിടെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം, 1994-96 കാലഘട്ടത്തില്‍ ദേശീയ ശരാശരിയില്‍ ശിശുമരണ നിരക്കിലെ മെച്ചപ്പെടുത്തല്‍ 2.7 ശതമാനവും, ബംഗാളില്‍ 11.29 ശതമാനവുമായിരുന്നു. 1996-98 കാലഘട്ടത്തില്‍ ദേശീയ മെച്ചപ്പെടല്‍ പൂജ്യവും, ഇടതുമുന്നണി ഭരിക്കുന്ന ബംഗാളില്‍ 3.63 ശതമാനവുമായിരുന്നു.

f) 1000 ചതുരശ്ര കിലോമീറ്ററിലെ ആകെ റോഡ് ദൂരം [road length], ബംഗാളിലേത് 753.40 കിലോമീറ്ററും, ദേശീയ ശരാശരി 484.96 കിലോമീറ്ററുമാണ്. ജില്ലാപരിഷത്തുകള്‍ക്കടിയിലുള്ള കണക്കെടുക്കുകയാണെങ്കില്‍, 1977-78 കാലഘട്ടത്തിലെ 270.84 കിലോമീറ്ററില്‍ നിന്ന് 1997-ലെ 349.03 കിലോമീറ്ററിലെത്തിക്കുവാന്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് കഴിഞ്ഞു. ഇടതുസര്‍ക്കാരിന്റെ അധികാരവികേന്ദ്രീകരണ നയങ്ങളും ഈയവസരത്തില്‍ പ്രശംസയര്‍ഹിക്കുന്നു.

g) ഭൂപരിഷ്കരണ/പുനര്‍വിതരണ നിയമങ്ങളും മറ്റും കൊണ്ടുവന്ന ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ 1977-ന് ശേഷമുള്ള കാലഘട്ടത്തില്‍ ഗ്രാമീണ തൊഴില്‍ വളര്‍ച്ചാ നിരക്ക് [rural employment growth rate] ഏകദേശം 2 ശതമാനം ആയിരുന്നു. 1990-കള്‍ക്ക് ശേഷമുണ്ടായ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രതിഫലനമാകാം, ഗ്രാമീണ തൊഴിലുകള്‍ പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുളകളിലുള്ള വളര്‍ച്ചാ നിരക്ക് 0.5-1 ശതമാനമായിക്കുറഞ്ഞു.

ഇത്രയും പറഞ്ഞത് പശ്ചിമ ബംഗാള്‍ ഒരു സ്വര്‍ഗ്ഗമാണ് എന്ന് തെളിയിക്കുവാനല്ല. ബംഗാളിന് ബംഗാളിന്റേതായ പ്രശ്നങ്ങള്‍ പലതുമുണ്ട്. ബംഗാളിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് പറയുന്നത് ദേശീയ ശരാശരിയുടെ ഏകദേശം മൂന്നിരട്ടി വരുന്ന ജനസാന്ദ്രതയാണ് [2000-ലെ കണക്ക് പ്രകാരം ചതുരശ്ര കിലോമീറ്ററില്‍ 904 പേര്‍]. ബംഗാളിന്റെ വളക്കൂറുള്ള മണ്ണുകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചേക്കേറുന്ന ആളുകള്‍ക്ക് പുറമെ, ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്ന് വന്ന അഭയാര്‍ത്ഥികളും ഈ പ്രശ്നത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1981-91-ലെ 24.73 ശതമാനത്തില്‍ നിന്ന് 1991-2001-ലെ 17.84 ശതമാനമാക്കി കുറച്ചിട്ട് പോലും [ഇന്ത്യയാകെയുള്ള കുറവ് 2.5 ശതമാനമാണ്, ബംഗാളിന്റേത് 6.9 ശതമാനവും], ജനസാന്ദ്രത 1991-ലെ 767-ല്‍ നിന്നും 2001-ലെ 904-ലേക്ക് കൂടുകയാണുണ്ടായത്. ഈ ഉയര്‍ന്ന ജനസാന്ദ്രത ആവശ്യപ്പെടുന്നത്, [ഇതുവരെയും പൂര്‍ണ്ണമല്ലാത്ത] അടിസ്ഥാന സൗകര്യവികസനവും ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലുമൊക്കെയാണ്. യഥാര്‍ത്ഥവികസനത്തിന്റെ മുഖം അങ്ങനെയായിരിക്കണമെങ്കിലും, വികസനമെന്ന പേരില്‍ ഇന്നറിയപ്പെടുന്ന ജിഡിപി/എസ്‌ഡിപി വര്‍ദ്ധനവ് അങ്ങനെയുള്ള നടപടികള്‍ കൊണ്ട് വരില്ലല്ലോ? ഇത് വരെ ബംഗാള്‍ നേടിയതൊക്കെ ഈ അതിഭീമമായ ജനസാന്ദ്രതയുടെ സമ്മര്‍ദ്ദത്തിനെതിരെ നിന്നാണ് എന്ന് കൂടി പ്രിയപ്പെട്ട വിമര്‍ശകര്‍ ആലോചിക്കേണ്ടതുണ്ട്. 

കൃഷിയെ അടിസ്ഥാനമാക്കി വികസിച്ച ബംഗാളിന് 1990-കള്‍ക്ക് ശേഷമുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളും, കര്‍ഷക വിരുദ്ധ അന്താരാഷ്ട്ര കരാറുകള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കൃഷിരംഗം തകര്‍ന്നു. അതിന്റെ ഫലമായി ഗ്രാമീണ മേഖലകളില്‍ തൊഴിലില്ലായ്മ കൂടി. സ്വാഭാവികമായും അവര്‍ കൃഷിയിതര ജോലികളിലേര്‍പ്പെട്ടു. അത്തരക്കാരാണ് നമ്മുടെ നാട്ടിലേക്കും വരുന്നത്.
Add a comment...

34 വര്‍ഷത്തെ ഇടതുപക്ഷഭരണത്തിന്‍ കീഴില്‍ അരി ഉല്‍പാദനത്തില്‍ ബംഗാള്‍ മുന്‍നിരയിലെത്തി. അവിടെ വര്‍ഗീയ ലഹളകള്‍ ഇല്ലായിരുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കൃത്യമായി നടന്നിരുന്നു. ഭൂപരിഷ്കകാരത്തിന്റെ കാര്യത്തില്‍ ബം‌ഗാള്‍ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, ആയുര്‍ദൈര്‍ഘ്യം, വ്യവസായവല്‍ക്കരണം എന്നീ മേഖലകളില്‍ ബംഗാള്‍ മറ്റ് പല സംസ്ഥാനങ്ങളേക്കാളൂം വളരെ പിന്നിലായിരുന്നു. ഇന്ന് പതിനായിരക്കണക്കിന് യുവാക്കള്‍ ജോലിക്കായി കേരളത്തിലേക്ക് വരുന്നു. കാരണം കേരളത്തില്‍ വേതനം ബംഗാളിലേതിന്റെ മൂന്നോ നാലോ മടങ്ങ് കൂടുതലാണ്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു ?

നമ്മുടെ പാര്‍ടി ഇപ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിച്ചമര്‍ത്തലിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ 200-ല്‍ ഏറെ കേഡര്‍മാര്‍ കൊല്ലപ്പെട്ടു. നമ്മുടെ പാര്‍ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഡസന്‍കണക്കിന് പാര്‍ടി ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബലമായി കൈവശപ്പെടുത്തി. നമ്മുടെ പതിനായിരക്കണക്കിന് സഖാക്കള്‍ക്ക് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. എല്ലാ ജനാധിപത്യാവകാശങ്ങളൂം നമുക്ക് നിഷേധിക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കോ കോളേജു യുണിയനുകളിലേക്കോ ഉള്ള തിരഞ്ഞെടുപ്പുകളില്‍ നമ്മുടെ നേതാക്കള്‍ക്ക് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കുവാന്‍ പോലും കഴിയുന്നില്ല. കേരളത്തിലെ കുത്തക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ 34 വര്‍ഷത്തെ നമ്മുടെ ഭരണകാലത്തും ഇതുതന്നെയാണ് നടപ്പാക്കപ്പെട്ടത് എന്നാണ്. ടി.എം.സി-ക്ക് എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നു എന്ന്! എന്താണ് ഇതേക്കുറിച്ചുള്ള പാര്‍ടിയുടെ പ്രതികരണം?

ഉത്തരം: 34 വര്‍ഷത്തെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണത്തിന്‍ കീഴില്‍ ബംഗാള്‍ വിവിധ മേഖലകളില്‍ നിര്‍ണായകമായ പുരോഗതി നേടി. ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടിയതുപോലെ ഭൂപരിഷ്കാരം ഫലപ്രദമായി നടപ്പാക്കപ്പെട്ടു; കാര്‍ഷികമേഖല വികസിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ അരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമായി ബംഗാള്‍ ഉയര്‍ന്നു. പഞ്ചായത്ത് തെരെഞ്ഞെടുപ്പുകള്‍ കൃത്യമായി നടക്കുകയും അധികാരവികേന്ദ്രീകരണം‌ നടപ്പാക്കപ്പെടുകയും ചെയ്തു. വര്‍ഗീയ ലഹളകള്‍ ഒന്നും തന്നെ നടക്കാത്ത ബംഗാള്‍ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി. ആദ്യത്തെ രണ്ട് ദശാബ്ദക്കാലം പ്രാഥമിക വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ കാര്യമായ വളര്‍ച്ചയുണ്ടായി. ശിശുമരണനിരക്കും മാതൃമരണനിരക്കും ഗണ്യമായി കുറഞ്ഞു. തൊഴിലാളിവര്‍ഗത്തിനും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സംഘടിക്കുവാനുള്ള അവകാശം ഉറപ്പാക്കി.
എന്നാല്‍ അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ചില ന്യൂനതകളും ഉണ്ടായിരുന്നു. ഒരുകാലയളവിനുശേഷം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സംവിധാനത്തിന്റെയും നിലവാരം മെച്ചപ്പെട്ടിട്ടില്ല. ഉദാരവല്‍കരണത്തിനും നവൗദാരണവല്‍ക്കരണ നയങ്ങള്‍ക്കും ശേഷം കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്ന ഫണ്ടുകള്‍ പലതും നിലച്ചു. അതുമൂലം വിദ്യാഭ്യാസമേഖല വിപുലപ്പെടുത്തുന്നതിനോ വിദ്യാഭ്യാസ-ആരോഗ്യമേഖലകളൂം മറ്റ് സാമൂഹികമേഖലകളും മെച്ചപ്പെടുത്തുന്നതിനോ വിഭവങ്ങളുടെ അഭാവംമൂലം സര്‍ക്കാരിന് സാധിച്ചില്ല. അടിസ്ഥാനമേഖലകള്‍ സ്വകാര്യ്വല്‍ക്കരിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചില്ല.
താങ്കള്‍ സൂചിപ്പിച്ചത് പോലെ ബംഗാളില്‍നിന്ന് കേരളത്തിലേക്ക് തൊഴില്‍ തേടി നിരവധി ആളുകള്‍ എത്തി. കാരണം കേരളത്തിലാണ് കര്‍ഷകത്തൊഴിലാളികള്‍ക്കും മറ്റ് മേഖലകളില്‍ കായികാധ്വാനം നടത്തുന്നവര്‍ക്കും ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടും കേരളത്തില്‍ നിന്ന് വ്യാപകമായി തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കായി പോകുന്നതു കൊണ്ടു ഉണ്ടാകുന്ന ജോലിക്കാരുടെ കുറവും കൊണ്ടാണ് ഈ സ്ഥിതി സംജാതമായത്. കേരളത്തിലേക്ക് ഇങ്ങനെ തൊഴില്‍ തേടിയെത്തുന്നവര്‍ ബംഗാളില്‍ മാത്രമല്ല ഒഡീഷ, ബോഹാര്‍, അസാം തുടങ്ങിയ കിഴക്കന്‍മേഖലകളില്‍ നിന്നുള്ളവരാകെയാണ്. വ്യവസായവല്‍ക്കരണത്തിന്റെ അപര്യാപ്തതയും പുതിയ തൊഴില്‍ അവസ്രങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുന്നതുമാണ് ഇത്തരത്തിലുള്ള കുടിയേറ്റത്തിന് യുവാക്കള്‍ നിര്‍ബ്ബന്ധിതരാകുന്നത്.
2011-ലെ നിയമസഭാ തുരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തിയ പാര്‍ടി കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയത്, രാഷ്ട്രീയവും സംഘടനാപരവും ഭരണപരവുമായ ഘടകങ്ങള്‍ പരാജയത്തിനും ഇടതുപക്ഷ സര്‍ക്കരിന്റെ പതനത്തിനും ഇടയാക്കി എന്നാണ്. സി.പി.ഐ. (എം)-നും ഇടതുപക്ഷത്തിനും എതിരെ കെട്ടഴിച്ചുവിടപ്പെട്ട ഭീകരതയും അക്രമങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിനു മറ്റൊരു കാരണമായി.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവരുന്ന അതിക്രമങ്ങളെക്കുറിച്ച് ചോദ്യത്തില്‍ താങ്കള്‍ വ്യക്തമാക്കുകയുണ്ടായി. ഇടതുപക്ഷ സര്‍ക്കാരിന്റെകാലത്ത് ഇതേപോലെ തന്നെയാണ് നടന്നത് എന്ന കോര്‍പറേറ്റ് മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയും പ്രചാരണങ്ങള്‍ക്ക് സത്യവുമായി ഒരു ബന്ധവുമില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് മറ്റ് പ്രതിപക്ഷ കക്ഷികളെപ്പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനും തിരഞ്ഞെടുപ്പിനെ നേരിടുവാനും കഴിഞ്ഞിരുന്നു. 1999-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പിലും മറ്റ് പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും വാസ്തവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗണ്യമായ സീറ്റുകള്‍ നേടിയിരുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭരണം നടത്തിയിരുന്നതും തൃണമൂല്‍ കോണ്‍ഗ്രസ്സായിരുന്നു. വിദ്യാര്‍ഥി സംഘടനകളെ കോളേജുകളിലും കാമ്പസുകളിലും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതെ കായികമായി അടിച്ചമര്‍ത്തുന്ന സ്ഥിതി ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ ഒരിക്കലും ഉണ്ടായിട്ടില്ല.
ജനാധിപത്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള പരസ്യമായ ആക്രമണള്‍ക്കാണ് ബംഗാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.ഐ. (എം) മാത്രമല്ല മറ്റ് പ്രതിപക്ഷ പാര്‍ടികളും അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും കൂടിയാണ് സി.പി.ഐ. (എം)-ഉം ഇടതുമുന്നണിയും ഈ അടിച്ചമര്‍ത്തലിനെ നേരിടുന്നതും അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തിലും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ അവകാശസമരങ്ങള്‍ക്കായി പൊരുതുന്നതും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പോരാടുന്നതും. അതേസമയത്തുതന്നെ ജനാധിപത്യ സംരക്ഷണത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടവും നടത്തി വരുന്നു.

അവലംവം: ചിന്ത വാരിക; നവംബര്‍ 13, 2015
Add a comment...

Post has shared content
ഓന്‍ പ്ലസിലുമെത്തി
വേണ്ടത് താരാട്ടുപാട്ടല്ല 
വിപ്ലവ ചിന്തകള്‍ .. 
ചോരതിളക്കുമെന്‍ ധമനികളില്‍ 
ക്രോധം ശമിപ്പിച്ചടക്കി നിര്‍ത്താന്‍ 
സൂര്യതേജസ്സായുദിച്ചു നില്ക്കാന്‍ ...

Photo
Add a comment...

പശ്ചിമ ബംഗാളില്‍ 34 വര്‍ഷം ഇടതുമുന്നണി ഭരിച്ചിട്ടെന്തായി എന്ന് ചോദിക്കുന്നവര്‍ കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ നയങ്ങള്‍, നിസ്സഹകരണം ഉള്‍പടെയുള്ളവ, സാധാരണ ജനങ്ങളെ ബാധിച്ചിരുന്നില്ലേ എന്ന ആത്മവിമര്‍ശനം നടത്തേണ്ടതല്ലേ?

പശ്ചിമ ബംഗാളില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിക്ഷേപം 1970-‌ല്‍ 11.7% ആയിരുന്നത് 1980 ആയപ്പോഴേക്കും കേവലം 7.1% ശതമാനമായിക്കുറഞ്ഞു. അതേ സമയം ഇതേ കാലയളവില്‍ മഹാരാഷ്ട്രയില്‍ 3.1% ശതമാനം നിക്ഷേപമുണ്ടായിരുന്നത് 16.1% ശതമാനം വര്‍ദ്ധിക്കുകയാണുണ്ടായത്. ഈ കാലയളവില്‍ പശ്ചിമ ബംഗാളിലുണ്ടായ രാഷ്ട്രീയ മാറ്റത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് , "കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ കക്ഷി ഭരിച്ചാലേ വികസനം നടക്കുള്ളൂ" എന്ന് കഴിഞ്ഞ കേരള നിയമസഭാ തെരെഞ്ഞെടുപ്പിന്റെ സമയത്ത് ഏ.കെ. ആന്റണി പറഞ്ഞ വാചകമാണ്.

ഏകദേശം 30 ലക്ഷം ഭൂരഹിതര്‍ക്കാണ് പശ്ചിമ ബംഗാളില്‍ ഇടതു മുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണങ്ങളിലൂടെ ഭൂമി ലഭിച്ചത്. ഇതില്‍ പകുതിയിലേറെയും ദളിത് ആദിവാസി സമൂഹങ്ങളില്‍ നിന്നായിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ കൃഷിഭൂമിയില്‍ നിന്നുള്ള ഉല്പാദനം വര്‍ധിച്ചു. ദാരിദ്ര്യം കുറഞ്ഞു.
1960-80 കാലഘട്ടത്തില്‍ അരിയുല്പാദനവളര്‍ച്ചയുടെ തോത് 1.8 ശതമാനം ആയിരുന്നുവെങ്കില്‍, 1977-94 കാലയളവില്‍ അത് 4.68 ശതമാനമായി കൂടി. ഗ്രാമ പ്രദേശങ്ങളിലെ ദാരിദ്ര്യം 1973-‌ല്‍ 73 ശതമാനം ആയിരുന്നത് 1999 ആയപ്പോഴേക്കും 31 ശതമാനമായിക്കുറഞ്ഞു. ഇടതുപക്ഷം അധികാരമേറ്റെടുത്തതിന് ശേഷം കാര്‍ഷികോല്പാദനം 18 ശതമാനത്തോളം വര്‍ധിക്കുകയുണ്ടായി.

ഇടതുപക്ഷം നടപ്പിലാക്കിയ ഭൂപരിഷ്കരണത്തിനാണ് മുഴുവന്‍ ക്രെഡിറ്റും കൊടുക്കേണ്ടത്. കൃഷിക്കാര്‍ക്ക് സ്വന്തമായി ഭൂമി ലഭിച്ചതോടെ അവര്‍ ജലസേചനത്തിന് സൗകര്യമൊരുക്കുകയും മെച്ചപ്പെട്ട വിത്തുകള്‍ ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ഇതിന് വേണ്ടുന്ന സാമ്പത്തിക പിന്തുണ സര്‍ക്കാരില്‍ നിന്ന് ആവോളം ലഭിക്കുകയും ചെയ്തു.

സോഷ്യലിസ്റ്റ് ബദലുകള്‍ എങ്ങനെയാണ് സാമ്പത്തിക വളര്‍ച്ചയെ താഴേക്കിടയിലുള്ളവരിലേക്ക് നേരിട്ട് എത്തിക്കുന്നത് എന്നതിനുള്ള ഒരു ഉദാഹരണമാണ് കേരളത്തിലും ബംഗാളിലുമൊക്കെ നടപ്പിലാക്കിയ ഭൂപരിഷ്കരണ പദ്ധതികള്‍. സാമൂഹികമായ പിന്നോക്കാവസ്ഥയും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കെട്ടുപിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇടതുപക്ഷ ബദലുകള്‍ എന്ത് കൊണ്ട് /എങ്ങനെ ഫലവത്താകുന്നു എന്ന് മനസ്സിലാകുന്നത് ഇടതിതര ഗവണ്‍മെന്റുക‌ള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോഴാണ്.

(തുടരും)
Add a comment...

Post has shared content
"സമ്പന്നരെ സമ്പന്നരായും അധഃസ്ഥിതരെ അധഃസ്ഥിതരായും പുനരുല്പാദിപ്പിക്കുന്ന വിദ്യാഭ്യാസമാണ് നമുക്കുള്ളത്. സമ്പന്നര്‍ രണ്ടു വിധത്തിലുള്ളവരാണ്. ഒന്നുകില്‍ അവര്‍ ജാതിമതഭേദമെന്യെ സമ്പന്നരാണ്. അല്ലെങ്കില്‍ അവര്‍ ഉന്നതജാതിയിലും വര്‍ഗത്തിലും ജനിച്ചതുകൊണ്ട് വൈജ്ഞാനിക വളര്‍ച്ചക്കുള്ള ഭൗതികസാഹചര്യങ്ങള്‍ പൈതൃകമായി തന്നെ നേടിയവരാണ്. അധഃസ്ഥിതര്‍ ജാതീയമായും മതപരമായും ലീംഗപരമായുമുള്ള ഭൂതകാല ബാദ്ധ്യതകള്‍ മൂലം തൈഴെതട്ടിലായവരാണ്. ഇന്നത്തെ സാമൂഹ്യസമ്പദ്ഘടന പ്രോലിറ്റേറിയന്മാരായി മാറ്റിയവരും അവരില്‍പെടും. ഈ അടിസ്ഥാനവൈരുദ്ധ്യത്തെ മറികടക്കാനുള്ള കഴിവ് ഉന്നതവിദ്യാഭ്യാസപദ്ധതിയ്ക്കോ ഭരണകൂടം മുന്നോട്ടുവക്കുന്ന ക്ഷേമം, ശാക്തീകരണം തുല്യത, സംവരണം മുതലായ നടപടികള്‍ക്കോ ഇല്ല."

http://beta.bodhicommons.org/article/suicide-of-rohith-vemula-and-the-new-front-of-struggles-in-education
Add a comment...

Post has attachment
"ഗുലാം അലിയെ പാടിക്കില്ലെന്ന് ഇപ്പോള്‍ ആദ്യമല്ല നമ്മള്‍ കേള്‍ക്കുന്നത്. ഒരു പത്തുപതിനഞ്ചുകൊല്ലം മുന്‍പ് ഇതേ ബഹളം ഉണ്ടായത് നല്ല ഓര്‍മ്മയുണ്ട്. അക്കാലത്ത് ഞാന്‍ സ്ഥിരം കഥയെഴുതുന്ന ഒരാളായിരുന്നു. ഉള്‍വിളി അക്കാലത്തെഴുതിയതാണ്. അന്ന് അത് കൊള്ളാവുന്ന ഒരു പ്രസിദ്ധീകരണത്തിലും അച്ചടിച്ചുവന്നില്ല. പിന്നീട്, എന്റെ കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍, ഗുലാം അലി വീണ്ടും വിവാദകാരണമാകുന്നതും അദ്ദേഹത്തെ പാടിക്കാനും പാടിക്കാതിരിക്കാനും ബഹളങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മകള്‍ ഇരുട്ടടിയടിക്കുന്നു. ഇന്ന് കോഴിക്കോട് അദ്ദേഹം പാടുമ്പോള്‍ എനിക്ക് ഈ കഥ ആളുകള്‍ക്കു മുന്‍പാകെ വയ്ക്കാന്‍ തോന്നുന്നു. ഇതേ എനിക്കു ചെയ്യാനുള്ളൂ. പഴയ കഥയാണ്. ആരും വഴക്കിനു വരില്ലെന്നു കരുതുന്നു. പണ്ടെങ്ങാണ്ടും ആരാണ്ടും കുടിക്കാനോര്‍ത്തപ്പോള്‍ വെള്ളം കലങ്ങാനുണ്ടായ സാദ്ധ്യതയെ മുന്‍ നിര്‍ത്തി ഇപ്പോള്‍ വിചാരണ ചെയ്യപ്പെടേണ്ടിവരുന്ന ആടുകള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു."
Add a comment...

Post has attachment

Post has attachment
ദശകങ്ങൾക്ക് മുൻപ് ആർ എസ് എസ് എടുത്തിട്ടുള്ള നിലപാടുകളിൽ നിന്നു ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്തും ഭരണ കക്ഷിയുടെ നിയന്ത്രണം കൈയിലെടുത്തും തങ്ങളുടെ രാഷ്ട്രീയ ലാക്കിലേക്ക് എത്താനുള്ള ആർ എസ് എസിന്റെ കുടിലത മനസിലാക്കാൻ കഴിയുന്നതാണ്. ജനതാ പാർട്ടിയിലെ വിള്ളലിന് ശേഷം സോഷ്യലിസ്റ്റ്‌ എഴുത്തുകാരനും വിപ്ലവകാരിയുമായ മഥു ലിമായ് എഴുതി, രവിവാർ എന്ന ഹിന്ദി ആഴ്ചപതിപ്പിൽ 1979 ഇൽ പ്രസിദ്ധീകരിച്ച "എന്താണ് ആർ എസ് എസ്" എന്ന ലേഖനത്തിന്റെ ലേഖനത്തിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ബോധി ഈ സാഹചര്യത്തിൽ പ്രസിദ്ധീകരിക്കുകയാണ്. അദ്ദേഹം അന്ന് ഉയർത്തിവിട്ട പല കാര്യങ്ങളും ഇന്നും പ്രസക്തമാണ്.

പരിഭാഷ: +Regi P George
Add a comment...

Post has attachment
കൊ‌ല്‍ക്കത്തയില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട സി.പി.ഐ. (എം) സംഘടനാ പ്ലീനത്തിന്റെ തീരുമാനങ്ങള്‍

വ‌ര്‍ഗീയതയുടെയും നവലിബറലിസത്തിന്റെയും സംയോജിതമായ കടന്നാക്രമണങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ നടന്നുകൊണ്ടിരിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ സാഹര്യമാണ് ഇന്ന് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. പരസ്പരസഹായസംഘങ്ങളായ വര്‍ഗീയതയെയും നവലിബറലിസത്തെയും ഫലപ്രദമായി ചെറുക്കുവാന്‍ സി.പി.ഐ. (എം)-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേ സാധ്യമാവുകയുള്ളൂ.

സംഘടനാപരമായി എന്തൊക്കെ പരിഷ്കാരങ്ങള്‍ വരുത്തിയാണ് ഈ രാഷ്ട്രീയ ബദലിനെ സൃഷ്ടിക്കുവാനും നയിക്കുവാനും സി.പി.ഐ. (എം)-നെ പ്രാപ്തമാക്കേണ്ടത്, പാര്‍ടി അംഗങ്ങള്‍/അനുഭാവിക‌‌ള്‍ എന്നിവര്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ്, എന്തൊക്കെ വിഷയങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്, അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട ദൗത്യങ്ങള്‍ തുടങ്ങിയുള്ള കാര്യങ്ങളാണ് സഖാവ് യെച്ചൂരി പീപ്പിള്‍സ് ഡെമോക്രസിയുടെ പുതിയ പതിപ്പില്‍ എഴുതിയ ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

അഭിപ്രായങ്ങ‌ള്‍ പ്രതീക്ഷിക്കുന്നു
Add a comment...
Wait while more posts are being loaded