യാത്ര, തീറ്റ, ജപ്പാന്‍ കഥ

Anglerfish എന്ന മീനിന്‍റെ പരിപാടിയും ഫോട്ടോയും മിക്കവര്‍ക്കും പരിചയം ഉണ്ടാകണം. സ്വന്തം തലയുടെ മുന്നില്‍ ചൂണ്ട പോലെയുള്ള ശരീരഭാഗം കൊണ്ട് ചൂണ്ട പിടിക്കുന്ന മീന്‍ ആണ് അത്. https://en.wikipedia.org/wiki/Anglerfish

Ōarai എന്ന ടൌണില്‍ (Ibaraki Prefecture) ആ മീന്‍ കൊണ്ട് ഉള്ള ഹോട്ട് പോട്ട് വിന്റ്റെര്‍ സമയത്തെ ഫെയിമസ് ഡിഷ്‌ ആണെന്ന് ഒരു പരിചയക്കാരന്‍ പറഞ്ഞപ്പോള്‍, അവിടെ പോകാന്‍ പ്ലാന്‍ ഇട്ടു.

180 കിലോമീറ്റര്‍ ദൂരെയാണ് ആ ടൌണ്‍. അതോണ്ട് ട്രെയിനില്‍ പോകാന്‍ ആണ് പരിചയക്കാര്‍ പറഞ്ഞത്. അതിന് ഒരു പ്രധാന കാരണം, വണ്ടി ഓടിച്ചു പോയാല്‍ കൂടുതല്‍ സമയം എടുക്കും. പിന്നെ ഒത്തിരി കാശ് ടോള്‍ കൊടുക്കണം. പക്ഷെ ഞങ്ങള്‍ കാറിലാ പോയത് (ടോള്‍ മൊത്തം US$100 എങ്ങാണ്ട് ആയി). കാറില്‍ ആണേല്‍, എപ്പോള്‍ വേണേലും നിറുത്താം, വഴിക്ക് കാണുന്ന കാഴ്ച്ച സ്ഥലങ്ങളില്‍ എന്നത് ആണ് ഞങ്ങളുടെ ഇഷ്ടത്തിന് പ്രധാന കാരണം.

Hot pot, സമീപ രാജ്യങ്ങളില്‍ എല്ലാം ഉള്ള പരിപാടിയാണ്. ഇതിന് മുന്നേ പലപ്രാവശ്യം കഴിച്ചിട്ടുണ്ട് എങ്കിലും, അന്നേരം ഒക്കെ ജപ്പാന്‍ കാര് കൂടെ ഉണ്ടായിരുന്നൂ. അതോണ്ട് അവരാ ഓര്‍ഡര്‍ ചെയ്തിരുന്നതും കൂക്ക് ചെയ്തതും ഒക്കെ.

പോയത് ഒരു പഴയ സ്റ്റൈല്‍ സ്ഥലത്ത് ആണ്. അതോണ്ട് തറയില്‍ ചമ്ബ്രം (?) ഇരിക്കണം, പിന്നെ സ്വന്തം ആയി പാചകം ചെയ്യണം. ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ അത് പ്രശ്നം ഇല്ലാതെ പോയി, പക്ഷെ അതിന് ശേഷം ആ ഇരുത്തം വേദനിക്കാന്‍ തുടങ്ങിയത് കൊണ്ട്, ഞാന്‍ മുട്ട് കുത്തിയും തിരിഞ്ഞും മറിഞ്ഞും ഒക്കെ അട്ജസ്റ്റ് ചെയ്തു.

പാചകം ചെയ്യാന്‍ ഉള്ളത് എല്ലാം അവര് ഒരു പ്ലെയിറ്റില്‍ തരും. അടുപ്പില്‍ ഇരിക്കുന്ന ചട്ടിയില്‍ സൂപ്പ് ബെയിസ് ചൂടാകുമ്പോള്‍, അതിലോട്ട് വേണ്ടത് ഒക്കെ ഇട്ട്, സ്വല്‍പ്പം മൂടി വെച്ച് കൂക്ക് ചെയ്യുന്നതാ പരിപാടി.

നിസ്സയുള്ള ഫോട്ടോ നോക്കിയാല്‍ കാര്യം പിടികിട്ടണം. (സൈഡില്‍ കടല്‍ കാണാം. കേരളം പോലെ, പക്ഷെ വിന്റ്റെര്‍ ആയതു കൊണ്ട് തണുത്ത വെള്ളം).

കാര്യം ഇഷ്ടപെട്ടത് കൊണ്ട്, വീക്കെന്‍ഡില്‍ ഞാനും ഒരു ഹോട്ട് പോട്ട് ഉണ്ടാക്കി. വേറെ മീന്‍ ആണ് ഉപയോഗിച്ചത്, പച്ചകരികളും സ്വല്‍പ്പം വെത്യാസം. സൌന്ദര്യം എന്റെ പരിപാടിക്ക് ആയിരുന്നൂ എങ്കിലും, ടെസ്റ്റ്‌ ഒറായി ക്കാരുടെ പരിപാടിക്ക് ആയിരുന്നൂ എന്ന് സമ്മതിച്ചു കൊടുക്കുന്നൂ. ഒരു രണ്ട് പ്രാവശ്യം കൂടെ ആകുമ്പോള്‍, അവരെ (മീന്‍ കണ്ടിച്ചവന്‍ ഒഴികെ എല്ലാവരും പെണ്ണുങ്ങള്‍ ആയിരുന്നൂ) മാച്ച് ചെയ്യാന്‍ പറ്റണം.

Let’s enjoy ”anglerfish”, a high-grade deep-sea fish that is all edible and is now in season!
http://tadaimajp.com/2015/01/anglerfish/


PhotoPhotoPhoto
3/12/17
3 Photos - View album
Shared publiclyView activity
Related Collections