Profile cover photo
Profile photo
Patric Edward (പത്രോസ്)
2,712 followers -
Narcissism Central!
Narcissism Central!

2,712 followers
About
Patric Edward (പത്രോസ്)'s posts

Post has attachment
വെക്തി സ്വാതന്ത്ര്യം!

സിമിയുടെ പോസ്റ്റില്‍ എഴുതിയ കമന്റ്റ്കള്‍

1. വോട്ടവകാശം ഉള്ളവർക്ക് സ്വന്തം ശരീരത്തിനോട് എന്തും ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടാകണം (മദ്യം, മയക്കുമരുന്ന്, വിഷം ഇങ്ങനെ എന്തും എങ്ങനെയും അകത്താക്കാനും, എന്തിന്‌ ജീവിതം അവസാനിപ്പിക്കാൻ പോലും). അത് അനുവദിക്കാത്ത സമൂഹം, ഫ്യുഡൽ മനോഭാവം വെച്ചു പുലർത്തുന്നത് ആണ്.

2. പ്രായപൂർത്തി ആയ മക്കൾ സ്വന്തം കാശ്‌ മുടക്കി ഡ്രഗ് അടിച്ചാൽ ഉപദേശിക്കാൻ അല്ലാതെ വിരട്ടാൻ അപ്പനും അമ്മയ്ക്കും അവകാശം ഇല്ലാ, കെട്ടിയ ക്ഷിക്കും. അതിൽ കൂടുതൽ അവകാശം സർക്കാരിനും ഉണ്ടാകരുത്.

https://www.facebook.com/simynazareth/posts/10155773832048132


അഭിപ്രായ സ്വാതന്ത്ര്യം എന്നത് അപ്പ്ളിക്കബിള്‍ ആകുന്നത് പോക്രിത്തരം പറയുമ്പോള്‍ ആണ്. അല്ലാതെ 'ലോകത്ത് സമാധാനം ഉണ്ടാകണം എന്ന് പറയുമ്പോള്‍ അല്ലാ. പോക്രിത്തരം പറയാന്‍ ഉള്ള അവകാശം സംരക്ഷിക്കുന്നത് ആണ് സമൂഹ വളര്‍ച്ചയുടെ ഒരു അളവ് കൊല്.

സാമ്പത്തിക സ്വാതന്ത്ര്യവും ഇതില്‍ നിന്നും വെത്യസ്ഥം അല്ലാ. ഏതു അലപലാതിക്കും സ്കൂളും കോളേജും നടത്താനും, എത്ര ഫീസ്‌ വാങ്ങിക്കാനും അവകാശം ഉണ്ടാകണം. സമൂഹത്തിനും സര്‍ക്കാരിനും ചെയ്യാന്‍ പറ്റുന്നത്, നല്ല പോലെ പഠിപ്പിക്കുന്ന കുറഞ്ഞ ഫീസ്‌ വാങ്ങിക്കുന്ന (അല്ലേല്‍ ഫ്രീ ആയി പഠിപ്പിക്കുന്ന) സ്കൂള്‍/കോളേജ് നടത്തുകയാണ്.

ഉയര്‍ന്ന പലിശയ്ക്ക് പണം കൊടുക്കാനും വെക്തിക്ക് അവകാശം ഉണ്ടാകണം. അത് സമൂഹത്തിന് ഇഷ്ടം ഇല്ലേല്‍, ചെയ്യേണ്ടത് കുറഞ്ഞ പലിശയ്ക്കു കാശ് കടം കൊടുത്ത് കൊണ്ട് ആണ്. അല്ലാതെ ബ്ലെയിടുകളെ നിരോധിച്ച് അല്ലാ, അവര്‍ക്ക് എത്ര പലിശ ഈടാക്കാം എന്ന് നിയമം കൊണ്ട് വന്നും അല്ലാ.

പക്ഷെ ഫ്യുടല്‍ മനോഭാവം ഇപ്പോളും കൈവിട്ടിട്ടില്ലാത്തവര്‍ക്ക് (ഇവിടെയുള്ള ഭൂരിപക്ഷം ആളുകള്‍ക്കും) മുകളില്‍ പറഞ്ഞത് വഴങ്ങുന്ന ചിന്തയല്ല.

Post has attachment
പരിചയക്കാരന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

"Is it ok to be judgemental?", asked the inquisitive student to the reticent Master.

"Perfectly ok", said the Master, "infact you should be making the right judgement. All the time..", he added.

"Then why is it generally said that don't be judgmental?", asked the student.

"Because that's the easy way out. Instead of teaching and telling how to make the right judgement and the process for it, it is simple and easy to say don't be judgemental. Besides, people don't want to hear or say bad things about them", said the Master.

"Like how they say, don't have any expectations. How is it even possible when we have expectations all the time. The correct thing to say is to have the right, reasonable and appropriate expectations. For which one needs to be grounded. All the time...", said the reticent Master to the inquisitive student.

https://m.facebook.com/story.php?story_fbid=1097895356981873&id=100002842580395

Post has attachment
ബ്ലഡി കണ്ടറി ഫെല്ലോ!

പട്ടി നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ എന്നതു പോലാ നിസ്സ. അമേരിക്കൻ സിറ്റിസൺ ആയി, ജപ്പാനിൽ താമസം, ഹവായിൽ വെക്കേഷൻ, എന്നാലും തിന്നുന്നത് ഫിലിപ്പിനോ ഫുഡ്.

ഇന്റർനാഷണൽ ഫെല്ലോ ആയ പത്രോസ്, ഹവായിയൻ, അമേരിക്കൻ, ഫിലിപ്പിനോ, ചൈനീസ്, കാലിഫോർണിയൻ, ഇറ്റാലിയൻ, ജാപ്പനീസ് ഇങ്ങനെ സകലതും തിന്നും, സന്തോഷത്തോടെ.
Photo

Post has attachment
ലിങ്ക് ചെയ്ത ആര്‍ട്ടിക്കിള്‍ വളരെ ഇഷ്ടപെട്ടു.
http://www.bbc.com/future/story/20170315-the-invention-of-heterosexuality

അതിന് അടുത്ത് ഉണ്ടായ ചില പേര്‍സണല്‍ കാര്യങ്ങള്‍ കാരണം ആണ്. അതിലെ ഒരു കഥ.

അമേരിക്കന്‍ സര്‍ക്കാര്‍ ജോലിക്കാരന്‍ ആയ സമയത്ത് ഒരുത്തനെ ഒരു ട്രെയിനിങ്ങില്‍ വെച്ച് പരിച്ചയപെട്ടൂ. അവന്‍ മെയിന്‍ എന്ന സ്റ്റേറ്റില്‍ ആണ് അവന്‍ ജനിച്ച് വളര്‍ന്നത്‌ എന്ന് പറഞ്ഞത് കൊണ്ടാ,, അവിടെ ദീർഘകാലം ചിലവഴിച്ച ഞാന്‍ അവനോട് പോയി വര്‍ത്തമാനം പറഞ്ഞത്. ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ വളരെ അടുത്തു. വക്കീല്‍ ആയിരുന്ന അവന്‍ ഫിനാന്‍സിലോട്ട് മാറുന്നൂ, ഞാന്‍ പുതിയതായി സര്‍ക്കാര്‍ ജോലിയിലോട്ടും. അതോണ്ട് ഞങ്ങള്‍ക്ക് ഒത്തിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നൂ. രണ്ടാഴ്ച്ച നീണ്ട ട്രെയിനിംഗ്ന്‍റെ അടുത്ത ദിവസങ്ങളില്‍, ഞങ്ങള്‍ അടുത്ത് ഇരുന്നു എന്ന് മാത്രം അല്ലാ, അത്താഴം ഒരുമിച്ചാ കഴിച്ചത്.

അവന്‍ അന്ന് ജെര്‍മനിയില്‍ ആണ് ജോലി, ഞാന്‍ ന്യൂ യോര്‍ക്ക് സ്റ്റേറ്റിലും. എന്നാലും ഞങ്ങള്‍ എല്ലാ ആഴ്ച്ചയും ഒരു മണിക്കൂര്‍ എങ്കിലും സംസാരിക്കും, fiscal lawയും ഫിനാന്‍സും ഒക്കെ (ജോലി സംബന്ധം ആയ കാര്യങ്ങള്‍) ആണ് ചര്‍ച്ച. അവന്‍ ജെര്‍മനിയില്‍ നിന്നും അമേരിക്കയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം കാണാന്‍ പോകുമായിരുന്നൂ. അന്നേരം ജോലി സംബധം അല്ലാത്ത കാര്യങ്ങളും ഒക്കെ സംസാരിക്കും, അവന്റെ ഭാര്യ കൂടെ ഉള്ളത് ആണ് അതിന് ഒരു പ്രധാന കാരണം.

നാല് ആണ്‍ മക്കള്‍ ആയിരുന്നൂ അവന്. 2015നില്‍ പെണ്ണ് കുട്ടി ജനിച്ചു, അന്നേരം ആണ് അവസാനം ആയി അവനെ കാണാന്‍ ഞാന്‍ പോയത്. പിന്നെ ഞാന്‍ അലസ്കയിലോട്ടു മാറി. അന്നേരവും എല്ലാ ആഴ്ചയിലും ഉള്ള ഫോണ്‍ വിളി മുടക്കാം ഇല്ലാതെ പോയി. അലാസ്കയില്‍ നിന്നും ഞാന്‍ ജപ്പാനില്‍ വരാന്‍ തയാറെടുക്കുന്ന സമയത്ത് (കഴിഞ്ഞ കൊല്ലം മേയ് അടുപ്പിച്ച്) ഞങ്ങളുടെ ഫോണ്‍ വിളി നിന്നൂ. ജപ്പാനില്‍ വന്നിട്ട് പിന്നെ ഫോണ്‍ വിളി ഒന്നും ഉണ്ടായില്ലാ. നിസ്സയും കൂടി, എന്താ Dougനോട് ഇപ്പോള്‍ വര്‍ത്തമാനം പറയാത്തത് എന്ന് ചോദിച്ചപ്പോള്‍ ആണ്, ഞാന്‍ അവനെ വിളിച്ചത്. ഫെബ്രുവരിയില്‍ ഒരു വീക്കെന്‍ഡില്‍ ആയിരുന്നൂ ഫോണ്‍ വിളിച്ചത്.

അന്നേരം ആണ് ആറിയുന്നത് അവന്‍ ഇപ്പോള്‍ അവള്‍ ആണ്. ഞങ്ങളുടെ റെഗുലര്‍ ഫോണ്‍ വിളി നിക്കുന്ന സമയത്ത് ആണ് അവന് സീരിയസ് ആയിട്ട് അവള്‍ ആയി തോന്നി തുടങ്ങിയത്. ഭാര്യയോട്‌ പറഞ്ഞപ്പോള്‍ ഭാര്യക്ക്‌ അങ്ങനെ പ്രശ്നം ഒന്നും ഇല്ലാ. പിന്നെ കുറച്ച് നാള് എടുത്തു ഓഫീസില്‍ പറയാന്‍. കുടുംബത്തില്‍ ചിലര്‍ക്ക് പ്രശ്നം ആണേലും, പൊതുവേ വലിയ പ്രശ്നങ്ങള്‍ ഒന്നും പുള്ളിക്കാരിക്ക് ഫെയിസ് ചെയ്യേണ്ടി വന്നിട്ടില്ലാ.

ഞങ്ങള്‍ ഫോണ്‍ വിളി അവസാനിപ്പിക്കുന്നതിന് മുന്നേ പുള്ളിക്കാരിയുടെ ഭാര്യ എന്നോട്, എപ്പഴാ കാണാന്‍ വരുന്നത് എന്ന് ചോദിച്ചപ്പോള്‍ നെഞ്ചില്‍ തോന്നിയ ചെറിയ ടെന്‍ഷന്‍ ഇല്ലാതെ ആയത്.

പി.എസ്സ്. രണ്ട് ആഴ്ച മുന്നേ ആണ് ഫെയിസ്ബുക്കില്‍ പുള്ളിക്കാരി മാറ്റത്തിനെ കുറിച്ച് ഓപ്പണ്‍ ആയി പറഞ്ഞത്. 

Post has attachment
പെന്‍സിലിന്റെ കഥ!

പ്രൈമിന്‍റെ പോസ്റ്റില്‍ ( https://plus.google.com/u/0/113769093130662598701/posts/d37EkP4gjrg ), നിങ്ങളെ സ്വാധീനിച്ച പുസ്തകങ്ങൾ ആണ് ചോദിച്ചത് എങ്കിലും, ഞാന്‍ ഒരു ചെറിയ എസ്സേ ചേര്‍ത്തു. I, Pencil by Leonard Read

https://fee.org/resources/i-pencil-audio-pdf-and-html/

ആ എസ്സെയും (MP3 യും ഉണ്ട്) ലിങ്കില്‍ ഉള്ള Introduction by Lawrence W. Reed ഉം Afterword by Milton Friedman ഉം വായിച്ച് കഴിഞ്ഞാല്‍, പിന്നെ സോഷിയലിസം പോലത്തെ പൊട്ടത്തരങ്ങള്‍ പറയാനുള്ള സാധ്യത വളരെ കുറയും.

Leonard’s main point—economies can hardly be “planned” when not one soul possesses all the know-how and skills to produce a simple pencil—unfolds in the enchanting words of a pencil itself.

Post has shared content
സിമ്പിള്‍ ചിന്തയും വിശകലനവും

സിമ്പിള്‍ ആയിട്ടുള്ള കാര്യങ്ങളെ സിമ്പിള്‍ ആയിട്ടുള്ള കാര്യം ആയി കാണാന്‍ അത്ര പ്രയാസം ഉള്ള കാര്യം അല്ലാ. പക്ഷെ അത് ഒട്ടും എക്സൈറ്റ്മെന്‍റ് തരുന്ന കാര്യം അല്ലാ. അതോണ്ട് സിമ്പിള്‍ കാര്യത്തിനെ വിശകലനം ചെയ്ത് പട്ടിയെ ആട് ആക്കുന്ന പോലത്തെ പരിപാടി ചെയ്യുന്നത് ബുദ്ധി ഇച്ചിരി കൂടിയവര്‍ക്ക് സ്ഥിരം പറ്റുന്ന ഒരു അബദ്ധം ആണ്.

കാട്ടിയുടെ ഘൊരക്പൂറിലെ അറവുശാലകളിലെ നിരോധനത്തിനെ കുറിച്ച് ഉള്ള ഈ പോസ്റ്റ്‌ നോക്ക്. 'സംഘികള്‍' അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത് വര്‍ഗിയതയും, മത ഭ്രാന്തും ചേര്‍ന്നുള്ള ബോധത്തില്‍ നിന്നും ആണ്. അല്ലാതെ വന്‍കിട മുതലാളിയെ സഹായിക്കണം എന്നൊന്നും കരുതിയല്ലാ, അറവുശാലകളെ കുറിച്ച് ഉള്ള അവന്റെ നിലപാട് എടുക്കുന്നത്.

പക്ഷെ കാട്ടിയും അവിടെ കമന്റ്റ് ചെയ്ത മറ്റുള്ളവരും ഒക്കെ അറവുശാല നിരോധനത്തിനെ വലിയ മുതലാളിയെ സഹായിക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യം ആക്കി. അങ്ങനെ ചെയ്യുന്നത് <<<"അതെല്ലാതെ ഇറച്ചിയൊന്നും തിന്നാതെ സംഘികളും പച്ചക്കറികളാനൊന്നുമല്ല">>> തെറ്റാണ്, മണ്ടത്തരവും ആണ്.

പി.എസ്സ്: RSS ഗോവധം ഒരു പ്രശ്നം ആക്കിയത് മതം കാരണം ഒന്നും അല്ലാ. ഹിന്ദുക്കളെ യോജിപ്പിക്കാന്‍ പറ്റിയ പരിപാടി ആണെന്ന് മനസിലാക്കിയത് കൊണ്ട് ചെയ്തത് ആണ്. കാരണം, അവര്‍ക്ക് അറിയാം 'സംഘികള്‍ക്ക്' ബുദ്ധി കുറവാണ് എന്ന്. കാര്യങ്ങള്‍ അങ്ങനെ ആയിരിക്കുമ്പോള്‍, 'സംഘികള്‍ക്ക്' ഇല്ലാത്ത ബുദ്ധി അടിച്ച് എല്പ്പിക്കേണ്ട കാര്യം എന്താണ്. 
ഘൊരക്പൂറിലെ അറവുശാലകളിലെ നിരോധനം മൂലം മാംസവിപണി ഇല്ലാതാകില്ല. അത് ചെറുകിടക്കാരിൽ നിന്നും വമ്പന്മാരിലേക്ക് കൈമാറപ്പെടും. അങ്ങിനെ ആ തൊഴിൽ മൂലം ജീവിച്ചിരുന്ന ഒരു സമൂഹത്തെ പിന്നെയും ദരിദ്രരാക്കുക എന്നതേ സംഘപരിവാരം ലക്ഷ്യമിടുന്നുള്ളൂ. അതെല്ലാതെ ഇറച്ചിയൊന്നും തിന്നാതെ സംഘികളും പച്ചക്കറികളാനൊന്നുമല്ല. പിന്നിൽ തികഞ്ഞ സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്.

Post has attachment
ശൈത്യം പ്ലം മരങ്ങളോട് ചെയ്യുന്നത്

ചെറി ബ്ലോസ്സം ആണ് ജപ്പാനില്‍ സ്പ്രിംഗ്നെ വരവേല്‍ക്കുന്നത്, എങ്കിലും, the harbinger of spring പ്ലം ബ്ലോസ്സം ആണ്. അതോണ്ട് മാര്‍ച്ച് തുടക്കത്തില്‍ ഞങ്ങള്‍ Kairakuen പാര്‍ക്കില്‍, Mito Plum Blossom Festival കാണാന്‍ പോയി.

കണക്ക്: മൊത്തം ഏതാണ്ട് 100 വെറൈറ്റിയില്‍ പെട്ട 3,000 പ്ലം മരങ്ങള്‍, 32 ഏക്കറില്‍.

Kairaku-en means "a garden to enjoy with people." Nariaki Tokugawa who completed the garden, opened this private garden to the general populace. This was a novel concept which eventually led to the development of public parks.
https://en.wikipedia.org/wiki/Three_Great_Gardens_of_Japan
PhotoPhotoPhotoPhoto
3/26/17
4 Photos - View album

Post has attachment
ചോറും കറിയും, ജപ്പാന്‍ സ്റ്റൈല്‍

സഹപ്രവര്‍ത്തകയ്ക്ക് കാഷ് അവാര്‍ഡ്‌ കിട്ടിയത് കൊണ്ട്, പുള്ളിക്കാരിയുടെ ടീമില്‍ ഉള്ളവര്‍ക്കും, സഹായിച്ചവര്‍ക്കും ആയി ലഞ്ച്. അങ്ങനെ ഇന്ന് ആദ്യം ആയിട്ട് ജാപ്പനീസ് കറി റൈസ് തിന്നൂ.

ചോപ്പ് സ്റ്റിക്ക്ന് പകരം സ്പൂണ്‍ ആണ് എല്ലാവരും ഉപയോഗിച്ചത്. പിന്നെ അവരൊന്നും സ്പൈസി കറി അല്ലാ ഓര്‍ഡര്‍ ചെയ്തത്. 
Photo

Post has attachment
എന്‍റെ കുഴപ്പങ്ങള്‍

നിസ്സ രണ്ട് ആഴ്ചത്തേക്ക് ഫിലിപ്പയിന്സില്‍ പോയി. അന്നേരം എഴുതിയ ഓര്‍മപെടുത്തലുകള്‍ ആണ് ഫോട്ടോയില്‍. ഇത്രയും കുറച്ച് കുഴപ്പങ്ങള്‍ മാത്രം ഉള്ള ഒരു ഭര്‍ത്താവിനെ കിട്ടിയത്, നിസ്സയുടെ ഭാഗ്യം.

1. രാവിലെ ഓഫീസില്‍ പോകുന്നതിന് മുന്നേ പല്ല് തേക്കാനും മൌത്ത് വാഷ്‌ ഉപയോഗിക്കാനും എനിക്ക് മടിയാ. അതോണ്ട് പുള്ളിക്കാരി, എനിക്ക് ഓഫീസില്‍ പോകുന്നതിന് മുന്നേ ഉമ്മ തരും, മൌത്ത് റ്റു മൌത്ത്. വായില്‍ ബ്രേക്ഫാസ്റ്റ് മണക്കാമോ എന്ന് അറിയാന്‍ വേണ്ടി മാത്രം ആണ് അത്. ബ്രേക്ക്‌ഫാസ്റ്റ് മണത്താല്‍, എന്നെ ബാത്രൂമില്‍ വിടും.

2. സോക്സ്‌ മൂന്ന് ദിവസം എന്നാ എന്റെ ഒരു ഇത്. പക്ഷെ എല്ലാ ദിവസവും മാറണം എന്ന് പുള്ളിക്കാരി. അതോണ്ട് കോമ്പ്രമൈസ് ആണ് രണ്ട് ദിവസം.

3. ഫുഡ്‌ സ്റ്റെയിന്‍ ഇല്ലേല്‍, വീണ്ടും ഉപയോഗിക്കാം എന്ന് എന്റെ ഇത്. പക്ഷെ പുള്ളിക്കാരി അത് സമ്മതിക്കില്ലാ.

4. ഇത് എന്ത് കൊണ്ടാ എഴുതിയത് എന്ന് ഒരു പിടിയും ഇല്ലാ. പുള്ളിക്കാരിയാണ് സമയത്തിന് തിന്നാത്തത്, അതോണ്ട് കുറ്റബോധം കാരണം എഴുതിയത് ആണോ എന്തോ?

5. നേരത്തെ ബെഡില്‍ വന്നാല്‍, നമുക്ക് പരിപാടി നടത്താം എന്ന് പറഞ്ഞ് എന്നെകൊണ്ട്‌ എട്ടര ആകുമ്പോള്‍ ബെഡില്‍ പോകുപ്പിക്കും. (അതോണ്ടാ ഇപ്പോള്‍ പ്ലസ്സില്‍ വരാത്തത്‌). പുള്ളിക്കാരി ഇല്ലാത്തത് കൊണ്ട്, ഉറക്കം ഓര്‍മിപ്പിച്ചതാ.

Photo

Post has attachment
യാത്ര, തീറ്റ, ജപ്പാന്‍ കഥ

Anglerfish എന്ന മീനിന്‍റെ പരിപാടിയും ഫോട്ടോയും മിക്കവര്‍ക്കും പരിചയം ഉണ്ടാകണം. സ്വന്തം തലയുടെ മുന്നില്‍ ചൂണ്ട പോലെയുള്ള ശരീരഭാഗം കൊണ്ട് ചൂണ്ട പിടിക്കുന്ന മീന്‍ ആണ് അത്. https://en.wikipedia.org/wiki/Anglerfish

Ōarai എന്ന ടൌണില്‍ (Ibaraki Prefecture) ആ മീന്‍ കൊണ്ട് ഉള്ള ഹോട്ട് പോട്ട് വിന്റ്റെര്‍ സമയത്തെ ഫെയിമസ് ഡിഷ്‌ ആണെന്ന് ഒരു പരിചയക്കാരന്‍ പറഞ്ഞപ്പോള്‍, അവിടെ പോകാന്‍ പ്ലാന്‍ ഇട്ടു.

180 കിലോമീറ്റര്‍ ദൂരെയാണ് ആ ടൌണ്‍. അതോണ്ട് ട്രെയിനില്‍ പോകാന്‍ ആണ് പരിചയക്കാര്‍ പറഞ്ഞത്. അതിന് ഒരു പ്രധാന കാരണം, വണ്ടി ഓടിച്ചു പോയാല്‍ കൂടുതല്‍ സമയം എടുക്കും. പിന്നെ ഒത്തിരി കാശ് ടോള്‍ കൊടുക്കണം. പക്ഷെ ഞങ്ങള്‍ കാറിലാ പോയത് (ടോള്‍ മൊത്തം US$100 എങ്ങാണ്ട് ആയി). കാറില്‍ ആണേല്‍, എപ്പോള്‍ വേണേലും നിറുത്താം, വഴിക്ക് കാണുന്ന കാഴ്ച്ച സ്ഥലങ്ങളില്‍ എന്നത് ആണ് ഞങ്ങളുടെ ഇഷ്ടത്തിന് പ്രധാന കാരണം.

Hot pot, സമീപ രാജ്യങ്ങളില്‍ എല്ലാം ഉള്ള പരിപാടിയാണ്. ഇതിന് മുന്നേ പലപ്രാവശ്യം കഴിച്ചിട്ടുണ്ട് എങ്കിലും, അന്നേരം ഒക്കെ ജപ്പാന്‍ കാര് കൂടെ ഉണ്ടായിരുന്നൂ. അതോണ്ട് അവരാ ഓര്‍ഡര്‍ ചെയ്തിരുന്നതും കൂക്ക് ചെയ്തതും ഒക്കെ.

പോയത് ഒരു പഴയ സ്റ്റൈല്‍ സ്ഥലത്ത് ആണ്. അതോണ്ട് തറയില്‍ ചമ്ബ്രം (?) ഇരിക്കണം, പിന്നെ സ്വന്തം ആയി പാചകം ചെയ്യണം. ആദ്യത്തെ മുക്കാല്‍ മണിക്കൂര്‍ അത് പ്രശ്നം ഇല്ലാതെ പോയി, പക്ഷെ അതിന് ശേഷം ആ ഇരുത്തം വേദനിക്കാന്‍ തുടങ്ങിയത് കൊണ്ട്, ഞാന്‍ മുട്ട് കുത്തിയും തിരിഞ്ഞും മറിഞ്ഞും ഒക്കെ അട്ജസ്റ്റ് ചെയ്തു.

പാചകം ചെയ്യാന്‍ ഉള്ളത് എല്ലാം അവര് ഒരു പ്ലെയിറ്റില്‍ തരും. അടുപ്പില്‍ ഇരിക്കുന്ന ചട്ടിയില്‍ സൂപ്പ് ബെയിസ് ചൂടാകുമ്പോള്‍, അതിലോട്ട് വേണ്ടത് ഒക്കെ ഇട്ട്, സ്വല്‍പ്പം മൂടി വെച്ച് കൂക്ക് ചെയ്യുന്നതാ പരിപാടി.

നിസ്സയുള്ള ഫോട്ടോ നോക്കിയാല്‍ കാര്യം പിടികിട്ടണം. (സൈഡില്‍ കടല്‍ കാണാം. കേരളം പോലെ, പക്ഷെ വിന്റ്റെര്‍ ആയതു കൊണ്ട് തണുത്ത വെള്ളം).

കാര്യം ഇഷ്ടപെട്ടത് കൊണ്ട്, വീക്കെന്‍ഡില്‍ ഞാനും ഒരു ഹോട്ട് പോട്ട് ഉണ്ടാക്കി. വേറെ മീന്‍ ആണ് ഉപയോഗിച്ചത്, പച്ചകരികളും സ്വല്‍പ്പം വെത്യാസം. സൌന്ദര്യം എന്റെ പരിപാടിക്ക് ആയിരുന്നൂ എങ്കിലും, ടെസ്റ്റ്‌ ഒറായി ക്കാരുടെ പരിപാടിക്ക് ആയിരുന്നൂ എന്ന് സമ്മതിച്ചു കൊടുക്കുന്നൂ. ഒരു രണ്ട് പ്രാവശ്യം കൂടെ ആകുമ്പോള്‍, അവരെ (മീന്‍ കണ്ടിച്ചവന്‍ ഒഴികെ എല്ലാവരും പെണ്ണുങ്ങള്‍ ആയിരുന്നൂ) മാച്ച് ചെയ്യാന്‍ പറ്റണം.

Let’s enjoy ”anglerfish”, a high-grade deep-sea fish that is all edible and is now in season!
http://tadaimajp.com/2015/01/anglerfish/


PhotoPhotoPhoto
3/12/17
3 Photos - View album
Wait while more posts are being loaded