Profile

Cover photo
Oommen Chandy
Works at Govt of Kerala
Attended Govt Law College, Ernakulam
Lives in Thiruvananthapuram, Kerala
1,318 followers|556,164 views
AboutPostsPhotosYouTube

Stream

Oommen Chandy

Shared publicly  - 
 
ആര് ആരെയാണ് കുറ്റക്കാരെന്നു പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നു നോക്കൂ
എല്‍.ഡി.എഫിന്റെ അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാര്‍ 54 ചെക്ക് കേസുകളില്‍ പ്രതിയാണെന്ന വിവരം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാമല്ലോ. എം.വി. നികേഷ് കുമാറിനെതിരേ വ്യക്തമായ നടപടിവേണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഡി.ജി.പിക്ക് നല്‍കിയ ഒരു കത്തും ഇന്നലെ മാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നല്ലോ.
എനിക്കെതിരേ 31 കേസുകളും മറ്റു മന്ത്രിമാര്‍ക്കെതിരേയും നിരവധി കേസുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യാജ പ്രചരണം നടത്തുകയാണല്ലോ. ഒരു കേസിലും ഒരു എഫ്.ഐ.ആര്‍. പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എനിക്കെതിരേയും യു.ഡി.എഫ്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കെതിരേയും പറഞ്ഞതും എഴുതിയതുമായ ആരോപണത്തിലെ കഴമ്പില്ലായ്മ കേരള സമൂഹം മനസിലാക്കിയിട്ടും തിരുത്താന്‍ തയാറാവാത്ത പ്രതിപക്ഷ നേതാവിനെതിരേ ഞാന്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം കേരളത്തിലെ ജനങ്ങള്‍ ഓര്‍ക്കേണ്ട ചില വസ്തുതകളുണ്ട്. എനിക്കെതിരേ ഇല്ലാക്കഥ പ്രചരിപ്പിക്കുന്ന വി.എസ്.അച്യുതാനന്ദനും കേസില്‍ പ്രതിയല്ലേ?. വിവാദമായ ഭൂമിദാനക്കേസില്‍ എഫ്.ഐ.ആര്‍. ഇട്ട് അന്വേഷണം നടത്തിയ ശേഷമാണ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം റദ്ദാക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിംഗിള്‍ ബഞ്ച് അദ്ദേഹത്തെ കുറ്റപത്രത്തില്‍നിന്നും വിടുതല്‍ ചെയ്‌തെങ്കിലും അന്നേദിവസം ഉച്ചക്കുതന്നെ ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. ആ തീരുമാനത്തിനെതിരേ വി.എസ്.അച്യുതാനന്ദന്റെ ചില സഹ പ്രതികള്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും സുപ്രീം കോടതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദു ചെയ്യാന്‍ വിസമ്മതിച്ചു. ഫലത്തില്‍ ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദന്‍ ഇപ്പോഴും ആ കേസില്‍ പ്രതിസ്ഥാനത്തു തന്നെയാണ്. ഇക്കാര്യം അദ്ദേഹം ബോധപൂര്‍വം മറച്ചുവച്ച് മറ്റുള്ളവര്‍ക്കെതിരേ ആക്ഷേപമുന്നയിച്ച് നടക്കുന്നത് പരിഹാസ്യമാണ്.
പിണറായി വിജയന്റെ കാര്യവും ഇങ്ങനെ തന്നെയല്ലെ. വിചാരണ പോലും നടത്താതതെയാണ് പിണറായിയേയും സഹപ്രതികളേയും സി.ബി.ഐ. കോടതി ലാവലിന്‍ അഴിമതി കേസില്‍നിന്നു കുറ്റവിമുക്തരാക്കിയത്. നൂറുകണക്കിന് കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയ ഇടപാടാണ് ലാവലിന്‍ എന്ന് ഇന്ത്യയുടെ സി.എ.ജിയാണ് കണ്ടെത്തിയ കേസാണിത്. ഈ കേസില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുകല്ലേ?.
കല്യാശ്ശേരി എം.എല്‍.എയും സ്ഥാനാര്‍ഥിയുമായ ടി.വി.രാജേഷ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കൊലക്കേസില്‍ പ്രതിയല്ലേ? തളിപ്പറമ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിംസ് മാത്യു ഒരു പാവം അധ്യാപകന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടയാളാണ്. കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എ.എ.റഷീദാണ് അരുവിക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. മുമ്പൊരു തെരഞ്ഞെടുപ്പു കാലത്ത് അയോഗ്യനാണെന്ന് പറഞ്ഞ് വി.എസ്.അച്യുതാനന്ദന്‍ ഉറച്ച നിലപാടെടുത്ത ആളല്ലേ ഇപ്പോള്‍ എല്‍.ഡി.എഫിന്റെ തിരുവനന്തപുരം സ്ഥാനാര്‍ഥിയായ ആന്റണി രാജു. ഇരവിപുരത്തെ സ്ഥാനാര്‍ഥി നൗഷാദിനെതിരേയും കൊലക്കുറ്റത്തില്‍ പ്രതിയാണെന്ന ആരോപണമുയര്‍ന്നുകഴിഞ്ഞല്ലോ.
മേല്‍പ്പറഞ്ഞവരെല്ലാം കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. വസ്തുകള്‍ ഇതാണെന്നിരിക്കേ ഒരു കേസില്‍ പോലും എഫ്.ഐ.ആര്‍. പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത എന്റെയും എന്റെ സഹ മന്ത്രിമാരുടേയും പേരില്‍ ആക്ഷേപമുന്നയിക്കുന്നതിന്റെ നിരര്‍ഥകത കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു.
 ·  Translate
4
Add a comment...

Oommen Chandy

Shared publicly  - 
1
Add a comment...

Oommen Chandy

Shared publicly  - 
 
അരുംകൊലകകളില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സ്വൈര ജീവിതം ഉറപ്പാക്കും
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഇടതുപക്ഷത്തിന്റെ കല്യാശ്ശേരിയിലെ സ്ഥാനാര്‍ഥി ടി.വി.രാജേഷും പ്രതികളാണെന്ന കേരളാ പൊലിസിന്റെ കണ്ടെത്തല്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് സി.ബി.ഐ. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചല്ലോ. 2012 ഫെബ്രുവരി 20നാണ് കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ സി.പി.എം അക്രമികള്‍ പാടത്തേക്കു കൂട്ടിക്കൊണ്ടുപോയി പരസ്യമായി തലയറുത്തു എന്നതാണ് കേസ്. ഭീകര സംഘടനയായ ഐ.എസിന്റെ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ അരുംകൊല സി.പി.എം നടത്തിയത് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞു എന്ന നിസാര കുറ്റത്തിനാണ് എന്ന പൊലിസിന്റേയും സി.ബി.ഐയുടയും കണ്ടെത്തല്‍ ഏവരേയും ഞെട്ടിപ്പിക്കുന്നതാണ്.
സി.പി.എം വിട്ട് ഒരു ബദല്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിപ്പോന്ന ടി.പി.ചന്ദ്രശേഖരനെ 2012 മെയ് നാലിന് 51 വെട്ട് വെട്ടി സി.പി.എം ക്രിമിനലുകള്‍ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം ഇന്നും ജനമനസുകളില്‍നിന്നു മാഞ്ഞിട്ടില്ല. ഈ അരുംകൊലയും തങ്ങളല്ല നടത്തിയതെന്നാണ് ആദ്യാവസാനം സി.പി.എം. പറഞ്ഞുപോന്നത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയപ്പോള്‍ അതില്‍ സി.പി.എം ക്രിമിനലുകളോടൊപ്പം പ്രമുഖ പ്രാദേശിക നേതാക്കള്‍ വരെ പ്രതിപ്പട്ടികയില്‍ വന്നു. കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ ജയിലില്‍ കിടക്കവേ തലശ്ശേരി ഏര്യാ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച പാര്‍ട്ടിയാണ് സി.പി.എം.
സി.പി.എമ്മില്‍ നിന്നു പുറത്തുപോയ ഫസല്‍ എന്ന ചെറുപ്പക്കാരനെ സി.പി.എമ്മുകാര്‍ തലശ്ശേരിയില്‍വച്ച് അതി ദാരുണമായാണ് കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു കേസ്. ഫസലിനെ കൊലപ്പെടുത്തിയതിനു ശേഷം ചുടുചോരയില്‍ മുക്കിയ തൂവാല സമീപത്തുള്ള ക്ഷേത്രാങ്കണത്തില്‍ കൊണ്ടിട്ട ശേഷം വര്‍ഗീയ ലഹളയുണ്ടാക്കാനും സി.പി.എമ്മുകാരായ പ്രതികള്‍ ശ്രമിച്ചു എന്നാണ് ഈ കേസില്‍ സി.ബി.ഐ കുറ്റപത്രത്തിലുള്ളത്. ഈ കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് യഥാക്രമം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റേയും തലശ്ശേരി നഗരസയുടേയും അധ്യക്ഷന്‍മാരാക്കി സി.പി.എം. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചത് ജനം മറന്നിട്ടില്ല. എന്നാല്‍ ജനരോഷവും രൂക്ഷമായ കോടതി പരാമര്‍ശവും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ രാജിവയ്പ്പിക്കാന്‍ സി.പി.എം. നിര്‍ബന്ധിതമാകുകയായിരുന്നു.
കതിരൂര്‍ മനോജിനെ അദ്ദേഹം ഓടിച്ചുവന്ന മാരുതി വാനില്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ബോംബെറിഞ്ഞാണ് സി.പി.എം. അക്രമികള്‍ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ ജില്ലയില്‍ കയറാനാകാതെ കഴിയുകയാണ്.
കോഴിക്കോട് ജില്ലയിലെ പയ്യോളി മനോജ് എന്ന ചെറുപ്പക്കാരനെ സി.പി.എം. ക്രിമിനലുകള്‍ ഇതുപോലെ തന്നെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവില്‍ ഹരിപ്പാട് ചേപ്പാട് സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്കു വന്ന സനല്‍ കുമാറിനെ ഭാര്യയുടേയും കുഞ്ഞിന്റേയും മുന്നിലിട്ട് വെട്ടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തിയ കേസിലും സി.പി.എം. ക്രിമിനലുകളല്ലേ പ്രതികള്‍.
കേരളത്തിലെ പൊതുസമൂഹം നിയമവ്യവസ്ഥക്കു വിധേയരായി ജീവിക്കുന്നവരാണ്. അവര്‍ സമാധാനപ്രിയരാണ്. അക്രമത്തോടും അക്രമികളോടും മുഖംതിരിക്കുന്നവരാണ്. ഈ സംഭവങ്ങളെല്ലാം കേരള ജനതയുടെ മനസ്സാക്ഷിയെ പിടിച്ചുലച്ചവയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍തന്നെ നടത്തിയ അരുംകൊലകളില്‍ സി.ബി.ഐ അന്വേഷം നേരിടുന്ന സി.പി.എമ്മിന് എങ്ങനെ ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പാക്കാനാകുമെന്നു സംശയിച്ചാല്‍ കുറ്റംപറയാനാകില്ലല്ലോ.
 ·  Translate
1
Add a comment...
Have him in circles
1,318 people
Arslan Jaji's profile photo
Monisha patel's profile photo
Raj Thakkar's profile photo
Mf Kappil's profile photo
Rahul Lal C S's profile photo
Aswinraj Cv's profile photo
Abu Sayeed Sayeed's profile photo
Basheer Khan Tirur Khan's profile photo
jishanth.p. thomas's profile photo

Oommen Chandy

Shared publicly  - 
 
വി.എസ്, ഇങ്ങനെ അടിയറവ് പറയാനായിരുന്നെങ്കില്‍ അങ്ങ് എന്തിനു തുടങ്ങി
എല്ലാം എന്റെ പിഴവാണെന്ന് ഏറ്റുപറഞ്ഞ വ്യത്യസ്തനായൊരു വി.എസ്.അച്യുതാനന്ദനെയാണ് കേരളം ഇന്നലെ കണ്ടത്. തന്റെ നിലപാടുകളില്‍ എന്തുവന്നാലും ഉറച്ചുനില്‍ക്കുമെന്ന് പലപ്പോഴും മേനിപറഞ്ഞിരുന്ന അങ്ങ് ആരെയൊക്കയോ എന്തിനെയൊക്കയോ ഭയപ്പെടുന്നു എന്ന പ്രതീതിയാണ് കേരള ജനതക്കു നല്‍കിയത്. എല്ലാ ഊര്‍ജവും നഷ്ടപ്പെട്ട് അധികാര സ്ഥാനത്തിനുവേണ്ടി ഇതുവരെ പറഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ടു വിഴുങ്ങി ആദര്‍ശത്തോടുപോലും സന്ധിചെയ്യുന്ന അങ്ങയുടെ തെരഞ്ഞെടുപ്പുകാലത്തെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയും.
പിണറായി വിജയന്‍ പങ്കാളിയായ ലാവലിന്‍ കേസില്‍ അങ്ങ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വായിച്ച് ജനങ്ങള്‍ പൊട്ടിച്ചിരിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ലാവലിന്‍ കേസില്‍ കോടതി വിധി അംഗീകരിക്കുന്നു എന്നാണ് അങ്ങ് പറയുന്നത്. മറിച്ചൊരു വിധി വരുന്നതുവരെ ഈ നിലപാടില്‍ തുടരും എന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്ന അങ്ങ്, അത് വിവാദമായതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് അഭിപ്രായത്തില്‍നിന്ന് ഒളിച്ചോടി. കോടതി വിധിയോടെ ലാവലിന്‍ കേസില്‍നിന്നും പിണറായി കുറ്റവിമുക്തനായെന്നും കേസ് ഇല്ലാതായെന്നുമുള്ള സി.പി.എമ്മിന്റെ അഭിപ്രായത്തെ അങ്ങ് അംഗീകരിക്കുന്നോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമായി പറയുന്നില്ല. പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ. കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. ഹൈക്കോടതിയില്‍നിന്നും പിണറായിക്കെതിരായ വിധി വന്നാല്‍ അങ്ങ് നിലപാട് മാറ്റുമെന്ന സൂചനയല്ലേ ഈ പ്രതികരണത്തിലൂടെ അങ്ങ് നടത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത് ആശയ സമരമാണെന്ന അങ്ങയുടെ പ്രതികരണമാണ് ഏറ്റവും വലിയ തമാശ. ഇതു പറഞ്ഞ് അങ്ങ് കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ പരിഹസിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പിണറായി വിജയനെതിരേ അങ്ങ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഓരോരുത്തര്‍ക്കും അറിയാവുന്നതാണ്. ലാവലിന്‍ കേസില്‍ അങ്ങ് നടത്തിയ ഓരോ നീക്കവും അതേപടി അപ്പപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദം ഗവര്‍ണര്‍ സര്‍ക്കാരിനോടു ചോദിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ അങ്ങയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദം ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അങ്ങുകൂടി ചേര്‍ന്നെടുത്ത തീരുമാനം മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളത്തില്‍ വച്ച് അങ്ങ്് ഈ തീരുമാനത്തെ പരസ്യമായി തള്ളിക്കളഞ്ഞതും ഓര്‍ക്കുമല്ലോ.
ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് 2012 ജൂലൈയില്‍ നടന്ന കേന്ദ്ര കമ്മറ്റിയില്‍ സംസ്ഥാന നേതൃത്വത്തെയും പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് അങ്ങ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപംപോലും പിറ്റേന്ന് പത്രങ്ങളില്‍ അച്ചടിച്ചുവന്നില്ലേ. പിണറായിയെ കേരള ഗോര്‍ബച്ചേവ് എന്നും ഡാങ്കേയെന്നും അങ്ങ് വിളിച്ചതും പരസ്യമായല്ലേ. ലാവലിന്‍ കേസില്‍ പരസ്യമായ വിമര്‍ശനം നടത്തിയതിനല്ലേ അങ്ങയെ പി.ബിയില്‍നിന്നും പുറത്തക്കിയത്. എന്നിട്ട് തെരഞ്ഞെടുപ്പായപ്പോള്‍ പിണറായി മുന്നണിയുടെ സീനിയര്‍ നേതാവാണെന്നും അദ്ദേഹത്തിനെതിരേ പ്രസംഗിച്ച് ധര്‍മ്മടത്ത് തോല്‍പ്പിക്കാന്‍ ഞാന്‍ വേറെ ആളെ നോക്കണമെന്നും പറയുമ്പോള്‍ ഇക്കാര്യത്തിലെ ഇരട്ടത്താപ്പല്ലേ വെളിപ്പെടുന്നത്. അല്ലെങ്കില്‍ എല്ലാ ആയുധവും വച്ച് അങ്ങ് പിണറായിക്ക് വിധേയനാകുന്നുവെന്നല്ലെ മനസിലാക്കേണ്ടത്. ഈ ചക്കളത്തിപോരാട്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആശയസമരങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണെന്നും അത് പാര്‍ട്ടി കാര്യമാണെന്നും തെരഞ്ഞെടുപ്പിലേയ്ക്ക് അത് വലിച്ച് നീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മറ്റുമുള്ള അങ്ങയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് പൊട്ടിച്ചിരിക്കാതിരിക്കുക.
ടി.പി.ചന്ദ്രശേഖരന്റെ അതിദാരുണമായ വധവുമായി ബന്ധപ്പെട്ട് അങ്ങയുടെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നും ആ വധം അങ്ങേയറ്റം അപലപനീയമാണെന്നും അത് ആര് നടത്തിയാലും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അങ്ങ് പറയുമ്പോള്‍ ഈ വധവുമായി ബന്ധപ്പെട്ട് നടന്ന ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന യു.ഡി.എഫ് നിലപാടിനോട് അങ്ങ് യോജിക്കുന്നുണ്ടോ. ഒരു തെരഞ്ഞെടുപ്പു കാലത്താണല്ലോ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയേയും മകനേയും കാണാന്‍ അങ്ങ് വടകരയില്‍ പോയത്. ഇത് ആ തെരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥിയുടെ തോല്‍വിക്കുപോലും കാരണമായെന്നും അങ്ങയുടെ പാര്‍ട്ടി വിലയിരുത്തിയല്ലോ. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ജയിലിലുള്ള പി.കെ.കുഞ്ഞനന്തനെ സി.പി.എം. ഏര്യാ കമ്മറ്റിയില്‍ എടുത്തതിനെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്.
ഭരണത്തില്‍ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേര്‍ക്കെതിരായ നിയമ പോരാട്ടങ്ങളില്‍ ആര്‍ ബാലകൃഷ്ണപിള്ളയെയാണ് ജയിലിലടയ്ക്കാന്‍ കഴിഞ്ഞതെന്ന് അഭിമാനിക്കുന്ന അങ്ങ് പിള്ളയുടെ പാര്‍ട്ടി ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ അംഗമല്ലെന്നും ആ നില തുടരുകയും ചെയ്യുമെന്നും പറയുന്നു. 300 കോടി രൂപയുടെ അനധികൃത സ്വത്ത് പിള്ള സമ്പാദിച്ചിട്ടുണ്ടെന്നും ആ സ്വത്ത് കണ്ടുകെട്ടി ഭൂരഹിതര്‍ക്കു നല്‍കണമെന്നും അങ്ങ് പ്രസ്താവിച്ചിരുന്നല്ലോ. അതുപോലെ സുപ്രീം കോടതിയില്‍വരെ പോയി മുന്‍നിര അഭിഭാഷകരെ വച്ച് നിരവധി കേസുകള്‍ നടത്തുന്നതിനുള്ള പണം അങ്ങേക്ക് എവിടെനിന്നു ലഭിക്കുന്നു എന്നകാര്യം അന്വേഷിക്കണം എന്നു ബാലകൃഷ്ണപിള്ളയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം അങ്ങനെതന്നെ നില്‍ക്കുമ്പോഴാണ് സെക്രട്ടറിയേറ്റു നടയിലെ സമരപ്പന്തലിലേക്ക് ബാലകൃഷ്ണപിള്ളയെ അങ്ങ് ഹസ്തദാനം ചെയ്ത് ആനയിച്ചത്. പിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍ എങ്ങനെയാണ് പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അങ്ങയുടെ മുന്നണിയുടെ നേതാക്കളായ പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായെല്ലാം പിള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയല്ലേ.
പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ അങ്ങേയ്‌ക്കൊപ്പം ഉറച്ചുനിന്ന നൂറുകണക്കിനു സഹപ്രവര്‍ത്തകരുടെ ജീവിതമല്ലേ അങ്ങ് തുലച്ചത്. അങ്ങനെ പാര്‍ട്ടി അംഗത്വവും ബന്ധുത്വവും നഷ്ടപ്പെട്ട പ്രവര്‍ത്തകരോട് ഒരു ശതമാനംപോലും നീതിപുലര്‍ത്താത്തതാണല്ലോ അങ്ങയുടെ ഇപ്പോഴത്തെ നിലപാട്. എല്ലാ ഊര്‍ജവും നഷ്ടപ്പെടുത്തി പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം അപ്പാടെ വിഴുങ്ങി അധികാര സ്ഥാനത്തിനുവേണ്ടി ഇത്തരത്തിലൊരു നിറംമാറ്റമായിരുന്നു അങ്ങയുടെ മനസിലുണ്ടായിരുന്നതെങ്കില്‍ എന്തിനായിരുന്നു ഇതെല്ലാം. ഇതെല്ലാം നഗ്നസത്യങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ആരോപണങ്ങളായി അങ്ങേക്ക് തള്ളിക്കളയാനാകില്ലല്ലോ. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അങ്ങ് കാണിക്കുന്ന ഇത്തരം അഭ്യാസങ്ങള്‍ കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പുകാല വേഷപ്പകര്‍ച്ച ഇനിയെങ്കിലും അങ്ങ് അവസാനിപ്പിക്കണം.
 ·  Translate
2
1
Noufal Edappal's profile photoPrinsad Payyanakkal's profile photo
2 comments
 
.
Add a comment...

Oommen Chandy

Shared publicly  - 
 
കാലാവധി പൂർത്തിയാക്കി തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് സംതൃപ്തിയേയുള്ളൂ. കഴിഞ്ഞ 1826 ദിവസവും നന്നായി അധ്വാനിച്ചു, ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും എപ്പോഴും ഇറങ്ങി ചെന്നു, കഴിയുന്നത്ര പരിഹാരം ഉണ്ടാക്കി, വികസന ക്ഷേമ പ്രവർത്തനങ്ങൾ മത്സരിച്ചു തന്നെ നടപ്പാക്കി. കേരളത്തിൽ ഒന്നും നടക്കില്ലെന്നും വൻകിട പദ്ധതികൾ നടപ്പിലാക്കാനുള്ള കഴിവ് കേരളത്തിനില്ല എന്നുമുള്ള ധാരണയാണ് മാറ്റിയെടുത്തത്.
 ·  Translate
3
Add a comment...
People
Have him in circles
1,318 people
Arslan Jaji's profile photo
Monisha patel's profile photo
Raj Thakkar's profile photo
Mf Kappil's profile photo
Rahul Lal C S's profile photo
Aswinraj Cv's profile photo
Abu Sayeed Sayeed's profile photo
Basheer Khan Tirur Khan's profile photo
jishanth.p. thomas's profile photo
Work
Occupation
Politician, Leading Kerala Government
Employment
  • Govt of Kerala
    Chief Minister, present
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Thiruvananthapuram, Kerala
Previously
Puthupalli, Kottayam
Contact Information
Home
Phone
0471- 2333610,2333812, 2332148, 2333214, 2332682, 2332184
Email
Address
O/o The Chief Minister, North Block, Government Secretariat, Thiruvananthapuram, Kerala, India. PIN 695 001
Work
Phone
0471-2333812, 2332148, 2333214, 2332682, 2332184
Email
Address
www.keralacm.gov.in
Story
Introduction
Oommen Chandy has been elected continuously to the state Legislative Assembly from Puthupally constituency since 1970. He was sworn in as Chief Minister of the state in the UDF Government on 18.05.2011
Bragging rights
Chief Minister of KERALA
Education
  • Govt Law College, Ernakulam
    Law
Basic Information
Gender
Male
Looking for
Friends, Networking
Relationship
Married
Other names
OC, kunjooju