Profile

Scrapbook photo 1
Scrapbook photo 2
Nikhildas “Daasan” K
Attended Model Engineering College, Ernakulam
190 followers|76,536 views
AboutPosts+1's

Stream

 
        കുട്ടിക്കാലത്ത് കരിങ്കാളിയെന്നു കേൾക്കുമ്പോഴെ പേടിയായിരുന്നു. കരിങ്കാളികൾ തുള്ളിക്കൊണ്ടുവരുമ്പോൾ കരിങ്കൽ മതിലിന്റെ മുകളിൽ കേറി ദൂരെ നിന്നാണ്  കണ്ടിരുന്നത്. അടുത്തുള്ള വീട്ടീൽ ഒരു പ്രാവശ്യം കരിങ്കാളി കെട്ടുന്നുണ്ടായിരുന്നു. വേഷം കെട്ടാൻ തുടങ്ങിയപ്പോൾ  അത്ര പേടിയുണ്ടായിരുന്നില്ല, കരിതേച്ച മുഖവും  കിരീടവും കുരുത്തോലകൊണ്ടുള്ള മൂക്കും വെച്ചപ്പോൾ ചെറുതായി പേടി തുടങ്ങി . ചെണ്ടകൊട്ടും കൊട്ടിനൊത്തുള്ള കരിങ്കാളിയുടെ തുള്ളലും  കൂടിയായപ്പോൾ ഞാൻ അവിടുന്നോടി. അപ്പോഴെക്കും കരിങ്കാളി വീടിനു ചുറ്റും അലറിവിളിച്ചുകൊണ്ട് വലം വെയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ ഇതെല്ലാം വേറൊരു വീടിന്റെ പുറകിൽ നിന്ന് എത്തി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങോട്ടെങ്ങാനും ഓടി വരുമോ എന്നായിരുന്നു എന്റെ പേടി. 

പറയ സമുദായക്കാരുടെ അനുഷ്ടാനകലയാണ് കരിങ്കാളി. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളിലാണ് ഇവർക്ക് പ്രവേശനമുണ്ടായിരിക്കുക. 

https://ml.wikipedia.org/wiki/കരിങ്കാളി

കരിങ്കാളിയുടെ വേഷവിധാനങ്ങൾ ചിത്രങ്ങളിലൂടെ

http://www.asianetnews.tv/magazine/article/7538_photo-story:-Karinkali

കരിങ്കാളി എന്നൊരു ഒറ്റയാൾ നാടകവുമുണ്ട്.ക്ഷേത്രങ്ങളുടെ താഴെക്കാവുകളില്‍ മാത്രം വെളിച്ചപ്പെടാന്‍ വിധിക്കപ്പെട്ട കരിങ്കാളിക്ക് ക്ഷേത്രം മേലേക്കാവിലെ വിലക്കിനെ ചോദ്യം ചെയ്യുന്നതാണ് നാടകം.  
അതിനെക്കുറിച്ച് വായിക്കാം

1. http://www.mangalam.com/print-edition/sunday-mangalam/58222
2. http://www.mathrubhumi.com/thrissur/news/2023385-local_news-Thrissurഗുരുവായൂര്‍.html
 ·  Translate
2
chithrakaran T Murali's profile photo
 
...
Add a comment...
 
കത്തി സിനിമ കണ്ടു. വിജയ്‌യുടെ ബാക്കിയുള്ള കത്തി പടങ്ങൾ വെച്ചു നോക്കുവാണെങ്കിൽ അത്ര കത്തിയൊന്നുല്ല. ആകെ കത്തിയായി തോന്നിയതു കത്തി രണ്ടാമത്‌ കുത്തുന്നത്‌ മാത്രമാണ്‌. ;) യേശുദാസ്‌ പാടിയ പാട്ട്‌ കുറച്ചു കേട്ടിട്ടാണ്‌ പാടിയത്‌ യേശുദാസാണെന്നുറപ്പിച്ചത്‌. 
 ·  Translate
3
Add a comment...
 
ആറാം തമ്പുരാൻ സിനിമയുടെ  തിരക്കഥയാണോ? ;)
 ·  Translate
Mathrubhumi,Malayalam Newspaper Edition Online,Kerala News - മോഹിച്ചത് മികച്ച അഭിഭാഷകനാവാന്‍; വിധി കുരുക്കിയത് പീഡനക്കേസില്‍ - India, World News
1
Add a comment...
 
മരട് മുനിസിപ്പൽ സെക്രട്ടറി എസ് ജയകുമാറിനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റിയെന്നു ഇന്ത്യാവിഷൻ ഫ്ലാഷ്ന്യൂസ് കാണിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ലെ മെറിഡിയൻ, വൈറ്റ് ഫോർട്ട്, സരോവരം എന്നീ വൻകിട ഹോട്ടലുകളിൽ റെയ്ഡ് നടത്തി പഴകിയ ഭക്ഷണം പിടിച്ചതു..എന്നായിരുന്നു ഫ്ലാഷ് ന്യൂസ്..

ഇപ്പോൾ ആ വാർത്ത കാണിക്കുന്നേയില്ല.

ഇനിയിപ്പോൾ വ്യാജ വാർത്തയായിരുന്നോ അതോ ഉന്നതതല സ്വാധീനമായിരുന്നോ ആവോ വാർത്ത മാറ്റിയതിനു പിന്നിൽ അതോ വീണ്ടും ഇടുമോ?

#സംശയം  
1
1
Add a comment...
 
എല്ലാവന്മാരും അനുഭവിക്ക്‌.ഒരു കേന്ദ്ര സർക്കാർ വന്നിരിക്കുന്നു. സായിപ്പിനെ കാണുമ്പോൾ കവാത്തുമറക്കുമെന്നു പറയുന്നത്‌ വെറുതെയല്ല...

 ·  Translate
1
Add a comment...
 
ഇന്നൊരു രസകരമായ സംഭവമുണ്ടായി. കുളിക്കാൻ വേണ്ടി ബക്കറ്റിൽ വെള്ളം പിടിച്ചിരുന്നു. കു‌ളിക്കുന്ന സമയത്ത് ബക്കറ്റിലെ വെള്ളം ചൂടായിരിക്കുന്നു. അഞ്ചു മിനിട്ടു പോലുമായില്ല അതിനു മുൻപ്. ഷവറിലെ വെള്ളമാണെങ്കിൽ നല്ല തണുപ്പും. രാത്രിയി സംഭവം തിരിച്ചും. ബക്കറ്റിലെ വെള്ളം ഭയങ്കര തണുപ്പും ഷവറിലെ വെള്ളം ചൂടും ;)

#Chennai #ചെന്നൈ വിശേഷങ്ങൾ
 ·  Translate
1
Add a comment...
 
‪#‎BhaskarTheRascal‬
മമ്മൂട്ടിയും കോമഡി ഫെസ്റ്റിവൽ താരങ്ങളും ചേർന്ന ഒരു അവിയൽ സിനിമ
 ·  Translate
1
Add a comment...
 
മാതൃഭൂമി ന്യൂസിൽ അരുണിന്റെ അമ്മ സംസാരിച്ചിരുന്നു. അരുണിനെ ആരോ പറ്റിച്ചതാണെന്നും മാനസിക വിഭ്രാന്തിയിലാണെന്നും. അവരുടെ മുഖം ആകെ വിഷമിച്ചിരിക്കുന്നതുപോലെയാണ്‌ തോന്നിയത്‌..... :(
 ·  Translate
1
Add a comment...
 

കറക്കം മൂന്നാം ഭാഗം

മൂന്നാമത്തെ പ്രാവശ്യം ബാംഗ്ലൂരിൽ പോകുന്ന സമയത്ത് മനസ്സ് ഒരു തരത്തിൽ നിർവികാരമായ അവസ്ഥയിലായിരുന്നു.. കോളേജിൽ നിന്നു പുറത്തിറങ്ങിയിട്ടു ഒരു കൊല്ലമായി. എവിടെയെങ്കിലും ജോലിക്കു പോകണമെന്ന് ആഗ്രഹിച്ചാലും, ഡിഗ്രീ പാസ്സ് ആകാത്തതുകൊണ്ടുള്ള അപകർഷതാബോധം കൊണ്ട് ഒരു ജോലിയും അന്വേഷിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിനു പോയിട്ട് ഒരു പ്രയോജനവും കിട്ടാതെ തിരിച്ചുപോരേണ്ടി വന്നു. എവിടെയെങ്കിലും ജോലിക്ക് കയറിയാൽ മതിയെന്നായി അവസാനം. അതുകൊണ്ടാണ് ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിൽ ബയോമെഡിക്കൽ എൻജിനീയറിനുള്ള ഇൻടർവ്യുവിനു പോകാൻ തീരുമാനിച്ചത്. നാട്ടിൽ നിന്നുള്ള ഒരു സുഹൃത്ത് അവിടെ വർക്ക് ചെയ്യുന്നുണ്ട് അവന്റെ ശുപാർശയിൽ അവിടെ കയറാമെന്ന് വിചാരിച്ചാണ് പോകുന്നത്. എന്തെങ്കിലുമൊക്കെ പഠിച്ചിട്ടു പോകണമെന്ന് വിചാരിച്ചു. പണ്ടു തോട്ടേ മനപാഠം പഠിച്ച് ശീലിച്ചതുകൊണ്ട് കോളേജിലും അത് തന്നെയായിരുന്നു അവസ്ഥ കുറെ ഫോട്ടോസ്റ്റാറ്റും, മനപാഠമാക്കലും. ഒന്നും മര്യാദക്ക് മനസ്സിലാക്കിയിട്ടേയില്ല. എല്ലാം പരീക്ഷക്കു വേണ്ടിയുള്ള പഠിത്തം മാത്രം. അതുകോണ്ട് തന്നെ ഹോസ്പിറ്റലിലെ ഉപകരണങ്ങളുടെ വർക്കിങ്ങിനെക്കുറിച്ച് നല്ലൊരു ധാരണയേയില്ലായിരുന്നു.എൻടെ ഒരു സുഹൃത്താണ് ഇൻടർവ്യുവിനു വേണ്ടി തയ്യാറാകാൻ സഹായിച്ചത്. രണ്ടു മണിക്കൂറോളം ഫോണിൽക്കൂടിയായിരുന്നു കാര്യങ്ങൾ പറഞ്ഞ് തന്നത്. ഇൻടർവ്യുവിൽ എന്തെങ്കിലും പറയാനുള്ള ആത്മവിശ്വാസം തന്നത് അയാളായിരുന്നു.
ഇപ്രാവശ്യം ബാംഗ്ലൂരിലേക്ക് ബസിലായിരുന്നു യാത്ര.. എനിക്ക് ബസ്സിൽ കിടന്നുറങ്ങുന്നത് ഇഷ്ടമാണ്. കോളേജിൽ പഠിക്കുന്ന സമയത്ത് ആഴ്ചതോറും വീട്ടിൽ പോയി വരുമായിരുന്നു. വീട്ടിൽ നിന്നു കോളേജിലെക്ക് തിങ്കളാഴ്ച്ച് വെളുപ്പിനു 5 മണിക്ക് വീട്ടിൽ നിന്നിറങ്ങും പിന്നീട് ബസിൽ കിടന്നുറക്കമാണ്. ബസ് മാറി കയറുന്നത് കൊണ്ട് ഒരു മണിക്കൂർ മാത്രമെ തുടർച്ചയായി ഉറങ്ങാൻ സാധിക്കാറുണ്ടായിരുന്നുള്ളു. ആ സമയത്ത് കൂട്ടുകാരൻ ബാംഗ്ലൂരിൽ പഠിക്കാൻ പോകുമ്പോ‌ൾ അസൂയ തോന്നാറുണ്ടായിരുന്നു കൂട്ടുകാരനാണെങ്കിൽ ബാംഗ്ലൂർ യാത്രക്ക് 10 മണിക്കൂർ തുടർച്ചയായി ഉറങ്ങാമല്ലോ. അതായിരുന്നു അസൂയക്കുള്ള പ്രധാന കാരണം.പക്ഷെ ഞാൻ പ്രതീക്ഷിച്ചത് പോലെയല്ലായിരുന്നു കാര്യങ്ങൾ. ആദ്യ യാത്രയിൽ തന്നെ യാത്രക്കിടയിൽ പലപ്രാവശ്യം ഞെട്ടിയെഴുന്നേറ്റു. സ്ഥലം എത്തിയോന്നറിയില്ലാത്തതുകൊണ്ട് ഉറങ്ങാനും തോന്നിയില്ല. ബസ് യാത്ര പിന്നീട് എനിക്കു ബുദ്ധിമുട്ടാവാൻ തുടങ്ങി. കാലു മരവിക്കൽ, ശർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ ആയപ്പോൾ ദീർഘദൂര ബസ് യാത്ര എന്റെ ആരോഗ്യത്തിനു നല്ലതെന്ന് മനസ്സിലായി.
 
സുഹൃത്ത് ബാംഗ്ലൂരിൽ ഹോസ്പിറ്റലിൻടെ മുന്നിൽ കാത്തു നിൽപ്പുണ്ടായിരുന്നു. അന്നു തന്നെ ഇൻടർവ്യുവിൽ പങ്കെടുത്തു. തപ്പിപിടിച്ച് ഇംഗ്ലീഷും വെച്ച് ഒരു വിധം എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ പറഞ്ഞു, റിസൾട്ട് പിന്നീട് അറിയിക്കാമെന്നു പറഞ്ഞു. അങ്ങിനെ അന്നു തന്നെ ഞാൻ അവിടുന്നു തിരിച്ചു കയറി. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം എനിക്ക് ആ ഹോസ്പിറ്റലിൽ നിന്നു ഒരു ഫോൺ കോൾ വന്നു. അടുത്ത് ദിവസം വരാമോ എന്നു ചോദിച്ചുകൊണ്ട്. നാട്ടിലെല്ലാവരോടും ഹോസ്പിറ്റലിൽ ജോലി കിട്ടി എന്നും പറഞ്ഞായിരുന്നു ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്. ഹോസ്പിറ്റലിൽ എത്തിയപ്പോൾ വീണ്ടും ഒരു ഇൻടെർവ്യു. അതു കഴിഞ്ഞതും രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കാമെന്നു പറഞ്ഞു. ഞാൻ ആകെ ടെൻഷ്നിലായി. താമസിക്കാനുള്ള എല്ലാ സാധനങ്ങളും എടുത്തിട്ടായിരുന്നു ഞാൻ ബാംഗ്ലൂരിൽ എത്തിയത്. ഇനിൽപ്പോൾ തിരിച്ചു പോകേണ്ടി വരുമോ എന്ന പേടിയായി. എന്തായാലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നോട് വന്നു ട്രയിനിയായി ജോയിൻ ചെയ്യാൻ പറഞ്ഞു. ശമ്പളമൊന്നുമില്ല. ബാംഗ്ലൂർ സിറ്റിക്കു പുറത്തായതുകൊണ്ട് അധികം വാടക കൊടുക്കേണ്ടി വന്നില്ല. എനിക്കു ഒരു വിഷയം കിട്ടാനുള്ളതുകൊണ്ടാണ് എന്നെ അവിടെ സ്റ്റാഫായി എടുക്കാതിരുന്നതെന്നു പിന്നീട് അറിഞ്ഞു. എങ്കിലും വെറുതെയല്ലല്ലോ നിൽക്കുന്നതെന്ന സമാധാനമുണ്ടായിരുന്നു. ആദ്യം ട്രയിനിയായേ എടുക്കു. പിന്നീട് ആറുമാസം കഴിഞ്ഞാൽ, ചിലപ്പോൾ അതിനു മുമ്പേ 6000 രൂപ ശമ്പളമുള്ള ട്രയിനി ആകും. അതിനു ശേഷം കുറച്ചു കഴിഞ്ഞേ 9000 രൂപ ശമ്പളം കിട്ടും. എങ്ങിനെയെങ്കിലും ഈ 6000 ശമ്പളമെങ്കിലും മേടിക്കണം എന്നായിരുന്നു അപ്പോഴത്തെ എന്റെ ആഗ്രഹം. സുഹൃത്തിന്റെ റൂമിലായിരുന്നു താമസം. ഞാൻ ജോയിൻ ചെയ്തു ഒരാഴ്ച കഴിഞ്ഞപ്പോഴെ അവനു വേറൊരു ഹോസ്പിറ്റലിലേക്ക് സ്ഥലം മാറ്റമായി. ആകെ ഞായറാഴ്ച മാത്രമേ പുറത്ത് പോകാൻ പറ്റൂ. ഹോസ്പിറ്റലിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് ബാംഗ്ലൂരിൽ ഒറ്റക്കു പോകാൻ പറ്റിയ മാക്സിമം സ്ഥലത്ത് ഞാൻ പോയത്. അതിൽ രസകരമായ സംഭവം ഞാൻ പണ്ട് SSB യിൽ ആയിരിക്കുമ്പോൾ പോയ സ്ഥലങ്ങളിലൊന്നും പോകാനേ സാധിച്ചില്ല എന്നതായിരുന്നു. ഞായറാഴ്ച് രാവിലെ മുതൽ വൈകുന്നേരം വരെ കറക്കം മാത്രമായിരുന്നു പ്രധാന ജോലി, അതും ഒറ്റക്കു. ആരും കൂട്ടുണ്ടായിരുന്നില്ല് എന്നതായിരുന്നു സത്യം. എന്റെ താൽപ്പര്യങ്ങളായിരിക്കം പ്രശ്നം. കന്നഡ വായിക്കാനും, എഴുതാനും അവിടെ വെച്ച് ഞാൻ ശ്രമിച്ചിരുന്നു. അതു കാരണം ബസുകളുടെ പേരും സ്ഥലപ്പേരും വായിക്കാൻ പറ്റിയിരുന്നു. കന്നഡ കേട്ടാൽ മനസ്സിലാവുമായിരുന്നെങ്കിലും സംസാരിക്കാൻ വല്യപിടിയില്ലായിരുന്നു.
 
ഓരോ ഞായറാഴ്ചയും ഓരോ സ്ഥലത്തായിരുന്നു. എ സി ബസ് പാസുമെടുത്ത് ചുമ്മാ ബസിൽ കയറിയിരിക്കും. ചിലപ്പോൾ മജസ്റ്റിക് ബസ്റ്റാന്റിൽ പോയി തിരിച്ചു വരും. ബസുകളുടെ റൂട്ട് മാപ്പും, ബാംഗ്ലൂർ മാപ്പും വാങ്ങിച്ചിരുന്നു. അതും നോക്കിയായിരുന്നു യാത്ര. കോളേജിലെ ഫ്രണ്ട്സ് താമസിക്കുന്നിടത്തൊക്കെ വഴി കണ്ടു പിടിച്ചു ചെല്ലുമായിരുന്നു. ഏറ്റവും രസകരമായത് അവരൊന്നും പുതിയ ഒരാൾക്ക് മനസ്സിലാവുന്ന രീതിയിൽ കൃത്യമായി വഴി പറഞ്ഞതേയില്ല. അതു കാരണം ഞാൻ പലയിടത്തും ബസ് സ്റ്റോപ്പ് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടി. പലരും പറയുന്നതു മെയിൻ സ്റ്റോപ്പിന്റെ പേരായിരിക്കും അവർ ഇറങ്ങുന്നതോ അതിനു മുൻപുള്ള ഏതെങ്കിലും ചെറിയ സ്റ്റോപ്പിലും. ഇതു പലപ്പോഴും കുറേ ദൂരം എന്നെ നടത്തിച്ചു. എങ്കിലും വഴി പഠിക്കുന്നതെനിക്കിഷ്ടമുള്ളതുകൊണ്ട് ആ യാത്രകൾ രസകരമായിരുന്നു. മാത്രമല്ല പരിചയമില്ലാത്ത ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാനുള്ള മടി കുറച്ചെങ്കിലും കുറഞ്ഞത് അവിടെ വെച്ചായിരുന്നു.
 
അതിനിടയിലാണ് ബന്നാർഘട്ട നാഷണൽ പാർക്കിൽ പോകുന്നത്. മജസ്റ്റിക്കിൽ നിന്നും ബസുണ്ടായിരുന്നതിനാൽ അതിൽ കയറിയിരുന്നു. ബസ് പാസു കൊണ്ടുള്ള പ്രയോജനം ഇങ്ങനെയൊക്കെയാണ് മനസ്സിലായത്. ഒരു പേടിയുമില്ലാതെ എവിടെ വേണമെങ്കിലും പോകാം. സ്ഥലപ്പേരറിയണ്ട. ഞാൻ ബന്നാർഘട്ടയിൽ ചെന്നപ്പോൾ 11 മണി കഴിഞ്ഞിരുന്നു. അവിടെ ചെന്ന് സഫാരിക്കുള്ള പാസുമെടുത്തു പാർക്കിൽ കയറി. ബന്നാർഘട്ടയെക്കുറിച്ച് നാട്ടിൽ വെച്ച് മനോരമന്യൂസിൽ കണ്ട ഓർമയുണ്ട്. എന്തായാലും ഒരു പരിചയവുമില്ലാത്ത ആളുകളുടെ കൂടെ ഒരു യാത്ര, അതായിരുന്നു എനിക്ക് സഫാരി. അതിനു ശേഷം പാർക്കിലൊക്കെ ചുമ്മ ചുറ്റി നടന്നു. വീണ്ടും ബസിൽ കയറി റൂമിലേക്ക്.
 ·  Translate
2
Add a comment...
 
ട്രിവാന്‍ഡ്രം ലോഡ്‍ജ് കണ്ടു, ഇഷ്ടപ്പെട്ടില്ല. എല്ലാം പച്ചക്ക് പറയുന്നു എന്നല്ലാതെ എന്തെങ്കിലും ഫിലിമിലുണ്ടെന്ന് തോന്നിയില്ല.
 ·  Translate
1
Baburaj Alleppey's profile photoNikhildas “Daasan” K's profile photo
2 comments
 
hehe :) Babumone  padathilenthenkilumundekil paranjittu pode !!!
 ·  Translate
Add a comment...
 
 ഹെ ഹെ :) കൊള്ളാം
 ·  Translate
1
Add a comment...
 
 
A very eventful day
എന്റെ ബാത്രൂമിൽ നിന്നും എന്തോ കത്തുന്ന മണം വരുന്നുണ്ടായിരുന്നു. Exhaust വഴി പുകയും ഉണ്ടായിരുന്നു. ഞാൻ ഉടനെ എല്ല flatലും പോയി bell അടിച്ചു ഒരോ നിലകളായി കയറി വിവരം അറിയിച്ചു. ഞാൻ ഒന്നാം നിലയിലാണു, എന്റെ മക്കൾ രണ്ടുപേരും എട്ടാം നിലയിൽ grandparentsന്റെ ഫ്ലാറ്റിൽ lunchനു പോയിരിക്കുകയായിരുന്നു. അവരോടു് ഉടൻ buildingന്റെ താഴെ വരാൻ പറഞ്ഞു. ഞാൻ ആറാം നിലയിൽ കയറി എത്തിയപ്പോൾ പുക. നാലഞ്ചു പേരു നിലവിളിയും ബഹളവും ഇതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. Shirt ഊരി വായും മൂക്കും കെട്ടി. fire extuingisher cabinet തുറന്നു് cylinder പുറത്തെടുത്തു്. pin ഊരി മുറിയിലേക്ക് കടന്നു. ആകെ പുക. ഒന്നും കാണുന്നില്ലായിരുന്നു. എന്തോ നടുവിൽ കത്തുന്നുണ്ടായിരുന്നു. തീയുടെ താഴ്ഭാഗം നോക്കി extuingisher ഞാൻ തീയ്ലേക്കു fire ചെയ്തു. കൂടെ വന്ന രണ്ടു പേരു മുറിയിലുണ്ടായിരുന്ന സ്ത്രീയ താങ്ങി പുറത്തു കൊണ്ടു പോയി. എനിക്ക് ശ്വാസം മുട്ടുന്നതുകൊണ്ടു ഞാൻ അടുത്തുള്ള flatൽ bell അടിച്ചു. അവർ അന്തം വിട്ടു മുറി തുറന്നു ഞാൻ അകത്തു കയറി ശുദ്ധവായു ശ്വസിച്ചിട്ടു പുറത്തേക്കിറങ്ങി. മുറിയിൽ നിന്നും പുറത്തേക്ക് വലിച്ചെടുത്ത സ്ത്രീ നിലവിളിയോടെ നിലവിളി. മലയാളിയാണു. മുറിയിൽ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിണ്ടുന്നില്ല. അവരെ താങ്ങി stairways വഴി താഴെ ഇറക്കി. തറയിൽ കിടത്തി. ജനം കൂടിയിരുന്നു. പലരും Phone വഴി ambulanceഉം fireനേയും വിളിക്കുന്നുണ്ടായിരുന്നു. അപ്പോൾ സ്ത്രീ പറയുന്നു. "കുഞ്ഞു ! കുഞ്ഞു !". ഞാൻ ചോദിച്ചു "ഏതു മുറിയിൽ?" "കുഞ്ഞു ഏതു മുറിയിൽ?" "ബാത്രൂമിൽ...". ഞാനും ഏതോ രണ്ടു പേരും കൂടി ആറാം നിലയിലേക്ക് വീണ്ടും ഓടി.
എന്നിട്ട് രണ്ടു ശ്വാസം നീട്ടി വലിച്ചിട്ട്. മുറിയിലേക്ക് കടന്നു. തീ അണഞ്ഞിരുന്നു. പക്ഷെ പുക മാറിയിരുന്നുല്ല. എന്റെ flatന്റെ അതെ മാതൃകയിലായതുകൊണ്ടു ഇരുട്ടിൽ മുറികൾ എനിക്ക് കാണതെ തന്നെ അറിയാമായിരുന്നു. ഞാൻ guest toiletl നോക്കി, എന്നിട്ട് master bedroomലെ toilet തുറക്കാൻ നോക്കി. തുറക്കുന്നില്ല. എല്ല ശക്തിയും ഉപയോഗിച്ചു Aluminium door ചവിട്ടി തുറന്നു. എനിക്ക് ശ്വാസം മുട്ടുന്നുണ്ടു്. ഒന്നും കാണാൻ കഴിയുന്നില്ല. താഴെ കുട്ടി കിടക്കുന്നു. അനക്കമുണ്ടു്. ഞാൻ കുഞ്ഞിനെ വാരിയെടുത്തു് stairways വഴി വേഗം ഇറങ്ങി. താഴെ എത്തിയപ്പോൾ കുട്ടിക്ക് ശ്വാസം ഇല്ല. ഞാൻ തറയിൽ കിടത്തി mouth to mouth resusitation കൊടുത്തു. ഉടൻ ഒരു Syriaകാരൻ അടുത്തു വന്നു അദ്ദേഹവും ശ്രമിച്ചു. കുട്ടി ശ്വാസം സ്വയം വലിച്ചു തുടങ്ങി. വായിൽ നിന്നും കറുത്ത saliva വരുന്നുണ്ടായിരുന്നു. Ambulance എത്തി. BP കൂടിയിരിക്കുന്നതു കാരണം എനിക്ക് തല കറങ്ങുന്നുണ്ടായിരുന്നു. Policeഉം Ambulanceഉം വന്ന് അവർ എന്നേയും കുട്ടിയേയും മറ്റൊരാളിനേയും അതിൽ കയറ്റി. കുട്ടിക്ക് Oxygen കൊടുത്തു. എനിക്ക് അവശ്യമില്ല എന്നു ഞാൻ പറഞ്ഞു. എനിക്ക് തലകറങ്ങുന്നതിന്റെ കാരണം വേറെയാണെന്നു പറഞ്ഞു. Medic അതൊന്നും കൂട്ടാക്കിയില്ല എനിക്കും വെച്ചു കെട്ടി ഒരു mask. അങ്ങനെ ഞങ്ങൾ എല്ല red signalഉം കടന്നു ആശുപത്രിയിൽ എത്തി.

3:00 ഇപ്പോൾ കുട്ടി ICUയിൽ ആണു. ഗുരുതര നില കഴിഞ്ഞു.
1
Add a comment...
Collections Nikhildas is following
View all
Education
  • Model Engineering College, Ernakulam
Links
Work
Occupation
Engineer
Basic Information
Gender
Male
Other names
Daasan
Nikhildas “Daasan” K's +1's are the things they like, agree with, or want to recommend.
മുങ്ങിക്കൊണ്ടിരിക്കുന്ന മതേതര കപ്പലിൽ നിന്നും തത്സമയം...
www.kolahalam.com

മതേതരത്വം പണ്ടേ തമാശയാണ് നമുക്ക്. കാരണം എന്തൊക്കെ കരണംമറിച്ചിലുകൾ നടത്തിയാലും ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും മതേതരവാദിയും ആകാൻ കഴിയില്ല. നാന

Maps
market.android.com

Con la nueva aplicación Google Maps para teléfonos y tablets Android, navegar por el mundo es aún más fácil y rápido. Descubre los mejores s

How To Activate/Deactivate Caller Tune In Bsnl (online/sms)
www.bsnlplans.in

Activation /deactivation of bsnl caller tune can be done by 4 ways, by dialing customer care(IVR),by sms ,online or by copy any Called Party

Resin-Embedded 3D Goldfish Paintings
blog.makezine.com

http://youtu.be/21bFpgEfDFM Christopher Jobson writes on the colossal art and design site Colossal: Japanese artist Riusuke Fukaho

The Hindu : FEATURES / METRO PLUS : Strumming his way to success
www.thehindu.com

Being born into a family of musicians, it was natural for Ben Sam Jones to turn to music. Today, this unassuming artiste, working as Operati

Business Line : Industry & Economy / Info-tech : Bomb scare at TCS t...
www.thehindubusinessline.com

Bomb scare at TCS training facility in Chennai. TE Raja Simhan. Share · print ·. T+ · T-. Chennai, Dec 16: There was a bomb threat at the tr

അന്നയും റസൂലും - സിനിമാറിവ്യൂ |
www.m3db.com

പ്രമുഖ ഛായാഗ്രാഹകൻ രാജീവ് രവിയുടേ ആദ്യ ചിത്രം 'അന്നയും റസൂലും' തീർച്ചയായും ഒരു പ്രണയചിത്രവും അതിലുപരി യഥാർത്ഥ ജീവിതത്തിന്റെ നേർപകർപ്പ് കൂടിയ

Mathrubhumi - സദ്‌വാര്‍ത്ത | ശുചീകരണത്തില്‍ മാതൃകയായി ഹൈക്കോടതി ജഡ്ജി
www.mathrubhumi.com

mathrubhumi, kerala, news, സദ്‌വാര്‍ത്ത | ശുചീകരണത്തില്‍ മാതൃകയായി ഹൈക്കോടതി ജഡ്ജി

ലാഭക്കൊതിയും ഭരണകൂടഭീതിയും ഇന്റര്‍നെറ്റിനെ കൊല്ലുന്നതെങ്ങനെ? | When priv...
malayal.am

യുഎസ് ഭരണകൂടം പരിഗണിച്ച രണ്ടുബില്ലുകള്ക്കെതിരെ ഇന്റര്നെറ്റില് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇമറാത്തില് നിന്നു് ഒരു ബ്ലോഗര് ഗൂഗിള് പ്ലസ് എന്

ലൌ ജിഹാദ് - പൊട്ടിപ്പുറപ്പെടലിനും കെട്ടടങ്ങലിനും ഇടയില്‍... | Malayal.am
malayal.am

ഒരിക്കല് കെട്ടടങ്ങിയ ഈ വിഷയം ഇതോടെ സൈബര് സ്പേസില് വീണ്ടും ചര്ച്ചക്കെത്തി. പഴയകാലത്ത് പ്രചരിപ്പിക്കപ്പെട്ട കഥകളും മറ്റും സോഷ്യല് മീഡിയയില് കൂ

ഡോക്ടര്‍മാര്‍ക്കാകാം, നഴ്സുമാര്‍ക്കു പാടില്ല? (ഉത്തരം - സമരം!) | Malayal.am
malayal.am

സമരങ്ങള് നടത്തി കേരളത്തെ ഏറ്റവും കൂടുതല് വിറപ്പിക്കുന്നത് ഏതു വിഭാഗത്തില് പെട്ട തൊഴിലാളികളാണ്? നിങ്ങള് ഒരു ശരാശരി മലയാളിയാണെങ്കില് യാതൊരു സം

Mathrubhumi Latest News സ്റ്റോപ്പുകള്‍ കുറയ്ക്കാന്‍ റെയില്‍വേ പിന്തുണ തേടി
www.mathrubhumi.com

Malayalam News, Latest News,സ്റ്റോപ്പുകള്‍ കുറയ്ക്കാന്‍ റെയില്‍വേ പിന്തുണ തേടി ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi

Mathrubhumi Latest News പുതുവര്‍ഷം ചിരിക്കുന്നു; ഈ അമ്മയ്ക്കും മക്കള്‍ക്...
www.mathrubhumi.com

Malayalam News, Latest News,പുതുവര്‍ഷം ചിരിക്കുന്നു; ഈ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi