Profile cover photo
Profile photo
Nandaja Varma
About
Nandaja's posts

Post has attachment
I get nightmares! :|
Do what you should!

Post has shared content
പാലക്കാടന്‍ കാറ്റ് വീശുന്നു... ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍ സമൂഹത്തിനായ് ! 24 മാര്‍ച്ച് 2014, 5 മണിക്ക് കോട്ടയില്‍.http://www.meetup.com/Diaspora/Palakkad-IN/1125122/ #Palakkad #diasporakattu #diaspora #meetup
+Ershad Kunnakkadan +Manoj K Anandam +Malayilbaby Malayil +Shafeeq K +sooraj kenoth +Habeeb Anju +Hanshad Khan +Basil V Jose +Nandaja Varma +Shaji Mullookkaaran +Krish RK +STyM Alfazz
Photo

Post has shared content
പ്രിയപ്പെട്ടവരെ,

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന പരിപാടി ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ആഘോഷിക്കുന്ന വിവരം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.. അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികളിലേക്കും , എക്സിബിഷനിലേക്കും വളണ്ടിയര്‍മാരെ ആവശ്യമുണ്ട്. പരിപാടിയുടെ നടത്തിപ്പിന്റെ ഭാഗമാവാനും, മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് മറ്റുള്ളവരിലേക്കെത്തിക്കാനും താല്പര്യമുള്ള എല്ലാവരെയും വളണ്ടിയര്‍മാരാവാന്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി http://12.smc.org.in/volunteer.html#1 എന്ന പേജിലെ ഫോം പൂരിപ്പിക്കുക. 

ആവശ്യത്തിനു് ആള്‍ക്കാര്‍ വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പിനു് തയാറാവുകയാണെങ്കില്‍ ഒക്ടോബര്‍ 5 - 6 തിയ്യതികളില്‍ ഒരു വളണ്ടിയര്‍ ഓറിയന്റേഷന്‍ ക്യാമ്പു നടത്തുകയും. അതില്‍ വെച്ച് പരിപാടി നടത്തിപ്പിനെ കൂറിച്ച് വളണ്ടിയര്‍മാരുമായി ചര്‍ച്ച ചെയ്യുക , എക്സിബിഷന്റെ കാര്യങ്ങള്‍ തീരുമാനിക്കുക. എക്സിബിഷന്‍ വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുക. പറ്റിയാല്‍ ഒരു ഹാക്കത്തോണ്‍ നടത്തുക എന്നിവയൊക്കെയാണ് ആലോചിക്കുന്നത്. 
ഈ വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പില്‍ താങ്കള്‍ പങ്കെടുക്കാന്‍ തയാറാണെങ്കില്‍ ഫോം ഫില്‍ ചെയ്യുന്ന സമയത്ത് അതു സൂചിപ്പിക്കുക. താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് നമുക്ക് പരിപാടി പ്ലാന്‍ ചെയ്യാവുന്നതാണ്. 


കൂടുതല്‍ പേരിലേക്ക് ഈ വാര്‍ത്ത എത്തിക്കുമല്ലോ ( ഇമെയില്‍ , ഡയസ്പോറ , ഫേസ്ബുക്ക് , G+ . ട്വിറ്റര്‍ . നേരിട്ട് , എന്നിവ വഴി )

Post has shared content
"നിരീക്ഷകന്റെ കുറിപ്പുകള്‍" എന്ന ജിനേഷിന്റെ ഓര്‍മ്മപ്പുസ്തകത്തെപ്പറ്റി  +T T Sreekumar ഫേസ്ബുക്കില്‍ എഴുതുന്നു

ജിനേഷ് (1986 - 2011); ജിനേഷ് മരിച്ചിട്ട് രണ്ടു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം ബാംഗ്ളൂരില്‍ വച്ച് അനിവര്‍ അരവിന്ദ്ആണു “ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍” എന്ന ഈ പുസ്തകം തന്നത്- ജിനേഷ് കെ. ജെ. യുടെ കുറിപ്പുകളുടെ സമാഹാരം. ജിനേഷിനെ എനിക്ക് പരിചയമില്ലെന്ന് പറയുന്നത് ശരിയല്ല. കഴിഞ്ഞ ഏതാനും വര്ഷം കേരളത്തിലെ സാമൂഹിക മാറ്റങ്ങളോടു നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ അറിയാതെ പോകുന്നതെങ്ങനെ? പക്ഷെ നേരില്‍ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടില്ല. ഓര്‍മ്മകളില്‍ ഒരു കൂടികാഴ്ചയുടെ രേഖകളില്ല. എങ്കിലും നിത്യേനെയെന്നോണം, സോഷ്യല്‍ മീഡിയയില്‍, ചിലപ്പോഴെങ്കിലും മറ്റു സ്ഥലങ്ങളില്‍, അസ്വസ്ഥമായ ഒരു കാലത്തിന്റെ മിടിപ്പുകള്‍ എന്നവണ്ണം ജിനേഷ് എഴുതിക്കൊണ്ടിരുന്നത് വായിച്ചിരുന്നു. ഓര്‍ക്കാപ്പുറത്തു ജിനേഷ് മരണം എന്ന അവസാനത്തിലേക്ക് ഇറങ്ങിപ്പോയി.

ജിനേഷിന്റെ എഴുതപ്പെട്ട വാക്കുകള്‍ സുഹൃത്തുക്കള്‍ സമാഹരിച്ചതാണ് ഈ പുസ്തകം. കാലത്തോട് ഒരു യുവാവ് നടത്തിയ ധീരമായ സംഭാഷണങ്ങള്‍. ചാറ്റ്കള്‍, ഇ-മെയിലുകള്‍, ലേഖനങ്ങള്‍, ചെറു കുറിപ്പുകള്‍. ചുറ്റുമുള്ളവരോട് നിറയെ പറയാനുണ്ടായിരുന്നത് കൊണ്ട് ജിനേഷ് എഴുതിക്കൊണ്ടിരുന്നു. ഇ-മെയിലുകളില്‍, ന്യൂസ് ഗ്രൂപ്പുകളില്‍, അച്ചടിയില്‍. ജിനേഷിന്റെ മനസ്സ് ഏറ്റവും പുതിയ ലോകത്തെ ആശ്ലേഷിക്കുന്നതായിരുന്നു. ആ കെട്ടിപ്പിടുത്തം സ്നേഹവും പരാതികളും പ്രത്യാശകളും നിറഞ്ഞതായിരുന്നു. മാറുന്ന ലോകത്തിലെ എല്ലാ അവകാശികളോടും, ലോകം ഇങ്ങനെ മാറിയാല്‍ മതിയോ എന്ന് ചോദിയ്ക്കാന്‍ തനിക്കുള്ള സ്നേഹപൂര്‍ണ്ണമായ വെമ്പല്‍ ജിനേഷ് മറച്ചു വച്ചില്ല. ഒരിക്കലും ജിനേഷ് നിരാശാഭരിതനായില്ല. രാഷ്ട്രീയമായി, എല്ലാ അര്‍ത്ഥത്തിലും എന്റെ സഹോദരനും സഖാവും ആയിരുന്നു ജിനേഷ്. അതുകൊണ്ടാണ് ആ ആകാംക്ഷകള്‍, സംശയങ്ങള്‍, വ്യാകുലതകള്‍, ആഹ്ലാദങ്ങള്‍ എന്റേത് കൂടിയാണ് എന്നെനിക്കു തോന്നുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുതല്‍ സ്വത്വ പ്രതിസന്ധി വരെയുള്ള വിവിധ രാക്ഷ്ട്രീയപ്രശ്നങ്ങളോട് സമഗ്രതയോടെയും സംയമനത്തോടെയും പ്രതികരിക്കാന്‍ ജിനേഷിനു കഴിഞ്ഞു എന്നത് ‘പ്രായത്തെ കവിഞ്ഞ പക്വത’ എന്നൊക്കെ പറയാവുന്ന ഒന്നാണ്.
ഈ പുസ്തകം വായിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചത് ഇന്ന് വേറെ ആരുടെ എഴുത്താണ് എനിക്കിത്രയും യോജിക്കാന്‍ കഴിയുന്നതായി ഉള്ളത് എന്നായിരുന്നു. ഞാന്‍ താദാത്മ്യം കൊള്ളുന്ന ഒരു കാലവും ലോകവും ജിനേഷിന്റെ എഴുത്തില്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നുകയാണ്.
ജിനേഷിന്റെ ഭാഷ തികച്ചും ആധുനികമായിരുന്നു. മാറുന്ന ലോകത്തിലെ പുതിയ രാഷ്ട്രീയത്തെ അത് കണ്ടെത്തുകയും സ്വന്തം ശൈലിയിലും രചനാ തന്ത്രങ്ങളിലും അലിയിച്ചു ചേര്‍ക്കുകയും ചെയ്തു.
ഇംഗ്ലീഷിലും മലയാളത്തിലും ജിനേഷ് ഒരുപോലെ സമര്‍ത്ഥമായി എഴുതി. ആശയ സംവാദത്തിന്റെ മേഖലയില്‍ വലിയ സംഭാവനകളാണ് ജിനേഷ് നല്‍കിയിരിക്കുന്നത് എന്ന് ഈ പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാവും. ‘മലയാളിയുടെ പെണ്‍കാഴ്ച്ചയെ പറ്റി’ എന്ന കുറിപ്പില്‍ ജിനേഷ് പറയുന്നു: “വിലങ്ങിട്ടു നിര്‍ത്താന്‍ ഒരു ഗേള്‍ ഫ്രണ്ടോ, അല്ലെങ്കില്‍ ശക്തമായ ഒരു മാതൃ സാന്നിധ്യമോ ഇല്ലാത്ത എല്ലാ കേരളീയ യുവാക്കളും എന്നെപ്പോലെ തന്നെയാണ് എന്നാണ് എന്റെ അനുഭവ സാക്ഷ്യം. ദൈവത്തിന്റെ നാട്ടില്‍ കാമാഭ്രാന്തുമായി ജീവിക്കുന്നവരാണ് ഞങ്ങള്‍ എന്ന് എഴുതിത്തള്ളുന്നതിനു മുന്‍പ് എന്ത് സാമൂഹിക സാഹചര്യമാണ് ഞങ്ങളെ ഇങ്ങനെ ആക്കിത്തീര്‍ത്തത് എന്ന് മനസ്സിലാക്കിത്തരൂ.” ഈ സമൂഹത്തിന്റെ പുറത്തല്ല, ഇതിനുള്ളിലാണ് താനും എന്ന വലിയ രാഷ്ട്രീയമായ തിരിച്ചറിവാണ് ജിനേഷിനുണ്ടായിരുന്നത്. ഭൂമിക്കു പുറത്തു ചവുട്ടി നിന്ന് ഭൂമിയെ ചലിപ്പിക്കാം എന്ന് ജിനേഷ് വിശ്വസിച്ചില്ല.
ലുക്കേമിയ ബാധിച്ചു ചിചികിത്സയിലായപ്പോള്‍ പോലും, എഴുതിയ ഹോസ്പിറ്റല്‍ ലോഗുകളില്‍ അനന്യമായ രാഷ്ട്രീയ കൃത്യതയും സംയമനവും കാണിച്ചു ജിനേഷ്. ആസ്പത്രി കിടക്കയില്‍ നിന്ന് എഴുതുമ്പോഴും താന്‍ ഏര്‍പ്പെട്ടിരുന്ന സിവില്‍ സമൂഹ സംവാദങ്ങളെ കുറിച്ചും സമരങ്ങളെ കുറിച്ചുമാണ് ജിനേഷിനു പറയാനുണ്ടായിരുന്നത്. രോഗത്തിന് തൊട്ടു മുന്‍പ് താന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന വലിയ പ്രവര്‍ത്തനത്തെ കുറിച്ച് ജിനേഷ് പറയുന്നു: “ I was on the verge of starting to work for an NGO in “No UID” campaign since I want to make my presence in the scene. May be mow I can put a little more time into that”. Formula 1 കറോട്ടമത്സരത്തിന്റെ വിവരങ്ങള്‍ വിശകലനാനാത്മകമായി എഴുതിയിരുന്നു ജിനേഷ്. അത് സൂചിപ്പിച്ചു ജിനേഷ് പറയുന്നു: “I missed two races while I was not well. I could try to report the rest and publish. Get a name of being first exclusive Malayalee formula 1reviewer”.

ആധാര്‍ മുതല്‍ ഐ പി എല്ലും, കാറോട്ടവും, മലയാളികളുടെ സാമൂഹിക ബോധവും അടക്കം, തന്റെ മനസ്സിനെ മഥിക്കുന്ന കാലിക പ്രശനങ്ങളോട് നിരന്തരം പ്രതികരിക്കാന്‍ സന്നദ്ധനായിരുന്നു ജിനേഷ്. ആ പ്രതികരണങ്ങളാവട്ടെ, കാലത്തിന്റെ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. “ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍” എന്ന ഈ പുസ്തകം എല്ലാവരും വായിക്കേണ്ടതാണ് എന്ന് ഞാന്‍ വിചാരിക്കുന്നു. ജിനേഷ് പോയപ്പോള്‍ നമുക്ക് നഷ്ടമായത് നാളെയുടെ ഒരു കരുത്തുറ്റ രാഷ്ട്രീയ ചിന്തകനെയാണ്. ജിനേഷ് ഉള്‍ക്കൊണ്ടതും മുന്നോട്ടു വച്ചതുമായ സിവില്‍ സമൂഹ രാഷ്ട്രീയത്തിനു കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ ജിനേഷ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇതെഴുമ്പോള്‍ പൊട്ടിവീഴാത്ത ഒരു നീര്‍ത്തുള്ളി തടഞ്ഞ് വേദനിക്കുന്ന കണ്ണുകളോടെ ഞാന്‍ ആഗ്രഹിക്കുകയാണ്.

ജിനേഷിന്റെ 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ‘അകം ബുക്സ്’ പ്രസിദ്ധീകരിച്ച (April 2013) ഇതിലെ ലേഖനങ്ങളും കുറിപ്പുകളും സമാഹരിച്ചത്. അതില്‍ പലരും വളരെ കാലമായി ഞാന്‍ അറിയുന്നവരും സ്നേഹിക്കുന്നവരുമാണ്. ഈ സാര്‍ഥകമായ പ്രയത്നത്തിനു അവരോടു ഞാന്‍ എന്റെ ഔപചാരികമായ നന്ദിയല്ല, നിറഞ്ഞ സ്നേഹമാണ് വീണ്ടും അറിയിക്കുന്നത്.
Photo

Post has shared content
Poddery.com, one of the earliest diaspora social networking host is scheduled to close on June 30th, 2013. We want to save this pod.
Diaspora is a culture. A culture against the loss of personal privacy by the corporate social network giants. Diaspora enables you to keep your data with you and provides the flexibility to choose what you share. Since your data is stored on your own computer and not a single company's servers you are in control of your data.
Diaspora, being a distributed system, is actually a network of multiple instances of the software Diaspora. These instances are called pods. You can think of it like a mobile service provider or an email provider. One of the oldest and biggest Diaspora pod, poddery.com is at the verge of closing down. If poddery.com is shut down, it will be a great morale loss to the diaspora culture. It may create an impression that Diaspora pods are not reliable and have no guarantee to run for ever. This campaign is trying to prevent this calamity and protect the diversity. To prevent poddery from closing down so as to refuel the diaspora idea. We are planning to adopt poddery.com from its current guardian and host it ourselves. Poddery.com has 5060 estimated users as per diasp.eu statistics. It is one of the highly rated pods, with an uptime percentage of 100 according to podupti.me.

#diaspora #freedom   #socialnetworking  

Post has attachment

Post has shared content
Relly Happy to announce that We are selected for Google Summer of Code 2013. 
Google Summer of Code (GSoC) is a program that offers student developers stipends 
to write code for various open source projects. and this is the second time we are 
being selected as a mentoring organization.

If you are a student and would be interested in participating in GSoC with Swathanthra Malayalam Computing 
as your mentoring organization, please take a look at our GSoC Ideas page:
http://wiki.smc.org.in/SoC/2013/Project_ideas

and you can find our application template here:
http://wiki.smc.org.in/SoC/2013/application-template---------------------------------------------------------------------

ഇത്തവണത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന് നമ്മള്‍ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെട്ട വിവരം  
സന്തോഷത്തോടെ അറിയിക്കട്ടെ.. :) 

നിങ്ങള്‍ ഒരു സ്വതന്ത്രമലയാളം  കമ്പ്യൂട്ടിങ്ങിനെ മെന്ററിങ്ങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുത്ത്   പ്രൊജക്റ്റുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നമ്മുടെ പ്രൊജക്റ്റ് 
ഐഡിയകള്‍ ലിസ്റ്റ് ചെയ്ത താള്‍ കാണുക : 
http://wiki.smc.org.in/SoC/2013/Project_ideas

അപ്ലിക്കേഷന്‍ ടെംപ്ലേറ്റ് ഇവിടെ കാണാം :
http://wiki.smc.org.in/SoC/2013/application-template

Post has shared content
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു. മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ (പ്രത്യേകിച്ചും സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി ക്ഷണിക്കുമല്ലോ. വിശദാംശങ്ങൾ ഇവിടെ : http://ml.wikipedia.org/wiki/Wikipedia:WHMIN13
Wait while more posts are being loaded