Profile cover photo
Profile photo
Muralikrishna Maaloth
5,754 followers -
A man who loves traveling. 27 year old cricket freak. Not a decent celebrity. Ugly and overweight.
A man who loves traveling. 27 year old cricket freak. Not a decent celebrity. Ugly and overweight.

5,754 followers
About
Posts

''അഹങ്കാരമായിരുന്ന്. ഒന്നുകി സ്വയം ഒരു മുയലാണെന്ന് തോന്നിക്കാണണം. അല്ലെങ്കി കൂടെ ഓടുന്നത് ആമകളാണെന്ന് കരുതിക്കാണണം. എങ്ങനെ പഠിച്ചിറങ്ങേണ്ടതായിരുന്ന്. ഇപ്പോ ദാ കൂടെപ്പഠിച്ചവരൊക്കെ ഇറങ്ങിപ്പോകുന്ന്. ഇനീം ഇരിക്കണം ഒരു വർഷം കൂടെ..'' - ഇക്കണോമിക്സ് 2001 ബാച്ചിന് സെൻഡ് ഓഫ് നൽകുന്ന പ്രസംഗത്തില്‍ ഒരധ്യാപകൻ എന്നെ നോക്കി സങ്കടത്തോടെ പറയുകയാണ്. അതും ''നിന്നെ മാത്രം മിച്ചം വെച്ചിട്ട് ഞങ്ങളങ്ങ് പോകുവാടാ'' - എന്ന് അത്രയും പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ വാക്കുകൾ കേട്ട് കണ്ണ് നിറച്ച് ഇരിക്കുമ്പോൾ!

സംഭവം ശരിയായിരുന്നു. സെന്റ് പയസ്സ് ടെൻത് കോളേജും അവിടത്തെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റും എന്‍റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നതല്ല. അഡ്മിഷൻ കാർഡ് കീറിക്കളഞ്ഞ് അവിടെ സീറ്റ് കിട്ടിയില്ല എന്ന് അച്ഛനോട് കള്ളം പറഞ്ഞതാണ്. കാര്യം അന്വേഷിക്കാൻ കോളജിൽ വന്ന അച്ഛനോട് പ്രിൻസിപ്പാളാണ് പറഞ്ഞത് ഒന്നാമനായി സീറ്റ് കിട്ടിയിട്ടുണ്ട് എന്ന കാര്യം. ''നീ പഠിക്കുന്നെങ്കിൽ ഇവിടെ പഠിച്ചാൽ മതി, ഇല്ലെങ്കിൽ പഠിക്കുകയേ വേണ്ട'' എന്ന് അച്ഛൻ അവിടെ വെച്ച് സംഗതി തീരുമാനമാക്കി. അങ്ങനെയാണ് ഞാനൊരു പയസ് ടെൻതുകാരനായത്.

ക്ലാസുകള്‍ തുടർച്ചയായി കട്ട് ചെയ്ത് അധ്യാപകരുടെയും പരീക്ഷകൾ എഴുതാതെ വീട്ടുകാരുടെയും ക്ഷമ ഞാൻ പരീക്ഷിച്ചതിന് കണക്കില്ല. ''അച്ഛനായിരുന്നില്ലേ എന്നെ സെന്‍റ് പയസ്സിൽ പഠിപ്പിക്കാൻ തിരക്ക്. അച്ഛൻ തന്നെ പോയി പരീക്ഷ എഴുത്'' - എന്ന് വരെ പറഞ്ഞിട്ടുണ്ട്. എന്നെ സഹിക്കാൻ പറ്റാതെ, ''നീ ജനിക്കണ്ടായിരുന്നു'' എന്ന് അച്ഛനും. കഥയെന്നും കവിതയെന്നും കളിയെന്നും ലൈബ്രറിയെന്നും പറഞ്ഞ് തെണ്ടിനടന്നതിന് നല്ല ശിക്ഷ തന്നെ കിട്ടി. സെക്കൻഡ് ഇയറിൽ അറ്റൻഡൻസ് ഇല്ലാത്തതിന് റിപ്പീറ്റ്. ജൂനിയർ ബാച്ചിന്റെ കൂടെ നാലാം വർഷം ഡിഗ്രി തീർത്ത് ‍ഞാൻ തടി കയ്ച്ചലാക്കി. ഒരു ജീവപര്യന്തം അനുഭവിച്ച് തീർത്ത ആശ്വാസമായിരുന്നു അന്ന്.

അപ്പോഴുമുണ്ടായിരുന്നു, 'നല്ല കുട്ടി'കളോടുള്ളതിലും എത്രയോ ഏറെ സ്നേഹവും അനുകമ്പയും കാണിച്ച അധ്യാപകർ. എന്റെ രജിസ്റ്റർ നമ്പർ വിളിച്ച് 'പുള്ളി ഇന്നും ഈ വഴി വരാനിടയില്ല' എന്ന് തലകുലുക്കി ചിരിച്ചവർ. ഇത്തവണയെങ്കിലും പരീക്ഷ എഴുതുമോടേയ് എന്ന് ചോദിച്ചന്നവർ. ക്ലാസിൽ കീരിയും പാമ്പും ആണെങ്കിലും ഡിപ്പാര്‍ട്ട്മെന്റിൽ പിടിച്ചിരുത്തി ഉപദേശിച്ചിരുന്നവർ. വായിക്കാൻ പുസ്തകങ്ങൾ തന്നവർ, അവനെപ്പോലെ ലൈബ്രറിയിൽ പോയിരിക്കണമെന്ന് മറ്റ് കുട്ടികളോട് പറഞ്ഞവർ.

തുടക്കത്തിൽ സങ്കടം പറഞ്ഞില്ലേ, അതും ഇക്കൂട്ടത്തിലൊരാളാണ്. 13 വർഷങ്ങൾക്ക് ശേഷം അദ്ദേഹം വിളിച്ചു. കോളജിനെക്കുറിച്ചും ഇക്കണോമിക്സ് ബാച്ചുകളെക്കുറിച്ചും നിറയെ പറഞ്ഞു. പലരെയും പേരെടുത്ത് തന്നെ വിശേഷങ്ങൾ ചോദിച്ചു, പറഞ്ഞു. ഹൃദയത്തിൽ തൊട്ട് കടന്നുപോകുന്ന ചിലരെ വർഷങ്ങളെത്രെ കഴിഞ്ഞാലും മറക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മാഷ് പതിവുള്ള ചെറുചിരിയോടെ അവസാനിപ്പിച്ചു. മതിയും കൊതിയും തീർന്നാണ് പടിയിറങ്ങിയെന്ന് കരുതിയ സെന്റ് പയസ്സിലെ കളഞ്ഞുപോയ മധുരങ്ങളയവിറക്കി ഞാനിങ്ങനെ....
Add a comment...

Post has attachment
ഇവിടെ തല കാണിച്ചിട്ട് കുറേ ആയി പോലും ;-)
Photo
Add a comment...

Post has attachment
വിഷുവൊക്കെയല്ലേ.
സ്വന്തമായിട്ടൊരു കൈനീട്ടം ഇരിക്കട്ടേന്ന് വെച്ച് :-)
#BajajAvenger220

Photo
Photo
16/04/2018
2 Photos - View album
Add a comment...

Post has attachment
Add a comment...

Post has attachment
മാലോത്ത് കസ്ബ,
വലത്തുനിന്ന് ആദ്യം കാണുന്ന ക്ലാസ് മുറിയിലാണ് ക്ലാസെടുക്കുമ്പോൾ ചിരിച്ച കുറ്റത്തിന് അംബിക ടീച്ചർ ഒരു മണിക്കൂർ മുഴുവന്‍ എന്നെ എണീപ്പിച്ച് നിർത്തിയത്. പിന്നെയും കുസൃതി കാണിച്ചു എന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതും മാപ്പ് പറയണമെന്ന് വാശിപിടിച്ചതും. പ്ലസ് ടുവിന് ക്ലാസെടുക്കുകയായിരുന്ന ടീച്ചറെ നോക്കി - ''ടീച്ചറേ ചെയ്തത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നില്ല, ടീച്ചർക്ക് തോന്നുന്നെങ്കിൽ അങ്ങ് ക്ഷമിച്ചേക്ക്'' എന്ന് വാതിൽക്കൽ നിന്ന് വിളിച്ച് പറഞ്ഞത്. ഒരു കാറ്റ് പോലെയുലഞ്ഞ ടീച്ചർ സ്റ്റാഫ് റൂമിൽ ചെന്നിരുന്ന് കരഞ്ഞപ്പോള്‍ കൂടെക്കരഞ്ഞ് മാപ്പ് പറഞ്ഞത്. സ്നേഹത്തോടെ ചേർത്ത് പിടിച്ചത്.

പത്തില്‍ പഠിക്കുമ്പോൾ, ആദ്യാനുരാഗ പരവശനായി ഞാൻ / ആത്മരക്തം കൊണ്ടെഴുതിയ വാക്കുകൾ / ചുറ്റുമിരിക്കും സഖികളെ കാണിച്ചു / പൊട്ടിച്ചിരിച്ചു രസിച്ച പെൺകുട്ടി - (ചുള്ളിക്കാട്) യും ഞാനും പഠിച്ച ക്ലാസ് മുറി ഈ കെട്ടിടത്തിന്റെ അങ്ങേ മൂലയ്ക്കായിരുന്നു. കത്തിലെ വരികൾ പറ‍ഞ്ഞ് എന്നെ കാണുമ്പോഴെല്ലാം കളിയാക്കിയിരുന്ന അവളുടെ കൂട്ടുകാരികൾ. അവൾ മിണ്ടാതിരുന്ന 17 വർഷങ്ങൾ. ''അത് ഞാനായി ആരെയും കാണിച്ചതല്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും'' വർഷങ്ങൾക്കിപ്പുറം അവൾ പറഞ്ഞു. നേരിട്ട് പറ‍ഞ്ഞിരുന്നെങ്കിൽ ചിലപ്പോ അന്നത് വർക്കൗട്ടായേനെ. ഹവ്വെവർ അത് ഫെയിൽഡ്.

പ്ലസ് ടുവിന് പഠിക്കുമ്പോൾ, ഈ കെട്ടിടത്തോട് ചേർന്നുള്ള പൈപ്പിൻചുവട്ടിൽ വെച്ചാണ് ജൂനിയർ ക്ലാസിലെ പെൺകുട്ടി 'അവൾക്ക് നിന്നെയും ഇഷ്ടമാണ്' എന്ന് സിഗ്നല്‍ തന്നത്, ജീവിതത്തിലെ ആദ്യത്തെ ടുവേ പ്രണയം തുടങ്ങിയത്. കോപ്പിയടിച്ച് പിടിച്ചപ്പോൾ 'ഇനി നീ പരീക്ഷയെഴുതേണ്ട' എന്ന് പറഞ്ഞ് പ്രിന്‍സിപ്പാൾ മേരിടീച്ചറ് വീട്ടിലേക്ക് പറഞ്ഞയച്ചത്. 'നിങ്ങൾ പഠിപ്പിച്ചില്ലെങ്കിൽ വേണ്ട, എന്റെ മോന് വീട്ടില് ടാപ്പിങ് കത്തിയുണ്ട്' എന്ന് അച്ഛൻ മേരിട്ടീച്ചറോട് അലറിയത്. ഇന്നും കൂട്ടിനുള്ള സൗഹൃദങ്ങൾ തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം എന്നെ പ്രണയിക്കേണ്ട മറ്റൊരു പെൺകുട്ടി പഠിച്ചിരുന്നത്, പറഞ്ഞാൽ കരഞ്ഞുപോകുന്ന ചില സങ്കടങ്ങൾ ഇന്നലെയും ഇന്നുമായി കേട്ടത്.. എല്ലാം ഈ കെട്ടിടത്തെ ചുറ്റിപ്പറ്റിയാണ്. (ഫോട്ടോ - കസബ കസബ എന്ന പേജിൽ നിന്നും)

മാലോത്ത് കസ്ബ ഇഷ്ടം <3
Photo
Add a comment...

പാഡ് വാങ്ങാറുണ്ട്. സാനിറ്ററി പാഡ് തന്നെ. ആനക്കാര്യമൊന്നുമല്ല. അടുക്കളയിലേക്ക് ഉള്ളിയും തക്കാളിയുമൊക്കെ വാങ്ങുന്ന പോലെ ഒരു കാര്യം. പിന്നെന്താ, തക്കാളി വാങ്ങും പോലെ അത്ര ഈസിയല്ല. ബ്രാൻഡ്, സൈസ്, നമ്പർ അങ്ങനെ ഉപയോഗിക്കുന്ന ആളുടെ സൗകര്യങ്ങൾ നോക്കണം.ആദ്യമൊക്കെ നമ്മള് ചുറ്റിപ്പോകും. എന്നാലും നാട്ടില്‍ പറഞ്ഞുകേൾക്കുന്ന നാണക്കേടൊന്നുമില്ല. പെൺകുട്ടികളും സ്ത്രീകളുമൊക്കെയാകും സഹായത്തിന്. അവർക്കും ചളിപ്പൊന്നുമില്ല. പറയുന്ന സാധനം എടുത്ത് തരും. സ്പെസിഫിക്കേഷൻസ് തിരഞ്ഞ് നോക്കണമെങ്കില്‍ മാറിത്തരും, ആവശ്യം വന്നാൽ കൂടെ തിരയും വാങ്ങുക, ബില്ല് കൊടുക്കുക, ഇറങ്ങുക - കഴിഞ്ഞു. സിംപിൾ.

ഇപ്പോ കുറച്ചായി പാഡ് അധികം വാങ്ങാറില്ല. മെൻസ്ട്രൽ കപ്പാണ് ഉപയോഗിക്കുന്നത്. രണ്ട് വർഷം മുമ്പേ കോളജിൽ ഒരു ചർച്ച നടന്നപ്പഴേ ഞാന്‍ കട്ടയ്ക്ക് പ്രോത്സാഹിപ്പിച്ചതാണ്, അന്ന് മൂപ്പത്തിക്ക് മടി. പിന്നൊരു വർഷം കഴിഞ്ഞ് എന്തും വരട്ടേ എന്ന് പറഞ്ഞ് തുടങ്ങി, വുമൺസ് കോളജിലെ തുടർ കാംപെയ്നുകളുടെ ഗുണം. വളരെ കംഫർട്ട്ബ്ൾ (ഇങ്ങനൊരു സംഭവം നടക്കണ ഫീലേ ഇല്ല. യാത്രയും ചെയ്യാം ബീച്ചിലും കളിക്കാം അത്ര കംഫർട്ട്) എന്ന് ടീച്ചർ ഫീഡ്ബാക്ക് തന്നത് പ്രകാരം കൂട്ടുകാരില്‍ പലരോടും റെക്കമെന്റ് ചെയ്തിട്ടുണ്ട്. പലരും ഉപയോഗിക്കുന്നു, കൂടുതൽ പേരും ഹാപ്പിയാണ്. - കാര്യങ്ങളിങ്ങനെയായിരിക്കേ ഈ ആർത്തവമൊക്കെ ഇത്ര ചർച്ചിക്കാൻ മാത്രമുണ്ടോ എന്ന തോന്നൽ സ്വാഭാവികം.

പക്ഷേ പറ്റില്ല. ചെയ്തു കൊണ്ടിരിക്കുന്ന പണി അവിടെ തന്നെ വിട്ട് മുറ്റത്തേക്ക് ഓടിയിറങ്ങി ഓടിപ്പോകുന്ന ഒരു രൂപം ഓർമ വരും. പിന്നൊരു മൂന്ന് ദിവസം അടുക്കളയിലും ഏഴ് ദിവസം പൂജാമുറിയിലും കയറാതെ അന്യയെപ്പോലെ മാറിനിൽക്കുന്നൊരമ്മരൂപം. അമ്മയെ തൊട്ടാൽ കുളിക്കണം, തീരെ കുഞ്ഞായിരിക്കുമ്പോൾ കുപ്പായമൊക്കെ അഴിച്ചുവെച്ചാണ് കുറച്ച് നേരം അമ്മയുടെ കൂടെയിരിക്കുക. അമ്മയൊക്കെ മഹാ ഭാഗ്യവതിയെന്ന മട്ടായിരുന്നു ചുറ്റുമുള്ള പല അമ്മമാരും എന്ന് പറഞ്ഞാല്‍ അറിയാമല്ലോ അവരനുഭവിച്ചിരുന്ന ദൈന്യത. അവരെ വെച്ച് നോക്കുമ്പോൾ സത്യമാണ്. അമ്മക്ക് പട്ടിണിയില്ല, വിവാഹപ്രായമായ പെൺമക്കളില്ല.

ആവതും അവബോധവും ഇല്ലാത്തവരുടെ ഈ സങ്കടങ്ങളൊക്കെ അടുത്ത് നിന്ന് കണ്ടതാണ്. ഇപ്പോഴോര്‍ക്കുമ്പോഴാണ് അതിന്റെ ഭീകരത മനസിലാകുന്നത് എന്ന് മാത്രം. ആർത്തവമെന്നും പാഡെന്നും കേട്ടാല്‍ അത് ഫെമിനിസമെന്ന് തോന്നാറില്ല. ഫെമിനിസമെന്ന് കേട്ടാൽ ചൊറിച്ചിലും വരാറില്ല. അതിനപ്പുറം കേട്ടാലും ചോര തിളക്കേണ്ട കാര്യമില്ല. തങ്ങളുടേതല്ലാത്ത കാരണത്താൽ ശാരീരിക - മാനസിക പ്രയാസങ്ങളും കടുത്ത മൂഡ് സ്വിംഗും അനുഭവിക്കേണ്ടി വരുന്നവരോട് ഐക്യപ്പെടാനേ കഴിയൂ. അങ്ങനെയല്ലാത്തൊരു ജെൻഡറാണ് എന്ന പ്രിവിലേജ് അനുഭവിക്കുമ്പോള്‍ അത്രയെങ്കിലും ചെയ്യണം. പാഡ്മാന് മാത്രമല്ല, അസ്വസ്ഥരാകുന്ന ഓരോ ശരീരത്തിനും കാംപെയ്നും ഐക്യദാർഢ്യം, സ്നേഹം, ഉമ്മകൾ.

#PadMan
Add a comment...

അസുഖബാധിതനായ ശ്രീനിവാസനെ ഏത് ആസ്പത്രിയിൽ കൊണ്ടുപോയി എന്ന് മുൻകാല നിലപാടുകൾ വെച്ച് ട്രോൾ ചെയ്യുന്നത് നാസ്തികനായ ഒരാളെ മരിച്ചശേഷം ആചാരപ്രകാരം കത്തിച്ചോ മക്കൾ ബലിയിട്ടോ എന്നൊക്കെ നോക്കി കളിയാക്കുന്നത് പോലെയേ ഉള്ളൂ എന്നാണ് എന്റൊരിത്.

ചെയ്യാവുന്നത് ആശുപത്രി വിട്ട അദ്ദേഹം ഇനിയും പഴയപടി ഡയലോഗ് തുടർന്നാൽ സ്വന്തം കാര്യത്തിൽ ഇങ്ങനെ ആയിരുന്നില്ലലോ ചേട്ടാ എന്ന് ഓർമ്മിപ്പിക്കുകയാണ്.
Add a comment...

എന്നേക്കാൾ മൂത്ത മൂന്നാണുങ്ങളാണ് വീട്ടില്. ആൺകുട്ടി എന്നതൊന്നും ഒരു സംഭവമേ ആയിരുന്നില്ല, എന്നിട്ടല്ലേ പ്രിവിലേജ്. പകരം, പുറത്ത് പറയാന്‍ പോലും പറ്റാത്ത സങ്കടങ്ങളായിരുന്നു കൂട്ടിന്. എന്നാലും പോട്ട് ട്രെൻഡല്ലേ, പൊരിച്ച മീനിൻറെ നടുക്കഷണത്തെപ്പറ്റി ഒരു ഉപന്യാസം തള്ളിയേക്കാം എന്നോർത്ത് വന്നതാ. അപ്പോഴാണ് ഈ കഥ ഓർമ വന്നത്.

എടക്കാനത്തെ വീട്ടിൽ താമസിക്കുന്ന കാലത്താണ്, ''അമ്മേ രണ്ട് മണീയെങ്കിലും..'' കടലാക്രമണം എന്ന് അമ്മ തന്നെ വിളിക്കുന്ന കടലക്കറിയിൽ കടല കാണാഞ്ഞിട്ടാണ് ചോദ്യം. ''ഒരു മണി എടക്കാനത്തുണ്ട്. ഒരു മണി പുല്ലടിയിലും' ചോദിച്ചുതീരേണ്ട താമസമേയുള്ളൂ, റെഡിമെയ്ഡ് ഉത്തരമെടുത്ത് വീശും അമ്മ, എന്നിട്ടൊരു കള്ളച്ചിരീം. അതങ്ങനൊരു കാലം, അമ്മക്കഥകളുടെ കാലം. <3
Add a comment...

Post has attachment
അവനോന് ശ്വാസം കിട്ടുന്നില്ലെങ്കിലും സാരമില്ല മറ്റേയാൾക്കും കിട്ടുന്നില്ലല്ലോ എന്ന് ഉറപ്പ് വരുത്തി ആശ്വസിക്കുന്ന രണ്ടുപേർ :-)

പാർട്ണര്‍ ഇൻ വലിവ് ആൻഡ് വിഷാദം. പ്രിയ ടീച്ചർ <3

+priya rajesh

#നമ്മളെകോയിക്കോട്
Photo
Add a comment...

തിരുവനന്തപുരത്ത് ന്ന് സിപിഎം ജില്ലാ സമ്മേളനത്തിന് പൊതുഖജനാവില്‍ നിന്നും (ആദ്യം ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും) പൈസ ചെലവാക്കി ഹെലികോപ്ടര്‍ പിടിച്ചുപോയ മുഖ്യമന്ത്രിയുടെ പേരെന്താ മക്കളേ?

Add a comment...
Wait while more posts are being loaded