Profile

Cover photo
പഥികന്‍
Attended Rajiv Gandhi Institute of Technology (RIT), Kottayam
Lives in Oachira, Kollam
4,531 followers|408,562 views
AboutPostsPhotos+1's

Stream

പഥികന്‍

Shared publicly  - 
 
കഥ : ആദ്യയാത്ര
*************
ഒടുവില്‍, യാത്രയ്ക്കുള്ള അനുമതി വന്നു. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ സ്ഥലത്തേക്കുള്ള യാത്ര. വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയും പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ടു ഏറെക്കാലമായി. ഒരു മൃഗമോ, പറവയോ, വൃക്ഷമോ ഒന്നുമല്ലെങ്കില്‍ ഒരു ഉറുമ്പായെങ്കിലും ആ നാട്ടില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ഇല്ലായിരുന്നു. മനുഷ്യനായിപ്പിറക്കാന്‍ കഴിഞ്ഞാല്‍ അതു ഏറ്റവും ഭാഗ്യം...

പണ്ടേ ഒരുങ്ങിയിരിക്കുന്നതിനാല്‍ വളരെ വേഗം തന്നെ ഇറങ്ങി. ഒരുകൂട്ടര്‍ യാത്രയാകുമ്പോള്‍ അതിനേക്കാള്‍ വലിയ കൂട്ടങ്ങള്‍ തിരിച്ചെത്തിക്കൊണ്ടിരുന്നു. അവര്‍ വരുന്നതു പോകുന്നതും പലവഴിക്കു. വരുന്നവരിലെല്ലാം സന്തോഷത്തിന്റെ തിരയിളക്കം കാണാം. ആ സന്തോഷം അവരുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചുറ്റും പ്രകാശം ചൊരിയുകയും ചെയ്തു.

വഴികാണിക്കാന്‍ എന്നോടൊപ്പം ഒരുവന്‍ കൂടി. വഴിയറിയാവുന്ന തോഴര്‍ നമുക്കു മാലാഘമാര്‍ തന്നെയാണല്ലോ? അവര്‍ കൂടെയുള്ളിടത്തോളം പേടിക്കാനൊന്നുമില്ല. ഞാനവന്റെ കൈകളില്‍ മുറുക്കെപ്പിടിച്ചു യാത്ര തുടങ്ങി....

ഒറ്റയ്ക്കും  കൂട്ടമായും തിരികെ വരുന്നവര്‍ ഞങ്ങളെ കടന്നു പോയി.  ‘ആള്‍ക്കൂട്ടത്തില്‍ തനിയേ’ എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയില്‍ പലരുടെയും മുഖങ്ങളില്‍ ദു:ഖം തളം കെട്ടിനിന്നു. യാത്ര പെട്ടെന്നു അവസാനിച്ചുപോയതിന്റെയോ, മതിയാവാതെ തിരിച്ചുവരേണ്ടി വന്നതിന്റെയോ വിഷമമാകാം.

ഞാനെന്റെ യാത്രയെക്കുറിച്ചു ആശങ്കയിലായത് അപ്പോഴാണ്. പോകുന്ന സ്ഥലം സുന്ദരമെന്നും സര്‍വ്വസൌകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഉറപ്പുണ്ടെങ്കിലും,  ആളുകള്‍ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നറിയില്ലല്ലോ? ചെന്നതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചോ തിരിച്ചു വരവിനെക്കുറിച്ചോ ഇതുവരെ ഒട്ടും ചിന്തിച്ചിരുന്നുമില്ല.
അപ്പോഴും എന്നില്‍ പ്രത്യാശയുയര്‍ത്തി തിരികെവരുന്നവര്‍ക്കിടയിലും പ്രകാശം പരത്തുന്ന മുഖങ്ങളുമുണ്ടായിരുന്നു...

എപ്പോഴും നിന്റെ വിളിപ്പുറത്തുണ്ട് ഞാന്‍.  വിളിക്കുക. മറക്കാതിരിക്കുക.... തല്‍ക്കാലം വിട.....
അടുത്ത ഇടത്താവളത്തില്‍ വെച്ചു, വാഹനത്തില്‍ കയറ്റിയിട്ടു തോഴന്‍ ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞു.

ദുര്‍ഘടമായ പാതയിലൂടെ ഒരു തുറന്ന വാഹനത്തിലുള്ള യാത്രയായിരുന്നു അതു.
ചിലപ്പോള്‍ വാഹനം ഇരുട്ടിലൂടെ... അപ്പോള്‍ ഞാനും ഇരുട്ടിലായി.....
പ്രകാശവലയത്തില്‍ പെട്ടപ്പോള്‍ ഞാനും അതിനൊപ്പം തിളങ്ങി...
പൊടിക്കാറ്റിനൊപ്പം,  പൊടിയിലും അഴുക്കിലും മുങ്ങി ഞാനും വൃത്തികെട്ടവനായി....
കോരിച്ചൊരിയുന്ന മഴകളില്‍.... അപ്പോള്‍ ഞാനും വൃത്തിയായി...
ചിലര്‍ സ്നേഹത്തിന്റെ സുഗന്ധം നിറച്ചു... അപ്പോള്‍ എന്നിലും സുഗന്ധം നിറഞ്ഞു....

അതിന്നിടയില്‍ വാഹനം എന്തിന്റെയൊക്കെയോ പിന്നാലെ പാഞ്ഞു.
ചിലപ്പോള്‍ ഇരകളെ കീഴടക്കാനുള്ള ആവേശമാവാഹിച്ച മൃഗങ്ങളെപ്പോലെ, ഒരു വേട്ടക്കാരനായി.... 
അതേസമയം  തന്നെ മറ്റുവേട്ടക്കാരില്‍ നിന്നും രക്ഷതേടി ഭയന്നോടിയൊളിച്ചു....  
ഇടയ്ക്കു, ഭാരം ചുമന്നു തളര്‍ന്ന ഒരു കഴുതയെപ്പോലെ കിതച്ചു.... 
ചിലപ്പോള്‍ പ്രണയാര്‍ദ്രതയോടെയലഞ്ഞു.. ..
മറ്റു ചിലപ്പോള്‍ ലക്ഷ്യബോധമില്ലാതെ അലസനായും....

ഇതിനൊക്കെയൊപ്പം, ചിലപ്പോള്‍ ആവേശത്തില്‍ മതിമറന്നും, മറ്റു ചിലപ്പോള്‍ അന്ധാളിച്ചു നിന്നും, ലക്ഷ്യം പോലും മറന്നതുപോലെയായി. പതിയെ ഞാനാ വാഹനമായിത്തന്നെ പരിണമിച്ചു തുടങ്ങി....

ഒടുവില്‍ അപ്രതീക്ഷിതമായി ഏതോ ഒരു രാത്രിയില്‍ കിതച്ചു കിതച്ചു നീന്ന വാഹനത്തില്‍ നിന്നും ഞാന്‍ പുറത്തേക്കെറിയപ്പെട്ടു. ഒരു അഗാധ ഗര്‍ത്തത്തിലേക്കു..... ഏന്തിവലിഞ്ഞും നീന്തിയും അവശനായി ഞാനൊരു പുതിയ ഇടത്താവളത്തിലെത്തി....

പക്ഷേ, അതത്ര മോശം താവളമായിരുന്നില്ല. ഇതുവരെയുള്ള യാത്രയ്ക്കിടയില്‍ തങ്ങിയ ഏറ്റവും മനോഹരമായ സങ്കേതം. എല്ലാം ഒരുക്കിവെച്ചാരോ എന്റെ വരവും കാത്തിരിക്കുകയായിരുന്നു എന്നു തോന്നി.... സമയത്തിനു ഭക്ഷണവും ഒപ്പം സ്നേഹത്തിന്റെ സുഗന്ധവും ഏറ്റുവാങ്ങി സുഖിച്ചു കഴിയാന്‍ ഇടം ലഭിച്ചാല്‍ ആരാണു ഒരു ദിവസമെങ്കിലും യാത്ര നീട്ടി വെയ്ക്കാതിരിക്കുക?

കിട്ടിയ സമയം കൊണ്ട്, അവിടുന്നു കിട്ടിയ ചെറിയ വണ്ടിയുടെ മോടിയുമൊന്നു കൂട്ടി ഞാന്‍ അടുത്ത യാത്രയ്ക്കു തയ്യാറായി. ഇനിവേണം കാത്തു നില്‍ക്കുന്നവരുടെ മുന്നിലേക്കു രാജകീയമായി ചെന്നിറങ്ങാന്‍.... 
 
യാത്ര തുടങ്ങി...
അകലെ നിന്നും വരവേല്‍പ്പിന്റെ ആരവങ്ങളും കേട്ടു തുടങ്ങി.....
ഞാന്‍ കണ്ണുകള്‍ തുറന്നു... ചെവി വട്ടം പിടിച്ചു..... പിന്നെ ഒന്നു വട്ടംതിരിഞ്ഞു ചുറ്റും നോക്കി....
ഇല്ല, പ്രകാശം ഇനിയും എത്തിയിട്ടില്ല. ശബ്ദങ്ങളാണ് അടുത്തടുത്തു വരുന്നതു.....
ഞാന്‍ കണ്ണുകളിറുക്കിയടച്ചുകൊണ്ട് ഓരോ ശബ്ദത്തേയും വേര്‍തിരിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. 
 
ശ്ശേ.... അതിനിടയിലാരോ എന്നെ കുലുക്കി വിളിച്ചിരിക്കുന്നു.
ഞാന്‍ കണ്ണു തുറന്നു. ചുറ്റിനും വെളുത്ത വസ്ത്രം ധരിച്ച നെഴ്സുമാര്‍.... അവര്‍ക്കു മുകളില്‍ വെളുത്ത ചിറകുകള്‍ വീശി ചിരിച്ചുകൊണ്ട് പഴയ തോഴനും....

തിരിച്ചൊന്നു ചിരിച്ചേക്കാം....
എന്നു തോന്നിയപ്പോഴാണ് ഭൂമിയിലെ മാലാഘമാരിലൊരാള്‍ അല്‍പ്പം ശക്തിയായിത്തന്നെ എന്നെയൊന്നു തട്ടിയതു.

ഹോ!! വേദനകൊണ്ട് ഞാന്‍ കരഞ്ഞു പോയി.
അപ്പോള്‍, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവിടെയുണ്ടായിരുന്നവരുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു....

ഇങ്ങനെയൊരു വരവേല്‍പ്പല്ലല്ലോ പ്രതീക്ഷിച്ചിരുന്നതു.... പ്രതീക്ഷകള്‍ തെറ്റുന്നതു സഹിക്കാന്‍ വയ്യാതെ ഞാന്‍ മുഷ്ട്ടികള്‍ ചുരുട്ടി പ്രതിഷേധസ്വരമുയര്‍ത്തി വീണ്ടും ഉറക്കെയുറക്കെ കരഞ്ഞു.

അപ്പോഴും അവര്‍ ചിരിക്കുകയായിരുന്നു.... പിന്നെ, എന്റെ ശല്യം സഹിക്കാതായപ്പോള്‍ അവരെന്നെ ഒരു ഉടലിനോട് ചേര്‍ത്തു കിടത്തി. എന്റെ വിടര്‍ന്ന നാസാദ്വാരങ്ങള്‍ പുതിയ വീട്ടിലെ ഗന്ധത്തെ ആദ്യമായി അറിഞ്ഞ നിമിഷം... എന്റെ ശരീരത്തിലേക്കു ആ ഉടലില്‍ നിന്നും ചൂടു പകര്‍ന്നു...

അത്ഭുതത്താലെന്റെ കണ്ണുകള്‍ വിടര്‍ന്നു...
അവസാന ഇടത്താവളത്തിന്റെ അതേ ഗന്ധം... അതേ ചൂട്....
ആ മുഖമൊന്നു കാണാന്‍ ഞാന്‍ കണ്ണു തുറന്നു... അപ്പോള്‍ നെറുകയില്‍ അമര്‍ന്ന ആദ്യ ചുംബനത്തില്‍ എന്റെ യാത്രാ ക്ഷീണമെല്ലാം അകന്നു.

വാക്കുകളൊന്നും പുറത്തേക്കു വന്നില്ലെങ്കിലും എന്റെ മനസ്സ് ആ വാക്ക് ഉരുവിട്ടു... “അമ്മ”.
 
 ·  Translate
6
Add a comment...

പഥികന്‍

Shared publicly  - 
 
ഊണും ഉറക്കവും ഉപേക്ഷിച്ചും തന്റെ ഉയിരുകൊടുത്തുമുണ്ടാക്കിയെടുത്ത ഒരു റോബോട്ട്.... അത് തന്റെ വരുതിക്കു നിലക്കാതെ അപകടകാരിയാകുന്നതും, നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും അതിനെ അതിജീവിച്ചു അതൊരു കൊലയാളിക്കൂട്ടമായി വളര്‍ന്നു ചോരപ്പുഴ ഒഴുക്കുന്നതും, ഒടുവില്‍ തന്നെക്കാള്‍ വളര്‍ന്നു പോയ ആ പിഴച്ച സന്തതിയെ ലോക നന്മയ്ക്കുവേണ്ടി അതീവ ദുഖത്തോടെയെങ്കിലും സ്വന്തം കയ്യാല്‍ തന്നെ നശിപ്പിക്കുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യുന്ന ഹൃദയഹാരിയായ കഥയാണ് രജനീകാന്ത് അഭിനയിച്ച ‘യന്തിരന്‍’ എന്ന ശങ്കര്‍ ചിത്രം പറയുന്നതു.....

#‎സിനിമാക്കഥ‬
(“മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്‌.“ ഇതു എഴുതാതെന്തു സിനിമ :))
 ·  Translate
11
Lidin Cheriyakkadavan's profile photoDoney Jacob Mathew's profile photonavas thiruvananthapuram's profile photoMubarak Merchant's profile photo
5 comments
 
ആ റോബോട്ട് പക്ഷെ സ്വന്തം നിലനിൽപ്പിനായല്ലാതെ,  നാട്ടിലെ ദുർഭരണത്തിനെപ്പറ്റി എന്തേ കഴിഞ്ഞ മൂന്ന് വർഷമായി ഒരു സമരവും നയിക്കാതിരുന്നത്? അതിനുള്ള റൈറ്റ് ഒക്കെ ഉള്ള പൊശിഷനിൽ ആയിരുന്നല്ലോ, അല്ല ഇപ്പളും ആണല്ലോ റോബോട്ട്!!  ഒണർ സുച്ചിടാഞ്ഞിട്ടാ?
 ·  Translate
Add a comment...

പഥികന്‍

Shared publicly  - 
 
ഐസിസുകാര്‍ ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ കേട്ട് ഓരോദിവസവും നമ്മള്‍ നടുങ്ങുകയാണ്. വാര്‍ത്തകളും വീഡിയോകളും കണ്ടിട്ടു പലപ്പോഴും കരഞ്ഞു പോയിട്ടുണ്ട്. അപ്പോഴും പിടികിട്ടാത്ത ചില ചോദ്യങ്ങളുണ്ട്.

ഇറാക്കിലകപ്പെട്ട നഴ്സുമാരായ നമ്മുടെ സഹോദരിമാര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടതാണെന്നു വിശ്വസിക്കണോ?

സുരക്ഷിതമായി തിരിച്ചെത്തിയതിനുശേഷം അവര്‍ ഭീകരരെക്കുറിച്ചു പറയുന്നതുകേട്ടാല്‍ ഇത്ര നല്ല മാന്യന്മാര്‍ ഭൂലോകത്തു വേറെയില്ല എന്നു തോന്നുമായിരുന്നു. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ മറ്റാരോ നടത്തി അവരുടെ പേര് ഉപയോഗിക്കുന്നതാവുമോ?

അല്ലെങ്കില്‍, നമ്മുടെ സഹോദരിമാരെ തടവില്‍ വെച്ചതു ഐ.എസ്.ഐ.എസ് അല്ല. ചിലപ്പോള്‍ മറ്റേതെങ്കിലും സംഘടനയോ അല്ലെങ്കില്‍ പട്ടാളമോ മറ്റോ നാടുകടക്കാന്‍ സഹായിച്ചതിനെ തെറ്റിധരിച്ചതുമാകും.

അതുമല്ലെങ്കില്‍ അവരെയാരും തടങ്കലില്‍ വെച്ചിട്ടില്ല. രക്ഷപെട്ടു നാട്ടിലെത്താന്‍ കണ്ടെത്തിയ വഴികളാകാം....

ഇനി അതുമല്ലെങ്കില്‍ ഐ.എസ്.ഐ.എസിനു നമ്മളോട് അത്രയ്ക്കു ബന്ധമോ കടപ്പാടോ ഉണ്ടാകണം...

എന്തായിരിക്കും വസ്തുത?
 ·  Translate
12
Dinesh CR's profile photoസാക്ഷി's profile photoThechikkodan Shams's profile photoNoufal Edappal's profile photo
16 comments
 
"പരമ്പരാകതരീതിയിൽ നിന്നും വ്യത്യസ്തമായ" ചിലമർഗങ്ങളിലൂടെയാണ് കേന്ദ്രസർക്കാർ നെർസുമാരെ മോചിപിച്ചത് / പുറത്തെത്തിച്ചത് .നെർസുമാരെ ബസ്സിൽ കയറ്റുന്നതിനു തൊട്ടുമുന്നത്തെ  ദിവസം തന്നെ കേന്ദ്രസർക്കാർ മുഖ്യമന്ത്രിയെ വിവരമറിയിക്കുകയും അടുത്ത മന്ത്രിമാരോട് കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രി സമ്മതംഅറിയിക്കുകയും ചെയ്തിരുന്നു. രണ്ടും കൂട്ടി വായിച്ചാൽ  ചിലനിഗമനത്തിലെത്താൻ കഴിയും .

ഏതോ വ്യവസായി പണം നകിയിട്ടുണ്ടാവും  . വേറെയും എന്തൊക്കെയോ നിബന്ധനകളുണ്ട് .  
 ·  Translate
Add a comment...

പഥികന്‍

Shared publicly  - 
 
ജയരാജിന്റെ ശുംഭന്‍ പ്രയോഗം മോശമായിരുന്നു.... എങ്കിലും അതിന്റെ പേരില്‍ ജയിലിലേക്കു വിടേണ്ടിയിരുന്നില്ല.. ഒന്നു പേടിപ്പിച്ചു വിട്ടാല്‍ മതിയായിരുന്നു...

‘ഭയപ്പെടുത്തുക’ എന്ന ശിക്ഷാ വിധി നടപ്പിലാക്കാന്‍ കഴിയുമോ?
 ·  Translate
7
See ja's profile photoMandan Ramu's profile photoപഥികന്‍'s profile photo
6 comments
 
അതു ചെയ്യാത്തതു കൊണ്ടാണല്ലോ പേടിപ്പിക്കേണ്ടി വരുന്നതു? :)
 ·  Translate
Add a comment...

പഥികന്‍

Shared publicly  - 
 
നൂറുവട്ടം ഞാനെന്റെ പേര് എന്റെ കുപ്പായത്തിലെഴുതി വെച്ചിട്ടു അതുമിട്ടോണ്ട് നടന്നാല്‍ നിങ്ങള്‍ക്കെന്നെക്കുറിച്ചു എന്താണു തോന്നുക?
 ·  Translate
14
സീപ്പീ CP's profile photoShaji Mullookkaaran's profile photoപഥികന്‍'s profile photoBaiju Padmanabhan's profile photo
16 comments
 
പുളിച്ചിത്തരം :)
 ·  Translate
Add a comment...

പഥികന്‍

Shared publicly  - 
 
"കള്ളു കച്ചവടക്കാരുടെ പണം വേണ്ടായെന്നു ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടില്ല. കള്ളു കച്ചവടക്കാരുടെ വീട്ടില്‍ താമസിക്കുകയും അവരുടെ സമ്പത്ത് വാങ്ങുകയും ചെയ്തിട്ടുണ്ട് ഗുരുദേവന്‍"------ വെള്ളാപ്പള്ളി

എന്താണു സത്യം?
 ·  Translate
3
1
Shaji Mullookkaaran's profile photoപഥികന്‍'s profile photoViswambaran Pn's profile photo
2 comments
 
എന്നാലും ഇതു നാരായണ ഗുരുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തെറ്റിക്കുന്നതല്ലേ? കൂട്ടത്തിലുള്ള ഒരാളും എതിര്‍ത്തു പറയാത്ത സ്ഥിതിയ്ക്കു എന്താണു വിശ്വസിക്കുക. സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നതുപോലെ, നാരായണ ഗുരുവിന്റെ ചരിത്രം വരെ മാറ്റിയെഴുതേണ്ടി വരുമോ?
 ·  Translate
Add a comment...

പഥികന്‍

Shared publicly  - 
 

ഇന്ന് ലോക എയിഡ്‌സ് ദിനം.
 *ഏകോപിക്കുക പങ്കാളിയാകുക നേടിയെടുക്കുക, എയ്ഡ്‌സ് ഇല്ലാത്ത ഒരു തലമുറയ്ക്കായി* എന്നാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനത്തിന്റെ ആശയം.

(എയിഡ്‌സിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് കണ്ടെത്തി 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രോഗത്തെ പ്രതിരോധിക്കാനാവാതെ വിഷമിക്കുകയാണ് നമ്മുടെ ലോകം)
 ·  Translate
9
Anil Karlo's profile photoപഥികന്‍'s profile photokumar kutty's profile photo
Add a comment...
In his circles
2,817 people
Have him in circles
4,531 people
Ajeesh J's profile photo
Vishnu B's profile photo
വിനീഷ് നരിക്കോട്'s profile photo
shameer ali ahammed khan's profile photo
Trainers globe prashanth's profile photo
Nidhi Ramesh's profile photo
Rafeed Moideen's profile photo
Prerna Shilpi's profile photo
Hassan Manu's profile photo

പഥികന്‍

Shared publicly  - 
 
ഇതാ..... ഏവര്ക്കും ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിൽ പങ്കു ചേരാൻ, കളികളുടെ റിസൾട്ട്‌ പ്രവചിക്കാൻ ഒരു വെബ്സൈറ്റ്. (GamesFame.com)

 ആർക്കും ഫ്രീ ആയി പങ്കു ചേരാം. ഫേസ്ബുക്ക് ട്വിറ്റെർ ഗൂഗിൾ വഴി ലോഗിൻ ചെയ്യാം. ഓരോ കളികളിലും ആരും വിജയിക്കും, എത്ര മാർജിനിൽ വിജയിക്കും, ആര് മാൻ ഓഫ് ദി മാച്ച് ആവും എന്ന് പ്രവചിക്കണം. മൂന്ന് പ്രവചനവും ശരിയായാൽ സ്വർണ്ണ മെഡൽ, രണ്ടെണ്ണം ശരിയായാൽ വെള്ളി, ഒരെണ്ണം ശരിയായാൽ വെങ്കലം ആ രീതിയിൽ ആണ്  മെഡൽ പട്ടിക.  കൂടുതൽ മെഡലുകൾ നേടി പോയിന്റ് നിലയിൽ മുന്നില് വന്നാൽ ആകര്ഷകമായ സമ്മാനങ്ങളും  ഉണ്ട്. ക്രിക്കറ്റിൽ അത്ര താത്പര്യം ഇല്ലാത്തവർക്കും എളുപ്പം മെഡൽ നേടാം, അങ്ങനെയാണ് ഫോർമാറ്റ്‌ :)

Join for free and Play for fun at
http://www.gamesfame.com

Login via Facebook/Google is recommended

https://www.facebook.com/TheGamesFame
https://twitter.com/TheGamesFame

 പ്രവചിച്ചു സമ്മാനം നേടാൻ  ഏവരും പങ്കെടുക്കും എന്ന് കരുതുന്നു.....
 ·  Translate
Welcome to the #ICCPredictor contest. Predict the Winner, Margin and the Man of the Match for the ICC Cricket World Cup 2015 Games and Win exciting prizes. Play GAMES, Win Medals, be on Top of the Leaderboard and earn FAME!! Join & start predicting at GamesFame.com, #ICCPredictor is all yours!
10
Ali Mohammed's profile photoപഥികന്‍'s profile photo
3 comments
 
??? +Ali Mohammed 
Add a comment...

പഥികന്‍

Shared publicly  - 
 
“കാതോരം“ എന്ന വാക്കിതുവരെ ഡിക്ഷ്നറിയില്‍ കയറിയില്ലേ? :(

എന്താണ് കാതോരം എന്നതിന്റെ  അര്‍ത്ഥം ?
 ·  Translate
3
ഇട്ടിമാളു അഗ്നിമിത്ര's profile photoപഥികന്‍'s profile photoകാറു kaaru's profile photo
4 comments
 
+പഥികന്‍ ഹ്മ്മ്...
സാഹിത്യത്തിൽ ചോദ്യമില്ലന്നല്ലെ...

മണിച്ചിത്രത്താഴിനുള്ളിലെങ്ങനെ മൈന ഉറങ്ങും.
 ·  Translate
Add a comment...

പഥികന്‍

Shared publicly  - 
 
‘കലക്കവെള്ളത്തിലെ മീന്‍ പിടുത്തക്കാര്‍ക്കു‘ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളെങ്കിലും കൊടുക്കാനുള്ള വകുപ്പുണ്ടോ?
 ·  Translate
7
Patric Edward's profile photo
 
.
Add a comment...

പഥികന്‍

Shared publicly  - 
 
വാര്‍ത്തയുടെ ഉള്ളടക്കത്തിന്നു നേര്‍വിപരീതമായി തലക്കെട്ടെഴുതാനും വേണം ഒരു കഴിവു :)

തലക്കെട്ട് : മന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് ഗണേഷ് കുമാര്‍

ഉള്ളടക്കം : മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അഴിമതി നടത്തിയെന്നല്ല, മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഗണേഷ് പറഞ്ഞു.

http://malayalam.oneindia.com/news/kerala/ganesh-kumar-stick-on-allegation-against-public-works-minister-office-129288.html
 ·  Translate
ganesh kumar request allowing time for three months,the lokayuktha insisted that documents problem,മന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് ഗണേഷ് കുമാര്‍
11
മാറുന്ന മലയാളി's profile photo
 
കരക്കാരുടെ കയ്യില്‍ നിന്നും പിരിച്ചകാശും കൊണ്ട് ഉത്സവകമ്മറ്റി പ്രസിഡന്‍റിന്‍റെ മകന്‍ മുങ്ങിയാല്‍ പ്രസിഡന്‍റിന് അതില്‍ യാതൊരു ഉത്തരവാദിത്വവുമില്ല എന്നു സ്ഥാപിച്ചെടുക്കുന്നതിനും വേണം ഒരു കഴിവ്.....:)
 ·  Translate
Add a comment...

പഥികന്‍

Shared publicly  - 
 
സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത.
കൈക്കുഞ്ഞുള്ള സ്ത്രീക്ക് ബസ്സില്‍ സീറ്റ് സംവരണം
http://www.mathrubhumi.com/story.php?id=503584

ഈ വിഷയത്തെ സംബന്ധിച്ചുള്ള പഴയ ഒരു പ്ലസ് ചര്‍ച്ച. https://plus.google.com/116861621474110838377/posts/G6QC2Qc8BHU
 ·  Translate
12
Musthafa p's profile photoShaji Mullookkaaran's profile photoപഥികന്‍'s profile photoManikandan O V's profile photo
8 comments
 
ഇത്തരം അനുഭവങ്ങൾ ഉണ്ട്. ജനറൽ സീറ്റിന്റെ അറ്റത്തിരുന്നു അപ്പുറത്തെ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തവരെ കയർത്തുസംസാരിച്ചിട്ടുമുണ്ട്.
 ·  Translate
Add a comment...
People
In his circles
2,817 people
Have him in circles
4,531 people
Ajeesh J's profile photo
Vishnu B's profile photo
വിനീഷ് നരിക്കോട്'s profile photo
shameer ali ahammed khan's profile photo
Trainers globe prashanth's profile photo
Nidhi Ramesh's profile photo
Rafeed Moideen's profile photo
Prerna Shilpi's profile photo
Hassan Manu's profile photo
Education
  • Rajiv Gandhi Institute of Technology (RIT), Kottayam
  • MSM College, Kayamkulam
  • Govt. Poly Technic, Thirurangadi
  • Keerthi College, Oachira
  • GHS, Oachira
  • MMLPS Oachira
Basic Information
Gender
Male
Story
Tagline
പഥികന്‍
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Oachira, Kollam
Previously
Chelari, Malappuram - Thiruvananthapuram - Pampadi, Kottayam
പഥികന്‍'s +1's are the things they like, agree with, or want to recommend.
‘മദ്യരഹിത കേരളം’ പുതിയ മദ്യനയം; പൂട്ടിയ 418 ബാറുകള്‍ തുറക്കില്ല
www.indiavisiontv.com

പൂട്ടിയ 418 ബാറുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി. ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കൂ.

INDIAVISIONLIVE
plus.google.com

First 24 x 7 News Channel in Kerala

അങ്ങനെയുള്ള ആണുംപെണ്ണും ഇങ്ങനെയായത് എങ്ങനെ?
www.nalamidam.com

അധികാരത്തിന്റെയും സദാചാരത്തിന്റെയു

അടുക്കള ചരിതം - മൂന്നാം ഖണ്ഡം
vikrithi.blogspot.com

(വൈകി വായനക്കാര്‍ക്കു വേണ്ടി, കഥ ഇതുവരെ : എന്റെ മാതാപിതാക്കള്‍ ഹജ്ജിനു പോയൊരു കാലഘട്ടം. ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍... ആദ്യമായാണ് വീട

തിളയ്ക്കും സദാചാരത്തിനേറ്റ തിരിച്ചടികള്‍
www.indiavisiontv.com

സിനിമാ താരങ്ങള്‍ ജയിക്കുന്നത് ആദ്യമായിട്ടല്ല, പക്ഷെ രമ്യയുടെ വിജയം സൈബറിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അശ്ലീല വാ

കുറ്റപത്രം
www.doolnews.com

മഅദനിയുടെ പ്രഭാഷണങ്ങളാണ് ഭൂമിയിലേറ്റവും പ്രകോപനപരമെന്നു വിശ്വസിക്കാന്‍ അദ്ദേഹം തന്നെ നിര്‍ബ്ബന്ധിതനായെന്നു തോന്നിപ്പോകും.

[PDF LIBRARY SE പി.ഡി.എഫ്. ലൈബ്രറിസെക്കന്റ്‌ എഡിഷന്‍ .] - Google Groups
groups.google.com

aanandamargam audio book by kar varnam, ഉറുമ്പ്‌ /ANT, 4/3/13. All Quiet on the Western Front, സുധി എസ്, 1/12/13. Will Self - Umbrella, സുധി

The Google+ Project
www.google.com

The Google+ project makes sharing online more like sharing in real life.

ശിഥില ചിന്തകള്‍: അഞ്ജലിഓള്‍ഡ് ലിപി മുതല്‍ അഞ്ജലി ഗ്രന്ഥശാല വരെ ...
kpsukumaran.blogspot.com

ശിഥില ചിന്തകള്. Home; About me; ചാറ്റ് റൂം; യൂട്യൂബ്; ഫോട്ടോബക്കറ്റ്; പിക്കാസ; ഓര്ക്കുട്ട്; ഫേസ് ബുക്ക്; Fieldi; ട്വിറ്റര്; HuffDuff; Radio;

Media One TV Live
www.turbotv.in

[jwplayer config='Custom Player' mediaid='559'] MediaOne TV Live Mediaone is the next phase of an experiment. It comes as the fulfillment of

,ഒറ്റക്കണ്ണ്: "Stories That Never Grow Old"
www.shijusbasheer.com

2012 (13). ▼ May (1). "Stories That Never Grow Old". ► April (4). "Silent River Runs Deep" · പൊള്ളുന്ന ചില നോട്ടങ്ങളിലേക

ക്ഷേത്രത്തില്‍ മാംസം തള്ളി വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ച നാല് യുവാക്കള്‍...
www.doolnews.com

ക്ഷേത്രം അശുദ്ധിയാക്കി വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച നാല് ഹിന്ദു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ ഏഴിന് രാത്രി ഹൈദരാബാദില

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ പകരം സംവിധാനം | Madhyamam
www.madhyamam.com

Kerala News, Latest Malayalam News, ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍

4-Yr-Old Kills Father After Being Refused Playstation | നാലുവയസ്സുകാരന്‍...
malayalam.webdunia.com

റിയാദ്: താന്‍ ആവശ്യപ്പെട്ട വീഡിയോ ഗെയിം വാങ്ങി നല്‍കാത്തതില്‍ രോഷം‌പൂണ്ട് നാലുവയസ്സുകാരന്‍ പിതാവിന്റെ ജീവനെടുത്തു. സൌദി അറേബ്യയിലെ ദക്ഷിണ ജി

Was gesagt werden muss
www.sueddeutsche.de

Günter Grass hat sich erneut zu einem brisanten Thema geäußert: In einem Gedicht, das gleichzeitig in der "Süddeutschen Zeitung", der "New Y

പിറവത്ത് കണ്ടത്….. | Indiavision Live | Malayalam News Channel
www.indiavisiontv.com

എല്ലാ തെരഞ്ഞെടുപ്പുകളിലും കക്ഷി രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടാണ് നിര്‍ണ്ണായകമെന്നാണല്ലോ വെയ്പ് ...ഇവര്‍ ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് ചോദിച്ച

Mathrubhumi Latest News ഇ മെയില്‍ ചോര്‍ത്തിയിട്ടില്ലെന്ന് ഡി.ജി.പി
www.mathrubhumi.com

Malayalam News, Latest News,ഇ മെയില്‍ ചോര്‍ത്തിയിട്ടില്ലെന്ന് ഡി.ജി.പി ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi

Times of Valappil
paper.li

A personalized newspaper built from articles, blog posts, videos and photos selected by Musthafa Valappil.

പ്രതിപക്ഷ ലക്ഷ്യം ഭരണം മുടക്കലോ? | പറയാതെ വയ്യ
parayaathevayya.blogspot.com

പ്രതിപക്ഷ ലക്ഷ്യം ഭരണം മുടക്കലോ? 'ഉമ്മന് ചാണ്ടി അയച്ച രണ്ട് കത്തുകള് പുറത്തായി, ഉമ്മന് ചാണ്ടി അനാവശ്യ ധൃതി കാട്ടി, കോടികളുടെ അഴിമതി'

Google+ Statistics on SocialStatistics.com
socialstatistics.com

See the Top 100 most popular Google+ users and add yourself to the list. Best way to get more followers...