തള്ള് കേക്കാൻ രണ്ട് ശിഷ്യമ്മാരുണ്ടായിരുന്നത് കൊണ്ട് ബാർ ക്ലോസ് ചെയ്യാറായി എന്ന് ബംഗാളി ലുക്കുള്ള വെയ്റ്റർ വന്ന് പറയും വരെ ഇന്നലെ രാത്രി ബിയറടിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.
ഒരു ബിയറുംകൂടി തന്നിട്ട് ബില്ലെടുത്തോ എന്ന് പറഞ്ഞ് ഇടയ്ക്ക് നിർത്തിവെച്ച തള്ളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.

'സാർ, കുണ്ടനടിക്കണാ?'
ചോദ്യം കേട്ട് ഞാൻ ഞെട്ടി. ലാസ്റ്റ് ബിയറും കൊണ്ട് വന്ന വെയ്റ്ററാൺ! കേട്ടതിന്റെ കുഴപ്പമാണോന്നറിയാൻ ചെവിയിൽ വിരലൊന്നിട്ട് ഇളക്കീട്ട് ചോദിച്ചു.
എന്താന്ന്??
അവൻ വീണ്ടും:
'കുണ്ടനടിക്കണാ?'
ആകെ വണ്ടറടിച്ച് പോയ ഞാൻ ആ വഴി പോയ മറ്റൊരു വെയ്റ്ററെ കൈ കാട്ടി വിളിച്ചു.
-ഈ മൈരൻ എന്തൂട്ട്രാ ഇ പറയണെ?

രണ്ടാം വെയ്റ്റർ അതേ ചോദ്യം ആദ്യത്തവനോട് ചോദിച്ചു.
'ഈ സാർ ബിയർ കുണ്ടനടിക്കണോ പറഞ്ഞില്ല'

രണ്ടാം വെയ്റ്റർ എന്നോട്:
സാറെന്താ ഈ ബിയർ കൊണ്ടോവാനാണോ അടിക്കാനാണോ എന്ന് പറയാത്തത്?

ഞാൻ:ഹേയ്.. ഒന്നൂല്ല. അവിടെ വെച്ചേക്ക്. അടിച്ചോളാം.

#കുണ്ടനടിക്കണാ?


Shared publiclyView activity