Profile cover photo
Profile photo
Melo Dee
5,228 followers
5,228 followers
About
Melo's posts

Public
കല്യാണം വിളി.

കുറേക്കാലം കൂടി കാണാതെ ഇരുന്ന ബന്ധുക്കളെ കണ്ടു എന്നതാണിന്നത്തെ ഗുണം. കുറച്ച് ഡ്രൈവ്‌ ഒക്കെ ആയി ഇന്ന് അങ്ങട് തീർന്ന്. വൈകീട്ട് തിരിച്ചെത്തിയപ്പ കസിൻ പിള്ളാർക്ക് സിനിമക്ക് പോണം ന്ന്. അങ്ങിനെ അവരേം കൊണ്ട് ഇന്ന് വീണ്ടും സിനിമക്ക് പോയി. സൈറാബാനു കണ്ട്. കൊള്ളാം. എല്ലാവർക്കും ഇഷ്ടമായി. അതൊക്കെ കണ്ട് വീണ്ടും വീട്ടിലെത്തി കത്തിയടി ഒക്കെ‌ കഴിഞ്ഞ് വീട്ടിലേക്ക് വന്ന് കയറി :)

#365DaysOfHappiness #OneHappiestMomentInADay #Day085

Public
കൊടുങ്ങല്ലൂർ ഭരണിയാണു വരണത്. ചുമ്മാ അമ്പലപ്പറമ്പിലൂടെ ഒന്ന് നടന്ന്. ഏകദേശം 10 കൊല്ലത്തിനു ശേഷമാണെന്ന് തോന്നുന്ന് ഭരണി സമയത്ത് നാട്ടിൽ ഉള്ളത്. പക്ഷേ ഈ തവണ ഒറ്റക്കാ..‌പണ്ട് ഇണ്ടാർന്ന ഗഡീസ് എല്ലാം ഇപ്പ‌ സ്ഥലത്തില്ല. അതോണ്ട് ഈ തവണ കറക്കം ഒറ്റക്കാവും.

അങ്ങിനെ അമ്പലപ്പറമ്പ് വഴി പോയി അവസാനം ചെന്നെത്തിയത് മുഗൾ മാളിലാർന്ന്. ഇമ്മടെ പഴേ മുഗൾ തിയ്യറ്റർ നിന്ന സ്ഥലം.ഇപ്പ അതിനാത്ത് കാർണിവൽ സിനിമാസ് വന്നിട്ട്ണ്ട്. കേറി. ടേക്ക് ഓഫ് സിനിമ കണ്ട്. നല്ല പടം. അങ്ങട് ഇഷ്ടായി.

അതൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പ ദേണ്ടെ തട്ട് കടാസ്. കപ്പേം ബോട്ടീം ആവശ്യത്തിനു തട്ടി. നല്ലൊരു വൈകുന്നേരം :)

#365DaysOfHappiness #OneHappiestMomentInADay #Day084

Public
വീണ്ടും കല്യാണതിരക്കുകളിലേക്ക്. ഇന്ന് മുതൽ അതിലേക്ക് ഇറങ്ങി തിരിച്ച്. ഓരോന്നായി ഇനി അതിന്റെ തിരക്കിലേക്ക്. മൂത്ത ആങ്ങള കം കാരന്നോർ സ്ഥാനം ഏറ്റെടുക്കുമ്പോ ഒരു സുഖമൊക്കെയുണ്ട് :))

#365DaysOfHappiness #OneHappiestMomentInADay #Day083

Public
ഇന്നും അത്ര‌ നല്ല‌ മൂഡിലൊന്നും അല്ല. അനീഖയും ഉമ്മയും ഇന്ന് ഖത്തറിലേക്ക് പോയി. എയർപോർട്ടിലേക്ക് പോകുന്ന വഴിയും ചെക്ക് ഇൻ ചെയ്യാൻ പോകുന്ന വരെയും മാമച്ചീം ഇണ്ട് ഖത്തറിലേക്ക് ന്ന് പറഞ്ഞ ആൾ, ഞാനില്ല എന്നറിഞ്ഞതോടെ ആൾടെ‌ ഭാവം മാറി. ആകെ കലിപ്പ് മോഡ്, സങ്കടം, കരച്ചിൽ ഒക്കെ ആയി :(

തിരിച്ച് വീട്ടിലേക്ക് കയറിയപ്പഴും എന്തോ വല്ലാത്ത ഫീലിങ്ങ് ആർന്ന്. ഒരു എയ്മില്ല :(

Not a #365DaysOfHappiness #Day082

Public
പ്രത്യേകിച്ചൊന്നുമില്ല. നാളെ ഉമ്മയും അനീഖയും ഖത്തറിലേക്ക് തിരിച്ച് പോകുകയാണു. അതിന്റെ ഇച്ചിരി വിഷമത്തിലാണു

Not really #365DaysOfHappiness #Day81

Post has attachment
Public
Photo

Post has attachment
Public
കൺ മുന്നിലൂടെ വളർന്ന കുട്ട്യാ.. ദാണ്ടേ ഇന്ന് അവൾ ഇന്ന് QTF Junior U14 ടൈറ്റിൽ അടിച്ചെടുത്ത്. ഒത്തിരി ഒത്തിരി സന്തോഷമുണ്ട്. ഖത്തറിൽ ഇപ്പോൾ ഇല്ലാത്തതിൽ ചെറിയ നഷ്ടബോധവും.

#365DaysOfHappiness #OneHappiestMomentInADay #Day080
Photo

Public
കറക്കം.. വേണ്ടപ്പെട്ട ചില ബന്ധുക്കളുടെയും കുടുംബ സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശനം ആർന്ന് ഇന്നത്തെ മുഖ്യ അജണ്ട. കമ്പനി ആയിട്ട് അനീഖയും :))

#365DaysOfHappiness #OneHappiestMomentInADay #Day079

Public
ഒന്നും ചെയ്യാതെ വീട്ടിൽ ചടഞ്ഞ് കൂടിയിരുന്ന ദിവസം. ഉമ്മച്ചി ഉണ്ടാക്കിയ ഫുഡൊക്കെ തട്ടി ഉമ്മാന്റെയൊപ്പം ഒരു ദിവസം മൊത്തം ചിലവാക്കിയ ദിവസം :)

#365DaysOfHappiness #OneHappiestMomentInADay #Day078

Public
വെഡ്ഡിങ്ങ് ആനിവേഴ്സറിക്ക് എങ്കിലും ഒന്നിച്ച് ഉണ്ടാകണം എന്നൊരു കരാർ ഞങ്ങക്കിടയിൽ അറിയാതെ വന്ന് ചേർന്നിട്ട്ണ്ട്. ദിദ് വരെ അത് ബ്രേക്കായിട്ടില്ല. സാധാരണ വെഡ്ഡിങ്ങ് ആനിവേഴ്സറിക്ക് കഴിഞ്ഞ അഞ്ച് കൊല്ലവും ഒരു ഔട്ടിങ്ങ് പതിവുള്ളതാണു. ഈ തവണ അത് നാട്ടിൽ പോക്കിന്റെ കൂടെയാക്കി. പൊതുവേ കെട്ട്യോൾ കൂടെയുള്ളപ്പ സേലം വഴിയൊക്കെ പോണ നുമ്മ മൈസൂർ ബന്ദിപ്പൂർ വഴിയാണു നാട്ടിൽ പോയത്. രാവിലെ ആ വഴിയൊന്നും ഡ്രൈവ് പുള്ളിക്കാരി പോയിട്ടില്ലാത്രേ. എന്തായാലും യാത്ര ആൾക്ക് പിടിച്ച്. അങ്ങിനെ വീട്ടിലെത്തി. അനീഖ‌കൊച്ച് ഓൾടെ പിറന്നാളിനെത്താ കലിപ്പ് മോഡിലാർന്ന്. പിന്നെ കൊണ്ട് കൊടുത്ത ഗിഫ്റ്റ് ഒക്കെ കാണിച്ച് മയക്കി എടുത്ത് :)) Another beautiful day :)

#365DaysOfHappiness #OneHappiestMomentInADay #Day077
Wait while more posts are being loaded