Profile cover photo
Profile photo
Manoj K Anandam
6,585 followers -
I am Because we are
I am Because we are

6,585 followers
About
Manoj K Anandam's posts

Post has attachment
ആധാർ എന്ന് പ്ലേസ്റ്റോറിൽ സേർച്ച് ചെയ്താൽ കിടൂന്ന ആപ്പുകളാണിവയൊക്കെ. എല്ലാം ഒന്നിനൊന്ന് വ്യാജന്മാർ. ഏതാണ് ഒറിജിനൽ ആധാർ ആപ്പ് എന്ന് സാധാരണക്കാരന് പോട്ടെ അത്യാവശ്യം സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുമെല്ലാം ഉപയോഗിച്ച് പരിചയം ഉള്ളവർക്ക് വരെ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ് ഇവ. ആധാർ ലോഗോയും നാഷണൽ എംബ്ലവും എല്ലാം ദുരുപയോഗം ചെയ്തുകൊണ്ട് വ്യക്തിവിവരങ്ങളും ആധാർ നമ്പരും അടിച്ച് മാറ്റാനായി ഉണ്ടാക്കി വിട്ടിട്ടുള്ള ഇത്തരം ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യിപ്പിക്കാൻ സർക്കാർ തലത്തിൽ ഒരു നടപടികളും ഉണ്ടാകുന്നില്ല എന്നത് ആശങ്കാജനകമാണ്. via സുജിത്ത് കുമാർ

Post has attachment
LateX Workshop - Free Software User Group - Thrissur
PhotoPhotoPhotoPhotoPhoto
22/07/2017
6 Photos - View album

Post has attachment
Photo

Post has attachment

Post has attachment
Photo

Post has attachment
സുഖമായി ഈ ലോകത്തില്‍ ജീവിക്കാന്‍ വേണ്ട എല്ലാ സൌകര്യങ്ങളും നല്‍കിയിട്ടും മനുഷ്യര്‍ അവന്റെ നൈമിഷികസുഖങ്ങള്‍ക്കായി മറ്റെല്ലാ ജീവികളെയും ഇല്ലാതാക്കുന്നു, അതുവഴിതന്റെ തന്നെ നിലനില്‍പ്പ്‌ അപകടത്തിലാണെന്നു മനസ്സിലാവുമ്പോഴേക്കും തിരിച്ചുവരാനാവാത്ത ഒരു ഘട്ടത്തില്‍ എത്തിയിരിക്കും. ഒരേയൊരു സ്പീഷിസ്‌ ഭൂമുഖത്തുനിന്ന് ഇല്ലാതായാല്‍ ബാക്കി എല്ലാ ജീവികളും സുഖമായി ജീവിച്ചേക്കും. ദുഃഖകരമായ വസ്തുത ആ സ്പീഷിസ്‌ മനുഷ്യന്‍ ആണെന്നുള്ളതാണ്‌. Vinaya Raj V R

Post has attachment
via Sreehari Sreedharan
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികസമുദായങ്ങളിൽ ഒന്നാണ് പഞ്ചാബ്. ഭക്ഷണത്തിനു മുട്ടില്ലാത്ത, പട്ടിണി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്ന്.

കഴിഞ്ഞ ദിവസം ആകസ്മികമായി കാണാനിടയായ ഒരു പരസ്യം അത്ഭുതപ്പെടുത്തി. പിന്നെ വേദനിപ്പിച്ചു. സാമാന്യം സമ്പന്നമായ ഒരു പഞ്ചാബ് കർഷകകുടുംബത്തിലേക്ക് ഒരു ആസ്ത്രേലിയൻ നവവധു പ്രണയവിവാഹത്തിലൂടെ കടന്നുവരുന്നതാണ് തുടക്കം. ആ ഫാമിലി ബന്ധം അംഗീകരിക്കുന്നില്ല. രുചികരമായ പഞ്ചാബി ഭക്ഷണപദാർത്ഥങ്ങൾ ആ നവവധു തയ്യാറാക്കുന്നു. തനിക്ക് ഡയബറ്റിസ് ഉണ്ടെന്ന് കുടുംബനാഥൻ. എന്നാൽ നവവധു ഭക്ഷണം തയ്യാറാക്കിയത് ലോക്കൽ ഭക്ഷ്യ എണ്ണ ഉപയോഗിച്ചല്ല. ആസ്ത്രേലിയൻ എണ്ണയുടെ ഹെൽത് ബെനിഫിറ്റുകളെപ്പറ്റി അവർ വിവരിക്കുന്നു. പതിയെ ആ കുടുംബം ആസ്ത്രേലിയൻ എണ്ണയിലേക്ക് പരിപൂർണമായി മാറുന്നു എന്ന് മാത്രമല്ല മറ്റു കുടുംബങ്ങളെക്കൂടി ആസ്ത്രേലിയൻ എണ്ണ ഉപയോഗിക്കാൻ ക്ഷണിക്കുന്നു.

സാധാരണയിലും ദൈർഘ്യം കൂടിയ പരസ്യം. ഉന്നത സാങ്കേതികനിലവാരവും വിനിനയക്ഷമതയും. കോടികൾ ആയിരിക്കണം മുടക്കുമുതൽ.

പരസ്യം കണ്ടപ്പോൾ ആകെ ഓർമ വന്നത് കർഷക ആത്മഹത്യകളാണ്.

ഇനി ഈ എണ്ണയും വിപണിയിൽ ഒരു പ്രത്യേക ശതമാനം കയ്യടക്കും. അത് മറ്റെവിടെയോ കുറേ കർഷകരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. ഇക്കാലത്തിനിടയിൽ ഏതോ കേന്ദ്രസർക്കാർ ഒപ്പിട്ട എതോ ഫ്രീട്രേഡ് കരാറുവഴിയാകും ഈ ഉല്പന്നത്തിനും ഇറക്കുമതി അനുമതി കിട്ടിയത്‌. ഇ‌ന്ത്യയുടെ കാർഷികമേഖലയുടെ ചങ്കിനെത്തന്നെ, ഒരു പഞ്ചാബ് കർഷകകുടുംബത്തെത്തന്നെ ചിത്രീകരിച്ചാണ് ഉല്പന്നമിറങ്ങുന്നത് . ആസ്ത്രേലിയൻ പബ്ലിക്കിനെ സംബന്ധിച്ച് പൊറുക്കാനാവാത്ത തെറ്റ് , മങ്കീഗേറ്റ് സംഭവവുമായി ബന്ധപ്പെട്ട്, ചെയ്തൊരാളാണ് സചിൻ ടെണ്ടുൽക്കർ. എന്നിട്ടും ആസ്ത്രേലിയൻ സർക്കാർ സിവിലിയൻ ബഹുമതി നൽകി സച്ചിനെ ആദരിച്ചു. ഒറ്റ ലക്ഷ്യമേയുള്ളൂ ഇന്ത്യൻ പൊതുബോധത്തെ സുഖിപ്പിച്ച് തങ്ങളുടെ കോർപറേറ്റ് കമ്പനികൾക്ക് അനുകൂലമായി വാണിജ്യക്കരാറുകളിൽ ഏർപ്പെടാൻ വഴി ഒരുക്കുക.

വികലമായ ഒരു കരാറൊപ്പിട്ട് അഞ്ചുവർഷം കഴിഞ്ഞാവും കുറേ കുടുംബങ്ങൾ ഇന്ത്യയിൽ വഴിയാധാരമാകുന്നത്. കൂട്ട ആത്മഹത്യ ചെയ്യുന്നത്. ആ മരണങ്ങൾക്ക് കേന്ദ്രസർക്കാർ ഒരു കാലത്ത് ഒപ്പിട്ട ഒരു പ്രത്യേക കോർപറേറ്റ് അനുകൂല കരാറാണ് എന്ന് കൃത്യമായ കാര്യകാരണബന്ധം ഒരു സാധാരണമനുഷ്യനും പെട്ടെന്ന് കണ്ടെത്താനോ മനസിലാക്കാനോ സാധിക്കില്ല. ഒരല്പം ബുദ്ധിമുട്ടുള്ള, ക്ഷണികമായ വൈകാരികതയ്ക്കപ്പുറം ചിന്താശേഷി ആവശ്യമുള്ള പ്രക്രിയയാണ്.

ഒരു തീവ്രവാദ ആക്രമണം നടക്കുമ്പോൾ നിരപരാധികൾ മരിച്ചുവീഴുന്നു. നമുക്ക് കൃത്യമായി അറിയാം ആരാണ് കൊന്നതെന്ന്. എന്തിനാണ് കൊന്നതെന്ന്.

എന്നാൽ മറ്റനേകം നിരപരാധികളുടെ മരണത്തിനും ദുരിതപൂർണമായ ജീവിതത്തിനും ആരാണ് കാരണം എന്ന് എങ്ങിനെ മനസിലാക്കും?

ഇ‌ന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം രണ്ടാണ്. നവലിബറലിസം വഴി ശക്തരായ ഒന്നാം ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് മേൽ ഏൽപ്പിക്കുന്ന പുതിയ കോളനിവല്കരണവും ചൂഷണവും ഒന്ന്. സംഘ്പരിവാർ നേതൃത്വത്തിലുള്ള ഭൂരിപക്ഷവർഗീയത രണ്ട്‌. ഇവ രണ്ടും ഇന്ന് രണ്ടല്ല താനും. They have found an ally in each other.

സംഘിന്റെ പദ്ധതികൾ വർഗീയലക്ഷ്യം വെച്ചുള്ളതാണോ കോർപറേറ്റിനു വേണ്ടിയാണോ എന്ന് വിമർശകർ എപ്പോഴും കൺഫ്യൂഷനിലാണ്. സംഘ് അത്ര വർഗീയമൊന്നുമല്ല , മോഡിണോമിക്സ് എന്ന ന്യൂ ക്യാപിറ്റലസിത്തിന്റെ വക്താക്കൾ എന്നേയുള്ളൂ എന്ന് ചിലർ. വർഗീയതയാണ് പ്രശ്നം, എക്കണോമിക്സോ അതെന്തായെന്ന് വേറെ ചിലർ. എന്നാൽ സംഘിനു ഈ വക കൺഫ്യൂഷൻ ഒന്നുമില്ല. കന്നുകാലി ഇറച്ചി നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവ് മാത്രം പരിശോധിക്കുക. മാംസാംഹാരവും നിരോധിച്ചിട്ടില്ല കഴിക്കുന്നതും നിരോധിച്ചിട്ടില്ല. കശാപ്പിനു കാലികളെ ചന്തയിൽ വിൽക്കുന്നത് തടയാൻ ആണ് ശ്രമിച്ചത്. ഒരു സാധാരണ കർഷകനും തന്റെ കാലിയെ വിറ്റൊഴിവാക്കാൻ പറ്റില്ല. കർഷകർക്കും കാലിവളർത്തുവർക്കും അറവുശാല നടത്തുന്നവർക്കുമൊക്കെ കഷ്ടപ്പാട്.

അതേ സമയം വലിയ അളവിൽ മാംസം ഉദ്പാദിപ്പിച്ച് കയറ്റി അയക്കുന്ന വമ്പൻ കമ്പനികൾക്ക് ഇത് കൊണ്ട് ഒരു നഷ്ടവുമില്ല വലിയ ലാഭവുമാണ്. അവർക്ക് അറവിനായി കാലിയെ വാങ്ങുകയോ വിൽക്കുകയോ വേണ്ട, സ്വന്തമായി വലിയ ഫാമുകൾ ഉണ്ട്.

മാംസാഹാരം നിരോധിക്കാതെ തന്നെ ഇന്ത്യൻ വിപണിയിൽ ഗോമാംസം അലഭ്യമാക്കുന്നു. വമ്പൻ കമ്പനികൾക്ക് എക്സ്പോർട്ടിങ് സുഗമമാകുന്നു. ഒരു വഴിക്ക് ഗോസംരക്ഷകസേനക്കാർ ദളിതരെയും മുസ്ലീങ്ങളെയും ഒറ്റയ്ക്ക് അവിടെ ഇവിടെ കൊന്നു തള്ളുന്നു. പശുദേശീയതയുടെ പ്രചരണവും നടക്കുന്നു.

സംഘ്പരിവാറിന്റെ അനുഭാവികൾ, നിഷ്കളങ്കരായ മോഡിഭക്തർ, അവർക്കും യാതൊരു കൺഫ്യൂഷനുമില്ല. ഒരേ സമയം നിയോലിബറലസിത്തിന്റെയും ഉയർന്ന ജാതി ഹൈന്ദവസ്വത്വത്തിന്റെയും ആരാധകരായ ഉപരിമധ്യവർഗമാണ് ഇവിടെ ഹിന്ദുത്വയെ ഇത്രയും വളർത്തിയത്. വർഗീയതയും ജാതീയതയും കമ്പോളവുമായി കൈകോർക്കുമ്പോൾ അവർക്ക് കൂടുതൽ സന്തോഷമാവുകയാണ്. ഫണ്ടിങ്ങടക്കംബിജെപിയെ വളർത്തുന്നതിൽ എൻ.ആർ.ഐ സവർണഹിന്ദുക്കളുടെയും കോർപറേയ്റ്റ് മീഡിയയുടെയും പങ്ക് എടുത്ത് തന്നെ പറയേണ്ടതാണ്.

ഒരു അധീശത്വപ്രത്യയശാസ്ത്രം വളർന്നുവരുന്നത് ഇങ്ങിനെയാണ്. Human greed, hatred towards the perceived " other" ചരിത്രാതീതകാലം മുതൽക്ക് സാംസ്കാരികതയുടെ നിർമാണത്തിനു തടസമാകുന്ന രണ്ട് പ്രതിഭാസങ്ങളും ഒത്തുചേരുന്ന ഒരു പ്രത്യയശാസ്ത്രം ഇവിടെ ശക്തി പ്രാപിക്കുന്നു. അനുദിനം കൂടുതൽ പേർ അതിന്റെ വക്താക്കളാകുന്നു.

പ്രതിപക്ഷം - വലതും ഇടതും - ഇന്ന് ഇന്ത്യയിൽ അങ്ങേയറ്റം ദുർബലമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു നല്ല മൽസരം കാഴ്ചവെയ്ക്കാൻ പോലും പ്രതിപക്ഷത്തിനായില്ല. We were late just one day and we lost nitish Kumar എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. സാങ്കേതികമായി ശരിയാണെങ്കിൽ പോലും പ്രശ്നം അതിലും രൂക്ഷമാണ്. കോൺഗ്രസ് നിർഗുണപരബ്രഹ്മമാണ്. സ്വന്തം പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളും അണികളും ഒഴുകുന്നത് ചുമ്മാ നോക്കി നിൽക്കുന്നു. പ്രാദേശികപാർട്ടികൾ ഏറെക്കാലമായി അഴിമതിയിലും കുടുംബവാഴ്ചയിലും ഒക്കെ മുങ്ങിക്കുളിച്ച് ധാർമ്മികമായി ചെളിക്കുണ്ടിൽ കഴിയുന്നവരാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നിർമാണത്തിനു ശേഷം പത്തെഴുപത് കൊല്ലമായിട്ടും ഇ‌ന്ത്യയിൽ ജനങ്ങളോട് വലിയ തരത്തിൽ സംവദിക്കാനോ വിശ്വാസം നേടാനോ ഇടതുപക്ഷത്തിനായിട്ടില്ല.

ഹിന്ദുത്വ എന്നറിയപ്പെടുന്ന പൊളിറ്റിക്കൽ നരേയ്റ്റീവ് ഇ‌ന്ത്യയെ പൂർണമായി വിഴുങ്ങാൻ ശക്തി പ്രാപിച്ച് തയ്യാറായി നിൽക്കുകയാണ്. ഭരണഘടനാഭേദഗതികളും മറ്റും ഏതാനും വർഷങ്ങൾ മാത്രം അകലെയാണ്. നിലവിൽത്തന്നെ ബ്രാഹ്മണ്യമാണ് ആശയപരമായി ഇവിടെ മറ്റുള്ളവയ്ക്ക് മേൽ അധീശത്വം സ്ഥാപിച്ചിരിക്കുന്നത്. നാളെ അത് നിയമമായി മാറും. ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗവും ദരിദ്രരും സ്ത്രീകളും ഒക്കെ രണ്ടാം തരം പൗരന്മാരും മൂന്നാം തരം പൗരന്മാരും ആകുന്ന കെട്ട കാലമാണ് തൊട്ടുമുന്നിൽ ഉള്ളത്. ഇതാണ് യാഥാർത്ഥ്യം. ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.

ഇതൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ നിങ്ങൾ ഏതോ തരത്തിൽ ഭാഗ്യവാന്മാരാണ്.

Post has attachment
വീട്ടിലെ‌ മാലിന്യസംസ്കരണം
PhotoPhotoPhotoPhotoPhoto
21/07/2017
7 Photos - View album

Post has attachment
Photo

Post has attachment
Photo
Wait while more posts are being loaded