Profile cover photo
Profile photo
Malayalam
1,540 followers -
The praxis of dissection
The praxis of dissection

1,540 followers
About
Malayalam's posts

Post has attachment

Post has attachment
ടി എൻ ജോയിയുടെ മതംമാറ്റം ഒരു വ്യക്തിനിഷ്ഠ തെരഞ്ഞെടുപ്പു് അല്ലാതിരിക്കുകയും അതു് അപരവൽക്കരിക്കപ്പെടുന്ന, സമകാലിക ഇന്ത്യനവസ്ഥയിൽ മതസ്വത്വം എന്ന നിലയിലും, രാഷ്ട്രീയ, സാംസ്ക്കാരിക സ്വത്വം എന്ന നിലയിലും നിരന്തര ഫാഷിസ്റ്റ് വേട്ടയാടലിന് വിധേയമാകുന്ന ഒരു വിഭാഗത്തോട് എല്ലാനിലയ്ക്കും അവരിൽ ഒരാളായി ചേർന്നുകൊണ്ടുള്ള ഐക്യദാർഡ്യ പ്രഖ്യാപനം ആയി മാറുകയും ചെയ്യുന്നുണ്ടു്. എന്നാൽ ഈ രാഷ്ട്രീയതലം ചർച്ച ചെയ്യുന്നതിന് പകരം, ടി എന്‍ ജോയിയുടെ ഇസ്ലാം മതസ്വീകാരം പലരേയും വല്ലാതെ പ്രകോപിപ്പിക്കുന്നതിന് കാരണം എന്താവാം? മതവിശ്വാസത്തിന്റെ ശരി/തെറ്റ്, ഗുണ/ദോഷ ചർച്ചകൾ മാറ്റി നിർത്തിക്കൊണ്ട്, ജോയിയുടെ ഈ സമരപ്രഖ്യാപനത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടത് ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തിന്റെ കൂടി താൽപര്യമല്ലേ? - ബച്ചു മാഹി ചോദിക്കുന്നു. 

http://malayal.am/node/22718

തുളഞ്ഞുപോയ കവിളുകളും ദ്രവിച്ചുതീര്‍ന്ന നാവുകളുമായി ഒന്നുമ്മ വെക്കാന്‍ പോലും കൊള്ളാത്തവരായി നമ്മളെ മാറ്റിത്തീര്‍ക്കണമെന്ന് ആര്‍ക്കാണിത്ര വാശി? ആരാണ് ആ ‘വലിയ വില’ കൊടുക്കാനായി നമ്മളെ നിര്‍ബന്ധിക്കുന്നത്? ആരുടെ ‘നല്ല ദിവസങ്ങള്‍ക്ക്’ വേണ്ടിയാണ് ദിലീപ് ഗാന്ധി എന്ന എം.പി ഇങ്ങനെ വിചിത്രമായ ഒരു വാദഗതി ഉന്നയിക്കുന്നത്?

ആർ അരുൺ കൃഷ്ണ ചോദിക്കുന്നു

പുകവലി കാന്‍സറുണ്ടാക്കും; പക്ഷേ ഇന്ത്യയിലില്ല! http://malayal.am/node/22717

Post has attachment
+Shaji rema എഴുതുന്നു

ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും എഫക്റ്റീവായ അധീശത്വ ഉപകരണമാണ് "ശുദ്ധി" എന്ന പരികല്പന, അതിനാലാണ് "വെജിറ്റേറിയന്‍" എന്ന് പോരാഞ്ഞിട്ട് "ശുദ്ധ-വെജിറ്റേറിയന്‍" എന്ന പ്രയോഗം വരുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വെജിറ്റേറിയന്‍ ആകുന്നവര്‍ക്ക് "ശുദ്ധി" ഒരു വിഷയമല്ല, എന്നാല്‍ ബ്രാഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ഇതിനെ ബ്രാഹ്മണന്റെ ഭക്ഷണമെന്ന നിലയില്‍ "ശുദ്ധി"യുമായി ചേര്‍ത്തു വയ്ക്കേണ്ടതുണ്ട്. ഇത് ബ്രാഹ്മണ്യത്തെ വെജിറ്റേറിയന്‍ ഭക്ഷണം ശീലിക്കുന്നവരില്‍ നിന്നും വേറിട്ട് അടയാളപ്പെടുത്തുന്നതോടൊപ്പം മറ്റു ഭക്ഷണങ്ങളെ പരോക്ഷമായി അശുദ്ധമാക്കുകയും ചെയ്യുന്നു.
ഫാഷനബിളായി മാറിയ ബീഫ് വിരോധത്തെ മുൻനിർത്തി, ഭക്ഷണത്തിന്റെ ശുദ്ധാശുദ്ധങ്ങളെ രാഷ്ട്രീയവായനയ്ക്കു വിധേയമാക്കുന്നു, നളൻ എന്ന ബ്ലോഗർ നാമത്തിൽ അറിയപ്പെടുന്ന ഷാജി രമ.

Post has attachment
റെജി പി ജോർജ്ജ് എഴുതുന്നു

Post has attachment
+Shaji rema ചോദിക്കുന്നു: അടുക്കളയിൽ നിന്നും അരങ്ങത്തേക്കു വരുമ്പോൾ എന്തിനാണു് അടുക്കളയും ചുമന്നുകൊണ്ടുവരുന്നതു്?

Post has attachment
ഭക്തി പ്രസ്ഥാനത്തിൽനിന്ന് വിഭിന്നമായി ബ്രാഹ്മണികമായ ഒരു ഘടനയും ആത്മീയ,സൗന്ദര്യഘടകങ്ങളും ഗുരുദർശനങ്ങളിൽ നിന്ന് അപനിർമ്മിച്ചെടുക്കുവാനാവും. ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം ഉള്ളടക്കം കൊണ്ട് ഹിന്ദുത്വത്തെ വെല്ലുവിളിച്ചു എങ്കിൽ ഘടനാപരമായി അത് ബ്രാഹ്മണിക്ക് ആയിരുന്നു. വൈവിദ്ധ്യമാർന്ന വിശ്വാസങ്ങളുംആചാരങ്ങളുംദൈവങ്ങളുമായി ജീവിച്ചിരുന്ന ദളിത്‌,പിന്നോക്ക ഗോത്രങ്ങളെ ഏകശിലോന്മുഖമായ ഒരു ദൈവസങ്കല്പത്തിലേയ്ക്ക് നയിക്കുക വഴി ബ്രാഹ്മണിസത്തിന് അവരിലെ പ്രമുഖ വിഭാഗങ്ങളെ തങ്ങളുടെ അധികാര ഘടനയിലേയ്ക്ക് ഉൾക്കൊള്ളിക്കാൻ പരുവത്തിൽ ഒരുക്കുകയായിരുന്നു പരോക്ഷമായി ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം ചെയ്തത്. നവോത്ഥാനത്തിന്റെയും,ഇടതു രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും മുഖ്യ ഗുണഭോക്താക്കളായ ഈഴവ സമുദായം പിന്നീട് സ്വയം ഒരു‘നവക്ഷത്രിയ’വിഭാഗമായി മാറിയത് നവോത്ഥാനം തകർക്കാതെ വിട്ട ബ്രാഹ്മണിക് സാംസ്കാരിക ഘടന കൊണ്ട് കൂടിയാണ്.

Post has attachment
ഉദാരവല്‍ക്കരണം വിവിധ മേഖലകളില്‍ കൊടുത്ത ആനന്ദങ്ങള്‍ എല്ലാം ഇതുപോലെ ഒക്കെ അവസാനിച്ച ചരിത്രമാണ്‌ നമുക്ക് ഉള്ളത് അത് കാര്‍ഷിക മേഖല ആയാലും , പൊതുമേഖല വ്യവസായങ്ങള്‍ ആയാലും , റീടെയില്‍ വ്യാപാരികള്‍ ആയാലും എന്തിന്‌ മാധ്യമ പ്രവര്‍ത്തകരായാലും ഒരു സൈക്കിളില്‍ ഉദാരവല്‍ക്കരണം തന്ന ആന്ദനങ്ങള്‍ മറ്റൊരു സൈക്കിളില്‍ നഷ്ടപ്പെടുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. തൊഴില്‍ രംഗം പൂര്‍ണ്ണമായും അസ്ഥിരമാക്കുക എന്നതാണ്‌ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ടത്. അപ്പോള്‍ ബാര്‍ഗൈനിങ്ങ് പവര്‍ ഇല്ലാത്ത തൊഴിലാളികള്‍ പലതിനോടും പൊരുത്തപ്പെടേണ്ടി വരും . 

കിരൺ തോമസ് എഴുതുന്നു

Post has attachment

Post has attachment
ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങിയവ ഒരു ജനാധിപത്യസമൂഹത്തിലെ പൌരന്റെ ഭരണഘടനാപരമായ അവകാശങ്ങളാണ്; വ്യക്തികളിൽനിന്നോ ഭരണകൂടേതര സ്ഥാപനങ്ങളിൽ നിന്നോ കിട്ടേണ്ടുന്ന ഔദാര്യമല്ല. ഒരു ഔദാര്യത്തിനും ഉദാരമതിയുടെ അപ്പപ്പോഴുള്ള മനോനിലയ്ക്കപ്പുറം ആയുസ്സില്ല. പട്ടിണികിടക്കുകയായിരുന്ന ഒരു കുടുംബത്തിന് ദീർഘകാലം നാലു നേരം ഭക്ഷണം എത്തിച്ച, ഇന്നലെവരെ അത് തുടർന്ന ഒരു വ്യക്തിയുടെയോ, കുറെ വ്യക്തികളുടെ ഒരു കൂട്ടായ്മയുടെയോ നല്ല മനസിനെ നാളെ അത് തുടർന്നില്ല എന്ന പേരിൽ നിങ്ങൾക്ക് വിചാരണ ചെയ്യാനാവില്ല. കാരണം അവർ ചെയ്തത് കടമയല്ല ഔദാര്യമാണ്. കൃത്യ നിർവഹണത്തിലെ വീഴ്ച കുറ്റകരമാകുന്നത് കടമകളുടെ കാര്യത്തിലാണ്, ഔദാര്യത്തിന്റെ കാര്യത്തിലല്ല. അതുകൊണ്ട് തന്നെ ഉദാരമതികളാൽ നടത്തപ്പെടുന്ന ധർമ്മസ്ഥാപനങ്ങളെ പ്രകീർത്തിക്കുമ്പോഴും അവയെ മുൻനിർത്തി ഭരണകൂടം തങ്ങളുടെ ചുമതലകളിൽനിന്ന് ഒളിച്ചോടുന്നത് കാണാതിരിക്കുന്നത് ആത്മഹത്യാപരമാകും

വിശാഖ് ശങ്കര്‍ എഴുതുന്നു
Wait while more posts are being loaded