Profile cover photo
Profile photo
ഡോ.മനോജ്‌ വെള്ളനാട്
889 followers -
വെള്ളനാടന്‍
വെള്ളനാടന്‍

889 followers
About
Posts

Post has attachment
"പഴിച്ചു വളർത്തുന്ന പിള്ള പിഴച്ചുപോകു"മെന്ന ബാലിശമായ നിലപാടാണ് സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ NMC യ്ക്കുള്ളത്. അതായത് അവരെയൊന്നും അങ്ങനങ്ങ് നിയന്ത്രിക്കണ്ടാ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമ്പോഴാണ് അഴിമതി കാണിക്കാനുള്ള ത്വരയുണ്ടാകുന്നതെന്നാണ് വാദം. NMC ബിൽ പ്രകാരം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർദ്ധിപ്പിക്കുവാനോ പുതിയ PG കോഴ്സുകൾ ആരംഭിക്കുവാനോ MCI യിൽ ഉണ്ടായിരുന്നതു പോലുള്ള കർശനനിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. അതൊക്കെ കോളേജ് മാനേജ്മെന്റുകൾക്ക് തീരുമാനിക്കാം. അടിസ്ഥാന പഠനസൗകര്യങ്ങളുടെ കാര്യത്തിൽ നിർബന്ധങ്ങളില്ല. നിസാരമായ ചില കാര്യങ്ങൾ മാത്രം. അതുതന്നെ പാലിച്ചില്ലെങ്കിലും പിഴശിക്ഷ മാത്രം. ആ പിഴ ഒരു ബാച്ചിന്റെ ഫീസിന്റെ പകുതി മുതൽ പത്തിരട്ടി വരെ എത്ര വേണമെങ്കിലും ആവാം. അതെത്രയെന്ന് തീരുമാനിക്കാനുള്ള സർവ്വാധികാരം മെഡിക്കൽ അസസ്മെന്റ് ആൻഡ് റെഗുലേറ്ററി ബോർഡി(MARB) നായിരിക്കും. ആ ബോർഡിനെത്ര കോടി വിലയിടണമെന്ന് സ്വാശ്രയമുതലാളിമാർ തീരുമാനിച്ചാൽ എല്ലാം ശുഭമാകും. ഒപ്പം സ്വാശ്രയ കോളേജുകളിലെ പരമാവധി 40% സീറ്റുകളുടെ ഫീസ് നിർണയിക്കാനുള്ള അധികാരം മാത്രമേ സർക്കാരിനോ സർക്കാർ നിർദ്ദേശിക്കുന്ന കമ്മീഷനോ ഉണ്ടായിരിക്കൂ. ഇപ്പോഴത് 85 ശതമാനമാണെന്ന് കൂടി നമ്മളോർക്കണം. പരമാവധി 40 എന്നാണ് വ്യവസ്ഥ. അത് പൂജ്യമാവാം, നാൽപ്പതു വരെയുമാകാം. അതായത്, ശേഷിക്കുന്ന 60 ശതമാനത്തിലധികം (60-100%) സീറ്റുകളിലേയ്ക്ക് നിയന്ത്രണമേതുമില്ലാതെ അമിതഫീസ് ഈടാക്കാൻ സ്വാശ്രയ കോളേജുകൾക്ക് കഴിയുമെന്ന സ്ഥിതി വരും. അർഹരായവർക്ക് പരിമിതമായിട്ടെങ്കിലും മിതമായ ഫീസിൽ പഠിക്കാൻ സാധിക്കുമായിരുന്ന ഇപ്പോഴത്തെ സ്ഥിതി ഇല്ലാതാകുന്നതാണ് അതിന്റെ പരിണതഫലം.
Add a comment...

Post has attachment
ഇങ്ങനെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ എത്രയോ സൂക്ഷ്മകണങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രണയം സാധ്യമാകുന്നത്. ''ഓ.. ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഇത്രേം നാള് ആൾക്കാര് പ്രേമിച്ചത്" എന്നും "ശാസ്ത്രത്തിനെന്താ പ്രണയിക്കുന്നവരുടെ വീട്ടിൽ കാര്യ''മെന്നുമൊക്കെ ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. ശരിയാണ്, പ്രണയത്തിന്റെ തറവാട്ടിൽ ശാസ്ത്രമൊരു അധികപ്പറ്റാണ്. ഒരു പൂവിന്റെ നിറവും മണവുമെന്താണെന്നും എന്തുകൊണ്ടാണതങ്ങനെയെന്നും പറഞ്ഞു തരുന്ന ശാസ്ത്രം ആ കാഴ്ചയും സുഗന്ധവും നമ്മുടെ മനസിൽ പകരുന്ന അനുഭൂതിയെ വിശദീകരിക്കാൻ പരാജയപ്പെടുന്നപോലെ പ്രണയം പകരുന്ന അനുഭൂതിയെ, വേവലാതികളെയൊന്നും വിശദീകരിക്കാൻ ശാസ്ത്രത്തിനാവില്ല. ഒരിക്കലുമൊരു പ്രണയമാപിനിയോ ഏകകമോ കണ്ടെത്താനും ശാസ്ത്രത്തിനാവില്ല. പിന്നെയിങ്ങനെ ശാസ്ത്രീയമായി വിശദീകരിച്ചാലൊന്നും പ്രണയത്തിന്റെ ഊഷ്മളതയ്ക്ക് ഭംഗമൊട്ടുവരാനും പോകുന്നില്ല.

പിന്നെന്താ, ഇതിനെല്ലാറ്റിനും പിന്നിലൊരു ശാസ്ത്രമുണ്ടെന്നറിഞ്ഞിരിക്കാമല്ലോ. ഏതെങ്കിലും ഏടാകൂടങ്ങളിൽ ചെന്നുപെടുമ്പോൾ പറയാല്ലോ, ഏയ്.. ഞാനല്ലാ, എന്റെ ശരീരത്തിലെ കുറേ രാസവസ്തുക്കൾ പറ്റിക്കുന്ന പണിയാണിതൊക്കെയെന്ന്.!! :D <3
Add a comment...

Post has attachment
ഇന്ന് ലോക റേഡിയോ ദിനമാണ്. Feb 13.

ഒരുകാലത്ത് ആകെയുണ്ടായിരുന്ന കൂട്ടായിരുന്നു റേഡിയോകൾ. ആകാശവാണിയുടെ റേഡിയോ നാടകോത്സവത്തെ പറ്റി പണ്ടൊരിക്കലെഴുതിയൊരു കുറിപ്പ്.
Add a comment...

Post has attachment
ഇന്നലത്തെ മനോരമ പഠിപ്പുരയിൽ സുജിത് കുമാർ എഴുതിയ ഫിംഗർ പ്രിൻറുകളെ പറ്റിയുള്ള ലേഖനം കണ്ടപ്പോൾ ഇതൊരിക്കൽ കൂടി ഷെയർ ചെയ്യാമെന്ന് തോന്നി. വിരൽ തുമ്പുകൾക്ക് മാത്രമല്ലാ ചുണ്ടുകൾക്കുമുണ്ട് പറയാൻ, ചില ക്രിമിനൽ സ്റ്റോറികൾ..
Add a comment...

Post has attachment
Add a comment...

Post has attachment
തുഞ്ചൻ സ്മാരക എൻഡോവ്മെന്റ്
Photo
Add a comment...

Post has attachment
#WeCanICan
#WorldCancerDay

ഫെബ്രുവരി 4.. ലോകകാന്‍സര്‍ ദിനമാണ്.. വ്യക്തികളിലും സമൂഹത്തിലും കാന്‍സര്‍ എന്ന രോഗത്തെ സംബന്ധിച്ച് ആധികാരികവും സത്യസന്ധവുമായ ധാരണ ഉണ്ടാക്കുന്നതിനും ഈ മഹാരോഗത്തെ പ്രതിരോധിക്കുന്നതിനും കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനു സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമൊക്കെയാണ് ഈ ദിനം ആചരിക്കുന്നത്.

2012 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 10.1 ലക്ഷം പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുകയും അതില്‍ 6.8 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. 2020 ആകുമ്പോള്‍ ഇവ യഥാക്രമം 12.4 ലക്ഷവും 8.44 ലക്ഷവും ആകുമെന്നാണ് അനുമാനം. ഒരു സമയം ഇന്ത്യയില്‍ 25 ലക്ഷം പേര്‍ കാന്‍സറുമായി ജീവിക്കുന്നു.. 40 ശതമാനം കാന്‍സറുകളും നമുക്ക് വരാതെ നോക്കാവുന്നതാണ്. മറ്റൊരു നാല്‍പ്പത് ശതമാനം നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കുന്നവയുമാണ്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പല കാന്‍സറുകളും വൈകിയാണ് കണ്ടെത്തപ്പെടുന്നത് എന്ന് മാത്രം.. വിവിധതരം കാന്‍സറുകളെ പറ്റി അറിയേണ്ട ഏറ്റവും ചെറിയ കാര്യങ്ങള്‍...
Add a comment...

Post has attachment
രണ്ടിന്ത്യക്കാരെ കൂടി പരിചയപ്പെടുത്താം.



വിവിധതരം കാൻസറിന്റെ ചികിത്സയ്ക്കും (ലോകത്തെ ആദ്യത്തെ കീമോതെറാപ്പി!!) വാതരോഗത്തിനും ഒക്കെ ഉപയോഗിക്കുന്ന Methotrexate, മന്തുരോഗത്തിനെതിരെ കൊടുക്കുന്ന Diethyl carbamazine തുടങ്ങിയ മരുന്നുകൾ കണ്ടെത്തിയ ഒരിന്ത്യക്കാരനുണ്ട്. Yellapragada Subbarao. കാൻസർ-വാതരോഗ-മന്തുരോഗ ചികിത്സകളിലെ വിപ്ലവമായിരുന്നു ഈ ഇന്ത്യക്കാരന്റെ കണ്ടുപിടിത്തങ്ങൾ.



അതുപോലൊരാളായിരുന്നു അസിമ ചാറ്റർജിയെന്ന ബംഗാളി ശാസ്ത്രജ്ഞ. സസ്യങ്ങളിൽ നിന്നും കാൻസറിനും (Vinca alkaloids), അപസ്മാരത്തിനും മലമ്പനിയ്ക്കുമൊക്കെയുള്ള മരുന്നുകൾ വികസിപ്പിച്ചെടുത്ത ശാസ്ത്രലോകത്തെ ധീരയായ വനിതയായിരുന്നു അവർ. ഇന്ത്യൻ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ട അവർക്ക് രാജ്യം പത്മവിഭൂഷൻ നൽകി ആദരിക്കുകയും ചെയ്തിരുന്നു.
Add a comment...

Post has attachment
Photo
Add a comment...

Post has attachment
24th of January... National Girl Child Day (ദേശീയ ബാലികാദിനം)

National girl child day has been started as a national girls development mission by the Government of India. This mission raises the awareness among people all over the country about the importance of girl’s promotion. It enhances the meaningful contribution of the girls in decision making processes through the active support of the parents and other community members.

This powerpoint presentation was prepared to help a school teacher who teaches small girls upto 7th standard in a school near Karnataka-Maharashtra border. Many of the girls became panic after attaining menarche (the first menstruation) in her class and it created a lot of problems inside the class and in the school. Those children were unaware of what is happening in their body and didn know how to takecare of THE PERIODS !! This presentation was created primarily for that little girls and i'm sharing it here because everybody (a parent, a teacher, a friend or anybody) should know the basic things regarding the attainment of puberty and menstruation
Add a comment...
Wait while more posts are being loaded