Profile

Cover photo
Kumar Upasana
Lives in Vaikom, Kerala
587,158 views
AboutPosts+1's

Stream

Kumar Upasana

Shared publicly  - 
 
Nagala East, AndraPradesh
Moderate+ trek 9km

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാഗ്ലപുരത്തേക്കായിരുന്നു ഈ മാസത്തെ ട്രെക്കിങ്ങ്, Jul 11-12. രണ്ട് വർഷം മുന്നേ CAF സംഘടിപ്പിച്ച ട്രെക്കിങ്ങിന്റെ ഫെയ്സ്ബുക്ക് ചിത്രങ്ങളിലൂടെയാണ് നാഗ്ലയെ കുറിച്ച് ആദ്യമായി അറിയുന്നത്. പിന്നീടിപ്പോഴാണ് പോകാനവസരം കിട്ടിയത്. 10ന് വൈകിട്ട് 5.15ന് ചെന്നൈക്ക് ട്രെയിൻ. അവിടെനിന്നും നാഗ്ലയിലെ ബേസ് ക്യാമ്പിലേക്ക് ട്രാവലറിൽ, പിന്നെ 9കിമീ ട്രെക്കിങ്ങ്, രാത്രിയിൽ ഉൾക്കാട്ടിൽ താമസം, പിറ്റേ ദിവസം മടക്കം, ഇതാണ് പ്ലാൻ. തൃപ്പൂണിത്തുറയിൽ നിന്ന് പ്രവീണുമുണ്ടായിരുന്നു സൗത്ത് സ്റ്റേഷനിലേക്ക് എന്റൊപ്പം. CAF സെക്രട്ടറി നൗഷാദും പ്രാഞ്ചിയേട്ടനും കിച്ചുവും എത്തിയിരുന്നു ഞങ്ങളെ യാത്രയയക്കാൻ. പിന്നെയങ്ങോട്ട് തൃശൂരെത്തുന്നതുവരെ ഓരോ സ്റ്റേഷനിലും അംഗസംഖ്യ കൂടി വന്നു... ഓർഗനൈസർ അഭിലാഷ്, റോണി, ശ്രീജേഷ്, അനുലാൽ, പ്രവീൺ 2, ഡ്വിജിത്ത്, വിവേക്, രാമകൃഷ്ണൻ, ധനേഷ്.. അങ്ങനെ ഇരുപതോളം ആളുകൾ. രാത്രിയിൽ ഉറക്കം വരുന്നതുവരെ 28 കളിച്ചു. കുറച്ചൊന്നുറങ്ങി. രാവിലെ ചെന്നൈയിലെത്തി. ടീം ലീഡർ KK എന്ന പാലക്കാട്ടുകാരൻ കൃഷ്ണകുമാർ അവിടെ നിന്നും ജോയിൻ ചെയ്തു.

രണ്ട് വണ്ടികളിലായി ബേസ് ക്യാമ്പിലേക്ക് യാത്ര തുടങ്ങി. ഇടയ്ക്കൊരിടത്ത് നിർത്തി ഇഡലി, വട, പൂരി തുടങ്ങിയവ വളരെ ലഘുവായി മാത്രം കഴിച്ച് യാത്ര തുടർന്നു. ഏകദേശം 10 മണിയോടെ ബേസ് ക്യാമ്പിൽ നിന്നും ട്രെക്കിങ്ങ് ആരംഭിച്ചു. വരണ്ട ഒരു പ്രദേശത്തുകൂടിയാണ് ആദ്യം പോകേണ്ടത്, അവിടൊരു ഡാം ഉണ്ട്, പക്ഷേ ഇപ്പോൾ വറ്റി വരണ്ട് കിടക്കുന്നു. മഴക്കാലത്ത് മാത്രമേ വെള്ളമുണ്ടാകൂ. ഡാമിന് നടുക്കായി ഒരു ചെറിയ അമ്പലമൊക്കെയുണ്ട്. അതിനു ചുറ്റും കുറേ മരങ്ങൾ കരിഞ്ഞുണങ്ങി നിൽക്കുന്നു. 2012ൽ CTCയോടൊപ്പം ട്രെക്കിനു വന്ന ഒരു IIT student ഇവിടെ മുങ്ങി മരിച്ചിട്ടുണ്ടെന്ന ന്യൂസ് വായിച്ചിരുന്നു.

ബാക്കി കഥ ചിത്രങ്ങൾ പറയും :)

#Nagala   #trek   #നാഗ്ല   #ട്രെക്ക്    #നാഗളപുരം

ഈ ട്രെക്കിനു ശേഷം ഓരോ ദിവസം മഹാബലിപുരം കാഞ്ചീപുരം തഞ്ചാവൂർ മധുര എന്നീ സ്ഥലങ്ങളിൽ... അങ്ങനെയെന്റെ യാത്രകളിപ്പോൾ Trek & Tour മോഡിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ ചിത്രങ്ങൾ പുറകേ വരും :)
 ·  Translate
18
മിസ്റ്റർ ജോ എങ്കമ്മാലി's profile photoSanthosh Janardhanan's profile photoKumar Upasana's profile photo
6 comments
 
:))

700 peak? അതറിയില്ല. ഒരു വാട്ടർഫാൾസിന്റെ താഴെയായിരുന്നു നൈറ്റ്ക്യാമ്പ്.

ചിത്രശലഭമരങ്ങൾ ഈസ്റ്റിലും ധാരാളമുണ്ടായിരുന്നു. വെസ്റ്റിലും പോണം ഒരിക്കൽ!
 ·  Translate
Add a comment...

Kumar Upasana

Shared publicly  - 
 
Goa Monsoon Trek 2015
Starting date Aug 17, only one batch.
Duration: 6 days and 5 nights.
Program fees: Rs2800
(40% seats reserved for ladies)

For photos & booking details,
1) http://yhaigoa.blogspot.in/p/goa-monsoon-trekking-expedition.html
2) http://yhaindia.org/adventure-programme.php?id=177

Program Schedule & Route

17 August [DAY 1]
Report at Youth Hostel , Panaji – 14.00 hrs onwards

18 August [DAY 2]
Travel to Hivre khurd by bus (50 Kms), Trek via Moshacho Varzar to Hivre Vazar (2 Waterfalls), (10 Kms). After lunch trek to Camp Thane for Night Halt (5 kms)

19 August [DAY 3]
Trek to Charavane waterfall and back (10 Kms)

20 August [DAY 4]
Trek to Shelop Budruk (12 Kms), Trek to Sulsulo, Shelpecho Vazar (3 Waterfalls) (10 Kms) and back.

21 August [DAY 5]
Travel by bus to Sanvordem, trek to Kumthal Waterfalls(8 kms). Proceed to Panaji Youth Hostel. Valedictory Function at Night

22 August [DAY 6]
Check out after breakfast

#Upcoming   #Monsoon #Trek #Goa #Yhai  
5
Yen PT's profile photo
Yen PT
+
1
2
1
 
അങു പോയാലൊ
 ·  Translate
Add a comment...

Kumar Upasana

Shared publicly  - 
 
സകുടുംബം "നീന" കണ്ടു, കണ്ടിരിക്കാവുന്ന ഒരു സിനിമ, ഇഷ്ടപ്പെട്ടു.

ഇതിലെ ചില കഥാപാത്രങ്ങൾക്ക് പ്ലസിലെ ചില ആളുകളോട് രൂപസാദൃശ്യം തോന്നി!
1. മഞ്ജു മനോജ് - ഹീറോയിൻ
2. രഞ്ജിത്ത് ആന്റണി - പേഷ്യന്റ്
3. രവീഷ് - ഡോക്ടർ

:)

#ചുമ്മാ 
 ·  Translate
13
sijEEsh vb's profile photoSarin Babu's profile photoRaveesh Raveendranath's profile photo
5 comments
 
ശോ! ഞാനിതിപ്പ്ലാ ശ്രദ്ധിച്ചേ... ;) 
 ·  Translate
Add a comment...

Kumar Upasana

Shared publicly  - 
 
ചെറിയൊരു ഇടവേളക്കുശേഷം ഒരു ട്രെക്ക് കൂടി ... May 1-2-3 #Gokarna #Beach #Trek
 ·  Translate
7
Add a comment...

Kumar Upasana

Shared publicly  - 
 
തെയ്യം കലാകാരന്മാരുടെ ജീവിതത്തെക്കുറിച്ച്...
 ·  Translate
8
1
sijEEsh vb's profile photoManoj K Anandam's profile photo
 
"കള്ളുചെത്താത്ത തീയ്യന്, ഉലയൂതാത്ത കൊല്ലന്, എണ്ണയാട്ടാത്ത വാണിയന് മീന്‍പിടിക്കാത്ത മുക്കുവന് കാവിലെന്താണ് കാര്യം? ബിഗ്ബസാറിലെ അരിയെറിഞ്ഞ് വരവിളിക്കുന്ന കോലക്കാരന്‍ തോറ്റംപാട്ട് മുഴുവന്‍ പാടണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ആകുമോ? " :)
 ·  Translate
Add a comment...

Kumar Upasana

Shared publicly  - 
 
മനോജിന്റെ സ്വന്തം #അരി #വില്പന,
സഹകരിക്കൂ, സഹായിക്കൂ
 ·  Translate
 
സുഹൃത്തുക്കളെ, വീട്ടില്‍ കൃഷിചെയ്തുണ്ടാക്കിയ കൂര്‍ക്ക അധികമുണ്ടായപ്പോള്‍, അത് ഓണ്‍ലൈനിലൂടെ വിതരണം ചെയ്ത ചെറിയ ശ്രമത്തിന് (http://goo.gl/nAsXZp) ഒരുപാട് പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വന്തം പാടത്തെ നെല്ല് അരിയാക്കി ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു ആലോചനയിലാണ്. നെല്‍കൃഷി വീട്ടില്‍ പണ്ടുമുതലേ ഉള്ളതാണ്. സ്വന്തം പാടത്തുവിളഞ്ഞ നെല്ല്, പുഴുങ്ങിക്കുത്തി അരിയാക്കിയാണ് ഇപ്പോഴും ചോറുണ്ണുന്നത്. വീട്ടാവശ്യത്തിനുള്ളതെടുത്ത ശേഷം ഒരു സീസണില്‍ ഏകദേശം 10 ടണ്ണോളം നെല്ലാണ് സപ്ലെയ്ക്കോ പോലുള്ള പൊതുവിതരണ സംവിധാനത്തിലേയ്ക്ക് കൊടുത്തുവരുന്നത്. ജൈവകൃഷിയിലൂടെ ചെയ്ത നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തതും അതിന് മതിയായ വില ലഭിക്കാത്തതും സാധാരണയെടുക്കുന്ന നെല്ലിന് സമയത്തിന് പണം ലഭിക്കാത്തതുമൊക്കെ മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളിലുണ്ട്. മുന്‍വര്‍ഷങ്ങളിലായി നിരവധി ജൈവകൃഷിശ്രമങ്ങള്‍ ഞങ്ങളുടെ അടാട്ട് ഒമ്പതുമുറി കോള്‍പ്പാടശേഖരത്തില്‍ നടന്നിട്ടുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര പിന്തുണകളില്ലാത്തതിനാല്‍ തുടര്‍ച്ചകളില്ലാതെ പോയി. കഴിഞ്ഞ വര്‍ഷം അടാട്ട് കൃഷിഭവന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച ശ്രമങ്ങള്‍ ഇന്ന് ജൈവം അമൃതം എന്ന പേരില്‍ അടാട്ട് ഫാര്‍മേഴ്സ് സൊസൈറ്റിയുടേയും കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടേയുമൊക്കെ പിന്തുണയോടെ വളരെ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

എന്റെ പാടത്തെ നെല്ല് അരിയാക്കി, ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു പരീക്ഷണത്തിനാണ് ശ്രമിക്കുന്നത്. അരിയാക്കുമ്പോഴുള്ള റിസ്ക്ക് കൂടുതലായതിനാല്‍ ആവശ്യക്കാര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ തന്നാല്‍ വളരെ ഉപകാരമായിരിക്കും. ഇടയ്ക്കുവന്ന വേനല്‍മഴ കാരണം കൊയ്ത്ത് വൈകുകയാണ്.എല്ലാം ഭംഗിയായി നടന്നാല്‍ അടുത്ത ആഴ്ചയോടെ കൊയ്ത്, വിഷുവിനോടനുബന്ധിച്ച് അരിയായി വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍: ഉമ എന്ന നെല്ലിനമാണ്. ഒറ്റപ്പുഴുക്കില്‍ തവിടുകളയാത്ത ചുവന്ന അരിയാണ് പ്രോസസ്സ് ചെയ്യാനുദ്ദ്യേശിക്കുന്നത് (ഫോമിലെ ഫീഡ്ബാക്ക് അനുസരിച്ച്).കൈകാര്യം ചെയ്യാനെളുപ്പത്തിന് 10 കിലോ ബാഗുകളിലായിട്ടാണ് പാക്ക് ചെയ്യുന്നത്. ജൈവകൃഷിയായതിനാല്‍ ചിലവ് കൂടുതലും അതനുസരിച്ചുള്ള വിളവ് കുറവുമെന്നുമുള്ള അവസ്ഥയുണ്ട്.കൃഷിചെയ്ത നെല്ല് 25രൂപയ്ക്കാണ് സംഭരിക്കുന്നത്. പ്രോസസ്സിങ്ങും ട്രാന്‍സ്പോര്‍ട്ടേഷനും പാക്കിങ്ങിന്റേയും ചിലവ് ഒക്കെ ചേര്‍ത്ത്, ഒരു കിലോവിന് 65-70 രൂപയ്ക്കടുത്ത് ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് ഇത് വലിയ തുകയാണെന്ന് അറിയാതെയല്ല. വാങ്ങാന്‍ സാധിക്കുന്നവര്‍ ഈ സംരംഭത്തിന് പിന്തുണയ്ക്കണമെന്നും നിങ്ങളുടെ സുഹൃത്ത് വലയത്തിലേയ്ക്ക് പങ്കുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ജൈവവൈവിധ്യസമ്പുഷ്ടമായ തൃശ്ശൂരിലെ കോള്‍പ്പാടങ്ങളെക്കുറിച്ച് തളിര് മാസികയില്‍ എഴുതിയ ലേഖനം http://goo.gl/eVogud

ഇതൊരു പരീക്ഷണമായതുകൊണ്ടും ഇങ്ങനെയുള്ളവ ചെയ്ത് മുന്‍പരിചയമില്ലാത്തതുകൊണ്ടും കൂര്‍ക്ക പോലെ കാര്യങ്ങള്‍ എളുപ്പമല്ലാത്തതുകൊണ്ടും നിങ്ങളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും സഹായങ്ങളും ആവശ്യമുണ്ട്. ഓര്‍ഡര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോമിലേയ്ക്കുള്ള ലിങ്ക് http://goo.gl/xTw3N9

നന്ദി
മനോജ്.കെ
 ·  Translate
116 comments on original post
11
1
Manoj K Anandam's profile photoസിനി സെമീർ's profile photo
 
താങ്ക്സ് & ഉമ്മാസ് ;) +Kumar Upasana

കുറെ നാളായി പറയുന്ന ഒരു കാര്യം യാഥാർത്ഥ്യത്തിലേക്ക്.. 
 ·  Translate
Add a comment...

Kumar Upasana

Shared publicly  - 
 
നല്ലൊരു ദിവസം! TV യും കണ്ടില്ല, പേപ്പറും വായിച്ചില്ല... അത് നന്നായീന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഒരു ഫുൾ ഡേ പക്ഷിനിരീക്ഷണം :))

മനോജ് ഇന്നലെ രാത്രി എന്റെ വീട്ടിലെത്തി. ഇന്ന് രാവിലെ പൂവാതുരുത്ത്, കപിക്കാട്, മുണ്ടാർ, കല്ലറ, എഴുമാംതുരുത്ത്, കുമരകം, ചെങ്ങളം, ചീപ്പുങ്കൽ, അയ്മനം എന്നീ സ്ഥലങ്ങളിലെ നെൽപ്പാടങ്ങളിലൂടെ ബൈക്കിൽ കറക്കം. പലയിടത്തും ചേറിലിറങ്ങി നടക്കേണ്ടിയും വന്നു. ധാരാളം bird sightings കണ്ടു, nesting കണ്ടു, ഫോട്ടോ എടുത്തു, മുപ്പതോളം ebird checklists കിട്ടി!

#ebird #പക്ഷിനിരീക്ഷണം with +Manoj K Anandam​​

PS: പോയ വഴികളാണ് മാപ്പിൽ നീലനിറത്തിൽ കാണുന്നത്.

 ·  Translate
19
1
ഇട്ടിമാളു അഗ്നിമിത്ര's profile photosijEEsh vb's profile photoManoj K Anandam's profile photo
3 comments
 
:)
Add a comment...

Kumar Upasana

Shared publicly  - 
 
2014ൽ ഭൂനികുതി അടച്ചത് - 20 രൂപ
2015ലെ അടയ്ക്കേണ്ടത് - 100 + 70 രൂപ 2014ലെ കുടിശിക [ഓർഡിനൻസിന് 2014 മുതൽ പ്രാബല്യമുണ്ട്, അതുകൊണ്ട് അടച്ച നികുതിയാണെങ്കിൽ പോലും2014ലെ ബാക്കി തുക ഈ വർഷം അടക്കണം]

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി നികുതിവർദ്ധന!
വില്ലേജ് ഓഫീസിൽ എന്റെ സ്ഥലത്തിന്റെ കരം അടയ്ക്കാൻ ഇന്നലെ ചെന്നപ്പോളറിഞ്ഞത്!

ബാറുകൾ പൂട്ടിയതുമൂലമുള്ള സൈഡ് എഫക്റ്റ്!!! ഇങ്ങനെയൊക്കെയല്ലേ മാണിക്ക് നികുതിവരുമാനം കൂട്ടാൻ സാധിക്കൂ.

#അതിവേഗംബഹുകൊള്ള    #മാണിസം  
 ·  Translate
8
Shoji Mathew's profile photo
 
:)
Add a comment...

Kumar Upasana

Shared publicly  - 
 
സംസ്ഥാനത്തെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം #മൂലം #വള്ളംകളി   ഇന്നലെയായിരുന്നു. മത്സരത്തിനിടെ വള്ളം മുക്കൽ, തുഴ എറിയൽ, കല്ലേറ് തുടങ്ങി മറ്റു പല കേരളീയകലാരൂപങ്ങളും കാണാനിടയായി. കുമരകം NCBC യുടെ "കോട്ടപ്പറമ്പൻ", ആലപ്പുഴ ടൗൺ ബോട്ട് ക്ലബിന്റെ "ചെത്തിക്കാടൻ" എന്നീ വള്ളങ്ങളാണ് കൂട്ടിയിടിയെ തുടർന്ന് മുങ്ങിയത്. മൂന്നാം ട്രാക്കിൽ മത്സരിക്കുകയായിരുന്ന "ചെത്തിക്കാടൻ" ഒന്നും രണ്ടും ട്രാക്കിലെ വള്ളങ്ങൾക്ക് മത്സരിക്കാനാകാത്ത വിധം ട്രാക്ക് മാറ്റിയതാണ് കുഴപ്പങ്ങൾക്ക് കാരണം.
ഇതിന്റെ അനുരണനങ്ങൾ ഇനി വരുന്ന #ആറന്മുള   #നെഹൃട്രോഫി   വള്ളംകളികളിലും കാണാനാവുമെന്ന് കരുതാം.

#ചമ്പക്കുളം   #വെള്ളംകളി  
#MobileClicks  
 ·  Translate
17
Add a comment...

Kumar Upasana

Shared publicly  - 
 
കസിൻ സിസ്റ്ററിനു വേണ്ടി Kerala matrimony-യിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി ഇന്നലെ. ഒരു ദിവസം കൊണ്ട് 112 മെസേജസ് വന്നിരിക്കുന്നു! ഇതെല്ലാമിനി എപ്പോ നോക്കി തീർക്കുമോയെന്തോ! ഓരോ പ്രൊഫൈലും ഒന്നോടിച്ചു നോക്കാതെങ്ങനെ മറുപടി അയയ്ക്കും? പണിയായി :-/

#അത്മഗതം #വിവാഹമാർക്കറ്റ് #BScNurse
 ·  Translate
9
പപ്പന്‍ പ്രിയപ്പെട്ട  പപ്പന്‍'s profile photoKumar Upasana's profile photo
2 comments
 
അടച്ചത് തന്നേ!
 ·  Translate
Add a comment...

Kumar Upasana

Shared publicly  - 
 
കഴിഞ്ഞ വർഷം കടമ്മനിട്ട #പടയണി   കാണാൻ പോയപ്പോഴാണ് ഓതറ പടയണിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. #ഓതറ   #പുതുക്കുളങ്ങര   ദേവി ക്ഷേത്രത്തിലാണ് നടക്കുന്നത്, ചെങ്ങന്നൂർ/തിരുവല്ല നിന്ന് 7km.

ഇവിടത്തെ പ്രതിഷ്ഠ വനദുർഗ്ഗയാണ്. എല്ലാ വർഷവും പടയണി ഉണ്ടായിക്കൊള്ളണമെന്നില്ല, ഭദ്രകാളിയുടെ ഭാവം കൈകൊള്ളുന്ന വർഷങ്ങളിൽ മാത്രമാണ് പടയണി നടക്കാറ്! അല്ലാത്തപ്പോൾ ഉൽസവം മാത്രം.

1001 പാളയിലെഴുതിയ വലിയ ഭൈരവിക്കോലമാണ് പ്രത്യേകതയായി പറയാവുന്നത്, പടയണികളിൽ ഏറ്റവും വലുതാണിത്. ബാക്കിയെല്ലാം കടമ്മനിട്ട പടയണി പോലെ തന്നെ എന്നാണെനിക്ക് തോന്നിയത്.

27 March 2015

#Othara #Padayani #Festival

http://en.wikipedia.org/wiki/Padayani
 ·  Translate
23
1
ഇട്ടിമാളു അഗ്നിമിത്ര's profile photoSunil Elamkulam Muthukurussi's profile photoManoj K Anandam's profile photo
3 comments
 
ഇട്ടീ... എന്ത് ചെയ്യാം :(
 ·  Translate
Add a comment...

Kumar Upasana

Shared publicly  - 
 
മനോജിനോടൊപ്പം രണ്ട് ദിവസം #പക്ഷിനിരീക്ഷണം , ഇതുവരെ കാണാത്ത കുറേയിനം പക്ഷികളെ കാണാൻ സാധിച്ചു...

+Manoj K Anandam-ന് കാണാൻകിട്ടാത്ത ചില ഐറ്റംസ് ഒക്കെ എനിക്ക് പിടി തന്നൂട്ടോ!

#eBird #പക്ഷിജീവിതം  
 ·  Translate
19
Kumar Upasana's profile photoManoj K Anandam's profile photo
3 comments
 
+Kumar Upasana ങാ. അങ്ങനാണേ കൊഴപ്പല്യ ;P
 ·  Translate
Add a comment...
Story
Tagline
The difference between intelligent and wise is that the latter don't measure everyone with the same scale.
Introduction
Heights by great men reached and kept were not obtained by sudden flight but they, while their companions slept, were toiling upward in the night.
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Vaikom, Kerala
Previously
Kuwait
Kumar Upasana's +1's are the things they like, agree with, or want to recommend.
ആമചാടി തേവന്‍ എന്ന വിനയധിക്കാരി - മണര്‍കാട്‌ ശശികുമാര്‍.
idaneram.blogspot.com

മണര്‍കാട് ശശികുമാര്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പെട്ട ക്ഷേത്രങ്ങളുടെ നാട്‌ എന്നറിയപ്പെടുന്ന വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപ

India To Build A Thorium Reactor - Slashdot
rss.slashdot.org

In their first story, slowLearner writes "India will build a working Thorium reactor. [Quoting the Guardian] 'Officials are current

Ask Slashdot: How To Securely Share Passwords? - Slashdot
rss.slashdot.org

THE_WELL_HUNG_OYSTER writes "My tech-savvy father died suddenly and unexpectedly. He did everything online: bill-pay, banking, eBay sales (a

മഞ്ഞുതുള്ളി...: പശ്ചിമഘട്ട രക്ഷായാത്ര -ഭാഗം 2
thoomanju.blogspot.com

പശ്ചിമഘട്ട രക്ഷായാത്ര കോഴിക്കോട് ജില്ലയില് പ്രവേശിച്ചപ്പോള് കയ്യേറ്റങ്ങളുടേയും വിനാശങ്ങളുടേയും നീണ്ട നിരതന്നെ ഞങ്ങള്ക്ക് കാണാനായി .. പാനോംകാ

RawDroid Demo
market.android.com

Finally! A way to decode raw images in Android! Application to decode and view camera raw files. Supports: Adobe *.dng Canon *

Photogr. Contract Maker Lite
market.android.com

Test drive the best selling Contract Maker App for FREE. PCM-LITE will allow you to create up to 10 custom releases or contracts for your ph

Photo Tools
market.android.com

A collection of Photography tools for professionals and ambitious amateurs. Photography Tools bundled in one free application. Please note t

Google Engineer Builds Ultimate LAN Party House - Slashdot
rss.slashdot.org

Zothecula writes "Anyone who has a attended a LAN party — where people connect their computers on one network in one location to play m

SQL Anywhere: Microsoft SQL Server 1992... almost
feedproxy.google.com

SQL Anywhere. Breck Carter's unofficial blog about SQL Anywhere®... yes, "SQL Anywhere" is an actual product, like MySQL, Orac

مذكرات ثائرة: فن عاري
arebelsdiary.blogspot.com

فن عاري. حاكموا الموديلز العراة الذين عملوا في كلية الفنون الجميلة حتي أوائل السبعينات و اخفوا كتب الفن و كسروا التماثيل العارية الأثرية, ثم

Don't change my Google Reader backlash | MetaFilter
www.metafilter.com

So Google recently announced that changes are coming to Google Reader. One of the upcoming changes is that Reader is losing its own, loved b