Profile cover photo
Profile photo
Kathakali.info
44 followers -
The internet Kathakali hangout | കളിയറിവുകളുടെ തിരമൊഴി
The internet Kathakali hangout | കളിയറിവുകളുടെ തിരമൊഴി

44 followers
About
Posts

Post has attachment
2011ൽ kathakali.info വാഴേങ്കടകുഞ്ചുനായർ ട്രസ്റ്റ് ഏറ്റടുത്തശേഷം ഉണ്ടായ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച പ്രസന്റേഷൻ ഇവിടെ കാണാം.
https://drive.google.com/file/d/0Bz3CXGfO54JEMTJGMzg2RjNCRUI3Qjg0MDowLjE/view?usp=sharing

Post has attachment
അതിശയംതന്നെ അശീതിപ്പകലിരവുകൾ
ശ്രീവത്സൻ തീയ്യാടി പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ അശീതി ആഘോഷത്തെ കുറിച്ച് എഴുതുന്നു. വായിച്ച് അഭിപ്രായം പറയുമല്ലൊ.
http://kathakali.info/ml/article/Kalamandalam_Gopi_Aseethi

Post has attachment
എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ.
http://kathakali.info/ml/article/Venmani_Haridas_Part2

ശ്രീമാവേലിക്കര സുബ്രഹ്മണ്യം വെണ്മണി ഹരിദാസിനെ ഓർക്കുന്നു. വായിക്കൂ. അഭിപ്രായം അവിടെ രേഖപ്പെടുത്തൂ.

Post has attachment
ഗുജറാത്തി പദങ്ങളൊക്കെ അതറിഞ്ഞു പാടുക; ഹിന്ദുസ്ഥാനി രാഗങ്ങള് വച്ചിട്ട്…അതിന്റെ മധുരം…എന്താ പറയുക! അക്ഷരം, ച്ചാൽ.. സ്വതേ സൌത്തിന്ത്യൻസ് നോർത്തിന്ത്യൻ ഭാഷയിൽ പാടുമ്പോ ഒരു സുഖക്കുറവുണ്ടാവുമല്ലോ? മൂപ്പരങ്ങനെയല്ല, എല്ലാം എഴുതിയെടുത്ത് ഇരുന്നു പഠിച്ച്, അതെന്താണ് പറയുന്നത്, എന്താണ് പറയേണ്ടത്… ‘ശ്യാമരംഗ് സമീപേ ന ജാവോ മാരെ, ആവോ സഖീ’, ച്ചാൽ ശ്യാമന്റെ അടുത്തേക്ക്, കൃഷ്ണന്റെയടുത്തേക്ക് ഞാൻ പോവില്ല. കറുത്തതിനെയൊന്നും ഞാൻ കാണില്ല, കറുപ്പിനോടു മുഴുവൻ എനിക്കു വെറുപ്പാണ്, പക്ഷെ ഞാൻ ശ്യാമന്റെയടുത്തേക്ക് പോവുകാണ്. ഈ വിരഹനായികമാരുടെ… അതൊക്കെ മൂപ്പരുടെ കേൾക്കണം. അതിന്റെ അനുഭവം പറഞ്ഞാൽ പറ്റില്ല.

പ്രശസ്ത നർത്തകൻ കോട്ടക്കൽ ശശിധരൻ, ശ്രീ വെണ്മണി ഹരിദാസിനെ പറ്റി എഴുതുന്നു.
http://kathakali.info/ml/article/Venmani_Haridas_Part1

വായിച്ച് അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലൊ.

Post has attachment
ഇന്ന് കലാമണ്ഡലം ഹൈദരാലി ദിവസം...
ഇത്രയ്ക്കങ്ങ്‌ട്‌ വേണായിരുന്നോ ദൈവമേ? എന്ന് ഹൃദയത്തിൽ തട്ടി ചോദിച്ച് സങ്കടപ്പെട്ട ദിവസം ഓർക്കുന്നു ഞാൻ. ഇപ്പോഴും ആ ഭാഗത്ത് കൂടെ കാറിൽ പോകുമ്പോൾ ഹൈദരാലിയെ ഓർമ്മ വരും. അത് ഞങ്ങൾ തമ്മിൽ ദീർഘനിശ്വാസത്തിന്റെ ബാക്ക്ഗ്രൗണ്ടോടെ പറയാറുമുണ്ട്..

ഒരു പഴയ വീഡിയോ കാണാം.. ഒന്നാം ദിവസം.

https://www.youtube.com/watch?v=A_K3dO5_pnc
Add a comment...

Post has attachment
http://www.kathakali.info/ml/node/1774
സുഹൃത്തുക്കളെ, പണ്ഡിതന്മാരെ,
കുചേലവൃത്തം ആട്ടക്കഥ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. തെറ്റുകൾ ഉള്ളത് ചൂണ്ടിക്കാണിക്കുമല്ലൊ. അതിലേറെ ആ സിമ്പിൾ ആയ സംസ്കൃതവും മലയാളവും ചേർത്ത മണിപ്രവാളം പദങ്ങളുടേയും ശ്ലോക/ദണ്ഡകങ്ങളുടേയും അർത്ഥം ഗദ്യരൂപത്തിൽ എഴുതി തന്നു എങ്കിൽ ഒരു "കഥകളി ഇവാഞ്ചലിസ്റ്റ്" പട്ടം തരുന്നതാണ്. :) :) :)
ആട്ടക്രമങ്ങൾ തന്നാൽ അത് ചേർക്കാം. പക്ഷെ ഇതിലിപ്പോ അത്ര വല്യേതൊന്നും ഇല്ല എന്നതിനാൽ അതിനു സെക്കന്റ് പ്രിഫറൻസ്. അത്രേ ഉള്ളൂ.
എല്ലാവരും സഹകരിക്കുമല്ലൊ.
ബാക്കി ചേർക്കാനുണ്ട്. അറിയാം. അത് കുചേലന്റെ തിരിച്ച് വരവാ. ചേർക്കാം അതും സമ്പൂർണ്ണമായി ആട്ടക്കഥ ഇടുക എന്നത് പ്രധാനം തന്നെ. ചെയ്യാം.
കുചേലവൃത്തം | കഥകളി.ഇൻഫൊ | Kathakali.info | കളിയറിവുകളുടെ തിരമൊഴി
മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം. ഇത് കൂടാതെ അദ്ദേഹംവൽക്കലവധം അപ്രസിദ്ധമായ ഒരു ജീമൂതവാഹനകഥയും എഴുതിയിട്ടുണ്ട്. വൽക്കലവധം ആട്ടക്കഥ കുചേലവൃത്തത്തിന്റെ പൂർവ്വഭാഗം എന്ന നിലയിലാണ് 101 ആട്ടക്കഥകൾ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
kathakali.info
Add a comment...

Post has attachment
അങ്ങനെ അൽപ്പകാലത്തിനുശേഷം കഥകളി ഡോട്ട് ഇൻഫോയിൽ ഒരു കളിആസ്വാദനം രേഖപ്പെടുത്തിയിരിക്കുന്നു.
ദീപാ കോടീരി തന്റെ സ്വത്തസിദ്ധമായ ഗ്രാമ്യഭാഷയിൽ കണ്ണൂർ ചിറക്കൽ ധന്വന്തരീക്ഷേത്രത്തിൽ നടന്ന ഉത്സവക്കളി - കുചേലവൃത്തത്തെ പറ്റി താൻ കണ്ടപോലെ വിവരിക്കുന്നു. വായിച്ച് അവിടെ അഭിപ്രായം രേഖപ്പെടുത്തൂ. ലോഗിൻ ചെയ്യണം. എഫ്.ബി യൂസർ എക്കൗണ്ട് വെച്ച് ലോഗിൻ ചെയ്യാൻ സാദ്ധ്യമാണ്.
http://kathakali.info/ml/article/Kannur_Chirakkal_Dhanvantharikshethram_Kuchelavrutham
Add a comment...

Post has attachment
പല സാങ്കേതികകാരണങ്ങളാലും ഇപ്പോൾ വീഡിയോസ് അപ്‌ലോഡ് ചെയ്യാറില്ല. എന്നാൽ ഇപ്പോൾ ചെലത് ചെയ്തിട്ടുണ്ട്. പതിവുപോലെ കഥകളി സംബന്ധമായത് തന്നെ. കോട്ടയം കഥകളിലേക്ക് ഒരു ആമുഖം എന്ന പേരിൽ തിരനോട്ടം ദുബായ്, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ നടത്തിയ അരങ്ങ് 2009 ലെ ചർച്ച എന്നോ പ്രശ്നോത്തരി എന്നോ പറയാം.

പങ്കെടുക്കുന്നവർ ഒക്കെ തനിയ്ക്ക്താൻ പോന്നവർ. ഓഡിയോ പ്രോബ്ലം ചെല ഭാഗത്തുള്ളത് എനിക്ക് ഒന്നും ചെയ്യാൻ നിവൃത്തി ഇല്ല. എന്നാലും കേട്ടാൽ നഷ്ടമാവില്ല. കേമന്മാരെ കേൾക്കുന്നത് നല്ലതാണല്ലൊ.
https://www.youtube.com/playlist?list=PLVyo99nyUHqP3lH6BfigNuEyyfcebRY9p
Add a comment...

Post has attachment
https://youtu.be/LLd5BVnR3Po
കഥകളിയിലെ മാടമ്പി സംഗീതം 
മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരും കലാ: നീലകണ്ഠൻ നമ്പീശനും പ്രാചാരത്തിൽ കൊണ്ടുവന്ന ഇന്നത്തെ കഥകളി സംഗീത ശാഖയുടെ, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അമരക്കാരൻ ആണു ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി. കാലത്തിന്റെ ഒഴുക്കിൽ അറിഞ്ഞും അറിയാതേയും ശുദ്ധവഴിയിൽ നിന്നും പലർക്കും വ്യതിചലിക്കേണ്ടി വന്നപ്പോഴും താൻ പഠിച്ച രീതിയിൽ ഉറച്ചുനിന്ന് അത്‌ സ്വന്തം ശിഷ്യർക്കു ചിട്ടയായിത്തന്നെ പകർന്ന് കൊടുത്ത കഥകളി സംഗീത പ്രതിഭയാണു ശ്രീ മാടമ്പി. ഇന്ന്, പതുക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ തനതായ സംഗീത വഴി ആലേഖനം ചെയ്തുവെക്കണം എന്ന ആശയം, പ്രത്യേകിച്ച്‌ ഇന്നു അരങ്ങത്ത്‌ നടപ്പില്ലാത്ത ഭാഗങ്ങൾ, കുറച്ച്‌ കാലമായി മനസ്സിലിട്ടു നടന്നിരുന്ന www.kathakalipadam.com/ അണിയറ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഈ ആഗ്രഹം ആശാന്റെ ശിഷ്യരോടു സൂചിപ്പിച്ചപ്പോൾ അവരും ഇത്‌ കുറച്ചുകാലമായി നടത്താൻ ആഗ്രഹിക്കുന്ന ഒന്നാണെന്ന് മനസ്സിലായി. പിന്നെ ഒട്ടും താമസിക്കാതെ, 2016 ജാനുവരി ഒന്നാം തീയതി തന്നെ ഈ ഒരു ചെറു സംരഭത്തിനു തുടക്കം കുറിച്ചു. ആശാന്റെ സൗകര്യാർത്ഥം ഓരോന്നായി ആലേഖനം ചെയ്തുവെക്കാനാണു ഞങ്ങൾ ഉദ്ദേശിക്കുന്നത്‌. വീഡിയോ കാണുക.
ഈ സംരംഭത്തിലെ ആദ്യ ദിവസം, മാടമ്പി ആശാനും Kalamandalam Babu Namboothiri യും ചേര്‍ന്ന് പാടിയ ഒരു പാട്ട് കൂടി ചേര്‍ക്കുന്നു >
https://goo.gl/BFB2SJ (ലിങ്കില്‍ Right Click ചെയ്യുക Save Link As കൊടുക്കുക)
Add a comment...

Post has attachment
Wait while more posts are being loaded