Profile cover photo
Profile photo
Joshina Ramakrishnan
2,269 followers
2,269 followers
About
Joshina Ramakrishnan's posts

Post has attachment
പിന്നേയും സമ്മാനം!! താങ്ക്യൂ ശാന്ത.. ഗിഫ്റ്റിഷ്ടായി <3 
Photo

Post has attachment
ഗിഫ്റ്റ് കിട്ടീ!!! താങ്ക്സ് ശാന്താ.. ഒന്ന് രണ്ട് സെറ്റുകൾ കയ്യിലുണ്ടായിരുന്നു. എന്നാലും ഈ സെറ്റ് കിട്ടിയതിൽ അത്യാഹ്ലാദം. പിള്ളേർ ആഘോഷിച്ച് തിമിർക്കുകയാണ് :)

Photo

"അമ്മൂമ്മയുടെ താടി"
അഥവാ മുരളി തുമ്മാരക്കുടി എഴുതിയ 'അമ്മൂമ്മയുടെ മുല' എന്ന ലേഖനത്തോടൊരു പ്രതികരണം

അമ്മൂമ്മയുടെ മുല എന്ന ലേഖനത്തോടാണ് പ്രതികരണം എന്നതുകൊണ്ട് ഞാനും അല്പം മുല ലെഗസിയില്‍ നിന്നു തുടങ്ങാം. എന്റെ അച്ഛമ്മയുടെ അമ്മയും അച്ഛമ്മയും മേൽമുണ്ടോ ജമ്പറോ സ്ഥിരമായി ധരിച്ചിരുന്നില്ല. അതിരാവിലെ എണ്ണതേച്ച് കുളിക്കാനുള്ള വെള്ളം ചെമ്പുകലത്തിൽ ചൂടാക്കാൻ തീമൂട്ടിയിട്ട് എൺപതിലും അഴക് വിടാത്ത നെഞ്ച് വിരിച്ച് തെങ്ങ് കയറാൻ വരുന്ന ആളുകൾക്ക് നിർദ്ദേശം കൊടുത്ത് പറമ്പിലൂടെ ഓടിനടക്കുന്നത് ഞാനും ഓർക്കുന്നു.

എന്റെ ഓർമ്മയിൽ അവരിൽ ഒട്ടുമുക്കാൽ പേരും വീട്ടുഭരണനിർവ്വഹണത്തിലെ കാര്യശേഷിയും സാമൂഹിക ഇടപെടലുകളിലെ അസാമാന്യ ധൈര്യവും കാഴ്ചവെച്ചവരാണ്. ആ കൂസ്സലില്ലായ്മയും പല കാര്യങ്ങളിലെ കണിശതയും !!
ഒഴുക്കുനിലയ്ക്കാത്ത ഒരു സമൂഹത്തിൽ പല കാഴ്ചപ്പാടുകൾക്കും മാനദണ്ഡങ്ങൾക്കും അനുകൂലങ്ങളും പ്രതികൂലങ്ങളുമായ മാറ്റങ്ങളുണ്ടാവും. നഗ്നതയ്ക്കും അതുപോലെതന്നെ.

എന്നാലും എനിക്കുറപ്പുണ്ട്. തരുൺ സാഗർ തുണി ഉടുക്കുന്നില്ലാ എന്നത് കൊണ്ട് അരയ്ക്ക് മുകളിൽ വസ്ത്രം ധരിയ്ക്കാത്ത കഴിഞ്ഞ തലമുറ അമ്മൂമ്മമാരെയും മാറുമറയ്ക്കൽ സമരത്തിന്റെ സാമൂഹികമുന്നേറ്റത്തെയും ഇതുമായി കൂട്ടിക്കെട്ടേണ്ടുന്ന ഒരാവശ്യവുമില്ല. മാത്രമല്ല ദിഗംബര വിശ്വാസത്തെ മാറുമറയ്ക്കൽ ഇല്ലാത്തകാലത്തെ സമൂഹത്തിന്റെ നഗ്നതാ കാഴ്ചപ്പാടുമായി കൂട്ടിക്കെട്ടുന്നത് രാഷ്ട്രീയശരികേടുമാണ്.

പഴങ്കഥകളും സവര്‍ണകുടുംബവ്യവഹാരങ്ങളും തല്‍ക്കാലം അട്ടത്തു തന്നെ ഇരിക്കട്ടെ.

ഇനി വിഷയത്തിലോട്ടു വരാം. മുരളി തുമ്മാരക്കുടി ഈ വിഷയത്തെ അക്കമിട്ട് അവതരിപ്പിച്ച് ഒഴിവാക്കിയെടുക്കുന്നതിങ്ങനെ

/////////////
"1. ഒരു സ്വാമിജിയെ നിയമസഭയില്‍ വിളിച്ചുവരുത്തിയത്.
2. സ്വാമിക്ക് സ്പീക്കറുടെ കസേര നല്‍കിയത് (ഞാന്‍ കണ്ടിടത്തോളം പ്രത്യേക സീറ്റ് ആണ് നല്‍കിയത്).
3. സ്വാമിജി നഗ്‌നനായിരുന്നത്.
4. സ്വാമിജി പറഞ്ഞ എന്തെങ്കിലും.
നാലാമത്തെ കാര്യം ആദ്യമേ വിടാം. അദ്ദേഹം പറഞ്ഞതിനെ പറ്റിയില്ല വിവാദം ഒന്നും. സ്വാമിജി പറഞ്ഞ കാര്യങ്ങളെ പറ്റി ചര്‍ച്ച നടന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. "
/////////

ഇങ്ങനെ ചർച്ച ചെയ്യാതെ മനപ്പൂർവ്വം ഒഴിവാക്കിഎടുത്ത നാലാമത്തെ പോയന്റെടുക്കാം. അതിലാണ് നഗ്നതയാണു പ്രശ്നം എന്നു വരുത്തിത്തീർക്കാനായി തരുൺ സാഗർ പറഞ്ഞതാണു പ്രശ്നമെന്നതിനു സാമ്പിൾ സൈസില്ല എന്ന ഡിപ്ലൊമാറ്റ് ന്യായം വച്ച് നഗ്നതയിലോട്ട് ചര്‍ച്ച വഴിമാറ്റുന്നത്

എന്തുകൊണ്ടിതു പ്രശ്നമാണ് എന്നതിനു ഒരുഉദാഹരണം പറയാം

ഇവിടെ സ്ഥലം നിയമസഭയല്ല, ഒരു സ്കൂളാണ്. പ്രസംഗിയ്ക്കുന്നത് തരുണ്‍ദാസല്ല, നല്ല ശുഭ്രവസ്ത്രധാരിയായ യൂട്രസ് സ്ലിപ് സ്പെഷലിസ്റ്റ് ഡോ. രജത്കുമാര്‍ ആണെന്നു കരുതുക. "സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അറിവുള്ളവരെ വിളിച്ച് അവര്‍ക്ക് നമ്മുടെ" വിദ്യാര്‍ത്ഥികളുമായി "സംവദിക്കാന്‍ അവസരമുണ്ടാക്കണം ". "ആരെ വിളിക്കണമെന്നതോ അവരെ എവിടെ ഇരുത്തണം എന്നതോ തീരുമാനിക്കുന്നത്" വിദ്യാഭ്യാസവകുപ്പ് ആണ്.
കുറച്ചു വര്‍ഷം മുമ്പ് അങ്ങനെ വിളിച്ച ഒരു വെള്ളത്താടി മനുഷ്യന്‍ ഒരു സ്കൂളില്‍ പ്രസംഗിച്ചത് മാധ്യമചര്‍ച്ചയായി . അന്ന് പ്രസംഗം കേട്ടിരുന്ന ഒരു പാടു പെണ്‍കുട്ടികളില്‍ ഒരു പെണ്‍കുട്ടി (ശ്രദ്ധിക്കുക : സാമ്പിള്‍ സൈസ് വളരെ മോശം ) കൂവിയതു കൊണ്ടുമാത്രം "യൂട്രസ് സ്ലിപ്പാവല്‍" ഇത്തിരി ചര്‍ച്ചയൊക്കെ ആയി . സോഷ്യല്‍ മീഡിയയില്‍ അയാളെ വെള്ളത്താടി വെള്ളത്താടി എന്ന് വിളിച്ച് കൊറെ ചര്‍ച്ചയും നടന്നു . ഇതിലെ യഥാര്‍ത്ഥ പ്രശ്നം വെള്ളത്താടിയുള്ളവരെ സ്കൂളുകളില്‍ വിളിക്കാമോ എന്നതല്ലേ ? 'അപ്പോള്‍ ബാക്കി കിടക്കുന്നത് ' യൂട്രസ്സില്ലാതിരുന്നിട്ടും ഈ വെള്ളത്താടി ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരോടെങ്കിലും അപമര്യാദയായി പെരുമാറിയെന്ന് കേട്ടിട്ടുപോലുമില്ല. 'ഡ്രസ്സ്‌കോഡ് ഒക്കെ വേണ്ടേ' വെള്ളത്താടി വെച്ച് സ്കൂളില്‍ പോകാമോ. അപ്പോള്‍ വിദ്യാഭ്യാസത്തിന്റെ ശ്രീകോവില്‍ ആയ സരസ്വതീക്ഷേത്രത്തില്‍ (സ്കൂളുതന്നെ) ഒരു കോഡ് ഉണ്ടാവുന്നതില്‍ തെറ്റൊന്നും ഇല്ല. നാളെ ഫാഷന്റെ പേരില്‍ സ്ത്രീകള്‍ താടി വെച്ചു വന്നാല്‍ സ്കൂള്‍ അസ്സംബ്ലിയില്‍ കയറ്റമോ?

പ്രത്യക്ഷത്തില്‍ തരുണ്‍ സാഗറിന്റെ പ്രസംഗവും ഡോ. രജത്കുമാറിന്റെ പ്രസംഗവും ചര്‍ച്ചയാക്കാതെ അവരുടെ സാമൂഹ്യമതിപ്പിനെപ്പറ്റിയും വിളിക്കുന്നതിന്റെ നടപടിക്രമം പാലിച്ചോ എന്നും ചര്‍ച്ചചെയ്യുന്നവര്‍ 'പ്രത്യക്ഷത്തില്‍ എതിര്‍പ്പിലാണെങ്കിലും അവരുടെ ഇടയിലുള്ള അന്തര്‍ധാര സജീവമാണ്'. അവര്‍ രാശിയുള്ള കമ്പനിയില്‍ ആണ്. അന്ന് രജത് കുമാറിനെ കൂകിയിരുത്താന്‍ ഒരു പെണ്‍കുട്ടി ഉണ്ടായി എന്നതിന്റെ ന്യൂസ്‌വാല്യു പോലെ ഇവിടെ കൂവാനൊരു എംഎല്‍.എ ഉണ്ടായില്ല എന്നതാണ് ഇത്തരം "അമ്മൂമ്മയുടെ മുല" എന്ന പോലുള്ള വഴി തിരിച്ചു വിടുന്ന ലേഖനങ്ങളുണ്ടാവാനുള്ള കാരണം.

'അതായതുത്തമാ' , 50% സ്ത്രീ സംവരണം നിയമസഭ പോലുള്ള ശ്രീകോവിലുകളില്‍ ഉണ്ടാവാത്ത പ്രശ്നം ആണ് ഇമ്മാതിരി സ്ത്രീവിരുദ്ധത പ്രസംഗിക്കുന്നവര്‍ക്ക് നിയമസഭയില്‍ ക്ഷണം കിട്ടാന്‍ കാരണമെന്നതു മറക്കാം നമുക്കിനിയും സ്പീക്കറുടെ പരമാധികാരത്തെക്കുറിച്ചും ഫ്യൂഡല്‍ അമ്മൂമ്മമാര്‍ക്ക് കോലോത്തേയ്ക്ക് മേല്‍വസ്ത്രമിട്ട് ആക്സസ് സാധ്യമായതുപോലെ ഈ ശ്രീകോവിലില്‍ മുലമറയ്ക്കാത്ത അമ്മൂമ്മമാര്‍ക്ക് കേറാമോ എന്നും ചര്‍ച്ചിക്കാം .

Post has attachment

Post has attachment
The BJP style of ideological battle! SHAME! More strength to protestors . 
Photo

Post has attachment
ഏവര്‍ക്കും വനിതാദിനാശംസകള്‍. കൈരളിന്യൂസ്ഓണ്‍ലൈനില്‍ ഞാനൊരു വനിതാദിന ലേഖനം എഴുതിയിട്ടുണ്ട്.എല്ലാവരും വായിയ്ക്കുമല്ലോ:-)

ബാദ്ധ്യതാനിരാകരണം: ലേഖനത്തിന്റെ തലക്കെട്ടിനു മറ്റേതെങ്കിലും ബ്ലോഗ് തലക്കെട്ടുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു യാദൃശ്ചികം മാത്രമാണ് :-)


പരിചയക്കാരായ ചില ഗർഭിണികൾ അനുഭവിയ്ക്കുന്ന 'സ്നേഹപീഢ' കാണുമ്പോൾ ഇത്രയും എഴുതാൻ തോന്നുന്നു.
1) പപ്പായ കഴിക്കരുത്- പച്ച പപ്പായ കഴിയ്ക്കുന്നത് കൊണ്ട് അബോർഷനുണ്ടാവും എന്നതിനു കാര്യമായ ശാസ്ത്രീയപഠന തെളിവുകളില്ല.പഴുത്ത പപ്പായ കഴിയ്ക്കുന്നത് കൊണ്ട് യാതൊരു കുഴപ്പമില്ല. കൂടാതെ വൈറ്റമിൻ എ കൊണ്ട് സമൃദ്ധവുമാണ്.
2)ഗർഭിണികൾ ഉച്ചയ്ക്കുറങ്ങരുത്- അത്യാവശ്യം ക്ഷീണം തോന്നുന്ന ഒരു കാലമാണ് ഗർഭകാലം. ചിലർക്ക് ഉറക്കക്കൂടുതൽ ചിലർക്ക് ഉറക്കക്കുറവ് , അതൊക്കെ സാധാരണമാണ്. ഉറക്കം തോന്നുമ്പോൾ അതിനുള്ള സാഹചര്യമുണ്ടെങ്കിൽ ഉറങ്ങുകതന്നെ വേണം . കാലിൽ നീരു വീഴ്ചയുണ്ടാവുന്നവരാണെങ്കിൽ ചെറിയ ഒരു തലയിണയിൽ കാൽ ഉയർത്തിവെച്ച് ഒരുവശം ചെരിഞ്ഞ് കിടക്കാവുന്നതാണ്.
3)കുങ്കുമപൂവ് കഴിയ്ക്കൽ- കുങ്കുമപൂ കുട്ടിയുടെ തൊലിനിറം കൂട്ടുകയൊന്നുമില്ല.ജനിതകകൂട്ടാണ് പലപ്പോഴും അത് നിർണ്ണയിക്കുന്നത്. ദഹനശേഷി കൂട്ടാനുള്ള കഴിവ് കുങ്കുമപൂവിനുണ്ടെന്ന് പറയപ്പെടുന്നു. നന്നായി ഭക്ഷണം കഴിച്ചാൽ ആരോഗ്യമുള്ളകുട്ടി എന്ന സിദ്ധാന്തമാവും തൊലിനിറത്തേക്കാൾ വിശ്വാസയോഗ്യം.
4)വയറു ചൊറിഞ്ഞാൽപാടു വരും- വയറു വലുതാവുന്നതിനനുസരിച്ചുള്ള വലിയൽ കാരണം തൊലിയ്ക്ക് വരൾച്ചയുണ്ടാവുന്നു. ഒലിവ് ഓയിൽ , വെളിച്ചെണ്ണ,സുരക്ഷിതമായ ക്രീമുകൾ ഒക്കെ തേയ്ക്കാവുന്നതാണ്. ഹോർമോൺ വ്യതിയാനവും തൊലിയുടെ വരൾച്ചയുമാണ് ചൊറിച്ചിൽ ഉണ്ടാക്കുന്നത്. പ്രസവാനന്തരമുള്ള വയറിലെ പാടുകൾ പലർക്കും പലതോതിലാണ്. ചിലർക്ക് പാടുകളേ ഉണ്ടാവാറില്ല. ധന്വന്തരം തൈലത്തിനു ഞാൻ 'എന്റെ വ്യക്തിപരമായ' നന്ദി പറയുന്നു. പാമേഴ്സിന്റെ റ്റമ്മി ബട്ടറും ഉപയോഗിച്ചതായി ഓർക്കുന്നു.
5)രണ്ട് പേർക്കുള്ള ഭക്ഷണം കഴിയ്ക്കണം - ആവശ്യമുള്ള തോതിൽ സമീകൃതമായ ആഹാരശൈലി മതി.ഡോക്ടർ കുറിച്ചു നൽകിയ വൈറ്റമിൻ ഗുളികകളും കഴിയ്ക്കുക. ഒരു ലോഡ് ചോറു തിന്ന് ചീർത്തത് കൊണ്ട് യാതൊരു ഗുണവുമില്ല.
6)നവജാതശിശുവിനു ഉണ്ടായേക്കാവുന്ന മഞ്ഞപ്പിത്തത്തെ പ്രതിരോധിയ്ക്കാൻ ഗർഭിണികൾ സാരിയുടുത്ത് വയറിനു സൂര്യപ്രകാശം കിട്ടത്തക്കരീതിയിൽ നടക്കണം. യാതൊരു ശാസ്ത്രീയപഠന തെളിവുമില്ലാത്ത അസംബന്ധം!
നവജാതശിശുവിന്റെ ശരീരത്തിലുള്ള ബിലിറുബിനു അനുസരിച്ച് ചികിത്സ ശിശുരോഗവിദഗ്ദർ തീരുമാനിയ്ക്കും . സൂര്യപ്രകാശം കാണിയ്ക്കൽ , മെഡിക്കേഷൻ തുടങ്ങി ഫോട്ടോതെറാപ്പി വരെ. അതു ചെയ്താൽ മതി. ഗർഭസ്ഥശിശുവിന്റെയോ നവജാതശിശുവിന്റേയോ കരൾ ബിലിറുബിൽ പ്രൊസെസ് ചെയ്യുന്നതിൽ ഗർഭിണിയുടെ വസ്ത്രധാരണത്തിനു പങ്കില്ല ! ഇന്നേവരെ സാരിയുടുക്കാത്ത ചിലർ വലിയവൃത്തത്തിലുള്ള വയറിനുമേൽ സാരിവലിച്ചുചുറ്റിയുള്ള ദയനീയദൃശ്യം കണ്ട് പകച്ചുപോയി ! ഒരുപാട് മറ്റേണിറ്റി വസ്ത്രങ്ങളുണ്ട് . അയഞ്ഞ വയറിൽ മുറുകി കിടക്കാത്ത എന്തും ഇടാം.
7)ഗർഭിണികൾ മലർന്ന് കിടക്കരുത്- ആദ്യ റ്റ്രിമെസ്റ്ററിൽ അതൊരു കുഴപ്പമല്ല. എന്നാൽ ഭ്രൂണത്തിനു ഭാരം കൂടുന്നതിനനുസരിച്ച് , മലർന്ന് കിടക്കുമ്പോൾ ഭാരം നട്ടെല്ലിനടുത്തുള്ള വലിയ രക്തധമനികളെ ഞെരുക്കാം. അത് രക്തചംക്രമണത്തെ ബാധിയ്ക്കാവുന്നതാണ്. പ്ലാസെന്റയിലേയ്ക്കുള്ള രക്തചംക്രമണം ഉറപ്പുവരുത്താൻ ഒരുവശം ചേർന്ന് കിടക്കുന്നതാണ് നല്ലത്.
8)പ്രസവശേഷം വെള്ളം ആവശ്യത്തിനുകൊടുക്കാതെ പീഡിപ്പിയ്ക്കുന്ന രീതിയും കാണുന്നു. വയറു ചാടും എന്നാണ് കാരണമായിപ്പറയുന്നത്. മുലയൂട്ടുമ്പോൾ സാധാരണയിൽ കൂടുതൽ വെള്ളം ശരീരത്തിനു ആവശ്യമുണ്ട്. ഗർഭപാത്രം ചുരുങ്ങാനും പൂർവ്വസ്ഥിതിയിലാവാനും മൂത്രക്കടച്ചിൽ ഒഴിവാക്കാനും എല്ലാം വെള്ളം ധാരാളം കുടിയ്ക്കണം. വെള്ളം കൊടുക്കാതെ പേറ്റുമരുന്ന് തീറ്റിയ്ക്കുന്ന ക്രൂരമായ കാഴ്ച കണ്ടതുകൊണ്ട് എഴുതിപ്പോവുന്നതാണ്.

തലമുറകളായി കൈമാറികൊണ്ടിരിയ്ക്കുന്ന അന്ധവിശ്വാസങ്ങൾ ഗർഭിണികൾക്ക് മുകളിൽ അടിച്ചേൽപ്പിയ്ക്കാതെ ഡോക്ടറോടും ചോദ്യങ്ങൾ ചോദിയ്ക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുക.

ഗർഭിണികളോട് : യുക്തിയ്ക്ക് നിരക്കാത്ത എന്ത് ഉപദേശത്തേയും ചോദ്യം ചെയ്യുക. സ്നേഹം വേറെ. അന്ധവിശ്വാസങ്ങൾ വേറെ!

Post has attachment
:) മൂക്കൂത്തിമോഹങ്ങൾ .
Photo

എനിയ്ക്ക് എട്ട് വയസ്സുള്ളകാലം. 'മാമാട്ടികുട്ടിയമ്മ' ഫാഷനിലായിരുന്നു അന്നെന്റെ മുടി വെട്ടിക്കോണ്ടിരുന്നത് . അത് ചെയ്യുന്നതാണെങ്കില്‍ നാട്ടിലുള്ള അച്ഛന്റെ പരിചയക്കാരനായിരുന്ന ഒരു ബാര്‍ബറും. സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളോ കുട്ടികള്‍ക്കായുള്ള സലൂണുകളോ എന്ന് വ്യാപകമായിരുന്നില്ല അതുകൊണ്ട് ഈ കടയെ തന്നെ മുടിവെട്ടാന്‍ ആശ്രയിച്ചു പോന്നു . ഒരു ദിവസം മുടിവെട്ടാന്‍ പോയി. ഫിനിഷിങ്ങ് ആവുന്നതിനുമുമ്പേ അച്ഛനു എന്തോ തിരക്കുള്ളതിനാല്‍ പെട്ടെന്ന് തന്നെ അച്ഛന്റെ ഷോപ്പിലേയ്ക്ക് തിരികേ പോവേണ്ടി വന്നു . "തീര്‍ത്തിട്ട് വേഗം വാ" എന്നും പറഞ്ഞു അച്ഛന്‍ പോയി . രണ്ട് മിനിട്ടിനുളില്‍ അയാള്‍ ഫിനിഷ് ചെയ്തു. പുതപ്പിച്ച തുണി മാറ്റി മുടിയൊക്കെ തട്ടിക്കളഞ്ഞ് എന്നെ വൃത്തിയാക്കി.അടുത്ത നിമിഷം അയാള്‍ കുനിഞ്ഞെന്റെ കവിളില്‍ കടിച്ചു . പെട്ടെന്ന് ഞാനാകേ ഞെട്ടി , വല്ലാതെ പേടിയ്ക്കുകയും ചെയ്തു . ഒരു നിമിഷം പോലും വൈകാതെ ഇരുന്ന കസേരയില്‍ നിന്നിറങ്ങി ഓടി അച്ഛന്റെ അടുത്തേയ്ക്ക് പോയി. എട്ട് വയസ്സാണെങ്കിലും അയാള്‍ ചെയ്തത് എന്തോ നല്ലതല്ല എന്നതോന്നല്‍ എനിയ്ക്കുണ്ടായി . ഒന്നും ആലോചിയ്ക്കാതെ അച്ഛനോട് " അയാളെന്നെ ഇവിടെ കടിച്ചു"എന്ന് പറഞ്ഞു എന്റെ കവിള്‍ കാണിച്ചു കൊടുത്തു. വല്ല്യ ക്ഷമാശീലമില്ലാത്ത എന്റെ അച്ഛന്‍ ഓടി പോയി അയാളെ തല്ലി. കണ്ണാടിയെല്ലാം തകര്‍ത്തു. ഇതിനി കാണിച്ചാല്‍ നീ വിവരമറിയും എന്നും ഒച്ചവെച്ചു. അച്ഛന്റെ പുറകേ പോയി ബാര്‍ബര്‍ ഷാപ്പിന്റെ പുറത്തു നിന്ന് ഞാനിതെല്ലാം കാണുന്നുണ്ടായിരുന്നു . ആ വയലന്‍സും എന്നെ അന്ന് ഭയപ്പെടുത്തി. "ഞാനാണോ ഇതിനെല്ലാം ഹേതു ഞാന്‍ പറയാന്‍ പാടുണ്ടായിരുന്നില്ലേ" എന്നും അക്കാലത്ത് ഇടയ്ക്കിടെ തോന്നലുകളുണ്ടായി .

മറ്റെന്തൊക്കെ സംശയങ്ങള്‍ നിരന്തരം എനിയ്ക്കുണ്ടായെങ്കിലും അയാളുടെ കടി ലൈംഗികച്ചുവയിലുള്ളതുതന്നെയാണെന്ന് എനിയ്ക്കറിയാമായിരുന്നു. ലൈംഗികച്ചുവ എന്നതില്‍ അന്ന് ആശയകുഴപ്പമുണ്ടായിരുന്നു . എന്നാല്‍ അതു മോശമായിരുന്നെന്നും എന്തോ അപകടം പതിയിരുന്നതാണെന്നും കുട്ടിയെന്നെ നിലയില്‍ തന്നെ ഉള്ളില്‍ നിന്നൊരു തോന്നല്‍ ഉണ്ടായി. അന്നതു പറയാനുള്ള സ്വാതന്ത്ര്യവും സ്നേഹവും അച്ഛനുനോട് ഉണ്ടായിരുന്നു എന്നതില്‍ ഞാനിന്നും സന്തോഷിയ്ക്കുന്നു.പക്ഷേ അന്നത്തോടെ എന്റെ പുറത്തുള്ള മുടിവെട്ടല്‍ നിന്നു.അച്ഛനായിരുന്നു പിന്നെ കോളേജ്കാലം വരെ നീളമൊപ്പിച്ച് വെട്ടിക്കൊണ്ടിരുന്നത് . :)

പറഞ്ഞ് വരുന്നത് ഈ സംഭവമെടുത്ത് " അയാള്‍ കവിളില്‍ കടിച്ചത് മോശമായിരുന്നു എന്നെങ്ങനെ മനസ്സിലായി? കുട്ടികളെ ഉമ്മവെച്ചു കൂടെ അല്ലെങ്കില്‍ ഉമ്മ വെയ്ക്കുമ്പോള്‍ പല്ലു കൊണ്ടതാവില്ലേ? അല്ലെങ്കില്‍ അയാളൊന്ന് ഉമ്മ വെച്ചാലെന്താ? അയാളുടെ ജീവിതമാര്‍ഗ്ഗമായ കട തല്ലിപ്പൊളിച്ചത് ഹിംസയല്ലേ? അതിനു നീയല്ലേ കാരണക്കാരി " എന്നൊക്കെ സന്ദര്‍ഭവും സാഹചര്യവും കീറിമുറിച്ച് വിശകലനം ചെയ്തേക്കാവുന്ന എല്ലാ ആക്രികളോടും ആക്രി-പിന്തുണക്കാരോടും ഒന്നേ പറയാനുള്ളൂ . പീഡോഫൈല്‍ എന്നുപറയുമ്പോള്‍ അതില്‍ കാല്‍ /അര /മുക്കാല്‍ /ഒന്ന് /ഒന്നര എന്നൊന്നും ഇല്ല . പീഡൊഫൈല്‍ വെറും പീഡോഫൈല്‍ തന്നെ . അതില്‍ ഡെക്കറേഷന്‍സ് ഒന്നും കൂടുതല്‍ ആവശ്യം ഇല്ല.

Post has attachment
Celebrating our 6th wedding anniversary todഅയ് :-)

Photo credit (2010) : Deljo Thekkekkara
Photo
Wait while more posts are being loaded