Profile cover photo
Profile photo
Jinu Jayadevan
3,129 followers
3,129 followers
About
Jinu's posts

Post has shared content

1911 ഡിസംബർ 5 ലെ ഗസറ്റ് വിജ്ഞാപനം വഴിയാണ് തിരുവിതാംകോട് സർക്കാർ മഹാത്മ രാജരാജ ശ്രീ അയ്യൻകാളി അവർകളെ, പ്രജാസഭാംഗമായി നാമനിർദ്ദേശം ചെയ്യുന്നത്. ആകെ 16 പേരെയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. അതിൽ ഒൻപതാം പേരുകാരനായിരുന്നു അയ്യൻകാളി. 1933 വരെ 22 വർഷം അദ്ദേഹം ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. 1912 ഫെബ്രുവരി 26 മുതൽ 1932 മാർച്ച 18 വരെ ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം 38 പ്രസംഗങ്ങൾ നടത്തി. അവയെല്ലാം ഇംഗ്ലീഷിലാണ് രേഖപ്പെടുത്തി വച്ചിരിക്കുന്നത്. മദ്രാസ് പുരാവസ്തു വകുപ്പിലും തിരുവനന്തപുരത്തെ പുരാവസ്തുവകുപ്പിലുമായി സൂക്ഷിച്ചു വച്ചിരുന്ന ഈ പ്രസംഗങ്ങളാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് മൈത്രി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളപ്പിറവിയ്ക്ക് തൊട്ടു മുൻപ് (1956) അംബേദ്കർ തിരുവനന്തപുരത്ത് വരികയും നിയമസഭയിൽ പ്രസംഗിക്കുകയും ചെയ്തിട്ട് അയ്യൻകാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂർ പോവുകയോ സ്മാരകം സന്ദർശിക്കുകയോ ചെയ്തില്ല എന്ന കാര്യം ആമുഖത്തിൽ കുന്നുകുഴി എസ് മണി എടുത്തു പറയുന്നുണ്ട്. പല തറവാടിത്ത ഘോഷണങ്ങൾക്കിടയിലും നമ്മൾ ഓർക്കാനിഷ്ടപ്പെടാത്ത ഒരു കാര്യം, അയ്യൻകാളിയെ മനസ്സിലാക്കാൻ കേരളത്തിന്റെ പ്രബുദ്ധതകൾ സമയമെടുത്തു എന്ന വസ്തുതയാണ്. അംബേദ്ക്കറുടെ പല നയപരിപാടികൾക്കും പ്രായോഗികമായി തുടക്കം കുറിച്ചു കടന്നുപോയ ഒരു നായകനെ വേണ്ട രീതിയിൽ അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിയാതെ പോയതാവാം ആ മറവിയുടെ കാരണം. അയ്യൻകാളിയ്ക്ക് ഒരു ജീവചരിത്രക്കുറിപ്പുപോലും ഉണ്ടാകുന്നത് വളരെ വൈകിയാണ്.

സംസ്ഥാനത്തെ എല്ലാ പള്ളിക്കൂടങ്ങളിലും പുലയക്കുട്ടികൾക്ക് പ്രവേശനം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രസംഗം. കീഴ് ജീവനക്കാരായി സർക്കാർ സർവീസിലും ദേവസ്വം വകുപ്പിലും പുലയരെ നിയമിക്കണമെന്ന് മറ്റൊന്ന്. ചെങ്കൽ ചൂള ടാങ്കിനടുത്ത് ഒരേക്കർ പുലയർക്ക് പതിച്ചു നൽകണം എന്ന് ഒരു പ്രസംഗത്തിൽ ആവശ്യപ്പെടുന്നു. സ്കൂൾ ഫീസ്, പരീക്ഷാഫീസ് സൗജന്യങ്ങൾ അടുത്ത 10 വർഷത്തേക്ക് നീട്ടണം എന്നാണ് മറ്റൊന്ന്. നാട്ടുഭാഷാ പഠനത്തിൽ വിജയിച്ച 15 പേരുടെ നിയമനകാര്യമാണ് ഒന്നിൽ ചർച്ച ചെയ്യുന്നത്. റോസാ ഹെൻട്രി എന്ന കുട്ടിയുടെ ( അവൾ ക്രൈസ്തവമതത്തിലേക്ക് പരിവർത്തനം നടത്തിയ കുടുംബാംഗമാണ്) പഠനം സാമ്പത്തിക ബാധ്യതമൂലം മുടങ്ങിയിരിക്കുന്ന കാര്യം എടുത്തു പറഞ്ഞുകൊണ്ട്, പിന്നാക്കം നിൽക്കുന്ന സമുദായത്തിലെ കുട്ടികൾക്ക് പഠനത്തിനും തൊഴിൽ പരിശീലനത്തിനും ധനസഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് അദ്ദേഹം സഭയിലെ തന്റെ അവസാനപ്രസംഗം നടത്തിയത്.

അയ്യൻകാളിയെ അദ്ദേഹത്തിന്റെ വാക്കുകളിൽ വായിക്കാനുള്ള അവസരമാണ് ഈ പുസ്തകം മുന്നിൽ വയ്ക്കുന്നത്, അതോടൊപ്പം നമ്മൾ പിന്നിൽ തള്ളിയ ഒരു കാലത്തെയും.
Photo

Post has attachment
പെരുമഴ പെയ്ത ഒരു ദിവസം.. കാറ്റിന്റെ ശബ്ദത്തിനും തണുപ്പിനുമൊപ്പം നടുക്കായലിൽ ഏകാന്തതയെ നോക്കിയിരുന്നൊരു സായാഹ്നം .

Photo

ബഡ്ഡിക്ക് എന്നാ വാങ്ങിക്കൊടുക്കും എന്നാലോചിച്ച് അങ്കോഷിയായിരിക്കുന്നു. മൊട്ടുസൂചി മുതൽ അരകല്ലും ഒലക്കയും വെട്ടുകത്തിയും വടിവാളും വരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തരാാട്ടാാാാ....

Post has attachment
കഴിഞ്ഞ ദിവസം ചിത്രകാരൻ ആലപ്പുഴ കനാലിൽ പായൽ നിറയുന്നതിനെ പറ്റി ഒരു പോസ്റ്റ് എഴുതിയിരുന്നു.

https://plus.google.com/116092724073794864567/posts/EcxLkQbaCH6

+chithrakaran T Murali​​

ഇത് എന്റെ വീടിന് പരിസരത്ത് കപ്പപ്പോള എന്ന് വിളിക്കുന്ന പായൽ വന്ന് തങ്ങി നിൽക്കുന്ന ദൃശ്യം. (വാട്സാപ് ഗ്രൂപ്പിൽ നിന്ന് കിട്ടിയത്) കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ഒരു പായൽ കൂട്ടം കായലരികിൽ വന്നടിഞ്ഞാൽ മാസങ്ങളോളം അങ്ങനെ കിടക്കും. നല്ല മഴയും കാറ്റും വരുന്ന ദിവസങ്ങളിൽ കായലിലെ ഓളത്തിൽ ഒഴുകി പോവുന്ന വരെയോ അല്ലെങ്കിൽ ഓരു വെള്ളം കയറുമ്പോൾ ചീഞ്ഞ് പോവുന്ന വരെയോ പായൽ അവിടെ തന്നെ ഉണ്ടാവുമായിരുന്നു. ഇപ്പോൾ ഇങ്ങനെ ഒരു കാഴ്ച തന്നെ കുറച്ചധികം നാളുകൾക്ക് ശേഷമാണ്.

(ഞാൻ കാണാത്തത് കൊണ്ടാണോ എന്നും അറിയില്ല. മറ്റ് സ്ഥലങ്ങളിൽ ചിലപ്പോൾ പായൽ വന്നടിയുന്നുണ്ടാവാം. )

വയലറ്റ് പൂക്കളുടെ ഭംഗി....
Photo

500 ന്റെ ഒരു നോട്ട് ഉണ്ട്. മാറ്റിയെടുക്കാൻ ഉള്ള സമയം ഇന്നലെ കഴിഞ്ഞോ ? അതോ ഡിസംബർ 31 വരെ ആണോ ??

Post has attachment
Fort Cochin
Shot on 12-07-2016
Photo

Post has shared content
പമ്പിന്റെ വാതിൽക്കൽ തന്നെ ജോലിക്കാരൻ നിൽപ്പുണ്ട്. 50 അല്ലെങ്കിൽ 100 ന്റെ നോട്ടുകൾ അല്ലെങ്കിൽ കാർഡ് ഉള്ളവർ മാത്രം അകത്ത് കയറിയൽ മതിയെന്നും പറയുന്നുണ്ട്. 2000 ആണെന്ന് പറഞ്ഞപ്പോൾ അല്പം മടിയോടെയാണ് ചെന്ന് നോക്ക് എന്നവൻ പറഞ്ഞത് .

പെട്രോൾ അടിച്ചതിന് ശേഷം കൊടുത്ത 2000 ന്റെ നോട്ട് കണ്ടപ്പോൾ ചില്ലറയില്ലെന്നൊക്കെ പറഞ്ഞു എങ്കിലും ബാക്കി കാശ് തന്നു. ഭാഗ്യത്തിന് പിടിച്ച് നിർത്തി മഷി തേക്കുകയോ ചാപ്പ കുത്തുകയോ ഒന്നും ചെയ്തില്ല !!
ഒരു മണിക്കൂർ ക്യൂൂ... എനിക്ക് മുമ്പിൽ മൂന്ന് പേര് മാത്രം ഉള്ളപ്പോൾ 100 ന്റെ നോട്ട് തീർന്നു. 2000 ന്റെ ഒറ്റ നോട്ട് എടുത്ത് പോന്ന്. ഇതിനി എവിടെ കൊണ്ടോയി ചില്ലറയാക്കുമോ എന്തോ..

നന്നായിട്ടുണ്ട്. ആരുടേയോ അച്ഛന്റെ ദിനമെന്ന് ക്യൂവിൽ നിന്നവർ പറയുന്നുണ്ടായിരുന്ന്.. അതോണ്ട് ഞാനായിട്ട് ഇനിയൊന്നും പറയുന്നില്ല.

ജന്മദിനാശംസകൾ ബ്രോ +Manoj K Anandam​

Post has attachment
കട്ടപ്പനയിലെ ഹൃതിക് റോഷനെ കണ്ട് സെന്റിയിളകിയിരിക്കുന്ന ഷെർലക്ക് +Sherlock Holmes


#BangaloreDays
#NightLife 
Photo

Post has attachment
കൗമാരക്കാലത്ത് കായലിൽ കുളിക്കാനെന്ന് പറഞ്ഞ് പോയാാൽ ഏറ്റവുമധികം ചെയ്തിരുന്ന ഒരു അങ്കമാണ് ദാ താഴത്തെ ചിത്രത്തിൽ കാണുന്നത്.
ഇതേ പോലെ നാലഞ്ച് പേരൊന്നും വേണ്ട. തരത്തിന് പറ്റിയ ഒറ്റ ഒരുത്തൻ മതി കൂടെ . വെള്ളത്തിനടിയിൽ കുത്തിയിരിക്കുന്ന ഒന്നാമന്റെ തോളത്ത് രണ്ടാമൻ കയറി ബാലൻസ് ചെയ്ത് തവളയെ പോലെ നിൽക്കുകയും വെള്ളത്തിനടിയിലിരിക്കുന്നയാൾ പെട്ടെന്ന് ചാടി എണീക്കുമ്പോൾ രണ്ടാമൻ കുതിച്ചുയർന്ന് മലക്കം മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയും ചെയ്യുന്ന കലാപരിപാടി.

മലക്കം മറിഞ്ഞ് വീഴുന്ന രീതി അനുസരിച്ച് കുറച്ച് നേരത്തേക്ക് നല്ല സുഖാണ്. പ്രത്യേകിച്ച് നെഞ്ചും തല്ലിയാണ് വീഴുന്നതെങ്കിൽ 10 -12 സെക്കന്റത്തേക്ക് ശ്വാസം പോലും കിട്ടില്ല. മുതുകും തല്ലിയാണ് വീഴുന്നതെങ്കിൽ പതിനാറിഞ്ചിന്റെ നല്ല പലകക്ക് മുതുകിന് വീക്ക് കിട്ടിയ സുഖം . ഒരുത്തൻ മലന്നടിച്ച് വീഴുന്നതിനിടയിൽ അവന്റെ കാൽ എന്റെ തലയിലാണ് അടിച്ചത്. കുറച്ച് നേരത്തേക്ക് ഒന്നും കാണാനൊത്തില്ല. മൊത്തത്തിലൊരു പുകമയവും ഇരുട്ടുമായിരുന്നു . :)

കൂടുതലുയരത്തിൽ ചാടുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. ഒന്നിനും വേണ്ടീട്ടല്ല. ഒരു മനസ്സുഖം.

രാവിലെ തന്നെ തോർത്തും കൊണ്ട് കുളിക്കാനെന്ന വ്യാജേന പോവുന്ന കാണുമ്പോൾ "കായല് വെട്ടാൻ പോവാാണോടാ ?" എന്നൊരു ചോദ്യം മിക്കവാറും ഞങ്ങൾ കേൾക്കാറുണ്ടായിരുന്നു. കായലിറമ്പിൽ താമസിക്കുന്ന ഒരാൾ സ്ഥിരമയി കായലിൽ കിടന്ന് മദിക്കുന്ന ഞങ്ങളെ പറ്റി പരാതിയും പറയാാറുണ്ടായിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ അതിന് വഴക്കും കിട്ടും. പോത്ത് കിടക്കുന്ന പോലെ ഞങ്ങൾ വെള്ളത്തിൽ കിടക്കുന്നതിൽ അയാൾക്ക് എന്നാത്തിന്റെ വിഷമമായിരുന്നെന്ന് ഇന്നും മനസിലായിട്ടില്ല. "വേമ്പനാട്ട് കായലാരുടെയും തന്തയുടെ വകയല്ല" എന്ന് അയാൾ കേൾക്കേ ഉച്ചത്തിൽ പറയണമെന്ന് ഞങ്ങൾ പ്ലാനിട്ടു എങ്കിലും അങ്ങനെ ഒന്നുണ്ടായില്ല. കാരണം അങ്ങേരതും വീട്ടിൽ ചെന്ന് കൊളുത്തി കൊടുക്കും പൊട്ടീരും കിട്ടും.

പത്താം ക്ലാസ്സ് പഠിത്തം കഴിഞ്ഞപ്പോൾ പിന്നെ ആ ആവേശമൊക്കെ അങ്ങ് പോയി. ചാട്ടമൊക്കെ നിന്നു. നീന്തല് പോലും ഇപ്പൊൾ കഷ്ടിയായി. കായലിൽ പോയാൽ ഒന്ന് മുങ്ങി പഴയ പോലെ ഒന്ന് നീന്താൻ ശ്രമിച്ച് പരാജയപ്പെട്ട് നെടുവീർപ്പിട്ട് വീട്ടിലേക്ക് പോരും. പക്ഷേ അടുത്ത തവണയും വീണ്ടും ശ്രമിക്കും . കഴിഞ്ഞ തവണത്തേക്കാാൾ ഒരു മീറ്ററെങ്കിലും അധികം നീന്താൻ. ഒന്നോ രണ്ടോ ഇടവേളയിട്ട് ഇടക്കിടെ നിന്ന് ശ്വാസമെടുത്ത് ചങ്ക് വലിച്ച് വീണ്ടും വീണ്ടും ....... ഒന്നിനും വേണ്ടീട്ടല്ല. ഒന്നും കിട്ടാാനില്ല എന്നറിയാം..എങ്കിലും വെറുതെ ഒരു മനസ്സുഖത്തിന്... :)


#ഓർമ്മ
#കായൽ
#വേമ്പനാട്
#ആലപ്പുഴ
#നീന്തൽ

+Manoj K Anandam​ വീട്ടിൽ വന്ന ദിവസം എടുത്ത ചിത്രം
Photo
Wait while more posts are being loaded