Profile cover photo
Profile photo
ജയേഷ് മരങ്ങാട്
3,224 followers
3,224 followers
About
ജയേഷ്'s interests
View all
ജയേഷ്'s posts

Post has shared content
കാക്കക്ക് എന്ത് ഏകാദശി 

Post has shared content

Post has attachment
Photo

Post has attachment
എന്റെ പാസ്പോർട്ട്‌ പോയത്‌ ഒക്കെ അറിഞ്ഞ ശാന്ത ആണെന്ന് തോനുന്നു ഒരു പാസ്പോർട്ട്‌ വാലറ്റ്‌ അയച്ചു തന്നു. പുതിയ പാസ്പൊർട്ട്‌ ഇനി അതിൽ സൂക്ഷിച്ചു വെക്കാം. ലവ്‌ യു ശാന്ത
Photo
Photo
20/12/2016
2 Photos - View album

Post has attachment
സമ്മാനം കിട്ടി....
ലവ്‌ യു ശാന്താ
Photo

Post has attachment

Post has attachment
ഗൂഗിളമ്മച്ചി പക പോക്കുവാണെന്നു തോനുന്നു :)
Photo

1996ൽ പി എച് ഡി വിദ്യാർഥികൾ ആയ ലാറി പേജ് സറഗെ ബ്രൈൻ എന്നിവർ കണ്ടു പിടിച്ച അൽഗോരിതം ഉണ്ട്. 1 എം ബി പി എസ് എന്നതൊക്കെ സ്വാപ്നവേഗം ആയിരുന്ന കാലത്ത് സെക്കന്റുകൾക്കുള്ളിൽ സേർച്ച് റിസൾട് തരുന്ന അൽഗോരിതം. 97-98 ൽ ഈ അൽഗോരിതത്തെ ബേസ് ചെയ്തു ഗൂഗിൾ എന്ന സേർച്ച് എൻജിൻ മറ്റു ഭീമന്മാരെഒക്കെ പിന്തള്ളി ബഹു ദൂരം മുന്നിലെത്തി. സെക്കന്റുകൾക്കുള്ളിൽ സേർച്ച് റിസൾട് മുന്നിൽ എത്തിക്കുക എന്നതിന് പുറമെ പുതിയ ഒരു ബിസിനസ് മോഡലിലൂടെ ആണ് അവർ പണം കണ്ടെത്തിയത് 'കീ വേർഡ് വിൽക്കുന്നതിലൂടെയാണ്'

അന്ന് പ്രൊഫൈലിങ് ആൻഡ് ഡാറ്റ കളക്ഷൻ ഇത്രത്തോളം വളർന്നിട്ടില്ല എങ്കിലും കീ വേർഡ് മാത്രം വെച്ച് മുന്നേറാൻ പറ്റില്ല എന്ന് മനസ്സിലായി. അങ്ങിനെ കൂടുതൽ കൃത്യമായ വിവരങ്ങൾ കളക്ട് ചെയ്യാനായി ജി മെയിൽ അൺലിമിറ്റഡ് സ്റ്റോറേജുമായി മെയിൽ സർവീസ് തുടങ്ങി. അതും എതിതീരാളികളെ തറപറ്റിച്ചു ബഹുദൂരം മുന്നേറി. പിന്നെ അങ്ങോട്ട് ഫ്രീ സർവീസുകളുടെ ഒരു ഒരു നിരതന്നെ ഇറക്കി ഗൂഗിൾ. ഓരോ സർവീസിലും തങ്ങൾക്ക് ആവശ്യം ഉള്ള ഡാറ്റ 'ചോർത്തിഎടുക്കുവാനും' അവ വിപണനം ചെയ്യുവാനും ഉള്ള സാധ്യതയും കണ്ടെത്തി.

അങ്ങനെ വിജയകരം ആയി മുന്നേറുമ്പോൾ ആണ് അടുത്ത തലവേദന വരുന്നത്.
എങ്ങിനെയൊക്കെ സ്കേൽഅപ് ചെയ്താലും ഈ ഡാറ്റ സ്റ്റോർ ചെയ്യാനും പ്രോസസ് ചെയ്യാനും ഭീമമായ ചെലവ് വരുന്നു 2003ൽ ഇതിനു പരിഹാരം ആയി പുതിയ ഒരു ഡിസ്റ്റ്രിബ്യുട്ടഡ് ഫയൽ സിസ്റ്റമായ ഗൂഗിൾ ഫയൽ സിസ്റ്റത്തെ പറ്റി പേപ്പർ അവതരിപ്പിച്ചു. 2004ൽ ഈ ഫയൽ സിസ്റ്റത്തെ ബേസ് ചെയ്തു ബിഗ് ടേബിൾ എന്ന സ്റ്റോറേജ് എക്കോസിസ്റ്റം ഡവലപ്മെന്റ് തുടങ്ങി ഡാറ്റ പ്രോസസിംഗിനായി മാപ്റെഡ്യൂസ് എന്ന പ്രോഗ്രാമിങ് മോഡലും.
2006ൽ ഗൂഗിൾ ഫയൽ സിസ്റ്റം ഓപ്പൺ സോഴ്സ് ഏരിയയിൽ വന്നു അതാണ് ഇന്ന് ബിഗ് ഡാറ്റ ഇക്കോ സിസ്റ്റത്തിന്റെ സ്റ്റോറേജ് ആയ ഹാഡൂപ്.

ഇന്ന് ഗൂഗിൾ ഒരു ദിവസം പ്രോസസ് ചെയ്യുന്ന ഡാറ്റ ഏതാണ്ട് 100 pb (പെറ്റബൈറ്റ് ) ആണ്, ഈ ഡാറ്റ എന്ന് പറയുന്നത് ഞാനും നിങ്ങളും അടങ്ങുന്ന യൂസേഴ്സ് ജനറേറ്റ് ചെയ്യുന്ന ഡാറ്റയാണ്. നമ്മൾ ക്ലിക് ചെയ്യുന്ന ഡാറ്റ തുടങ്ങി നമ്മിറ്റി ഡിവൈസുകളുടെ ഐ പി, മാക് ഐഡി എന്നിവയും നമ്മൾ ഇന്ന് സഞ്ചരിച്ച സ്ഥലങ്ങൾ വരെ ഉൾപ്പെടും അതിൽ. ഈ ഡാറ്റ പ്രോസസ് ചെയ്യുക എന്നാൽ ഒരു സ്ട്രക്ച്ചസ്‌റും ഇല്ലാതെ കിടക്കുന്ന നമ്മുടെ ഡാറ്റാ (ഉദാഹരണത്തിന് നമ്മുടെ പോസ്റ്റുകൾ ) പ്രോസസ് ചെയ്തു മീനിങ്ങ്ഫുൽ ആയ ഒരു രൂപത്തിലേക്ക് മാറ്റുന്നതാണ് ഈ ഡാറ്റ പല കമ്പനികളിലേക്കും സോഴ്സ് ചെയ്യുന്നും ഉണ്ട്. അനോണിമസ് ഐഡി യിലൂടെയാണ് എന്ന് കരുതി സമാധാനിക്കാൻ വരട്ടെ, നിങ്ങളുടെ അനോണിമസ് അക്കൊണ്ട് യഥാർത്ഥത്തിൽ ഉള്ള നിങ്ങളുമായി മാപ്പ് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമേയല്ല.

ഏതു തരത്തിൽ ഉള്ള ഡാറ്റയും (ടെക്സറ് ബേസ്ഡ് ) തമ്മിൽ ഉള്ള റിലേഷൻഷിപ് കണ്ടുപിടിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള അൽഗോരിതം ഇപ്പോൾ നിലവിൽ ഉണ്ട്.
ഡാറ്റയുടെ ക്ളാസിഫിക്കേഷനിൽ വരുന്ന അൺസ്ട്രക്ചേർഡ് ഡാറ്റയായ വോയ്‌സ് വീഡിയോ എന്നിവ പ്രോസസ് ചെയ്യുന്നതിൽ അത്രത്തോളം മേച്ചുവേഡ് ആയിട്ടില്ല മാപ്റെഡ്‌യൂസ്. അൺസ്ട്രക്ചേർഡ് ഡാറ്റ എഫ്ഫക്റ്റീവ് ആയി പ്രോസസ് ചെയ്യാൻ കഴിയുന്നതോടെ "ഡാറ്റാ ഈസ് നെക്സ്റ്റ് ഓയിൽ" എന്നത് സാർത്ഥകം ആകും കാരണം 2014 ലെ കണക്കുകൾ പ്രകാരം സോഷ്യൽ നെറ്റ്വർക് വഴി ഒരു ഒരു മിനിറ്റിൽ ജനറേറ് ചെയ്യുന്ന ഡാറ്റ (വളരെ ഹൈ ലെവലിൽ) താഴെ കാണിക്കുന്ന രീതിയിൽ ആണ്

204166667 ഇമെയിലുകൾ
ഗൂഗിൾ സെർവറുകൾ 2 മില്യൺ തവണ ക്വറി ചെയ്യുന്നു
684000 കണ്ടന്റുകൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നു
100000 ട്വീറ്റുകൾ
ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും 47000 ഡൗൺലോഡുകൾ
യു ട്യൂബിൽ 48 മണിക്കൂർ നീളം ഉള്ള വീഡിയോ അപ്ലോഡ് ചെയ്യുന്നു
ഇൻസ്റ്റാഗ്രാമിൽ 36000 ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നു
വാട്സാപ്പിൽ 34 മില്യൺ മെസേജുകൾ അയക്കുന്നു

മൊത്തം പ്രൈവസിയും തീറെഴുതിക്കൊടുത്ത നമ്മൾ പ്ലസ് വൺ അടിക്കുമ്പോൾ ഉണ്ടാകുന്ന പ്രൈവസി വയലേഷനെപ്പറ്റിയും മറ്റും ചർച്ച ചെയ്യുന്നതിലെ തമാശ ഓർത്തപ്പോൾ എഴുതിയതാണ്

Post has shared content
അങ്കമാലിക്ക് ഒരു പ്രധാനമന്ത്രിയും കടപ്പുറവും, ഹിൽസ്റ്റേഷനും ഒക്കെ ഉണ്ട് എന്ന് പണ്ട് രേവതി കിലുക്കത്തിൽ പറഞ്ഞിട്ടുണ്ടല്ലോ
ഈ എഴുതിവച്ചിരിക്കുന്നത് ചരിത്രമാണ്.
ഈ വക ചരിത്രകാരന്മാർ ഉണ്ടെങ്കിൽ പിന്നെ ചരിത്രം എന്താണെന്ന് വേറെ അന്വേഷിക്കേണ്ടിവരും.

പ്രിയപ്പെട്ട ചരിത്രകാരാ, അങ്കമാലി എന്ന സ്ഥലത്ത് കടലില്ല. കടൽ ഇല്ലാത്തതുകൊണ്ട് കടപ്പുറവുമില്ല.

കുപ്രസിദ്ധമായ വിമോചനസമരകാലത്ത് അങ്കമാലിയിലെ വെടിവയ്പ്പിൽ മരിച്ചത് 7 പേർ ആണെന്നത് സത്യം.

ഇപ്പറഞ്ഞിരിക്കുന്ന ഫ്ലോറി കൊല്ലപ്പെട്ടത് ജൂലൈ മൂന്നിനു തിരുവനന്തപുരത്ത് ചെറിയതുറ എന്ന സ്ഥലത്ത് നടന്ന വെടിവയ്പിലാണ്.

ചരിത്രം എഴുതുമ്പൊ റെഫറൻസുകൾ പരിശോധിക്കുന്നത് നല്ലതായിരിക്കും. അറ്റ്ലീസ്റ്റ് ഗൂഗിളെങ്കിലും പരതികൂടേ ?

+Mathrubhumi
Photo

അഡ്മിൻസിനോട് ഒരു ചോദ്യം, എനിക്ക് ഇപ്പ അറിയണം എനിക്ക് ഒരു ശാന്തയെ അലോട്ട് ചെയ്തിട്ടുണ്ടോ നിങ്ങൾ.... അല്ല ഒരു അനക്കോം കാണാത്തൊണ്ട് ചോദിച്ചതാ :)
Wait while more posts are being loaded