Profile cover photo
Profile photo
Jaisen Nedumpala
About
Posts

Post has attachment
മുള്ളന്‍പാറ, കരിയാത്തുംപാറ, കക്കയം
Add a comment...

Post has attachment
At Thrissur Kole wetland paddy fields. +Manoj K Anandam
PhotoPhotoPhotoPhotoPhoto
Thrissur Kole wetland paddy fields
16 Photos - View album
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
The Indian Express
The Indian Express
indianexpress.com
Add a comment...

Post has attachment
A monitor lizard (Varanus bengalensis) living in my back yard, walking in front of my house.
Add a comment...

Post has shared content
:)
അഭിനയിച്ചത് മെരുങ്ങാത്ത സൂപ്പർസ്റ്റാറിനൊപ്പം : പുലി.

നാട്ടിലെന്ന പോലെ കാട്ടിലും പുലിമുരുഗൻ സുപ്പർഹിറ്റാണെന്നാണ് ഫോറെസ്റ്റോഫീസിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. ഇരുന്നൂറ്റിമുപ്പതോളം മാളങ്ങളിലും മരപ്പൊത്തുകളിലുമായി മുന്നൂറ് സ്ക്രീനുകളിൽ കാട്ടിൽ സിനിമയ്ക്ക് വൈഡ് റിലീസ് ഉണ്ടായി.

സിനിമയുടെ കൂടുതൽ വിശേഷങ്ങളുമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വരയൻപുലി സുമേഷ് കുമാർ നോർത് ലൈവിനോട് സംസാരിക്കുന്നു.

? സിനിമ സൂപ്പർ ഹിറ്റാണല്ലോ
# എല്ലാം കാട്ടു മുത്തപ്പന്റെ അനുഗ്രഹം. സിനിമ ഇറങ്ങും മുൻപേ തന്നെ വ്യാജപ്രചരണങ്ങളുമായി പലരും ഇറങ്ങിയിരുന്നെങ്കിലും പ്രേക്ഷകർ അതെല്ലാം തള്ളിക്കളഞ്ഞ് സിനിമയെ നാലു കാലും പൊക്കി സ്വീകരിച്ചു.

? വളരെ പ്രയാസം നിറഞ്ഞതായിരുന്നോ ചിത്രീകരണം?
# തീർച്ചയായും. മൃഗങ്ങളുമായി അഭിനയിച്ച് യാതൊരു പരിചയവുമില്ലാത്ത സൂപ്പർസ്റ്റാറിനെയാണ് കിട്ടിയത്‌. വളരെ റിസ്കെടുത്താണ് ഓരോ രംഗവും ചിത്രീകരിച്ചത്. ആറു മാസം ഈ സിനിമയ്ക്ക് മാത്രമായി എന്റെ ഷെഡ്യൂൾ ലോക്ക് ചെയ്യുകയായിരുന്നു. ഒരു രംഗത്ത് സൂപ്പർസ്റ്റാർ എന്നെ കാലു മടക്കിത്തൊഴിക്കുന്ന രംഗമുണ്ട്. ദേഷ്യം വന്നിട്ട് അയാളെ കടിച്ച് കുടയാൻ തോന്നി. പിന്നെ നിർമാതാവിനെ ഓർത്ത് വേണ്ടെന്ന് വെച്ചതാണ്. ഗ്ർ.ർ.ർ.ർ

? എന്നിട്ട്
# No superstars were harmed while filming this movie. എല്ലാം വളരെ സൂക്ഷിച്ച് തന്നെയാണ് ചെയ്തത്.

? പല രംഗങ്ങളിലും വി.എഫ്.എക്സ് വേണ്ടെന്ന് വെച്ചു?
# സ്റ്റണ്ട് മാസ്റ്റർ പലപ്പോഴും പറഞ്ഞു സാറിനു വയ്യെങ്കിൽ ഈ രംഗം വി.എഫ്.എക്സ് പുലിയെക്കൊണ്ട് ചെയ്യിക്കാം എന്ന്. ഞാനാണ് വേണ്ടെന്ന് പറഞ്ഞത്. വി.എഫ്.എക്സ് പുലികളും മൃഗങ്ങളല്ലേ. അവർക്കും പരിക്ക് പറ്റാം. നമുക്ക് പരിക്ക് പറ്റുമ്പോൾ മൃഗസ്നേഹികൾ കരയും. പക്ഷെ വി.എഫ്.എക്സ് മൃഗങ്ങൾക്ക് വേണ്ടി കരയാൻ ആരുണ്ട്. കാനന സമസ്താ മൃഷ്ടാന്നേ ഭവന്തു എന്നാണ് ഞാൻ എന്നും കാട്ടുമുത്തപ്പനോട് പ്രാർഥിക്കുന്നത്.

? സ്റ്റണ്ട് മാസ്റ്ററോടൊപ്പം ഉള്ള അനുഭവം.
# വളരെ എക്സ്പീരിയൻസായ സ്റ്റണ്ട് മാസ്റ്ററാണ് അദ്ദേഹം. ഇതിനു മുൻപ് തെലുങ്ക് ചിത്രത്തിൽ വെളുത്തേടത്ത് നായരും പോത്തുമായുള്ള സംഘട്ടനരംഗം അദ്ദേഹം കൊറിയോഗ്രാഫ് ചെയ്തത് കണ്ട് അത്ഭുതപ്പെട്ടാണ് ഞാനും സംവിധായകനും ഇദ്ദേഹം തന്നെ മതി എന്ന് തീരുമാനിച്ചത്.

? സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെ ആയിരുന്നു.
# ഇരുപത് കിലോ കുറക്കേണ്ടി വന്നു. അറിയാതെ കയ്യുയർത്തി ഒന്ന് കൊടുത്താലും സൂപ്പർസ്റ്റാർ ബാക്കി വേണമല്ലോ എന്നോർത്തിട്ടാണ്. ഒരു ഘട്ടത്തിൽ ഗതികെട്ട് പുല്ലുവരെ തിന്നിട്ടുണ്ട്.

? സിനിമ നൂറ് കപ്പലണ്ടി ക്ലബിൽ കടക്കുമെന്നാണ് അണിയറസംസാരം.
# എല്ലാം കാട്ടു മുത്തപ്പന്റെ കൃപ പോലെ. ഷൂട്ടിങ്ങിനിടയിൽ സ്റ്റണ്ട് മാസ്റ്റർ എന്നോട് പറഞ്ഞു ആമസോണിൽപ്പോലും ഇത്പോലുള്ള രംഗങ്ങൾ ചിത്രീകരിച്ചിട്ടില്ല എന്ന്. ഞാൻ പറഞ്ഞു ഇതെന്തായാലും സൂപ്പർഹിറ്റ് തന്നെ. അത് അത് പോലെത്തന്നെ സംഭവിച്ചു.
Add a comment...

Post has attachment
Add a comment...

Post has attachment

Post has shared content
നമ്മളു് കൂരാച്ചുണ്ടിലു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് മാപ്പിങ് പാര്‍ട്ടി നടത്തിയതും, വിദ്യ അക്കാദമീലെ കുട്ട്യേോള്‍ക്കു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് എഡിറ്റിങ് പഠിപ്പിച്ചു കൊടുത്തതും ഒക്കെ വെറുതെ +Manoj K Anandam
എല്ലാം ശരിയാക്കേണ്ടത് ഇങ്ങനെയല്ല

വിഷയം മാപ്പിങ് പ്ലാറ്റ്ഫോമാണ്.
വാഹനങ്ങൾ ജിപിഎസ് അധിഷ്ടതമാക്കി ട്രാക്ക് ചെയ്യാനുള്ള കേരള സർക്കാരിന്റെ പദ്ധതിയുടെ റോഡ് മാപ്പ് പ്ലാറ്റ്ഫോം ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് എന്ന സ്വതന്ത്ര‌മാപ്പിങ് പ്ലാറ്റ്ഫോം അധിഷ്ഠിതമായി നിർമ്മിക്കാനായിരുന്നു മുമ്പുണ്ടായിരുന്ന തീരുമാനം. സിഡാക്കിനായിരുന്നു ചുമതല. ഇത് കേരളത്തിന്റെ‌ സ്വതന്ത്രലഭ്യതയിലുള്ള‌റോഡ് മാപ്പുകൾ മെച്ചപ്പെടുത്തുന്ന ഒരു പ്രവർത്തനമാവുമായിരുന്നു .

എന്നാൽ ഇപ്പോഴത് മാപ്പ്‌മൈ ഇന്ത്യ എന്ന കുത്തക അസ്വതന്ത്ര പ്ലാറ്റ്ഫോം ഇക്കാര്യത്തിൽ ഉപയോഗിയ്ക്കാൻ ചുമതലപ്പെടുത്തുകയും 1,27,35,500 രൂപ ( ഒരു‌കോടി 27 ലക്ഷത്തിലധികം) ഇക്കാര്യത്തിനായി ഈ സാമ്പത്തിക വർഷം അനുവദിക്കുകയും ചെയ്തിരിക്കുകയാണ്.

ചെലവിതിൽ നിൽക്കില്ല. കേരളത്തിന്റെ റോഡ് മാപ്പ് പ്ലാറ്റ്ഫോമിന് കുത്തക പ്ലാറ്റ്ഫോം ഡിപ്പൻഡൻസിയോടെ പ്രവർത്തിക്കണമെങ്കിൽ ഓരോ‌ വർഷവും മാപ്പ്‌മൈഇന്ത്യ ചോദിക്കുന്ന തുക കൊടുത്തുകൊണ്ടേ ഇരിക്കേണ്ടിവരും. ചുരുക്കത്തിൽ ഇത് മാപ്പ്‌മൈ ഇന്ത്യയ്ക്ക് ഒരു‌ സ്ഥിരവരുമാനമാവും. കേരളത്തിന്റെ മാപ്പുകൾ മറ്റ് ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റുകൾക്കും കമ്പനികൾക്കും വിറ്റ് അവർക്ക് പിന്നെയും വരുമാനം കൊയ്യാം. എന്നാൽ സാധാരണക്കാർക്കോ മറ്റേതെങ്കിലും മറ്റ് ഗവൺമെന്റ് ഏജൻസികൾക്കോ ഈ പണംചെലവാക്കൽ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല.

സംസ്ഥാനത്തിന്റെ റോഡ് മാപ്പിങ് സ്വതന്ത്രമായി മെച്ചപ്പെടുത്താനുപയോഗിയ്ക്കേണ്ട ഇത്രയും പൊതുപണം ഒരു കുത്തക കമ്പനിയുടെ മാപ്പിങ് പ്ലാറ്റ്ഫോം സബ്‌സ്ക്രിപ്ഷനുപയോഗിയ്ക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. അഴിമതി ആണോ എന്ന് എനിക്കറിയില്ല. സിഡാക്കിലെ ഡെവലപ്പർമാരുടെ എളൂപ്പത്തിനും സൗകര്യത്തിനും ആയല്ല പൊതുപണം ചെലവിടേണ്ടത് എന്നു മാത്രം പറയുന്നു.

ഓപ്പൺ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ മാപ്പിങ് മെച്ചപ്പെടുത്തും എന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച് ഈ രംഗത്ത് പ്രവർത്തനങ്ങളൊന്നും സിഡാക്ക് നടത്തിയതായി അറിവില്ല . ഒരു ഇമ്പ്ലിമെന്റേഷൻ ഏജൻസിയുടെ പണിയെടുക്കായ്മ കുത്തക പ്ലാറ്റ്ഫോമുകൾ ഉപയോഗിയ്ക്കാൻ ഉള്ള പോളിസി‌ന്യായമാവരുത് .

ഇത് എഴുതുമ്പോൾതന്നെ ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് തൃശ്ശൂർ ജില്ലയിലെ വേലൂർ പഞ്ചായത്തിൽ വിദ്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ അവിടുത്തെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽസെല്ലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ റോഡുകളുടെ കമ്മ്യൂണിറ്റി മാപ്പിങ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സ്വതന്ത്ര മലയാളംകമ്പ്യൂട്ടിങ് സന്നദ്ധ പ്രവർത്തകരും ഇതുമായി സഹകരിച്ചിരുന്നു. ഇത്തരം സാമൂഹ്യ മാപ്പിങ് ചെയ്യാനുള്ള‌ മുൻകൈകൾക്കു പകരം കുത്തക പ്ലാറ്റ്ഫോമുകളുടെ സബ്‌സ്ക്രിപ്ഷൻ വാങ്ങുക എന്ന ബ്യൂറോക്രാറ്റിക് യുക്തി തിരുത്തപ്പെടേണ്ടതാണ് .

കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്തെ വാർത്ത

http://www.thehindu.com/news/national/kerala/crowdsourcing-to-map-road-network-in-kerala/article7238824.ece

മാപ്പ്‌മൈ ഇന്ത്യ മാപ്പിങ് പ്ലാറ്റ്ഫോമായി ഉപയോഗിയ്ക്കാൻ തീരുമാനിച്ചും പണം അനുവദിച്ചുമുള്ള ഈ ഗവണ്മെന്റിന്റെ സെപ്റ്റംബർ 30 ലെ ഉത്തരവ്.

https://www.kerala.gov.in/documents/10180/a259f258-aeb8-482c-9cf4-1557dcad43c4

മാപ്പ്മൈഇന്ത്യയാണോ ഓപ്പൺസ്റ്റ്രീറ്റ്മാപ്പാണോ ഇടതുപക്ഷത്തിന്റെ നയം എന്ന് കാണേണ്ടത് ഇത്തരം ഓർഡറുകളിലാണ്. മാനിഫെസ്റ്റോയിലല്ല.

#GIS #mapping #kerala #policy
Add a comment...
Wait while more posts are being loaded