Profile cover photo
Profile photo
Inji Pennu
6,479 followers
6,479 followers
About
Communities and Collections
View all
Posts

Post has attachment
കാണേണ്ട കാഴ്ചയാണിത് ഈ വീഡിയോ. ട്രമ്പ് ആറു മാസം കൊണ്ട് ഉണ്ടാക്കിയ വൈറ്റ് മോബുകൾ. ട്രമ്പിന്റെ മോബുകൾ യൂണിവേർസിറ്റികൾ ലക്ഷ്യമാക്കിയതിനു കാരണമുണ്ട്. കഴിഞ്ഞ ആറു മാസമായി ഒരുപാട് പൊളിറ്റിക്കൽ ആക്റ്റിവികൾ യൂണിവേർസിറ്റികളിൽ നടക്കുന്നുണ്ട്. ഞാൻ പങ്കെടുത്ത റാലികളെല്ലാം ഒന്നാം വർഷ വിദ്യാർത്ഥികൾ മുതൽ Generation Z വരെയുണ്ടായിരുന്നു. ഒരു കാരണവശാലും ട്രമ്പ് അമേരിക്ക ഭരിക്കാൻ സമ്മതിക്കരുത് എന്ന് ചെറിയ തൊണ്ടകളിൽ നിന്ന് വലിയ ഒച്ചകൾ... കൂടാതെ വളരെ രഹസ്യമായി പൊളിറ്റിക്കൽ സലൂണുകൾ (മുൻപ് ഫ്രെഞ്ച് വിപ്ലവത്തിനു ഉണ്ടായിരുന്നതു പോലെയും പല സ്ഥലങ്ങളിൽ ഉണ്ട്), മാഗസിനുകൾ തുടങ്ങിയ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളുണ്ട്. വളരെ രഹസ്യമായാണ് കാര്യങ്ങൾ. അത്രയും സർവലൈൻസും ഉണ്ട്. അമേരിക്കയിൽ സർവലൈൻസ് വളരെ വളരെ എളുപ്പമാണ്. ഒരു സ്വിച്ച് ഇട്ടാൽ മതി എന്ന പോലെയാണ്, അത്രയും ഡെറ്റാ കൈവശം ഉണ്ട്.
അതുകൊണ്ടാണ് ഇവർ യൂണിവേർസിറ്റി ലക്ഷ്യമാക്കി നീങ്ങുന്നത്. തെരുവകളിലെക്ക് അവർ എത്തുന്നുണ്ട് -- നാലു റാലികൾ ആണ് വെള്ളക്കാരായ തീവ്ര വലതുപക്ഷം പദ്ധതി ഇട്ടിരിക്കുന്നത്. ഇവരുടെ പ്രസൻസ് പോലും ഭയപ്പെടുത്തും. ഈയിടെ കാർ ഇടിച്ച് ഒരാളെ ഇവർ കൊന്നത്, ഇവർക്കെതിരെയുള്ള റാലികളിൽ ആരും പങ്കെടുക്കാതെ ഇരിക്കാനാണ്, പ്രത്യേകിച്ച് വിദ്യാർത്ഥികൾ ആവുമ്പോൾ, പോലീസിൽ ഒരു റെക്കോർഡ് ചെന്നാൽ എല്ലാം പിന്നെ ലോഗ്ഡ് ആണ്.. ആജീവാനന്തകാലം...
സംഘികൾ ഇതുമുഴുവൻ കാണുന്നുണ്ട്, അതുകൊണ്ട് ആദ്യം ആധാർ കാർഡുമായി എല്ലാം ബന്ധിപ്പിച്ച് കഴിഞ്ഞു, രണ്ട് കൊല്ലംകൂടി കഴിഞ്ഞാൽ ഇതുപോലെ ഓപ്പൺലി റേസിസ്റ്റു മാർച്ചുകൾ സംഘികൾ നടത്തും. വെളുത്ത റേസിസ്റ്റുകളിൽ ഒരു കറുത്തവർഗ്ഗക്കാരനോ ഏഷ്യക്കാരനോ ഒരിക്കലും ചേരാൻ സാധിക്കില്ല. പക്ഷെ സംഘികൾക്ക് കാര്യം അതിലും എളുപ്പമാണ്. ഹിന്ദുക്കൾക്കു എളുപ്പത്തിൽ സംഘി കൂട്ടിലേക്ക് ചാടാം. കൂടെ ഹിന്ദുക്കളെ നമിച്ച് നിൽക്കുന്നവർക്കും ചാടാം. എവിടെയാണോ അധികാരം അവിടേക്ക് ചാടാനേ ആളു കാണൂ. ബാക്കി കണാ കുണാ രാഷ്ട്രീയം ഒക്കെ ആരു നോക്കുന്നു?

https://www.facebook.com/VICE/videos/852427574917194/

സിമി നസ്രത്ത് ഭയപ്പെടുത്തന്നത് ഇനി സിമിക്കെതിരെ ആരെങ്കിലും പരാതി കൊടുക്കുമോ എന്ന് മാത്രമാണ്. കാരണം സിമി ഇതുപോലെ 'അമേരിക്കൻ അമ്മായി' എന്നുള്ള സ്ത്രീവിരുദ്ധ പദപ്രയോഗങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. കൂടാതെ വിക്റ്റിം ഷേമിംഗ് നടത്തുകയും ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ ധാരാളമുണ്ട്. പലരും എനിക്ക് അയച്ച് വരെ തന്നിട്ടുണ്ട്.

അതുകൊണ്ട് ഇനി സ്വന്തം നിലയും വിലയും പോവുമോ, എനിക്ക് പരസ്യമായി സ്ത്രീകളെ അപമാനിക്കാൻ ലൈസൻസ് വേണം എന്നാണ് സിമി ആവശ്യപ്പെടുന്നത്.

ഇന്ത്യയിൽ ഉണ്ടോ എന്ന് അറിയില്ല ഒരു വിക്റ്റിംനു പക്ഷെ പ്രൊട്ടക്ഷൻ ഫെസ്ബുക്ക് പോലും പല തരത്തിൽ കൊടുക്കും. അവിടെ നിന്നാണ് സിമി എന്ന വ്യക്തി ഞാൻ 'ഒളിഞ്ഞിരിക്കുന്നു' എന്നു വരെ ഹീനമായ പദപ്രയോഗം വരെ നടത്തുന്നത്. ആരൊക്കെ എന്തൊക്കെ പ്രൊഫൈലിൽ ഇട്ടിട്ടുണ്ടോ അതുപോലെ എന്റെ പ്രൊഫൈലുകളിലും ഉണ്ട്. ആർക്കും എന്തും ചെയ്യാം. പിന്നെ പേട്രിയാർകി സമൂഹം അനുശാസിക്കുന്ന വഴികളിലൂടെ നടന്നാലെ നിന്നെയൊക്കെ ഞാൻ ജീവിച്ചിരുക്കുന്നവരായി കൂട്ടൂ, അതു വരെ വെബ് ഹാൻഡിൽ എന്നേ വിളിക്കൂ എന്നുള്ള നിലപാടിലെ രാഷ്ട്രീയ പാപ്പരത്തം കൃത്യമാണ്.

പക്ഷെ സിമി തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്ന ചില വിഷയങ്ങൾക്കുറിച്ച്:

1. ഞാൻ പരാതിപ്പെട്ടിട്ടില്ല. എന്റെ വ്യക്തിപരമായ ബ്ലോഗിലാണ് ഞാൻ അയാളെക്കുറിച്ച് എഴുതിയത്, അത് മുഴുവൻ സ്ക്രീൻ ഷോട്ടോടെ ഉണ്ട്. അത് കണ്ട മറ്റൊരു സംഘടന (വാഷ്) ആണ് ഡെക്കാൻ ക്രോണിക്കിലനു പരാതി അയച്ചത്. അവർക്കാണ് അവർ മറുപടി അയച്ചതു. എനിക്കല്ല.

2. മീഡിയയുടെ തലപ്പത്ത് എഡിറ്റർ ജോലി ഇരിക്കുന്നവർ വെളിയിൽ വന്ന് സ്ത്രീ വിരുദ്ധത തുടങ്ങി മൈനോരിറ്റീസിനെ ഉപദ്രവിക്കുന്ന തരത്തിൽ ഒരു കമന്റു പോലും പാടില്ല. അത് ഇപ്പൊ ഒരു ബാറിലായാലും ശരി. അങ്ങിനെ കാണിച്ചാൽ അവർക്ക് കോണ്ട്രാക്റ്റ് നഷ്ടപ്പെടും, അവരെ വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് വിലക്കും. ഇങ്ങിനെയാണ് പുരോഗമനപരമായ പാശ്ചാത്യ മീഡിയ നെറ്റ്വർക്കുകൾ വിഷയം കൈകാര്യം ചെയ്യുന്നത്, ഇത് അവർക്ക് ബോദ്ധ്യപ്പെട്ടാൽ. ഇഷ്ടം പോലെ ഉദാഹരണങ്ങൾ ലഭ്യമാണ്. വായിക്കുക, വളരുക, പുരോഗമിക്കുക. മറ്റൊരു മാർഗ്ഗവുമില്ല.

3. ഇനി ഞാൻ ആ ബ്ലോഗിൽ എഴുതിയത് അപകീർത്തിപരം ആണെങ്കിൽ എനിക്കെതിരെ പോലീസിലോ കോടതിയിലോ പരാതിപ്പെടാം, കോടതിയുത്തരവുണ്ടെങ്കിൽ എന്റെ ഐഡിയെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്കിനു കൈമാറാം. വായിക്കുക, വളരുക, പുരോഗമിക്കുക. മറ്റൊരു മാർഗ്ഗവുമില്ല.

4. മിഡിയ ഹൗസുകളിൽ ഗ്രീവൻസിനെതിരെ സെല്ല് വെണം എന്നും അത് ഒരു മുതിർന്ന മാധ്യമപ്രവർത്തകയാണ് കൈകാര്യം ചെയ്യേണ്ടത് എന്നും പറഞ്ഞപ്പോൾ, അത് കൊണ്ട് പ്രയോജനമില്ല, ഇങ്ങിനെയാണ് മുതിർന്ന സ്ത്രീകൾ വലിയ മാധ്യമങ്ങളിൽ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്നത്, അവർക്ക് ഇതിനുള്ള വിവരവും വിവേകവുമില്ല എന്ന് തന്നെയാണ് എന്റെ ലേഖനത്തിൽ പറയുന്നതു. അതിനു എന്റെ തന്നെ ഉദാഹരണം എനിക്കുള്ളപ്പോൾ അത് ഇരയെന്ന നിലയിൽ എനിക്ക് ചൂണ്ടിക്കാണിക്കാൻ അവകാശവുമുണ്ട്. വായിക്കുക, വളരുക, പുരോഗമിക്കുക. മറ്റൊരു മാർഗ്ഗവുമില്ല.


സ്ത്രീ വിഷയങ്ങൾ സംസാരിക്കാനിറങ്ങുന്നവരെ മാസ്സീവ് അറ്റാക്ക് ചെയ്യുന്നിടത്ത് നിന്നാണ് സിമി എന്റെ പോസ്റ്റിനെതിരെ വേവലാതിപ്പെടുന്നത്. മുൻപ് രാജശ്രീ വാര്യർ എന്നു മറ്റും ഒരു ഐഡി ഉണ്ടാക്കി, അതു വെച്ച് ഫെമിനിസ്റ്റാണെന്ന് പറഞ്ഞ്, സ്ത്രീകളെയും സ്ത്രീ വിഷയങ്ങളേയും പല വിധത്തിൽ ബുദ്ധിമുട്ടിച്ച ഒരാളെന്ന നിലയിൽ സിമിയുടെ പേടി എനിക്ക് മനസ്സിലവും. പക്ഷെ ഒരു രക്ഷയുമില്ല സിമി ഇനി. വായിക്കുക, വളരുക, പുരോഗമിക്കുക. മറ്റൊരു മാർഗ്ഗവുമില്ല.

ഒരാളെ തപ്പി ഇറങ്ങിയതാണ്. ആ പെൺകുട്ടിയുടെ പേരു ഞാൻ മറന്നു പോയി. ഗൂഗിൾ പ്ലസിലും ഫേസ്ബുക്കിലും ഉണ്ട്. ഗൂഗിൾ പ്ലസ്സിലാണ് കൂടുതൽ കണ്ടിട്ടുള്ളത് ഞാൻ.

എനിക്ക് മുൻപ് ഒരു ലേഖനം എഴുതി തന്നിട്ടുണ്ട്. ഞാൻ എത്ര ഈമെയിലിലും ഒക്കെ തപ്പിയിട്ടും ആ പെൺകുട്ടിയുടെ പേരു ഓർമ്മ കിട്ടുന്നില്ല. S ഇലാണ് പേരിന്റെ തുടക്കം എന്ന് നേരിയ ഓർമ്മ. എനിക്ക് വ്യക്തിപരമായും പണ്ട് മെയിലൊക്കെ അയച്ചിട്ടുണ്ട്.

അല്പം തമാശയിലൂടെ ഒക്കെ എഴുതുന്ന സ്ത്രീയാണ്... ഞാൻ ഈമെയിൽ ഒക്കെ പരതി നോക്കി, പേരു ഓർമ്മയുണ്ടെങ്കിൽ അല്ലേ അത് കിട്ടുള്ളൂ. കൂടാതെ പലരും മലയാളത്തിലാണ് പേരു എഴുതുന്നത്, അപ്പൊ പൂർത്തിയായി ഒരു കാലത്തും കിട്ടില്ല.

കഴിഞ്ഞ അഞ്ചാറു മാസമേ ആയുള്ളൂ തോന്നണൂ എന്റെ റഡായിൽ നിന്ന് പോയിട്ട്. എനിക്ക് എന്റെ റഡാറിൽ നിന്ന് പോയാ പേരൊക്കെ ഓർത്ത് വെക്കണമെങ്കിൽ ഭയങ്കര പാടുമാണ്..

ശ്ശെടാ എവിടെ പോയി കണ്ട് പിടിക്കും.. ഭർത്താവിന്റെ പേരു ശിവനെന്നാണോ? അതോ അങ്ങിനെ ഒരു കഥാപാത്രത്തെക്കുറിച്ച് എഴുതുന്നതാണോ? അമ്മായി അമ്മയെക്കുറിച്ചൊക്കെ സരസമായി എഴുതുന്ന ഒരു സ്ത്രീയാണ്..

ശ്ശെടാ.. മനുഷ്യനു ഇങ്ങിനെം ഉണ്ടോ ഒരു മറവി..

ആ പെൺകുട്ടി ഇവിടെ എവിടെങ്കിലും ഉണ്ടെങ്കിൽ അത്യാവശ്യമായി എനിക്കൊരു മെയിൽ അയക്കണം...

Post has attachment
ഹഹ, മലയാളി ആണുങ്ങളെ വെച്ചാണെന്ന് തോന്നുന്നു ഇവരു സ്ക്രിപ്റ്റ് എഴുതിയത്.. ഹഹഹ

Post has attachment
പൊരുതിയിട്ടും നിരന്തരമായി അപമാനിക്കപ്പെട്ട സ്ത്രീ ആശുപത്രിക്കിടക്കയിലാണ്, ആ സ്ത്രീയുടെ ഒരു ഭാഗം പോലും കേൾക്കാതെയാണ് ഈ വക നറേറ്റീവുകൾ ബോധപൂർവ്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. സ്ത്രീയും ദളിതും ആയാൽ ജോലിക്ക് എടുക്കാൻ "പേടി" വരും എന്നുള്ള discriminatory caste/gender/വംശീയത പോലും പച്ചനെ എഴുതിവെക്കുകയാണ്. കറുത്തവരേയും ഏഷ്യക്കാരെയും എല്ലാം ജോലിക്കെടുക്കാൻ "പേടി" എന്ന് വെളുത്തവർ പറയാറുണ്ട്. പ്രത്യേകിച്ചും അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാണെങ്കിൽ തീർച്ചയായും പേടിക്കണം. ബുദ്ധിയുറക്കാത്തവരെ തിരിച്ചൊരിക്കലും ചോദ്യം ചോദിക്കാത്തവരെ എല്ലാത്തരം അപമാനവും അവഗണനയും ചിരിച്ച്കൊണ്ട് കേൾക്കുന്നവരെ ജോലിക്കെടുക്കണം സാറന്മാരെ നിങ്ങൾ!

(#Inji_BackupFacebook)

സനീഷ് ഇളയിടത്ത്, ലല്ലു തുടങ്ങിയവർക്കെതിരെ കേസുണ്ടല്ലോ ഒരു ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന്. മൂന്നു മാസം മുൻപ് സനീഷിനെതിരെ പീഡന കുറ്റത്തിനു ഈ പെൺകുട്ടി പരാതി നൽകി എന്ന് മറുനാടൻ എഴുതിയിരിക്കുന്നു. ഇങ്ങിനെ ഒരു പരാതി ഉണ്ടായിരുന്നോ? (മറുനാടനെ എനിക്ക് പത്ത് പൈസക്ക് വിശ്വാസമില്ല, അതാണ്, ഇങ്ങിനെ ഒന്നില്ലെങ്കിൽ ഷാജൻ സ്കറിയെക്കെതിരെ ആരെങ്കിലും നിയമപരമായി മൂവ് ചെയ്യണം പ്ലീസ്)

കേസ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷെ സോഷ്യൽ മീഡിയ എന്നതിൽ ഇങ്ങിനെ ഖാഫ് പഞ്ചായത്ത് നടത്താനും പത്രപ്രവർത്തകരുടെ പ്രിവിലേജ് ഉപയോഗിച്ച് യാതൊരു വിധ അധികാരവും ഇല്ലാത്ത സാധാരണ മനുഷ്യരുടെ മെക്കിട്ട് കയറി അവർക്കെതിരെ പൊതുജന അഭിപ്രായം തിരിക്കാനും ഇവിടെ ഉൽസാഹിച്ച പല പത്രപ്രവർത്തകരിൽ ഒരാളാണ് സനീഷും ലല്ലുവും എന്നതിനു എനിക്ക് തർക്കമില്ല. ഏറ്റവും സാധാരണക്കാരുടെ യാതൊരു വിധ പ്രിവിലേജുകളും ഇല്ലാത്തവരുടെ കൂടെ നിക്കാൻ ആണ് പത്രപ്രവർത്തനം. കോർപ്പറേറ്റ് മീഡിയയിൽ കയറി ഇരുന്ന്, അവിടെന്നു നല്ലോണം ശംബളം വാങ്ങി, എന്നിട്ട് അതിറ്റ്നെ ബലത്തിൽ ശബ്ദമില്ലാത്തവർക്ക് വേണ്ടി ഉപയോഗിക്കാവുന്ന alternate media ആയ ഫെസ്ബുക്കിൽ കൂടി പോലും പ്രിവിലേജ് ഉപയോഗിച്ച് അധികാരവും ഭരണകൂടയുക്തികളും നിലനിറുത്താൻ നോക്കുന്ന മലയാളി പത്രപ്രവർത്തകർ ലജ്ജിക്കണം!

സ്ത്രീ പത്രപ്രവർത്തകർ വരെ ഈ ആൾക്കൂട്ടത്തിലും മോബ് ബിൾഡിംഗിലും ഉണ്ട് എന്നത് അതിഭയങ്കരമാണ്. സ്ത്രീകളുടെ സ്പേസ് ഈ സോഷ്യൽ മീഡിയ ആണ് ഇത്രയും amplify ചെയുക സാധ്യമാക്കിയത്. എന്നിട്ട്, ഇതേ സോഷ്യൽ മീഡിയയിൽ കൂടി അവരുടെ വലിയ കൂട്ടം ഫോളോവേർസിനെ ഉപയോഗിച്ച് mercilessly ആളെക്കൂട്ടാനും അത് വഴി വിക്‌റ്റിം ഷേമിങും, ബ്ലേമിങും, സ്ത്രീ വിരുദ്ധതയും തുടങ്ങി എന്തൊക്കെ ഒരു പത്രപ്രവർത്തകർ കാണിച്ചുകൂടാ അതൊക്കെ ചെയ്തവർ ഇവിടെയുണ്ട്.

forabetterFB എന്ന സമരത്തിൽ വിക്റ്റിം ആയ (ഫോട്ടോ അടക്കം ഇട്ട് എന്നെ ചോക്ക് ചെയ്യുമെന്ന് വരെയായിരുന്നു എന്റെ ഐഡി കളയുന്നതിനു മുൻപ് ഒരു കൂട്ടം പരസ്യമായി ഭീഷണി മുഴക്കിയത് ) ആ എന്നെ വരെ അതിൽ നിന്ന് തീർത്തും അനാവശ്യം ആരോപിച്ച് സുഹൃത്തുക്കളായ പത്രപ്രവർത്തകരോട് ചേർന്ന് വിക്റ്റിം ഷേം ചെയ്ത ഒരു 'സമരക്കാരിയും' ഇവരുടെയൊപ്പം ഉണ്ട്. അവരുടെ ഒക്കെ നിലപാടുകൾ എനിക്ക് ഇതിൽ അറിയണം. പേരെടുത്ത് പറയാത്തത് അത് സ്ത്രീകളായതുകൊണ്ടാണ്, ആ മര്യാദ പോലും വിക്റ്റിം ആയ എന്നെ ആക്രമിക്കുമ്പോൾ ഈ സ്ത്രീകൾ കാണിച്ചിട്ടില്ല. തിരിച്ച് മറുപടി പറയാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ ഞാൻ എന്നെ വ്യക്തി എനിക്ക് പോലും അപ്രസക്തമായതുകൊണ്ടാണ് മിക്കപ്പോഴും ഞാൻ മൗനം പാലിക്കുക. പഠിപ്പും ലോകവിവരവും ഉണ്ടാവുന്നത് വിവേകത്തിനാണ്. നിങ്ങൾക്ക് കയ്യടിക്കാൻ ഒരു മോബ് ഉണ്ടാക്കൻ അല്ല.

എത്രമാത്രം ക്രൂരമായി ഇവിടെ സോഷ്യൽ മീഡിയയിൽ നിങ്ങൾ പത്രപ്രവർത്തകർ ഈ മീഡിയയെ ഉപയോഗിച്ച് സാധാരണ മനുഷ്യരുടെ വോയ്സുകൾ നിഷ്പ്രഭമാക്കുന്നു എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. നിങ്ങൾക്ക് കിട്ടുനൻ ബൈലൻ സ്പേസുകൾ നിങ്ങളുടെ ജോലിയുടെ മാധ്യമസ്ഥാപനത്തിന്റെ അതിലൂടെ കിട്ടുന്ന കോണ്ടാക്റ്റുകളുടെ പ്രിവിലേക് മാത്രമാണ്. അത് ഉപയോഗിച്ച് ബാക്കി സ്വരങ്ങൾ അടക്കാൻ നിങ്ങൾ കാണിക്കുന്ന ഈ അനീതിയുണ്ടല്ലോ, ഉളുപ്പ് വേണം എന്നിട്ട് ജേർണലിസ്റ്റ് എന്ന് എഴുതിവെക്കാൻ.

മെയിൻസ്റ്റ്രീം മീഡിയ പബ്ലിഷ് ചെയ്യാത്തതും എഡിറ്റേർസ് കട്ട് വരുത്തുന്നതും സധൈര്യം പബ്ലിഷ് ചെയ്യാൻ പത്രക്കാർ ഉപയോഗിക്കുന്നതായിരുന്നു ഓൾട്ടർനേറ്റ് മീഡിയ. അതിനെ വെറുതെ സിനിമ റിലീസ് പോലെ പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മലയാളി പത്രപ്രവർത്തക സമൂഹം ഒന്നടങ്കം ലജ്ജിക്കണം!

നിങ്ങൾ തന്നെ തുടങ്ങി വെച്ച ഈ ട്രോളും മോബ് സംസ്കാരം നിങ്ങളെ തന്നെ വേട്ടയാടുന്നതു കാണൂ ഇപ്പോൾ! ഈ ട്രോൾ മോബ് സംസ്കാരത്തിനെതിരെ എത്രമാത്രം പോസ്റ്റുകൾ ഗതികെട് കൊണ്ട് മനുഷ്യൻ ഇട്ട് പോയിട്ടുണ്ട്, എത്ര പൊന്നു പൊലെ വിചാരിച്ച സൗഹൃദങ്ങളെ എനിക്ക് വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്. എത്രമാത്രം സമയം നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത്രയും ക്രൂരതകളായിരുന്നു ഇവിടെ! ലജ്ജയില്ലാത്തവർ!

(#Inji_BackupFacebook)

പ്രിയ രാജീവ്, Rajeeve Chelanat

ഇതെഴുതുമ്പോൾ രണ്ട് മുസ്ലീം സ്ത്രീകളെ ഹിന്ദു സ്ത്രീകൾ മധ്യപ്രദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എൻഡിടിവിയിൽ കണ്ട് കൊണ്ടിരിക്കുകയാണ്. ഇത്രയും ദൂരത്തും അതെന്റെ ഉള്ളിൽ ഉണ്ടാക്കുന്ന ഭയം ചില്ലറയല്ല. എന്തിനോടാണ് ഭയം എന്നും എന്ത് ഭയം ആണെന്നും പറഞ്ഞ് തരാൻ അറിയില്ല. പക്ഷെ സ്ത്രീകൾ വരെ മറ്റു സ്ത്രീകളെ ഉപദ്രവിക്കുന്ന തരത്തിലേക്ക് അത്രയും ക്ഷിപ്രസ്വഭാവത്തിൽ രൂപപ്പെടുന്ന മോബുകളാവാൻ മോബുകളുണ്ടാക്കാൻ ഹിന്ദുത്വക്ക് കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്ത് കുറച്ച് നാൾ പഠിച്ചപ്പോൾ എന്റെ ഭാഷയെ കളിയാക്കിയിരുന്നവർ മുഴുവൻ ഹിന്ദുക്കളാണ്, മുന്തിയ ജാതി ഹിന്ദുക്കൾ. ബോംബയിൽ നിന്നു വന്ന എന്റെ മറാത്തി കലർന്ന ഭാഷയാണ് പ്രശ്നം എന്ന് കരുതിയിരുന്ന ഞാൻ, പിന്നീടാണ് എന്റെ ഭാഷ "മീൻകാരി" ഭാഷയാണെന്ന് ഹിന്ദുപെൺകുട്ടികൾ പറയുന്നത് എന്ന് മനസ്സിലായത്. അതായത് ഞാൻ ഹിന്ദുവല്ല, അതുകൊണ്ട് അതവർക്ക് മീൻകാരി ഭാഷയായിരുന്നു. മീൻകാരി എന്ന് അവർ ഉദ്ദേശിച്ചത് താഴ്ന്ന തരം ഭാഷ എന്നതുപോലെ ആയിരുന്നു എന്നും മനസ്സിലാക്കാൻ എനിക്ക് കുറച്ചും കൂടി കാലമെടുത്തു തമിഴ്ന്നാട്ടിൽ എത്തും വരെ. പക്ഷെ കുട്ടികളുടെ ഇടയിൽ അന്നത് വയലൻസ് ആണെന്ന് മനസ്സിലാവാത്തതു കൊണ്ടും ഇവരെല്ലാം മറ്റൊരു രാഷ്ട്രീയം ആണെന്നും മനസ്സിലാവാത്തതുകൊണ്ടും എനിക്ക് ഒന്നും തോന്നുയിരുന്നില്ല. പക്ഷെ ഇന്നതെല്ലാം തികട്ടി തികട്ടി വരുന്നുണ്ട്.

ഇന്ന് ഹിന്ദു ചിഹ്നങ്ങളെല്ലാം എനിക്ക് ഭയം ഉളവാക്കുന്നുണ്ട്. ചന്ദനക്കുറി അടക്കം. എത്ര നോർമലൈസ്ഡ് ആണ് ഹിന്ദു മതം എന്ന് ഓരോ അടരും പരിശോധിക്ക്മ്പോൾ മനസ്സിലാവുന്നുണ്ട്. ഒന്നാലോചിച്ച് നോക്കൂ, ശിവൻ ഒരു destroyer എന്നാണ്, ശിവനു ദേഷ്യം വരാം, അപ്പോൾ എല്ലാം കത്തിച്ചാമ്പലാക്കാം. പക്ഷെ അതേ ശിവനെ ആരാധിക്കുകയും റൊമാന്റിസൈസ് ചെയ്യുകയും ചെയ്യുന്നതിൽ ആർക്കും ഒരു കുഴപ്പവുമില്ല, അതേ സമയം മറ്റു മതങ്ങളിലെ പ്രത്യേകിച്ച് ഇസ്ലാമിലെ കഥകളും ഉപകഥകളും എല്ലാം ഭീതിക്കും നാശത്തിനും എന്ന് എങ്ങിനെയാണ് നമ്മൾ പൊതുബോധം രൂപപ്പെടുത്തിയത്?

ഒരു കാലം വരെ എനിക്കും അങ്ങിനെ തന്നെയായിരുന്നു. പ്രത്യേകിച്ച് അമേരിക്കയിൽ താമസിച്ച് കൊണ്ട് 9/11 ന്റെ ഭീതി അറിഞ്ഞിരുന്നതിനു ശേഷം. ഇതേ മദനിയുടെ "തീവ്ര" പ്രസംഗങ്ങൾക്കെതിരെ ഞാൻ ഒരു ലേഖനം എഴുതിയിരുന്നു 2009ൽ, അന്ന് സിപിഎം മദനി ഒരു സ്റ്റേജിൽ ഇരുന്നതിനെതിരെയായിരുന്നു ഞാൻ എഴുതിയത്. അന്ന് മരിച്ച് പോയ നമ്മുടെ ഹരി എന്നെ തലങ്ങും വിലങ്ങും ചാർത്തിയിരുന്നു. അതുകൊണ്ടൊക്കെ തന്നെ
രാജീവിന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ എനിക്ക് പ്രത്യേക യോഗ്യതയുണ്ടെന്ന് ഞാൻ കരുതുന്നുമില്ല.

നിങ്ങളിലെല്ലാമുപരി സംഘിത്തരം എന്റെ മനസ്സിൽ ഉണ്ട് എന്ന് ഞാൻ തന്നെ പറയുന്നു. അത് അറിഞ്ഞ് സ്വയം തിരുത്തുക എന്നതും കൂടിയാണല്ലോ എഴുത്തു കൊണ്ടും വായന കൊണ്ടും ഉദ്ദേശിക്കുന്നത്. 2009ൽ നിന്ന് ഞാനൊരുപാട് ദൂരം നടന്നിരിക്കുന്നു. എന്റെ ഉള്ളിലെ ഇസ്ലാമോഫോബിയയുടെ അംശങ്ങൾ വളരെ ബുദ്ധിമുട്ടി മാറ്റാൻ ശ്രമിക്കുന്നവളാണ് ഞാൻ. 2011ൽ അതിന്റെ ഭാഗമായി mainstream news മുഴുവൻ വായിക്കുന്നത് ഞാൻ നിറുത്തി. അത്രയും ingrained ആണ് ഇസ്ലാമോഫോബിയ എന്ന് ഓരോ സ്റ്റെപ്പ് മുന്നോട്ട് വെക്കുമ്പോഴും എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഇവിടെയിരുന്നു ഇന്ത്യ എന്ന രാജ്യത്തെ കാണുമ്പോൾ എത്ര exponential ആയി right wing മാത്രം ആയ 80 കളിലെ അമേരിക്കയും ഇസ്രായേലും ആയി മാറാനുള്ള ഭാവങ്ങളും സ്വഭാവവും ഇന്ത്യ കാണിക്കുന്നു എന്ന് തന്നെ വ്യക്തതയുമുണ്ട്.

കടുത്ത സ്ത്രീവിരുദ്ധ നിലപാടുകൾ പല തവണ ആയി എടുത്തിട്ടുള്ള ദീപക്ക് പോലും സംഘിയാണെന്ന് ഞാൻ തീർച്ചയായും കരുതുന്നില്ല. (സ്ത്രീവിരുദ്ധ നിലപാടുകളിൽ കടുത്ത വിയോജിപ്പു മാത്രമല്ല അടങ്ങാത്ത കലിയും എനിക്ക് ദീപക്കിനോട് ഉണ്ട്) പക്ഷെ ഞാൻ പറഞ്ഞില്ലേ, എന്നാൽ പോലും അതിലും സംഘിത്തരം എന്റെ മനസ്സിലുണ്ടാവും എന്ന് ഞാൻ കരുതുന്നു. ദീപക്കിന്റെ വോയ്സും സ്പേസും സംഘികൾക്കെതിരെ ഉണ്ടാവണം എന്ന് തന്നെ കരുതുന്നയാളാണ് ഞാനും.

പക്ഷെ ഒരു മൂന്ന് വർഷക്കാലമായി ഞാൻ ശ്രദ്ധിക്കുന്നതാണ് ഈ "പോലീസിനെ" കൊണ്ട് പിടിപ്പിക്കും എന്നുള്ള ഭീഷണി ദീപക്ക് മുഴക്കുന്നത്. ഇത് സോഷ്യൽ മീഡിയ ആണ്, ഇവിടെ രണ്ട് പ്രൊഫൈൽ ഐഡിക്ക് തുല്യത ഉള്ളയിടമാണ്, ആർക്കും പ്രത്യേകിച്ച് അധികാരമോ വിവേചനമോ പാടില്ല. ആ ഒരു ഇടത്തേക്ക് പോലീസിനെ കൊണ്ട് വരാൻ അത് പറഞ്ഞ് ഭീഷണിപ്പെടുത്താൻ ആർക്കും അധികാരമില്ല. അത് ഏത് കൊലകൊമ്പത്തെ ഇടതുപക്ഷം ആയാലും ശരി. മദനിയെ എവിടെ ജാമ്യത്തിൽ വിട്ടു എന്ന് ചോദ്യം ചോദിക്കുന്ന മുസ്ലീം പേരുള്ള (ശ്രദ്ധിക്കുക അവർക്ക് മുസ്ലീം cultural പേരുകളാണ്, വിശ്വാസി ആണോ എന്ന് പോലും അറിയില്ല) രണ്ട് മൂന്ന് പേർ വളരെ കൃത്യമായി ചോദ്യം ചെയ്യുമ്പോൾ "നിന്നെക്കൊക്കെ ഒരു തീവ്രവാദ കേസ്" പോരേ എന്ന് ചോദിക്കുന്നത് ഒട്ടും നിഷ്കളങ്കമായി അതും ദീപക്കിൽ നിന്ന് എന്ന് കരുതാൻ എനിക്ക് ലവലേശം നിർവ്വാഹമില്ല.

ഇതുപോലെ പോലീസിൽ കേസെടുക്കണം എന്ന് എത്ര ആഹ്വാനമായി ദീപക്ക് ഈ സോഷ്യൽ മീഡിയ സ്പേസിൽ നടത്തുന്നത്?

എല്ലാവരും വിളിച്ച് പരിഹസിക്കുന്ന "അനാക്രി" (ആക്രി പെറുക്കി ജീവിക്കുന്നവർക്കെതിരെയുള്ള casual slur വരെയാണത്), അമാനവ എന്നൊക്കെയുള്ളവർ തന്നെയാല്ലേ രാജീവേ അവരുടെ പേരിൽ മതം ഉണ്ടെന്ന കാരണം കൊണ്ട് ജയിലിൽ കിടന്നത്? അവർക്ക് ആരുടേം പിൻബലമില്ലല്ലോ രാജീവേ? നരേന്ദ്രമോദി അധികാരത്തിൽ എത്തിയ ശേഷം ഇതേ കേരളത്തിൽ നിന്ന് തന്നെയല്ലേ ജനഗണമനക്ക് എഴുന്നേറ്റില്ല എന്ന ഒറ്റ കാരണം കൊണ്ട് 33 ദിവസം ഒരു വിദ്യാർത്ഥിയെ വിചാരണ കൂടാതെ ആഗസ്തിലെ ഒരു പാതിരാത്രി ജയിലിൽ അടച്ചത്? അന്നത്തെ സിനിമാ തീയേറ്ററിൽ ഉണ്ടായിരുന്നവർക്കെല്ലാം കേസ് ഇപ്പോഴും നിലനിൽപ്പുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒപ്പിടാൻ പോവുമായിരുന്ന സൽമാനെ എനിക്കോർമ്മയുണ്ട്. യാതൊരു വിധ സമരങ്ങളിലും പങ്കെടുക്കാൻ പാടില്ല എന്ന് വിലക്ക് ഉണ്ടായിരുന്നതും എനിക്ക് ഓർമ്മയുണ്ട്. പഠിക്കാൻ പോവാൻ പറ്റുമോ പരീക്ഷ എഴുതാൻ പറ്റുമോ എന്ന് പോലീസ് സ്റ്റേഷനിൽ പോയി അന്വേഷിച്ചതും എനിക്കോർമ്മയുണ്ട്.

പാതിരാത്രി വീട്ടിൽ കയറി വന്ന് കൈവിലങ്ങ് വെച്ചത്, ബിജെപിയുടെ ഓഫീസ് തല്ലിത്തകർക്കാൻ ആഹ്വാനം ചെയ്യാനോ അല്ലെങ്കിൽ നാലു വക്കീലിനെ വിളിക്കാനും ഒന്നും പറയാൻ സാധിക്കാഞ്ഞത് യാതൊരു വിധ സ്വാധീനവും ഇല്ലാത്തവരായതുകൊണ്ടല്ലേ? ഇതേ കേരളത്തിൽ തന്നയല്ലേ അതും സംഭവിച്ചത്? അന്നും ആരോ കുറച്ച് പേർ ഇതുപോലെ ഫേസ്ബുക്ക് കൂട്ടങ്ങളിൽ പെട്ടവർ അന്യോന്യം വാശിക്ക് ഇതുപോലെ ഭീഷണി മുഴക്കിയതുകൊണ്ട് മാത്രം നടന്ന ഒരു കാര്യം? യാതൊരു വിധ സ്വാധീനവും ഇല്ലാത്ത, ഒരു വക്കീലിനെ പോലും പരിചയമില്ലാത്ത, ഈ ചെറുപ്പക്കാരോടല്ലേ നിങ്ങളുടെ ആക്രോശങ്ങൾ ?

അതിനു ശേഷം കഴിഞ്ഞ കൊല്ലം ഒരു ഷോട്ട് ഫിലിംന്റെ പേരിൽ ദീപക്കിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ആഹ്വാനത്തിൽ ബിലു പദ്മിനിയും മറ്റൊരു സ്ത്രീയും ചേർന്ന് ഒരു കേസ് തൃശൂർ പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. യാതൊരു വിധ നിയമത്തിന്റെ ബലവുമില്ലാതെ സൽമാനെ കേസിൽ കുടുക്കുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വിരട്ടാനും വിവരങ്ങൾ ആരായാനും നോക്കുന്നു. രാജിവ് അറിഞ്ഞിരുന്നോ അത്? ഉണ്ടാവില്ല. ഈയടുത്ത് അല്ലേ ഫർഹാദിനെതിരെ ഇത്രയും വലിയ ഒരു നരനായാട്ട് ഈ സോഷ്യൽ മീഡിയയിൽ നടന്നത്? പച്ചക്കള്ളങ്ങളും ഭയപ്പെടുത്തലും എല്ലാവരും കൂടി എത്ര കേസ് കൊടുത്തു എന്ന് രാജീവിനു വല്ലോ തിട്ടവുമുണ്ടോ? എനിക്ക് നല്ല തിട്ടമുണ്ട്.

അതേ ഭാഷയിൽ തന്നെയാണ് ദീപക്ക് കമന്റിയവർക്കെതിരെ ഈ ഭീഷണി മുഴക്കിയത്. രാജീവിന്റെ ഈ ഭീഷണി മുഴക്കുന കൂട്ടുകാർക്ക് സാമ്പത്തിക ബലവും ആൾബലവും പാർട്ടി ബലവും ഉണ്ട്. ഏറ്റവും കൂടുതൽ അണ്ടർട്രെയിലുകൾ ഉള്ള ഒരു സമുദായത്തിലെ അളുകൾക്കെതിരെയാണ് ഹിന്ദു പേരിന്റെ ബലത്തിൽ പാർട്ടി ബലത്തിന്റെ പേരിൽ ദീപക്കിന്റെ ഭീഷണി.

ഇത്രയും നാളത്തെ ദീപക്ക്, കാൾ മാർക്സ് ആയിരുന്നിരിക്കാം, പക്ഷെ കറുത്തവർഗ്ഗക്കാരൻ പ്രസിഡന്റ് എന്ന് വിശേഷിപ്പിക്കുന്ന ബിൽ ക്ലിന്റൺ പോലും, ഒബാമയെക്കുറിച്ച് 'അവൻ നമ്മൾക്ക് കാപ്പി കൊണ്ട് തരേണ്ടവനായിരുന്നേനെ' എന്ന് പറഞ്ഞതാണ്. ഒരു ദിവസം ഒരു കമന്റ് മതി ഉള്ളിലുള്ള വർഗ്ഗീയത പുറത്ത് അറിയാൻ. അത്രയും നാൾ ആരും അറിഞ്ഞില്ല എന്ന് മാത്രം. അത് ദീപക്ക് സ്വയം തിരുത്തും എന്ന് തന്നെ ഞാൻ കരുതുന്നു. അത്രയും രാഷ്ട്രീയ ബോധം ആ മനുഷ്യനുണ്ടാവും എന്ന് വിശ്വാസവുമുണ്ട്.

ഒരുപക്ഷെ നാളെ നിങ്ങളൊക്കെ കാൾ മാർക്സ് ആയി ഉദയം ചെയ്താലും ശരി, അമ്മാതിരി ഉമ്മാക്കി വകവെച്ച് കൊടുക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനു രാജീവിന്റെ പ്രതികരണ പോസ്റ്റ് രാജീവ് തന്നെ വായിക്കൂ രണ്ടാവർത്തി. മനസ്സിലായില്ലങ്കിൽ ഒന്നൂടെ ഇങ്ങിനെ വായിച്ച് നോക്കൂ : ഒരു വെള്ളക്കാരൻ ബ്ലാക്ക് പാന്തർ പാർട്ടിയിലെ ആളുകളോട് പറയുകയാണ്, നീയൊക്കെ ഞങ്ങളിലൊരുവനെ റേസിസ്റ്റാക്കിയാൽ, നാളെ എയർപ്പോർട്ടിൽ എത്തുമ്പോൾ നിന്നെയൊക്കെ പോലീസ് പിടിക്കുമ്പോൾ കാണാം എന്ന്. യാതൊരു വിധ പ്രശ്നവും രാജീവിനു ഇനിയും തോന്നുന്നില്ലെങ്കിൽ, ഹിന്ദു ആണെന്ന പ്രിവിലേജ് എന്തു മാത്രം നിങ്ങൾക്കൊക്കെ ഉണ്ടെന്ന് രാജീവിനു ബോധ്യമായിട്ടില്ല എന്ന് മാത്രമാണ് അത് വ്യക്തമാക്കുന്നത്!

ഇന്ന് അതേ മദനിയുടെ പ്രസംഗം കേട്ടിട്ട് എനിക്കൊന്നും തോന്നുന്നില്ല രാജീവ്. സുഡാപ്പി എന്ന് നിങ്ങളൊക്കെ പരിഹസിച്ച് വിളിക്കുന്ന (നാളെ നാലു വോട്ടിനു വേണമെങ്കിൽ അവരെ കൈ കോർത്തും പിടിക്കുന്ന) മനുഷ്യരാവും അടുത്ത അണ്ടർട്രെയിലുകളുടെ കണക്കുകൾക്ക് എന്നും വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ പോലീസിനെ വിളിക്കുമെന്നുള്ള ഭീഷണികൾ പ്രശ്നവൽക്കരിക്കാതെ ഒരടി മുന്നോട്ടില്ല.

ആ ചെറുപ്പക്കാർക്ക് നിങ്ങളുടെ നരച്ച ചിന്തകൾ ബാധകമാക്കാൻ സാധ്യമല്ല. ഇത് നിങ്ങളേക്കാളുപരി അവരുടെ ഇടമാണ്. അതുകൊണ്ട് പ്രിവിലേജുകളിൽ നിന്നിറങ്ങി വരൂ രാജീവ്, എന്നിട്ട് നമുക്ക് സംസാരിക്കാം.

അത്രയും സ്നേഹം എനിക്ക് നിങ്ങളിലെ മനുഷ്യത്വത്തോടും, ആ മനുഷ്യത്വത്തിൽ വിടരുന്ന നിങ്ങളിലെ കമ്മ്യൂണിസത്തോടും ഉണ്ട്.

Post has attachment
While these arguments are made, a common question that such men raise is, ‘Where are the feminists?” It is as if feminists are a police or protection force to be called in, whenever there is gender violence. Mind you, the feminists are not needed for all cases. They believe they get to choose when and where feminists should be involved. The perpetrators are men but the answers have to come from feminists.

ആർക്കെങ്കിലും ഓർമ്മയുണ്ടോ എന്ന് അറിയില്ല. പക്ഷെ എനിക്ക് നല്ലോണം ഓർമ്മയുണ്ട്. ഫേസ്ബുക്കിനെതിരെ സമരം നടക്കുമ്പൊ മീഡിയ വൺ ആണോ മറ്റേതെങ്കിലും ചാനൽ ആണോ എന്ന് ഓർമ്മയില്ല, അതിൽ ഞാൻ ഗവണ്മെന്റ് സോഷ്യൽ മീഡിയകൾ വഴി ഡേറ്റാ കളക്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും അത് തീവ്രവലതുപക്ഷ ഗവണമെന്റുകൾക്ക് നമ്മൾ വളം വെച്ച് കൊടുക്കുയാണെന്നും അതുകൊണ്ട് കൂടി തന്നെ റിയൽ നേം പോളിസി എന്ന് പറയുന്നത് അത്ര നിസ്സാരമായൊരു ഐഡന്റിറ്റി പ്രശ്നം പോലെ കാണരുതെന്നും ഒക്കെ ഞാൻ ആ ചർച്ചയിൽ പറഞ്ഞിരുന്നു. അന്ന് കുറേ ആൺകൂട്ടങ്ങൾ ഒരു വിവരവുമില്ലാതെ അന്ന് എന്തുമാത്രം സ്ത്രീകളെ പരിഹസിച്ചിരുന്നു... എന്തുമാത്രം വിഡ്ഡിത്തരം യാതൊരു ഉളുപ്പുമില്ലാതെ അവർ പറഞ്ഞിരുന്നു....

സ്വന്തമായി ഒരു ക്ലബ് ഉണ്ടാക്കി അതിന്റെ തലപ്പത്ത് ഡയറക്റ്ററും പ്രസിഡന്റും ആയി സ്വയം അവരേയോ അല്ലെങ്കിൽ അവരുടെ കൂട്ടുകാരേയോ വീട്ടുകാരെയോ അവരോധിച്ച് ഇരുത്താമെന്ന് അല്ലാണ്ട് പത്ത് പൈസയ്ക്ക് ഇവരൊക്കെ എപ്പഴെങ്കിലും വിവരമുള്ള ഒറിജിനൽ ആയിട്ടുള്ള നാലക്ഷരം വായിച്ചിട്ടുള്ള വിവരം പറഞ്ഞിട്ടുണ്ടോ? ചളി യൂണിയൻ ഉണ്ടാക്കിയതാണ് വേറെ വിവരദോഷിയുടെ "സ്കിൽ സെറ്റ്". ഫേസ്ബുക്കിൽ ഫോളോവേർസ് ഉള്ളതാണ് അലോഗോരിതം ഇങ്ങിനെ അങ്ങിനെ എന്നൊക്കെ വെച്ച് കാച്ചുന്നവരുട് വിവരം. അഞ്ച് വരി കോഡ് തെറ്റാണ്ട് ഇവരൊക്കെ പ്രോഗ്രാം ചെയ്തിട്ടില്ലാന്ന് ആ വാ പൊളിക്കുമ്പൊ അറിയാം... എന്നിട്ട് അത് കണ്ണടച്ച് വിശ്വസിക്കാൻ ബാഹുബലിക്കും മോഹൻലാലിലും ഫാൻസുകൾ ഉള്ളപോലെ വലിയ കുറേ പുരുഷ ഈഗോ കൂട്ടങ്ങൾ... എന്തൊരു ദുരന്തമാണെന്ന് അറിയുമോ സ്ത്രീകൾക്ക്? സമരങ്ങൾ നടത്തുന്നതും പോരാ ഈ ആൺ പന്നിക്കൂട്ടങ്ങളെ സ്പൂൺ ഫീഡ് ചെയ്യുകയും അവരുടെ മരത്തലയിൽ വെളിച്ചം കടത്തുകയും വേണം...

ഒരു മലയാളി പുരുഷൻ ഒരു മലയാളി പെണ്ണിനെക്കാൾ മിനിമം അഞ്ച് വർഷം പിന്നിലാണ് ചിന്തകൾ എന്ന് ചുമ്മാ ഫേസ്ബുക്ക് ഒന്ന് ഓടിച്ച് വായിച്ചാ മനസ്സിലാവും. ചിലതുങ്ങൾ ഒക്കെ അങ്ങ് ശിലായുഗത്തിലാ... അതു പോട്ടെ രക്ഷയില്ല. പക്ഷെ ഈ ബുദ്ധിജീവി നടിച്ച് നടക്കണവരു പോലും മിനിമം അഞ്ച് വർഷം പുറകിലാണ് ചിന്തകൾ.. എന്തൊരു ദുരന്തമാണ് എന്നിട്ട് അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യണതും പോരാ, എന്തുവാ മക്കളേ അവകാശം എന്നതിന്റെ അർത്ഥം എന്ന് കൂടി പഠിപ്പിച്ച് കൊടുക്കണ്ട ഗതികേട്...

ദേഷ്യം വന്നിട്ട് പാടില്ല.. ബ്ലഡി ഫൂൾസ് ഇത് വായിക്ക്...ഇനി.. ഗാർഡിയനിൽ വന്ന റിപ്പോർട്ടാണ്.. വിവരമോ ഇല്ല. കോമൺ സെൻസെങ്കിലും ഇതുങ്ങൾക്ക് കൊടുത്തൂടായിരുന്നോ എന്റെ മാതാവെ...

Facebook has publicly acknowledged that its platform has been exploited by governments seeking to manipulate public opinion in other countries – including during the presidential elections in the US and France – and pledged to clamp down on such “information operations”.

പ്രിയപ്പെട്ട കെ ജെ ജേകബ് സാർ, താങ്കൾ ഒരു ബലാൽസംഗത്വരക്കാരനാണോ സാർ?

ഞാൻ സാധാരണ ആരെയും സാർ എന്ന് വിളിക്കാറില്ല. ആരായാലും, ഏത് പദവിയിൽ ഇരിക്കുന്ന ആളായാലും തുല്യമായ പെരുമാറ്റം എന്നോടുണ്ടാവണം എന്ന് കരുതുന്ന ആളാണ്. ഫ്യൂഡലായ ഒരു അഭിസംബോധന വളരെ പിന്തിരിപ്പനാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. പക്ഷെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് താങ്കൾ കാണിക്കുന്ന ദിവ്യപരിജാഞാനം കാരണം താങ്കളെ സാർ എന്ന് തന്നെ വിളിക്കണം.

അപ്പോൾ പറഞ്ഞുവന്നത്, April 23, 2017 ന് ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി തരാൻ താങ്കൾ കനിഞ്ഞു.. ഇതായിരുന്നു എന്റെ ചോദ്യം. ‘ഇത് എല്ലാവരോടും, പ്രത്യേകിച്ച് കെ ജെ ജേക്കബിനോടുള്ള ചോദ്യമാണ്. എം എം മണി ബലാൽസംഗത്വരയുള്ള ആളാണോ? മറുപടി നൽകിയാൽ വലിയ ഉപകാരം. നന്ദി.’ താങ്കളുടെ മറുപടി ഇപ്രകാരമായിരുന്നു.
ബലാൽസംഗത്വരയുള്ളയാൾ എന്ന് ആളുകളെ വിളിക്കാൻ വേണ്ടുന്ന ജ്ഞാനം എനിക്കില്ല. എനിക്കറിയാവുന്നത് ലൈംഗികമായി അധിക്ഷേപിക്കുന്ന പ്രസ്താവനകളും ആംഗ്യങ്ങളും എം എം മണി ചെയ്യാറുണ്ട് എന്നാണ്. അതാണ് ലൈംഗിതത്വരയുള്ളയാൾ എന്നതിന്റെ നിർവചനം എങ്കിൽ, അതെ, അയാളങ്ങനെയാണ്.’ April 23. 2.30 p.m

അപ്പോൾ താങ്കൾ എന്നെപ്പറ്റി ഇപ്പറഞ്ഞത് പറഞ്ഞത് എങ്ങനെയാണ് എന്നൊന്നു പറയാമോ?
"അന്തംവിട്ടാൽ പ്രതി എന്തും ചെയ്യും, അതിന്റെ പാച്ചിലാണ് വിട്ടുകള"
എന്നെപ്പറ്റി പച്ചക്കള്ളം പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റിലെ ആദ്യത്തെ കമന്റാണിത്. താങ്കൾ വൈകാരികമായും ആധികാരികമായും പെരുമാറുന്നത് എനിക്ക് മനസ്സിലാക്കാം. പക്ഷെ ആ പോസ്റ്റ് പച്ചക്കള്ളമാണെന്ന് ഉടനെ തന്നെ ഞാൻ എന്റെ വോളിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റുടമ അപ്പറഞ്ഞതിന് വല്ല തെളിവും താങ്കൾക്ക് തന്നിരുന്നോ? പോസ്റ്റ് സത്യമാണോ എന്ന് എന്നോട് ചോദിച്ചിരുന്നോ?

പോട്ടെ, പരസ്യമായി ‘ഒരിക്കൽക്കൂടി കേട്ടുനോക്കൂ’ എന്നോ ‘വെറുതെ നിഗമനങ്ങൾ നടത്താതെ’ എന്ന് പറഞ്ഞിരുന്നോ? മണി ബലാൽസംഗത്വരയുള്ള ആളാണെന്ന് തീർച്ചയായും താങ്കൾ വിശ്വസിക്കുമ്പോഴും അയാളുടെ കാര്യത്തിൽ താങ്കൾ അങ്ങനെ ചെയ്തിരുന്നല്ലോ.
ഓർക്കണം, അധികാരം കൈയ്യിലുള്ള, ഒരു മന്ത്രി, കേരളത്തിലെ അധികാരം കൈയ്യിലുള്ള രാഷ്ട്രീയ പാർട്ടിയുടെ സെക്രട്ടറിയായ ഒരു മനുഷ്യനുവേണ്ടിയാണ് ആ ടേപ്പുകൾ ഒന്നുകൂടി കേട്ടുനോക്കൂ എന്ന് താങ്കൾ വക്കാലത്ത് പറഞ്ഞത്. എനിക്കുള്ള മറുപടിയിൽ താങ്കൾ അയാൾ ഒരു ബലാൽസംഗത്വരക്കാരനാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. അപ്പോൾ അത്തരത്തിലൊരാൾ ഇപ്പോൾ അധികാരത്തിലുണ്ട് എന്ന് പറയാം.

ടെലിവിഷൻ പരിപാടികളിലും പത്രങ്ങളിലും ഡെക്കാൻ ക്രോണിക്കിൾ Deccan Chronicle എന്ന പത്രത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ എന്നാണ് താങ്കൾ വിളിക്കപ്പെടുന്നത്. ബഹുമാനിക്കപ്പെടുന്ന ഒരു പദവി തന്നെ. അധികാരം കൈയ്യിലുള്ള, പൊതു അഭിപ്രായം സ്വാധീനിക്കാൻ കഴിവുള്ള ഒരു പദവി. എന്നിട്ടും ഞാൻ ഒരു കുറ്റവാളിയാണെന്ന് ഒരന്വേഷണവും കൂടാതെ താങ്കൾ എങ്ങിനെ പറഞ്ഞു? ഇനി ഇത് തെളിയിക്കുന്ന ഒരു തെളിവെങ്കിലും കൈയ്യിലുണ്ടെങ്കിൽ അത് പരസ്യപ്പെടുത്തൂ.

എന്നെ ആരോപണവിധേയയാക്കിയ ആൾ ഒരു സവർണ ഹിന്ദു പുരുഷനാണ്. അതിനെപ്പറ്റി താങ്കൾക്ക് ഒന്നും തോന്നിയില്ലേ സാർ? സവർണ ഹിന്ദുക്കൾക്ക് തെറ്റിദ്ധരിപ്പിക്കൽ, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയെല്ലാം പതിവുള്ളതാണെന്ന് താങ്കൾക്ക് അറിയില്ല എന്നുണ്ടോ? അയാൾ ഒരു മലയാളിയുമാണ്. ഇതിനർത്ഥം സുപരിചിതമായ ആ മലയാളി ആണത്തത്തിന്റെ അങ്കണത്തിൽ സ്ത്രീകൾക്കെതിരെ കള്ളം പടച്ചുവിടുന്നത് ഒരു പതിവാണ് എന്നാണ്. ഓ. മറന്നുപോയി. താങ്കളും അക്കൂട്ടത്തിൽ പെടും അല്ലേ. അതേ സവർണ മലയാളി ആണത്തം. ശരി.

ജനിവരി 2016 ഞാൻ താങ്കളെ അൺഫ്രണ്ട് ചെയ്തിരുന്നു. എന്റെ ലിംഗമായ സ്ത്രീത്വത്തെ വാക്കാൽ അധിക്ഷേപിച്ചതുകൊണ്ടായിരുന്നു അത്. ഇതാണ് ആ പോസ്റ്റ്. ഞാൻ ആ നിലപാടിനെയും താങ്കൾ അത് ഷേർ ചെയ്തതിതെനെയും കളിയാക്കിയതോടെ എന്നെ കളിയാക്കുന്ന രീതിയിൽ പലതവണ താങ്കൾ ‘ചേച്ചി’ എന്ന് വിളിച്ചു. (https://tinyurl.com/lb2nbqy) ആ പോസ്റ്റ് പറഞ്ഞത് ഇതായിരുന്നു. കിസ് ഓഫ് ലവ് എന്ന പ്രതിഷേധം ആരെങ്കിലും ആവർത്തിച്ചാൽ അത് ശ്രദ്ധയാകർഷിക്കാനും ലൈംഗികപിരിമുറുക്കം കൊണ്ടുമാണ് എന്നായിരുന്നു. (https://tinyurl.com/madudjk)
ഞാൻ മറുപടിയായി എഴുതി, എനിക്ക് കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ആരെങ്കിലും വേണം, കാരണം ഞാൻ ലൈംഗികമായി പിരിമുറുക്കം അനുഭവിക്കുന്നവളാണ്, അതിന് താങ്കൾക്ക് താൽപര്യമുണ്ടോ എന്ന്. അതേ പോസ്റ്റിൽ, ഞാൻ ഭാഗഭാക്കായിരുന്ന #forabetterFB കാംപെയിനെ താങ്കൾ പരിഹസിച്ചു. താങ്കളുടെ നിലപാടിനെയും പുരുഷമേധാവിത്വ ക്രൂരതയെയും സംബന്ധിച്ച് വേറൊരു തെളിവും ആവശ്യമില്ലാത്തതുകൊണ്ട് ഞാൻ താങ്കളെ അൺഫ്രണ്ട് ചെയ്തു.

ആണ് എന്ന നിലയിൽ നിങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന എല്ലാ പ്രിവിലെജുകളും മാധ്യമപ്രവർത്തനം എന്ന ജോലിയുടെ പ്രിവിലെജുകളും സാറ് നന്നായി ഉപയോഗിക്കുയാണ്. സാർ, ഞാൻ ഒരു കുറ്റവാളിയാണ് എന്ന നിഗമനത്തിലേയ്ക്ക് താങ്കൾ എത്തിച്ചേർന്നത് എങ്ങിനെയാണ്? ഇതൊരു നിഗൂഢമായ പരിവർത്തന പ്രക്രിയയാണോ? സാറിനെപ്പോലുള്ള ആളുകളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെ ഇത്തരത്തിൽ നേരിടുന്നത് ഫേസ്ബുക്കിലെ ഇപ്പോഴത്തെ രീതിയാണോ സാർ?

താങ്കളുടെ പക്കൽ ഇതിനെല്ലാം ഉത്തരമുണ്ടോ അല്ലെങ്കിൽ എന്നോട് മാപ്പ് പറയണം എന്ന് തോന്നുന്നുണ്ടോ?

തർക്കങ്ങൾക്കിടയിൽ ഞാനൊരു പരിഹാസക്കുറിപ്പെഴുതിയിരുന്നു സാരി ഉടുക്കുന്നതിനെപ്പറ്റി. ഒരു മാസം മുമ്പ് സോഷ്യൽ മീഡിയ lynchingനു ഒരു വ്യക്തിയെ വിധേയമാക്കിക്കൊണ്ടിരുന്ന സമയത്തായിരുന്നു അത്. അതിനുശേഷം താങ്കൾ ഒരു കമന്റിൽ എഴുതി, സാരിയുടുക്കുന്ന പെണ്ണുങ്ങൾ ലൈംഗികവേട്ട, പ്രത്യേകിച്ച് കുട്ടികളെ, ലൈംഗിക വേട്ട നടത്തുന്നവരാണ് എന്ന്. പരോക്ഷമായി എന്റെ പോസ്റ്റിനെ പരാമർശിച്ചുകൊണ്ട്. സാർ എനിക്ക് വരുത്തിയ മാനസിക പ്രയാസം, വിഷാദരോഗം എന്നിവയെക്കുറിച്ച് സാറിനറിയാമോ? ബാലലൈംഗികപീഡനത്തിനിരയായ, അതിജീവിച്ച, ബലാൽസംഗത്തിനിരയായ, അതിജീവിച്ച എന്നോട്, തൊട്ട്മുമ്പത്തെ പോസ്റ്റിൽ ഇത് പ്രത്യേകം പരാമർശിച്ചിരുന്ന എന്നോടാണ് താങ്കൾ അത് പറഞ്ഞത്. ഞാൻ അതിജീവിച്ച പീഡനത്തെ ഒരു വാചകം കൊണ്ട് താങ്കൾ ഇല്ലാതാക്കി.

ആണുങ്ങൾ, മാധ്യമപ്രവർത്തകരായ ആണുങ്ങൾ, മലയാളി ആണത്തം, ഇന്ത്യൻ ആണത്തം. നിങ്ങൾക്കൊക്കെ നിങ്ങൾ കൈവശപ്പെടുത്തിവെച്ചിരിക്കുന്ന പ്രിവിലെജുകളെക്കുറിച്ച് വല്ല ധാരണയുമുണ്ടോ? ആ പ്രിവിലെജുകളിൽ നിന്ന് എന്നെപ്പോലുള്ള സ്ത്രീകളെ നിങ്ങൾ നിരന്തരം അധിക്ഷേപിക്കുമ്പോൾ, ഞങ്ങളുടെ സോഷ്യൽ മീഡിയ ഇടങ്ങൾ തട്ടിപ്പറിക്കുമ്പോൾ, ഞങ്ങളുടെ പ്രതികരണങ്ങൾ ഇല്ലാതാക്കാനും ഞങ്ങളെ ഇവിടെനിന്നും ഓടിക്കാനും നിങ്ങൾ ശ്രമിക്കുമ്പോൾ ഈ വസ്തുത ഓർക്കാറുണ്ടോ?

സ്ത്രീകളെക്കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുക, തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക, എന്നതെല്ലാം ഇന്ത്യയിലും നിയമപരമായി ശിക്ഷാർഹമാണ്. പക്ഷെ ഞാൻ നിയമത്തിന്റെ വഴിയേ പോവില്ല, കാരണം മിക്ക സ്ത്രീകളെപ്പോലെ എനിക്കതിന് കെൽപില്ല. പ്രവർത്തനക്ഷേമമായ ഒരു സൈബർ പോലീസ് ഇന്ത്യയിലില്ല. ഞാനും എന്നെപ്പോലെ ലക്ഷക്കണക്കിന് സ്ത്രീകളും പരാതിപ്പെട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. പോലീസ് ഞങ്ങളോട് അക്കൌണ്ട് ഡീആക്റ്റിവേറ്റ് ചെയ്യാനാണ് പറയാറ്. പക്ഷെ സാർ, ഞങ്ങളത് ചെയ്യില്ല. ഇതെന്റെ ശബ്ദമാണ്. നിങ്ങൾ അത് കേൾക്കുക തന്നെ ചെയ്യും. ഈ ഇടം എന്നിൽ നിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന എല്ലാ ആണും കേൾക്കും.

സാർ അപ്പോൾ സാറിന്റെ തന്നെ വ്യാഖ്യാനപ്രകാരം സാറും ബലാൽസംഗത്വരയുള്ള ആളാണോ?

(എന്റെ കഴിഞ്ഞ പത്തു വർഷത്തെ ഡിജിറ്റൽ ജീവിതത്തിൽ എന്നെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുള്ള ആണുങ്ങളെക്കുറിച്ചാണ് ഈ പരമ്പര. വർഷങ്ങളായി ഞാൻ അനുഷ്ഠിച്ചിരുന്ന നിശ്ശബ്ദത എന്ന നയം ഞാൻ തകർക്കുകയാണ്. എനിക്കെതിരെ തുടരെത്തുടരെ നടന്നിട്ടുള്ള അക്രമത്തെക്കുറിച്ച് ഞാൻ ആദ്യമായി സംസാരിക്കുകയാണ് ബ്ലോഗ് ലിങ്ക് https://medium.com/.../dear-k-j-jacob-sir-are-you-a...)
Wait while more posts are being loaded