Profile cover photo
Profile photo
Femina Jabbar
About
Femina Jabbar's posts

Post has attachment
വിരസമായ ഒരു ഹാംഗൌട്ട് ചർച്ചയ്ക്കിടെ പതിവുപോലെ സെൽഫി എടുത്ത് “പാവത്തുങ്ങൾക്കെന്തിനിത്ര സൌന്ദര്യം തന്നു” എന്നു അങ്കൂഷിച്ചിരിക്കുമ്പോ ആണു, ഒരിക്കലും സിസ്റ്റത്തിലെയോ, മനസ്സിന്റെയോ ഹാർഡ് ഡിസ്കുകളിൽ നിന്നു ഒരിക്കലും ഡെലിറ്റ് ചെയ്യില്ല എന്നുറപ്പിച്ച് സൂക്ഷിച്ചു വച്ച വേറൊരു നീലപ്പടം ഓർമ്മ വന്നത്. ഏതാണ്ട് രണ്ടര വർഷം മുന്നത്തെ ഞാൻ. അവനവനറ്റെ അത്യാവശ്യ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടി കിടപ്പിലായിപ്പോയ ഒരു കാലഘട്ടം. കരഞ്ഞു കരഞ്ഞ് ജീവനും, ചോരയും മുഴുവൻ കണ്ണിലൂടെ ഊർന്നുപോയ വിഷാദക്കാലം. എന്റെ തന്നെ ജീവിതമാണോ ഇതെന്ന് വിശ്വസിക്കാനാവാതെ ഇരുന്നുപോയ ദിവസങ്ങൾ. ആ ഫോട്ടൊയിൽ അല്പം എങ്കിലും കണ്ണുകളിൽ ജീവൻ തോന്നിപ്പിക്കാൻ കാരണം എന്റെ മോൻ ആണു. “ചിരിക്കടീ’ എന്ന് കൽപ്പിച്ച് അന്നേരം മുന്നിൽ വന്ന അവനോടുള്ള സ്നേഹം ആണ്. അതല്ലെങ്കിൽ ഏതാണ്ട് കണ്ടാൽ കണ്ണടയ്ക്കാൻ മറന്ന് മരിച്ചുപോയ ആൾക്കാരെപ്പോലുണ്ടാരുന്ന്.

അത്രയ്ക്കങ്ങ് വർക്കഹോളിക്ക് ആയിപ്പോയതിന്റെ അനന്തരഫലമായിരുന്നു ആ ബേൺ ഔട്ടും, തുടർന്നു വന്ന വിഷാദവും. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ, ചില ദിവസങ്ങളിലെ ഭക്ഷണം ഒന്നോ രണ്ടോ ചായ എന്നതിൽ ഒതുക്കി,അതിനു മുകളിൽ അലർജി ടാബ്ലറ്റുകൾ വാരി വിഴുങ്ങി, രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം ഉറങ്ങി ഒരേ ഓട്ടം. ഒടുവിൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയത്, ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സമയത്തു ആയിരുന്നു. മനസ്സ് വിചാരിക്കുന്നിടത്ത് ശരീരം എത്താത്ത അവസ്ഥ. എഴുന്നേൽക്കൽ അത്ര എളുപ്പം ഒന്നും ആയിരുന്നില്ല. ഒരടി വച്ചാൽ അടുത്ത നിമിഷം പത്തടി താഴ്ചയിലേയ്ക്ക് വീണുപോകും. വീണ്ടും എഴുന്നേറ്റ് നടക്കും. എന്നാലും എനിക്ക് എന്നോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്. Dreamer turned seeker കട്ട ഫൈറ്റർ ആയി മാറിയ ഘട്ടം ആയിരുന്നു അത്.

ഡിപ്രഷൻ അനുഭവിക്കുന്നവർക്കു മാത്രം മനസ്സിലാകുന്ന ഒന്നാണ്. മറ്റുള്ളവർക്കത് തമാശയൊ, അഹമ്മതിയോ, വേഷം കെട്ടലോ നമ്മളെക്കുറിച്ച് നമുക്കു തന്നെ ഉള്ള തെറ്റിദ്ധാരണയോ ഒക്കെ ആയി തോന്നും. “ഒക്കെ നിന്റെ തോന്നലാ“ എന്ന ആ സമയത്തെ ചിലരുടെ ഡയലോഗിനോളം വെറുപ്പ് ജീവിതത്തിൽ ഇന്നുവരെ മറ്റൊന്നിനോടും തോന്നിയിട്ടില്ല. എത്ര വിചാരിച്ചാലും കൈ കാൽ അനക്കാൻ ആകാതെ ഇരുന്നു പോകുന്ന എന്റെ മരവിപ്പിനെ, ഒന്നെഴുന്നേൽക്കാൻ പറ്റിയാൽ ഞാൻ ചെയ്യാൻ വച്ച നൂറായിരം കാര്യങ്ങളെ, ഞാൻ പോകാനിരിക്കുന്ന അനേകായിരം യാത്രകളെ, എന്റെ പാനിക് അറ്റാക്കുകളെ എങ്ങനെയാണു ഞാൻ ഇതുങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടത്.

തിരിച്ചുള്ള യാത്രയിൽ ഏറ്റവും സഹായിച്ചത് എന്നോടു തന്നെ ഉള്ള പ്രേമം ആയിരുന്നു. ഇപ്പോ ദിവസത്തിൽ ഏറിയ പങ്കും മാറ്റി വയ്ക്കുന്നത് എന്നെത്തന്നെ പ്രേമിയ്ക്കാൻ ആണു. സമയത്ത് നല്ല ഫൂഡ്, എക്സർസൈസ്, 8 മണിക്കൂർ ഉറക്കം, അത്യാവശ്യം അലമ്പ് അതൊക്കെ കഴിഞ്ഞുള്ള കാര്യങ്ങളേ ഉള്ളു. എല്ലാം കഴിഞ്ഞ് ഇങ്ങനെ സെൽഫി എടുത്തതോ, കണ്ണാടിയിലോ നോക്കി പത്തിരുപത് ഐ ലവ് യൂ പറയും.
Love that sparkle in my eyes

Photo

Post has attachment
Photo

ചിലഘട്ടങ്ങളിൽ, ലോകം മുഴുവൻ നമുക്കെതിരാണെന്നും, ദിവസം മുഴുവൻ നമുക്കു കിട്ടിക്കൊണ്ടിരിക്കുന്നത് ഒരിക്കലും അർഹിക്കാത്തവിധം വില കുറഞ്ഞ പെരുമാറ്റം മാത്രമാണെന്നും സങ്കടപ്പെട്ട് ഒറ്റപ്പെട്ട് കരയാറില്ലേ? വിരലിലെണ്ണാവുന്ന ചില നെഗറ്റീവ് ജീവിതങ്ങൾക്ക്, ജീവിതത്തിൽ ആവശ്യത്തിൽക്കൂടുതൽ സ്പേയ്സ് കൊടുത്തു പോകുന്നതിന്റെ ആണത്. ഇനി മെല്ലെമെല്ലെ നമ്മളു മറന്നു പോകും, എത്ര ഭംഗിയുള്ള വ്യക്തിയാണു നാമെന്ന്, എത്ര സുന്ദരമായാണു മറ്റുള്ളവരോട് നമ്മളു പെരുമാറാറുള്ളതെന്ന്, എത്ര മനോഹരമായാണു നമുക്ക് പ്രണയിക്കാൻ അറിയാവുന്നതെന്ന്, എത്ര വിശാലതയൊടെയും, സമചിത്തതയോടെയുമാണു മറ്റുള്ളവരുടെ ജീവിതത്തെ ഉൾക്കൊള്ളാറുള്ളതെന്ന് ഒക്കെ. സ്നേഹിക്കുകയോ, നന്നായി പെരുമാറുകയോ ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് നമുക്കങ്ങ് തോന്നാൻ തുടങ്ങും. ഭൂമിയിൽ പ്രണയമേ ഇല്ലെന്ന് വിശ്വസിക്കാൻ ആരംഭിക്കും. എന്താണെല്ലാരും എന്നോടിങ്ങനെ എന്ന നെഞ്ചിലെ ഭാരം ഒരു സങ്കടമായിട്ട് എപ്പഴും ചങ്കിൽ വന്ന് കുത്തും. മനസ്സ് തുറന്ന് ചിരിക്കാൻ പറ്റാതെ ആകും. നിങ്ങളുടെ ചിരിയിൽ നിങ്ങൾക്കു തന്നെ എന്തോ ഒരു മിസ്സിംഗ് തോന്നിത്തുടങ്ങും. എല്ലാവരിൽ നിന്ന് ഒറ്റപ്പെട്ട് ഒരു കൂട്ടിലേയ്ക്ക് നിങ്ങളങ്ങ് ഒതുങ്ങും.

ഹല്ലോ,
ആലോചിച്ചേ

ഈ ഭൂമിയിൽ നിങ്ങളുണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിച്ചിരിക്കുന്നവരുണ്ട്. നിങ്ങളെ ദിവസത്തിൽ ഒരു തവണ കണ്ടാലോ, മിണ്ടിയാലോ, ഒന്നു വെറുതേ ചിരിച്ചാലോ മനസ്സിലുള്ള എല്ലാ ടെൻഷനും ടപ്പേന്ന് അങ്ങ് മറന്ന് റിലാക്സ്ഡ് ആകുന്നവർ ഉണ്ട്. തിരക്കിട്ട ദിവസത്തിനിടയ്ക്കും, മെസ്സേജ് ബോക്സ് തുറന്നാൽ ആദ്യം നിങ്ങളുടെ മെസ്സേജ് തിരഞ്ഞ് വായിക്കുന്നവർ ഉണ്ട്. നൂറുകണക്കിനു കോണ്ടാക്റ്റുകൾക്കും, ആയിരക്കണക്കിനു സൌഹ്രൃദങ്ങൾക്കും നടുക്കും നിങ്ങളുടെ ഒരു വിളിക്കോ മെസ്സേജിനോ മാത്രം ആയി കാത്തിരിക്കുന്നവർ ഉണ്ട്. നിങ്ങൾക്ക് ജന്മം നൽകിയവരും, നിങ്ങൾ ജന്മം നൽകിയവരും ഉണ്ട്. കാലവും, പ്രായവും, സങ്കടങ്ങളും മുഖത്ത് നൽകിയ വൈരൂപ്യത്തിന്റെ കരിമംഗല്യങ്ങൾ വകവയ്ക്കാതെ നിങ്ങളുടെ മുഖവും, ചിരിയുമാണ് ലോകത്തേറ്റവും സുന്ദരം എന്ന് കരുതുന്നവർ ഉണ്ട്.

എല്ലാതിനും ഉപരിയായി ആലോചിച്ചു നോക്കു

ചിരികൊണ്ടും, സംസാരം കൊണ്ടും സാമീപ്യം കൊണ്ടും മറ്റുള്ളവരെ നിങ്ങളെങ്ങനെ സന്തോഷിപ്പിക്കാറുണ്ടെന്ന്. പ്രിയപ്പെട്ടവരുടെ പ്രശ്നങ്ങളിൽ നിങ്ങളെങ്ങനെയാണ് ചേർന്നു നിൽക്കാറുണ്ടെന്ന്, എത്ര അലിവോടെയാണ് മറ്റുള്ളവരുടെ കണ്ണുതുടയ്ക്കാറുള്ളതെന്ന്. എത്ര മനോഹരമായാണു നിങ്ങൾക്ക് പ്രണയിക്കാൻ അറിയുക എന്ന്. ലോകത്ത് അധികവും നിങ്ങളെപ്പോലുള്ളവർ തന്നെ ആണ്.
ഇനി നിങ്ങളുടെ തലതിന്നുന്ന ആ മൂന്നാലെണ്ണത്തിന്റെ കാര്യം അല്ലേ? ദൈവം അവർക്ക് കൊടുത്ത ബെസ്റ്റ് ചോയ്സ് ആയിരുന്നു നിങ്ങൾ. മതി. വിട്ടേക്ക്, move on.

I love you, we all love you, we need you.
Hey, Come, give me a hug
There you are,
there we all are ))


ഡെൽ‌ഹി-കേരള ട്രെയിൻ മാർഗ്ഗം ഏകദേശം എത്ര ദിവസം എടുക്കും?

Post has shared content
പ്ലസ്സിലെ ഫോട്ടോഗ്രാഫേഴ്സിനോട് ഒരു അഭ്യർഥന.

കൃഷി നാശം, വെള്ള ക്ഷാമം, കര്ഷകന്റെ ദൈന്യത,വരണ്ടുണങ്ങിയ പാടം - ഫോട്ടോ കളക്ഷനിൽ ഇത്തരം ഫോട്ടോ ഉണ്ടെങ്കിൽ ഉപയോഗിക്കാൻ തരുമോ ?

ഒരു കവർ സോങ്ങിന്റെ വീഡിയോ ക്ക്‌ വേണ്ടിയാണ്. കുടിനീരും കൃഷിയും ആണ് ഒറിജിനൽ തീം

+Jayan Kanjunny+Shaji Mullookkaaran+animesh xavier+Manoj K Anandam+Suraj T R+Siju+nivi n+Ashly A K
Cant tag ഗന്ധർവൻ :(നല്ലപ്പം കാലത്ത് മലയാളി ബുദ്ധിജീവികൾടെ ഏറ്റവും വല്യ സാംസ്കാരിക ബുദ്ധിമുട്ട് മാധവിക്കുട്ടിയുടെ പൈങ്കിളിനെസ്സ് ആയിരുന്നു. അയ്യയ്യേ ഞാനൊന്നും അവരെ വായിക്കില്ല..ഛായ് എന്നൊരു മട്ട്. അതുകഴിഞ്ഞ് ഏതാണ്ട് ഒരു രണ്ടാഴ്ച മുൻപ് വരെ““ശ്ശ്യോടിയേ, നമ്മടെ മാധവിക്കുട്ടീടെ ആ ഗാംഭീര്യമോ അന്തസ്സോ വല്ലോം ആ കമലിനു മനസ്സിലാകോ അയാളു ഭയങ്കര പൈങ്കിളി അല്ലേ “ന്നും . ഇപ്പ ദേ ഒരു പടത്തിന്റെ ആദ്യ പോസ്റ്ററിലെ ഫസ്റ്റ് ലുക്ക് കണ്ട് എന്താ സ്ട്രീമിലു മുഴുവൻ നെലോളി. നിങ്ങളൊക്കെ ഒരു ബയോപിക് കാണാൻ കാത്തിരിക്കുവാണോ അതോ ഫാൻസി ഡ്രെസ്സിനു മാർക്കിടാൻ ഇരിക്കുവാണോ മക്കളേന്ന് ആരും ചോദിച്ചുപോകും. ഹോ എന്തൊക്കെ ആണു കരച്ചില് ന്റെ ബദ്രീങ്ങളേ, നമ്മടെ സൌന്ദര്യ സങ്കല്പം, നമ്മടെ പ്രണയഗോപുരം, നമ്മടെ ഉറക്കം കളഞ്ഞ കണ്ണൂകൾ!!!!!. മാധവിക്കുട്ടി ജീവിച്ചിരുന്നെങ്കിൽ സഹിക്കുമായിരുന്നോ എന്നൊക്കെ വരെ സംശയങ്ങൾ കണ്ട് പലയിടത്തും. ഒന്നുറപ്പാണ്. മാധവിക്കുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ, ജീവിതത്തോട് ഇത്രയ്ക്ക് അന്തസ്സായി തല ഉയർത്തി നിന്ന് പൊരുതിയ ഒരുവളോട്, സ്വന്തം നിലയ്ക്ക് അദ്ധ്വാനിച്ചു ജീവിക്കുന്നവളോട് നല്ലോണം മാന്യതയും, അന്തസ്സും ഉള്ള ഭാഷയിലേ സംസാരിക്കുമായിരുന്നുള്ളു

Post has attachment
ഇടത് വശത്തെ വിദൂരത ഒഴിവാക്കുന്ന പ്രശ്നമേ ഇല്ല
Photo

സ്നേഹം, വിശ്വാസം എന്നൊക്കെ പറയുന്നത് ചില പ്രത്യേക കാരണങ്ങൾകൊണ്ട് രൂപപ്പെട്ട് വരുന്ന ഒന്നാണ്. ചില പ്രത്യേക നന്മകൾകൊണ്ട് നമ്മളു വല്ലാണ്ട് സ്നേഹിച്ചുപോകുന്ന, സപ്പോർട്ട് ചെയ്തു പോകുന്ന ചിലരുണ്ട്. ഒരു തേങ്ങാപ്പിണ്ണാക്കും അവരുടേന്ന് കിട്ടീട്ടോ കിട്ടുമെന്നു കരുതീട്ടോ അല്ല അത്. പക്ഷേ ആ വിശ്വാസം തകർന്നു പോയാൽ ഉണ്ടല്ലോ, പിന്നെന്ത് മലക്കം മറിച്ചിൽ മറിഞ്ഞാലും ആ വെറുപ്പങ്ങ് മാറില്ല, എത്രയ്ക്കങ്ങ് സ്നേഹിച്ചോ അതിന്റെ നൂറിരട്ടി വെറുപ്പങ്ങ് വന്ന് അരക്കിട്ട് ഉറയ്ക്കും, അപ്പഴും നമ്മടെ ഒരു തേങ്ങാപ്പിണ്ണാക്കും ഇവരു കൊണ്ടുപോയിട്ടല്ല എന്നതാണു അതിന്റെ രസോം. എന്നാലും പിന്നെ അങ്ങോട്ട് കൊറേക്കാലം വേറെ ആരെ എങ്കിലും സ്നേഹിക്കാനോ വിശ്വസിക്കാനോ ഒട്ട് പറ്റേമില്ല എന്നൊരു ദുരന്തവും.

Post has attachment
Photo

ആ കുഞ്ഞുങ്ങളൊക്കെ ആത്മഹത്യ ചെയ്തതാണോ അതോ അതുങ്ങളെ കൊന്നതാണോ ന്ന് അറിയില്ല. തലേക്കെട്ടല്ലാതെ ലേഖനങ്ങളോ, അവയുടെ തുടർച്ചകളോ വായിക്കാൻ ഇതു വരെ ധൈര്യം വന്നിട്ടില്ല. ആ വാർത്ത ഷെയർ ചെയ്യുന്ന ത്രെഡുകൾ വരെ വായിക്കാൻ ഈയിടെ പേടിയാണ്. എന്നാലും രാത്രി കിടക്കുമ്പോ ഒക്കെ മനസ്സിലു വരുന്ന ചോദ്യങ്ങളിതാണ്. ആത്മഹത്യ ആരുന്നെങ്കിൽ, ആരെങ്കിലും ഇത്രേം കരുത്തില്ലാത്ത തങ്ങളെ ശാരീരികമായി ചൂഷണം ചെയ്താൽ പിന്നെ ജീവിച്ചിരിക്കേണ്ടതില്ല എന്ന ബോധം ഈ ഒമ്പതും പത്തും വയസ്സിൽ ഇതുങ്ങൾടെ മനസ്സിൽ വന്നതെങ്ങനെ ആയിരിക്കും? ആഞ്ഞൊരു ഇടി വെട്ടിയാലോ, നിഴലനങ്ങിയാലോ, ഇരുട്ടൊന്ന് കനത്താലോ പേടിച്ച് അമ്മയെ കെട്ടിപ്പിടിക്കുന്ന പ്രായത്തിൽ, ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിൽ ജീവിക്കുന്നതിലും എളുപ്പം മരിക്കുന്ന ആണെന്ന് ആ കുഞ്ഞുങ്ങൾ കരുതിയിട്ടുണ്ടെങ്കിൽ :((
ആത്മഹത്യ അല്ലാതിരുന്നിരിക്കണേ എന്നു ആഗ്രഹിക്കുമ്പോ കൊലപാതകം ആകണമെന്നായിരുന്നു ആഗ്രഹം എന്നല്ല. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് അതു നടപ്പിലാക്കും വരെ ആ കുട്ടികൾ കടന്നു പോകുന്ന നിമിഷങ്ങളാണോ, ഒരാൾ കൊല്ലാൻ വരുമ്പോ രക്ഷപ്പെടാൻ പറ്റാതെ അതുങ്ങൾ പേടിച്ച് നിൽക്കുന്നതാ‍ാണോ ഭീകരം എന്ന് അറിയില്ല. ഇനിയും ഇതുപോലുള്ള വാർത്തകൾ വന്നാൽ കടുത്ത ഡിപ്രഷനിലേക്ക് വീണ്ടും വീണുപോകുമെന്ന് പേടി ആയിത്തുടങ്ങി. :(
Wait while more posts are being loaded