Shared publicly  - 
 
ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ വേണമെന്ന് സുഷമ സ്വരാജ്.

കുറ്റവും ശിക്ഷയുമാള്ള ബന്ധം, അതില്‍ പ്രതികാരത്തിന്റെ ഘടകം, വധശിക്ഷയുടെ നൈതികത, പ്രതികാരദാഹിയാവുന്ന സ്റ്റേയ്റ്റ് തുടങ്ങിയ 'ദാര്‍ശനിക'പ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ. അതൊക്കെ തലയിലോടുമായിരുന്നെങ്കില്‍ സുഷമ സ്വരാജ് ബി ജെ പി യിലേ ചേരില്ലായിരുന്നു. സംഘികള്‍ക്ക് തത്വം മനസ്സിലാവുന്ന കാലത്ത് നമ്മള്‍ കോഴിപ്പാലായിരിക്കും പ്രാതലിന് കുടിക്കുന്നത്.തല്‍ക്കാലം ബലാത്സംഗത്തിന് വധശിക്ഷ എന്ന നിര്‍ദ്ദേശത്തെ ഇരയുടെ ഭാഗത്തുനിന്ന് മാത്രം നോക്കാം.

ബലാത്സംഗം തെളിയിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇരയുടെ മൊഴിയാണ്. ജീവിച്ചിരിക്കുന്ന ഇര വലിയ റിസ്കാണ് കുറ്റാവാളിക്ക്, ഇര ജീവിച്ചിരുന്നാല്‍ ബലാത്സംഗം കോടതിയില്‍ തെളിയും. എന്തായാലും വധശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തുകഴിഞ്ഞു, തെളിവ് നശിപ്പിച്ചാല്‍ ശിക്ഷ കിട്ടാനുള്ള സാദ്ധ്യത കുറയുന്നു. തെളിവ് നശിപ്പിക്കാന്‍ എന്ത് ചെയ്യണം? സിംപിള്‍, കൊന്നുകളയണം. ഇയാള് എന്നെ കൊന്നു എന്ന് കൊല്ലപ്പെട്ട സ്ത്രീ വന്ന് കോടതിയില്‍ പറയില്ലല്ലോ.

അപ്പോള്‍ ബലാത്സംഗത്തിന് വധശിക്ഷ വിധിച്ചാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീക്ക് ജീവനും കൂടി നഷ്ടപ്പെടും. അത്രതന്നെ. ഇനി പരിശുദ്ധി പോയ ഭാരതകുലസ്ത്രീ ജീവിച്ചിരിക്കണ്ട എന്ന 'സതി'യുക്തിയാണെങ്കില്‍ സുഷമ ശരിയാണ്.

നമിച്ചമ്മാ നമിച്ച്!
18
2
resmi vava's profile photoAhmed Niyaz's profile photoSeena Viovin's profile phototusker komban's profile photo
15 comments
 
ബലാത്സംഗം തെളിയിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇരയുടെ മൊഴിയാണ്.

ആണോ? ഒന്ന് കൂടി ആലോചിച്ച് നോക്കിയേ? 
 
ഒഫ്കോഴ്സ് ഫോറന്‍സിക് തെളിവുകള്‍ക്ക് ശേഷം. അതു നശിപ്പിക്കാനും എഴുപ്പം ശവത്തില്‍ ചെയ്യുന്നതാണ്.
 
ഇരയുടെ മൊഴിയില്ലാത്തതിനാല്‍ സാക്ഷില്ലെങ്കില്ലാത്ത കൊലപാതകം മൊത്തത്തില്‍ കോടതിയില്‍ പോലീസ് ഫ്രെയിം ചെയ്യുകയാണ് ചെയ്യുന്നത്. അതിനകത്തുനിന്ന് ഊരിപ്പോരാന്‍ ഒരുപാട് സാദ്ധ്യതകളുണ്ട്. പക്ഷേ ബലാത്സംഗത്തില്‍ അത്തരമൊരു ലൂപ്‌ഹോളില്ല, ഇര ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍
 
ബലാത്സംഗത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത് വേറെ ബലാത്സംഗം കഴിഞ്ഞ് തെളിവുനശിപ്പിക്കാന്‍ കൊന്നുകളയുന്നത് വേറെ. അതിനുള്ള നിയമത്തിന്റെ മോടിവേഷനായി വധശിക്ഷ മാറുമെന്നാണ് പറഞ്ഞത്
 
വീട്ടിലെ റോട്ടിലോ സുരക്ഷിതര്‍ അല്ലന്നുല്ലതാണ് വലിയ സങ്കടം ,
സ്റ്റേറ്റ് നു ചെയ്യാന്‍ കഴിയുന്നത് ചെയ്യണം 
 
മനുഷ്യന്‍ പലകാര്യത്തിലും പുരോഗമിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഒരു ക്രിമിലെയറില്‍ മാത്രം ഒതുങ്ങുന്നു. സെക്സിനെ ഇത്രയും നിന്ദ്യമായ രീതിയില്‍ (ഡല്‍ഹി റേപ്) സമീപിക്കുന്നതിന്റെ മാനസികാവസ്ഥ എന്തായിരിക്കും? എനിക്ക് തോന്നുന്നില്ല എന്തെങ്കിലും നിയമം കൊണ്ട് ഇതിനെയെല്ലാം തടയിടാനാവുമെന്ന്. സ്ത്രീക്ക് ആത്മാവുണ്ടോയെന്ന് തര്‍ക്കിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് അധികമൊന്നും മാറിയിട്ടില്ല എന്ന് തോന്നുന്നു, അല്ലെങ്കില്‍ സിവിലൈസ്ഡ് ആവാത്ത ഒരു ഭൂരിപക്ഷമെങ്കിലുമുണ്ട്.  

പൊതുസമൂഹത്തിന്റെ ഒരു സമാധാനത്തിനും ഇരയുടെ പ്രതികാരവാഞ്ജ അണക്കാനും കടുത്ത ശിക്ഷ പെട്ടെന്നു തന്നെ നല്‍കണം ഇത്തരത്തില്‍ കുറ്റം ​ചെയ്യുന്നവര്‍ക്ക്.
 
പരിഷ്കൃത നിയമങ്ങള്‍ (വധശിക്ഷ നിരോധനം അടക്കം ) പരിഷ്ക്രിതാരായ ഒരു ലോകത്ത് നടപ്പിലക്കികൊട്ടെ, അപരിഷ്കൃതമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അപരിഷ്കൃതമായ നിയമം തന്നെ വരട്ടെ

പിന്നെ പ്രതികാരം പതിനാല് വര്‍ഷത്തിനു ശേഷം പുരത്തുവരുന്നവര്‍ക്കും അതുണ്ടാവും 
 
>അപരിഷ്കൃതമായ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അപരിഷ്കൃതമായ നിയമം തന്നെ വരട്ടെ
>....


കല്ലെറിഞ്ഞ് കൊല്ലുക, സാമാനം മുറിച്ച് കളയുക, കണ്ണ് കുത്തിപ്പൊട്ടിയ്ക്കുക, ചെവിയിൽ ഈയമുരുക്കി  ഒഴിക്കുക, തിളച്ച എണ്ണയിൽ കയ് മുക്കിപ്പിയ്ക്കുക, മുതലക്കൊളത്തിൽ നീന്തിപ്പിയ്ക്കുക തുടങ്ങിയ മനോഹരമായ ശിക്ഷാവിധികൾ തന്നെയാണു ഈ ലോകത്ത് വേണ്ടത്....

ഗില്ലറ്റിനിൽ കയറ്റിയിരുത്തി വാളുകൊണ്ട് നിമിഷാർഷം കൊണ്ട് ഇടിപ്പിയ്കുന്നതും നല്ല രസമള്ള ശിക്ഷാവിധിയാണൂ. കൂടുതൽ വായനയ്ക്ക് 
http://flaglerlive.com/25951/dostoevsky-idiot-death-penalty/

ഇതു കഴിഞ്ഞ്, ഇതേപുസ്തകത്തിൽ ഒരു 10 പേജ് മറിച്ച് ഒരു രംഗത്തീ കൂടെ ദസ്തേവിസ്കി ആ മനോഹരരംഗം പറയുന്നുണ്ട്..  ശിക്ഷാവിധികൾ വികസിപ്പിച്ചെടുക്കാനുള്ള മനുഷന്റെ കഴിവിൽ കോരിത്തരിച്ച് പോവും.. മയിരു കൂപങ്ങളിൽനിന്നിങ്ങനെ എഴുനേറ്റ് നിക്കും.
 
What about State-sponsored rapes? Not sure if she agrees on similar punishment for that as well.
 
ബലാല്‍സംഗം റിപ്പോര്‍ട്ടു ചെയ്യുമ്പോ ഇരയ്ക്കു നഷ്ടപ്പെട്ട മാനം എന്നൊന്നും മിണ്ടരുതെന്നും നിയമം വേണം.
 
+Arun Moncy ആ ആർട്ടിക്കിളിൽ പറയുന്നത് പ്രകാരം ദീപക്കിന്റെ  സ്റ്റേറ്റ്മെന്റ് ലീഗലി ശരിയാണ്. പക്ഷെ  റേപ്പിനു വധശിക്ഷയാണു കിട്ടുക എന്ന മുന്നറിവ് ഇരയെ കൊന്നുകളയാനുള്ള പ്രേരണയാകുമെന്ന് ദീപക് എഴുതിയത് അപ്പോഴും വാലിഡ് ആകുന്നില്ല. കാരണം നിലവിലെ നിയമപ്രകാരം ഇരയുടെ മൊഴിയുടെ പേരിൽ മാത്രം ഏഴെട്ട് വർഷം ജയിലിൽ പോകേണ്ടി വരുമെന്നുള്ള ബോധ്യം മതിയാകും ഇരയെ കൊന്ന് ആ മൊഴികൊടുക്കലിനുള്ള സാധ്യത ഒഴിവാക്കാനുള്ള പ്രേരണയ്ക്ക്. ഇത്തരം കുറ്റകൃത്യങ്ങളിൽ മരണപ്പെട്ട് പോകുന്ന ഇരകൾ ധാരളമുണ്ട് താനും.

ഒന്നാമതെ ഇത്തരം ഗാംഗ് റേപ്പ് പോലെയുള്ള കുറ്റം ചെയ്യുന്നവർ നിയമത്തെക്കുറിച്ചോ, ശിക്ഷയെക്കുറിച്ചോ ഒക്കെ ഓർത്തുവെച്ച് കാൽക്കുലേഷൻ ഒക്കെ നടത്തി അതിന്റെ പ്രേരണയ്ക്കൊത്താണിത്  ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം കണക്കുകൂട്ടി കൃത്യമായി പ്ലാൻ ചെയ്ത് ചെയ്യുന്നവരുണ്ടാകാം.

നിയമവും ശിക്ഷയുമൊക്കെ ഒരു ഡിറ്ററന്റായി പ്രവർത്തിക്കുന്നേയില്ല എന്ന് തീർത്ത് പറയാനൊക്കില്ല. പക്ഷെ നിയമനടപടികളും, ശിക്ഷയുമൊക്കെ നടപ്പാക്കുന്നതിലുള്ള കാലതാമസം, അഴിമതിയുടെ ആഴത്തിലുള്ള സ്വാധീനം എന്നിവയൊക്കെ ഈ ഡിറ്ററന്റിനെ ഒരു പരിധിവരെ നേർപ്പിക്കുന്നുണ്ട്. തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിൽ ഇൻഡ്യയുടെ സ്ഥാനം ഉയരങ്ങളിലാണ്. അതിനു വേണ്ടുന്ന റിസോഴ്സിന്റെ അപര്യാപ്തത ഒരു പ്രശ്നം തന്നെയാണ്.  

നിലവിലുള്ള ശിക്ഷയേക്കാൾ കൂടുതലായി വധശിക്ഷ ഒരു ഡിറ്ററന്റാകുമോ എന്ന കാര്യവും സംശയമാണ്. അഥവാ അങ്ങിനെ വധശിക്ഷ കൊടുക്കാമെന്ന് തീരുമാനിച്ചാൽ തന്നെ ഇൻഡ്യയിൽ ഏതാണ്ട് നാൽപ്പതിനായിരത്തിലധികം ആളുകളെ ഇപ്പോ തന്നെ വധിക്കേണ്ടി വരും എന്ന് പറയപ്പെടുന്നു. അത് നടക്കുന്ന കാര്യമാണോ?  അപ്പോൾ പിന്നെ ഈ കുറ്റകൃത്യത്തിലേക്കെത്തുന്നതിനു മുന്നെ അതെങ്ങനെ ഫലപ്രദമായി തടയാമെന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വരും.
 
ബാല പീഢനം പോലെ ബലാത്‌സംഗവും അല്പമെങ്കിലും പെര്‍‌വെര്‍ട്ട് ആയ ഒരു മനസ്സിന്റെ ഉത്‌പന്നമാണ്‌. പെട്ടെന്ന് റോഡില്‍ കണ്ട ഒരു പെണ്ണിനെ ബലാത്‌സംഗം ചെയ്യുന്നവര്‍ കുറവാണ്‌. തരം കിട്ടിയാല്‍ സെക്ഷ്വല്‍ അഡ്‌വാന്‍സ് ചെയ്യുന്നവരില്‍ വളരെക്കൂടുതലും, സ്ത്രീകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പിന്മാറുന്നവരാണത്രേ. അപ്പോള്‍ ബലാത്‌സംഗം എന്ന അക്രമത്തിലേക്ക് കടക്കുന്നത്, ചെറിയ തോതില്‍ മാനസിക നില വ്യത്യാസം ഉള്ളവരാണ്‌. ഇങ്ങനെയുള്ളവര്‍ ദീപക് ശങ്കരനാരായണന്‍ പറയുന്നത് പോലെ കൊലപാതകത്തിലേക്ക് പ്രേരിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്‌.
Add a comment...