Profile

Cover photo
Deepak Sankaranarayanan
4,406 followers|421,901 views
AboutPosts

Stream

Deepak Sankaranarayanan

Shared publicly  - 
 
പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കുകളില്‍ എന്റെ പ്രൊഫൈല്‍ വ്യൂ കാണിക്കുന്നതില്‍ മലയാളം ഓണ്‍ലൈന്‍ സംഘികളുടെ പേരും പടവും. അതും എന്റെ തൊഴിലുമായി ഒരു കാരണവശാലും പുലബന്ധം പോലുമുണ്ടാവാന്‍ സാദ്ധ്യതയില്ലാത്തവരുടെ.

അവന്റെ രാജ്യം വന്നില്ല, അതിനുമുമ്പേ പണികൊടുക്കാനുള്ള ലിസ്റ്റിന്റെ പണിയാണല്ലേ ഡേഷ് മക്കളേ.
12
paamaran paamaran's profile phototusker komban's profile photoരാ ജേശ്'s profile photoശ്മ ശ്രു's profile photo
7 comments
 
It is. But those idiots would have never imagined that there is something called profile views. Extremely normal, they would never have had an opportunity seeing someone looked into their stinking profiles. I can imagine how good a Sanghi would be in their profession. I agree, expertise doesn't span disciplines; but intelligence, rather lack of the substance, does!
Add a comment...

Deepak Sankaranarayanan

Shared publicly  - 
 
 
വരാനിരിക്കുന്ന ആപത്ത് വഴിയിൽ തങ്ങൂല്ല എന്ന്
കോൺഗ്രസ്സുകാർ സ്വയം പതം പറയുന്നു
2
habeeb abdulrahman's profile photo
 
Congress tholkkatte... ennaalum Ithokke ivar patanjathaano? !!!! 
Add a comment...

Deepak Sankaranarayanan

Shared publicly  - 
 
ശരിക്കും അറിയാഞ്ഞിട്ട് ചോദിക്കുകയാണ്, ഈ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി എന്തിന്റെ ആത്മാവിഷ്കാരമാണ്?
7
Sandhu Sss's profile photoSameer pas's profile photoSubin P T's profile photo
3 comments
 
.
Add a comment...

Deepak Sankaranarayanan

Shared publicly  - 
 
Shades of womanhoodBeyond bordersPhoto V. Sreenivasa Murthy

മുന്നിലെ ദൃശ്യംകൊണ്ടുമാത്രം വെളിവാക്കപ്പെടുന്ന ഫ്രെയിമിനുപുറകിലെ ക്ഷേത്രത്തില്‍, പുറത്തിറങ്ങുന്ന 'പ്രൌഢ'വനിതയുടെ ചെരുപ്പിടാത്ത കാല്‍പ്പാദത്തില്‍, ഒതുക്കിപ്പിടിച്ച വസ്ത്രത്തില്‍, നെറ്റിയിലെ സിന്ദൂരത്തില്‍, നടത്തം ഫ്രീസ് ചെയ്തതിലെ സെന്‍സ് ഓഫ് മൂവ്‌മെന്റില്‍, കമഴ്ന്ന് കൊടുക്കുന്നതും മലര്‍ന്ന് വാങ്ങുന്നതുമായ വെളുത്തതും ഇരുണ്ടതുമായ രണ്ട് കൈകളില്‍, മാറാപ്പുള്ള അതേ തോളില്‍ത്തന്നെ ചുരുണ്ടുകിടക്കുന്ന വരിയുടച്ചെങ്കിലും അലങ്കരിക്കപ്പെട്ട് നിസ്സംഗമായി നോക്കുന്ന കാളയുടെ കയറില്‍, കാളക്കുപിന്നില്‍ ഭക്തിയുടെ ചിഹ്നം കാട്ടുന്ന സ്ത്രീയില്‍ - ഓരോ കുത്തിട്ട് യോജിപ്പിച്ചാല്‍ കിട്ടുന്നതാണ് അടരുടകളായി പ്രവര്‍ത്തിക്കുന്ന അധികാരത്തിന്റെ ഫ്ലോ ഡയഗ്രം.

പ്രത്യക്ഷ അധികാരവ്യവസ്ഥയുടെ, ഹൈറാര്‍ക്കിയുടെ, ഏത് സ്ക്രീന്‍ഷോട്ടിനേയും പോലെ ദൃശ്യമായ എല്ലാറ്റിനേയും കുറ്റവാളികളും ഇരകളുമാക്കുന്നത്, അധീശത്വഭാവം മാത്രമുള്ള യഥാര്‍ത്ഥ അധികാരത്തെ ഫ്രെയിമിനുപുറകില്‍ സമര്‍ത്ഥമായി മറയ്ക്കുന്നത്!

http://www.thehindu.com/todays-paper/tp-features/tp-metroplus/lens-view/article5771303.ece
44
4
Roopesh P Raj's profile photoNishad Kaippally's profile photoVaisakh Narayanan's profile photoJijo Tomy's profile photo
34 comments
 
ചെരുപ്പിടാതെ നടക്കുമ്പോൾ സാരി തറയിൽ ഇഴയാതിരിക്കാൻ ഒന്ന് പൊക്കിപ്പിടിക്കുന്നതാണ്. വെള്ളത്തിലൂടെ നടന്നുവരുന്ന സാരിക്കാരെ ശ്രദ്ധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. പുരുഷന്മാരും ചിലപ്പോൾ പാന്റ് നനയാതിരിക്കാൻ ഇത് ചെയ്യുന്നുണ്ട്.
Add a comment...

Deepak Sankaranarayanan

Shared publicly  - 
 
ഇയാളെക്കൊണ്ട് തോറ്റല്ലോ ദൈവമേ, ഇങ്ങേര് ലോക്സഭയില്‍പ്പോയിരുന്ന് ബാംഗ്ലൂരിന്റെ ട്രാഫിക് പ്രശ്നം പരിഹരിക്കുമെന്നാണ് എന്നും ഫേയ്സ്ബുക്കിലൂടെ ഭീഷണി, പോരാത്തതിന് പാര്‍ക്കുകളിലെ പൊട്ടിയ സ്ലാബുകളൊക്കെ മാറ്റുകയും ചെയ്യുമത്രേ. ആളുകളൊക്കെ ബസ്സില്‍ യാത്ര ചെയ്താല്‍ സിറ്റിയിലെ തിരക്ക് കുറയുമെന്ന് ഏതോ ഒരു മഹാന്‍ മൂപ്പരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയത്രേ, ബോദ്ധ്യം അങ്ങട്ട് ഉറപ്പിക്കാന്‍ സാറ് ബാംഗ്ലൂരില്‍ പബ്ലിക് ബസ്സില്‍ ഇരിക്കുന്ന ചിത്രവുമുണ്ട്. ബാംഗ്ലൂര്‍ എന്ന സ്വപ്നത്തിനെക്കുറിച്ച് പെയിന്റിങ്ങ് കോംപറ്റീഷന്‍, വേയ്സ്റ്റ്‌വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, ആശുപത്രികള്‍ എന്നിവയൊക്കെ വേറെ. ചുരുക്കിപ്പറഞ്ഞാല്‍ അണ്ണന് ഇന്നതെന്നില്ല, എന്തും വികസിപ്പിച്ചുകളയും. ഓരോ പോസ്റ്റിലും ബാംഗ്ലൂര്‍ സിറ്റിയാണ്. കാശുകിട്ടുന്നതുകൊണ്ട് സക്കര്‍ബഗ് മിനുറ്റുവച്ച് ഈ അശ്ലീലം ഫേയ്സ്ബുക് സ്ട്രീമില്‍ കാണിക്കുകയും ചെയ്യും.

എന്റെ നിലേക്കനിയണ്ണാ, ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ലേയ്ബര്‍ സപ്ലൈ കമ്പനിയുടെ സ്ഥാപകരിലൊരാളല്ലേ? ലോക്സഭ നിയമനിര്‍മ്മാണസഭയാണെന്നും ബാംഗ്ലൂരിലെ റോഡിന്റെ വീതി കൂട്ടുന്നതുമുതല്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം വരെ അണ്ണനീ പറയുന്ന സംഗതിയൊക്കെ ലോക്കല്‍ ബോഡികളുടെ അധികാരപരിധിയിലാണെന്നും അതില്‍ ഇനി അഥവാ വല്ലതും ചെയ്തേ അടങ്ങൂ എന്നാണെങ്കില്‍ മത്സരിക്കേണ്ടത് ബാംഗ്ലൂര്‍ നഗരസഭയിലേക്കാണെന്നും ആരും ഇതുവരെ പറഞ്ഞുതന്നില്ലേ? മിണ്ടിയാല്‍ സൊല്യൂഷന്‍ സൊല്യൂഷന്‍ എന്നലക്കുന്ന അണ്ണന് സൊല്യൂഷന്‍ പോയിട്ട് പ്രോബ്ലം ഡെഫനിഷനെങ്കിലും ക്ലിയറാണോ? വയറുവേദനക്ക് വില്ലേജാപ്പീസിലല്ല പോകേണ്ടതെന്ന് അണ്ണനിനി ആരുപറഞ്ഞുതരാനാണ്?

നാടുമുഴുവന്‍ ഇന്‍സ്റ്റന്റ് സൊല്യൂഷന്റെ ആള്‍ക്കാരാണ്, ഫെക്കു മോഡി മുതല്‍ ആം ആദ്മികള്‍ വരെ. പ്രോബ്ലമെന്താണെന്നുമാത്രം ഒരുത്തനും ചര്‍ച്ചിക്കില്ല!

https://www.facebook.com/photo.php?fbid=235498596637972&set=a.192914577563041.1073741827.192857407568758&type=1
21
3
Raakshasan R's profile photoDeepak Sankaranarayanan's profile photoStanly Chirayath's profile photoPatric Edward's profile photo
6 comments
 
ഇങ്ങേര്‍ ബസ്‌ യാത്രയും കൊണ്ട് വരുന്നത് ഇതാദ്യത്തെ പ്രാവശ്യമല്ല! പണ്ട് ഇന്‍ഫി സി.ഇ.ഓ ആയ സമയത്ത് ഇന്‍ഫി ബസ്സില്‍ നടത്തിയ യാത്ര എനിക്കോര്‍മയുണ്ട്!  :)
Add a comment...
In their circles
211 people
Have them in circles
4,406 people

Deepak Sankaranarayanan

Shared publicly  - 
 
മൊബൈലില്‍ ഫേയ്സ്ബുക്കിന്റെ മെസ്സെന്‍ജര്‍ അപ്പ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ സക്കര്‍ബെര്‍ഗ് (സ്പെല്ലിങ്ങ് എന്തോ ആവട്ടെ, ആ പേരിട്ടവനെ തൊഴണം!) ചോദിക്കുന്ന പെര്‍മിഷനുകളിതാ. ചാറ്റ് പ്രോട്ടോക്കോളുകളിലെ ആം ആദ്മിയായ XMPP ക്കുള്ള ഒരു സാദാ ക്ലയന്റ് അപ്പ്ലിക്കേഷന് എന്തൊക്കെ അറിയണം?!
കുളിമുറിയില്‍ ഒരു തിരിയുന്ന ക്യാമറപിടിപ്പിച്ച് അതിന്റെ പെര്‍മിഷനും കൂടി തരട്ടെ കണ്ണാ, എന്നാലല്ലേ വോയറിസ്റ്റിന്റെ ശരിക്കുമുള്ള ഭാവം വരൂ? സത്യത്തില്‍ ജ്ജ് നടത്തുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കാ ചാരപ്പണിയാ? അതോ തുണ്ടിന്റെ ബിസിനസ്സാ? ഇനി ഇതെല്ലാംകൂടിയാ?
ജനാധിപത്യത്തിന്റെ ടൂളേയ്, നല്ല ബെസ്റ്റ് സാധനം!
(ഇനി മൊബൈലില്‍ ഫേയ്സ്ബുക്ക് ചാറ്റ് ചെയ്യണമെങ്കില്‍ ഈ സാധനത്തിന്റെയൊന്നും ആവശ്യമില്ല, ഏത് XMPP ക്ലയന്റ് ഇന്‍സ്റ്റാള്‍ ചെയ്താലും മതി)
This app has access to these permissions:
Your location
approximate location (network-based)
precise location (GPS and network-based)
Your messages
edit your text messages (SMS or MMS)
receive text messages (SMS)
read your text messages (SMS or MMS)
send SMS messages
receive text messages (MMS)
Network communication
view Wi-Fi connections
view network connections
receive data from Internet
full network access
change network connectivity
download files without notification
Your personal information
read your own contact card
Phone calls
directly call phone numbers
read phone status and identity
Storage
modify or delete the contents of your USB storage
System tools
test access to protected storage
install shortcuts
Camera
take pictures and videos
Other Application UI
draw over other apps
Microphone
record audio
Your social information
read your contacts
read call log
Your accounts
find accounts on the device
read Google service configuration
Affects battery
prevent device from sleeping
control vibration
Your applications information
run at startup
Audio settings
change your audio settings
Sync Settings
read sync settings
18
Askar Ali's profile photoA. By stander's profile photoSunoj Varkey's profile photoNoufel K.Mohamed's profile photo
6 comments
 
Found a list of some popular Android apps and the 'dangerous' permissions they require. 
https://spreadsheets.google.com/spreadsheet/pub? hl=en_US&hl=en_US&key=0AjpND29J75IEdFRjWFBCTkw3LWYwWFc1eG9ocVJIbEE&output=html
Add a comment...

Deepak Sankaranarayanan

Shared publicly  - 
 
സംവരണം അവര്‍ണ്ണരില്‍ ഒതുക്കാതെ സവര്‍ണ്ണര്‍ക്കും കൂടി നടപ്പിലാക്കണമെന്നാണ് എന്റെ അഭിപ്രായം. പൊതുവെ ഇടതുപക്ഷക്കാരും ഇന്‍‌റ്റലക്ച്വല്‍സുമൊക്കെ മുന്നോക്കസംവരണത്തിന് എതിരുനില്‍ക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ട്. എല്ലാ തൊഴിലുകളും 'കണ്ട കാക്കാനും പറയനും ചോവനും പുലയനുമൊക്കെ' കൊണ്ടുപോകുന്ന ദയനീയാവസ്ഥക്ക് അടിയന്തിരമായി തടയിടേണ്ടതാണ് എന്ന കാര്യത്തില്‍ സംഘി അച്ചുതണ്ടിനോട് (എന്‍ എസ് എസ്, യോഗക്ഷേമ, അമ്പലവാസി, സാമന്തക്ഷത്രിയ, മറ്റ് ചന്ദനക്കുറി കാവി ടീംസ്) അറുയോജിപ്പാണ്.

അമ്പലത്തിലെ പടച്ചോറുണ്ട് വിശപ്പടക്കി ഉടുതുണിക്ക് മറുതുണിയില്ലാതെ വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന സവര്‍ണ്ണര്‍ക്ക് അടിയന്തിയമായി സംവരണം നടപ്പിലാക്കേണ്ടതാണ്. കേരളത്തില്‍ പത്തുശതമാനം നായമ്മാരുണ്ടെങ്കില്‍ അവര്‍ക്ക് പത്തുശതമാനം സംവരണം കൊടുക്കുക, അതിന് സാമ്പത്തികമാനദണ്ഡങ്ങളൊന്നും നിര്‍ബന്ധിക്കേണ്ട കാര്യമേയില്ല. രണ്ടുശതമാനം നമ്പൂരിയാണെങ്കില്‍ നമ്പൂരിക്ക് രണ്ടുശതമാനം സംവരണം കൊടുക്കണം. പതിനഞ്ച് ശതമാനം മുസ്ലീങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് അതേ അനുപാതത്തില്‍ സംവരണം നടപ്പിലാക്കണം.

പരമാവധി അമ്പതുശതമാനമേ സംവരണം പാടുള്ളൂ എന്ന സുപ്രീം കോടതി വിധി മാത്രമാണ് നിയമപരമായി എന്റെ അറിവില്‍ അതിനുള്ള ഒരേയൊരു തടസ്സം, അത് പാര്‍ലമെന്റിന് മറികടക്കാവുന്നതേയുള്ളൂ. തങ്ങള്‍ പുറന്തള്ളപ്പെട്ടുപോകുന്നു എന്ന് പരാതിയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും നീതി നടപ്പിലായി എന്ന തോന്നലുമുണ്ടാവും. ചിലര്‍ക്ക് മാത്രം സംവരണം എന്ന കടുത്ത അനീതി പരിഹരിക്കപ്പെടും.
******************************************************************
സന്ദര്‍ഭം - Ravishankerന്റെ പോസ്റ്റ് (https://www.facebook.com/Ravishanker.CN/posts/10203082620843629?stream_ref=5)
8
Deepak PM's profile photopaamaran paamaran's profile photojayasankar mohan's profile photoPatric Edward's profile photo
14 comments
 
It's not intended either. Reservation is one of the measures to ensure representation, at least at a marginal extent, of the oppressed in power structure. It's not targeting the individuals who benefited out of reservation, it's for the social strata they belong to.
Add a comment...

Deepak Sankaranarayanan

Shared publicly  - 
 
എം പി വീരേന്ദ്രകുമാര്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്നവരുടെ മാത്രം വോട്ടുകള്‍ മുഴുവനായും വീണിരുന്നെങ്കില്‍ അങ്ങേരിതിനകം ഇന്ത്യന്‍ പ്രസിഡണ്ടായേനെ!
25
ravi k ram's profile photoKM:: Thrissur's profile photoDeepak Sankaranarayanan's profile photoSubair Pulikkal's profile photo
4 comments
 
Nice try sarcasm
Add a comment...

Deepak Sankaranarayanan

Shared publicly  - 
 
വികസനമൊന്നുമല്ല മോഡിയുടെ തുരുപ്പുശീട്ട്, അത് മൊത്തം അറുതട്ടിപ്പാണെന്ന് ഏതാണ്ടെല്ലാ സംഘികള്‍ക്കുമറിയാം. മുസ്ലീങ്ങളെ പച്ചക്ക് ചുട്ട് കഴിവുതെളിയിച്ചവനാണ് എന്നതാണ് മോഡിയുടെ യു എസ് പി. അദ്വാനിയൊക്കെ പത്തമ്പത് കൊല്ലം രാഷ്ട്രീയം കളിച്ചിട്ടും രാമജന്മഭൂമിയെപ്പോലെ പേരിനെങ്കിലുമുള്ള ചിലതൊക്കെ വേണ്ടിയിരുന്നു മുസ്ലീങ്ങളെ തീര്‍ക്കാന്‍. ഗുജറാത് കലാപത്തിനോ ശേഷം നടന്ന സോഷ്യോ-കള്‍ചറല്‍ ക്ലെന്‍സിങ്ങിനോ മോഡി ഒരു കാരണവും പറഞ്ഞിട്ടില്ല (ഓ, ഗോധ്ര. വിട്ടുപിടി!),  മുസ്ലീങ്ങളായി ജീവിക്കാനാണ് കാരണം വേണ്ടത്, മരിക്കാനല്ല എന്ന മോഡി നിലപാടിനെയാണ് സംഘിക്കുഞ്ഞുങ്ങള്‍ കയ്യടിച്ചുപാസാക്കുന്നത്.
 
മ്വാഡി അണ്ണന്റെ വികസനമവടൊള്ളതാണെന്ന് ഒറപ്പിക്കാൻ അണ്ണന്റെ വാലുകടെ സ്ഥിരം നംബരൊണ്ട്... "ഹെന്റെ വല്ല്യ്മ്മായീടെ മ്വാന്റെ രണ്ടാങ്കെട്ടിലുണ്ണ്ടായ മോടെ മരുമോന്റെ അഛമ്മടെ അച്ഛൻ ഗുജറാത്തിലുണ്ട്. ടിയാൻ കോയാക്കടെ കടയിൽ (നോട്ട് ദ പേരേ..  'കോയാക്ക'.. മുസ്ലീം! ) ചായകുടിക്കാൻ പോകുംബം കോയാക്ക ഗുജ്ജറത്തിലെ വികസനത്തിന്റെ വീരകഥകൾ പറഞ്ഞു തന്നത് ഞാൻ കേട്ടിട്ടൊണ്ട്. അപ്പ സത്യാ. "

ഒരു വളർച്ചാ കണക്കിലും രേഘപ്പെടുത്താത്ത "ബികസനം" ആണാശാന്റെ. എന്തിനു മ്വാഡീടെ സ്വന്തം കണക്കിൽ പോലും. ദില്ലി പോസ്റ്റിന്റെ പഠനപ്രകാരം സ്റ്റെയ്റ്റ് ഗവണ്മെന്റിന്റെ കണക്കുകൾ പോലും ഇയാടെ അവകാശവാദം പലതും അംഗീകരിക്കുന്നില്ല. വാലുകൾക്ക് പിന്നെ മുസ്ലീങ്ങളെ കൊന്ന് തള്ളിയെന്ന ഒരൊറ്റ സംഭവം മതി ആശാനെ പ്രധാനമന്ത്രിയാക്കാൻ.പഴയ പോസ്റ്റ് റീഷെയറുന്നു... കണക്കുകൾ ഒന്നൂടെ പരിശോധിച്ച് ചിലപ്പോൾ പരിഷ്കരിക്കേണ്ടി വരുമായിരിക്കും.

ചില കണക്കുകൾ
April 28, 2013 at 6:57pm
പണ്ട് കരൺഥാപ്പർ മോഡിയുമായി ഇന്റർവ്യൂ നടത്തി. ഗുജറാത്ത് കലാപത്തെ പറ്റി വെറും 4 ചോദ്യം ചോദിച്ചപ്പോഴേക്കും പുള്ളീ ഇറങ്ങി ഓടി. ഓടിയ വഴിക്ക് പുല്ല് മുളച്ചില്ലായെന്നാണു പാണന്മാർ പറയുന്നത്. ചോര മണക്കുന്ന ഓർമ്മകൾ മാത്രം പരത്തുന്ന മറ്റൊരു വ്യക്തി ഇന്ദ്യൻ ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഗർഭിണിയെ ശൂലത്തിൽ കോർത്തും, ചോരകുടിച്ചും, നാടൊട്ടുക്ക് ബലാത്സംഗവും അക്രമവും അഴിച്ച് വിട്ടും നടത്തിയ ആ രക്തം മരവിപ്പിക്കുന്ന സംഭവങ്ങളെ മറ്റി സംസാരിക്കുംബോൾ വികസനത്തെ കുറിച്ച് സംസാരിക്കാമെന്ന് പറയുന്നതാണു പരിവാറിയൻ ലൈൻ. പിടിവള്ളി വേണമല്ലോ!  ശരി. നമുക്ക് ഈ വികസന വായ്ത്താളത്തിന്റെ സത്യാവസ്തയെന്താണെന്ന് നോക്കാം. 
 
 
1)ഹുമൻ ഡെവല്പ്മെന്റ് ഇൻഡെക്സിൽ 2006ലെ കണക്ക് പ്രകാരം ഗുജറാത്തിനു 9ആം സ്ഥാനമാണുള്ളതെന്ന് . 2011ലെ കണക്ക് പ്രകാരം അത് 11ആം സ്ഥാനത്താണു. 2 സ്ഥാനം കൂടെ താഴോട്ടാണു പുരോഗതി!
 
അവലംബം - en.wikipedia.org/wiki/List_of_Indian_states_and_territories_by_Human_Development_Index  
ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡെക്സ് പ്രാധാന്യമേറിയ സംഗതിയാണു. ജീവിതനിലവാരസൂചികയാണത്. കേരളത്തിന്റെത് വികസിതരാജ്യത്തിനോട് താരതമ്യപ്പെടുത്താവുന്നതാണു. അതു കൊണ്ടാണു വികസനത്തിന്റെ കേരള മോഡൽ എന്താണെന്നത് പടിക്കാൻ പലരും താത്പര്യം പ്രകടിപ്പിക്കുന്നത്. ആ മോഡൽ കൈമോശം വരരുത് എന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയം. സാധാരണജനങ്ങളുടെ ജീവിതാഭിലാഷങ്ങളോടും അവരുടെ താത്പര്യങ്ങളോടുമുള്ള പക്ഷപാതിത്വം ആണു ആ രാഷ്ട്രീയത്തിന്റെ കാതൽ.
 
2)ഇനി വിശപ്പിന്റെ ഇൻഡക്സ് - hunger index - ആഫ്രിക്കൻ രാജ്യമായ ഹെയ്തിയേക്കാൾ മോശമാണു ഗുജറാത്തിന്റെ നില. ഇൺദ്യയിലേ ഏറ്റവും മോശം 4 ആമത്തെ സംസ്ഥാനമെന്ന് ifpri കണക്ക് സൂചിപ്പിക്കുന്നു.
 
അവലംബം - http://infochangeindia.org/agriculture/analysis/the-hunger-index.html
 
കേരളത്തിന്റെ സ്ഥാനം രണ്ടാമതാണു. ഒരു ഭക്ഷ്യോദ്പാദക സംസ്ഥാനമല്ലാതിരിന്നുട്ടു പോലുമീ നില കൈവരിക്കാനായത് നേട്ടമാണു. പക്ഷെ യൂഡിയെഫിന്റെ ഭരണകാലത്ത് ഇതു കൈവിട്ടു പോകുമോയെന്നത് പേടിക്കേണ്ടതുണ്ട്. പലയിടത്തും പട്ടിണി മരണങ്ങൾ രേഖപ്പെടുത്തുന്നു
 
3) ഇനി സ്ത്രീപുരുഷാനുപാതത്തിന്റെ കണക്ക് - മോഡി അധികാരത്തിൽ വരുംബോൾ(2001) 1000 പുരുഷന്മാർക്ക് 918 സ്ത്രീകൾ എന്ന നിലയിൽ നിന്നും 2011ഇൽ 915 എന്ന നിലയിലേക്ക് വീണിട്ടുണ്ട്. ഈ അനുപാതം വളരെ പ്രാധാന്യമുള്ളതാണു. സമൂഹത്തിൽ എന്തു മാത്രം ആഴത്തിൽ സ്ത്രീ വിരുദ്ധത പടർന്നിട്ടുണ്ട്, എന്തോരം അവകാശം അവർക്ക് അസേർട്ട് ചെയ്യാനാകുന്നുണ്ട്, പിതൃദായക മൂല്യത്തിനു അസ്ഥിരത വന്നിട്ടുണ്ടോ തുടങ്ങിയ അറിവുകളിലേയ്ക്കുള്ള സൂചകമായിത് വേണേൽ കണക്കാക്കാം. ഒരു കണക്കിനു ലിബറൽ മൂല്യങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ആധുനികത പുണർന്ന് തുടങ്ങിയുട്ടുണ്ടോ എന്നറിയാൻ ചിലപ്പോൾ ഈ ഇൻഡെക്സ് സഹായിച്ചേക്കും. ഗുജറാത്തിൽ സ്ത്രീകളുടെ നിലപൊതുവേ ആശാവഹമല്ലയെന്നതാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
 
അവലംബം : http://www.hindustantimes.com/India-news/NewDelhi/On-women-Modi-too-trapped-in-challenges-he-outlined/Article1-1039438.aspx  
 
4) ഇനി മാൽ ന്യുട്രീഷ്യന്റെ കണക്ക് - ഗുജറാത്തിലെ ജനിക്കുന്ന കുട്ടികളിൽ 40-50% അണ്ടർവെയ്റ്റഡ് ആണു. 2011 ലെ ഹുമൻ ഡെവൽപ്പ്മെന്റ് റിപ്പോർട്ട് പ്രകാരം 50%ത്തോളം കുട്ടികൾക്ക് ന്യുട്രീഷ്യൻഡ് ആഹാരം ലഭിക്കുന്നില്ല.ൊരു സംസ്ഥാനത്തിന്റെ വികസന മാനകത്തെ കുറിക്കുന്ന പ്രധാന ഒരു സൂചകമായ ബാലമരണം - infant mortality - ഗുജറാത്തിൽ കൂടുതലാണു. 13ആം സ്ഥാനമാണു ഗുജറാത്തിനുള്ളത്.സാധാരണ ജനങ്ങക്ക് ലഭിക്കുന്ന ആരോഗ്യപരിരക്ഷയുടേയും, ഗർഭിണികൾക്ക് ലഭിക്കുന്ന മെച്ചപ്പെട്ട ആഹാരവും ഈ ഇന്ദെക്സുമായി കണക്റ്റഡ് ആണു. റൂറൽ ഗുജറാത്തിൽ പലയിറ്റത്തും പ്രാഥമിക ചികിത്സാ സൗകര്യം പൊലുമില്ലയെന്നാണു റിപ്പോർട്ടുകൾ. ഓരോ രണ്ടാമത്തെ കുട്ടിയും under nourished ആണു! കുട്ടികളിൽ മുക്കാൽ പേരും അനീമിക്ക് ആണു! ബാലവിവാഹങ്ങളും ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നു! ഇവ സൂചിപ്പിക്കുന്നത് ആശാവഹമായ നിലയെ അല്ല. ഓർക്കുക 21ആം നൂറ്റാണീലെ കേമപ്പെട്ട സംസ്ഥാനമെന്ന് കൊണ്ടാടുന്ന സ്ഥലമാണിത്. ട്രൈബൽ നിലവാരമാണോ ആ കേമപ്പെട്ട അവസ്ഥയെന്ന് അദ്ഭുതപ്പെട്ടുപോവുകയാണൂ!
 
അവലംബം : http://www.frontline.in/static/html/fl3004/stories/20130308300404300.htm
 
5)ഇനിവിദ്യാഭ്യാസത്തിന്റെ കാര്യം. വിദ്യാഭ്യാസ ഇൻഫ്രാസ്ട്രകച്ചറിൽ ക്രമമായി കുറഞ്ഞ നിലയിലുള്ള ഇന്വെസ്റ്റ്മെന്റ് ആണു മോഡി ഗവണ്മെന്റ് നടത്തുന്നത്. ആവറേജ് സ്കൂൾ ലൈഫ് എക്സ്പെക്റ്റൻസി 10ഇൽ താഴെയാണു. വീട്ടിലെ പ്രയാസങ്ങൾ കുട്ടികളെ വിദ്യാഭ്യാസം നിർത്തി ജോലി തേടിപ്പിക്കാൻ നിർബന്ധിതരാക്കുകയാണു. സാക്ഷരതാ നിലവാരവും ആശാവഹമല്ല. 15 മേജർ സംസ്ഥാനങ്ങളിലതിന്റെ നില 7ആമതാണു.അവലംബം : http://www.frontline.in/static/html/fl3004/stories/20130308300404300.htmദളിത് വിദ്യാർഥികൾ നേരിടുന്ന വിവേചനം ഏതൊരു പുരോഗമന വാദിയേയും നാണിപ്പിക്കുന്നതാണു. പട്ടിക്കും പൂച്ചക്കും പ്രവേശനമുള്ളതും, ചോരയും നീരുമുള്ള മനുഷനു പ്രവേശനം നിഷേധിക്കുന്നതുമായ ഇടങ്ങക്ക് വേണ്ടി വാദിക്കേണ്ട അവസ്ഥയാണു പലയിടത്തും.
 
അവലംബം :http://www.doolnews.com/school-students-oppose-mid-day-meals-malayalam-news-124.html
 
 
ദളിതരുടെ കുറിച്ച് മോഡി പറഞ്ഞ കൂറത്തരമാണു ചുവടെ
.. "ദളിത് പിള്ളെർ മാനസിക വളർച്ചയെത്താതുങ്ങളാണു" "വൽമീകി എന്ന ദളിത് കമ്മ്യൂണിറ്റി തീട്ടം കോരുന്ന പണിയിലേർപ്പെടുന്നത് സ്പിരിച്വൽ എൻലറ്റ്മെന്റിനു വേണ്ടിയാണൂ!"
 
ഒരു സുഹൃത്തിന്റെ വാകുകൾ ചുവടെ ഉദ്ധരിച്ചിരിക്കുന്നു...
>
മോഡീടെ സ്വന്തം പുസ്തകം Karmayog (Publication year, 2007 ) വൽമീകി എന്ന ദളിത് വിഭാഗക്കാരെ കുറിച്ച് എഴുതിപ്പിടിപ്പച്ചത് കീഴെ ഉണ്ട്...
 
“I do not believe that they have been doing this job just to sustain their livelihood. Had this been so, they would not have continued with this type of job generation after generation….At some point of time, somebody must have got the enlightenment that it is their (Valmikis’) duty to work for the happiness of the entire society and the Gods; that they have to do this job bestowed upon them by Gods; and that this job of cleaning up should continue as an internal spiritual activity for centuries. This should have continued generation after generation. It is impossible believe that their ancestors did not have the choice of adopting any other work or business.”
 
അതായത്, വാൽമീകി എന്ന ദളിത് കമ്മ്യൂണിറ്റി നൂറ്റാണ്ടുകളായി തോട്ടിപ്പണി ചെയ്യുന്നത് അവരുടെ Spiritual Enlightenment- നു വേണ്ടിയാണെന്ന്!! (ഇയിന്റെ ശ്രേഷ്ഠഭാഷാ പരിഭാഷ എന്തരാണോ ആവോ. ആത്മീയാനുഭൂതീന്നോ, നിർവൃതിന്നോ ഒക്കെ തോന്ന്യപോലെ വിളി.) ഈ 'പണി' കൊടുത്തത് പടച്ചോന്മാരാണെന്നും, ഓരുടേം പിന്നെ നാട്ടാരുടെം സന്തോഷത്തിനാണത്രേ, ആ പാവങ്ങൾ അഭിമാനത്തോടെ ഇന്നും ആ പണി തുടരുന്നത് എന്നും തട്ടിവിടുകയാണ്. അല്ലാതെ, മറ്റൊരു ജോലിക്കും പോവാതെ അവർ ഇന്നും ഈ ജോലി തുടരുന്നത് എന്തിനാണു? അണ്ണനു പിടി കിട്ടണില്ല!
 
ഇതുപോലെ വികലമായ, വൃത്തികെട്ടതും അപകടകരവുമായ ചരിത്രബോധത്തിൽ അടിയുറച്ച മോഡിയുടെ വർഗീയ രാഷ്ട്രീയം ഇന്ത്യയിൽ കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എത്തരത്തിലുള്ളതായിരിക്കും? തീരുമനിക്ക്. അതിനു മുൻപ്, കണ്ടവന്റെ അപ്പി കോരുമ്പോൾ കിട്ടുന്ന ആത്മീയ നിർവൃതിയെക്കുറിച്ച് വാൽമീകി സമുദായം പറയുന്നത് കൂടെ കാണൂ.
 
A Mirror To Valmiki Community  
 
 
6) ജനസംഘ്യയുടെ 67% പേർക്കും റ്റോയിലറ്റ് ഒരു ആഡംബരമാണു! തുറസായ സ്ഥലങ്ങളിലാണവർ കാര്യം സാധിക്കുന്നത്.അറിയാമല്ലോ ഇതിന്റെ ഭവിഷ്യത്തെന്താണെന്ന്? ശുദ്ധജലലഭ്യതയും പരിതാപകരമാണു. കുറഞ്ഞ തൊഴിൽ ലഭ്യത, കുറഞ്ഞ വേതനം, ഉയർന്ന ചിലവ് എന്നീ വസ്തുതകൾ കാരണം ജനങ്ങൾ നരകിക്കുകയാണു. ദാരിദ്രനിർമ്മാർജ്ജനത്തിനും ഗുജറാത്തിന്റെ നില പരിതാപകരമാണു. ഇതു പ്രാധാന്യമുള്ള സംഗതിയാണു വികസനത്തിന്റെ രാഷ്ട്രീയമെന്നു ഞാൻ വിളിക്കുന്നത് ഇതിനെയാണു.
 
അവലംബം : http://www.frontline.in/static/html/fl3004/stories/20130308300404300.htm
 
7) ഗുജറാത്ത് വൈദ്യുതി ഉദ്പാദനത്തിൽ മിച്ച സംസ്ഥാനമാണു. (ആ സ്റ്റെയിറ്റ്മെന്റിൽ, സന്തോഷിക്കാൻ ഒന്നുമില്ല എന്നു വഴിയേ ബോദ്ധ്യമാകും) വൈദ്യുതി ഉദ്പാദനം മിച്ചമായ ഒരു സംസ്ഥാനത്തിലെന്തു കൊണ്ട് പൂർണ്ണമായി വൈദ്യുതീകരിക്കുന്നില്ല? 1992ല്‍ മൊത്തം വൈദ്യുതികരിക്കപ്പെട്ട ഗ്രാമങ്ങള്‍ 17,985 ആയിരുന്നു. അത് 2005 ആയപ്പോഴേക്കും 17,823 ആയി കുറഞ്ഞു. 2007ല്‍ അത് 17,986 ആയി. ഇവിടെ മോഡി ഭരണത്തിന്റെ മൊത്തം വളര്‍ച്ച പുറകോട്ട്. മൊത്തം വൈദ്യുതികരണത്തിന്റെ വളര്‍ച്ച 1992-2007 കാലയളവില്‍ ഏകദേശം പൂജ്യമാണ്. എന്തു കൊണ്ട്? 10 ലക്ഷത്തോളം കർഷകർക്ക് കറണ്ട് ഇല്ലാത്തത് എന്തു കൊണ്ട്? ഇനി കറന്റ് ഉള്ളകർഷകർക്ക് എന്തു കൊണ്ട് ദിവസം 10 മണിക്കൂർ മാത്രം വൈദ്യുതി ലഭിക്കുന്നു? അതിൽ 6 മണിക്കൂറും രാത്രിയാണു. ബോർവെല്ലും മെഷീനുകളും ഓടിയ്ക്കാനവർക്ക് കറന്റിലായെന്നതാണു വസ്തുത.അതുകൊണ്ടാണു ആരുടെ വികസനമെന്ന ചോദ്യം നമ്മൾ ചോദിക്കുന്നത്.
 
അവലംബം: http://www.frontline.in/the-nation/hype-and-hard-facts/article4430923.ece, http://dillipost.in/2012/02/27/gujarat-development-model-critique/  
ഒരു കാര്യം കൂടെ. മോഡി അധികാരത്തിലേറി 12 വർഷം കഴിഞ്ഞിട്ടും, കേവലം 520 MV ഇലക്ടിസിറ്റിയാണു പൊതു മേഖലയ്ക്ക് അധികം ഉദ്പാദിപ്പിക്കാൻ ആവുന്നത്. ജനങ്ങൾ കൂടിയ തുകയ്ക്ക് പ്രൈവറ്റ് സെക്റ്ററിൽ നിന്നും മേടിയ്ക്കാൻ നിർബന്ധിതരാണു. വികസനത്തിന്റെ രാഷ്ട്രീയം എന്നു പറയുന്നത് ഇതാണു. Hope you understand the point that I am trying to make.
 
 
8) ജീഡീപീ വളർച്ചയിൽ തുടർച്ചയായി മറ്റ് സംസ്ഥാനങ്ങൾ ഗുജറാത്തിനേക്കാൾ മികച്ച പ്രകടനം കാഴ്ച വക്കുന്നുണ്ട്. ആ വിവരങ്ങൾ സിന്തസൈസ് ചെയ്തത് ചുവടെ ഉണ്ട്. http://articles.timesofindia.indiatimes.com/2012-04-27/ahmedabad/31439716_1_gsdp-growth-growth-rate-current-priceshttp://zeenews.india.com/business/news/economy/bihar-tops-country-in-gdp-growth-rate-13-1_48816.htmlജീഡിപി വളർച്ചയിൽ - ഓർക്കുക നിയോ ലിബറൽ റജീമുകൾ എല്ലാം തങ്ങടെ വാചക കസർത്ത് നടത്തിയിരുന്നത് ജീഡീപീ വളർച്ച ചൂണ്ടികാണിച്ചാണു - വികസന വാഗ്ധോരണി മുഴക്കുന്ന ഗുജറാത്തിനെക്കാൾ മെച്ചപ്പെട്ട മറ്റ് സംസ്ഥാനങ്ങൾ ഉണ്ടെങ്കിൽ പിന്നെ ഈ ബഹളത്തിലെന്ത് മെറിറ്റ് ആണുള്ളത്?
 
9‌) കാർഷിക പ്രതിസന്ധി ഗുജറാത്തിനെയും വിഴുങ്ങിയിരിക്കുന്നു. കർഷക ആത്മഹത്യ പടർന്നു പിടിക്കുകയാണു. വിശദമായ വായനയ്ക്ക്. http://www.frontline.in/the-nation/hype-and-hard-facts/article4430923.ece  
മോഡി പടച്ച് വിടുന്ന ഗുണ്ടുകളുടെ അവസാനിക്കാത്ത ലിസ്റ്റിൽ ഉള്ളതാണു ഒരു ദശാബ്ദമായിട്ട് ഗുജറാത്തിൽ കാർഷികവളർച്ച 10-11% ആണെന്നത്ത്.
 
അവർക്ക് വായിച്ച് കാണാതെ പടിക്കാനുള്ളതാണീ റിപ്പോർട്ട്...
 
http://articles.timesofindia.indiatimes.com/2013-05-14/ahmedabad/39254766_1_gujarat-government-krishi-mahotsav-narendra-modi  
അതായത് 11ആം പ്ലാൻ കാലഘട്ടത്ത്( 2007 -2012) ഈ വളർച്ച 4.8% മാത്രമേ ഒള്ള് കേട്ടാ...11 ഉം 13 ഉം ഒന്നും ഇല്ല! ഹല്ല! ഇതൊക്കെ എവിടുന്ന് പൊക്കിക്കോണ്ട് വരുന്നോ എന്തോ!
 
 
വികസനത്തിന്റെതോത് അളക്കുന്നത് സമഗ്രമായഒരു പേർസ്പെക്റ്റീവിൽ വേണം.അതിനു ലോകമംഗീകരിച്ച പല ശാസ്ത്രീയമാർഗ്ഗങ്ങളുമുണ്ട്. വിവിദ്ധ വികസന ഇൻഡെക്സുകൾക്ക് പ്രാധാന്യം കൈവരുന്നത് അതുകൊണ്ടാണൂ. അത്തരമുള്ള വിവിദ്ധ ഇൻഡെക്സുകളും കണക്കുകളുംപരിശൊധിക്കുംബം, വളരെ പരിതാപകരമായ ഒരുചിത്രമാണു നമുക്ക് ഗുജറാത്തിനെ കുറിച്ച്കിട്ടുന്നത്. കുരുടൻ ആനയെ കണ്ടതുപോലെ അവിടുന്നും ഇവിടുന്നുമുള്ളചില വികസന അനക്ഡോട്ടുകൾ ഇപ്രകാരമുള്ള സമഗ്ര വിവരത്തിന്റെ മുന്നിൽതകർന്നു പോകുകയാണു. മാത്രമല്ല  ഇത്തരം അനക്ഡോട്ട്സ് വച്ചു കൊണ്ട് തിളങ്ങുന്നമാതൃകയെന്ന് ഘോഷിക്കുന്നതിലൊരു ലോജിക്കൽ ഫാലസിയുമുണ്ട്.  ഇപ്രകാരമുള്ളഒറ്റതിരിഞ്ഞ ‘ നേട്ടങ്ങൾ’വേണമെങ്കിൽ യൂപീയെയ്ക്കും അവിടെയും ഇവിടെയും കാണിക്കാനുണ്ടാകും,പക്ഷെ ദാരിദ്ര്യം വർദ്ധിക്കുന്ന ജനങ്ങ്ക്ക്നിക്കകള്ളിയില്ലാതാക്കുന്ന, അവരെ പട്ടിണീയിലേക്കും ആത്മഹത്യയിലേക്കുംതള്ളിവിടുന്ന ഒരു ഭരണമെന്നവിശേഷണമാണൂ മേല്പറഞ്ഞ അനാലിസിസിൽ അതിനുലഭിക്കുക. ഗുജറാത്ത് വികസന മാതൃകയും മറ്റൊന്നല്ല.
 
 
വസ്തുതകൾ ഇവിടെ പറഞ്ഞതൊക്കെയാണെന്നിരിക്കെ ഗുജറാത്തിലേതാണ്ടോ ഉയർന്നവികസനമാണു നടക്കുന്നതെന്ന വാദം പ്രതിദ്ധ്വനിക്കുന്നത്, അതിനു പൊതു ജനങ്ങളിൽ ലഭിക്കുന്നസ്വീകാര്യത തുടങ്ങിയവ ഗീബൽസിയൻ ലോജിക്കിന്റെ വിജയമാണോയെന്ന് സംശയിപ്പിക്കുന്നു (അതിനെ“ലോജിക്കെന്നു” വിശേഷിപ്പിചതിനു പുരാതന ഗ്രീസിലെയും, പുരാതന ഭാരതത്തിലെയും തത്വശാസ്ത്രജ്നരെന്നെതല്ലും J). ഗീബത്സിയൻരീതികളെന്താണെന്നും അതിന്റെ ഭവിഷ്യത്തെന്താണെന്നും താങ്കൾക്കറിയാമെന്നു കരുതുന്നു.ഗുജറാത്തിലെ മുസ്ലീം കൂട്ടകൊലയുടെ പാപക്കറ കഴുകി കളയാനും, ഒരു വികസനത്തിനെ മുഖം മൂടിയെടുത്തണിയാനുമുള്ളദയനീയ ശ്രമമാണെന്ന അരോപണത്തെ ശരിവയ്ക്കുന്ന്താണെല്ലാ കണക്കുകളും, അനാലിസിസുകളും.
16
Regi P George's profile photoMusthafa Valappil's profile phototusker komban's profile photoachuthan vatakketath ravi's profile photo
8 comments
 
...
Add a comment...
 
A must watch.

Neo-Liberalism and the Defanging of Feminism

==================================

"WATCH: Neo-Liberalism and the Defanging of Feminism
admin Nov 05, 2012 Non-Profit Industrial Complex

Published on Oct 2, 2012 by Stop Porn Culture

“From the Personal Is Political to the Personal is Personal: Neo-Liberalism and the Defanging of Feminism.” Gail Dines, professor of sociology and women’s studies at Wheelock College, and author of Pornland: How Porn has Hijacked our Sexuality, explores how mainstream feminism has lost its way by fighting for the individual rights of a small group of elite white women instead of the collective liberation of all women. Dines argues that much of what passes for feminism today is focused on the pseudo-empowerment offered to women who conform to the narrow standards of femininity set by the porn culture. She calls for a feminism that is unapologetically fierce in its commitment to radical social change."
3
Tony Venattu's profile photoDeepak Sankaranarayanan's profile photo
3 comments
 
യ്യോ അങ്ങനല്ല. ഇവ രണ്ടും സമാസമ സന്ധിയിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ആ ചൊറിച്ചിൽ നായ്ക്കുരണയെ കടത്തിവെട്ടും...

മുട്ടും നടുവും വളഞ്ഞവനെന്തു മുട്ടിടി...
Add a comment...
People
In their circles
211 people
Have them in circles
4,406 people
Links
Contributor to