Profile cover photo
Profile photo
Cinema Pranthan
89 followers -
A Cinema Pranthan. Just. That.
A Cinema Pranthan. Just. That.

89 followers
About
Posts

Post has attachment

തൈക്കുടം ബ്രിഡ്ജും കോഴിക്കോടന്‍ ഷോയും.

ഇന്നത്തെ ഓണ്‍ലൈന്‍ സെന്‍സേഷനല്‍ ന്യൂസ് ആണിത്. പ്രാന്തന് പറയാന്‍ ഉള്ളത് ഇതാണ്: പ്രാന്തന്‍ ഗോവിന്ദ്‌ പി മേനോന്‍റെ സ്റ്റാറ്റസ് വായിച്ചിരുന്നു. കക്ഷി പറഞ്ഞ ഒരു കാര്യം പ്രാന്തനും ശരിവെക്കുന്നു - വേണ്ടവിധത്തില്‍ സൌണ്ട് ചെക്ക്‌ ചെയ്യാതെ ഒരു പരിപാടിയായി സ്റ്റേജ്ല്‍ കേറിയാല്‍, അത് ചളംകുളമാവും. അപ്പോള്‍ അത്യാവശ്യം കേരളത്തില്‍ നല്ല പേരുള്ള തൈക്കുടം ബ്രിഡ്ജ് എന്ന ആ ബാന്‍ഡിന്റെ പേര് പോവുന്നതല്ലാതെ ഈ പറയുന്ന കമ്മറ്റിക്കാരോ മീറ്റിംഗ്കാരോ ആരും കൂടെ ഉണ്ടാവില്ല. 

ഗോവിന്ദ്‌, നിങ്ങള്‍ പറഞ്ഞതാണ് ശരി. തൈക്കുടം എന്ന പേരിന്നു കേരളം മുഴുവന്‍ അറിയുന്നു എങ്കില്‍ അത് നിങ്ങള്ക്ക് ആരും ചാര്‍ത്തി തന്നതോ, ഔദാര്യം തന്നതോ അല്ല. അത് നിങ്ങളുടെ കഠിനാധ്വാനത്തില്‍, പാട്ടുകളിലൂടെ നിങ്ങള്‍ വെട്ടിപിടിച്ചതാണ്. അതുകൊണ്ട് തന്നെ ആരെന്തു പറഞ്ഞാലും, നിങ്ങളുടെ കൂടെ നിങ്ങള്‍ടെ പാടുകളെയും നിങ്ങളെയും സ്നേഹിക്കുന്നവര്‍ ഉണ്ടാവും. ഈ പ്രാന്തനും.

പി.എസ്: പിന്നെ ഇത് കണ്ട് പ്രാന്തന്‍ പാട്ടിനെ കുറിച്ചും ഒക്കെ പറയാന്‍ ആരാ, ചോദിയ്ക്കാന്‍ ആരാ എന്ന് ചോദിക്കാന്‍ ചോദ്യശരങ്ങളുമായി വരുന്നവരോട്:

മൊട കണ്ടാ, ഇടപെടുമണ്ണാ!!!!!!! 
Photo
Add a comment...

Post has attachment
മമ്മുക്ക  <3
Photo
Add a comment...

Post has attachment
Pearle Maaney

മനോരമയിലെ D4 Dance-ലൂടെ മലയാളി പ്രേക്ക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കലാകാരി. പക്ഷെ പ്രാന്തന്‍ കക്ഷിയെ നോട്ടമിട്ടത് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച 'ഞാന്‍' എന്ന ചിത്രത്തിലാണ്. രഞ്ജിത് എന്നൊരു സംവിധായകന്‍ ഒരു കാലാകാരനെ, അല്ലെങ്കില്‍ കലാകാരിയെ കാസ്റ്റ് ചെയ്യണമെങ്കില്‍ അതൊരിക്കലും വെറുതെയാവില്ല. ആ ചിത്രത്തില്‍ തന്നെ പേര്‍ളി രചന നിര്‍വഹിച്ച് പാടിയ ഒരു പാട്ടുണ്ട്, വളരെ മികച്ച ഒന്ന്. 

ഒരു മോഡല്‍ ആയി വന്ന്‍, വെള്ളിത്തിരയിലും ഇപ്പോള്‍ മിനി സ്ക്രീനിലും തന്റെ കഴിവ്‌ തെളിയിച്ച പേര്‍ളി മാനിക്ക് പ്രാന്തന്റെ എല്ലാ വിധ ആശംസകളും! 

പി.എസ്: പേര്‍ളി മുടി ഒന്നഴിചിട്ടാല്‍ എന്‍റെ സാറേ, ചുറ്റും ഉള്ളതോന്നും കാണാന്‍ പറ്റൂല്ല! (കാരണം മുടി വീണു മുഖം അങ്ങ് കവര്‍ ആയിക്കോളും!) 
Photo
Add a comment...

Post has attachment
K. Balachander സാറിന് ആദരാഞ്ജലികൾ.

May his soul rest in peace 
Photo
Add a comment...

Post has attachment
പ്രിയ നര്‍ത്തകന്മാരെ നര്‍ത്തകിമാരെ , 

Jo.we.lo എന്ന ലിറ്റില്‍ സിനിമ ഒരുക്കിയ യുവ കലാകാരന്മാര്‍ ഈ ക്രിസ്മസിന് മറ്റൊരു സംഭവുമായി നിങ്ങളുടെ മുന്നില്‍ എത്തുന്നു 'Jo We Lo Dance Challenge'. പരിപാടിയുടെ മൊത്തം വിവരങ്ങളും പോസ്റ്ററില്‍ കൊടുത്തിട്ടുണ്ട്. എല്ലാ നൃത്ത കലാകാരന്മാരും ഇതില്‍ പങ്കെടുത്ത് സംഭവം ഒരു വന്‍ സംഭവമാക്കി മാറ്റുക എന്നേ പ്രാന്തന് ഓര്‍മിപ്പിക്കാന്‍ ഉള്ളൂ . 
Photo
Add a comment...

Post has attachment
" മലയാളത്തിലെ അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമാണ്. 

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍. അദ്വൈതത്തിനും ആര്യനും ശേഷം കേരളത്തിന്റെ അന്തരീക്ഷത്തിലൊരു രാഷ്ട്രീയ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും ഞാനാണ്. ഈ രണ്ട് താരങ്ങളെയും ഒരുമിച്ചൊരു ചിത്രമെന്നത് ചാലഞ്ചായിരിക്കും. രാഷ്ട്രീയ ചിത്രമെന്നതിനൊപ്പം ഒരു ത്രില്ലര്‍ കൂടിയായിരിക്കും അത്. "

ഈ ഒരൊറ്റ സംഭാഷണം മാത്രം മതി Cinema Pranthan- ന് അടുത്ത പ്രിയദര്‍ശന്‍ സിനിമയ്ക്കായി കാത്തിരിക്കാന്‍ , കാരണം താങ്കള്‍ ഹിറ്റാക്കിയ അദ്വൈതവും ആര്യനും പോലുള പൊളിറ്റിക്കല്‍ ത്രില്ലര്‍ മലയാളി പ്രേക്ഷകര്‍ക്ക് അങ്ങനെ എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല . 

പ്രിയദര്‍ശനുമായി സൗത്ത് ലൈവ് നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം കാണാന്‍ : 
Photo
Add a comment...

Post has attachment
പ്രിഥ്വിരാജ് സുകുമാരന്‍, ജാവേദ്‌ ജഫ്രി, രെഞ്ചി പണിക്കര്‍, അനു മോഹന്‍, സുധീര്‍ കരമന തുടങ്ങിയ വമ്പന്‍ താരനിരയുമായി പിക്കറ്റ്-43 വരുന്നു. 
ഫിലിം ബ്രീവറിക്കു വേണ്ടി OG Sunil നിര്‍മിക്കുന്ന ചിത്രം ന്യൂ ഇയറിന് തിയ്യേറ്ററുകളില്‍ എത്തും. 
Photo
Add a comment...

Post has attachment
പ്രിയ സിനിമാ പ്രേമികളെ.. 

നിങ്ങള്‍ ചെറിയ സിനിമകളെ വിജയിപ്പിക്കണം.. പുതിയ സംവിധായകരെ പ്രോത്സാഹിപ്പിക്കണം. പ്രാന്തനിത് പറയാന്‍ കാരണം മറ്റൊന്നും അല്ല. 
മലയാളത്തിലേക്ക് 20-ല്‍ കൂടുതല്‍ നവാഗത സംവിധായകരേയാണ് ഈ വര്‍ഷം ലഭിച്ചത്. 
സിനിമ സ്വപ്നമായി നടക്കുന്ന ഒരുപാട് പേര്‍ക്ക് ഇതൊരു പ്രചോദനമാണ്. ആ നിരയിലേക്ക് നാളെ ശ്യാം മോഹനും എത്തുകയാണ്. 8:20 എന്ന കൊച്ചു ചിത്രവുമായി. 

ഇനിയും പുതിയ സംവിധായകര്‍ ഇവിടെ ഉണ്ടാവട്ടെ.. പുതിയ സിനിമകള്‍ ഉണ്ടാവട്ടെ.. മലയാള സിനിമയില്‍ ഒരു വിപ്ലവം അനിവാര്യമാണ്. 
Photo
Add a comment...
Wait while more posts are being loaded