എബി കാണാനിരിക്കുമ്പോൾ മൂന്ന് തരത്തിൽ ആണ് അപായസിഗ്നൽ ലഭിക്കുന്നത്.

1. പതിനഞ്ച് മിനിട്ടോളം നീണ്ട് നിൽക്കുന്ന Thank you slide കൾ
2. വിനീത് ശ്രീനിവാസന്റെ മെഥേഡ് ആക്റ്റിങ്ങ്
3. അജു വർഗീസ്

താങ്ക്യൂ എഴുതിക്കാണിക്കുന്നതൊക്കെ വളരെ മികച്ചതായിട്ടുണ്ട്. കേരളത്തിലും വിദേശത്തുമുള്ള ഒരുമാതിരി മലയാളികളെ ഒക്കെ ഉൾപ്പെടുത്തിയിരിക്കുന്നു. ഓൺലൈൻ മീഡിയ പാർട്ണേഴ്സിന്റെ ലിസ്റ്റിൽ എന്റെ ഫേസ്ബുക് പ്രൊഫൈൽ പേരു മാത്രമേ ഇല്ലാത്തതുള്ളൂ. ബാക്കി ഓൾമോസ്റ്റ് ഒക്കെ കവർ ചെയ്തിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ മെഥേഡ് ആക്റ്റിങ് ഞെട്ടിച്ച് കളഞ്ഞു. ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ എന്ന സിനിമയിലെ കാവ്യാ മാധവനെ ഓർമ വന്നു. ഷെൽഡൻ കൂപ്പറും കരുമാടിക്കുട്ടനും ഒരാൾ തന്നെ എന്ന് തോന്നാം. എന്നാൽ കുറച്ച് കഴിയുമ്പോൾ വിനീതിന്റെ അഭിനയവുമായി കാഴ്ചക്കാരൻ പൊരുത്തപ്പെടും. അജു വർഗീസിനു അധികം ഡയലോഗില്ല. സ്ക്രീൻ ടൈമും കുറവ്. അത് കാരണം പിന്നെ വലിയ പ്രശ്നമില്ലാതെ കണ്ടിരിക്കാം.

പ്രീ ഷൂട്ടിങ് വർക്കുകൾ മലയാളസിനിമ ഗൗരവമായി കണ്ട് തുടങ്ങി എന്നതൊരു നല്ല കാര്യമാണ്. സിനിമയിലെ വിമാനത്തിന്റെ മോഡലുകൾ കണ്ടാൽ പറക്കാൻ സാധ്യത ഉള്ളതൊക്കെ ആയിത്തോന്നും.

സ്കൂൾ ശാസ്ത്രമേളയ്ക്ക് സമ്മാനം കിട്ടിയ പതിനായിരം രൂപയ്ക്ക് ഒരു എയർ ഏഷ്യാ റിട്ടേൺ റ്റിക്കറ്റ് വാങ്ങിയാൽ തീരാവുന്ന പ്രശ്നമേ എബിക്കുള്ളൂ എന്ന് തോന്നി. ഊണു കഴിക്കാൻ ഹോട്ടലുണ്ടാക്കണ്ടല്ലോ. എന്തേലും ആവട്ടെ.

സിനിമയുടെ പ്രൊഡ്യൂസിങ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രൊഡ്യൂസർ എന്റെ ഫ്രന്റ് ലിസ്റ്റിൽ ഉള്ളത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. എന്തോ എനിക്ക് വളരെ ഇഷ്ടമായി സുവിൻ വർക്കിയുടെ പ്രൊഡ്യൂസിങ്. മനോഹരമായിട്ടുണ്ട്. പിന്നെ എല്ലാവരും സിനിമയുടെ ഒറിജിനൽ ഡിവിഡി തന്നെ വാങ്ങി കാണാൻ ശ്രമിക്കുക.

ആൻ മരിയ കലിപ്പിലാണ് കണ്ടപ്പോൾ തോന്നിയത് എബി തീർന്നപ്പോഴും തോന്നി. മനുഷ്യനെ ഉപദ്രവിക്കില്ല.‌വിറ്റൊക്കെ കൊള്ളാം. ലേശം നന്മയും മറ്റുമുണ്ട് എന്നതൊഴിച്ചാൽ പ്രശ്നമില്ല.
Shared publiclyView activity