Profile cover photo
Profile photo
Bodhi Commons
93 followers
93 followers
About
Bodhi Commons's posts

Post has attachment

Post has attachment
യുദ്ധങ്ങൾ നിലയ്ക്കാത്ത സിറിയയുടെ ചരിത്രം. നിഖിൽ സി. ബി എഴുതുന്നു.
https://goo.gl/UKkwfL

Post has attachment
സോവിയറ്റ് പരിഭാഷകളുടെ ഓർമ്മപ്പരപ്പിൽ പരിഭാഷാദിനത്തിൽ ഇവാൻ തുർഗനേവിന്റെ "പടിവാതിക്കലി"നെക്കുറിച്ച് ലിദിത്ത് എൻ. എം എഴുതുന്നു.
https://goo.gl/xI0zaa

Post has attachment
Photo

Post has attachment
"ഗുജറാത്ത് കലാപത്തിൽ കാവി തുണിയും തലയിൽ കെട്ടി സംഘപരിവാരത്തിന്റെ സേനയിൽ അണിനിരന്നിരുന്ന അശോക് മോച്ചി എന്ന ചെരുപ്പുകുത്തൽ ഉപജീവന മാർഗമായിരുന്ന ദളിതനും ഗുജറാത്തിലെ ഐതിഹാസികമായ ദളിത് അസ്മിത യാത്രയിൽ അണിനിരന്നിരുന്നു. അദ്ദേഹം പറഞ്ഞത് അന്ന് മുസ്ലീങ്ങളാണ് തങ്ങളുടെ ദാരിദ്ര്യത്തിനു കാരണം എന്ന് പ്രചരണം നടത്തിയാണ് തങ്ങളെയെല്ലാം കലാപത്തിന്റെ കൊടിപിടിപ്പിച്ചത് എന്നായിരുന്നു. അശോക് മോച്ചി ഇപ്പോൾ ദളിത്-മുസ്ലീം ഐക്യത്തിനുവേണ്ടി വാദിക്കുകയാണ്. രണ്ട് കൂട്ടരും അടിച്ചമർത്തപ്പെട്ട ജനതയാണെന്നും അവരുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് പൊതുശത്രുവിനെതിരായ എല്ലാതരം ഐക്യപ്പെടലുകൾക്കും പാഠമാകണം."
നിതീഷ് നാരായണൻ എഴുതുന്നു
http://beta.bodhicommons.org/article/on-una-struggle-nitheesh-narayanan

Post has attachment
Illustration: Siraj Kasim
Photo

Post has attachment
"അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ തെരുവിലും ചർച്ചകളിലും ഇരുപക്ഷത്തുനിന്നുള്ള ഏറ്റുമുട്ടലുകളായി കാണപ്പെട്ടു എന്നതിനേക്കാളുപരി തൊഴിലിടങ്ങളിലെ സംഘബോധത്തിന്റെ തിരിതെളിച്ചാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ സംഘബോധത്തിന്റെ ദിശാസൂചകങ്ങൾ ആഴത്തിലുള്ള സ്വയംബോധ്യത്തിന്റെയും പരിവർത്തനക്ഷമതയുടെയും നേർക്കാണോ അതോ കേവലം സ്പർദ്ധയുടെയും അധരവ്യായാമങ്ങളുടെയും പക്ഷത്താണോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു."
വി. ജെ. ജിതിൻ എഴുതുന്നു
http://beta.bodhicommons.org/article/judiciary-and-press-possibilities-of-coexistence

Post has attachment
" 2001ൽ അധികാരത്തിലേറി മാസങ്ങൾക്കകം ആന്റണി സർക്കാർ എടുത്ത സുപ്രധാന തീരുമാനമാണ് ആരോഗ്യവിദ്യാഭ്യാസ മേഖലയെ ഇന്ന് കാണും വിധം മാറ്റി മറിച്ചത്. അപേക്ഷിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഒറ്റ കാബിനറ്റ് യോഗത്തിലൂടെ സർക്കാർ എൻ.ഒ.സി (NOC) നൽകി. പിന്നീട് കേരളം കണ്ടത് ദിശാബോധമില്ലാത്ത ഈ നയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. എൻ.ഒ.സി കിട്ടിയ സ്വാശ്രയ മാനേജ്‌മെന്റുകൾ കേരളത്തിലുടനീളം സ്ഥാപനങ്ങൾ ഉയർത്തുകയും അവയ്ക്ക് പലവിധത്തിലും യൂണിവേഴ്സിറ്റി, മെഡിക്കൽ കൗൺസിൽ അംഗീകാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇതു മാത്രമല്ല സർക്കാർ വാഗ്ദാനത്തിന് വിപരീതമായ് അൻപത് ശതമാനം സീറ്റുകളിൽ മെറിറ്റ് പ്രവേശനം നിഷേധിക്കുകയോ, കൂടിയ ഫീസ് ഈടാക്കുകയോ ചെയ്തു തുടങ്ങി."
ഡോ. സരിൻ എഴുതുന്നു
http://beta.bodhicommons.org/article/medical-education-challenges

Post has attachment
"ഒരു വര്‍ഷം എണ്ണായിരത്തിലധികം ആളുകള്‍ ആണ് കേരളത്തില്‍ അപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ പകുതിയും റോഡപകടങ്ങളില്‍ ആണ്. ആയിരത്തി അഞ്ഞൂറോളം പേര്‍ മുങ്ങി മരിക്കുന്നു, അഞ്ഞൂറിലേറെ പേര്‍ കെട്ടിടം പണിക്കിടയില്‍ മരിക്കുന്നു, മുന്നൂറോളം പേര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നു. ഇത്രയൊക്കെ ആയിട്ടും അപകടങ്ങള്‍ മറ്റുള്ളവര്‍ക്കുമാത്രം സംഭവിക്കുന്ന ഒന്നാണെന്നു കരുതി, അപകടകാരണം ദൗര്‍ഭാഗ്യം എന്ന് ആശ്വസിച്ച് കഴിയാനാണ് നമ്മുടെ സമൂഹം ഇഷ്ടപ്പെടുന്നത്."
മുരളി തുമ്മാരുകുടി എഴുതുന്നു
http://beta.bodhicommons.org/article/safe-kerala

Post has attachment
"Osmosis എന്ന പ്രക്രിയയിലൂടെയാണ് ചെടികളിൽ, വേരുകളിലൂടെ മണ്ണിൽ നിന്നും വെള്ളം വലിച്ചെടുക്കുന്നത്. ആയതിനാൽ മേൽ പറഞ്ഞ മൂലകങ്ങളുടെ ജലത്തിൽ ലയിക്കുന്ന (Water Soluble) അവസ്ഥയിൽ ഉള്ള സംയുക്തങ്ങൾ (compounds) മാത്രമേ ചെടികൾക്ക് വലിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ. അതായത്, ജൈവവളമായാലും രാസവളമായാലും സസ്യത്തിന് അത് വലിച്ചെടുക്കണമെങ്കിൽ അത് ജലത്തിൽ ലയിക്കുന്ന അവസ്ഥയിൽ ലഭ്യമായിരിക്കണം. എത്രയും പെട്ടെന്ന് വളരെ എളുപ്പത്തിൽ സസ്യങ്ങൾക്ക് വലിച്ചെടുക്കുവാൻ പാകത്തിന് രാസവളങ്ങൾ പൊതുവിൽ ജലത്തിൽ ലയിക്കുന്ന അവസ്ഥയിലാണ് നിർമ്മിക്കുന്നത്. എന്നാൽ എല്ലാ ജൈവവളങ്ങളും അങ്ങനെയല്ല. ഗോമൂത്രത്തിൽ (മനുഷ്യന്റേതുൾപ്പടെയുള്ള ഏത് മൃഗത്തിന്റെയും മൂത്രത്തിൽ) എളുപ്പം വലിച്ചെടുക്കുവാൻ കഴിയുന്ന രീതിയിലാണ് നൈട്രജൻ നിലകൊള്ളുന്നത്. പൊതുവിൽ ജൈവവളങ്ങളിൽ (ഉദാഹരണത്തിന് ഫോസ്ഫറസിനായി നൽകുന്ന എല്ലുപൊടി, പൊട്ടാസ്യത്തിനും നൈട്രജനുമായി നൽകുന്ന മറ്റ് വളങ്ങൾ) ഈ മൂലകങ്ങൾ ജലത്തിൽ ലയിക്കുന്ന സംയുക്തമായിട്ടല്ല നിലകൊള്ളുന്നത്."
പ്രതീഷ് പ്രകാശ് എഴുതുന്നു
http://beta.bodhicommons.org/article/organic-farming-and-ecological-rift
Wait while more posts are being loaded