Profile cover photo
Profile photo
Ashly A K
9,834 followers -
Feminist, Advanced SCUBA Diver, Photographer, Runner and Driver
Feminist, Advanced SCUBA Diver, Photographer, Runner and Driver

9,834 followers
About
Communities and Collections
View all
Posts

Post has attachment
നന്നായി....നിങ്ങ ലേഡീസ് നിര്ബന്ധിയ്ക്കുന്നതു കൊണ്ട് മാത്രം ആണ് ഞങ്ങ പുരുഷൂസ്സ് ഇത് എല്ലാം കാണിച്ചു കൂട്ടുന്നത് എന്ന ത്വാതികം കൂടെ പുറകെ വരും.
Add a comment...

Post has attachment
"സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകൾ പൊതുവെ ആളുകൾ ആഗ്രഹിക്കുന്ന തരത്തിൽ ആകുന്നില്ല എന്ന വിമർശനമാണ് കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയ ശാസ്ത്ര സമീപനത്തിൽ ഉന്നയിച്ചിരുന്നത്...."


ഫ്ളക്സ് വന്ന വഴി മനസിലായി. ഉന്നയിച്ച വിമർശനം ദേശാഭിമാനി വഴി ചൈനയ്ക്ക് മനസിലായികാണും ഉടനെ നടപടി ഉണ്ടാവും എന്നും കരുതുന്നു. എന്റെ കോയ....ഈ ചൈന കൊറിയ സാമ്രാജ്യത്വ ഭീകരത എല്ലാം വിട്ടു കേരളത്തിന്റെ കാര്യം ഒന്ന് നോകാവോ ?
Add a comment...

Post has attachment
ടോള്‍ പിരിക്കാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവാദമില്ലെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ......

ഈ കടന്നു പോകുന്ന ആൾ പട്ടാളം തന്നെ ആണോ അല്ലയോ എന്ന് ജീവനക്കാർ എങനെ അറിയും ? അതിനു ഐ ഡി കാർഡ് കാണിയ്ക്കണ്ടേ ?

പട്ടാളത്തെ ഗ്ലോറിഫൈ ചെയ്തു ചെയ്തു എന്താവും എന്നത് ഇനിയും പഠിയ്ക്കാൻ ഇരിയ്ക്കുന്നതേ ഉള്ളൂ.
Add a comment...

Post has attachment
Add a comment...

Post has attachment
പേര് കണ്ടിട്ട് സ്കിപ്പ് ചെയ്തു പോകാം എന്നു കരുതിയത് ആയിരുന്നു...പക്ഷെ റിമോട് ദൂരെ ആയത്ത് കൊണ്ടു നടന്നില്ല. രണ്ടു കിടിലോ കിടിലം സീൻ ഉണ്ട്.....ചിരിച്ചു ചത്തു.
Add a comment...

Post has attachment
The seldom spoken wonders of Hampi.

Hampi is a UNESCO World Heritage Site located in South , India. This site was the center of the Hindu Vijayanagara Empire capital in the 14th-century. It was recorded as the second largest city, behind Beijing, during those era.

This temple gate, that you see in the picture, which is properly known as "The Pisa Temple Tower" was built 689 years back and it is another leaning towers of the world. Unlike Pisa, where the tower is leaning due to an error, in this temple, it is a well calculated engineering design. It was unearthed during the time of British Raj in India and the Govt always fail to promote this engineering marvel, for some unknown yet strange reasons. Some believe this is an propaganda by the West and some says, the leaders of the country don't want to get world’s attention for this tower, as it contain a secret message from the aliens, who believed to be the original designers of this temple tower. It is popularly believed that the message from the aliens should be read only at the dooms day, not earlier to that- that they can rescue the human life from this planet.

Whatever may be the story, this is a seldom visited site in Hampi. This photo was taken by a famous photographer, who don't want to be named for security reasons. He risked his life to get this snap, at many times, he thought of dropping the idea of taking this picture, however, he wanted to show to his master in photography....his guru +Adithyan that he too can create photographs like this, he risked everything he has for this click. Claps to the unknown brave hero how brought this photo out for all of us
Photo
Add a comment...


ഡോക്ടർ പുരാണങ്ങൾ ആണ് എന്ന് കേട്ടു. എന്നാ ട്രന്ഡി ആവാം എന്ന് നോം.

കൊറേ മാസം മുന്നേ മമ്മി കാലു തെന്നി വീണു, വയറ്റിലും നെഞ്ചിലും വേദന ആയി. വലിയ വേദന ഇല്ലാ, പക്ഷെ, അതിനും കൊറേ മുന്നേ വയറ്റിൽ ഒരു ഓപ്പറേഷൻ നടത്തിയത് കൊണ്ട്, അന്ന് ഓപ്പറെഷൻ നടത്തിയ ഭാഗത്തു എന്തേലും പ്രശനം ഉണ്ടോ എന്ന് അറിയാൻ മമ്മി ഹോസ്പിറ്റലിൽ പോയി. അവിടെ ചെന്ന് ഡോക്ടർ നോക്കിയിട്ടു മസിൽ പെയിൻ മാത്രേ ഉള്ളൂ, വീട്ടിൽ പൊയ്ക്കോ എന്ന് പറഞ്ഞു. പക്ഷെ മമ്മി സ്കാൻ ചെയ്തു നോക്കണം എന്ന് നിർബന്ധം പറഞ്ഞത് കൊണ്ട് സ്കാൻ ചെയാൻ എഴുതി വിട്ടു. കഴുത്തു തൊട്ടു അടിവയർ വരെ സ്കാൻ. സ്കാൻ റിസൾട്ടുമായി ചെന്നപ്പോൾ, മൂത്ത ഡോക്ടർ എത്തിയ്‌യില്ല, ജൂനിയർ ഒരു ചിന്ന കുളന്തേ ഡോക്ടർ ആണ്, മൂപ്പര് സ്കാൻ നോക്കിയിട്ടു, വീണതു കൊണ്ട് കുഴപ്പം ഒന്നും ഇല്ലാ, പക്ഷെ തൈറോയിഡിൽ പ്രശനം ഉണ്ട് എന്ന് പറഞ്ഞു. അപ്പോഴേയ്ക്കും സീനിയർ ഡോകട്ർ വന്നു,മൂപ്പരും പറഞ്ഞു, വീണതിന് പ്രശനം ഒന്നും ഇല്ലാ, പൊയ്ക്കോ എന്ന്. മമ്മി ചോദിച്ചു തൈറോയിഡ്‌ എന്തേലും പ്രശനം ഉണ്ടോ എന്ന്, സീനിയർ ഡോക് നോക്കിയിട്ടു ഹേ, ഒന്നും ഇല്ലാ എന്ന് പറഞ്ഞു.

പക്ഷെ ജൂനിയർ ഡോകട്ർ പ്രശനം പറഞ്ഞത് കൊണ്ട്, മമ്മി ഒരു സെക്കൻഡ് ഒപ്പീനിയന് എടുക്കാം എന്ന് തീരുമാനിച്ചു വേറെ ഒരു കിടിലം ഡോകട്ർടെ അടുത്ത് പോയി. അങ്ങേര് നോക്കിയിട്ടു, പ്രശ്നം ആണ്, ഉടനെ മേജർ ഓപ്പറേഷൻ വേണ്ടി വരും, ബെസ്റ്റ് ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജ് ആണ്, അങ്ങോട്ട് വിട്ടോ, പ്രൈവറ്റിൽ ഒന്നും നോക്കണ്ട, ഇത്രേം വലിയ സർജറി ചെയാൻ മെഡിക്കൽ കോളേജിൽ മാത്രേ ഫെസിലിറ്റി ഉള്ളൂ എന്ന് പറഞ്ഞു.

അങനെ മമ്മി മെഡിക്കൽ കോളേജിൽ എത്തി. അവിട നിന്നും Fine Needle Aspiration Cytology ചെയാൻ എഴുതി, അതിന്റെ ടെസ്റ്റ് റിസൾട് വന്നതിൽ, ടെസ്റ്റ് ചെയാൻ ഉള്ള സെൽസ്സ് കിട്ടിയില്ല എന്നായിരുന്നു. പക്ഷെ അവിടെ ഉള്ള സൂപ്പ്ർ കിടിലം...വൻ എസ്സ്‌പീരിയൻസ് ഡോക്ടർ സർജറി ഷെഡിലുള് ചെയ്തു. അപ്പൊ ആണ് എന്നെ വിളിച്ചു മമ്മി ഇത്രേം വിശേഷം നടന്നത് പറയുന്നത്. അടുത്ത ആഴ്ച സർജറി എന്ന്.
ബാംഗ്ലൂർ തപ്പി നോക്കി, റോബോട്ടിക്ക് സർജറി എന്ന് എല്ലാം കണ്ടു മമ്മിയെ പറഞ്ഞു സമ്മതിപ്പിച്ചു ഒരു ഒപ്പീനിയന് കൂടെ എടുക്കാം എന്ന് പറഞ്ഞു ഇങ്ങോട്ടു കൊണ്ട് വന്നു. ഇവടെ നാരായണ ഹൃദയാലയത്തിൽ പോയി, ഒരു ഡോകട്ർനെ കണ്ടു. മൂപ്പര് ഒരു മാക്സിമം മുപ്പത്തി അഞ്ചു വയസ് ഉള്ള, മുടി എല്ലാം നീട്ടി, പോണി ടയിൽ കെട്ടിയ ഒരു യോ യോ ഡോക്ടർ. അത് വരെ ചെയ്ത റിസൾട് എല്ലാം കണ്ടു, മൂപര് പറഞ്ഞു, സർജറി ഒഴിവാക്കാൻ മാക്സിമം നോക്കും ഞങ്ങൾ, അറ്റ കൈ ആണ് സർജറി. പക്ഷെ ഇത്രേം നേരത്തെ ഒന്നും പറയാൻ പറ്റില്ല,കൊറേ ടെസ്റ്റ് കൂടെ ചെയ്യണം, FNAC ചെയ്തതിൽ റിസൾട് ഇല്ലാ, കൺക്ലൂസിവ് ആയി ഒന്നും കാണുന്നില്ല. എണിറ്റു വേറെ ഒരു ചെറുപ്പക്കാരൻ ഡോക്ടർടെ അടുത്തേക് വിട്ടു, കാരണം, മൂപ്പർ ആനി തൈറോയിഡ്‌ സെപ്ഷ്യലിസ്റ്.

അയാളുടെ നിർദ്ദേശം പ്രകാരം, അവിടെ ചെയ്ത സ്കാൻ വെച്ച്, ഉടനടി, നിന്ന നിപ്പിൽ ഓപ്പറേഷൻ ചെയാൻ മാത്രം അർജെൻസസി ഒന്നും ഇല്ലാ, ഒരു റൌണ്ട് ടെസ്റ്റിംഗ് എല്ലാം കഴിഞ്ഞു മെല്ലെ തീരുമാനിയ്ക്കാം എന്ന് പറഞ്ഞു. ഒകെ എന്ന് പറഞ്ഞു, ബാക്കി ടെസ്റ്റുകൾ, മരുന്നുകൾ എല്ലാം ആയി ഒരു ആറുമാസം കടന്നു പോയി. എന്റെ കുടില ബുദ്ധിയിൽ, ഇനിയിപ്പോ എല്ലാം ടെസ്റ്റ് ചെയ്തു കഴിഞ്ഞു, മാക്സിമം കാശ് കളഞ്ഞ ശേക്ഷം, ലാസ്‌റ് എന്നാ പിന്നെ ഓപ്പറേഷൻ എന്ന മെഡിക്കൽ കോളേജ് ഡോക്ടർ സൊലൂഷനിൽ എത്തുമോ എന്ന പേടി.

പക്ഷെ മൂപര് പറഞ്ഞ ടെസ്റ്റ് ആൻഡ് ആ ലോജിക്കുകൾ സെന്സിബിൾ ആയിരുന്നു. അതോണ്ട് നോക്കാം എന്ന് വെച്ച്. ആറുമാസം - ഇടയ്ക് രണ്ടു മൂന്നു വിസിറ്റ ആൻഡ് ടെസ്റ്റുകൾ, ചില ടെസ്റ്റുകൾ നാട്ടിൽ ചെയ്തു, മരുനിന്നോടു് എങനെ പ്രതികരിയ്ക്കുന്നു, എത്ര ശതമാനം തൈറോയിഡ്‌ ഗ്ലാൻഡ് വർക്ക് ചെയുന്നു എന്ന് എല്ലാം നോക്കി, FNAC ചെയ്തു മാലിഗന്റ് അല്ലാ എന്നും ഉറപ്പ് വരുത്തി. അവസാനം, കൺക്ലൂഡ് ചെയ്തു, മെഡിസിൻ വെച്ച് മാനേജ് ചെയ്തു കൊണ്ട് പോകാവുന്നതേ ഉള്ളൂ. ആറു മാസം കൂടുബോൾ, ബ്ലഡ് ടെസ്റ്റ് ആൻഡ് ഒരു സ്കാൻ (വളർച്ച അറിയാൻ - മരുന്നിനോട് പ്രതികരിയ്ക്കുനതു കൊണ്ട്, കൂടുതൽ വളരാതെ കൺട്രോൾ ചെയ്തു നിർത്താൻ പറ്റും), മൂന്നോ നാലോ ടാബ്‍ലറ്റുകൾ. കഴിഞ്ഞു്.

ഈ എപ്പിസോഡിൽ നിന്ന് എനിക് മനസിലായത് :
a) എക്സ്പീരിയയ്ന്സ് ഡോക്ടർ എന്നത് ഒരു ബെഞ്ച് മാർക് അല്ല. പഴയ ഡോകടർമാർക് പുതിയ സൊലൂഷനുകൾ, ട്രീറ്റ്മെന്റ് എന്നിവയെ പറ്റി നല്ല പിടിപാട് ഉണ്ടാവണം എന്ന് ഇല്ല. അവരുടെ ഈ തിരക്ക് ദിവസത്തിൽ, എന്തേലും പുതിയത് പഠിയ്ക്കാനോ വായിക്കാനോ ടൈമും ഉടനാവാൻ ചാൻസ് കുറവ്വ് ആണ്. സൊ, കണ്ണും പൂട്ടി പഴയ കൊല്ലങ്ങൾ എക്സ്പീരിയൻ ഉള്ള ആശാൻ ആണ് എന്നും പറഞ്ഞു തല കൊണ്ട് വെയ്ക്കല്.

ബി) വലിയ സർജറി എല്ലാം പറഞ്ഞാൽ, മിനിമം മൂന്നു ഒപീനിയന് എടുക്കാൻ നോക്കണം.

സി) മെഡിക്കൽ കോളേജിൽ നല്ല ആൾക്കാരും എല്ലാം ഉണ്ടാവും, പക്ഷെ തിരക്ക് കാരണം, ഇതേ പോലെ കാട് അടച്ചു വെടി വെച്ച് കളയും. മമ്മിയുടെ കാര്യത്തിൽ, ക്യാൻസറസ്റ് ആണോ അല്ലയോ എന്ന് നോക്കാതെ, തൈറോയിഡ്‌ ഗ്ലാൻഡ് വർക്കുചെയ്ന്നുണ്ടോ ഇല്ലയോ എന്ന് ഒന്നും നോക്കാതെ ഡയറക്റ്റ് സർജറി ആണ് പറഞ്ഞത്. മിക്ക കേസിലും ഇതേ പോലെ ചെയ്‌താൽ സോൾവ് ആവും. പക്ഷെ സൂചി കൊണ്ട് എടുക്കേണ്ടത്, ജെ സി ബി വെച്ച് എടുക്കുന്ന പരിപാടിയാണ് ഇത്.

ഡി) പുതിയ ഡോക്ടർമാർ കുറച്ചും കൂടെ അപ്രോചബിൾ ആൻഡ് ഡൌൺ ടു ഏർത് ആണ്. സംശയങ്ങൾ ചോദിയ്ക്കാം, ഡോക്ടർ പറഞ്ഞതിനെ ചോദിയം ചെയ്തു ഡിബേറ്റ് ചെയാം...ഇത് ഒന്നും കൂടാതെ, മമ്മി കേരളത്തിൽ നിന്ന് ടെസ്റ്റ് ചെയ്തു റിസൾട് വാട്ട്സെപ്പ് വഴി അയക്കും, ഞാൻ അത് ഡോകട്ർക്ക് കൊടുത്തു, അടുത്ത കോഴ്സ് ഓഫ് ആക്ഷൻ തീരുമാനിയ്ക്കും. യാത്ര, കാത്തു ഇരിപ്പ് ഒന്നും ഇല്ലാ.

ഇ) പ്രൈവറ്റ് ഹോസ്പിറ്റൽ എല്ലാം കഴുത്തു അറപ്പാണ്, ചുമ്മാ ടെസ്റ്റുകൾ ചെയ്യിക്കും എന്നത് മാറേണ്ട മൈൻഡ് സെറ്റ് ആണ്.
Add a comment...

ഇത്രേം കുറഞ്ഞ സമയം കൊണ്ട് കണ്ണൂർ തിരുവനന്തപുരം പിടിച്ച ഡ്രൈവർ ആൻഡ് ടീം കിടിലം. പക്ഷെ ഈ സംഭവം ഉയർത്തുന്ന പല ചോദ്യങ്ങൾ ഉണ്ട്.

എന്ത് കൊണ്ട് ചികിത്സ തേടി അങ്ങ് തിരോന്തരം വരെ പോകേണ്ടി വരുന്നു ? കേരളം ഇങ്ങു തൊട്ടു അങ്ങ് വരെ ഈ ചികിത്സ നൽകാൻ വേറെ ഒരു ഒറ്റ ഹോസ്പിറ്റൽ എന്ത് കൊണ്ട് ഇല്ലാ ?
ഇത്രേം കാലമായിട്ടും, എയർ ആംബുലൻസ് ഒന്നും എന്ത് കൊണ്ട് വരുന്നില്ല ? റോഡ് ഉണ്ടാകുന്നത് പോലെയോ ഫാസ്റ് ട്രെയിൻ പാത ഉണ്ടാക്കുന്നത് പോലെയോ വലിയ ഡിപെൻഡൻസ്‌സി ഒന്നും ഇല്ലാത്ത സംഭവം അല്ലെ എയർ ആംബുലൻസ്, ഒരു സ്‌കൂൾ ഗ്രൗണ്ട് ഉണ്ടേൽ ഇറക്കി രോഗിയെ പിക്ക് ചെയ്തു കൊണ്ട് പോകാം.

മാറി മാറി ഭരിച്ചിട്ടും ഇത് ഒന്നും ചെയാൻ എന്ത് കൊണ്ട് പറ്റിയില്ല ?
Add a comment...

ജേക്കബ് തോമസ് എഴുതിയ സ്രാവുകളുടെ കൂടെ നീന്തൽ ആണ് ഇപ്പൊ വായന. അതില് മന്ത്രിടെ ആൾകാർ ആയ രണ്ടു പേരെ യോഗ്യത ഒന്നും നോക്കാതെ പ്യൂൺ പോസ്റ്റിൽ എടുക്കാതെ ഇരുന്നതിനു ട്രാൻസ്ഫർ കിട്ടുന്നതും, അതോടു കൂടി കേരളത്തിലെ കർഷകർക്ക് വലിയ ഒരു മാറ്റം ഉണ്ടാക്കുമായിരുന്നു (മിൽമ ഗുജറാത്തിൽ ചെയ്തത് പോലെ ഒരു വിപ്ലവം) പ്രോജക്ട് പാതി വഴിയിൽ വിട്ടു ട്രാൻസഫർ കിട്ടി, ആ പ്രൊജക് ഓഫ് ദി ട്രാൿ ആയി പോയത് പറയുന്നുണ്ട്. അതെ പോലെ ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ കാരണം രാജി വെച്ച് പോയ ചില ഐ എ എസ്/ഐ പി എസ് ആൾക്കാരുടെ കാര്യങ്ങളും.

ശ്രീറാം, അനുപമ പോലെ ഉള്ളവർക് താത്കാലിക കൈ അടി ആൻഡ് സപ്പോർട് കിട്ടുന്നത് അല്ലാതെ, പൊളിറ്റിക്കൽ നേതാവിന്, ഫിലിം സ്റ്റാറിന് കിട്ടുന്നത് പോലെ ലോങ്ങ് ടേം സപ്പോർട് കിട്ടാൻ ഇന്നത്തെ സിസ്റ്റത്തിൽ വഴി ഇല്ലാ. ഇതേ പോലെ ഉള്ള ആൾക്കാരെ തട്ടികളിയ്ക്കാൻ നേതാക്കന്മാർക് ഒരു മടിയും പേടിയും ഇല്ലാ എന്നത് ഒരു വലിയ പ്രശനം ആണ്. ഒരു അന്തവും കുന്തവും ഇല്ലാത്ത, സ്വന്തം കാര്യം നേടാൻ സ്റ്റാൻഡ് മാറ്റി കളിയ്ക്കുന്ന പൊളിറ്റിക്കൽ മാഫിയയിൽ നിന്ന് ഒരു സംരക്ഷണം ഇവർക്കു ആവിശ്യം ആണ്.
Add a comment...

ജിജോ ടോമി +Jijo Tomy എന്ന വിക്രമൻ ദി അക്രമണൻ ഏതോ ഒരു ഫേസ് ബുക്ക് ഓലയിൽ എഴുതിയാണ് ഡബിൾ ബാരൽ എന്ന സിനിമ കാണാൻ പ്ലാൻ ഇട്ടതു.. മുന്നേയും പോസ്റ്റർ എല്ലാം കണ്ടിട്ടുണ്ട് എങ്കിലും കാണണം എന്ന് തോന്നിയിട്ടില്ല. ഓൺ ലൈൻ വഴി തപ്പി ഏതോ ഒരു സൈറ്റ് വഴി ഓർഡർ ചെയ്തു ഡി വി ഡി കിട്ടി, കണ്ടു. ഇത്രേം എന്ജോയ് ചെയ്ത മലയാള പടം അടുത്ത കാലത്തു ഞാൻ കണ്ടിട്ടില്ല. കിടിലം.
Add a comment...
Wait while more posts are being loaded