Profile cover photo
Profile photo
Aravind V R
307 followers
307 followers
About
Aravind's interests
View all
Aravind's posts

Post has shared content
രാവിലെ വന്ന ഒരു ഫോണ്‍ കോൾ വഴിയാണ് നാട്ടിലെ കൊലപാതക വിവരം അറിഞ്ഞത്. സ്കൂളിൽ രണ്ടു വർഷം എനിക്ക് ജൂനിയർ ആയി പഠിച്ച വിനോദ് ആണ് കൊല്ലപ്പെട്ടത്. ഉറക്കച്ചടവ്  ഒരു മാത്ര കൊണ്ട് വേവലാതിയായി. എന്താണ് സംഭവമെന്നു അറിയാൻ ടി. വി ഓണ്‍ ചെയ്തു. 6:50 മുതൽ ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍, മനോരമ ന്യൂസ് എന്നീ ചാനലുകളിലെ ഫ്ലാഷുകളും സ്ക്രോളുകളും തുടർച്ചയായി കണ്ടു നോക്കിയിട്ടും ഈ ഒരു വാർത്തയുടെ സൂചന പോലുമില്ല. ഇന്നലെ മുതൽ ഓടി മടുത്ത പഴയ സ്ക്രോളുകൾ അപ്പോഴും ഷീണിതമായി താഴെ നീങ്ങുന്നുമുണ്ട്. 

ഒടുവിൽ 7:30 നുള്ള മനോരമ വാർത്താബുള്ളെറ്റിനിൽ കണ്ടു. വിശദാംശങ്ങളുമായി എത്തിയ കണ്ണൂർ പ്രതിനിധിക്കാകട്ടെ കാര്യമായ വിശദാംശങ്ങളൊന്നും നൽകാനുമായില്ല. പോയിലൂർ പോലുള്ളൊരു ആർ  എസ്  എസ്  ശക്തി കേന്ദ്രത്തിൽ ഒരു സി പി എം പ്രവർത്തകൻ ബോംബെറേറ്റ് നെഞ്ചിൻ കൂട് ചിതറിത്തെറിച്ച് തൽക്ഷണം മരിച്ചു വീണിട്ടും ചാനൽ പ്രതിനിധിയുടെ വാക്കുകൾ 'വിനോദിനോട്‌ ആർക്കെങ്കിലും 'വ്യക്തി വൈരാഗ്യം' ഉണ്ടായിരുന്നോ എന്നറിയില്ല' എന്നായിരുന്നു. പൊയിലൂരിലെ വൈരാഗ്യങ്ങളെ കുറിച്ചുള്ള ഇത്രമേൽ നിഷ്കളങ്കമായ അറിവുകൾ വെച്ച് റിപ്പോർട്ടുകൾ ചെയ്യുന്ന മാധ്യമപ്രവർതകരെ നമിച്ചുപോകുന്നു! സോഷ്യൽ മീഡിയയിലെ അഹിംസാവാദികളും പതിവുപോലെ അഗാധമൗനത്തിന്റെ വാത്മീകത്തിനുള്ളിൽ അടയിരിക്കുകയാണ്. അവര്ക്ക് ചര്ച്ച ചെയ്യാൻ വേണമെങ്കിൽ പ്രതിഷേധസൂചകമായി ഇന്ന് തലശ്ശേരിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ വിഷയം എടുക്കാവുന്നതുമാണ്. ബോറടി മാറ്റാമല്ലോ. 

ഇവ്വിധമുള്ള സെലെക്ട്ടീവ് സയലൻസും ഇടയ്ക്ക് മാത്രം ഉദ്ടരിക്കപ്പെടുന്ന പ്രതികരണശേഷിയും ഒരു കാര്യം കൃത്യമായി വെളിവാക്കുന്നുണ്ട്. ശരിക്കും എതിർക്കപ്പെടെണ്ടത് എന്താണെന്ന് അവ നമ്മോടു അർത്ഥഗർഭമായി സംവദിക്കുന്നുമുണ്ട്. 

എതിർക്കപ്പെടെണ്ടത് പൊതുവായ അക്രമരാഷ്ട്രീയമോ അരാജകത്വമോ ഹിംസയൊ ഒന്നുമല്ല. അത് സി പി എം കുറ്റാരോപിതർ ആകുംപോൾ മാത്രം പുറത്തെടുക്കേണ്ട ധാർമ്മികതയിൽ പൊതിഞ്ഞ രോഷപ്രകടനമാണ്. (പറഞ്ഞു മടുത്ത കാര്യമാണെങ്കിലും), സി പി എം പ്രവർത്തകർ കൊല ചെയ്യപ്പെടുന്നത് പോലും അവരവരുടെ കുറ്റമാണ്. അതുമല്ലെങ്കിൽ ക്രൂരരായ നേതാക്കൾ അവരെ കൊലയ്ക്കു കൊടുക്കുകയാണ്. 

Post has attachment
Only free TTS app for PDFs that I came across (Please comment if anyone knows a better app).. Install one ivona voice pack for high quality sound.

Post has attachment

Post has shared content

Post has shared content
കഴിഞ്ഞ വർഷം നവംബറിൽ മുഖ്യധാരാ അച്ചടി ദൃശ്യ മാധ്യമങ്ങളും ഓണ്‍ലൈൻ ന്യൂസ് പോര്ടലുകളും കുറച്ചു ദിവസത്തേക്കെങ്കിലും ആഘോഷിച്ച ഒരു വാർത്ത ഉണ്ടായിരുന്നു. കവിത പിള്ള എന്ന സ്ത്രീ നടത്തിയ മെഡിക്കൽ സീറ്റ് തട്ടിപ്പിൽ സി പി എം നേതാവിന്റെ മകന് പങ്ക് എന്നതായിരുന്നു അത്. അതിന്റെ ചില ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്. ലീഡിംഗ് മുത്തശ്ശി പത്രങ്ങളുടെ ആർക്കൈവ്സ് സിസ്റ്റെം കേമമായത് കൊണ്ട് എല്ലാ വാർത്താശകലങ്ങളും ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട ആ ദിവസങ്ങളിലെ ചാനൽ ഫൂട്ടേജുകൾ കുഴിച്ചെടുത്താൽ മനസിലാകും എത്ര വാല്യുബ്ൾ പ്രൈം ടൈം സ്പ്പോട്ടുകൾ കവിതപിള്ളയുടെയിലൂടെ റാഷ് ലാലിന്റെ പിതാവ് സി. രാധാക്രിഷ്ണനിലേക്കും അത് വഴി സി പി എമിലേക്കും കണക്റ്റ് ചെയ്യാനെടുത്തിരുന്നു എന്ന്. അതൊന്നും ഒരു തെറ്റുമല്ല. കാണുവാനും കേൾക്കുവാനും വായിക്കുവാനും ആളുകളുള്ള സ്റ്റോറികൾ കവർ ചെയ്യപ്പെടുന്നത് തന്നെയാണ് കച്ചവട തന്ത്രം.

ചില റെഫറൻസ് ലിങ്കുകൾ കാണുക:

http://www.mathrubhumi.com/story.php?id=406446
കവിത പിള്ളയുടെ മൊഴിയില്‍ സി.പി.എം നേതാവിന്റെ മകന്റെ പേരുംT- T T+

കൊച്ചി: മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിത പിള്ള നല്‍കിയ മൊഴിയില്‍ പ്രമുഖ സി.പി.എം നേതാവിന്റെ മകന്റെ പേരും. സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സി രാധാകൃഷ്ണന്റെ മകന്‍ റാഷ്‌ലാലാണ് തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്നതെന്നാണ് കവിത മൊഴിയില്‍ പറയുന്നത്.

http://www.doolnews.com/cp-i-m-leaders-son-in-kavitha-pillais-statement234.html
മെഡിക്കല്‍സീറ്റ് തട്ടിപ്പ്: കവിതാ പിള്ളയുടെ മൊഴിയില്‍ സി.പി.ഐ.എം നേതാവിന്റെ മകന്റെ പേരും

കൊല്ലം: മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിതാ പിള്ളയുടെ മൊഴിയില്‍ സി.പി.ഐ.എം നേതാവിന്റെ മകനും.
മെഡിക്കല്‍ സീറ്റ് ശരിയാക്കിത്തരാം എന്ന് വാഗ്ദാനം നല്‍കി പണം തട്ടാന്‍ തന്നെ പ്രേരിപ്പിച്ചത് കൊല്ലം ജില്ലാ കമ്മിറ്റി അംഗം സി.രാധാകൃഷ്ണന്റെ മകന്‍ റാഷ് ലാല്‍ ആണെന്ന് കവിത പറഞ്ഞു.

http://eastcoastdaily.com/new/news/kerala/item/7921-kavitha-pilla-with-cpm-ledars-son

Kavitha Pillai's statement against Rash Lal

http://keralaonlinenews.com/kavitha-pillai-statement-cpm-leader-malayalam-news-55681.html/

https://www.facebook.com/theindianreadernews/posts/614852995216964

http://anweshanam.com/index.php/kerala/news/18958


ഇനി രണ്ടു ദിവസം മുൻപേ  നമ്മൾ അറിഞ്ഞ ഞെട്ടിക്കുന്ന വാർത്തയായ ഇരട്ടക്കൊലപാതകത്തെ കുറിച്ചുള്ള റിപ്പോർട്ടിംഗ് ശ്രദ്ധിക്കുക. വിദഗ്ദവും ക്രൂരവുമായ രണ്ടു കൊലപാതകങ്ങൾ. വെറും തട്ടിപ്പല്ല. സങ്കീർണ്ണവും ദൂരവ്യാപകവുമായ ഘടകങ്ങളും പ്രത്യാഘാതങ്ങളും അടങ്ങിയ വിഷയങ്ങൾ ഇടകലർന്നിരിക്കുന്ന സംഭവം. അന്താരാഷ്‌ട്ര കള്ളക്കടത്ത്, ഹവാല, കൊട്ടേഷൻ, കൊലപാതകം എന്നിങ്ങനെ ഗൗരവതരമായ ക്രിമിനൽ കുറ്റങ്ങൾ. പ്രതികൾ മുഹമ്മദ് മുനവര്‍ സനാഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് സഫ്വാന്‍ തുടങ്ങിയവർ. മാതൃഭൂമിയും മനോരമയുമൊക്കെ വായിച്ചാൽ ഈ വാർത്തയുടെ ഫ്ലോ നിഷ്കളങ്കമായി അവിടെ തീർന്നതായി തോന്നും. പ്രതി മുഹമ്മദ് മുനവര്‍ സനാഫ് കാസര്‍കോട്ടെ പ്രമുഖ ലീഗ് നേതാവ് അഡ്വ. സി എന്‍ ഇബ്രാഹിമിന്റെ മകനാണ് എന്നത് എവിടെയും കാണില്ല. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഇബ്രാഹിം. ലീഗിന്റെ അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്റുമാണ്.

മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ വാർത്തയുടെ ഹൂക്ക് സി പി എം നേതാവിന്റെ മകൻ എന്നതായിരുന്നു എങ്കിൽ മംഗലാപുരം ഇരട്ടക്കൊലപാതകക്കെസിൽ പ്രതി സ്വന്തം സ്വത്വത്തിൽ നിലകൊള്ളുന്നു. അവിടെ ലീഗ് നേതാവിന്റെ മകൻ എന്ന അച്ച് പലരുടെയും കമ്മട്ടത്തിൽ പതിയില്ല.

സി പി എം കൊല്ലം ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകന്റെ പേരിൽ കവിത പിള്ള ഒരു മൊഴി കൊടുത്തതു പോലെ ഗൌരവതരമേ അല്ല ഭരണകക്ഷിയിലെ പ്രമുഖന്റെ മകൻ സ്വർണ്ണക്കടത്തിലും ഇരട്ടക്കൊലപാതകത്തിലും പങ്കാളിയാകുന്നത് എന്നാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ മൌനത്തിലൂടെ നമ്മോടു പറയുന്നത്. ഈ വിഷയത്തിൽ ചൂടുള്ള വാർത്ത വിറ്റു കാശാക്കാൻ അവരെ തടസ്സപ്പെടുത്തുന്നത് കൃത്യമായ രാഷ്ട്രീയ വിധേയത്വം  ഒന്നു മാത്രമാണെന്ന് എല്ലാവര്ക്കും അറിയാം. സ്വജന പക്ഷപാതിത്വത്തിന്റെ പേരിൽ കുപ്രസിദ്ധമായ ഉമ്മൻ ചാണ്ടി ഭരണത്തിന്റെ കീഴിൽ കർണ്ണാടക പോലീസുമായി ഒത്തു ചേർന്ന് ഈ കേസിനെ ഏതു രീതിയിൽ കൈകാര്യം ചെയ്യുന്നു എന്ന് റിപ്പോർട്ട് ചെയ്യാൻ അധികം പേരുണ്ടാവില്ല എന്ന് ചുരുക്കം.

നെയ്മരും നെഷ്സുമാരുമായി കടിപിടി കൂടാൻ തന്നെ നേരം തികയാത്ത നമ്മുടെ നാലാംതൂണുപുലികൾ ഇപ്പോഴും ദിവസം ഈരണ്ടു  ടി പി വാർത്തകളെങ്കിലും  വിട്ടു കൊണ്ടിരിക്കുന്നുണ്ട്‌ എന്നത് മാത്രമാണ് ഒരാശ്വാസം!

Post has shared content

Post has shared content

Post has shared content
ജനപക്ഷം, ഹൃദയപക്ഷം... ഇത് ഇടതുപക്ഷം...
Photo

Post has shared content

Post has shared content
Wait while more posts are being loaded