അറൈവൽ : ഒരു സാധാരണ ഏലിയൻ മൂവി അല്ല. എന്നാൽ അങ്ങനെ അതി ഫയങ്കര മൂവി ആണെന്നു പറയാനും ഇല്ല. ഒരു കഥയില്ലാ കഥ. ഒരു ചെറിയ സർപ്പ്രൈസ്‌ ഒക്കെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌ സംവിധായകൻ, അതും വലിയ കാര്യമില്ലാത്ത ഒരു കാര്യം.
ഞാനീ പടം കാണുമ്പ മുയുമനും അല്ല, ഈ ഏലിയൻസിനു ഇംഗ്ലീഷ്‌ പഠിക്കാൻ ഇത്ര പാടാക്വോ എന്നു ചിന്തിക്കുകയായിരുന്നു. പിന്നെ അമേരിക്കയിൽ ആകെ കൂടെ സെക്യൂരിറ്റി ക്ലിയറൻസ്‌ ഉള്ള ഒരു ലാംഗ്വേജ്‌ എക്സ്പേർട്ടേ ഉള്ളു എന്നും മനസിലായി. യുദ്ധം ഒക്കെ തീരുമാനിക്കുന്നത്‌ ഒറ്റയാളുടെ വാക്കിൽ ആണേ. ഹോ!
കോപ്പ്‌ പടം. പിന്നെ സാധാരണ ഏലിയൻസ്‌ മൂവി പോലെ വിചിത്ര ജീവികളും ജുദ്ധവും ബോംബിംഗും ഒന്നും ഇല്ലെ..ഇത്തിരി സീരിയസ്‌ ഏലിയൻ മൂവി എന്നു വേണോങ്കി പറയാം. എന്റെ കാശ്‌ പോയി. സികാരിയോ കണ്ടപ്പോ വിചാരിച്ചതാ ഇനി ഇയാടെ പടം ഫ്രീ ആയി കിട്ടുമ്പോ മാത്രമേ കാണാവൂന്ന്. പഠിച്ചില്ല.

പിങ്ക്‌: അമിതാവച്ചൻ വയസ്സായിട്ട്‌ അഭിനയിച്ച ഒരു പടമെങ്കിലും എനിക്ക്‌ ഇഷ്ടപെടണം എന്നുള്ള അദ്ദ്ശെഹത്തിന്റെ..ശെ..എന്റെ അന്ത്യാഭിലാഷം സാധിച്ചു. നല്ല പടമാണു. പറ്റുമെങ്കിൽ എല്ലാരും കാണണം.
ചിന്തിപ്പിക്കുന്ന പടം. നല്ല ചില ഡയലോഗ്സും മോണോലോഗ്സും ഒക്കെ ഉണ്ട്‌. തൃപ്തിയായി. റെക്കമെന്റഡ്‌.

കാക്കാമുട്ടൈ: കാക്കമുട്ടകൾ. മസ്ത്‌ പടം ആണു. എന്നേക്കാൾ ആവേശം നമ്മടെ പിള്ളേർക്ക്‌ ആയിരുന്നു. ശരിക്കും അവർക്ക്‌ ഇഷ്ടപ്പെട്ടു.
നതിംഗ്‌ ന്യൂ. നതിംഗ്‌ ദാറ്റ്‌ വീ ഇന്ത്യൻസ്‌ ഡോണ്ട്‌ നോ ഓർ ഡോണ്ട്‌ സീ. എന്നാലും മനസിൽ തട്ടും. ചിരിപ്പിക്കും, ചിന്തിപ്പിക്കും.
നന്നായി എടുത്ത പടം..സോളിഡ്‌ പെർഫോർമ്മൻസസ്‌. റെക്കമെന്റഡ്‌.


PhotoPhotoPhoto
19/03/2017
3 Photos - View album
Shared publiclyView activity