ഫ്ഹ്ഹ്ഹ്‌...
രണ്ടാമൂഴത്തിൽ ഭീമൻ മോഹൻലാൽ ആണത്രെ. ഭീമൻ എന്നാൽ പൊണ്ണത്തടിയൻ ആണെന്നാണു കുട്ടികളുടെ മഹാഭാരതം പറയുന്നത്‌... കാർട്ടൂൺ ആണെങ്കിൽ മോൻലാൽ നന്നായിരിക്കും. അൽപം കോമഡി ഒക്കെ ആയി.
ശരിക്കുമുള്ള ഭീമനോ? രാക്ഷസൻ ആണു രാക്ഷസൻ. ഹൾക്കിനു ദേഷ്യം വന്ന പോലത്തെ മൊതൽ. ആനകളെ അടിച്ചു കൊല്ലുന്ന, മരം കടപുഴക്കിയെടുത്തെറിയുന്ന, ശത്രുവിന്റെ ചോര കുടിച്ച ഒരു സൂപ്പർ ഹ്യുമൻ.
രണ്ടാമൂഴത്തിലെ ഭീമനാണെങ്കിലും മോഹൻലാൽ ശരിയാവില്ല... ദംഗലിലെ ഗുസ്തിക്കാരൻ അമീർക്ഖാന്റെ ബോഡി ഷേപ്പും അഭിനയവും ഒക്കെ വേണം.

ഭീഷ്മർ ആയിട്ട്‌ അമിതാവച്ചൻ ആയിരുന്നത്രെ. ഭാഗ്യത്തിനു അങ്ങേരു വന്നില്ല. ഭീഷ്മരെന്താ വയസനാ? യുദ്ധത്തിൽ എല്ലാവനേം ഓടിച്ചിട്ട്‌ തോൽപ്പിച്ചവനാണു.അതുല്യനായ യോദ്ധാവ്‌. അമിതാവച്ചൻ ഈ പ്രായത്തിൽ പടച്ചട്ട ഒക്കെ ഇട്ടു വന്നാൽ... കോമഡി ആകുമണ്ണാ.

ഇനി കൃഷ്ണൻ ആരാണാവോ. ഇപ്പോ പ്രഖ്യാപിച്ച കാസ്റ്റ്‌ വെച്ചു നോക്കുവാണെങ്കിൽ ദിലീപ്‌ ആകാനാണു വഴി. യോജിക്കും!
Shared publiclyView activity