Profile cover photo
Profile photo
AP Adyakshari
5,639 followers -
Humble simple :-)
Humble simple :-)

5,639 followers
About
Communities and Collections
View all
Posts

Post has attachment
സാമൂഹിക നിയമങ്ങൾ രൂപപ്പെടുന്നതെങ്ങനെയാണെന്ന് അവതരിപ്പിക്കുന്ന ഒരു 'സോഷ്യൽ എക്സ്പെരിമെന്റ്' - ഒരു ബീക്കൺ കേൾക്കുമ്പോൾ എല്ലാവരും എഴുനേൽക്കുന്നു. താൻ മാത്രം ഒറ്റപ്പെട്ടു പോകും എന്നോർത്ത് മറ്റൊന്നും അലോചിക്കാതെ സ്വയമേ അതു പിന്തുടരുന്ന സന്ദർശകർ... കണ്ടു നോക്കൂ.

Add a comment...

കട്ടപ്പനയിലെ ഹൃതിക് റോഷൻ ഇന്ന് കുടുംബസമേതം തിയറ്ററിൽ കണ്ടു. മുടക്കിയ പൈസ നഷ്ടമായില്ല. ആസ്വദിച്ചു കാണാവുന്ന മുഴുനീള (ശുദ്ധ) ഹാസ്യ ചിത്രം. ഒപ്പം ചില ഓർമ്മപ്പെടുത്തലുകളും. വെള്ളിമൂങ്ങ സിനിമ കണ്ടതിനു ശേഷം ഇത്രയും ചിരിച്ച ഒരു സിനിമ ഇല്ല.
Add a comment...

നാട്ടിലെ എയർപോർട്ടുകളിൽ ഉള്ള ബാങ്ക് മണി എക്സ്ചേഞ്ച് കൗണ്ടറുകളിൽ ആവശ്യത്തിനു ചില്ലറ കറൻസികൾ കിട്ടുന്നുണ്ടോ? അതോ അവിടെയും 2000 മാത്രമേയുള്ളോ? കറൻസി നിരോധനം വന്നതിനുശേഷം ആരെങ്കിലും ഈ കൗണ്ടറുകൾ വഴി ഫോറീൻ കറൻസി മാറ്റി എടുത്തിട്ടുണ്ടോ?
Add a comment...

രഞ്ജിത് ആന്റണിയുടെ ഒരു പോസ്റ്റിൽ പറഞ്ഞതു പ്രകാരം 500, 1000 ന്റെ നോട്ടുകൾ പിൻവലിക്കുക വഴി 14 ട്രില്ല്യൻ (14 ലക്ഷം കോടീ) ഇന്ത്യൻ രൂപയുടെ കറൻസിയാണ് ഗവർമെന്റ് ഇപ്പോൾ സർക്കുലേഷനിൽ നിന്നു പിൻവലിച്ചിരിക്കുന്നത്. ഏകദേശം ഇതിന്റെ എത്രശതമാനം വരും ക്യാഷായി കൈയ്യിൽ വയ്ക്കുന്ന കള്ളപ്പണക്കാരുടെ കൈയ്യിലുള്ള കള്ളപ്പണം എന്നതിനെപ്പറ്റി വല്ല ഊഹക്കണക്കെങ്കിലും ഉണ്ടോ?
Add a comment...

Post has attachment
നാട്ടിലേക്ക് പോകുമ്പോൾ കൊണ്ടുപോകാറുള്ള പേഴ്സിൽ നിന്ന് കിട്ടിയത് !!
Photo
Add a comment...

ആവശ്യത്തിനു എടുക്കാൻ അഞ്ഞൂറിനു താഴെ മൂല്യമുള്ള കറൻസി നോട്ടുകൾക്ക് ക്ഷാമമാണെന്നതാണ് ഇപ്പോഴത്തെ പ്രധാന ബുദ്ധിമുട്ടെന്ന് നാട്ടിൽ നിന്നും കേൾക്കുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നു. വീട്ടിൽ വിളിച്ചപ്പോഴും ഇതുതന്നെ കേട്ടത്. പച്ചക്കറി മീൻ തുടങ്ങിയ വസ്തുക്കൾ വാങ്ങാനാണ് ഏറ്റവും ബുദ്ധിമുട്ട്. നൂറിന്റെ നോട്ടുകൽക്ക് ക്ഷാമം. രണ്ടായിരം കൊടുത്താലും ബാക്കി തരാൻ ആരുടെ കൈയ്യിലും ഇല്ല.

ബാങ്ക് ജീവനക്കാരാണെങ്കിൽ കിട്ടുന്ന തുക എണ്ണി തിട്ടപ്പെടുത്തി 2000 ത്തിന്റെ നോട്ടും ( മറ്റു ചില്ലറകളും?) കൊടുക്കുന്ന തിരക്കിലും. ഇങ്ങനെ തിരികെയെടുക്കുന്ന നോട്ടുകളിൽ കള്ളനോട്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങളൊന്നും എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഇവയെല്ലാം അവസാനം റിസർവ് ബാങ്ക് നശിപ്പിക്കുകയല്ലേയുള്ളൂ. അപ്പോൾ ഈ ഒരു സമയം കുറേ കള്ളനോട്ടുകളും വൈറ്റ് മണി ആയിമാറാനുള്ള സാദ്ധ്യതയും ഒപ്പം ഇല്ലേ?
Add a comment...

Post has attachment
കൈയ്യിലുള്ള എല്ലാ പണവും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം എന്നു പറയുന്നു മനോരമ, സോഴ്സ് കാണിക്കുകയും വേണ്ടാത്രേ. ഇതിൽ ബ്ലാക്ക് മണിയും (കള്ളനോട്ടല്ല) പെടുമോ? വൻ തുകയാണെങ്കിൽ ആദായനികുതി വകുപ്പ് പിന്നീട് വിശദീകരണം ചോദിക്കില്ലേ
Add a comment...

എന്റെ കാറിൽ ഉള്ള ജി.പി.എസ് നാവിഗേഷൻ സിസ്റ്റം ബിൽഡിംഗിനുള്ളിലെ കാര്പാര്ക്കില് എത്തിയാലുടൻ സിഗ്നൽ കിട്ടാതെ വിഷമിക്കുന്നു. ഇനിയിപ്പോൾ ഒരു നാനോ ജി.പി.എസ ചിപ്പ് പിടിപ്പിച്ച് നോക്കണം. അതാകുമ്പോൾ 120 മീറ്റർ ആഴത്തിൽ വരെ പ്രവർത്തിക്കുമല്ലോ :-) പവറും വേണ്ട.

കറൻസി നോട്ടുകളെയൊക്കെ ട്രാക്ക് ചെയ്യുന്ന തിരക്കിൽ ജി.പി.എസ ഇനി ട്രാഫിക് ഡാറ്റ തരുമോ എന്തോ!
Add a comment...

Post has shared content
നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സർക്കാരിന്റെ വികസന നയം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസ്സമായിക്കൂടാ എന്ന കാര്യത്തിൽ നിർബന്ധമുണ്ട്. ധനശേഷി ആർജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാൽ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) രൂപീകരിച്ചത്. കിഫ്ബിയുടെ ആദ്യ യോഗം ഇന്നു ചേർന്നു. ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ട്.

കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പുവരുത്തുവാനും നിക്ഷേപക താല്പര്യം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മീഷന്‍ (FTAC) അദ്ധ്യക്ഷനായി ഇന്ത്യയുടെ മുന്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (CAG) ആയിരുന്ന ശ്രീ. വിനോദ് റായിയെ നിയമിക്കുവാൻ തീരുമാനിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായ ശ്രീമതി. ഉഷാ തൊറാട്ട്, നബാര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ശ്രീ. പ്രകാശ് ബക്ഷി എന്നിവരാണ് FTAC അംഗങ്ങള്‍. 2 വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. അഴിമതിയോ മറ്റു ഗുരുതര ക്രമക്കേടുകളോ കാരണം ശിക്ഷിക്കപ്പെട്ടാല്‍ അല്ലാതെ ബോര്‍ഡിനോ സര്‍ക്കാരിനോ ഇവരെ നീക്കം ചെയ്യുവാന്‍ കഴിയില്ല.

4004.86 കോടി രൂപ അടങ്കലുള്ള 48 പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 1740.63 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ആദ്യഗഡു നല്‍കുക. ആദ്യഘട്ട പദ്ധതികള്‍ക്കായി ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് വഴി 2000 കോടിരൂപ സമാഹരിക്കും. ഇതിനായി SBICAPSനെ ചുമതലപ്പെടുത്തും. തുടര്‍ന്നുള്ള പദ്ധതികള്‍ക്ക് നബാര്‍ഡ് വഴി 4000 കോടിരൂപ സമാഹരിക്കും.

സെബി, റിസർവ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹരണ സംവിധാനങ്ങളായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഡെറ്റ് ഫണ്ട്, ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിവ രൂപീകരിക്കും. ഇതിലേക്കായി കിഫ്ബിയുടെ കീഴില്‍ ഒരു ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് കോര്‍പ്പററേഷൻ രൂപീകരിക്കും.

KSFEയുമായി സഹകരിച്ച് ധനസമാഹരണത്തിന് NRI ചിട്ടി ആരംഭിക്കുക, ഭൂമി ഏറ്റെടുക്കലിനായി ലാൻഡ് ബോണ്ടുകള്‍ പുറപ്പെടുവിക്കുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ ചർച്ച ചെയ്യും.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക പരിമിതിയാണുള്ളത്, പ്രത്യേകിച്ച് ഫിസ്കൽ റെസ്പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ് മെന്റ് ആക്ട് നിലവിലുള്ള സാഹചര്യത്തിൽ. ഈ പരിമിതി മറികടക്കാനാണ് കിഫ്ബിയിലൂടെ സർക്കാർ ശ്രമിക്കുന്നത്.
Photo
Add a comment...

Post has attachment
Photo
Add a comment...
Wait while more posts are being loaded