Profile

Cover photo
ഉക്കാസ് കാവുട്ടി
1,618,241 views
AboutPostsPhotosVideos

Stream

 
ഡോ.എ.പി.ജെ. അബ്ദുല്‍ കലാം അന്തരിച്ചതോടെ, ചില ഫേസ് ബുക്ക് ഇസ്്‌ലാമിസ്റ്റുകള്‍ അദ്ദേഹത്തിന്റെ മതബോധത്തെ ചോദ്യം ചെയ്യുകയും മതവിധിയുടെ കുത്തകയേറ്റെടുത്ത് അദ്ദേഹത്തെ കാഫിറും മുശ്‌രിക്കുമായൊക്കെ പ്രഖ്യാപിച്ച് ആഘോഷിക്കുകയാണ്. 
എത്രത്തോളമെന്നാല്‍, ഒരു കുറ്റകൃത്യത്തിന്റെ വിചാരണവേളയില്‍ ഒരാളുടെ മനസ്സിലുള്ളത് അറിയാന്‍ നമുക്കിപ്പോള്‍ ദിവ്യസന്ദേശമൊന്നും വരുന്നില്ലെന്നും ബാഹ്യതെളിവുകള്‍ വച്ചേ വിധി പറയാന്‍ പറ്റൂ എന്നും ഖലീഫാ ഉമര്‍ പറഞ്ഞതു പോലും കലാമിനെ അവിശ്വാസിയായി പ്രഖ്യാപിക്കാന്‍ കൂട്ടുപിടിക്കുന്നു ചില അല്‍പ്പന്‍മാര്‍.
ശാസ്ത്ര സംഭാവനയുടെ പേരില്‍, ജീവിത ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കിടയുറ്റ വാക്കുകളാല്‍ ഊര്‍ജ്ജം പകര്‍ന്നു എന്നതിന്റെ പേരില്‍, നിശ്ചയദാര്‍ഢ്യത്തിന്റെ പേരില്‍, പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും കാണിച്ച ലാളിത്യത്തിന്റെ പേരില്‍ ലോകം ആദരിച്ച, സ്വന്തം നാട്ടുകാരനായതില്‍ ഇന്ത്യയിലെ കൊച്ചുകുട്ടികള്‍ പോലും അഭിമാനിക്കുന്ന അബ്ദുല്‍കലാമിന്റെ പ്രതിഭയെ അദ്ദേഹത്തിലെ മതബോധവുമായി കൂട്ടിക്കുഴച്ച് നിസ്സാരവല്‍ക്കരിക്കുന്നു ഇക്കൂട്ടര്‍. സഹാതപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല അവരോട്.
ചരിത്രത്തില്‍, കഴിഞ്ഞുപോയ ആയിരക്കണക്കിനു പ്രതിഭകളെ അവരുടെ മതവിശ്വാസവുമായി കൂട്ടിക്കുഴച്ചാണോ ലോകം കാണുന്നത്. ഈ മാനസിക വിശാലതയിലേക്ക് എന്തുകൊണ്ടിവര്‍ക്കു വളരാനാവുന്നില്ല. അല്ലെങ്കില്‍ കമാലിന്റെ പ്രതിഭയെക്കാള്‍ അദ്ദേഹത്തിന്റെ മതബോധം തങ്ങളുടെ കുഞ്ഞുങ്ങള്‍ പകര്‍ത്തിക്കളയുമെന്ന ആധിയിലാണോ ഈ വെപ്രാളങ്ങള്‍.
ഒരു പ്രവാചകചരിത്രം, എവിടെയോ വായിച്ചതോര്‍ക്കുന്നു- മുസ്്‌ലിമല്ലാത്ത, ജാഹിലിയായ ഒരു കവിയുണ്ടായിരുന്നു. തത്വചിന്തകളാല്‍ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. തിരുദൂതര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ: അദ്ദേഹം മുസ്്‌ലിമായില്ലെങ്കിലും അദ്ദേഹത്തിന്റെ കവിതകള്‍ മുസ്്‌ലിമാണ്.(മുസ്്‌ലിമെന്നാല്‍ ഏകദൈവത്തിനു സമ്പൂര്‍ണമായും കീഴ്‌പ്പെട്ടത്)
മദീന എന്ന ശാന്തസുന്ദരമായ, മാതൃകാ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരുന്ന ജൂത സമൂഹത്തിലെ ഒരംഗമായിട്ടുപോലും, ഒരു ജൂതന്റെ മൃതദേഹത്തെപ്പോലും എഴുന്നേറ്റുനിന്നാദരിച്ച പ്രവാചകന്റെ അനുയായികളില്‍ ചിലര്‍ കാട്ടിക്കൂട്ടൂന്ന അമിത മതഭ്രാന്ത് ചികില്‍സിച്ചുമാറ്റേണ്ടുന്ന അസുഖം തന്നെ. - Shareef Narippatta
 ·  Translate
7
Add a comment...
31
2
സാക്ഷി's profile photoMubarak vazhakkad's profile photoകല്യാശ്ശേരി രാജ്'s profile photoabdul jabbar's profile photo
4 comments
 
:D :D 
Add a comment...
 
സ്ത്രീകളുടെ വസ്ത്രധാരണമാണ് കോപ്പിയടിക്ക് കാരണം. നീതിദേവത നീണാൾ വാഴട്ടെ. 
 ·  Translate
1
Subin PT's profile photoപുലരി പികെ's profile photo
2 comments
 

കോപ്പിയടി തടയാന്‍  ബഹുമാന കോടതി  ബ്ലൌസും  ജമ്ബരും  പാടില്ല  എന്ന്  വിധിപറയുന്ന  കിനാശ്ശേരി  സ്വപ്നം കാണുന്നു  :)
 ·  Translate
Add a comment...
 
ആദരാഞ്ജലികൾ
 ·  Translate
3
Add a comment...
 
ഞാൻ പഠിച്ചത് പാലക്കാടാണ്. ഒരു ബോയസ്‌‌ സ്കൂളിൽ.  തമിൾ ബ്രാഹ്മണരാണ് സ്കൂളിലും കോളേജിലുമെല്ലാം. ഒരു മുപ്പത് ശതമാനം പട്ടൻമാർ, അമ്പതു ശതമാനം മറ്റു ഹിന്ദുക്കൾ ഇരുപത് ശതമാനം കൄസ്ത്യൻ, മുസ്ലീം എന്നതായിരുന്നു അനുപാതം. പട്ടൻമാർ വലിയ ചന്ദനക്കുറിയും, മേലാസകലം ഭസ്മം പൂശിയുമാണ് ക്ലാസിൽ വരാറ്. മറ്റു ഹിന്ദുക്കൾക്കും തിലകമൊ, ഭസ്മമൊ എന്തെങ്കിലും കാണും. ക്രിസ്ത്യാനികൾക്കും, മുസ്ലീംസിനും പ്രത്യക്ഷത്തിൽ മത ചിഹ്നങ്ങളൊന്നുമില്ല.  ഷർട്ടിനകത്ത് വല്ലൊ മാലയൊ, കൊന്തയൊ, ഒരു ചരടോ ഒക്കെ ഉണ്ടെങ്കിലായി. 

കോളേജിലെത്തിയപ്പൊ (വിക്ടോറിയ) മാത്സ് ഫിസിക്സ് കോമേഴ്‌‌സ് ഡിപ്പാർട്ട്മെൻറ് പട്ടൻമ്മാരുടെ മൄഗീയ ഭൂരിപക്ഷമാണ്. അദ്ധ്യാപകരൊക്കെ പട്ടൻമാരാണ്. ക്ലാസ്സുകൾ ചിലപ്പോൾ പാലക്കാടൻ തമിളിലായി പോകുന്നതും സാധാരണമാണ്.  പഠിപ്പിച്ച് ആവേശം കയറുമ്പൊ ആയി പോകുന്നതാണ്. ഭസ്മക്കുറിയും, ചെവിയിൽ ചെത്തിപ്പൂവും ഇല്ലാത്ത ഒരൊറ്റ പട്ടരും കോളേജിലില്ലായിരുന്നു. ഇവയൊന്നും ഒരു രീതിയിലും ഈർഷ്യ ഉളവാക്കിയിരുന്നില്ലെന്നു മാത്രമല്ല, ഒരു തരം ഐശ്വര്യത്തിൻറെ ലക്ഷണവുമായിരുന്നു. ലക്ഷമണൻ സാർ ചെവിയിൽ തെച്ചിപ്പൂവൊക്കെ വെച്ച് ചിരിച്ചോണ്ട് നിന്ന് തമിൾ ചുവയുള്ള മലയാളത്തിൽ കണക്ക് പഠിപ്പിക്കുന്നത് രസമായിരുന്നു.  

പറഞ്ഞു വന്നത് മത ചിഹ്നങ്ങൾ എല്ലാ കാലത്തും കേരളത്തിലുണ്ടായിരുന്നു. അത് സോഷ്യൽ കണ്ടീഷനിങ്ങിലൂടെ എല്ലാവരും ആക്സെപ്‌‌റ്റ് ചെയ്തിരുന്നതും ആണ്. പലപ്പഴും സംസ്കാരമായി തന്നെ മാറി. എന്താടാ ഹോം വർക് ചെയ്യാതിരുന്നേന്ന് ചോദിച്ചാൽ, "സാർ ബുക്ക് പൂജയ്‌‌ക്ക് വെച്ചിരിക്കുകയായിരുന്നു" എന്നു പറയുന്നത് ന്യായമായ കാരണമായിരുന്നു. അതു പോലെ പഠിക്കാതെ വരുമ്പൊൾ, "ആ ബുക്കൊന്നു തുറന്നു നോക്കാരുന്നില്ലെ, നീ എന്താ ബുക് പൂജയ്‌‌ക്കു വെച്ചിരിക്കുക ആയിരുന്നൊ ?" എന്നൊക്കെയുള്ള ചൊല്ലുകൾ സാധാരണ ജീവിതത്തിൻറെ ഭാഗമായിരുന്നു. 

ശരിയാണ് പർദ്ദ ഒരു തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് പാലക്കാടും എത്തിയത്. കേരളത്തിൻറെ മറ്റു ഭാഗത്തും ഇവ ഇതേ കാലയളവിലായിരിക്കാം പ്രചരിച്ചിട്ടുണ്ടാവുക. നമുക്ക് പരിചിതമല്ലാത്ത ഒരു വസ്തു കാണുന്നതിൻറെ അമ്പരപ്പാണ് ഈ പർദ്ദാ വിവാദങ്ങൾ. ചുരിദാറിറങ്ങിയപ്പഴും ഇതേ അമ്പരപ്പുണ്ടായിരുന്നു. ചുരിദാറിട്ട പെണ്ണുങ്ങൾക്ക് ഇന്ന് ജീൻസിട്ട പെണ്ണുങ്ങളോട് കാണിക്കുന്ന ഈർഷ്യ ആയിരുന്നു അന്ന്. ചുരിദാറ് പക്ഷെ മത ചിഹ്നമല്ലാതിരുന്നതിനാൽ എല്ലാവരും ആക്സെപ്‌‌റ്റ് ചെയ്തു. 

ഗൾഫിലൊക്കെ പണിയെടുക്കുന്ന മലയാളികൾക്ക് പർദ്ദ കാണുമ്പോൾ ഈർഷ്യ ഉണ്ടാകണ്ട കാര്യമില്ല. എന്നാൽ അവർക്കും കേരളത്തിൽ ലാൻഡ് ചെയ്തു കഴിഞ്ഞാൽ പർദ്ദ കാണുന്നത് ഈർഷ്യയാണ്. ഒരു കാരണം, അവരുടെ അബോധ മനസ്സിലെങ്കിലും പർദ്ദ ഒരു വൈദെശിക വസ്ത്രമാണ്. ഗൾഫിൽ ജീവിക്കുന്ന ഹിന്ദുക്കളായവർക്ക് അവരുടെ മത ചിഹ്നങ്ങൾ അവിടെ ഉപയോഗിക്കാൻ സാധിക്കുന്നില്ല.  അപ്പോൾ കേരളത്തിലെത്തുമ്പൊ പർദ്ദ കാണുമ്പൊ ചൊറിയുന്നത് ഒരു തരം തിണ്ണമിടുക്കാണ്. "നിങ്ങടെ" നാട്ടിൽ എനിക്ക് ഭസ്മം തൊടാൻ പറ്റുന്നില്ലെങ്കിൽ "ഞങ്ങടെ" നാട്ടിൽ നിങ്ങളെ പർദ്ദയിടാനും സമ്മതിക്കില്ല.  അതാണ് ഈ പർദ്ദാ വിവാദങ്ങളുടെ അടിസ്ഥാനം എന്നാണ് എനിക്കു തോന്നിയിരിക്കുന്നത്.

പിന്നെ, മത ചിഹ്നങ്ങൾ പരസ്യ ഇടങ്ങളിലും, സർക്കാർ ഓഫീസുകളിലേയ്‌‌ക്കും വലിച്ചു കെട്ടി കൊണ്ടു വരുന്നതിനോട് യോജിക്കാനാവില്ല. പക്ഷെ അത് വേറൊരു ചർച്ചയാണ്.  ranjith https://plus.google.com/105334359693520428694/posts/DWe5ufv1jdb
 ·  Translate
4
 
അങ്ങനെ വീണ്ടുമൊരു പർദ്ദാ കാലം. നമ്മളില്ലേയ്. മാളത്തിലുള്ള പർദ്ദാ സ്പെഷലിസ്റ്റുകളൊക്കെ വരുമായിരിക്കും.
 ·  Translate
10
1
­ ­'s profile photoShinu Joseph's profile photobicho o's profile photoSreekanth Muraleedharan's profile photo
62 comments
bicho o
 
.
Add a comment...
 
 
പള്ളി ദർസിൽ അമലിയാത്ത് പഠിപ്പിക്കുമ്പോൾ ഉസ്താക്കന്മാരോട് പല കൊണഷ്ട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം കിട്ടും. രസമെന്തെന്ന് വച്ചാൽ ഇതിൽ പഠിക്കുന്ന പലർക്കും ഒരു സമയം കൊല്ലി പ്രോഗ്രാമാണിത്. അങ്ങനെ അല്ലാത്തവരും ഉണ്ടായിരിക്കാം.

അപ്പം, കുട്ടി ചോദിക്കാണ്.
"ഉസ്താദേ.. പള്ളിയിൽ മൂത്രിക്കുന്നത് തെറ്റല്ലേ?"
"അനക്കെന്താ സംശ്യം?"
"ഹേയ്.. പള്ളിക്ക് തൊട്ടരുമ്മി നിൽക്കുന്ന തെങ്ങിന്റെ മണ്ടേൽ കേറി മൂത്രമൊഴിച്ചാൽ തെറ്റാവുമോ?"
"ഫ... ഹംക്കേ.. നീ മൂത്രിക്കണ്ടടാ.. ഇവിടെ പഠിക്കേം വേണ്ട.."

സത്യത്തിൽ പ്ലസ്സിൽ ഇസ്ലാമിക വിശ്വാസികളുടെ ഒരു ലിസ്റ്റ് എടുത്താൽ, മജോറിറ്റിയും യുക്തി അപ്ലൈ ചെയ്തു ജീവിക്കുന്നവരാണ് എന്നാണ് എന്റെ നിരീക്ഷണം. സംശയമുണ്ടെങ്കിൽ ഏതേലും മുസ്ലിമിനോട് ചോദിക്കൂ.. "അല്ല ഭായ്... സ്വർഗ്ഗത്തിൽ 70 ഹൂറീങ്ങളെ കിട്ടുമല്ലോ? ദാ കാണണ യുക്തിവാദിയെ കൊല്ലാൻ ബെൽട്ട് ബോംബും കെട്ടി പൊട്ടിത്തെറിച്ച് തനിക്ക് സ്വർഗ്ഗത്തിൽ പോയിക്കൂടെ?" ഞാനുറപ്പ് തരുന്നു. ബഹുഭൂരി പക്ഷവും "പോടാ മൈരേന്ന്" പറയും. ഈ ബഹുഭൂരി പക്ഷം സമൂഹത്തിൽ നില നിൽക്കുന്ന കാലത്തോളം ശിരോവസ്ത്രം അണിഞ്ഞ മുസ്ലീം പെൺകുട്ടിയെ കാണുമ്പോഴുള്ള പേടി, അവർ പഠനത്തിൽ മെയിൻ സ്റ്റ്രീമിൽ വരുന്നതിലുള്ള പേടി. എട്രൻസിൽ തട്ടമിടുന്നതിലുള്ള പേടി ഇതൊക്കെ യൂറോപ്പിൽ വ്യാപകമായിട്ടുള്ള ഇസ്ലാമോഫോബിയയുടെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ്. യൂറ്റ്യൂബ് തിരഞ്ഞാൽ നൂറു കണക്കിനു വീഡിയോസ് കിട്ടും. ശിരോവസ്ത്രധാരിണികൾ സഹിഷ്ണുതയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കുന്ന യൂറോപ്പിലും, അമേരിക്കയിലും നേരിടുന്ന വിവേചനം.

അടുത്ത ചോദ്യം ഇതാണ്. ശിരോവസ്ത്രധാരിണികൾ മെഡിസിനു പഠിക്കുമ്പോൾ അന്യ പുരുഷനെ സപ്ർശിക്കേണ്ടി വരില്ലേ? പുരുഷ ലിംഗം കാണേണ്ടി വരില്ലേ? എന്നൊക്കെ തികച്ചും ഒരു മറുപടി പോലും അർഹിക്കാത്ത ചോദ്യങ്ങളാണിത്. പുരുഷ ലിംഗം കാണാതെയും, തൊടാതെയും മെഡിസിൻ പഠിച്ചെടുക്കാൻ നിലവിൽ മാർഗ്ഗമില്ല. ഡിൽഡോ കൈയിലിട്ട് ഞെക്കി ഊഹിച്ച് പഠിച്ചാൽ പരീക്ഷ പാസാകില്ലല്ലോ? അങ്ങനെയൊരു ഓപ്ഷൻ ഇല്ലാത്ത കാലത്തോളം മെയിൻ സ്ട്രീമിലേക്ക് വരുന്ന ഇവരെ നിരുൽസാഹപ്പെടുത്തരുത്.

തലയിൽ തട്ടമിട്ടും പരീക്ഷ എഴുതാമെന്നിരിക്കേ അതിനെ പ്രതിരോധിക്കാൻ നിങ്ങളാൽ കഴിയുന്നതൊക്കെ ചെയ്യുക എന്നേ പറയാനുള്ളൂ. പുരോഗമനം എന്നത് എന്റെ കാഴ്ചപ്പാടില്ലാത്തത് എല്ലാം പ്രളയമെന്ന് ധരിച്ചതിനാലാണ്.

ശിരോവസ്ത്രമിട്ട കുട്ടി നിങ്ങളെ എങ്ങനെയാണ് അലോസരപ്പെടുത്തുന്നത്? നിങ്ങളുടെ സ്പേസിൽ അവർ ഇടിച്ച് കയറിയോ? തട്ടമിട്ട്, താലികെട്ടി, മൂക്കുത്തി ധരിക്കുമ്പോൾ നിങ്ങളെന്തിനാണ് ഇത്രേം പേടിക്കുന്നത്? 
 ·  Translate
4
Add a comment...
 
നോമ്പ് നോല്‍ക്കുന്നത് പോലും വിലക്കുന്ന ചൈനക്കാരുടെ അതേ ജനുസ്സല്ലേ, ഇച്ചിരി നരച്ച ചെവലയും. ചോദ്യം വന്നില്ലേല്ലേ അല്‍ഭുതമുള്ളൂ. 
 ·  Translate
 
"ബഹുമാന്യനായ ചീഫ് ജസ്റ്റിസ് , താങ്കളുടെ മൂക്ക് മൂന്ന് മിനുട്ട് നേരത്തേക്ക് ഞങ്ങള്‍ പൊത്തിപിടിക്കാം. എന്നിട്ട് മൂന്ന് മിനുട്ട് കഴിഞ്ഞ് മരിച്ചൊന്നും പോയില്ലല്ലോ എന്ന് ചോദിച്ചാല്‍ താങ്കളെങ്ങെനെയാവും പ്രതികരിക്കുക? മൂന്ന് മണിക്കൂറല്ല ഒരു മിനുട്ട് പോലും ഞങ്ങളുടെ ഹിജാബ് അഴിക്കാന്‍ ഞങ്ങള്‍ സന്നദ്ധരല്ല. നിങ്ങള്‍ക്കിത് ചെറിയ കാര്യമായിരിക്കാം ,ഞങ്ങള്‍ക്കിത് ജീവനെക്കാള്‍ പ്രധാനമാണ്."
----------------------------------------

ഇതേ അസഹിഷ്ണുതയോടുകൂടിയ അഭിപ്രായമായിരുന്നു പണ്ട് പന്തിഭോജനവും മിശ്രവിവാഹവുമൊക്കെ നടത്തുമ്പോഴും ഉയര്‍ന്നു കേട്ടിരുന്നത്. ഒറ്റനോട്ടത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും വിശ്വാസത്തിലേക്കുമൊക്കെയുള്ള കടന്നുകയറ്റമായി തോന്നിയേക്കാമെങ്കിലും ശിരോവസ്ത്രം മാറ്റിയാലെന്ത് ? എന്ന ചോദ്യം ചോദിക്കേണ്ടതുതന്നെ..
 ·  Translate
1
Omar Farooq's profile photo
 
ചില ഔദ്യോഗിക കമ്മി വിചാരങ്ങള്‍ എങ്ങനെ ഫാഷിസത്തെ സഹായിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്  പട്ടെട്ടിന്റെ പോസ്റ്റും  ഇന്നത്തെ മുരളീധരന്റെ സ്റ്റേറ്റ്മെന്റും ( അതെ പൌരത്വം ഉപേക്ഷിക്കണം )
 ·  Translate
Add a comment...
 
ഐ.പിൽ മൊത്തത്തിൽ റെസ്ളിംഗ് മോഡൽ തട്ടിപ്പാണെന്നറിയാത്തവരുണ്ടോ ആവോ? ശ്രീശാന്തിനെ മാത്രമായി ക്രൂശിച്ചതെന്തിനായിരുന്നു ആവോ? ടെസ്റ്റ് ടീമിൽ തീതുപ്പുന്ന സ്പെല്ലുമായിശ്രീ തിരിച്ചു വരുമെന്നാഗ്രഹിക്കുന്നു. ശ്രീക്ക് ആശംസകൾ
 ·  Translate
10
Add a comment...
 
ശ്രീ ജീ കാർത്തികേയൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാലത്ത് പത്രം വായിച്ചവർ ഒരു വാർത്ത കണ്ടിരിയ്ക്കാൻ ഇടയുണ്ട്. അദ്ദേഹത്തെ അത്യന്താധുനികമായ സൈബർ നൈഫ് റോബോട്ടിക് (Cyber Knife) സർജറിയ്ക്ക് വിധേയമാക്കും എന്നതായിരുന്നു അത്. അത് ചെയ്...
1
Add a comment...
 
ആനന്ദിനോട് യോജിക്കുന്നു.
 ·  Translate
കോഴിക്കോട്: ജനാധിപത്യത്തിന്‍െറ കാലം അവസാനിക്കുകയാണെന്ന് ആനന്ദ്. പുതിയ സംഭവവികാസങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. വിസിലൂതുന്ന ഹവില്‍ദാരെ അനുസരിക്കുന്ന ...
3
dilba asuran's profile photoഉക്കാസ് കാവുട്ടി's profile photoSreekanth Muraleedharan's profile photoSangeeth Nagmurali's profile photo
4 comments
 
വ്യക്തികളെ ആള്‍ക്കൂട്ടമായി മാറ്റുന്ന പരിശീലനമാണ് സംഘടനകള്‍ നല്‍കുന്നത്. ഇത് അടിമത്തത്തിനുപോലും തയാറുള്ള ജനതയെ നിര്‍മിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 ·  Translate
Add a comment...
Basic Information
Gender
Male