കേരളത്തിലെ സാഹചര്യങ്ങളിൽ നിന്നുള്ള ഒരു കുട്ടിയ്ക്ക് ജോലി സാധ്യതയുള്ള ഏത് പഠനശാഖ സ്വീകരിക്കുന്നതാണ് നല്ലത് എന്ന തിരഞ്ഞെടുക്കാൻ കുറെ കാര്യങ്ങൾ ക്രോഡീകരിക്കാൻ ശ്രമിക്കുന്നു. നിങ്ങള്ക്ക് അറിയാവുന്ന കാര്യങ്ങൾ കൂട്ടിച്ചേർത്താൽ സംഭവം കൂടുതൽ വിപുലമാക്കാം (നിങ്ങള്ക്ക് അറിയാവുന്ന നല്ല കോഴ്‌സുകളെപ്പറ്റിയുള്ള വിവരങ്ങൾ ചേർക്കാൻ ഈ ഫോം ഉപയോഗിക്കുക - https://goo.gl/forms/YekU1hXnMZeRaYrp1). പത്താം ക്ലാസ് വരെ പഠനം നേർരേഖയിൽ ആണല്ലോ, അത് കഴിഞ്ഞുള്ളത് വെച്ച് തുടങ്ങുന്നു.

കേരളത്തിലെ +2 കോഴ്‌സുകളിലെ ബ്രാഞ്ചുകൾ വെച്ച് തുടങ്ങാം

എഞ്ചിനീയറിങ്ങ് വിഷയങ്ങൾ : ഫിസിക്സ് , കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങൾ. എഞ്ചിനീയറിങ് പഠനത്തിന് പ്ലസ്-2 സമയത്ത് ഈ വിഷയങ്ങൾ പഠിച്ചിരിക്കണം

മെഡിസിൻ വിഷയങ്ങൾ : ഫിസിക്സ് , കെമിസ്ട്രി, ബയോളജി എന്നിവ പ്രധാന വിഷയങ്ങൾ. മെഡിസിൻ പഠനത്തിന് പ്ലസ്-2 സമയത്ത് ഈ വിഷയങ്ങൾ പഠിച്ചിരിക്കണം

കൊമേഴ്‌സ് വിഷയങ്ങൾ: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ ചില വിഷയങ്ങൾ.

ഹ്യൂമാനിടീസ് വിഷയങ്ങൾ: ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിൽ ചില വിഷയങ്ങൾ.

==========================

പൊതുവെ പറഞ്ഞാൽ എഞ്ചിനീയറിങ്ങ്, മെഡിസിൻ ശാഖകൾ അപേക്ഷിച്ചു കൊമേഴ്‌സ് , ഹ്യൂമാനിറ്റിയ്‌സ് ശാഖകൾക്കുള്ള ഒരു ഗുണം, അവയിലെ വിഷയങ്ങൾ പലതും പഠിക്കുന്നവർ ആദ്യമായി പഠിച്ചു തുടങ്ങുന്നവയാണ് എന്നതാണ്. ഉദാഹരത്തിനു അക്കൗണ്ടൻസി, എക്കണോമിക്സ് തുടങ്ങിയവ സ്‌കൂളിൽ പഠിച്ചിരിക്കാൻ സാധ്യത കുറവാണ്. ഈ ക്ളാസുകളിൽ വിഷയങ്ങളുടെ അടിസ്ഥാനതത്വങ്ങളിൽ തന്നെ പഠനം തുടങ്ങും. എന്നാൽ ഫിസിക്സ്, കെമിസ്ട്രി , കണക്ക് തുടങ്ങിയവ പത്ത് വരെ പഠിച്ച അടിസ്ഥാന തത്വങ്ങൾക്ക് മുകളിൽ ആണ് പ്ലസ്-2 ൽ തുടങ്ങുന്നത്.

ഫിസിക്സ്, കെമിസ്ട്രി , ബയോളജി, കണക്ക് തുടങ്ങിയവ പത്താം ക്ലാസ് വരെ ഉള്ള അനുഭവം വെച്ച് തീർച്ചയായും ഇഷ്ടമല്ല എന്ന ഉറപ്പുള്ളവർക്ക് അവയിൽ നിന്ന് വിട്ട് വേറെ ഒരു പഠനശാഖ തുടങ്ങാനുള്ള അവസരം ആണ്.

കൊമേഴ്‌സ് , ഹ്യൂമാനിറ്റിയ്‌സ് ശാഖകൾ തിരഞ്ഞെടുക്കുന്നവർ കണക്കിൽ താല്പര്യം ഉള്ളവർ ആണെങ്കിൽ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾ കൂടി കോഴ്‌സിൽ ഉണ്ടെങ്കിൽ ഉൾപ്പെടുത്തുന്നത് തീർച്ചയായും നന്നാവും. ഈ രണ്ടു വിഷയങ്ങളിൽ ഉണ്ടെങ്കിൽ മാത്രം പ്രവേശനം ലഭിക്കുന്ന ചില ഉപരിപഠന സാധ്യതകൾ അത് മൂലം ലഭിക്കും.

==========================

എഞ്ചിനീയറിങ്ങ് & മെഡിസിൻ മിക്കവർക്കും അറിയാവുന്നതു കൊണ്ട് മറ്റു വിഷയങ്ങൾ ആദ്യം നോക്കാം.

==========================

കൊമേഴ്‌സ് വിഷയങ്ങൾ പ്ലസ്-2 സമയത്ത് എടുത്താൽ അത് കഴിഞ്ഞ ചെയ്യാൻ പറ്റുന്ന കോഴ്സുകളിൽ പ്രധാനം ആണ് BCom. ഇത് ചെയ്യുന്നതോടൊപ്പം തന്നെ
(1)Chartered accountancy (CA) from Institute of Chartered Accountants,
(2) Costs and Works accountant from Institute of Cost and Works Accountancy (ICWA),
(3) Company secretary (CS)
എന്നിവയിൽ ഒന്ന് സമാന്തരമായി ചെയ്യാൻ പറ്റേണ്ടതാണ്. അഞ്ച് വർഷത്തോളം എടുക്കും ഈ സെർട്ടിഫിക്കേഷനുകൾ. ഇവയ്ക്കു തയാറെടുക്കുമ്പോൾ തന്നെ ചെറിയ ജോലികൾ ചെയ്തു തുടങ്ങാൻ പറ്റും. ഈ സെർട്ടിഫിക്കേഷനുകളിൽ ഏതെങ്കിലും എടുത്ത് കഴിഞ്ഞാൽ പബ്ലിക്ക് സെക്ടറിലും പ്രൈവറ് സെക്ടറിലും നല്ല ജോലികൾ കിട്ടേണ്ടതാണ്.

BCom കഴിഞ്ഞാൽ അക്കൗണ്ടിംഗ്‌ മേഖലയിലേക്ക്‌ പോകുന്നവർക്ക്‌ ACCA, CMA ,CPA ഒക്കെ എടുക്കാം - CA അല്ലാതെ ഉള്ള ഓപ്ഷൻസ്‌ ആണ്‌ ..

ACCA ഇന്ത്യൻ CA യുടെ അമെരിക്കൻ വേർഷൻ ആണ്‌ എന്ന് പറയാം 14 പേപ്പർ ഉണ്ട്‌. ഗൾഫിൽ മനേജർ , സീനയർ ലെവൽ ഉള്ള ജോലി കിട്ടാൻ ACCA ഉണ്ടെങ്കിൽ എളുപ്പം ആണ്‌ .. CA ടെ അത്ര ബുദ്ധിമുട്ട് ഇല്ലെങ്കിലും നല്ല പ്രയത്നം ആവശ്യമാണ്. ഇപ്പൊൾ പല കോളേജകളും ( പ്രൈവറ്റ്‌) ബി കോമിന്‌ ഒപ്പം ACCA ചെയ്യാൻ അവസരം ഒരുക്കുന്നുണ്ട്‌ ..എറണാകുളം വിദ്യഭാരതി ഒരു ഉദാഹരണം

CMA രണ്ട്‌ പേപ്പർ ആണുള്ളത് , പ്രൂർത്തിയാക്കാൻ എളുപ്പവുമാണ്. അത്‌ എടുത്തൽ ഇന്ത്യൻ ICWAI സെർട്ടിഫികറ്റും കിട്ടും.

ഈ സെർട്ടിഫിക്കേഷനുകൾ എടുക്കുന്നില്ല എങ്കിൽ BCom കഴിഞ്ഞു MCom ചെയ്യാവുന്നതാണ്. അധികം ജോലി സാധ്യത ഇന്നത്തെ രീതിയിൽ ഉണ്ടോ എന്നറിയില്ല.

BCom-നു പല സ്പെഷ്യലൈസേഷനും പല കോളേജുകളും കൊടുക്കുന്നുണ്ട്. അതിൽ ഒന്നാണ് BCom T&T (ട്രാവൽ & ടൂറിസം). ഇതും ഇതിന്റെ MCom-ഉം എടുക്കുന്നത് ടൂറിസം സെക്ടറിലെ ജോലികൾ കിട്ടാൻ സഹായിക്കും.

==========================

ഹ്യൂമാനിടീസ് വിഷയങ്ങൾ പ്ലസ്-2 സമയത്ത് കഴിഞ്ഞാൽ സാധാരണ ചെയ്യുന്ന കോഴ്സ് ആണ് BA. ഇപ്പോൾ പല കോളേജുകളും BA-ക്ക് ജേർണലിസം ഒരു ഓപ്‌ഷൻ ആയി നൽകാറുണ്ട്. പല മാധ്യമങ്ങളിലായി ജോലി സാധ്യതകൾ ഉള്ളത് കൊണ്ട് ഈ ബിരുദവും അതിന്റെ ബിരുദാനന്തര ബിരുദവും ഒരു നല്ല ഓപ്‌ഷൻ ആണ്.

MA : International Relations , Political Science, Public Affairs , Women Studies , Sociology etc & MSWല്‍ ഉപരിപഠനവും തൊഴിൽ പരിചയവും ഉണ്ടെങ്കിൽ UN-ലും അനുബന്ധ സ്ഥാപനങ്ങളിലും ഉയർന്ന തസ്ഥികയിൽ തന്നെ ജോലി തുടങ്ങാം...

UN-ലും അനുബന്ധ സ്ഥാപനങ്ങളിലും ഏത് വിഷയത്തിലും ബിരുദാനന്തരബിരുദവും തൊഴിൽ പരിചയവും ഉള്ളവർക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാവാറുണ്ട്

==========================

PG Diploma in Journalism & Communication

പ്രൊഫഷൻ ജേർണലിസം എന്നുറപ്പിച്ചെങ്കിൽ കോഴ്സ് തീരുമാനിക്കും മുൻപ് കുറച്ചു കാര്യങ്ങൾ പരിഗണിക്കണം-
പഠിച്ചിറങ്ങിയാലുടൻ കേല്ലത്തിലെ മാധ്യമ രംഗത്ത് ജോലി ചെയ്യാനാണോ താത്പര്യം? എങ്കിൽ താഴെ പറയുന്ന സ്ഥലങ്ങളിലെ കോഴ്സുകൾ സഹായിക്കും. ഇവിടെ പഠിച്ചാൽ വെളിയിൽ പോയി ജോലി ചെയ്യാൻ പറ്റില്ലെന്നല്ല, മലയാള പത്രപ്രവർത്തനം പഠിച്ചിട്ട് The Hindu വിൽ റിപ്പോർട്ടറാവണമെങ്കിൽ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന അധിക യോഗ്യത കൂടെ വേണം. മലയാള ചാനലുകളുടെ മറുനാട്ടിലെ പ്രതിനിധിയായും ജോലിയവസരം ഉണ്ടാവും. അതതു നാട്ടിലെ ലോക്കൽ ഭാഷ കൂടെ അറിഞ്ഞാൽ അവിടെയും തിളങ്ങാം.

ഏതെങ്കിലും ബിരുദമാണ് പിജി ഡിപ്ലോമയ്ക്കായുള്ള അടിസ്ഥാന യോഗ്യത. ചില കോളേജുകൾ ജേർണലിസത്തിൽ ബിരുദവും നൽകാറുണ്ട്. ഇവിടെ പറയാൻ പോകുന്നത് പിജി ഡിപ്ലോമയെപ്പറ്റി ആണ്.

കേരളത്തിൽ പിജി ഡിപ്ലോമ നൽകുന്ന സ്ഥാപനങ്ങൾ:
1. Press Academy Kakkanadu
2. Institute of Journalism, Press Club, Trivandrum (http://keralapressclub.com/index.php/ioj-courses)
3. Institute of Journalism, Press Club, Calicut (http://icjcalicut.com/home.html)

ഇതിൽ പ്രസ് അക്കാദമിയുടെ Government accredited program ആണ്. ഇന്ന് കേരളത്തിലെ മാധ്യമ രംഗത്തുള്ളവരിൽ പകുതിയിലധികം പേരും പഠിച്ചത് ആദ്യത്തെ രണ്ട് സ്ഥലങ്ങളിലാണ്.

യൂണിവേഴ്‌സിറ്റികൾ:
1. Mass Communication and Journalism Dept. Malappuram, Calicut University -
2. MCJ by Kerala University (http://dcjku.in/)
3. MA JMC from Mahatma Gandhi University (self financing program) - http://mgu.ac.in/index.php?option=com_content&view=article&id=636
ആദ്യ രണ്ടും വളരെ നല്ലതാണ്.


ഇതൊന്നുമല്ലാതെ മാധ്യമ സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ:
1. Madhyamam/Media One - http://mblmediaschool.com/
2. Manorama - http://www.manoramajschool.com/

എന്റെ ലോകം ഇത്തിരി വലുതാകണം, കേരളം പോരാ എന്നാണെങ്കിൽ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സർക്കാർ മാധ്യമ പഠന കേന്ദ്രം:

Indian Institute of Mass Communication (IIMC) - ഡൽഹിയിലും ഒറീസയിലെ ധെങ്കനാലിലും, ജമ്മുവിലും, മിസോറാമിലെ ഐസ്‌വാളിലും, മഹാരാഷ്ടയിലെ അമരാവതിയിലും നമ്മുടെ കോട്ടയത്തും സെന്ററുകളുണ്ട്. സ്ഥാപനത്തിന്റെ വലിപ്പം കൂടുന്തോറും പ്രവേശന പരീക്ഷയുടെ കടുപ്പവും കൂടുതലാണു.

Mudra Institute of Communications - http://www.mica.ac.in
Post Graduate Diploma in Management - Communications (PGDM-C) has 100% placement

കേരളത്തിനു പുറത്തുള്ള ചില പ്രമുഖ സ്ഥാപനങ്ങൾ:

Asian College of Journalism, Chennai (ഏഷ്യനെറ്റ് സ്ഥാപകൻ ശശികുമാർ ആണു ഇതിന്റെ അമരക്കാരൻ) - http://www.asianmedia.org/

The Indian Institute of Journalism & New Media (IIJNM) , Bangalore - http://www.iijnm.org/

St. Xavier's college, Mumbai (http://www.xaviercomm.org/)

Madras Christian college, Chennai (https://www.mcc.edu.in/index.php?option=com_content&view=article&id=975:post-graduate-diploma-in-journalism-a-mass-communication-pgdjmc-advance-diploma&catid=78&Itemid=309)

AJK mass communication research center, Jamia Millia Islamia, New Delhi - http://jmi.ac.in/aboutjamia/centres/mcrc/courses-name/MAMass_Communication-319/1

ഇനി, ലോകമേ തറവാട് എന്നാണെങ്കിൽ ജേർണലിസം പഠിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം - https://journalism.columbia.edu/

==========================

BCom അല്ലെങ്കിൽ BA ചെയ്യുന്നതിന് പകരം ചെയ്യാൻ പറ്റുന്ന കോഴ്സ് ആണ് BBA. ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ സാധാരണ ആൾക്കാർ MBA-ക്കു മുന്നോടി ആയിട്ടാണ് ചെയ്യാറ്. BBA മാത്രം ചെയ്തത് കൊണ്ട് അധികം തൊഴിൽ അവസരങ്ങൾ ഉണ്ടാവും എന്ന് തോന്നുന്നില്ല. BBA ചെയ്യുന്നുണ്ടെങ്കിൽ അതിനോടൊപ്പം MBA-ക്കു പ്രിപ്പയർ ചെയ്യുകയും നല്ല കോളേജിൽ MBA കിട്ടാൻ വേണ്ടി ശ്രമിക്കുകയും ചെയ്യണം.

==========================

കമ്പ്യൂട്ടർ പഠനത്തിന് താൽപ്പര്യം ഉള്ളവർ ആണെങ്കിൽ BCA പരിഗണിക്കാവുന്നതാണ്. അത് കഴിഞ്ഞാൽ നല്ല കോളേജിൽ നിന്ന് MCA കൂടി ചെയ്‌താൽ സോഫ്ട്‍വെയർ മേഖലയിൽ തൊഴിൽ അവസരങ്ങൾ ലഭിക്കും.

==========================

BCom അല്ലെങ്കിൽ BBA ചെയ്യുമ്പോൾ ലോജിസ്റ്റിക്സ് കോഴ്‌സുകൾ അതിന്റെ കൂടെ ചെയ്തിട്ട് കൂട്ടത്തിൽ ഒരു പിജി ഡിപ്ലോമ കൂടെ എടുക്കുന്നത് വിദേശത്തു ലോജിസ്റ്റിക്സ് ഫീൽഡിൽ തൊഴിൽ അവസരങ്ങൾ തുറക്കും.
Reference 1 - ADVANCE DIPLOMA IN SUPPLY CHAIN LOGISTICS AND SHIPPING MANAGEMENT ..ഡിഗ്രി/പ്ലസ്റ്റു യോഗ്യതയുള്ളവർക്ക് പഠിക്കാവുന്ന കോഴ്സ് ആണു..മൂന്നു മാസത്തെ കോഴ്സ്..കൊച്ചിയിലുള്ള സബീൽ ഇൻസ്റ്റിറ്റുട്ടിൽ ആണു ചെയ്തത്..ചെയ്ത ആൾക്ക് ജോലി കിട്ടിയിട്ടില്ല.
Reference 2 - IATA SUPPLY CHAIN AND TRANSPORT MODES
DGR (dangerous goods regulations). One of the academy who provides the class is SpeedWings

==========================

ഇപ്പോൾ വളരെ അധികം തൊഴിൽ സാധ്യതയുള്ള മറ്റൊരു മേഖല ആണ് നിയമം. നാട്ടിൽ LLB തനിയെയും മറ്റു ബിരുദങ്ങളോടൊപ്പവും ഒക്കെ ചെയ്യാൻ ഉള്ള ഓപ്‌ഷൻസ് ഉണ്ട്. നിയമം താല്പര്യം ഉള്ള മേഖല ആണെങ്കിൽ National Law School തീർച്ചയായും പരിഗണിക്കണം. ഇതിനായി Common Law Admission Test (CLAT) ഉണ്ട്. അതിനു നേരത്തെ തന്നെ തയ്യാറെടുത്തു തുടങ്ങുന്നത് നന്നാവും. നല്ല വായനയും പല വിഷയങ്ങളിൽ അറിവും ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യവും ഒക്കെ നേടുന്നത് ഈ ടെസ്റ്റിലും തുടര്ന്നുള്ള പഠനത്തിലും ജോലിയിലും ഒക്കെ സഹായിക്കും. കോർപ്പറേറ്റു ലോ (Corporate Law) നല്ല രീതിയിൽ പ്രതിഫലം തരുന്ന ഒരുപാട് തൊഴിൽ അവസരങ്ങൾ ഉള്ള ഒരു മേഖലയാണ്.

==========================

സോഷ്യൽ വർക്ക് (MSW) ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിൽ അവസരങ്ങൾ ഉള്ള മറ്റൊരു ശാഖയാണ്. BCom അല്ലെങ്കിൽ BA ബിരുദം ചെയ്തതിനു ശേഷം ചെയ്യാൻ പറ്റുന്ന ഒരു കോഴ്സ് ആണത്. അത് ചെയ്തു കഴിഞ്ഞാൽ സോഷ്യൽ വർക്ക്, കൗൺസിലിംഗ് എന്നിങ്ങനെ പല മേഖലകളിൽ ആശുപത്രികളിലും സോഷ്യൽ സർവീസ് ഫീൽഡിലും ഒക്കെ ജോലി സാധ്യതകൾ ഉണ്ട്.

==========================

പ്ലസ്-2 കഴിഞ്ഞു നേരിട്ട് ഹോട്ടൽ മാനേജ്‌മെന്റിന് പോകാൻ പറ്റും. അതിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്താൽ ഹോസ്പിറ്റാലിറ്റി ഫീൽഡിൽ ജോലി ഇന്ത്യയിലും വിദേശത്തും ലഭിക്കും. കണക്ക് സയൻസ് എന്നിങ്ങനെ ക്ലാസ് റൂമുകളിൽ നിന്ന് തിയറി പഠിച്ച് കൂട്ടുന്ന കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമാണ് മിക്ക ഹോട്ടൽ മാനേജ്‌മന്റ് കോഴ്‌സുകളുടെയും സിലബസ്.മിക്ക കോഴ്‌സിലും അടുത്തുള്ള ഹോട്ടലുകളിലെ പരിശീലനവും ഇവന്റ് മാനേജ്മെന്റും ഒക്കെ ഉൾപ്പെട്ടിരിക്കും.

==========================

പ്ലസ്-2 കഴിഞ്ഞു നേഴ്‌സിങ്ങ് എന്ന മറ്റൊരു വിശാലമായ ശാഖ ഉണ്ട്. ജനറൽ നേഴ്‌സിങ്ങ്, BSc നേഴ്‌സിങ്ങ് എന്നിങ്ങനെ അഭിരുചിയുള്ള വിഷയങ്ങൾ അനുസരിച്ചു തിരഞ്ഞെടുക്കാൻ അവിടെയും ഓപ്‌ഷൻസ് ഉണ്ട്. വിദേശത്തു ജോലി ആണ് ഉദ്ദേശം എങ്കിൽ ജനറൽ നേഴ്സിംഗ് ഉപേക്ഷിച്ച് ബി.എസ്.സി. നേഴ്സിംഗ് പഠിക്കാൻ ശ്രമിക്കണം...MSc ചെയ്താൽ, വളരെ വലിയ ജോലി സാധ്യത ഉയർന്ന് വരുന്നുണ്ട്.

==========================
സയന്‍സ് -
1.
തിരുവനന്തപുരത്തുള്ള ഐസര്‍ (IISER-Indian Institutes of Science Education and Research) സയന്‍സ് മെയിനായെടുത്ത് മുന്നോട്ടു പോകാന്‍ നല്ലൊരു സ്ഥാപനമാണ്..http://iiseradmission.in - IISER ADMISSION 2017. http://www.iisertvm.ac.in/

2.
പ്ലസ്-2 സയന്‍സ് സ്ട്രീമില്‍ വന്നവര്‍ക്ക് CUSAT-Central Institute of Fisheries Nautical and Engineering ലെ B.Sc. Nautical Science നല്ലതാണന്നു കേട്ടിട്ടുണ്ട്.. http://cifnet.nic.in/CAT-Web/home

3.
ISRO യുടെ മേൽനോട്ടത്തിലുള്ള തിരുവനന്തപുരത്തെ IISST(Indian Institute of Space Science Technology) നല്ല സ്ഥാപനമാണ്. BTech in Aerospace, Avionics , 5-year Dual Degree (BTech + MTech/M.S) in Engineering Physics, M.S. in Astronomy & Astrophysics, M.S. in Earth System Science, M.S. in Solid State Physics, MTech in Optical Engineering എന്നിവയൊക്കെ അവിടുന്ന് പഠിക്കാം.

4.
ഫിസിക്സ് ബിരുദധാരികൾക്ക് ബിരുദാനന്ദബിരുദമായ് കുസാറ്റിൽ മറൈൻ ജിയോഫിസിക്സ്, ഓഷ്യാനോഗ്രഫി, മെറ്റീരിയോളജി മുതലായ കോഴ്സുകൾ ഉണ്ട്.

Please note: IISER , IIST , NIT എന്നിവയെല്ലാം വലരെയുയര്‍ന്ന പഠന/മത്സര നിലവാരം ഉണ്ടെങ്കിലേ കടന്നു കൂടാന്‍ പറ്റുകയൊള്ളു

5.
Bsc Physics കഴിഞ്ഞാല്‍ .
MSc : Applied Physics , Photonics , Nano Technology , Biophysics , Nuclear Physics , Theoretical Physics , Energy , Geography , Oceanography , Radiation Physics , Astrophysics തുടങ്ങിയ PG ചെയ്യാം ... ജോലിസാധ്യത ഉള്ള കോഴ്‌സുകൾ ആണിവ

6.
BSc Botany or Zoology കഴിഞ്ഞവര്‍ക്ക്
MSc : Advanced Biochemistry , Biotechnology , Medical Biochemistry , Biomedical Genetics , Medical Microbiology , Microbiology , Anatomy , Neuroscience , Physiology , Life Sciences , Plant Science , Nutrition Biology , Environmental Science തുടങ്ങിയ PG ചെയ്യാം ..

7.
MSc Forensic Science

Contributors : +Shoji Mathew​, +Shijan Kaakkara​, +bicho o​, +Cp. Dinesh​, +R iyas​, +Kunjan praveen+charath keerthy​, +Shilpa S Bose​, +കല്യാ ണി​, +Ashly A K

(Will continue as I gather more details....)

==========================
ചില ജോലികളെപ്പറ്റിയും അവയിൽ എത്താൻ ആവശ്യമായ കോഴ്‌സുകളെപ്പറ്റിയും നോക്കാം
==========================
Knowledge Manager എന്നൊരു ജോലി ഇപ്പോൾ വലിയ കമ്പനികളിൽ ഉണ്ട്. ഈ ജോലിയ്ക്കായി ചെയ്യാൻ പറ്റുന്ന ഒരു കോഴ്സ് ആണ് Masters in Library & Information Science.

മാസ്റ്റേഴ്‌സ് പഠിച്ചിറങ്ങിയ കുട്ടികൾക്ക് നല്ലതു പോലെ പ്ലേസ്മെന്റ് കിട്ടിയ യൂണിവേഴ്സിറ്റികൾ University of Madras (രാജ്യത്ത് ആദ്യമായി ലൈബ്രറി സയൻസ് ഒരു അക്കാദമിക് പ്രോഗ്രാം ആയി തുടങ്ങിയത് ഇവിടെയാണു) ഉം University of Mysore ഉം ആണ്.

സാധാരണ കാണുന്നതല്ലാതെ കുറച്ച് കൂടിയ ശമ്പളവും നല്ല ജോലിയും വേണമെങ്കിൽ Indian Statistical Institute's MS in Library & Information Science നല്ല ഒരു ഓപ്‌ഷൻ ആണ്. Course details: http://drtc.isibang.ac.in/DRTC/node/30

കാലത്തിനനുസരിച്ച് പരിഷ്കരിച്ച പാഠ്യപദ്ധതിയുള്ള മറ്റൊരു സ്ഥാപനം: http://www.isim.ac.in/

എന്തു കൊണ്ട് ISI അല്ലെങ്കിൽ മുകളിൽ പറഞ്ഞ മറ്റു സ്ഥലങ്ങൾ - കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും ലൈബ്രറി സയൻസ് ബിരുദമായും ബിരുദാനന്തര ബിരുദമായും ഒക്കെ പഠിപ്പിക്കുന്നുണ്ടെങ്കിലും ലൈബ്രറി സയൻസിൽ IT Application നു ഊന്നൽ കൊടുക്കുന്നുണ്ട് എന്നതു കൊണ്ടു തന്നെ ഈ സ്ഥാപനങ്ങളിലെ ഡിഗ്രിക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികളേക്കാളും വിലയുണ്ട്, ജോലി സാധ്യതയും. ISI ലാബിലെ സൗകര്യങ്ങളും ബാംഗളൂരെ ഐടി കമ്പനികളുടെ സാമീപ്യവും ഒക്കെ കാമ്പസ് പ്ലേസ്മെന്റ് എളുപ്പമാക്കുന്നുണ്ട്. അവിടെ പഠിച്ചിറങ്ങിയവരിൽ ഭൂരിപക്ഷവും ഇൻഡസ്ട്രിയിലെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിലാണു എത്തിയിരിക്കുന്നത് എന്നത് കൊണ്ട് പൂർവ്വ വിദ്യാർത്ഥികളുടെ വക സഹായം വേറെയും. Knowledge Management ഫീൽഡിലെ പല റിസർച്ചിന്റെയും ഭാഗമാണു അവിടുത്തെ അധ്യാപകർ. ആ വഴി കിട്ടുന്ന എക്സ്പോഷർ ബോണസ് ആയിട്ട് കൂട്ടാം.

അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദം

എങ്ങനെ ചേരാം: ഓൾ ഇന്ത്യ പ്രവേശന പരീക്ഷയിലെ പ്രകടനവും സ്‌കൂൾ കോളേജ് പരീക്ഷകളിലെ മികവും വിലയിരുത്തി ആണ് പ്രവേശനം. പ്രവേശനത്തിനായി ഇന്റർവ്യൂവും ഉണ്ട്. ഈ സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസ് ഇല്ല, പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്കൊക്കെ സ്റ്റൈപൻഡും ഉണ്ട്.

അധ്യാപകർക്ക് ഇൻഡസ്ട്രി ബന്ധങ്ങൾ ഉള്ളത് കൊണ്ട് നല്ല വിഭാഗം വിദ്യാർത്ഥികൾക്കും ക്യാംപസ് പ്ളേസ്മെന്റ് വഴി ജോലികൾ കിട്ടാറുണ്ട്.

Although knowledge management domain is almost matured, however, it does not follow any standard set of keywords with respect to job opportunities.

ഈ കോഴ്സ് ചെയ്ത ഒരാൾക്ക് പരമ്പരാഗത രീതിയിൽ ഒരു സ്കൂളിലോ, കോളജിലോ ലൈബ്രേറിയനാവാൻ മാത്രമല്ല പറ്റുക. (IIT ലൈബ്രറികളിൽ ജോലി ചെയ്യുന്ന ഒന്നിലധികം പൂർവ വിദ്യാർത്ഥികൾ ഉണ്ട് ISI ക്ക്). ചെയ്യാൻ പറ്റുന്ന മറ്റു ജോലികളിൽ ചിലതാണ് Business Analyst, Research/Reference Librarian, Information Analyst, Market Researcher, Web Editor, Knowledge Manager, Content Manager,
Prior Art Searcher (R&D organizations need prior art searchers while filing patents) - ഇത് MNC കമ്പനികൾ മുതൽ നമ്മുടെ DRDO അല്ലെങ്കിൽ ISRO യിൽ വരെ ജോലി കിട്ടാവുന്നതാണ്. National Aeronautical Laboratory യിലെ സയന്റിസ്റ്റ് തസ്തികകളിൽ ഇവിടുന്ന് പഠിച്ചിറങ്ങിയ നിരവധി പേരുണ്ട്. പിന്നെ യൂണിവേഴ്സിറ്റികളിലെ ലൈബ്രറി സയൻസ് വകുപ്പുകളിൽ അധ്യാപകരാകാൻ ബിരുദാനന്തര ബിരുദത്തിനു പുറമേ PhD കൂടെ വേണം.

ജോലിയിൽ തിളങ്ങാൻ:
മറ്റേതൊരു ജോലിയേയും പോലെ ആശയ വിനിമയ കഴിവ്. പൊതുവേ ഡിമാൻഡ് കൂടിയ മറ്റു കോഴ്സുകൾക്കൊന്നും കിട്ടാത്തതു കൊണ്ട് മാത്രം ചിലരെങ്കിലും ചേരുന്നതു കൊണ്ട് നന്നായി സംസാരിക്കാൻ അറിയാവുന്ന, സ്വയം മാർക്കറ്റ് ചെയ്യാൻ അറിയാവുന്ന ഒരു ഇൻഫർമേഷൻ പ്രൊഫഷണലിനു കുറച്ച് വില കൂടുതലുണ്ട്.

==========================

IT Infrastructure Support Jobs

ഇത് ഒരു വൻ ഇൻഡസ്ട്രി ആണ്. IBM തുടങ്ങി എല്ലാ കമ്പനികൾക്കും IT കമാൻഡ് സെന്റർ / റിമോട് സപ്പോർട് സെന്റർ ഉണ്ട്. ഓരോ സെന്ററിലും അഞ്ഞൂറ് മുതൽ മുകളിലോട്ട് ടീം മെമ്പർമാർ ഉണ്ടാവും. ആവശ്യത്തിന് ജോലിസാധ്യത ഉള്ളത് കൊണ്ട് എല്ലാ മാസവും എന്നവണ്ണം ആൾക്കാർ പുതിയ ജോലികളിലേക്ക് മാറുകയും പുതിയ ആൾക്കാർ ചേരുകയും ചെയ്യുന്നത് സാധാരണമാണ്. ജോലിയിൽ കയറിപ്പറ്റാൻ എളുപ്പമാണെന്നർത്ഥം.

കമ്പനികളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ മിക്കവാറും ഡേറ്റാ സെന്ററുകളിൽ ആവും. ആ ഡേറ്റാ സെന്ററുകളിൽ നിന്ന് ചെയ്യേണ്ട ജോലികൾ ആണ് ഡേറ്റാ സെന്റർ ഓപ്പർറേറ്റർ, ഡേറ്റാ സെന്റർ മാനേജർ തുടങ്ങിയവ. പല ഓപ്പർട്ടിങ് സിസ്റ്റംസ്, നെറ്റ്‌വർക്ക്, ഫയർ-വാൾ, ലോഡ്-ബാലൻസർ തുടങ്ങിയവയുടെ ആദ്യഘട്ട സപ്പോർട് ആണ് ഇവർ സാധാരണ ചെയുക. ഇവർക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ, അതായത് കൂടുതൽ കഠിനമായ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് OEM (Original Equipment Manufacturer) എഞ്ചിനീയർമാർ അല്ലെങ്കിൽ റിമോട്ട് സപ്പോർട്ട് ടീം ആണ്.

ഈ റിമോട് സപ്പോർട് ടീം ബൂം ആയി വരുന്ന ഒരു ഇൻഡസ്ട്രി ആണ്. ഈ ടീമിൽ സർവീസ് ഡെസ്ക്, ലെവൽ വൺ, ലെവൽ ടു ലെവൽ ത്രീ, SME തുടങ്ങിയ ഒരു ഹയരാർക്കി ഉണ്ട്. ബിരുദം കഴിഞ്ഞവരെ ആണ് സാധാരണ ഈ ജോലികളിലേക്ക് പരിഗണിക്കുന്നത്. ടെക്നിക്കൽ ഡിഗ്രി (B.Tech, BSc with കമ്പ്യൂട്ടർ) ആണെങ്കിൽ പ്രത്യേക പരിഗണന കിട്ടും.

പുതിയതായി ജോലി അന്വേഷിച്ചെത്തുന്ന ഒരാൾക്ക് സർവീസ് ഡെസ്കിൽ തുടങ്ങാം. നല്ല ആശയവിനിമയം, കാര്യം ചെയ്യാനുള്ള തന്റേടം എന്നിവയാണ് വേണ്ട പ്രധാന രണ്ടു ഗുണങ്ങൾ. BA പഠിച്ച കുട്ടികളും ഇങ്ങനെ ജോലിയിൽ പ്രവേശിച്ച്, പിന്നെ പുറത്തു നിന്ന് വേറെ കമ്പ്യൂട്ടർ കോഴ്സ് (റെഡ് ഹാറ്റ്, മൈക്രോസോഫ്ട് സർട്ടിഫിക്കേഷൻ, എ ഐ എക്സ് )പഠിച്ചു ടെക്നിക്കൽ SME ആവുന്നത് വരെ കണ്ടിട്ടുണ്ട്. ഇത് ഒരു 24 X 7 ജോലി ആണ്. ഷിഫ്റ്റ് ഉണ്ടാവും. മിക്ക നല്ല കമ്പിനിയിലും ഷിഫ്റ്റ് ചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാറുണ്ട്.

ബിരുദം കഴിഞ്ഞ് വിദ്യാഭ്യാസം തുടരാൻ പറ്റാത്തവർക്ക് ജോലിയ്ക്കായുള്ള ചെറിയ കോഴ്‌സുകൾ ചെയ്ത് ഉദ്യോഗസ്ഥ ജീവിതത്തിന്റെ തുടക്കത്തിന് ഒരു അഞ്ച് വർഷത്തെ നല്ല അടിത്തറ ഇടണമെന്നുള്ളവർക്ക് ഇത് ഒരു ഓപ്‌ഷൻ ആണ്.

ഈ ഇൻഡസ്ട്രറ്റിയിൽ ഉള്ള ഒരു മെച്ചം, ക്രോസ് സ്കിൽ ട്രെയിനിങ് നടക്കും എന്നതാണ്. നെറ്റ്‌വർക്കിങ്ങ് പഠിച്ച ആൾ കൂട്ടത്തിൽ സെക്യൂരിറ്റിയിൽ കൂടി വിദഗ്ദനാവുക, മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് പഠിച്ചു ജോലിക്ക് ചേർന്നയാൾ ലോട്ടസ് നോട്സ് പഠിയ്ക്കുക്ക, സ്റ്റോറേജ് എഞ്ചിനീയർ പ്രോജക്ട് മാനേജ്‌മെന്റ് പഠിയ്ക്കുക്ക ...അങ്ങനെ പല സാധ്യതകളുണ്ട് . ക്രോസ് സ്കിൽ ട്രെയിനിങ് നടത്തി, കരിയർ ശക്തവും നീണ്ടതും ആക്കി മാറ്റാൻ ഈ ഇൻഡസ്റ്ററി ഒരു നല്ല അടിത്തറയാണ്. (ഈ വിവരങ്ങൾ തന്ന ആൾ നെറ്റ്‌വർക്കിൽ തുടങ്ങി, പിന്നെ സെക്യൂരിറ്റി ചെയ്തു, അവിടെ നിന്ന് ചാടി വിൻഡോസ്, പിന്നെ ലിനക്സ്, ഇടയ്ക് കൊറേ കാലം ഐഒഎസ്, (എല്ലാം ഏകദേശം ഒരു രണ്ടു കൊല്ലം വെച്ച്) പിന്നെ സമാന്തരമായി സോഫ്റ്റ്‌വെയർ ഡിസൈൻ, പിന്നെ ടെസ്റ്റിങ്, ട്രാന്സിഷൻ മാനേജ്‍മെന്റ് അങ്ങനെ പല ഡൊമെയിൻ ജോലി ചെയ്തു, പ്രോജക്ട് മാനേജ്‌മെന്റ്, അക്കൊണ്ട് മാനേജ്‌മെന്റ് വരെ എത്തി. ഇങ്ങനെ പല ജോലികളിലായി പല കഴിവുകൾ വളർത്തിയെടുത്തത് കൊണ്ട് കിട്ടുന്ന പ്രവർത്തിപരിചയവും ആത്മവിശ്വാസവും അപാരം ആണ്.)

ഈ ശാഖയിൽ വേണ്ട വേറെ ഒരു അവശ്യ കഴിവ് ITIL ആണ്. https://en.wikipedia.org/wiki/ITIL കൂടെ ഐ എസ് ഓ 27001 , ഐ എസ് ഓ 20k തുടങ്ങിവയിൽ ഉള്ള അറിവ് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന ജോലികളുടെ എണ്ണം നന്നായി വർദ്ധിപ്പിക്കും. ഇവ ഒക്കെ ചെയ്തു കഴിഞ്ഞാൽ പിന്നെ ജോലി ചെയ്യുന്നത് മിക്കവാറും ഗൗരവമുള്ള ഐടി ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകളിൽ ആയിരിക്കും -ചിലപ്പോൾ ലൈവ് സിസ്റ്റങ്ങളിലും. അത് കൊണ്ട് തന്നെ സ്ഥിരം പ്രവർത്തനങ്ങളിലും പ്രക്രിയകളിലും ഉള്ള അറിവ്, പെട്ടന്ന് തീരുമാനം എടുക്കാനുള്ള കഴിവ്, സ്ട്രെസ് മാനേജ്‌മെന്റ് എല്ലാം പരീക്ഷിക്കപ്പെടും .

==========================

നിങ്ങള്ക്ക് അറിയാവുന്ന നല്ല കോഴ്‌സുകളെപ്പറ്റിയുള്ള വിവരങ്ങൾ ചേർക്കാൻ ഈ ഫോം ഉപയോഗിക്കുക - https://goo.gl/forms/YekU1hXnMZeRaYrp1Shared publiclyView activity