ജീവിതത്തിൽ സന്തോഷം എന്താണെന്ന് ഒരു ചർച്ച വന്നാൽ ചിലർ സമ്മതിക്കുകയും മറ്റുചിലർ ഘോരഘോരം എതിർക്കുകയും ചെയ്യുന്ന ഒരു വസ്തുതയാണ് ധനത്തിനു സന്തോഷത്തിൽ ഉള്ള സ്ഥാനം. ധനം തീർച്ചയായും സന്തോഷം കൊണ്ട് വരും എന്ന പക്ഷക്കാരനാണ് ഞാൻ. ധനത്തിനു സന്തോഷം കൊണ്ട് വരാൻ പറ്റില്ല എന്ന് വാദിക്കുന്ന കുറെ സുഹൃത്തുക്കൾ ഉണ്ടെനിക്ക്. എന്ത് തന്നെ ആയാലും ധനം ഉണ്ടെങ്കിൽ സന്തുഷ്ടനായിരിക്കാൻ കുറെ കൂടി ഓപ്‌ഷൻസ് ഓപ്പൺ ആയി കിടക്കും എന്ന കാര്യത്തിലെങ്കിലും എനിക്കുറപ്പുണ്ട്.

ധനികയാവാൻ പല വഴികൾ ഉണ്ട്. ഓൻറെപ്രണര്ഷിപ്പ് വളരെ റിസ്കി ആയ ഒരു വഴിയാണ്, പക്ഷെ അതാണ് ധനിക ആവാൻ ഏറ്റവും സാധ്യത തരുന്ന ഒന്ന്. ആ വഴി തിരഞ്ഞെടുക്കുന്നില്ല, സ്ഥിരവരുമാനം ഉള്ള ഒരു ജോലി ചെയ്യാൻ ആണ് തീരുമാനം എങ്കിൽ പിന്നെ ധനികയാവാൻ ഏറ്റവും സാധ്യത നിക്ഷേപങ്ങൾ നടത്തിയാണ്. നിക്ഷേപം പല വിധത്തിൽ ആവാം - ഭൂമി, വീട്, സ്വർണം, ഫിക്സഡ് ഡെപ്പോസിറ്, സ്റ്റോക്ക്, മ്യൂച്വൽ ഫണ്ട് എന്നിങ്ങനെ.

ഭൂമിയിൽ/വസ്തുവിൽ ഉള്ള നിക്ഷേപം ആണ് ഏറ്റവും നല്ലതെന്ന ഒരു പൊതുബോധം കേരളത്തിൽ പൊതുവേയുണ്ട്. ഭൂമിയിലെ നിക്ഷേപം വർഷങ്ങൾ കൊണ്ട് പത്തും നൂറും അതിലധികവും ആയി ഇരട്ടിച്ച കഥകൾ ഒക്കെ ഒരുപാട് നമ്മൾ കെട്ടുകാണും. പക്ഷെ ഇനിയുള്ള കാലത്ത് ആ ഇരട്ടിക്കലുകൾ അങ്ങനെ തന്നെ തുടരണം എന്നില്ല. ഒരു കോടി ഒക്കെ കൊടുത്തു ഒരു വീട്/അപ്പാർട്മെന്റ് വാങ്ങിയിട്ട് അത് അഞ്ചിരട്ടി അല്ലെങ്കിൽ പത്തിരട്ടി ഒക്കെ വില കൂടാൻ സാധ്യത ഉണ്ടോ എന്ന് ആലോചിക്കുന്നത് നല്ലതാവും. അതായത്, അഞ്ചു കൊല്ലം അല്ലെങ്കിൽ പത്തു കൊല്ലം കഴിഞ്ഞു നമ്മൾ ഇന്ന് ഒരു കോടിക്ക് വാങ്ങിയ വീട് പത്തു കോടി കൊടുത്തു വാങ്ങാൻ പ്രാപ്തിയുള്ള എത്ര പേര് കേരളത്തിൽ കാണും എന്ന് ചിന്തിച്ചാൽ മതി.

ഫിക്സഡ് ഡെപ്പോസിറ് ആണ് നടത്തുന്നതെന്നിരിക്കട്ടെ. Power of compounding എന്ന മാജിക് നമ്മളുടെ സഹായത്തിനെത്തുന്നു. 10,000 രൂപ വീതം എല്ലാ മാസവും 7% പലിശയ്ക്ക് റെക്കറിംഗ് ഡെപ്പോസിറ് ആയി ഇട്ടിരുന്നാൽ 10 വര്ഷം കഴിയുമ്പോൾ ഏകദേശം 16 ലക്ഷം രൂപ ആവും അത്. 12 ലക്ഷം നമ്മൾ ഇട്ടതും 4 ലക്ഷം പലിശയും. നിർത്താതെ 20 വര്ഷം ഇതേ പോലെ തുടർന്നാൽ 41 ലക്ഷം രൂപയാകും. 30 വര്ഷം തുടർന്നാലോ? 82 ലക്ഷം എങ്കിലും ആവും.

ഓരോ മാസവും പതിനായിരം വെച്ച് അടുത്ത 30 വർഷത്തേയ്ക്ക് 7% പലിശയ്ക്ക് ഫിക്സഡ് ഡെപ്പോസിറ് ഇട്ടാൽ അവസാനം കിട്ടുന്ന തുകയാണ് 82 ലക്ഷം. ഇതേ സമയത്തു പലിശ നിരക്ക് 9% ആണെന്നിരിക്കട്ടെ, 30 വര്ഷം കഴിഞ്ഞാൽ നിങ്ങളുടെ നിക്ഷേപം 1 കോടി കടന്നിരിക്കും. പലിശ നിരക്ക് 15% ആണെങ്കിലോ? മാസം തോറും 10,000 രൂപ നിങ്ങള്ക്ക് 30 വർഷത്തേയ്ക്ക് 15% പലിശ നിരക്കിൽ നിക്ഷേപിക്കാൻ പറ്റിയാൽ 2.4 കോടി എങ്കിലും ആയി നിങ്ങളുടെ നിക്ഷേപം വളരും.

15% പലിശ തരുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ ഇല്ല എന്നതാണ് ഒരു പ്രശനം. അതിനുള്ള പോംവഴി ആണ് മ്യൂച്വൽ ഫണ്ടുകൾ. മാർക്കറ്റിൽ ഇന്നുള്ള ചില large cap & blue chip ഫണ്ടുകൾ 15%-ൽ കൂടുതൽ year on year റിട്ടേൺസ് തരുന്നവയാണ്. അവയിൽ പലതും വര്ഷങ്ങളായി നല്ല പെർഫോമൻസ് തരുന്നവയും ആണ്.

മാസം 50000 രൂപ വെച്ച് 15% റിട്ടേൺസ് കിട്ടുന്ന മ്യൂച്വൽ ഫണ്ടിൽ 30 വര്ഷം തുടർച്ചയായി നിക്ഷേപിക്കാൻ പറ്റിയാൽ നിങ്ങളെ കാത്തിരിക്കുന്നത് 12 കോടി രൂപയാണ്. നിങ്ങളുടെ വാർദ്ധക്യം ധനികമാക്കാനും നിങ്ങളുടെ അടുത്ത തലമുറകളെ ധനികരാക്കാനും നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടിലേത്.

So the ultimate question is, can money make you happy? If yes, this should be at least one of the ways to go.
Shared publiclyView activity