Profile cover photo
Profile photo
Abdulkareem UK
102 followers
102 followers
About
Communities and Collections
View all
Posts

Post has attachment
ഈ പ്രതിരോധത്തിനിടയിൽ എടുക്കുന്ന നിലപാടുകൾ തന്നെയാണ് കമൽസിയുടെ രാഷ്ട്രീയം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസിനോടും ഭരണകൂട സംവിധാനങ്ങളോടും ഇടപെടുന്ന ഓരോ നിമിഷവും കലഹിച്ചുകൊണ്ടേ ഇരിക്കേണ്ടി വരിക. അതിലെ ഓരോ അവകാശനിഷേധത്തേയും അപ്പപ്പോൾ ചോദ്യം ചെയ്യുക.വരും വരായ്കകളെക്കുറിച്ച് ആലോചിച്ചു നിൽക്കാതെ, ഭരണകൂട ഔദാര്യങ്ങൾക്ക് കീഴ്‌പ്പെടാതെയുള്ള കലഹം. അതേസമയം കൊല്ലാൻ വരുന്ന ഹനുമാൻ സേനക്കാരനോട് പോലും തോളിൽ കയ്യിട്ടു, മോനെ എന്നുവിളിച്ചു നമുക്ക് സംസാരിക്കാം എന്ന് പറയുന്ന ജനാധിപത്യ ഇടപെടൽ. മൊഴിയെടുക്കുന്നതിന് മുൻപ്, “നിന്നെ തല്ലിയവനെ കണ്ടുകിട്ടിയാൽ അവനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അകത്തിടും” എന്ന പോലീസ് ഗീർവാണത്തോട്, “അതൊന്നുമല്ല എന്റെ ആവശ്യം” എന്നു പറയുന്ന ജനാധിപത്യ ബോധം.

സംഘപരിവാർ പ്രവർത്തകരോടും തന്നെ കഴുകൻ കണ്ണുകളോടെ നിരീക്ഷിച്ചു അധിക്ഷേപിക്കുന്ന സഖാക്കളോടും, അവരുടെ അധികാരരൂപങ്ങളുടെ ഫാസിസത്തിനു നേരെ കലഹിക്കുമ്പോഴും, ജനാധിപത്യപരമായിത്തന്നെയാണ് ഇടപെടേണ്ടത് എന്നു വിശ്വസിക്കുന്ന രാഷ്ട്രീയം.

Post has attachment

Post has attachment
സുരക്ഷയുടെ പേരില്‍ നിരവധി എന്‍കൌണ്ടര്‍ കില്ലിങ്ങുകള്‍ നടന്നിട്ടുള്ള, ഭരണകൂട പങ്കാളിത്തത്തോടെയുള്ള ഭീകരാക്രമണങ്ങളും ബോംബ്‌ സ്ഫോടനങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും നടന്നിട്ടുള്ള ഇന്ത്യയില്‍ "സര്‍ജിക്കല്‍ സ്‌ട്രൈക്ക് " എന്ന അവകാശവാദമുയരുമ്പോള്‍ നിരവധി സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സാധ്യതയുണ്ടാവേണ്ടതാണ്. പക്ഷേ രാജ്യത്തിനുള്ളില്‍ തന്നെ ഇല്ലാത്ത തീവ്രവാദി ക്യാമ്പുകളുടെ കഥപറഞ്ഞു നിരപരാധികളെ തുറങ്കിലടക്കുകയും ആരുമറിയാതെ കൊന്നുകളയുകയും ചെയ്ത കഥകള്‍ ചര്‍ച്ചചെയ്തിട്ടും കൃത്രിമം നടന്നിരിക്കാനുള്ള ഒരു സാധ്യതപോലും അന്വേഷിക്കാന്‍ സാധിക്കാത്തത്രയും ബാധ്യതയുള്ളതാണ് പൊതുസമൂഹത്തിന്റേയും നേതൃത്വങ്ങളുടേയും മാധ്യമങ്ങളുടേയും ദേശഭക്തി. പട്ടാളവും ഭരണകൂടവും പല കൃത്രിമത്വങ്ങളും നടത്തും പക്ഷേ അവരെ അവിശ്വസിക്കരുത് എന്ന രീതിയില്‍ വിധേയമക്കപ്പെട്ടവരുടെ ദേശഭക്തി.

‘അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രു’വിന്റെപേരില്‍ വികാരം ഇളക്കിവിടുന്നതിനോടൊപ്പം ‘അതിത്തിക്കുള്ളിലെ ശത്രു’വിനെതിരേയുള്ള വികാരമിളക്കിവിടലും കൃത്യമായി നടക്കുന്ന രാഷ്ട്രീയകാലഘട്ടത്തില്‍, വ്യാജതയിലും മിഥ്യയിലും പൊതിഞ്ഞ ഈ "പ്രതികാരം" യുദ്ധത്തിനും പ്രതികാരനടപടികള്‍ക്കും എതിരെ ആദര്‍ശപരമായ നിലപാടെടുത്തിട്ടുള്ളവര്‍ വരെ അഭിമാനമായി ആഘോഷിക്കുമ്പോള്‍, യുദ്ധത്തെക്കാള്‍ ഭയാനകമായ ദുരന്തത്തെക്കുറിച്ചുള്ള ഭയമാണ് "സര്‍ജിക്കല്‍ സ്‌ട്രൈക്ക്: ദേശീയതയിലെ മിഥ്യാഭിമാനങ്ങള്‍" എന്ന ഈ പോസ്റ്റ്‌: പേച്ച് ബ്ലോഗില്‍.

ബ്ലോഗ്‌ ഇവിടെ വായിക്കാം:
http://www.abdulkareem.net/blog/surgicalstrike1/

Post has attachment
'സാമൂഹ്യാനീതികളുടെ എയ്ഡഡ് ഫാക്ടറികള്‍
അഥവാ
എയ്ഡഡ് വിദ്യാഭ്യാസമേഖലയും ദളിതരും'.
ഒരു വസ്തുതാപഠനം.

എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി 2010 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ലഘുലേഖ. ഇപ്പോള്‍ ഓണ്‍ലൈനില്‍.
Scribd Link: https://www.scribd.com/doc/316340140/

ലഘുലേഖയുടെ ആമുഖത്തില്‍ നിന്നും:
'എയ്ഡഡ്' വിദ്യാഭ്യാസ മേഖലയില്‍ സംവരണം നടപ്പാക്കണമെന്നത് ദീര്‍ഘകാലമായി ദലിത് സംഘടനകളും ബുദ്ധിജീവികളും നിരന്തരം ഉന്നയിച്ചുവരുന്ന ആവശ്യമാണ്. എന്നാല്‍ സവര്‍ണ്ണബോധത്തെ സമസ്ത മേഖലയിലും പ്രതിഷ്ഠിക്കുന്ന ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ രാജ്യത്ത് നടപ്പാക്കേണ്ടതായ സാമൂഹ്യനീതിയും ജനാധിപത്യമൂല്യങ്ങളും ബലികഴിക്കുന്ന കാഴ്ചകളാണ് നാം കാണുന്നത്. ഗവണ്‍മെന്റ് കോടിക്കണക്കിന് രൂപ ശമ്പളവും മറ്റിതര ഗ്രാന്റുകളുമായി നല്‍കുമ്പോള്‍ മാനേജുമെന്റുകള്‍ ലക്ഷങ്ങള്‍ വാങ്ങി നിയമനങ്ങള്‍ സ്വന്തം ജാതി, സമുദായ അംഗങ്ങള്‍ക്ക് നല്‍കുന്ന വിരോധാഭാസമാണ് നടന്നുവരുന്നത്.

കേരള സംസ്ഥാനത്ത് ന്യൂനപക്ഷ അവകാശം പറ്റുന്നവര്‍ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്. അവര്‍ നടത്തുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഭൂരിപക്ഷവും. ഭൂമി, വ്യവസായം, സര്‍ക്കാര്‍ ജോലി, വാണിജ്യം എന്നീ കാര്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇത്തരം സാമുദായിക വിഭാഗങ്ങള്‍ പണക്കൊഴുപ്പും സംഘടിത ശക്തിയും ഉപയോഗിച്ച് സകല നിയമങ്ങളെയും കാറ്റില്‍ പറത്തുന്നു. ദലിത് ആദിവാസി വിഭാഗങ്ങളോട് ശത്രുതാപരവും വംശഹത്യപരമായും ഇടപെടുന്ന ഇവരുടെ നനുത്ത സ്പര്‍ശനമാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍.

ന്യൂനപക്ഷപദവി അവകാശപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒരു ദലിതനെപ്പോലും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനായി ന്യൂനപക്ഷ പദവി ലഭിക്കുന്നതിന് മുമ്പും ഇവര്‍ തയ്യാറായിരുന്നില്ല. കേരളം വെച്ചുപുലര്‍ത്തുന്ന ദലിത് ആദിവാസി വിരുദ്ധതയുടെ ചരിത്രം ജനാധിപത്യ കേരളത്തിന്റെ പുറംപൂച്ച് വെളിപ്പെടുത്തുന്നതാണ്.

'എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതിയുടെ' മുന്‍കൈയില്‍ തയ്യാറാക്കുന്ന ഈ ലഘുലേഖ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ദലിത് വിരുദ്ധതയുടെ ആഴവും പരപ്പും പരിശോധിക്കുന്നു. വസ്തുതാപരമായ ഈ അന്വേഷണം ആരെയും ആശങ്കാകുലരാക്കുന്നതാണ്.

Factories of Social Injustice
or
Aided Education Sector and Dalits
A Data based study
(Malayalam)

Published on August 2010 by:
Aided Sector Reservation Agitation Council (ASRAC)

Read online or download:
Scribd Link: https://www.scribd.com/doc/316340140/
Photo

Post has attachment
2 years back :)
Animated Photo

Post has attachment
"ബാബരി മസ്ജിദ് തകര്‍ക്കല്‍ മാത്രമല്ല, അതിനു മുന്‍പും അത് സംഭവിക്കുമ്പോഴും അതിനു ശേഷവും ജനാധിപത്യ ഇന്ത്യ അതിന്റെ മുസ്ലീങ്ങളോട് ചെയ്ത കാര്യങ്ങള്‍ ചതികളുടെ, വഞ്ചനയുടെ ചരിത്രമാണ്."

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തി മൂന്നാം വാര്‍ഷികത്തില്‍, പേച്ച് ബ്ലോഗില്‍...

Post has attachment
"കാമ്പസുകള്‍ അകാഡമിക് അനുഭവങ്ങള്‍ക്ക് അപ്പുറം പോയി സാമ്പ്രദായികതയോട്, സ്ഥാപിത താല്പര്യങ്ങളോട്, സാമൂഹിക അനീതികളോട് കലഹിച്ചിരുന്നില്ലേ? വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെ വ്യവസ്ഥിതിയെ പിന്താങ്ങുമ്പോള്‍, കാമ്പസുകളിലെ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ അതുകൊണ്ടുതന്നെ അങ്ങേയറ്റം പ്രസക്തമാണ്. മറ്റേതു സംവിധാനത്തേക്കാളും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നത് ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ആയിരിക്കും."

http://www.abdulkareem.net/blog/farook2/

Post has attachment
"തങ്ങളുടെ പ്രസ്ഥാനത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന നേതാക്കളും പത്രപ്രവര്‍ത്തകരും ഒക്കെയുണ്ട്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം പക്ഷേ അത്തരം രാഷ്ട്രീയ ശരികളുടേതിനേക്കാള്‍ ഇത് രാഷ്ട്രീയ സത്യസന്ധതയുടെ വിഷയമാണ്. കാരണം ന്യൂനപക്ഷ വിഷയങ്ങളില്‍ ജമാഅത്തിന്റെ വക്താവായി വരാറുള്ള അബ്ദുറഹ്മാന്‍ തന്നെ എതിര്‍ചേരിയുടെ വര്‍ത്താനം പറയുന്നു".

Post has attachment
//'ബുദ്ധി', 'യോഗ്യത' എന്നീ ഗുണങ്ങളെ മേല്‍ജാതിക്കാര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്ക് 'യോഗ്യതയില്ലായ്മ', 'അലസത', 'കഴിവ് തെളിയിക്കുന്നതിലെ വിമുഖത' എന്നീ ലക്ഷണങ്ങളും പതിച്ചുകൊടുത്തു നടത്തുന്ന ഈ അപഗ്രഥനം സവര്‍ണ്ണ, ബ്രാഹ്മണ, ഹുങ്കോടുകൂടി അക്രമാസക്തമായ സംവരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയവരുടെ വാദങ്ങളില്‍ നിന്നും ഒട്ടും ഭിന്നമല്ല. ആ വാദങ്ങള്‍ ഏറ്റുപിടിക്കുന്ന അബ്ദുറഹ്മാന്‍, മുസ്ലീങ്ങള്‍ അടക്കമുള്ള 'അലസരായ, കഴിവ് തെളിയിക്കാത്ത' വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇക്കാലമത്രയും സംസാരിക്കുന്നത് പോലെ ഭാവിച്ചത് കുറഞ്ഞപക്ഷം രാഷ്ട്രീയ വഞ്ചനയാണ്. ഈ രാഷ്ട്രീയ വഞ്ചന അബ്ദുറഹ്മാന്‍ എന്തുകൊണ്ട് നടത്തുന്നു എന്നത് ലേഖനത്തിന്റെ ബാക്കി പറഞ്ഞു തരും. സ്ത്രീ സംവരണത്തിന്റെ കാര്യം പറയുമ്പോള്‍.//

അബ്ദുറഹ്മാന്റെ ലേഖനത്തോടുള്ള പ്രതികരണം. in +SOUTHLIVE 

'കപട മതേതരര്‍ക്കെതിരെ' പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താന്‍ ആഹ്വാനം ചെയ്ത സംഘികളെ ട്രോള്‍ ചെയ്യുന്നതിനോടൊപ്പം ആലോചിക്കേണ്ടുന്ന ചില കാര്യങ്ങളില്ലേ? ആഹ്വാനം വിഡ്ഢിത്തമാണെങ്കിലും ബീഫ് ബാന്‍ എന്നത് ആരെ ലക്‌ഷ്യം വച്ചായിരുന്നു എന്ന പരസ്യമായ പ്രഖ്യാപനം തന്നെയല്ലേ അത്? ശോഭാ ഡേയ്ക്ക് പറയാവുന്നതു പോലെ, ഡി വൈ എഫ് ഐ യ്ക്ക് ചെയ്യാവുന്നതുപോലെ ബീഫ് കഴിക്കും എന്ന് പറഞ്ഞതുകൊണ്ടോ ഫെസ്റ്റിവല്‍ നടത്തിയതുകൊണ്ടോ ഇല്ലാതാവുന്നതല്ല ആ ലക്‌ഷ്യം.

ചിലരെക്കൊണ്ടെങ്കിലും 'ഇനി ഇവിടെ ആരെങ്കിലും പോര്‍ക്ക് നിരോധിക്കണം എന്നവശ്യപ്പെട്ടാല്‍ അതിനെതിരെയും ഞങ്ങള്‍ പ്രതിഷേധിക്കും' എന്നൊക്കെ പറയിക്കാന്‍ ആ ആഹ്വാനത്തിന് സാധിച്ചിട്ടുണ്ടെങ്കില്‍ സംഘി അപ്പോഴും ഉള്ളില്‍ ചിരിക്കുന്നുണ്ടാവും. മുസ്ലീമിനെ അപ്പോഴും സംശയിക്കാവുന്ന മതേതരത്വം നിലനിര്‍ത്താന്‍ 'മതേതരരെ' കപടമതേതരര്‍ എന്നൊന്ന് വിളിച്ചാല്‍ മതി.
Wait while more posts are being loaded