Profile cover photo
Profile photo
സിബു ‌ (Cibu)
7,864 followers -
profiles.google.com/cibucj
profiles.google.com/cibucj

7,864 followers
About
Posts

Post has attachment
ഗൂഗിൾ വോയ്സ് ടൈപ്പിംഗ് എങ്ങനെ സെറ്റ് ചെയ്യും എന്ന് പലർക്കും കൺഫ്യൂഷനുള്ള പോലെ തോന്നുന്നു. യൂട്യൂബിൽ ഇതിനോടകം തന്നെ ധാരാളം ട്യൂട്ടോറിയൽ വീഡിയോകൾ വന്നിട്ടുണ്ട്. അവയിൽ കണ്ട ഈ ഒരെണ്ണം കുഴപ്പമില്ലെന്ന് തോന്നി. ഇതിന്റെ 1:12 മുതൽ 3:45 വരെ കണ്ടാൽ മതി.

Post has attachment

Post has attachment
ഇപ്പോ മലയാളവും കേട്ടാൽ മനസ്സിലായി തുടങ്ങി.. ശ്രമിച്ച് നോക്കൂ.. :)

+കല്യാ ണി +Ashly A K +Biju Neyyan +Anaa Mika താങ്ക്സ്

Post has attachment

Post has shared content
അല്ലെങ്കിലും ഗവണ്മെന്റ് എന്തിനാണ് ഈ തുക നിശ്ചയിക്കുന്നത്? പകരം 70% സീറ്റിൽ ഗവണ്മെന്റ് കോളേജിലെ നിരക്കിൽ കുട്ടികളെ പഠിപ്പിക്കണം; ബാക്കിയുള്ള മാനേജ്മെന്റ് സീറ്റിന് എത്ര വേണമെങ്കിലും വാങ്ങിച്ചോളൂ എന്ന് പറഞ്ഞാൽ പോരേ. (പക്ഷെ, പരീക്ഷ/ക്വാളിഫിക്കേഷൻ ഗവണ്മെന്റ് നടത്തും.)
ഇനിയും പാവപ്പെട്ടവന്റെ വിദ്യാഭ്യാസാവകാശവും പറഞ്ഞുകൊണ്ട് ഏതെങ്കിലും എരപ്പാളികൾ വായിട്ടലയ്ക്കാൻ വന്നാൽ മുഖമടച്ചാട്ടണം.

കെ ജെ ജേക്കബ് എഴുതുന്നു.

അങ്ങിനെ അക്കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി.
ഹരണക്കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജ് കൊടുത്ത ഹർജി കോടതി തള്ളി. താൽക്കാലിക ഫീസ് കോടതി അംഗീകരിച്ചു. അത് പ്രത്യേകം പറഞ്ഞു നോട്ടിഫിക്കേഷൻ ഇറക്കാനും കോടതി നിർദ്ദേശിച്ചു. ബാക്കി പരാതിയൊക്കെ പിനീട് കേൾക്കാം എന്നും കോടതി പറഞ്ഞു.
സർക്കാരിന് താൽപ്പര്യമില്ലാത്ത കേസിൽ കോടതിയ്‌ക്കെന്തു കാര്യം? ഫീസ് കുറയ്ക്കണം എന്നോ, അത് ശാസ്ത്രീയമായി നിശ്ചയിക്കണം എന്നോ ആരും വാദിച്ചില്ല. സർക്കാരിന് അങ്ങിനെയൊരു വാദമേയില്ല. അപ്പോൾ ഈ തീരുമാനം റദ്ദാക്കിയാൽ അഡ്മിഷൻ താമസിക്കും എന്ന വാദം ഉയർന്നാൽ കോടതിയ്ക്ക് എന്ത് ചെയ്യാൻ പറ്റും? അല്ലെങ്കിൽ സർക്കാർ പറയണം, സുപ്രീം കോടതി നിശ്ചയിച്ച തിയതിയ്ക്കുമുന്പ് ഫീസ് നിയമത്തിൽ പറഞ്ഞപോലെ തീരുമാനിക്കാം. അങ്ങിനെ പറഞ്ഞതായി ഒന്നും കാണുന്നില്ല.
അല്ലെങ്കിൽ സർക്കാർ എന്തിനു പറയണം?
അഞ്ചുലക്ഷം രൂപ വര്ഷം കൊടുക്കാനുളളവർ..എന്നുവച്ചാൽ മൊത്തം 25 ലക്ഷം മുടക്കാനുള്ളവർ സ്വാശ്രയ കോളേജിൽ പഠിച്ചാൽ മതി എന്ന് പറയുമ്പോൾ സി പി എമ്മിൽ ആര്ക്കാണ് അത്ര നോവാനുള്ളത്? മുഖ്യമന്ത്രിയുടെയും സി പി എം സംസ്‌ഥാന സെക്രട്ടറിയുടെയും മക്കൾ അത്യാവശ്യം പഠിപ്പും നല്ല ജോലിയും ഉള്ളാവരാണ് എന്നാണ് അറിയുന്നത്. അവർക്കു കൊച്ചുമക്കളാകുമ്പോൾ ഈ ഫീസൊക്കെ താങ്ങാൻ പറ്റുമായായിരിക്കും. എസ് എഫ് ഐ ഓണത്തിന് പൂക്കളമൊരുക്കുന്നതിനാവശ്യമായ കൃഷിയിൽ വ്യാപൃതരാകാനാണ് സാധ്യത. കെ എസ് യു കാർ രണ്ടു ദിവസം തല്ലുവാങ്ങി. അതത്ര സുഖമുള്ള കാര്യമല്ല എന്ന് തിരിച്ചറിഞ്ഞു. എ ബി വി പി കാർ സമരം ചെയ്യുന്നത് കണ്ടിരുന്നു. ഒരു കേഡർ സംഘടനാ കാര്യങ്ങൾ മനസിലാക്കുന്നവിധത്തിൽ അവരും കാര്യം മനസിലാക്കുന്നതായോ പ്രതികരണത്തിന് തയാറായതായോ കാണുന്നില്ല.
അപ്പോൾപ്പിന്നെ അന്തംവിട്ടു വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയ്ക്കും അവരുടെ കൊല്ലുന്ന സെക്രട്ടറിയ്ക്കുമായി ഈ കാര്യങ്ങൾ വിട്ടുകൊടുക്കുകയാണ് എളുപ്പം.
എന്തെങ്കിലുമാവട്ടെ...മെറിറ്റുണ്ടായിട്ടും, ന്യായമായ ഫീസിൽ പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അത് നടക്കാതെ പോകുന്ന കുട്ടികളുടെയും, വീട്ടിൽ കാശുള്ളതുകൊണ്ടുമാത്രം ഡോക്ടറാകാൻ സാധിക്കുന്നവരുടേയുമിടയിൽ കയറിനിൽക്കാനും നീതി ഉറപ്പാക്കാനും ഇടതുപക്ഷ സർക്കാരിന് ബാധ്യതയുണ്ട് എന്ന് ഇനി പറയുന്നത് 'ഇടതുപക്ഷം' എന്ന സംജ്ഞയേത്തന്നെ നാണം കെടുത്തുന്നതിനു തുല്യമായിരിക്കും. അടുത്ത തലമുറയുടെ ആരോഗ്യരക്ഷ മുറിവൈദ്യന്മാരുടെ കൈയിൽ ആണെന്നുറപ്പിക്കാൻ നമ്മൾ അവരെത്തന്നെ തെരഞ്ഞെടുത്തു എന്നത് കർമ്മദോഷം എന്നല്ലാതെ എന്ത് പറയാൻ. Bad karma, indeed.
എൽ ഡി എഫിനെയും സി പി എമ്മിനെയും ആരോഗ്യമന്ത്രിയെയും ഒരു കാര്യത്തിന് കൂടി അഭിനന്ദിക്കാൻ എന്നെ അനുവദിക്കുക: കേരളത്തിൽ ആകെയുള്ള എം ബി ബി എസ് സീറ്റുകൾ 3550 ആണ്. അതിൽ 1300 സീറ്റുകളാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ. ബാക്കിയുള്ള 2250 സീറ്റുകളിൽ ചില മുതലാളിമാർ കനിഞ്ഞു നൽകുന്ന ഓദാര്യമല്ലാതെ അവകാശബോധത്തോടെ പഠിക്കാൻ ഒരു ദളിതനോ, ആദിവാസിയോ, മൽസ്യബന്ധനത്തൊഴിലാളിയോ, എന്തിനു ഒരു സാധാരണ ഈഴവനോ ഉണ്ടാവില്ല എന്നുറപ്പുവരുത്തി എന്ന കാര്യത്തിനാണത്. (വിരലിലെണ്ണാവുന്ന ക്രിസ്ത്യാനിക്കും മുസ്ലിമിനും അവരുടെ സംഘടനകൾ നടത്തുന്ന ചില സ്‌ഥാപനങ്ങളിൽ പ്രവേശനം കിട്ടിയേക്കും).
സാമൂഹ്യ പുരോഗതിയുടെ ഫാസ്റ്റ് ട്രാക്കിൽനിന്നു അവരെ പൂർണ്ണമായും ഒഴിവാക്കാൻ പറ്റി എന്നത് ഈ സർക്കാരിന്റെ നേട്ടങ്ങളുടെ കിരീടത്തിൽ ഒരു പൊൻതൂവലായി കരുതുക.
ഇരുപത്തഞ്ചു ലക്ഷത്തിനു ഡിഗ്രിയും നാല്പത്തിരണ്ടു ലക്ഷത്തിനു പി ജി യും പഠിക്കുക സാധാരണക്കാരന് താങ്ങാവുന്ന കാര്യമല്ല എന്ന് പറയാൻ ഡസൻ കണക്കിന് ഡോക്ടർന്മാരെ ഞാനിവിടെ കാണിച്ചുതരാം. അപ്പോൾ മെഡിക്കൽ ഡിഗ്രി എന്നത് പണക്കാരന് പേരിന്റെ മുൻപിൽ വയ്ക്കാനുള്ള അലങ്കാരവസ്തുവാക്കാൻ പറ്റുക, പതിയെ പതിയെ ആരോഗ്യരക്ഷ പണമുള്ളവനുമാത്രമായി പരിമിതപ്പെടുത്തുക ...1957-ലെ ഭൂപരിഷ്കരണ നിയമത്തിനുശേഷം തലമുറകൾ ഓർത്തുവയ്ക്കുന്ന നീക്കമായിരിക്കും ഈയൊരു വർഷത്തിൽ ശ്രീമതി ശൈലജയുടെ നേതൃത്വത്തിൽ ഈ സർക്കാർ നടപ്പാക്കുക. മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും ഒട്ടൊന്നഭിമാനിക്കാം.
ഓരോ സ്‌ഥാപനത്തിന്റെയും കണക്കുനോക്കി ഫീസ് നിശ്ചയിക്കണം എന്ന് തങ്ങൾ തന്നെയുണ്ടാക്കിയ നിയമം മുതലാളിമാർക്കുവേണ്ടി കൊട്ടയിലിട്ടു ആരോഗ്യവകുപ്പ് നടത്തിയ വിപ്ലവം ആരുമറിയാതെ പോകരുത് എന്നും എനിക്കാഗ്രഹമുണ്ട്. പറ്റുമെങ്കിൽ എസ് എഫ് ഐക്കാർ തന്നെ ശൈലജ ടീച്ചർക്കും ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കും ഒരു സ്വീകരണം ഏർപ്പാട് ചെയ്യണം.
മഹാത്മാ ഗാന്ധി കോളേജിൽ നടത്തിയ പതാക ഉയർത്തൽ പരിപാടിയുടെ വിജയം ആഘോഷിക്കാൻ നിങ്ങൾ നടത്തുന്ന പ്രകടനത്തിന്റെ അരികിലൂടെ മെലിഞ്ഞ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും തലകുനിച്ച് നടന്നുനീങ്ങുന്നുണ്ടാകും. അവരെക്കൂടി വിളിക്കണം സ്വീകരണത്തിലേക്ക്. അവരുമറിയട്ടെ നിങ്ങൾക്കുമുന്പേ പോയവരുടെ വിപ്ലവങ്ങളുടെ വിശദവിവരങ്ങൾ. "എങ്കിൽപ്പിന്നെ എന്തിനാണ് കൊടി ഉയർത്തിയത്" എന്നൊന്നും അവർ ചോദിക്കില്ല. പാവങ്ങൾ!
(നീറ്റ് മെറിറ്റിൽ മുൻപിൽ വരികയും ഫീസ് താങ്ങാൻ പറ്റാത്തതുകൊണ്ട് സ്വാശ്രയ അഡ്മിഷൻ വേണ്ടെന്നുവയ്ക്കുകയും ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ, അങ്ങനെയുള്ളവരെ അറിയാമെങ്കിൽ ഇൻബോക്സിൽ വരാൻ അപേക്ഷ. രാഷ്ട്രീയമായ ഒരു പരിഹാരം നടക്കുമെന്ന വിശ്വാസം ഇല്ല. നിയമപരമായി നോക്കാമല്ലോ. ഈ രാജ്യം ഉണ്ടായത് 2014-ഇൽ അല്ല എന്ന് സംഘികളോട് പറയാമെങ്കിൽ ഈ സംസ്‌ഥാനം ഉണ്ടായത് 2016-ഇൽ അല്ല സഖാക്കളോട് പറയാനും എനിക്ക് പ്രത്യേകിച്ച് മടിയൊന്നുമില്ല. ഒന്ന് ശ്രമിച്ചുനോക്കാമല്ലോ.).

https://www.facebook.com/kj.jacob.7/posts/10212510178245019

Post has attachment

വീണ്ടും വരയ്ക്കാൻ തുടങ്ങിയാലോന്ന്..
(ആൽബം: https://goo.gl/photos/nAbDBmyqjCqG1cPs8)
Photo

Post has shared content
എന്തിനാണ് ഇനിയും കുട്ടികൾ നേഴ്സിംഗ് പഠിക്കാൻ പോകുന്നതെന്ന് മനസ്സിലാവുന്നില്ല.. അൺസ്കില്ല്ഡ് ലേബറിന് ഇതിനേക്കാൾ കൂടുതൽ കിട്ടുമെങ്കിൽ മണ്ടത്തരമല്ലേ കാണിക്കുന്നത്.

അതുപോലെ നേഴ്സിങ്ങിന് മാത്രമായല്ല അടിസ്ഥാന വേതനം നിശ്ചയിക്കേണ്ടത് - എല്ലാ ജോലികൾക്കും ആയിട്ടാണ്. 20K ആണെങ്കിൽ അത് എല്ലാ ജോലികൾക്കും ഉറപ്പാക്കാണം. തൂപ്പുകാരിയായാലും നേഴ്സ് ആണെങ്കിലും ടീച്ചറാണെങ്കിലും...
ശമ്പളം 3000! എന്തിനാണ് പണിക്ക് പോകുന്നതെന്ന് വീട്ടുക്കാർ..പൊട്ടിക്കരഞ്ഞ് നഴ്സ്
ശമ്പളമില്ലാതെയും ജോലി ചെയ്യുന്ന നഴ്സുമാർ നിരവധി;
സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ വിവിധ ജില്ലകളില്‍ കൂടുതല്‍ നഴ്‌സുമാര്‍ സമരരംഗത്തേക്ക് വരുന്നു. പാലക്കാട് സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ സമരപന്തലിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് നഴ്സുമാർ. എൻ്റെ ശമ്പളം വെറും 3000 രൂപയാണ്. എന്തിനാണ് ജോലിക്ക് പോകുന്നതെന്നാണ് വീട്ടുക്കാർ ചോദിക്കുന്നത്. ശമ്പളം മുഴുവൻ വീട്ടിൽ കൊണ്ടുത്തുകഴിഞ്ഞാൽ പൈസക്ക് വേണ്ടി വീട്ടിൽ വീണ്ടും ചോദിക്കേണ്ട ഗതികേണ്ടെന്നാണ് ഒരു നഴ്സ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്. അവിടെ രണ്ടര വർഷം മുതൽ മൂന്നര വർഷം ആയിട്ടും ശമ്പളം 3000-3500 രൂപ. 22 വർഷത്തെ സേവനത്തിന് ശമ്പളം 8500 രൂപ മാത്രമാണ്.. കൂടുതല്‍പേര്‍ രംഗത്തുവരുന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടനകള്‍.
3000 രൂപ മാത്രം ശമ്പളം വാങ്ങുന്ന നഴ്‌സിന്‍റെ ഹൃദയനിര്‍ഭരമായ പ്രതികരണം കാണാം...

Post has attachment
വാട്സാപ്പ് ഗ്രൂപ്പ് ചർച്ചയിൽ അവതരിപ്പിച്ച വാദങ്ങളെല്ലാം കുത്തിക്കെട്ടി ലേഖനം പോലെയാക്കിയപ്പോൾ..

Post has attachment
Photo
Wait while more posts are being loaded