അമ്പിളിയമ്മാവൻ എന്നൊരു പ്രസിദ്ധീകരണം ഉണ്ടായിരുന്നു. അതിന്റെ നിറവും പഞ്ചതന്ത്രം കഥാസരിത് സാഗരം ശൈലിയിലുള്ള കഥകളും.. പിന്നീഡ് ഇന്ദ്രജാൽ കോമ്മിക്സ് എന്ന പേരിൽ ഫാന്റവും മാൻഡ്രേക്കും ഫ്ലാഷ് ഗോർഡനുമൊക്കെ അരങ്ങു വാഴാൻ തുടങ്ങിയതില്പിന്നെയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും (പൂർണ്ണമായും അല്ല, ആന്ധ്രയും കേരളത്തിന്റെ തെക്കേയറ്റത്തിരിക്കുമ്പോൾ ഉത്തര ഇന്ത്യ തന്നെ) ജനപദങ്ങളിലും എന്നോ നടന്ന കഥ പറഞ്ഞുകൊണ്ടിരുന്ന അമ്പിളിയമ്മാവനു വംശം വശംകെട്ട് കുറ്റിയറ്റു പോയത്. കുടുമ്മിയുള്ളവരായിരുന്നു അതിലെ മിക്ക കഥാപാത്രങ്ങളും. സ്ത്രീകൾ ചേല അമ്മ്യാളുമാരെപ്പോലെ വാരിച്ചുറ്റുന്നവരും.. വിക്രമാദിത്യൻ തോളിലിട്ടു നടക്കുന്ന വേതാളം ഏതുതരത്തിലുള്ള കക്ഷിയാണെന്ന് പറഞ്ഞുതന്നത് അതിലെ വരകളാണ്.പിന്നെ പൈക്കോക്ലാസിക്കൊക്കെ (പൂമ്പാറ്റ അമർചിത്രകഥ) കുറെ ഉത്തരേന്ത്യൻ ജീവിതങ്ങൾ പടം വരച്ചു വച്ചെങ്കിലും അമ്പിളിയമ്മാവന്റെ നിറവും ഒരിതും..
എത്ര വർഷമായാലും ശരി, ബാല്യകാലത്തെ അനുഭവങ്ങൾ ഒഴിഞ്ഞു പോകില്ലെന്നതിനുദാഹരണം രുദ്രമാദേവിയുടെ കാഴ്ചാനുഭവം തന്നെ. രണ്ടുകാലും സീറ്റിൽ കയറ്റിവച്ച് ചുളിഞ്ഞു പിടിച്ചിരുന്നുതന്നെ കാണണം സിനിമ.. പ്രമാദം! പ്രമാദം!! പ്രതിലോമപരതയൊക്കെ അകത്തിറങ്ങി അന്വേഷിക്കേണ്ട ഒരു കാര്യവുമില്ല. തട്ടത്തിൽ വച്ച് ദാ പിടിച്ചോ എന്ന മട്ടിൽ നീട്ടിത്തരുന്നുണ്ട്, അതുകൊണ്ട് ആ വഴിക്ക് ഒരിഞ്ച് ബുദ്ധിവൈഭവം ചെലവാക്കേണ്ട കാര്യമില്ല. കാകതീയ വംശത്തിൽപ്പെട്ട രുദ്രമയുടെ പ്രസംഗത്തിൽ ഇന്ത്യക്കാർ ഒരുമിച്ചു നിൽക്കാത്തതാണ് അലക്സാണ്ടർ മുതൽ ഗസ്നിവരെയുള്ളവർ കേറി ഇവിടെ നിരങ്ങിയിട്ടു പോകാൻ കാരണം എന്ന് എടുത്തു പറയുന്നുണ്ട്. അവിടെ പേരുകളിൽ മതസന്തുലിതത്വം കാത്തുസൂക്ഷിച്ചിട്ടുണ്ടെങ്കിൽ ദാ വരുന്നു ആനപ്പടക്കം..' അവസാനം ഒരു അടിമയെ ചക്രവർത്തിപദം വരെ എത്തിക്കുന്ന ഗതികേടും ഭാരതീയർക്കുണ്ടായി !.." ഇറ്റലിയിലെ രാജാവ് അടുത്ത അവകാശിയാക്കാൻ മകളെ തെരെഞ്ഞെടുക്കാൻ മടിച്ചപ്പോൾ കൂടെയുണ്ടായിരുന്ന കൊട്ടാരവേലക്കാരൻ സായ്പ് ചക്രവർത്തിക്കു 'നല്ല മലയാളത്തിൽ' പറഞ്ഞുകൊടുക്കുന്ന മട്ടിലുള്ളതാണ് കഥ. അതായത്, അന്ന് ഇറ്റലിയ്ക്കുപോലും മാതൃകയായിരുന്നു 'ഇന്ത്യാമഹാരാജ്യ'വും അവിടത്തെ സ്ത്രീ ശാക്തീകരണവും..
അല്ല, അല്ലു അർജ്ജുനൻ അഭിനയിക്കുന്ന കഥാപാത്രം, ഗോണ ഗെന്ന റെഡ്ഡിയ്ക്ക് ശബ്ദം കൊടുത്തത് പൃഥ്വീരാജാണെന്ന് തോന്നുന്നു... അങ്ങയും സംഭവം ഒരമ്പിളിയമ്മാവനാണ്..രണ്ടുലക്കം ഒന്നിച്ച്...
Photo
Shared publiclyView activity