Profile cover photo
Profile photo
ആറങ്ങോട്ടുകര മുഹമ്മദ്
706 followers -
നിഴല്‍ വരകള്‍ - ഓരിലകള്‍
നിഴല്‍ വരകള്‍ - ഓരിലകള്‍

706 followers
About
Posts

Post has attachment
തൂണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും
മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും
വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു
വാളിൽ തിളങ്ങുന്നു....
സ്മൈലീ കാണ്ഡം
സ്മൈലീ കാണ്ഡം
nizhalvarakal.blogspot.in
Add a comment...

Post has attachment

Post has attachment

Post has attachment

Post has attachment
അറബിമലയാളം കഥകള്‍ അവസാനഭാഗം
Add a comment...

Post has attachment

Post has attachment
മുംബെയിലെ കസ്റ്റംസ് ദൈവത്തിന്‍റെ മുന്നില്‍ മുട്ടു വിറച്ചു നിന്നത് ഓര്‍മ്മയുണ്ട്. പുണ്യപാപങ്ങളുടെ ജീവിതച്ചുമടുകള്‍ പേറിയുള്ള പരലോകവിചാരണയുടെ റിഹേഴ്സല്‍ കഴിഞ്ഞു. തലനാരിഴകീറിയുള്ള കണക്കെടുപ്പുകള്‍ക്ക് ശേഷം മനസ്സ് ശാന്തവും പോക്കറ്റ് ശൂന്യവുമായി. ദിവസങ്ങള്‍ കാത്തിരുന്നു കിട്ടിയ ഒരു കൊച്ചുവിമാനത്തില്‍ എങ്ങിനെയൊക്കെയോ കൊച്ചിയില്‍ മൂക്കുകുത്തി.

പുറത്തു കടന്നപ്പോള്‍ , പണ്ട് ഞാനോടിച്ചിരുന്ന അതേ ടാക്സിയുമായി കൂട്ടുകാരന്‍ വാസു നില്‍ക്കുന്നു. ആരെയോ കൊണ്ടുവന്നു വിട്ട് തിരിച്ചുപോകാന്‍ നേരം വല്ല കോളും കിട്ടുമോയെന്ന് നോക്കുമ്പോഴാണ്‌ മുന്നില്‍ ഈ പുലിവാല്. എങ്കിലും നിറഞ്ഞ സന്തോഷത്തോടെത്തന്നെ വാസു ആ വാലില്‍ പിടിച്ചു.  

അങ്ങിനെ, കാലവര്‍ഷം തകര്‍ത്തു പെയ്യുന്ന സന്ധ്യക്ക്‌ കറണ്ടും കക്കൂസുമുള്ള വീട്ടിലേക്ക് ഞാന്‍ ആദ്യമായി കാലുകുത്തി.

മാനത്ത് നിന്നും പൊട്ടിവീണ പോലെ  നിനച്ചിരിക്കാത്ത നേരത്ത് മകന്‍ പൂമുഖത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ വിശ്വസിക്കാനാവാത്തപോലെ വാപ്പ വീണ്ടും വീണ്ടും കണ്ണട തുടച്ചു. ഉമ്മ അകത്തേക്കോടി അത്താഴത്തിന് കുറച്ച് അരി കൂടി അധികമിട്ടു.
Add a comment...

Post has attachment
അടുത്ത നിമിഷം തന്നെ ആ അക്ഷരങ്ങള്‍ മാഞ്ഞുപോയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയിരിക്കുന്നെന്ന് എനിക്ക് മനസ്സിലായി. ഹിസ്ബുക്കള്ള എന്നു പറഞ്ഞുകൊണ്ട് അബു മുഹമ്മദ്‌ എല്ലാവരേയും നോക്കി പുഞ്ചിരിച്ചു. അബുമുഹമ്മദിനോട് നന്ദി പറഞ്ഞു പുറത്തു കടക്കുമ്പോള്‍ എനിക്ക് തോന്നിയത് അയാള്‍ക്ക്‌ അറഫാത്തിന്‍റെ മുഖച്ഛായയുണ്ടെന്നായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഇസ്രായേലികളോട വെറുപ്പ്‌ തോന്നിയ ഒരു നിമിഷമായിരുന്നു അത്. എന്തിനായിരിക്കും ഇത്രയും മനുഷ്യത്വമുള്ള പലസ്തീനികളെ ഈ ജൂതന്മാര്‍ വെടിവച്ചും ബോബിട്ടും ഒക്കെ കൊന്നുകൊണ്ടിരിക്കുന്നത്?

ഹിസ്ബുക്കള്ള.. എന്ന ജീവനമന്ത്രമുരുവിട്ടുകൊണ്ട് തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍ക്ക് മുന്നില്‍ നിര്‍ഭയരായി നില്‍ക്കുന്ന പലസ്തീന്‍ യുവതയുടെ സങ്കടങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കാണുമ്പോഴൊക്കെ ഇപ്പോഴും എനിക്ക് അബുമുഹമ്മദിനെ ഓര്‍മ്മ വരുന്നു. അറബിപ്പത്രത്തില്‍ നിന്നും ജന്മനാട്ടിലെ യുദ്ധവാര്‍ത്തകള്‍ വായിച്ച് കണ്ണുകലങ്ങി നില്‍ക്കുന്ന അറഫാത്തിന്റെ മുഖമുള്ള പാവം അബുമുഹമ്മദ്‌..

ബ്ലോഗ്‌ വായിക്കാം ..

http://orilakal.blogspot.in
Add a comment...

Post has attachment

Post has attachment
സന്തോഷം പങ്കുവക്കുന്നു..
Add a comment...
Wait while more posts are being loaded